ഓസ്‌ട്രേലിയയിൽ നിന്നും ഒരു ടിപിഎം വിശ്വാസി ചീഫ് വൈദികന് അയച്ച കത്ത്‌.

ഈ സൈറ്റ് ആരംഭിച്ചിട്ട് ഒരു വർഷത്തിലധികമായിരിക്കുന്നു (12 ഒക്ടോബർ 2016). TPM നേതൃത്വം അവഗണിച്ചു എന്ന് തോന്നുന്ന ഒരു കത്ത്‌ ഓസ്‌ട്രേലിയയിലുള്ള ഒരു വിശ്വാ സി ടിപിഎം വൈദിക ശ്രേഷ്ടന് (ചീഫ് പാസ്റ്റർ) അയച്ചത് ഞങ്ങൾ പ്രസിദ്ധീക്കുന്നു. ഈ സംരംഭം നിർത്താൻ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല, ടിപിഎം വൈദികന്മാർ ഇത് ശ്രദ്ധിച്ചു അവ രുടെ പിന്മാറ്റ രീതികളിൽ പശ്ചാത്തപിക്കുമെന്നു പ്രതീക്ഷിക്കുന്നു.

സദൃശവാഖ്യങ്ങൾ 29:1, “കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.”

ബ്രദർ തോമസ് മത്തായി (44 വർഷമായി [17/11/17] ആദ്യം സിപിഎമ്മിലും പിന്നീട് ടിപിഎമ്മിലും തുടരുന്ന ഒരു വിശ്വാസി) ചീഫ് പാസ്റ്റർക്കും പല സെൻറ്റർ പാസ്റ്റർമാർക്കും അയച്ച ഇമെയിൽ താഴെ ചേർക്കുന്നു. സാധാരണ ചെയ്യുന്നതുപോലെ ഇതും ചവറ്റുകൊട്ടയിൽ അഭയം തേടുമെന്ന് ഞങ്ങൾ സംശയിക്കുന്നു. അവരുടെ വിശുദ്ധമായ സീയോൻ പദവിയെ ആരെങ്കിലും ചോദ്യം ചെയ്യുന്ന എല്ലാ വാർത്താവിനിമയങ്ങളും അവർക്ക് വളരെ അരോചകമാകുന്നു. ഒരിക്കൽ  അദ്ദേഹം പാസ്റ്റർ പി വി ചാക്കോയോട് ചില ചോദ്യങ്ങൾ ചോദിച്ചു. അസ്വസ്ഥനായ പാസ്റ്റർ തിരിച്ചടിച്ചു, “നീ യേശുവാണോ”? അപ്രകാരമുള്ള അഹങ്കാരം കാരണം, ഞങ്ങൾ യാതൊരു മാറ്റവും ഇവരിൽനിന്നും പ്രതീക്ഷിക്കുന്നില്ല.

പ്രിയ ചീഫ് പാസ്റ്റർമാർ, PRAISE THE LORD,

യാഗമായി സമർപ്പിക്കപ്പെട്ട, അച്ചടക്കമുള്ള, അനുസരണമുള്ള ലോകത്തിൻ്റെ എല്ലാ സ ന്തോഷങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന മുഴു സമയ ദൈവ ശുശ്രുഷകന്മാരെ വിശ്വാ സികൾ എല്ലാവരും വളരെ ആത്മാർത്ഥമായി അംഗീകരിച്ചിരിക്കുന്നു, പൊതുജനങ്ങൾ പോലും അംഗീകരിച്ചിരിക്കുന്നു. യേശുവോ അപ്പൊസ്തലന്മാരോ ഒരിക്കലും പഠിപ്പിച്ചിട്ടി ല്ലാത്ത നമ്മുടെ സഭയിലെ ചില ഉപദേശങ്ങൾ വേദപുസ്തകം അനുസരിച്ചല്ലെന്നു വളരെ ദുഖത്തോടെ പറയട്ടെ. എഴുത്തുകാരന് പ്രാധാന്യം കൊടുക്കുന്നതിനു പകരം ദയവായി എഴുത്തിലെ ഉള്ളടക്കത്തിന് പ്രാധാന്യം കൊടുക്കുക.

സാധാരണ ചെയ്യുന്നതുപോലെ, 28-09-2017 മുതൽ 01-10-2017 വരെ നടന്ന ഓസ്‌ട്രേലിയയിലെ കൺവെൻഷന് ഞാൻ എൻ്റെ ചില മിത്രങ്ങളെ ക്ഷണിച്ചു. നമ്മുടെ ചീഫ് പാസ്റ്റർമാർ ശനിയാഴ്ചയും ഞായറാഴ്ചയും പ്രസംഗിച്ചു.  നമ്മുടെ ചീഫ് പാസ്റ്റർമാരുടെ സന്ദേശം കേട്ടതിനു ശേഷം എൻ്റെ മിത്രങ്ങൾ ഉയർത്തിയ ചോദ്യങ്ങൾ എന്നെ ലജ്ജിപ്പിക്കയും വിഷമസന്ധിയിൽ ആക്കുകയും ചെയ്തു. അത് വ്യക്തമാക്കാൻ ബഹുമാനപ്പെട്ട നിങ്ങളുടെ സഹായം തേടുന്നു. ശനിയാഴ്ചയിലെ പ്രധാന വാഖ്യങ്ങൾ 1 ശമുവേൽ 4:21; വെളിപ്പാട് 21:10 എന്നിവയും ഞായറാഴ്ച  യെശയ്യാവ്‌ 54:1 ആയിരുന്നു.

രണ്ടു സന്ദേശങ്ങളിലും ഏറെക്കുറെ ഒരേ ഉദ്ദേശ്യമാ യിരുന്നു, നമ്മുടെ സഭയുടെ ഉപദേശങ്ങൾ സ്ഥാപി ക്കുക. സീയോൻ നമ്മുടെ സഭയിലെ വിശുദ്ധന്മാ രായ വേലക്കാർക്കും ശുശ്രുഷകർക്കും പുതിയ യെ രുശലേം വിശ്വാസികൾക്കും. വെളിപ്പാട് 12 ->൦ അ ധ്യായത്തിലെ ആൺകുട്ടി നമ്മുടെ വിശുദ്ധന്മാരാ ണെന്ന് നിങ്ങൾ പ്രസംഗിച്ചു. വേദപുസ്തകത്തിൽ നിന്നും സന്ദർഭവുമായി യാതൊരു പ്രസക്തിയും ഇ ല്ലാത്ത വാഖ്യങ്ങൾ മുറിച്ചും, തുന്നിയും, തിരഞ്ഞെ ടുത്തും ഒട്ടിച്ചും നമ്മുടെ ആശയം സ്ഥാപിക്കാൻ ശ്രമിച്ചു. (എനിക്ക് ഒരു അവസരം തന്നാൽ ഞാൻ തെളിയിക്കാം).

നമ്മുടെ ശുശ്രുഷകന്മാരും വിശ്വാസികളും വേദപുസ്തകം നോക്കാത്തതുകൊണ്ടും അവരുടെ വായ്‌ നേതാക്കളെ സ്തുതിക്കാൻ വേണ്ടി മാത്രം തുറക്കുന്നതുകൊണ്ടും അപ്രകാരമുള്ള പഠിപ്പിക്കലുകൾ ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. നമ്മുടെ ശുശ്രുഷകന്മാരുടെ വിഡ്ഡിത്തരം നിറഞ്ഞ ആയിരകണക്കിന് സന്ദേശങ്ങൾ ഉദാഹരണത്തിന് ഞാൻ തരാം. അത് വർത്തമാന കാലത്തിലും ഭാവിയിലും ശുശ്രുഷകന്മാരെയും വേലക്കാരേയും വശീകരിക്കാൻ പറ്റിയ ഒരു പ്രസംഗമായിരുന്നു. വേദപുസ്തകം അപ്പൊ.പ്രവ. 17:11 ലും ഗലാത്യർ 1:8 ലും തന്നിരിക്കുന്ന അവകാശം ഞാൻ ഉപയോഗിക്കട്ടെ.

ആരംഭത്തിൽ ഞാൻ  ഒരു ചോദ്യം ചോദിക്കട്ടെ? യേശുവോ അപ്പൊസ്തലന്മാരോ എവിടെയാണ് സീയോനെക്കുറിച്ചു പഠിപ്പിക്കുന്നത്?

