ലൂസിഫെർ കൾട്ട് കാടു കയറുന്നു – മഹത്വത്തിൽ പ്രവേശിച്ചു

അവരുടെ പഠിപ്പിക്കലുകളെ അപ്പൊസ്തലിക ഉപദേശങ്ങൾ എന്ന് വിളിച്ച്, അവരുടെ ഇര കളെ (ടിപിഎം വിശ്വാസികൾ) അന്ധതയിൽ വെയ്ക്കുന്നു. മനസ്സാക്ഷിയില്ലാത്ത ഈ മത കൊള്ളക്കാരുടെ മനസ്സിൽ ഉടലെടുക്കുന്ന എന്തും “അപ്പൊസ്തലിക ഉപദേശങ്ങൾ” എന്ന പേരിൽ ജനങ്ങളെ പഠിപ്പിക്കുന്നു.

വ്യാജ അപ്പൊസ്തലിക ഉപദേശങ്ങളും അതിൻ്റെ പിന്നിലുള്ള ആത്മാവും

ഈ ടിപിഎമ്മിൻ്റെ പിന്നിലുള്ള ആത്മാവ് എന്തെന്ന് ചിന്തിച്ചു നിങ്ങൾ അതിശയിക്കുന്നു ണ്ടാകും? സംശയമില്ല, ഈ സംഘടനയുടെ പിന്നിൽ പ്രവർത്തിക്കുന്നത് ലൂസിഫെറിൻ്റെ ആത്മാവ് ആകുന്നു.  ഹവ്വയെപോലെ, അവരുടെ ആത്മീക കായികാഭ്യാസങ്ങളാൽ വ ശീകരിക്കപ്പെട്ട് ടിപിഎം വിശ്വാസികൾ വഞ്ചിതരാകുന്നു. ലൂസിഫെറിൻ്റെ മുഖമുദ്രയായ താഴെ പറയുന്ന കാര്യങ്ങൾ ടിപിഎം ചെയ്യുന്നുവെന്ന് ഞങ്ങൾ നിസ്സംശയം തെളിയിച്ച താകുന്നു.

 1. ടിപിഎമ്മിലെ ഉപദേശ വിരുദ്ധതകൾ – ചീഫ് പാസ്റ്റർ?
 2. നിത്യതയിൽ പരിശുദ്ധാത്മാവ് ഇല്ല
 3. ദൈവ തേജസ്സിന് മുകളിൽ അവരുടെ സിംഹാസനം ഇരിക്കുന്നു
 4. ദൈവത്തെ മറികടന്നു ദൈവത്തിൻ്റെ പ്രിയപ്പെട്ടവരെ ന്യായം വിധിക്കുന്നു, ദൈവ വേലകളിൽ വഞ്ചന ആരോപിക്കുന്നു
 5. പിശാചുമായി കരാർ ഉണ്ടാക്കിയെന്ന് ദൈവത്തെ കുറ്റപ്പെടുത്തുന്നു
 6. നിത്യത ദൈവത്തെ മാറ്റി വീതിക്കുന്നു

മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ കാര്യങ്ങളിലും ലൂസിഫെറിൻ്റെയോ സാത്താൻ്റെയോ ആത്മാവ് പ്രവർത്തിക്കുന്നു. താഴെ കൊടുത്തിരിക്കുന്ന വാഖ്യം  ശ്രദ്ധിക്കുക.

യെശയ്യാവ് 14:13, “ഞാൻ സ്വർഗ്ഗത്തിൽ കയറും; എൻ്റെ സിംഹാസനം ദൈവത്തിൻ്റെ നക്ഷ ത്രങ്ങൾക്കു മീതെ വയ്‌ക്കും; ഉത്തരദിക്കിൻ്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;”

പഴയനിയമത്തിലെ സമാഗമനപർവ്വതം (യെശയ്യാവ് 14:13) ദൈവം തൻ്റെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന സ്ഥലം ആയിരുന്നു (പുറപ്പാട് 25:22; 29:42-43), ദൈവീക സാന്നിദ്ധ്യം ഉള്ള പർവ്വതം, സീയോൻ പർവ്വതം (സങ്കീർത്തനം 48:2). അവർക്ക് സീയോൻ ഒരു ഭ്രാന്താ ണെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യം ഇല്ലല്ലോ. നിങ്ങൾ ടിപിഎംകാരാണെങ്കിൽ ഇത് മനസ്സിലാക്കാതിരിക്കാൻ മരിച്ചവരായിരിക്കണം.

