ഈ ഉപമയിൽ കൂടി യേശു എന്ത് മനസ്സിലാക്കാൻ ശ്രമിക്കുന്നു? സ്വന്ത മത കഴിവുകളിലും നേട്ടങ്ങളിലും വിശ്വസിക്കുന്നവരും പ്രേത്യേക കഴിവുകളോ നേട്ടങ്ങളോ ഒന്നും ഇല്ലാത്തവരും തമ്മിലുള്ള മല്പിടുത്തത്തെ ഈ ഉപമ കാണിക്കുന്നു.
ഇത് രണ്ടു തരം ദൈവ ആരാധനക്കാരുടെ ഉപമ ആകുന്നു.
- ഒരു കൂട്ടർക്ക് അവരുടെ സ്വന്തം നീതിപ്രവർത്തികൾ, അവരുടെ വേർപെട്ട ജീവിതം, അവരുടെ ജീവിത പ്രതിഷ്ട, അവരുടെ വസ്ത്രധാരണ ശൈലി, അവരുടെ ചില കല്പനകളുടെ വിജയം.
- മറ്റേ കൂട്ടർ സ്വന്തമായി വിശ്വസിക്കാവുന്ന യാതൊരു കഴിവും ഇല്ലാത്തവർ, പക്ഷെ ദുഃഖത്തോടെ വളരെ അധികം ദൈവ കരുണ ആഗ്രഹിക്കുന്നവർ.
ഇതിലെ ഏറ്റവും കാതലായ ഭാഗം എവിടെ നിങ്ങളുടെ വിശ്വാസം അർപ്പിക്കും? പരീശന്മാർ ദൈവത്തിനു പകരം സ്വന്ത നേട്ടങ്ങളിൽ വിശ്വാസം അർപ്പിച്ചു. ചുങ്കക്കാരന് അങ്ങനെയുള്ള നേട്ടങ്ങൾ ഒന്നും ഇല്ലായിരുന്നു, അവർ പൂർണമായി ദൈവ കരുണയെ ആധാരമാക്കിയുള്ള വീണ്ടെടുപ്പിൽ ആശ്രയിച്ചു. അവനു പൂജ്യം മാർക്ക് കിട്ടി, എന്നിട്ടും വിജയിക്കണമെന്ന് അവൻ ആഗ്രഹിച്ചു. പരീശന്മാർക്ക് നല്ല മാർക്ക് ലഭിച്ചു, അവൻ ദൈവത്തെയും ലോകത്തെയും അവൻ്റെ ഉന്നതമായ വിളിയും ആഴമേറിയ സത്യങ്ങളും കാണിച്ചു. അവൻ്റെ നിലവാരം പ്രദർശിപ്പിക്കാൻ അവൻ ആഗ്രഹിച്ചു.
അവസാനം യേശു എന്ത് പറഞ്ഞു? ദശാംശം കൊടുത്ത, ഉപവസിച്ച, വ്യഭിചാരം ചെയ്യാത്ത, വിജയകരമായ ജീവിതം നയിച്ച പരീശൻ നീതികരിക്കപ്പെട്ടില്ല. കാരണം? അവൻ വിശ്വാസത്താൽ അത് തേടിയില്ല. ദൈവത്തിൽ വിശ്വാസം ഇല്ലാത്തതിനാൽ ദൈവത്തിനു നീതിമാനെയും നീതികെട്ടവരെയും വിധിക്കാൻ കഴിയുമെന്ന് അവർ വിശ്വസിച്ചില്ല. അവനു ഒരു പക്ഷെ വേറൊരു വിശ്വാസം ഉണ്ടായിരിക്കാം – മരുന്ന് ഉപയോഗിക്കാതെ സൗഖ്യമാകുന്ന വിശ്വാസം, ശമ്പളം ഇല്ലാതെ ആഹാരവും വസ്ത്രവും കിട്ടുന്ന വിശ്വാസം. എന്നാൽ സത്യത്തിൽ അവനു ദൈവത്തിൽ വിശ്വാസമില്ലായിരുന്നു – ഒരു വ്യക്തിയുടെ ജീവിതത്തിൽ യാതൊരു നന്മ പ്രവർത്തിയും ഇല്ലാതെ, അവരുടെ ദൈവം ആ മനുഷ്യനെ പാപമില്ലാത്തവൻ എന്ന് പ്രഖ്യാപിക്കും – പൂർണമായി പാപമില്ലാത്തവർ പൂർണമായി ശുദ്ധികരിക്കപ്പെട്ടവൻ.