1960 കളുടെ തുടക്കത്തിൽ നമ്മുടെ ഒരു മുൻ ചീഫ് പാസ്റ്റർ കണ്ട സ്വപ്നത്തിൽ നിന്നാണ് ഇത്തരം പഠിപ്പിക്കൽ തുടങ്ങിയത് …. (എൻ്റെ കൈവശം ധാരാളം തെളിവുകൾ ഉണ്ട്) പാസ്റ്റർ പോൾ ഒരിക്കലും സീയോനെ കുറിച്ച് സംസാരിച്ചിട്ടില്ല, അദ്ദേഹത്തിൻ്റെ പ്രധാന സുവിശേഷം രക്ഷ ആയിരുന്നു. ദയവായി പാസ്റ്റർ പോളിൻ്റെ ആത്മകഥയും പാസ്റ്റർ എ സി തോമസ്സിൻ്റെ സ്വപ്നങ്ങളുടെ വ്യാഖ്യാനങ്ങൾ എന്ന പുസ്തകവും വായിക്കുക.

ചോദ്യങ്ങൾ നിങ്ങളുടെ ഉത്തരങ്ങൾക്കായി, പ്രിയ ചീഫ് പാസ്റ്റർ
  1. മത്തായി 19:18, വെളിപ്പാട്  21:14 എന്നി വാഖ്യങ്ങൾ അനുസരിച്ചു 12 അപ്പോസ്തലന്മാരും 12 സീറ്റും മാത്രമേ ഉള്ളു. അപ്പോൾ നമ്മുക്ക് എങ്ങനെ അത് കൂട്ടാൻ സാധിക്കും? (പൗലോസിൻ്റെയും മത്തിയാസിൻ്റെയും കാര്യം ദൈവം മാത്രം അറിയുന്നു).
  2. അപ്പൊസ്തലിക കാലയളവിൽ 7 പേരെ മേശമേൽ ശുശ്രുഷക്കായി തിരഞ്ഞെടുത്തു, അവരെ അപ്പൊസ്തലന്മാരായി എണ്ണുകയോ വിളിക്കുകയോ ചെയ്തോ?
  3. സ്തേഫാനോസിനെയും പിലിപ്പോസിനെയും അപ്പൊസ്തലന്മാരായി വിളിച്ചില്ല, അപ്പോൾ നമ്മുടെ ശുശ്രുഷകന്മാരെ എങ്ങനെ അപ്പൊസ്തലന്മാർ എന്ന് വിളിക്കും? നമ്മുടെ സഭയിലെ ശുശ്രുഷകന്മാർ അവരെക്കാളും വലിയവരാണോ?
  4. അപ്പൊ.പ്രവ. 14:14 ൽ അപ്പൊസ്തലനായ പൗലോസിനൊപ്പം ബർന്നബാസിനെയും അപ്പോസ്തലൻ എന്ന് അഭിസംബോധന ചെയ്യുന്നു. അങ്ങനെയാണെങ്കിൽ ഫിലോമോൻ 1:10 ആക്ഷരീക അർത്ഥത്തിൽ എടുക്കാമോ? വേദപുസ്തകത്തിൽ വേറെ എവിടെയെങ്കിലും ആരെയെങ്കിലും അപ്പൊസ്തലൻ എന്ന് വിളിച്ചിട്ടുണ്ടോ?
  5. നമ്മുടെ സഭയിലെ എല്ലാ ശുശ്രുഷകന്മാരും അപ്പൊസ്തലന്മാർ ആണോ? എങ്കിൽ എഫെസ്യർ 4:12 ൽ പറയുന്ന ബാക്കി 4 ഗ്രൂപ്പുകൾ ആരെല്ലാം?
  6. സങ്കീർത്തനം 143:2 ൽ പറയുന്നു, …. ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ. അത് ഇയ്യോബ് 15:14 ലും സദൃശ. 20:9 ലും പറയുന്നു. അപ്പോൾ നിങ്ങൾക്ക് തന്നെത്താൻ എങ്ങനെ വിശുദ്ധൻ എന്ന് പൊങ്ങച്ചം പറയാൻ സാധിക്കും? അപ്പൊസ്തലന്മാർ സഭയെ മൊത്തത്തിൽ വിശുദ്ധന്മാർ എന്ന് അഭിസംബോധന ചെയ്തു.
  7. കത്തോലിക്ക സഭയും നമ്മുടെ സഭയും തമ്മിലുള്ള വ്യത്യാസം എന്താകുന്നു? അവർ മരണശേഷം ചിലരെ വിശുദ്ധന്മാരായി ഉയർത്തുന്നു, നമ്മൾ ജീവിച്ചിരിക്കുമ്പോൾ തന്നെ അങ്ങനെ ചെയ്യുന്നു. ഒരു മുൻകാല ചീഫ് പാസ്റ്ററെ വിശുദ്ധന്മാരെല്ലാവരും കൂടി ആ നിമിഷം അവിടെവച്ചുതന്നെ പുറത്താക്കിയ കാര്യം ഞാൻ ഓർക്കുന്നു.
  8. “വിശുദ്ധന്മാരായ” ശുശ്രുഷകർക്കു കൂടുതൽ മാന്യമായ സീയോൻ കിട്ടുമെങ്കിൽ, 6 മണി മുതൽ 11 മണി വരെ പല സമയത്ത്‌ വന്ന എല്ലാ വേലക്കാർക്കും ഒരുപോലെ കൂലി കൊടുത്ത യേശുവിനെ പറ്റി എന്ത് പറയുന്നു?
  9. ആയിരമാണ്ട് വാഴ്ചയിൽ അപ്പൊസ്തലന്മാരും വിശുദ്ധന്മാരും അബ്രഹാമും യിസഹാഖും യാക്കോബും ഒന്നിച്ചാകുന്നു, എന്നാൽ നിത്യതയിൽ അപ്പൊസ്തലന്മാർ പുതിയ യെരുശലേമിൻ്റെ അടിസ്ഥാനത്തിൽ കാണും. (വെളിപ്പാട്  21:14? നോക്കുക) അപ്പോൾ നമ്മുടെ ശുശ്രുഷകന്മാർ എങ്ങനെ സീയോനിൽ കാണപ്പെടും.
  10. വെളിപ്പാട് 21:3 ൽ നിത്യതയിൽ ദൈവം മനുഷ്യരോടുകൂടെ വാഴുമെന്ന് വളരെ വ്യക്തമായി പറയുന്നു. അപ്പോൾ നമ്മുടെ ശുശ്രുഷകന്മാർ മനുഷ്യരിൽ നിന്നും എങ്ങനെ വ്യത്യസ്ഥരാകും. നിങ്ങൾ ദൈവങ്ങൾ ആകുമോ?
  11. ലോകം മുഴുവൻ നമ്മുടെ ശുശ്രുഷകന്മാരെ “വിശുദ്ധന്മാർ” എന്ന് അംഗീകരിച്ചു സ്തുതിച്ചാലും ദൈവം  ഈ സുവിശേഷ വിരുദ്ധ നിർവ്വചനം അംഗീകരിക്കാൻ ബാധ്യസ്ഥനാണോ? മത്തായി 7:22, ലൂക്കോസ് 10:20 എന്നി വാഖ്യങ്ങൾ നോക്കുക.
  12. പ്രവചനത്തെ കുറിച്ച് : അപ്പൊസ്തലന്മാരുടെ കാലയളവിലെ മാതൃക  തന്നെയാണോ ഇപ്പോഴും തുടരുന്നത്? ഇപ്പോൾ കാണുന്നത് യഥാർത്ഥ പ്രവചനം ആണെന്ന് പറയാൻ പറ്റുമോ? “അന്യ ഭാഷയോട് കൂടിയുള്ള പ്രവചനത്തിൻ്റെ” ഒരു ഉദാഹരണം വേദപുസ്തകത്തിൽ കാണിക്കാമോ? 1 കോരി. 12-14 അധ്യായങ്ങൾ വായിച്ചു ജനങ്ങളോട് അങ്ങനെ പ്രവചിക്കാൻ പറയുക.
  13. ആത്മീക ഉണർവ്, പുറമെയുള്ള ശബ്ദ കോലാഹലം ആണോ അതോ ആന്തരീകമാണോ? ഇനിയും വളരെ എഴുതാൻ ഉണ്ടെങ്കിലും തല്ക്കാലം നിർത്തട്ടെ. നിങ്ങൾ എനിക്ക് മറുപടിയോ നേരിൽ കാണാനുള്ള സൗകര്യമോ ഒരുക്കി ഈ വളഞ്ഞു തിരിഞ്ഞ ഉപദേശങ്ങളും അതിൻ്റെ ഉറവിടവും മനസ്സിലാക്കാൻ ശ്രമിക്കുമെന്നുള്ള  പ്രതീക്ഷയോടെ.