മരണത്തിൽ യേശുവിനു തുല്യരാക്കുന്നു

ലൂസിഫെറിൻ്റെ ആത്മാവ് ടിപിഎമ്മിനെ നിയന്ത്രിക്കുന്നതിനാൽ അവർക്ക് അവരെ യേശുവുമായി തുലനം ചെയ്യുവാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല.  ലൂസിഫെറിൻ്റെ മത്സര ബുദ്ധി പല തരത്തിൽ വെളിപ്പെടുന്നു.യേശു ക്രിസ്തുവിനെപോലെ തങ്ങളെ മഹിമയേറി യവരായി കാണിക്കുന്നത് അതിലൊന്നാകുന്നു.

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ അവരുടെ വൈദികരുടെ മരണം “മഹത്വത്തിൽ പ്ര വേശിച്ചു” എന്ന് എപ്പോഴും പ്രതിപാദിക്കുന്നത് കണ്ടുകാണും. ഈ പദപ്രയോഗം വളരെ വ്യക്തമായി അവർക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നു. ഒരു വിശ്വാസി  മരിക്കുകയാണെ ങ്കിൽ അവർ സാധാരണയുള്ള പദപ്രയോഗങ്ങളായ “മരിച്ചു, കർത്താവിൽ നിദ്ര പ്രാപിച്ചു” മുതലായവ ഉപയോഗിക്കുന്നു. അവരുടെ മരണം വളരെ പ്രത്യേകതയുള്ളതിനാൽ താഴേ കിടയിലുള്ള വിശ്വാസിയുമായി താരതമ്യപ്പെടുത്തരുതെന്ന് അവർ ആഗ്രഹിക്കുന്നു. വേറെ ഒരു സഭ സംഘടനയും അവരുടെ വൈദികർക്കു വേണ്ടി ഈ പദപ്രയോഗം ഉപ യോഗിക്കുന്നില്ല എന്ന വസ്തുത പ്രത്യേകം ഓർക്കുക. എന്തുകൊണ്ടെന്നാൽ ഈ പദപ്രയോ ഗം യേശുവിനു മാത്രം യോജിച്ചതാണെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. ഞാൻ “മഹ ത്വത്തിൽ പ്രവേശിച്ചു” എന്ന വിഷയത്തെ സംബന്ധിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോൾ താഴെ പറയുന്ന കാര്യം കണ്ടു. ഞാൻ അതിനെ സ്കാൻ ചെയ്തപ്പോൾ വേറെ ഒരു ക്രിസ്ത്യാ നികളും അവരുടെ പ്രിയപ്പെട്ടവരുടെ മരണം ഇങ്ങനെ രേഖപ്പെടുത്തുന്നില്ല എന്ന് കണ്ടെ ത്തി. താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻഷോട്ട് പരിശോധിക്കുക.

യേശുവിൻ്റെ മഹത്വം.