യിസ്രായേൽ മക്കളെ പറ്റിയും അതുതന്നെ പറയുന്നു. ദൈവ വെളിപ്പാട് ഉണ്ടായിട്ടും അവർ എന്തുകൊണ്ട് നശിച്ചു? അവരുടെ എല്ലാ തലമുറകളും 2000 വർഷം അത് അനുഭവിച്ചു. എന്നാൽ പഴയനിയമം ഇല്ലാത്ത ജാതികൾ പെട്ടെന്ന് വന്നു നീതിമാന്മാരായി തീർന്നു. എങ്ങനെ? റോമർ 9:30-31 വായിക്കുക.
റോമർ 9:30-31, “സൈന്യങ്ങളുടെ കർത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ. ആകയാൽ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ.”
പൗലോസ് പറയുന്നു, ജാതികൾ നീതി പ്രാപിച്ചു, യിസ്രായേല്യർക്കു അത് നഷ്ടമായി. അടുത്ത വാഖ്യം വായിക്കുക.
നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല.
പൗലോസ് പറയുന്നു, യിസ്രായേല്യർ വിശുദ്ധിയും നീതിയും ന്യായപ്രമാണത്തിൻ്റെ പ്രവർത്തനങ്ങൾ കൊണ്ടും ദൈവ കൽപ്പനകൾ അനുസരിച്ചുകൊണ്ടും നേടാൻ ശ്രമിച്ചു. 2000 വർഷം അവർ അന്വേഷിച്ച വിശുദ്ധി അവരിൽ എത്തിയില്ല. പഴയനിയമത്തിലെ ഒരു കൽപ്പനയും അനുസരിക്കാതെ ജാതികൾക്ക് അത് ലഭിച്ചു. എങ്ങനെ? ജാതികൾ വിശ്വാസം കൊണ്ട് അത് നേടി യിസ്രായേല്യർ വിശുദ്ധി നേടാനായി ആത്മാർത്ഥമായി കഠിനപ്രയത്നം ചെയ്തു.
റോമർ 9:30-32 വാക്യങ്ങൾ ആ ഉപമയിൽ പ്രയോഗിക്കാം, റോമർ 9:30-32 പരാവര്ത്തനം ചെയ്യാം.
30, ആകയാൽ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ചുങ്കക്കാരൻ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ. 31 നീതിയുടെ പ്രമാണം പിന്തുടർന്ന പരീശന്മാർ ആ പ്രമാണത്തിങ്കൽ എത്തിയില്ല. 32 അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടു തന്നേ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി:
ടിപിഎം സ്ഥാപകരുടെ പഠിപ്പിക്കലുകൾ

പോൾ രാമൻകുട്ടി ഇത് പഠിപ്പിച്ചില്ല. അദ്ദേഹം വിശ്വാസത്തിൽ കൂടെ ഭൗതീക കാര്യങ്ങൾ നേടാൻ പഠിപ്പിച്ചു. അദ്ദേഹം വിശ്വാസജീവിതം പഠിപ്പിച്ചു – പണമില്ലാത്തിടത്തു പണം കിട്ടുവാനും ആരോഗ്യം ഇല്ലാത്തിടത്തു ആരോഗ്യം കിട്ടുവാനും. വിശുദ്ധിക്ക് വേണ്ടി – കഠിന പ്രയത്നം ചെയ്യണമെന്ന് അദ്ദേഹം പഠിപ്പിച്ചു, നിങ്ങൾക്കുള്ളതെല്ലാം ഉപേക്ഷിച്ച്, വൃദ്ധരായ നിങ്ങളുടെ മാതാപിതാക്കളെ ഈ ലോകത്തിൻ്റെ കരുണയിൽ വിട്ടിട്ട് ടിപിഎം വൈദീകഗണത്തിലെ ഒരു അംഗം ആകണം. അതിനുശേഷം ടിപിഎമ്മിൽ അദ്ദേഹത്തെ പിന്തുടർന്ന എല്ലാവരും ഈ നരകത്തിൻ്റെ കൊടിയ പണിക്കാരനാൽ വഞ്ചിക്കപ്പെട്ടു. ആൽവിൻ അതിനെ അതിലും മോശമാക്കി. അതിനുശേഷം അതിനെ പിന്തുടർന്ന