ബഹുമാനപൂർവ്വം,

തോമസ് മത്തായി,

ഓസ്ട്രേലിയ.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

20 Replies to “ഓസ്‌ട്രേലിയയിൽ നിന്നും ഒരു ടിപിഎം വിശ്വാസി ചീഫ് വൈദികന് അയച്ച കത്ത്‌.”

  1. ഹലോ ഡീപ് ആസ്ട്രേലിയയിൽ നിന്നും ചീഫ് പാസ്‌റ്റർക്ക് അയച്ച കത്ത് കണ്ടുകാണും എന്ന് വിശ്വസിക്കുന്നു , എന്തെകിലും എതിര് പറയാൻ ഉണ്ടോ ? തോമസ് മത്തായി എന്നൊരു വ്യക്തിയാണ് കത്ത് എഴുതിയത് , ജനങ്ങൾ തിരിച്ചു ചിന്തിക്കാൻ തുടങ്ങി എന്നതിന് തെളിവാണിത് . ഒരുജോലിയും ചെയ്യാതെ നിങ്ങൾക്കു സുഖമായി കഴിയാൻ ഇത്രയും വലിയ പാപം അതായതു വിശ്വാസത്തിന്റെ പേര് പറഞ്ഞു മനുഷ്യരെ ചൂഷണം ചെയ്യാൻ നിങ്ങൾക്കു യാതൊരു പേടിയും ഇല്ലേ ? വിശ്വാസികൾ നിങ്ങൾക്കു പണം തരുവാനുള്ള അടിമകൾ , അത് വാങ്ങി യാതൊരു വിധ ഭയവുമില്ലാതെ സുഖലോലുപതയിൽ കഴിയുന്ന നിങ്ങൾക്കു സീയോൻ , വേലക്കാരികൾക്കു ശാലേം , പണം മുടക്കിയ പൊതുജനത്തിന് പുതിയഭൂമി . യഹോവാസാക്ഷികളുടെ ഉപദേശവുമായി ഏകദേശം ഒത്തുവരുന്ന ഉപദേശം 1934 വരെ യഹോവാസാക്ഷികളയവർ ആയ 144000 സ്വർഗ്ഗത്തിൽപോകും , അതിനു ശേഷം അംഗങ്ങൾ ആയവർ വെള്ളനിലയങ്കി ധരിച്ചവരുടെ കൂട്ടത്തിൽ ഈ ഭൂമിയിൽ ദുരിതങ്ങളോ ദുഖങ്ങളോ ഇല്ലാതെ യുഗായുഗം ജീവിക്കും . കർത്താവിന്റെ രണ്ടാം വരവ് പ്രവചിക്കാൻ പോയി cult പ്രസ്ഥാനം ആയിപോയതാണ് . അതുപോലെ സീയോൻ ഉപദേശം കൊണ്ട് ഇങ്ങനെ ടിപിഎം ആയിപോയി , അപ്പച്ചൻ കണ്ട സ്വപ്നം കൊണ്ടല്ല ഉപദേശം സ്ഥാപിക്കേണ്ടത് , വയസായി നടു പൊങ്ങാതെ വരുമ്പോൾ മാത്രമേ സ്വപ്നം കണ്ടത് പുറത്തറിയു , ചെറുപ്പകാലത്തു ചാരുംമൂട്ടിൽ ഗ്രേസി പാട്ടുകാരിയെയും , വളവിൽ അമ്മുക്കുട്ടി പ്രവാചകിയെയും , ചൂരത്തലയിൽ ലീലാമ്മ പാട്ടുകാരിയെയും സ്വപ്നം കാണും , ആരോഗ്യം ക്ഷയിച്ചുകഴിയുമ്പോൾ പിന്നെ ദൂദന്മാർ കയറുന്നതും ഇറങ്ങുന്നതും , കൂടെ കൂടെ തനിക്കു അവകാശമായ നരകവും കാണാറുണ്ട് , ഇതാണുപോലും ഒരാൾക്കും മനസിലാകാത്ത ഗുരുശിഷ്യ ബന്ധം കൊണ്ടുമാത്രം മനസിലാകുന്ന മയമില്ലാത്ത ടിപിഎം ഉപദേശം . പൊതുജനം കഴുതകൾ ആയതുകൊണ്ട് രാഷ്ട്രീയ കാരെ പോലെ പറ്റിച്ചു ജീവിക്കുന്നു , ഷുഗറുപിടിച്ചു വ്രണം ആയി കിടപ്പാകുമ്പോൾ ആപ്പിച്ചനെ ശുദ്ധീകരിക്കുവാ ,, ഇതാണ് ടിപിഎം

    1. Hello jaiso!!,
      പൊതുജനത്തെ കഴുതകൾ ആയിട്ട് കാണുന്ന താൻ ആദ്യം പൊതുജനത്തെ മനുഷ്യരാക്കി മാറ്റാൻ ശ്രമിക്കു, പിന്നീട് സമൂഹങ്ങളും സാമൂഹികമായ സംഘടനകളും എല്ലാം അതിന്റെ നിലയിൽ മാറിക്കൊള്ളും.
      കഴുതകളുടെ പ്രതീക്ഷയാണല്ലോ കഴുത കൂട്ടം,
      പന്നികളുടെ പ്രതീക്ഷയാണല്ലോ പന്നിക്കൂട്ടം, നായ്ക്കളുടെ പ്രതീക്ഷയാണല്ലോ നായ്ക്കൂട്ടം,
      അതുപോലെ ഇപ്പോൾ പിന്മാറ്റ കാരുടെ പ്രതീക്ഷയാണല്ലോ പിന്മാറ്റ കാരന്മാരുടെ കൂട്ടം.
      ഇതിലെന്താണ് അൽഭുതം ഇരിക്കുന്നു.
      കഴുതകളും അവരുടെ പ്രതീക്ഷയും നന്നായാൽ കൂട്ടവും നന്നാവും.

      നിന്റെയൊക്കെ ഉപ്പാപ്പൻമാർ
      ദൈവ വിശ്വാസികളായി ദൈവത്തെ മാത്രം നേരിട്ടു ആരാധിക്കാനുള്ള പ്രതീക്ഷ ഇല്ലാത്തതുകൊണ്ടല്ലേ ഇത്തരത്തിലുള്ള സംഘടനകൾ പൊങ്ങി വന്നത് അതുകൊണ്ട് കുറ്റക്കാർ ആരാണെന്നത് താൻ തന്നെ എഴുതിയിട്ടുണ്ടല്ലോ!*[[2Ti 4:3/Malayalam Bible]]* അവര്‍ പത്ഥ്യോപദേശം പൊറുക്കാതെ കര്‍ണ്ണരസമാകുമാറു സ്വന്ത മോഹങ്ങള്‍ക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും)
      നിന്നെപ്പോലുള്ള ആളുകൾ വീണ്ടും ഉപദേഷ്ടാക്കന്മാരെ വർധിപ്പിക്കുന്ന മനോഭാവം ഉള്ളതുകൊണ്ടാണ് tpm fromtpmആയി വർത്തിച്ചു വരുന്നത് ഇനിയെങ്കിലും മാനസാന്തരപ്പെട്ട് നീയും നിന്റെ കുടുംബവും ദൈവത്തിൽ വിശ്വസിക്കാൻ പഠിക്കുക, കേരളം ഒട്ടാകെ അങ്ങനെ വിശ്വസിച്ചാൽ കേരളത്തിന് നല്ലത്..

      പിന്നെ, ഈ കത്തിൽ എഴുതിയിരിക്കുന്നത് അധികവും ആത്മീയ വീക്ഷണമില്ലാത്തതിന്റെ കുഴപ്പമാണ് എന്ന് പണ്ഡിതനായി വായിക്കുന്ന ഏതൊരാളിന്നും മനസ്സിലാക്കുവാൻ കഴിയും.
      അതിനെ അങ്ങനെ മനസ്സിലാക്കുവാൻ കഴിവില്ലാത്ത താങ്കളുൾപെട എല്ലാവരും വേദമറിയാത്ത വിഡ്ഢികളാണ്.!!!