ടിപിഎം വർഗ്ഗം വിശുദ്ധന്മാരെ ആരാധിക്കുന്നതുകൊണ്ട്, അവർക്ക് ഈ പദപ്രയോഗത്തി ൽ യാതൊരു പ്രയാസവുമില്ല. മഹത്വത്തിൽ പ്രവേശിച്ചു എന്നതിനെ പറ്റി വചനം എന്ത് പറയുന്നുവെന്ന് നോക്കാം. ലോകത്തിൽ വരുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിന് മഹത്വം ഉണ്ടായിരുന്നതിനാൽ യേശു മഹത്വത്തിൽ പ്രവേശിച്ചു. അതുകൊണ്ട് ദ്ദേഹം സ്വർഗത്തിലേക്ക് ആരോഹണം ചെയ്തപ്പോൾ, മഹത്വകരമായ ഉയിർത്തെഴുന്നേ റ്റ ശരീരവുമായി യേശു മഹത്വത്തിൽ പ്രവേശിച്ചു.

യോഹന്നാൻ 17:5, “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്ക് നിൻ്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിൻ്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.”

ലൂക്കോസ് 24:26, “ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തൻ്റെ മഹത്വത്തിൽ കടക്കേണ്ട തല്ലയോ” എന്നു പറഞ്ഞു.”

യേശുവിൻ്റെ ഉത്ഭവം അദ്ദേഹത്തിൻ്റെ ജനനത്തിങ്കൽ ആയിരുന്നില്ല. അദ്ദേഹത്തിൻ്റെ ജന നത്തിങ്കൽ അദ്ദേഹം സൃഷ്ട്ടിയായിത്തീർന്നു. അദ്ദേഹം ശാശ്വതമായ ദൈവം ആകുന്നു.

ഫിലിപ്പിയർ 2:6-11, “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറു കെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യ ത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്‌ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീ ർന്നു. അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിൻ്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവ് ”എന്നു പിതാവായ ദൈവത്തിൻ്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേ ണ്ടിവരും.”

1 യോഹന്നാൻ 4:2, “ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളത്.”

ധാരാളം വേദപുസ്തകവാക്യങ്ങള്‍ യേശു പിതാവിനൊപ്പം മുന്‍പേതന്നെ ഉണ്ടായിരുന്നതാ യി വെളിപ്പെടുത്തുന്നു (റോമർ 8:3; 1 യോഹന്നാൻ  1:2; ഗലാത്യർ 4:4). ധാരാളം പാസ്സേജുക ൾ യേശുവിനെ സൃഷ്ടിതാവായി വെളിപ്പെടുത്തുന്നു  (യോഹന്നാൻ 1:2–3; കൊലോസ്യർ 1:16–17; എബ്രായർ  1:2).

ഗലാത്യർ 1:5, “അവന് എന്നെന്നേക്കും മഹത്വം. ആമേൻ.”

ടിപിഎം വൈദികന്മാരുടെ മഹത്വം

യേശുവിൻ്റെ മഹത്വവും  ടിപിഎം വൈദികന്മാരുടെ മഹത്വവും താരതമ്യപ്പെടുത്തുന്നത് ഭോഷത്വമായി തോന്നുമെന്ന്‌ എനിക്കറിയാം. വായനക്കാർക്ക് മനസ്സിലാക്കാൻ ഇത് ആവശ്യമാണ്. ഇവരിൽ മിക്കവാറും സമൂഹത്തിൻ്റെ താഴേക്കിടയിൽ നിന്നും വന്നവരാകുന്നു. അതുകൊണ്ട്. ടിപിഎമ്മിൽ ചേരുന്നതിനു മുൻപ് അവർക്ക് ഈ ലോക പ്രൗഢി ഒന്നും പറയാൻ ഇല്ല. വേറെ ചില പോയിൻറ്റുകൾ നോക്കാം.