ഈ പറയപ്പെടുന്ന ശ്രേഷ്ടന്മാർ അവരുടെ തലമുറകളെ വഞ്ചിച്ചുകൊണ്ടിരുന്നു. നിങ്ങൾക്ക് അല്പം പോലും വിശുദ്ധിയും നീതിപ്രവർത്തികളും ഇല്ലാത്തിടത്ത് യഥാർത്ഥ അപ്പോസ്തലനായ പൗലോസ് വിശ്വാസം മൂലം വിശുദ്ധി നേടാൻ പഠിപ്പിച്ചു, ദൈവം പാപിയെ വിശ്വാസത്താൽ നീതികരിക്കുന്നു എന്നതായിരുന്നു പൗലോസിൻ്റെ വിശ്വാസ ജീവിതത്തെ പറ്റിയുള്ള പഠിപ്പിക്കലുകൾ. വിശ്വാസ ജീവിതത്തെ പറ്റി അപ്പോസ്തലനായ പൗലോസും രാമൻകുട്ടി പോളും പഠിപ്പിച്ചതിലുള്ള വ്യത്യാസം നിങ്ങൾ ശ്രദ്ധിച്ചോ? ഒരാൾ ഭൗതീക കാര്യങ്ങൾ വിശ്വാസത്താൽ നേടാൻ പഠിപ്പിച്ചു, മറ്റെയാൾ നിത്യത വിശ്വാസത്താൽ നേടാൻ പഠിപ്പിച്ചു.
നമ്മുടെ ഉപമയിലേക്കു തിരിച്ചു വരാം. ദശാംശം കൊടുത്ത, ഉപവസിച്ച, വ്യഭിചാരം ചെയ്യാത്ത, വിജയകരമായ ജീവിതം നയിച്ച പരീശൻ നീതികരിക്കപ്പെട്ടില്ല. വിശുദ്ധിയും പ്രതിഷ്ടയും ഇല്ലാത്ത വിജയകരമായ ജീവിതത്തിൻ്റെ യാതൊരു ശ്രേഷ്ടതയും ഇല്ലാത്ത ചുങ്കക്കാരൻ നീതികരിക്കപ്പെട്ടവൻ ആയി.
റോമർ 4:5 വായിക്കുക. “പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവൻ്റെ വിശ്വാസം നീതിയായി കണക്കിടുന്നു.”
നമ്മൾ ഇതുവരെ രണ്ട് ഉദാഹരണങ്ങൾ കണ്ടു. പാപിയും അനീതിവാനുമായ വ്യക്തി വിശുദ്ധിയുടെയും നീതിയുടെയും പുറകെ ഓടാതെ അന്വേഷിക്കാതെ വിശുദ്ധനും നീതിമാനുമായി പ്രഖ്യാപിക്കപ്പെട്ടു – ജാതികളുടേയും ചുങ്കക്കാരൻ്റെയും ഉദാഹരണം. വിശുദ്ധിയുടെയും നീതിയുടെയും പിന്നാലെ ഓടി അന്വേഷിച്ചു കിട്ടാതെ പോയവരുടെ രണ്ട് ഉദാഹരണങ്ങൾ കണ്ടു. പഴയനിയമത്തിലെ യിസ്രായേല്യരും പരീശന്മാരും.
ഞാൻ വേദപുസ്തകത്തിൽ നിന്നും ഒരു ഉദാഹരണവും സാക്ഷ്യവും കൂടി തരാം. ഒരു കള്ളൻ നീതിമാനായ കാര്യം അറിയാമല്ലോ? ആ ചുങ്കക്കാരനെപോലെ അവനും ന്യായീകരിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. അവനും വിശുദ്ധ ജീവിതത്തിൻ്റെ പട്ടികയിൽ അക്കൗണ്ട് ശൂന്യമായിരുന്നു. അവൻ അവൻ്റെ വിശുദ്ധമായ, തരണം ചെയ്യുന്ന, വിജയകരമായ, പ്രതിഷ്ടയുള്ള ജീവിതത്തിൻ്റെ അപാകതകൾ മനസ്സിലാക്കി. അവൻ പറഞ്ഞു, “……നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു;….(ലൂക്കോസ് 23:41)” എന്നിട്ട് അവൻ പാപങ്ങളെ നീതികരിക്കുന്നവങ്കലേക്ക് നോക്കി തനിയെ ദയക്കായി അപേക്ഷിച്ചു. “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ“. വിധി എന്തായിരുന്നു? “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” (ലൂക്കോസ് 23:43).