      1. ഡീപ് ഇത് പണ്ഡിതനായി വായിച്ചിട്ടു മറുപടി തരണം , എന്താണ് ഈ പിന്മാറ്റം എന്ന വാക്ക് കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് ? പിന്നെ ഞങ്ങളുടെ ഉപ്പാപ്പൻമാർ നിങ്ങളുടെ ഉപ്പാപ്പന്മാരുടെ പോലെ സഹകരണ സംഖം നടത്തുക ആയിരുന്നില്ല . അതുകൊണ്ടു ഞങ്ങൾ ഒരാളെ മാത്രമേ അപ്പച്ചാ എന്ന് വിളിച്ചിട്ടുളൂ , ഒരു പണ്ഡിതൻ എന്നനിലയില് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു , വലിയ വേഷംകെട്ടു ഇങ്ങോട്ടു ഇറക്കരുത് . ടിപിഎം ഒരു ദുരുപദേശ സങ്കടന തന്നെയെന്ന് എന്തെല്ലാം തെളിവ് തന്നാലും , ഒരു അറിയപ്പെടുന്ന cult മെമ്പർ ആയതുകൊണ്ട് , തെളിവും കൊണ്ടുവരുന്നവനെ തന്തക്കു വിളിക്കുക എന്ന ടിപിഎം ശൈലി അപ്പിചൻ മാരെ പോലെ പിന്തുടരുന്നു , സ്വപ്നവും വ്യാഖ്യാനവും എന്ന ദുരുപദേശ പുസ്‌തകത്തിന്റെ എഴുത്തുകാരനാണ് സ്വപ്നത്തിൽ കൂടി കാരക്കൽ ജോസിന് ബൈബിൾ ക്‌ളാസ് എടുക്കുന്നത് . കാരക്കൽ പരസ്യമായി ഒരു കൺവൻഷനു പ്രസംഗിച്ചതാണ് , ബൈബിളിനു പുതിയ വ്യാഖ്യാനം കൊടുക്കുന്ന ടിപിഎം ഒരു cult തന്നെയാണ് . കാരക്കലിനോട് ഇത് ചോദിച്ചപ്പോൾ തന്റെ സ്വത സിദ്ധമായ മധുര ശബ്ദത്തിൽ (അത് കെട്ടവർക്കേ മനസിലാകൂ ) നിന്നെയൊക്കെ ഞാൻ കേൾക്കാൻ വിളിച്ചോ ? ഇനി എന്നെ ഫോണിൽ വിളിച്ചാൽ ഫോണിൽ കൂടി എന്നെ ഉപദ്രവിച്ചൂ എന്നു കാണിച്ചു കേസുകൊടുക്കും എന്ന ടിപിഎം സ്നേഹത്തിലുള്ള മറുപടി തന്നു , അത് തന്നെയാണ് ഡീപ് പണ്ഡിതനും ചെയുന്നത് . അതുകൊണ്ടു ഒരു പണ്ഡിതന്റെ സ്ഥാനത്തുനിന്നും ഇത് വായിച്ചശേഷം പിന്മാറ്റം എന്ന വാക്കുകൊണ്ട് പണ്ഡിത ശ്രേഷ്ഠൻ എന്താണ് അർഥമാക്കുന്നത് എന്ന് പറഞ്ഞു തരണം , വേദം എനിക്കറിയില്ല സാബുവിനോട് ചോദിച്ചാൽ പറഞ്ഞുതരും . ഋഗ്വേദം പഠിച്ചപ്പോൾ സാബു പ്രജാപതിയെ കണ്ടു അങ്ങനെ സാബു ടിപിഎം വേലക്കാരനുമായി . ഞാൻ വായിച്ചപ്പോൾ അകെ കണ്ടത് അസ തോമാ എന്നൊക്കെയാണ് , അകെ കണ്ടത് തോമായെ ആണ് , അതുകൊണ്ടു വേദം എനിക്കറിയില്ല ,

        1. ഹലോ jalso,
          ഇപ്പോൾ മനസ്സിലായി താങ്കളുടെ ഈ കുഴപ്പം എന്താണെന്ന്
          *[[Mar 12:24/Malayalam Bible]]* തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?

          വേദം എന്നു ഞാൻ പറഞ്ഞപ്പോൾ താങ്കൾക്ക് ഉടനെ ചില വിദ്വാന്മാരുടെ വേദശാസ്ത്രംപോലൊത്ത കള്ള പ്രസംഗം വ്യാജ പ്രസംഗം മാത്രമേ ഓർമ്മയിൽ വരുന്നുള്ളൂ,

          സത്യ വേദ പുസ്തകം =സത്യ അറിവിന്റെ പുസ്തകം

          വൈദികസംസ്കൃതത്തിൽ (അലൌകിക) രചിക്കപ്പെട്ടിട്ടുള്ള[1]‌ സൂക്തങ്ങളാണ് വേദങ്ങൾ. ‘അറിയുക’ എന്ന് അർത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാ​ണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ബി.സി. 1500 നും 600 ഇടയ്ക്കാണ് വേദകാലഘട്ടം നിലനിന്നിരുന്നത്. വേദങ്ങളെ പൊതുവെ പ്രകൃതികാവ്യം എന്നുവിളിക്കുന്നു.[2]
          നിരുക്തം
          വിദ് എന്നാൽ അറിയുക എന്നാണർത്ഥം. വേദം എന്നാൽ അറിയുക, അറിവ്, ജ്ഞാനം എന്നൊക്കെ വ്യഖ്യാനിക്കാം…. കൂടുതൽ അറിയുവാൻ ഈ സൈറ്റ് സന്ദർശിച്ച് വായിക്കൂ
          https://googleweblight.com/i?u=https://ml.m.wikipedia.org/wiki/%25E0%25B4%25B5%25E0%25B5%2587%25E0%25B4%25A6%25E0%25B4%2582&grqid=RdvzKdmi&hl=en-IN

          ഇത് അറിയാത്ത വിട്ടിയായിപ്പോയല്ലോ താൻ!!!
          ഇപ്പോൾ മനസ്സിലായോ പിന്മാറ്റം എന്നാൽ എന്ത് എന്ന്!!
          വേദത്തെക്കുറിച്ച് നല്ല ആത്മാവിൻറെ സഹായം ഇല്ലാത്ത ഈ ജീവിത നിലവാരം തന്നെയാണ് പിന്മാറ്റ ക്കാരുടെ ലക്ഷണം..

          ക്രിസ്തുവിനെ വിട്ട് പിൻമാറിയിട്ടില്ല എങ്കിൽ ലക്ഷണങ്ങൾ ഇങ്ങനെ വെളിപ്പെടും*[[Luk 21:15/Malayalam Bible]]* നിങ്ങളുടെ എതിരികള്‍ക്കു ആര്‍ക്കും ചെറുപ്പാനോ എതിര്‍പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാന്‍ നിങ്ങള്‍ക്കു തരും.

          1. ഒരുസൈറ്റും സന്ദർശിക്കുന്നില്ല , എനിക്ക് വേദകാലഘട്ടം പഠിച്ചിട്ടു PHD എടുക്കാനൊന്നും ഉദ്ദേശമില്ല , ബൈബിൾ സംസ്‌കൃതത്തിൽ അല്ല ഞാൻ വായിക്കുന്നത് , അതുകൊണ്ടു ഇനി പ്രത്യേക ഗവേഷണം ഒന്നും നടത്താൻ ഉദ്ദേശമില്ല ,

  2. *[[1Pe 1:10/Malayalam Bible]]* നിങ്ങള്‍ക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാര്‍ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു.
    *[[Rom 15:4/Malayalam Bible]]* എന്നാല്‍ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാല്‍ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.

    വേദ കാലത്തെ ആരായുവാൻ മനസ്സ് വെക്കാത്ത മടിയന്മാരായ മനുഷ്യർക്ക് വേദപുസ്തക വിഷയമായുള്ള കാര്യങ്ങളിൽ ചർച്ച ചെയ്യുന്ന ആളുകൾക്കിടയിൽ വരാനും സംസാരിക്കാനും കമന്റ് ചെയ്യാനും പാടില്ല!

    (ഇപ്പോൾ മനസ്സിലായി jaiso, നിങ്ങൾക്ക് വേദപുസ്തകവുമായി യാതൊരു പിടിത്തവും ഇല്ലാത്തതുകൊണ്ടാണ് വെറും ജഡികമായ മാനുഷമായ വിഷയങ്ങൾ മാത്രം എപ്പോഴും പറഞ്ഞുകൊണ്ടു നടക്കുന്നത്)

    1. പത്രോസ് 1:16, “ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചതു നിർമ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രേ.”

      നിർമ്മിത കഥകൾ കൊണ്ടുള്ള ഉപദേശം നശിച്ചുപോകും. ടിപിഎമ്മിന്റെ ഉപദേശം മുഴുവൻ നിർമ്മിത കഥകൾ ആകുന്നു.