 1. അസംബന്ധവും ദൈവദൂഷണവും നിറഞ്ഞ ഒരു സംഘടനയിൽ അവർ ചേർന്നു (ഗലാത്യർ 1:6-9)
 2. അവർ വെള്ള യൂണിഫോം ധരിച്ച് ബാഹ്യമായ പ്രകടനങ്ങളിൽ ശ്രദ്ധിക്കുന്നു (മത്തായി 23:5, മത്തായി 23:27)
 3. അവർ അവരെത്തന്നെ പുകഴ്ത്തുന്നു (ഫിലിപ്പിയർ 2:3)
 4. അപ്പൊസ്തലന്മാർ അല്ലാതിരിക്കെ അപ്പൊസ്തലന്മാർ എന്ന് അവകാശപ്പെടുന്നു (വെളിപ്പാട് 2:2)
 5. അവരുടെ തന്നെ വൈദികഗണത്തിൽ പല ഗ്രൂപ്പുകൾ ഉണ്ട്. ധനവാനും ദരിദ്രനും, ഉയർന്ന ജാതിയും നീച ജാതിയും, പക്ഷാപാതം അവരുടെ ഡിഎൻഎ യിൽ അടങ്ങിയിരിക്കുന്നു  (യാക്കോബ് 2)
 6. അവർ വിശ്വാസികളെ അടിമത്വത്തിലാക്കി താഴ്ന്നവരായി കണക്കാക്കുന്നു (വെളിപ്പാട് 2:6, 14-15)
 7. അങ്ങേയറ്റം കപടഭക്തന്മാർ (ഈ സൈറ്റിലെ കപടത വിഭാഗത്തിലെ പല ലേഖനങ്ങളും ശ്രദ്ധിക്കുക)
 8. ഭൂരിപക്ഷം വൈദീകന്മാരിലും ആത്മാവിൻ്റെ യാതൊരു ഫലങ്ങളും ഇല്ല

ഇനിയും ധാരാളം കാര്യങ്ങൾ പറയാനുണ്ട്. തല്ക്കാലം ഇവിടെ നിർത്തുന്നു. അവരുടെ അസന്മാർഗ്ഗീയ പ്രവർത്തനങ്ങൾ നിരത്തിയാൽ ഞങ്ങളുടെ പേജുകൾ നിറയും. അതുകൊണ്ട് അതിൽ നിന്നും ഞങ്ങൾ പിന്തിരിയുന്നു.

ലൂസിഫർ ആത്മാവിൻ്റെ ഉദ്ദേശങ്ങൾ മനസ്സിലാക്കുക

മുകളിൽ പ്രതിപാദിച്ചതുപോലെ, മനുഷ്യ വർഗ്ഗത്തിന് മഹത്വപ്പെടാൻ യാതൊന്നുമില്ലാ യിരുന്നു. അത് നമ്മുക്ക് കർത്താവിൻ്റെ രണ്ടാമത്തെ വരവിൽ മാത്രം കിട്ടും.

ചോദ്യം : എന്തുകൊണ്ട് ടിപിഎം വൈദികന്മാർ മരണശേഷം മഹത്വത്തിൽ പ്രവേശിച്ചു വെന്ന് ഊന്നിപ്പറയുന്നു?

ഉത്തരം : ടിപിഎം വൈദികഗണം ഈ ലൂസിഫർ ആത്മാവിൻ്റെ പ്രേരണ മറക്കുന്നു. അ തുകൊണ്ട്, വിലക്കപ്പെട്ട ഇടങ്ങളിൽ അവർ കറങ്ങുന്നുവെന്ന് അവർക്ക് മനസ്സിലാകുന്നി ല്ല. ലൂസിഫർ വിധിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അവനിലെ പൈശാചിക ആത്മാവ് ന്യായവിധിക്കു മുകളിൽ ആകുന്നു. ലൂസിഫറിനെ തള്ളി ഇടുന്നതിനു മുൻപ് അവന് ഒരു മഹത്വം ഉണ്ടായിരുന്നു. അവനിലെ ദുഷ്ടാത്മാവ് കൂടുതൽ ശക്തിയോടെ മടങ്ങി വ രാൻ ആഗ്രഹിക്കുന്നു. ടിപിഎം വൈദികന്മാരിലുള്ള ഈ ആത്മാവ് ലൂസിഫർ നഷ്ടപ്പെടു ത്തിയ മഹത്വം തിരിച്ചു കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. അവരിലുള്ള ലൂസിഫർ ആത്മാ വിൻ്റെ പ്രേരണക്ക് ടിപിഎം വൈദികന്മാർ തികച്ചും അന്ധരാണെന്ന് എനിക്കറിയാം. ഈ സംഘടനയും അതിൻ്റെ പഠിപ്പിക്കലുകളും പൂർണമായി ഉപേക്ഷിക്കുന്നതുവരെ അവർ ക്ക് ആ കെണിയിൽ നിന്നും പുറത്തു വരാൻ കഴിയുകയില്ല. അവരെ കബളിപ്പിച്ചിരിക്കു ന്ന മഹത്വം നിത്യതയിലേക്ക് എടുക്കുന്നതിനു മുൻപ് കുരിശിൻ്റെ മുൻപിൽ അവരുടെ ക ണ്ണുകൾ തുറക്കാനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. മരണശേഷം നമ്മുക്ക് ന്യായവിധിയു ണ്ടെന്നും നേരിട്ട് മഹത്വം കിട്ടത്തില്ലെന്നും ടിപിഎം വൈ ദികന്മാർ ഓർത്താൽ നല്ലതാ കുന്നു. ലൂസിഫർ ന്യായവിധി വെറുക്കുന്നു.