“പറുദീസാ” എന്ന പദം ഇവിടെ അർത്ഥമാക്കുന്നത് പാതാളം, നരകം, നരകത്തീയ് എന്നൊക്കെ ആകുന്നു എന്ന് ചിന്തിക്കരുത്. യേശു “പറുദീസാ” എന്ന പദം കൊണ്ട് ഏദെൻ തോട്ടത്തിലെ പറുദീസയെ ചൂണ്ടികാണിക്കുന്നു. പറുദീസാ എന്നാൽ തോട്ടം. മനുഷ്യൻ സ്വയം അധികാരം തേടിയപ്പോൾ അവനെ ഏദെൻ തോട്ടത്തിൽ നിന്നും പുറത്താക്കി. കുരിശിൽ അവനെ വീണ്ടും ഏദെൻ തോട്ടത്തിലേക്ക് (പറുദീസാ) കൊണ്ടുവന്നു. “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ (തോട്ടത്തിൽ) ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു”
നമ്മുക്ക് മൂന്നാമതൊരു ഉദാഹരണം റോമർ 4:5 ൽ കാണാം. “പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവൻ്റെ വിശ്വാസം നീതിയായി കണക്കിടുന്നു.”
വാ … പാപികൾ നീതിമാന്മാരുടെ ഗണത്തിൽ പെടാം എന്ന് വിശ്വസിക്കാൻ ടിപിഎംകാർക്ക് വലിയ ബുദ്ധിമുട്ടാകുന്നു (നീതി പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ). അവരുടെ വസ്തുവകകൾ എല്ലാം വിറ്റ് ശിഷ്യന്മാരെ അവരുടെ പ്രതിഷ്ടയുടെ മഹിമയെ കുറിച്ച് മനസ്സിലാക്കിയതിനുശേഷം അവരുടെ സ്ഥാപകൻ ഭൗതീക നന്മകൾ പ്രാപിക്കാനായി പഠിപ്പിച്ചു. ആരോഗ്യം ഇല്ലാത്തിടത്ത് ആരോഗ്യം എങ്ങനെ കിട്ടുമെന്ന് അദ്ദേഹം പഠിപ്പിച്ചു (വിശ്വാസത്താൽ മരുന്ന് ഉപയോഗിക്കാതെ ദൈവീക രോഗസൗഖ്യം). ഈ എല്ലാ ജഡിക ആവശ്യങ്ങളും വിശ്വാസ ജീവിതം കൊണ്ട് കിട്ടും. എന്നാൽ നിത്യമായ വിശ്വാസത്തിൻ്റെ പ്രാധാന്യം അദ്ദേഹം മറന്നു – പാപിയെ ദൈവപുത്രനാക്കുക – വിജയകരമായ ജീവിതം കൂടാതെ – പാപിയെ ദൈവപുത്രനാക്കുന്നവനിലുള്ള വിശ്വാസത്താൽ.
ഉപസംഹാരം
സഹാദരങ്ങളെ, പരീശന്മാരെപോലെ നിങ്ങളുടെ നന്മപ്രവർത്തികളിൽ ആശ്രയിക്കരുത്. ദൈവീക രോഗശാന്തി, പ്രതിഷ്ഠിക്കപ്പെട്ട ജീവിതം, വിജയകരമായ ജീവിതം, വിശ്വാസ ജീവിതം (ലൗകിക കാര്യങ്ങൾക്കു വേണ്ടിയുള്ള വിശ്വാസം) മുതലായ പൊങ്ങച്ചങ്ങൾ നിർത്തു. പശ്ചാത്തപിക്കാൻ ആഹ്വാനം ചെയ്യുന്ന സുവിശേഷ മുഴക്കം ശ്രദ്ധിക്കുക. നിങ്ങളിലും നിങ്ങളുടെ വിശുദ്ധ ജീവിതം നയിക്കാനുള്ള കഴിവിലും ആശ്രയിക്കാതെ മനസ്സാന്തരപ്പെടുക. പരീശൻ്റെ സ്വഭാവം നിർത്തുക. ടിപിഎംകാരനാകുന്നത് നിർത്തുക.