      പത്രോസ് 1:10-11, “നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. “അവരിലുള്ള ക്രിസ്തുവിൻ ആത്മാവു” ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,”

      പഴയനിയമ വിശുദ്ധന്മാരിൽ ക്രിസ്തുവിന്റെ ആത്മാവ് ഉണ്ടോ? ടിപിഎം അവർ സ്വർഗ്ഗത്തിൽ കയറാതെ തള്ളിയിട്ടിരിക്കയല്ലേ.

      1. ഹലോ admin(ജോസ് കാരക്കൽ),
        ടിപിഎം അങ്ങനെ ചെയ്തെന്നോ അല്ല ഇങ്ങനെ ചെയ്യുന്നു എന്നോ എന്നോട് ചോദിക്കേണ്ട ആവശ്യമില്ല,
        ഞാൻ ആ സംഘടനയ്ക്ക് വേണ്ടി വാദിച്ചിട്ടില്ല!

        ഏതൊരു ബൈബിളിന്റെ അടിസ്ഥാനത്തിൽ ടിപിഎംകാരെ നിങ്ങൾ കുറ്റം പറയുന്നുവോ അതേ അടിസ്ഥാനത്തിൽ നിങ്ങളും കുറ്റക്കാരായി തീർന്നിരിക്കുന്നു എന്ന് മാത്രമേ ഞാൻ പറയുന്നുള്ളൂ ഇത് പറയുവാൻ എനിക്കും അവകാശമുണ്ട് കാരണം ബൈബിൾ നിങ്ങൾക്ക് മാത്രം കുത്തക കൊടുക്കപ്പെട്ടത് അല്ലല്ലോ!

        പിന്നെ “നിർമ്മിത കഥകൾ കൊണ്ടുള്ള ഉപദേശം നശിച്ചുപോകും” എന്ന് എഴുതി എന്നാൽ ഞാൻ ചോദിക്കട്ടെ! നിങ്ങൾ എത്രമാത്രം ബൈബിളിനെ മറിച്ചിട്ട് സംസാരിക്കുന്നു എന്ന് അറിയാമോ!
        *[[Psa 78:2/Malayalam Bible]]* ഞാന്‍ ഉപമ പ്രസ്താവിപ്പാന്‍ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാന്‍ പറയും.*[[Mat 13:35/Malayalam Bible]]* “ഞാന്‍ ഉപമ പ്രസ്താവിപ്പാന്‍ വായ്തുറക്കും; ലോകസ്ഥാപനം മുതല്‍ ഗൂഢമായതു ഉച്ചരിക്കും” എന്നു പ്രവാചകന്‍ പറഞ്ഞതു നിവൃത്തിയാകുവാന്‍ സംഗതിവന്നു.
        *[[Eze 17:2/Malayalam Bible]]* മനുഷ്യപുത്രാ, നീ യിസ്രായേല്‍ഗൃഹത്തോടു ഒരു കടങ്കഥ പറഞ്ഞു ഒരു ഉപമ പ്രസ്താവിക്കേണ്ടതു;

        ഇങ്ങനെ കഥകളായി( parables) ഉണ്ടാക്കി പറഞ്ഞിരിക്കുകയാണ് പല കാര്യങ്ങളും. അധികം കാര്യങ്ങളും സംഭവിച്ചതേയല്ല ഉപമ മാത്രം എന്ന് ഏതൊരു വേദപണ്ഡിതനും അറിയാം.

        അങ്ങനെയിരിക്കെ, നിങ്ങൾ കഥകളായി പറഞ്ഞ കാര്യങ്ങൾ അടങ്ങിയ ഉപദേശം നശിച്ചുപോകും എന്നു പറയുന്നു എങ്കിൽ, ഈ വേദപുസ്തകം മൊത്തത്തിൽ നശിച്ചുപോകും എന്നു പറഞ്ഞതുപോലെ ആയില്ലേ!
        അപ്പോൾ നിങ്ങൾ എത്രമാത്രം കാപട്യക്കാർ വഞ്ചകന്മാർ ജനത്തെ പറ്റിക്കുന്ന എതിർക്രിസ്തു ക്കൾ.
        ആകയാൽ നിങ്ങൾ എഴുതുന്ന ലേഖനങ്ങളിൽ യാതൊരു തരത്തിലും ബൈബിളിന്റെ സപ്പോർട്ട് ഉണ്ടായിരിക്കുന്നില്ല എന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നു.

        നിങ്ങൾ മറ്റുള്ളവരെ കുറ്റം പറയാൻ സൈറ്റുണ്ടാക്കി ഇപ്പോൾ വചനത്തിന്റെ മുമ്പിൽ നിങ്ങൾ തന്നെ കുറ്റക്കാരായി വന്നില്ലേ!
        അതുകൊണ്ട് മാനസാന്തരപ്പെട്ട് ചെയ്യേണ്ടതായ വേല ചെയ്യുക പരകാര്യം നോക്കി നടക്കരുത്.

        1. ഹലോ ഡീപ്,
          വേല ഇങ്ങോട്ടു ഇറക്കരുത് കേട്ടോ. അത് തന്റെ അടിമകളുടെ അടുത്ത് എടുത്താൽ മതി. നിങ്ങൾ എന്താ ധരിച്ചിരിക്കുന്നത്? തന്റെ വെള്ള വസ്ത്രം ധരിച്ചുള്ള തെമ്മാടിത്തരം കൈയിൽ വെച്ചേക്കു. ഇങ്ങോട്ടു വേണ്ട. കേട്ടോ ഇ ഡി ഫിലിപ്പേ.

          ബൈബിൾ സപ്പോർട്ട് ഇല്ലാത്തതുകൊണ്ടാണ് ലോകം മുഴുവൻ ഇത് വായിച്ചു സത്യം മനസ്സിലാക്കികൊണ്ടിരിക്കുന്നതു? നിങ്ങൾ വേദപുസ്തകം മുഴുവൻ നിർമ്മിത കഥകൾ ആയി മാറ്റിയിരിക്കുന്ന അഹങ്കാരികളാണ് ടിപിഎം. നിങ്ങളോട് ഒരു കാര്യം ചോദിച്ചാൽ കുരങ്ങൻ തല കുത്തി മറിയുന്നതുപോലെ തടി തപ്പാൻ നോക്കുന്നു.

          1. ഹലോ admin,
            എങ്ങനെയുണ്ട് മറ്റുള്ളവരുടെ പേരു വച്ച് അവരെ ആക്ഷേപിക്കുമ്പോൾ അവർക്ക് എങ്ങനെ ആയിരുന്നിരിക്കും!
            താങ്കളുടെ ഒറിജിനൽ പേര് എഴുതി കമന്റ് ചെയ്യുമ്പോൾ എത്രമാത്രം കടുംകൈ കാണിക്കുന്നു(ഞാനെഴുതിയ പേര് മായിച്ചു എഡിറ്റ് ചെയ്തു)
            എന്നാൽ നിങ്ങൾ വിമർശിക്കാൻ തുടങ്ങുമ്പോൾ- വലിയ ജന സമൂഹത്തിന്റെ അധിപൻ ആണെങ്കിലും, അവരുടെയും പേര് വെച്ചാണല്ലോ ആക്ഷേപിക്കുന്നത്. കേവലം ഒരു സൈറ്റിന്റെ അഡ്മിൻ ആയിരിക്കുമ്പോൾ തന്നെയും താങ്കൾക്ക് ഇത്രയും വിഷമത്തോടെ കടും കൈ കാണിക്കുന്നു എങ്കിൽ, വലിയൊരു ജനവിഭാഗത്തിന്റെ adminആയി ഇരിക്കുന്ന വ്യക്തികൾക്ക് നേരെ നിങ്ങൾ ലേഖനങ്ങളിലും കമന്റുകളിലും പേര് എഴുതി ആക്ഷേപിച്ചിരിക്കുന്ന കണക്കിൽ നിങ്ങളെ എന്ത് ചെയ്യണമായിരുന്നു,( എന്നാൽ അവരാരും ഒരു നടപടിയും എടുത്തിട്ടുള്ളതായി എനിക്കറിയുന്നില്ല)

            താങ്കൾ ചെയ്തതുപോലെ താങ്കൾ (you) എഴുതിയ ലേഖനങ്ങളിൽ എഡിറ്റ് ചെയ്യാൻ മറ്റുള്ളവർക്ക് കഴിയാത്തതുകൊണ്ടല്ലേ! ഇത്രയും കൈമിടുക്കു കാണിക്കുന്നത്.
            ഒന്നോർത്തുകൊള്ളുക ഇതൊന്നും ദൈവത്തിന്റെ കാഴ്ചയിൽ നീതിയുള്ള പെരുമാറ്റം അല്ല!
            *[[Mat 13:43/Malayalam Bible]]* അന്നു നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