ചോദ്യം : എന്തുകൊണ്ട് മറ്റുള്ളവരെ തള്ളിയിട്ട് മഹത്വത്തിൽ പ്രവേശിക്കാൻ ടിപിഎം വൈദികന്മാർ ധൃതി കാട്ടുന്നു?

ഉത്തരം : ഇത് അവരല്ല, അവരിലുള്ള ആത്മാവ് ആകുന്നു.

ശരിയായ പഠിപ്പിക്കൽ എന്താകുന്നു?

നമ്മൾ മരിക്കുമ്പോൾ ക്രിസ്തുവിൽ മറഞ്ഞു നമ്മുടെ ശരീരം വീണ്ടെടുപ്പിനായി കാത്തിരി ക്കുന്നു.

1 തെസ്സലോനിക്യർ 4:14, “യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാ ന്തരം അവനോടുകൂടെ വരുത്തും.”

റോമർ 8:23, “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിൻ്റെ വീ ണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു.”

പ്രതിഫലം ലഭിക്കുന്നതിന് മുൻപ് നമ്മളെല്ലാവരും വിധിക്കപ്പെടും.

എബ്രായർ 9:27, “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്ക് നിയമിച്ചിരി ക്കയാൽ

2 കൊരിന്ത്യർ 5:10,അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയ താകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിൻ്റെ ന്യായാ സനത്തിൻ്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.

നമ്മൾ മഹത്വീകരിക്കപ്പെട്ട ശരീരങ്ങളുമായി ക്രിസ്തുവിനെ പോലെ ആകുമ്പോൾ നമ്മു ക്ക് ക്രിസ്തുവിൻ്റെ മഹത്വം ലഭിക്കും.

1 യോഹന്നാൻ 3:2,പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നത് ആ കും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ട് അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.”

ക്രിസ്തുവിനുള്ളവർ ക്രിസ്തുവിൻ്റെ രണ്ടാമത്തെ വരവിൽ പുതിയ ശരീരം പ്രാപിക്കുമെന്ന് ബൈബിൾ വളരെ വ്യക്തമായി പറയുന്നു (1 കൊരിന്ത്യർ 15:23,1 തെസ്സലോനിക്യർ 4:16). ക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയർത്തെഴുന്നേറ്റു മഹത്വീകരിക്കപ്പെടും, “പിന്നെ ജീവ നോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേ ല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും;” (1 തെസ്സലോനിക്യർ 4:17). അപ്പോൾ നമ്മൾ എല്ലാ വരും മഹത്വീകരിക്കപ്പെട്ട ശരീരം പ്രാപിക്കും.