കൽപ്പന കാത്തീടുവാൻ
ഒട്ടും പ്രാപ്തനല്ലേ ഞാൻ
വൈരാഗ്യം ഏറിയലും
കണ്ണുനീർ ചൊരിഞ്ഞാലും
വന്നിടാ പാപനാശം
നീ തൻ രക്ഷിക്ക വേണം
വെറും കൈയ്യായ് ഞാനങ്ങു
ക്രൂശിൽ മാത്രം നമ്പുന്നു
നഗ്നൻ ഞാൻ നിൻ വാത്രം താ
ഹീനൻ ഞാൻ നിൻ കൃപ താ
മ്ലേച്ഛനായ് വരുന്നിതാ
സ്വച്ഛനാക്കു രക്ഷക
(പിളർന്നൊരു പാറയേ (Rock of Ages by Agustus Tolstoy) മലയാള പരിഭാഷ)
വായനക്കാരെ!!
ഇത് എഴുതുന്നവർ ടി പി എമ്മിൽ നിന്നും പിന്മാറിപ്പോയ ചില സ്വയവിശ്വാസികളായ വ്യക്തികളാണ്, ഇവർ എഴുതുന്ന എല്ലാ ലേഖനങ്ങളിലൂടെയും മനസ്സിലാകുന്നത് ഇവർ സ്വയം ദൈവമായിട്ട് അടുത്തിരിക്കുന്നു എന്നു വിശ്വസിക്കുന്നു എന്നുവെച്ചാൽ മാതാപിതാക്കൾ പോലും ഈ ലോകത്തിൽ ഞങ്ങൾക്ക് ആവശ്യമില്ലായിരുന്നു എന്ന് ചിന്തിക്കുന്നത് പോലെ
അവരെഴുതുന്ന ലേഖനത്താൽ, അവർ തന്നെ കുറ്റക്കാർ എന്നുള്ള ബോധം പോലും ഇല്ലാത്തവരാണ്, അത്രമാത്രം അവരുടെ കണ്ണുകൾ കുരുട് ആക്കപ്പെട്ടിരിക്കുന്നു
നോക്കുക!;
‘പരീശന്മാർ അവരിൽ തന്നെ വിശ്വസിച്ചു” എന്ന പരീശന്മാരുടെ സ്വഭാവത്തെ ഈ ലേഖനത്തിൽ ഇവർ എഴുതിയിരിക്കുന്നു എന്നാൽ
ഈ ലേഖനം എഴുതുന്ന ഇവരുടെ ആശയപ്പെരുമാറ്റവും അതുതന്നെയുമാണ്.
പിന്നെ പരീശന്മാർ;
“മറ്റുള്ളരെ നിന്ദിച്ച് അവകാശപ്പെടുന്നു,
പിടിച്ചുപറിക്കാരെനെ പോലെ അല്ല (വാഖ്യം 11)
വ്യഭിചാരികളെ പോലെ അല്ല (വാഖ്യം 11)
ചുങ്കക്കാരെനെ പോലെ അല്ല (വാഖ്യം 11)”
ഇങ്ങനെ എന്ന് പറയുന്നു,
ഈ ലേഖനം എഴുതുന്ന വ്യക്തികളായ പരീശന്മാരും മറ്റുള്ളവരെ നിന്ദിച്ച് സ്വയം നല്ല വരെന്നു അവകാശപ്പെടുന്നു.
ഇത്തരത്തിൽ വിവരമില്ലാത്ത പിന്മാറ്റ ക്കാരൻമാരായ ഇവരുടെ ലേഖനത്തിൽ എത്രമാത്രം ദൈവീകത്വം ഉണ്ടായിരിക്കും എന്ന് ചിന്തിച്ചു നോക്കുന്നത് നന്നായിരിക്കും.