    2. അല്ല ഈ വാക്യങ്ങള്ഒന്നും നിങ്ങളുടെ വഷളന്മാരായ വേലക്കാർ കണ്ടിട്ടില്ലയോ ? അവരോടു പോയി ഉപദേശിക് , cultu കളുടെ പ്രധാനന പരിപാടി പാഞ്ഞു വരുന്ന കാര്യത്തിൽ നിന്നും സ്ലിപ്പായി അവർ പറഞ്ഞു വരുന്ന കാര്യങ്ങൾ സമർഥിക്കുകഎന്നതാണ് , അപ്പോൾ ടിപിഎം ൽ മാത്രമേ രക്ഷയുള്ളൂ ടിപിഎംന് പുറത്തു ബൈബിളും ഇല്ല വാക്യങ്ങളും ഇല്ല ? താൻ ,പറഞ്ഞു വരുന്ന കാര്യങ്ങൾക്കു മറുപടി തരാതെ അവിടെയും ഇവിടെയും തൊടാതെ കുറച്ചു വാക്യങ്ങൾ എടുത്തു വേലയിറക്കി പേടിപ്പിക്കുകയാണോ ? . അപ്പോൾ ടിപിഎം മാത്രമേ നല്ലതുള്ളൂ ,അതിൽ മാത്രമേ രക്ഷയുള്ളൂ , കുറച്ചു സ്തീകളെ അടിമകളെപ്പോലെ വച്ച് , തുണികഴിക്കുക , ഭക്ഷണം ഉണ്ടാക്കിക്കുക , ……. ഇതാണ് മഹത്തായ വേല . താൻ വിശ്വസിക്കുന്ന സീയോൻ ഉപദേശം ആദ്യം എന്താണെന്നു പറയാൻ തനിക്കറിയില്ല . പിന്നെ താൻ എന്തിനു എന്നെ വേദം പഠിപ്പിക്കാൻ നില്കുന്നു . എത്രയാളുകൾ ടിപിഎം ഉപദേശം കേട്ടു രക്ഷിക്ക പെട്ടിട്ടുണ്ട് ? ദിവസം എത്രപേരോടു സുവിശേഷം പറയുന്നു ? മൃഗശാലയിലെ വലിയ കമ്പിവേലിയെ വെല്ലുന്ന രീതിയിലാണ് ടിപിഎം അവിശ്വാസ വീടുകളുടെ അകത്തും പുറത്തും ഉള്ള കതകുകൾ നിർമ്മിച്ചിരിക്കുന്നത് , എന്തിനാണ് അങ്ങനെ ? വിശ്വാസം ഇല്ലാത്തതുകൊണ്ടല്ലേ ? രാത്രി ആഹാരത്തിനു ശേഷം വലിയ കമ്പി വേലികൊണ്ടു വേലക്കാരനെ ബന്ധിക്കും , സ്നേഹമുള്ള മദർ പൂട്ടില്ല കമ്പിവേലി ചാരുകയേ ഉള്ളു, ഇതാണ് വിശ്വാസജീവിതം , സർവ്വ കൊള്ളരുതായ്മയും കാണിച്ചിട്ട് തന്നെത്താനങ്ങു വിശുദ്ധി ചമയുകയാ , ബ്രഹ്മചര്യം കളിച്ചു മനുഷ്യനെ പേടിപ്പിക്കുകയാ , അജയൻ എന്നൊരു ടിപിഎം വേലക്കാരൻ കുറച്ചു വര്ഷങ്ങള്ക്കു മുൻപ് എന്നോട് പറഞ്ഞു , പിന്നെ പ്രാർഥിച്ചു നിന്റെ കുടുംബം തകർത്തുകളയും , ശരി ഞാൻ സമ്മതിക്കുന്നു , ഇനി സൂസമ്മ സഹോദരിയുടെ വീട്ടിൽ വന്നാൽ നിന്റെ മുട്ടുകല് ഞാൻ അടിച്ചൊടിക്കും എന്നും പറയേണ്ടിവന്നു , ഇതാണ് ടിപിഎം വേല , അതുകൊണ്ടു താൻ വലിയ ഇറക്കു ഇങ്ങോട്ടു ഇറക്കേണ്ട , ഇനി ഒരു ചോദ്യം സണ്ണി സ്ത്രീകളോട് മലിനപ്പെട്ടിട്ടില്ല ടിപിഎം ഉപദേശ പ്രകാരം സണ്ണി വിശുദ്ധനല്ലെ ? ഉത്തരം അറിയാമെങ്കിൽ മാത്രം പറയുക , അല്ലാതെ വെറുതെ കാടുകയറരുത് ,

      1. ഹലോ jaiso,
        നിങ്ങൾക്ക് ഒരു സണ്ണിയെ കുറെ ടിപിഎം കള്ള വേലക്കാരെ അറിയാം, അതുമായി ബന്ധപ്പെട്ട് എപ്പോഴും വാദിച്ചുകൊണ്ടിരിക്കുന്ന മനോരോഗി, രാത്രിയിൽ സ്വപ്നവും അതായിരിക്കും എന്നു തോന്നുന്നു,

        പക്ഷേ ഞാൻ അതല്ല പറയുന്നത് (ഞാൻ ആരാണെന്ന് ഇതുവരെയും ശരിയായി മനസ്സിലാക്കിയിട്ടില്ല) ഞാൻ ടിപിഎമ്മിന് വേണ്ടി വാദിക്കാൻ വന്നവനല്ല!
        നിങ്ങൾ ഏതു ബൈബിളിളാണോ വിശ്വസിച്ചിരിക്കുന്നു, ഞാനും അതേ ബൈബിളിൽ തന്നെ വിശ്വസിച്ചിരിക്കുന്നു,
        ബൈബിൾ ആധാരമാക്കി ഈ ലോകത്തിൽ ഏതൊരു മനുഷ്യരും പരസ്പരം തമ്മിലടിക്കുന്നത് കണ്ടാൽ ഏതൊരു മനുഷ്യരോടും, ബൈബിളിനെ വിശ്വസിക്കുന്ന. എന്നെപ്പോലുള്ളവർക്ക് കാര്യം പറയാൻ അവകാശമുണ്ടു.

        ആ ഒരു നിലയിൽ നിന്നു കൊണ്ടാണ് ഞാൻ നിങ്ങളോടു പറയുന്നതു- “നിങ്ങൾ മറ്റുള്ളവരെ(tpmനെ) ബൈബിൾ ആധാരമാക്കി കുറ്റപ്പെടുത്തുന്നതിലൂടെ അതേ ബൈബിളിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ തന്നെ കുറ്റക്കാരായി തീർന്നിരിക്കുന്നു” എന്ന് മാത്രമേ ഞാൻ പറയുന്നുള്ളൂ.
        ഈ വിധത്തിലുള്ള വേല “ഞാൻ തന്നെ ചെയ്താലും കുറ്റം തന്നേ”! എന്നാൽ നിങ്ങളാണ് കുറ്റം പറയാനായിട്ട് ആദ്യമേ ഒരു സൈറ്റ് ഉണ്ടാക്കി അതിനുവേണ്ടി വാദിക്കുന്നുള്ളൂ, അതിന് ശേഷമാണ് ഞാൻ ഇങ്ങനെ താങ്കളോട് പറയേണ്ടിവരുന്നത്.

        ആകയാൽ,
        ഏതെങ്കിലും കാര്യങ്ങൾ വചന അടിസ്ഥാനത്തിൽ പറഞ്ഞു വെളിപ്പെടുത്തുമ്പോൾ, ഉടനെ കുറെ മാനുഷമായുള്ള വീണ്പോയവരുടെ ചരിത്രങ്ങളുമായി ഇങ്ങോട്ടു വന്നാൽ- ആ വിധത്തിലുള്ള വേല ദൈവവേല അല്ല- അത്. പിന്മാറ്റകാരായ വീണു പോയവരുടെ അഭിനയങ്ങൾ മാത്രം.
        അതുകൊണ്ട്, ഇങ്ങനെയുള്ള ഹീനമായുള്ള പെരുമാറ്റം വിട്ട് നന്നായി വേദപുസ്തകം വായിച്ചു, കുടുംബം ഉണ്ടെന്ന് പറഞ്ഞില്ലേ! അത് നല്ലവണ്ണം പോറ്റി പുലർത്തുക! വരുംകാല സന്തതികൾ ഈവിതത്തിലെ വിഡ്ഢികളായി തീരാതെ നന്നായി അവരെ വളർത്തുക. എന്നാൽ നിങ്ങൾക്കു നന്നായിരിക്കും.