ക്രിസ്തുവിൽ മുന്നമേ മരിച്ചവർ, ഇപ്പോൾ ആത്മാവും പ്രാണനും അപ്രത്യക്ഷമായ അവ സ്ഥയിലുള്ളവർ, അവരുടെ ശരീരവുമായി അനശ്വരമായ മഹത്വത്തിൽ യോജിക്കും.

ഉപസംഹാരം

പ്രിയ ടിപിഎം വിശ്വാസികളും വൈദികരും,

ടിപിഎം വൈദികന്മാർ മരണശേഷം ന്യായവിധിക്കു വിധേയരാകാതെ എങ്ങനെ നേരിട്ട് മഹത്വത്തിൽ പ്രവേശിക്കും? അവർ യേശുവിനു തുല്യരാണോ?

നമ്മൾ എല്ലാവരും വ്യത്യാസങ്ങളില്ലാത്ത മനുഷ്യരാണെന്ന് മനസ്സിലാക്കേണ്ട സമയം അ തിക്രമിച്ചിരിക്കുന്നു. നമ്മൾ മരിക്കുമ്പോൾ നമ്മുടെ ശരീരം കല്ലറക്കുള്ളിൽ പോകും. ന മ്മൾ അവിടെ പൊടിയായിത്തീരും. നിങ്ങൾ ഒരു ടിപിഎം ശുശ്രുഷകൻ ആണെങ്കിൽ, നിങ്ങളുടെ സേവനം ടിപിഎമ്മിനോടായിരിക്കും. നിങ്ങളുടെ പദവികളും സ്ഥാനങ്ങളും മരിക്കുമ്പോൾ ഒരു പ്രയോജനവും ചെയ്യുകയില്ല. നിങ്ങളുടെ പ്രവൃത്തി അനുസരിച്ച് നി ങ്ങളെ ന്യായം വിധിക്കും (2 കൊരിന്ത്യർ 5:10). നിങ്ങളുടെ മഹത്വം ദൈവ നാമത്തിനായ് ചെയ്ത വേലകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും, അല്ലാതെ ടിപിഎമ്മിന് വേണ്ടി ചെയ്ത തല്ല. മനുഷ്യനിർമ്മിത സംഘടനയുടെ വ്യാജ ഉപദേശങ്ങളും വ്യാജ മഹിമകളും ഉപേ ക്ഷിക്കുക.

പശ്ചാത്തപിച്ചു മടങ്ങി വരിക. ലൂസിഫറിൻ്റെ അഹങ്കാരത്തിന് ഇടം കൊടുക്കാതിരി ക്കുക. യേശുവിൻ്റെ ഉദാഹരണങ്ങൾ പിന്തുടരുക.

ദൈവം നിങ്ങൾ അനുഗ്രഹിക്കട്ടെ.

 

10 Replies to “ലൂസിഫെർ കൾട്ട് കാടു കയറുന്നു – മഹത്വത്തിൽ പ്രവേശിച്ചു”

 1. ഹലോ admin, (പേരുമാറ്റി എഡിറ്റ് ചെയ്യുന്ന വരെ)
  മഹത്വമെന്നാൽ എന്ത്? ഈ മഹത്വം എങ്ങനെ?? താങ്കൾക്ക് അറിയാമോ?
  *[[Luk 12:26/Malayalam Bible]]* ആകയാല്‍ ഏറ്റവും ചെറിയതിന്നുപോലും നിങ്ങള്‍ പോരാത്തവര്‍ എങ്കില്‍ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നതു എന്തു? താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിന്‍; അവ അദ്ധ്വാനിക്കുന്നില്ല നൂല്‍ക്കുന്നതുമില്ല; എന്നാല്‍ ശലോമോന്‍ പോലും തന്റെ സകല മഹത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

  മഹത്വമാണോ വിധിയാണോ ആദ്യം? താങ്കൾക്കറിയാമോ??
  *[[Mat 19:28/Malayalam Bible]]* യേശു അവരോടു പറഞ്ഞതു“എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങള്‍ പുനര്‍ജ്ജനനത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തില്‍ ഇരുന്നു യിസ്രായേല്‍ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു

  “മരിച്ചിട്ട് ഉടൻ മഹത്വം ഇല്ല” എന്ന് പറയുന്ന താങ്കൾക്ക്, വിശ്വസിക്കുന്നവർ മരിക്കും മുമ്പേ പ്രാപിക്കുന്ന or ലഭിക്കുന്ന ഈ മഹത്വം എന്താണെന്ന് അറിയാമോ?
  മരിക്കുന്നതിനു മുമ്പുള്ള ഈ മഹത്വം പാടുണ്ടോ??
  *[[Eph 3:13/Malayalam Bible]]* അതുകൊണ്ടു ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങള്‍ നിങ്ങളുടെ മഹത്വമാകയാല്‍ അവനിമിത്തം അധൈര്യപ്പെട്ടുപോകരുതു എന്നു ഞാന്‍ അപേക്ഷിക്കുന്നു.
  *[[Phi 4:19/Malayalam Bible]]* എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവില്‍ പൂര്‍ണ്ണമായി തീര്‍ത്തുതരും.
  *[[Joh 2:11/Malayalam Bible]]* യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍ വെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു.
  *[[Joh 12:28/Malayalam Bible]]* പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്നു; ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി
  *[[Rom 2:10/Malayalam Bible]]* നന്മ പ്രവര്‍ത്തിക്കുന്ന ഏവന്നു മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും.
  *[[2Co 8:22/Malayalam Bible]]* തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങള്‍ക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാര്‍ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.
  *[[Rom 8:30/Malayalam Bible]]* മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.

  ശിഷ്യന്മാർ മാത്രം തനിച്ചിരിക്കുമ്പോൾ പ്രാർത്ഥിച്ചു, പ്രാർത്ഥനയിലൂടെ യേശുക്രിസ്തു
  ശിഷ്യന്മാർക്ക് കൊടുത്ത ഈ മഹത്വം എങ്ങനെ? എന്ത്? (മനുഷ്യർ എല്ലാവർക്കും ഒരു പോലെയാണോ മഹത്വം ശിഷ്യന്മാർ എല്ലാവരും മനുഷ്യരല്ലേ) *[[Joh 17:22/Malayalam Bible]]* നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാന്‍ അവര്‍ക്കും കൊടുത്തിരിക്കുന്നു;
  എന്നാൽ വിശ്വസിക്കുന്നവർ എല്ലാവരോടും കൂടെ പൗലോസ് നമുക്കു എന്നു പറയുന്ന ഈ മഹത്വത്തെക്കുറിച്ചുള്ള വിവേചനം താങ്ങൾക്കുണ്ടോ??
  *[[Eph 1:5/Malayalam Bible]]* അവന്‍ പ്രിയനായവനില്‍ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തില്‍ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.
  *[[1Co 15:40/Malayalam Bible]]* സൂര്‍യ്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മില്‍ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.
  *[[2Co 3:8/Malayalam Bible]]* തേജസ്സുള്ളതായെങ്കില്‍ ആത്മാവിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ?

  മരിച്ച ഉടനെയുള്ള മഹത്ത്വം യേശുക്രിസ്തുവിന് മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന് പറയുകയാണെങ്കിൽ ഈ വചനത്തിന്റെ അർഥം എന്താണെന്ന് താങ്കൾക്ക് പറയാൻ കഴിയുമോ??
  *[[Joh 17:24/Malayalam Bible]]* പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവര്‍ കാണേണ്ടതിന്നു ഞാന്‍ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.
  യേശുക്രിസ്തു മഹത്വപ്പെട്ടത് പോലെയാണല്ലോ തന്നിൽ വിശ്വസിക്കുന്നവരും മഹത്വപ്പെടേണ്ടത് *[[Rev 3:21/Malayalam Bible]]* ജയിക്കുന്നവന്നു ഞാന്‍ എന്നോടുകൂടെ എന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ വരം നലകും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തില്‍ ഇരുന്നതുപോലെ തന്നേ.