        1. സണ്ണി ഉം കള്ളവേലക്കാരും ഇപ്പോഴും ടിപിഎം നു അകത്താണ് , ആ ഒരു സണ്ണി പുനലൂർ ടിപിഎം കൺവെൻഷനിൽ സീയോൻ ഉപദേശം വാരി വിതറി എന്നുപറയുമ്പോൾ ടിപിഎം എന്ന മനുഷ്യ നിർമിത സങ്കടനയുടെ പ്രവർത്തനം എന്താണ് എന്ന് ചിന്ദിക്കുന്നവർക്കു മനസിലാകും . വിശുദ്ധന്മാരേ ഒന്നും പറയരുത് അവര് എന്തുകാണിച്ചാലും ദൈവത്തോട് കണക്കുപറയേണ്ടവര , കുറ്റവാളികളെ സപ്പോർട് ചെയ്തു വീണ്ടും വിശുദ്ധരാകുക , അപ്പോൾ രക്ഷിക്ക പെടാത്തവരും , വലിയ സിദ്ധന്മാർ, വിശുദ്ധന്മാർ എന്നൊക്കെ വിളിപ്പേരുള്ള സണ്ണി യും , ഇ ടി ഫിലിപ്പും ,ജോൺ തോമസും ,തമ്മിലുള്ള വത്യാസം എന്താണ് ? ഇവർ വീണവർ ആണെന്ന് ടിപിഎം വിശുദ്ധൻ പലവട്ടം കമെന്റിലൂടെ സമ്മതിക്കുന്നു , ഒരു രക്ഷിക്കപ്പെടാത്തവൻ തെറ്റുചെയ്താൽ അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ഭരണാധികാരികൾ ഉണ്ട് , ഇവിടെ വെറും വെള്ള വസ്ത്രത്തിന്റെ ബലത്തിൽ വിശുദ്ധി എന്നപേരും പറഞ്ഞു ജനത്തെ പറ്റിക്കുന്ന ഇവർ എന്തുചെയ്താലും മിണ്ടാതിരുന്നുകൊള്ളണം , അല്ലെങ്കിൽ പ്രാർഥിച്ചു കുടുംബം തുലക്കും പോലും , സണ്ണി എന്ന സോദോമ്യനെ ഒരിക്കലും ടിപിഎം കാർക്ക് ഒഴിവാക്കാൻ പറ്റില്ല , ടിപിഎം ദുരുപദേശത്തിന്റെ ബലത്തിൽ ജനങ്ങളെ പറ്റിക്കുകയാണ് എന്നുപറയുന്ന ഫ്രംടിപിഎം.കോം പിന്മാറ്റക്കാരും , പാപികളും ആണത്രേ ? ദുരുപദേശം ആണ് എന്നതിന് തരുന്ന തെളിവുകൾ ദൈവവചനത്തെ ആധാരപ്പെടുത്തിയാണ് അല്ലാതെ അപ്പിച്ചന്റെ സ്വപ്നം വച്ചല്ല , ടിപിഎം ദുരുപദേശം പഠിപ്പിക്കുന്നു എന്നതിന് തന്നിരിക്കുന്ന തെളിവുകൾ ബൈബിളിൽ നിന്നും അല്ല എന്നുപറയുന്ന വിശുദ്ധ നിന്നെ ഭരിക്കുന്നത് ലൂസിഫറിന്റെ ആത്മാവുതന്നെ , നിങ്ങൾക്കു ദൈവത്തെയും , ദൈവവചനത്തെയും പേടിയില്ല . പ്രവർത്തികൊണ്ടു രക്ഷ പ്രാപിക്കാം എന്നുള്ള cult വിശ്വാസം നിങ്ങൾക്കു ഒരിക്കലും ഉപേക്ഷിക്കാൻ പറ്റില്ല, ടിപിഎം അല്ലാത്ത മറ്റു പെന്തക്കോസ്തു സങ്കടനയിൽ നിന്നും ടിപിഎം ലേക്ക് ആണായാലും , പെണ്ണായാലും വിവാഹിതരാകണമെങ്കിൽ ടിപിഎം വിശുദ്ധന്മാരാൽ സ്നാനം ഏൽക്കണം എന്നുപറഞ്ഞാൽ ഇത് പൈശാചിക ഉപദേശം ആണോ , അല്ലയോ എന്ന് വായിക്കുന്നവർ തീരുമാനിക്കട്ടെ ? ഇത് സമുദായത്തിലെ മാമോദിസ അല്ലയോ ? പറയൂ ടിപിഎം ദുരുപദേശം പഠിപ്പിക്കുന്നുണ്ടോ ? ഒരു സോദോമ്യന് ആയിരകണക്കിന് ആളുകളെ ഉപദേശിക്കാൻ അവസരം കൊടുക്കുന്ന ടിപിഎം നേതൃത്വം ദൈവാത്മാവിനാൽ നടത്തപ്പെടുന്നു എന്നുപറഞ്ഞാൽ ദൈവത്തെ കളിയാകുകയല്ലേ ? ഇത് പറയുന്ന ഞാൻ പിന്മാറ്റക്കാരനാണെങ്കിൽ സണ്ണി എന്ന സോദോമ്യൻ ആരാണ് ? അപ്പോൾ ഈ പാപം എന്നവാക്കുകൊണ്ടു ടിപിഎം കാർ എന്താണ് അർഥമാക്കുന്നത് ? ഒരു വാദത്തിനുവേണ്ടി ടിപിഎം നല്ലതാണെന്നു സമ്മതിച്ചാൽ പുരുഷ കമികൾക്കും , കുലപതാകന്മാർക്കും , നിങ്ങളുടെ ടിപിഎംൽ നിങ്ങളുടെ ടിപിഎംൽ നടത്തിപ്പുകാർ ആയിരിക്കുന്നതിനു തടസം ഇല്ലേ ?

  3. എവിടെ പോയി jaison ഒളിച്ചോടിപ്പോയോ ടിപിഎമ്മിൽ നിന്ന് ഓടി പോയതുപോലെ, ഈ സൈറ്റിൽ നിന്നും ഒളിച്ചു ഓടിപ്പോയോ!
    !
    *[[Psa 125:1/Malayalam Bible]]* യഹോവയില്‍ ആശ്രയിക്കുന്നവര്‍ കുലുങ്ങാതെ എന്നേക്കും നിലക്കുന്ന സീയോന്‍ പര്‍വ്വതം പോലെയാകുന്നു.

    1. ഒളിച്ചോടി പോവാൻ ടിപിഎംവിശുദ്ധൻ അല്ല ഞാൻ , ഒളിക്കാൻ നിന്റെ വലതും മോഷ്ടിച്ചോ ? അതോ നിന്റെ വീട്ടിൽ വന്നു ഞാൻ …………?

      1. Hello jaiso,
        ഇപ്പോൾ എല്ലാവർക്കും മനസ്സിലായിക്കാണും നിന്റെയൊക്കേ യഥാർത്ഥ സത്യവെളിച്ചം എന്താണെന്ന്!!!!
        ഒളിച്ചിരുന്നുകൊണ്ട്,
        പ്രത്യക്ഷപ്പെട്ടു നിൽക്കുന്ന ചില ആളുകളെയും സംഘടനകളെയും കുറ്റം പറയാൻ എത്ര എളുപ്പം നിനക്ക് ഉണ്ടായിരുന്നു!! അല്ലേ!!!
        നിന്നെക്കുറിച്ച് ഒരു വാക്ക് പറഞ്ഞപ്പോൾ എത്രമാത്രം തെറി വിളിക്കുന്നു.
        നീയും നിന്റെ കൂടെയുള്ള പിന്മാറ്റ ക്കാരും ചേർന്നു മറ്റുള്ളവരെ(TPM) ആക്ഷേപിച്ചപ്പോൾ അവരാരും ഇങ്ങനെ തെറി പറഞ്ഞില്ലല്ലോ!
        ഇതിൽ നിന്നും മനസ്സിലാക്കുവാൻ കഴിയും സത്യവെളിച്ചം എവിടെയാണെന്ന്!
        നിന്നെയൊക്കെ ഒന്നു തൊട്ടു നോക്കിയാൽ യഥാർത്ഥ നിറം എന്താണെന്ന് വെളിപ്പെടും എന്നുള്ളതിനെ താൻ തെളിയിച്ചിരിക്കുകയാണ്!
        *[[Luk 6:45/Malayalam Bible]]* നല്ലമനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടന്‍ ദോഷമായതില്‍ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തില്‍ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു.

        ആകയാൽ നിനക്ക് മറ്റുള്ളവരെ കുറ്റം പറയാൻ യാതൊരു യോഗ്യതയും ഇല്ല!

        1. ടിപിഎം ന്റെ വെളിച്ചം ഒക്കെ എനിക്കറിയാം , കൂടുതൽ വെളിച്ചം വീശിക്കേണ്ട , ചോദിക്കുന്നതിനു മറുപടി പറയാതെ വായിൽ തോന്നുന്നത് കൂകി യിട്ട് ഒളിച്ചോടി പോയോ എന്ന് ചോദിച്ചാൽ എനിക്ക് ഇതിൽ കൂടുതൽ മരി യതയൊന്നും ടിപിഎം കാരോട് ഇല്ല ,

          1. സഹോദരാ,
            ഞാൻ ഈ സൈറ്റ് കാരനോട് എഴുതിക്കൊണ്ടിരിക്കുമ്പോൾ, ഇതിന്റെ ഇടയിൽ കയറി വന്നതെന്തിന് തന്നെ ഇവിടെ ഞാൻ വിളിച്ചുവോ?
            വെറുതെ വടി കൊടുത്ത് അടി വാങ്ങിയതെന്തിന്?
            ഇനി ഒരു കാര്യം ചെയ്യൂ> വീട്ടിൽ സ്വസ്ഥമായിരുന്ന് വേദപുസ്തകം നന്നായിട്ട് ആത്മാർത്ഥമായി വായിക്കൂ വീട്ടുകാര്യം നന്നായി നോക്കുക! അത്രയും ചെയ്താൽ തന്നെ യഥാർത്ഥ ഭക്തി പൂർണ്ണമായി!
            *[[Jas 1:26-27/Malayalam Bible]]* %v 26% നിങ്ങളില്‍ ഒരുവന്‍ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താന്‍ ഭക്തന്‍ എന്നു നിരൂപിച്ചാല്‍ അവന്റെ ഭക്തി വ്യര്‍ത്ഥം അത്രേ. %v 27% പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിര്‍മ്മലവുമായുള്ള ഭക്തിയോഅനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തില്‍ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താന്‍ കാത്തുകൊള്ളുന്നതും ആകുന്നു.)

            ഞാനിനി താങ്കളോട് ഒന്നും പറയാൻ വരുന്നില്ല
            ഗോഡ് ബ്ലെസ് യു!!!

  4. ടിപിഎം ൽ നിന്നും ഓടിയതുകൊണ്ടു ആഫ്രിക്കയിലെ എന്റെ ഉരുക്കു ഫാക്ടറി നഷ്ടപ്പെട്ടു , ബ്രസീലിൽ ഉണ്ടായിരുന്ന പഞ്ചസാര ഫാക്ടറി പൂട്ടി , ഷിപ്പിങ് ബിസ്‌നസ് മൊത്തം തകർന്നു , …..എന്നുവേണ്ട സർവത്ര കുഴപ്പമായി പോയി , ടിപിഎം ൽ നിന്നും പോയതുകൊണ്ട് ജയിലിൽ ആയില്ല , കർത്താവു കാത്തു, നിന്റെ അപ്പച്ചൻ മാരുടെ പ്രസംഗം കേട്ട് ഞാൻ ഒരു ക്രിമിനൽ ആയേനെ , ടിപിഎം ൽ നിന്നും പോയതുകൊണ്ട് കർത്താവിനെ യഥാർത്ഥത്തിൽ കണ്ടെത്താനായി , ഞാൻ ടിപിഎംൽ ആയിരുന്നെങ്കിൽ സണ്ണി …….ഇല്ലാത്ത സ്വാമി പോലെ ആയേനെ , പോയി പാവങ്ങളെ പറ്റിക്കാൻ ഉള്ള തന്ത്രങ്ങൾ തട്ടിക്കൂട്ടു, യൂത്ത് ക്യാമ്പിന് പോയ പെൺകുട്ടിയെ ഉപദ്രവിച്ചവന്റെ കൂട്ടത്തിൽ ഉള്ള ആളല്ലേ , ഓഹ് ആ എഴുത്തുകൾ ഒക്കെ കണ്ടാൽ സുവിശേഷ വിരോധികൾ ദേഹോദ്രപം ഏൽപ്പിച്ചപോലെ അങ്ങ് വിഷമിക്കുകയല്ലേ ? സർവ വിശുദ്ധ ആഭാസന്മാരും നല്ലവർ , ഒരു കൂട്ടം ജനത്തെ ഉപദേശിക്കാൻ ഒരു സോദോമ്യനെ ഉപദേശകനാക്കി വച്ചിരിക്കുന്ന നേതൃത്വത്തിന്റെ നടപടി കണ്ടു യാതൊരു ഭാരവും ഇല്ല , കൂട്ടു വേലക്കാരനേ കൊന്നുകളയുന്നതിൽ വേദനയില്ല , ഇതൊക്കെയാണ് ഇതിനകത്തു നടക്കുന്നത് എന്നുപറയുന്നവർ ആണ് തെറ്റുകാർ , ഇനി എന്നെ കൊന്നുകളയും എന്നുപറഞ്ഞാലും ഞാൻ എങ്ങും ഒളിച്ചോടത്തില്ല , വെള്ള അടിച്ച ശവക്കല്ലറയായ ടിപിഎംനേ സപ്പോർട്ട് ചെയുന്ന നിങ്ങളെ ഒക്കെ ഭരിക്കുന്ന ആത്മാവ് ഏതു ? താൻ എപ്പോഴും പറയുമല്ലോ വീണവന്മാരുടെ കാര്യം എടുത്തിടും എന്ന് ? ഒരു സോദോമ്യനെ സെന്റർ പാസ്റ്ററാക്കി വച്ചിരിക്കുന്ന ചീപ്പ് പാസ്‌റ്റർ അപ്പോൾ ഏതു തരക്കാരൻ ആയിരിക്കും ? പണി ഇങ്ങോട്ടു ഇറക്കരുത്

    1. hello ജെയ്സോ,
      “ടിപിഎം ൽ നിന്നും ഓടിയതുകൊണ്ടു ആഫ്രിക്കയിലെ എന്റെ ഉരുക്കു ഫാക്ടറി നഷ്ടപ്പെട്ടു , ബ്രസീലിൽ ഉണ്ടായിരുന്ന പഞ്ചസാര ഫാക്ടറി പൂട്ടി , ഷിപ്പിങ് ബിസ്‌നസ് മൊത്തം തകർന്നു , …..എന്നുവേണ്ട സർവത്ര കുഴപ്പമായി പോയി”
      എന്നൊന്നും പറയേണ്ടി വരികയില്ല!
      പിന്നെയോ,
      താൻ ആദ്യം എടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറി ഇപ്പോൾ വേറൊരു തീരുമാനത്തിൽ വീണ് പോയതിനാൽ, ആത്മീകമായ അഹത്തെ കണ്ണ് കുരുട് ആയിപ്പോയി, എന്നു മാത്രമേയുള്ളൂ.
      അതുകൊണ്ടാണ് ഇങ്ങനെ നോക്കേണ്ടി വരുന്നത്*[[Isa 8:22/Malayalam Bible]]* അവര്‍ ഭൂമിയില്‍ നോക്കുമ്പോള്‍ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്കു അവരെ തള്ളിക്കളയും.*[[Mat 25:30/Malayalam Bible]]* എന്നാല്‍ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിന്‍; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.(താലന്ത് വാങ്ങുമ്പോൾ ഉണ്ടായ ഉത്സാഹം പിന്നീട് ഇല്ലാതെ പോയതുകൊണ്ട്)

      അതുകൊണ്ടാണ് മനുഷ്യരെയെല്ലാം കാണേണ്ടതുപോലെ കാണുവാൻ കഴിയാത്തത് *[[Mar 8:24/Malayalam Bible]]* അവന്‍ മേല്പോട്ടു നോക്കിഞാന്‍ മനുഷ്യരെ കാണുന്നു; അവര്‍ നടക്കുന്നതു മരങ്ങള്‍ പോലെയത്രേ കാണുന്നതു എന്നു പറഞ്ഞു.)

      എന്നാൽ, ഇനിയും പ്രതീക്ഷയുണ്ട്, ഈ സൈറ്റ്കാരനെപ്പോലുള്ള കുറ്റം പറച്ചിൽ നിർത്തിയാൽ ദൈവം ഇനിയും മനസ്സലിയും.

Leave a Reply

Your email address will not be published. Required fields are marked *