  ഇതൊന്നും വേണ്ടതുപോലെ പഠിച്ചു മനസ്സിലാക്കാതെ, ടിപിഎമ്മിന്റെ കുറെ വീണവരായ വേലക്കാരുടെ പിന്നിലുള്ള കുറവുകൾ മാത്രം കണ്ട്, സൈറ്റ് ഉണ്ടാക്കി കുറ്റം പറഞ്ഞു നടക്കുന്ന താങ്കൾ ഒന്നും അറിയാത്തവനെന്ന് തെളിയിച്ചിരിക്കുന്നു.

  1. ഹലോ ഡീപ്,
   നിങ്ങൾ വിചാരിച്ചു അഡ്മിന് ഓപ്ന്നും ചെയ്യാൻ സാധിക്കാത്തില്ലെന്നു അല്ലെ? മുന്നറിയിപ്പ് തന്നിട്ടും തെമ്മാടിത്തരം നിങ്ങളുടെ അടിമകള്ട് അടുത്ത് എടുത്താൽ മതി.

   ജോസ് കറക്കലിന്റെ സ്വഭാവഗുണം ലോകം മുഴുവൻ മനസ്സിലാക്കി കൊടുത്തതിൽ വളരെ നന്ദി.

   വേദപുസ്തകത്തിൽ മൊത്തം 31,102 വജ്ഹ്യങ്ങൾ ഉണ്ട്.യാതൊരു ബന്ധവുമില്ലാതെ നിങ്ങൾ വ്യാജഭാവനത്തിൽ കഥാപ്രസംഗം നടന്നുതന്ന രീതിയിൽ ബൈബിൾ വാഖ്യങ്ങൾ കോട്ട ചെയ്യുന്നത് കാണുമ്പോൾ തന്നെ വായനക്കാർക്കു മനസ്സിലാക്കു നിങ്ങൾ ജനങ്ങളെ നരകത്തിലേക്ക് നയിക്കുന്ന ലോകം കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ പിന്മാറ്റക്കാരൻ ആണെന്ന്.

   1. ഞാൻ അന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ! നിങ്ങൾ ഒരു “ബോംബർ ചാവേർ” എന്നാൽ അന്ന് അത് മറച്ചു കൊണ്ട് നല്ലവരെപോലെ സംസാരിച്ചു, ഇന്നും നല്ലവരെപ്പോലെ ലേഖനങ്ങളെഴുതി മറ്റുള്ളവരെ കുറ്റം പറയുന്നു.

    ഇപ്പോഴാണ് നിങ്ങളുടെ യഥാർത്ഥ ചായം തെളിയുന്നത്.

    നിങ്ങൾ tpm കാരുടെ സത്യം വെളിച്ചത്ത് കൊണ്ടു വരുവാൻ ശ്രമിക്കുന്ന- പ്രവർത്തിയിലൂടെ നിങ്ങളുടെ ചായം, നന്നായി വെളുത്ത് വരുന്നുണ്ടു.

    ആശയങ്ങൾ മുട്ടിയതിനാൽ
    ഇനി നിങ്ങൾ അക്രമികൾ ആകാൻ സാധ്യതയുണ്ട്,
    പക്ഷേ എല്ലാവറ്റിന്റെയും മീതെ ദൈവം എല്ലാം അറിയുന്നുണ്ട് കാണുന്നുണ്ടു!
    *[[Job 14:10/Malayalam Bible]]* പുരുഷനോ മരിച്ചാല്‍ ദ്രവിച്ചുപോകുന്നു; മനുഷ്യന്‍ പ്രാണനെ വിട്ടാല്‍ പിന്നെ അവന്‍ എവിടെ?

    ആശയം മുട്ടിയതിനാൽ, ജഡികമായ ആയുധങ്ങൾ എടുക്കുവാൻ തീരുമാനിച്ചതുകൊണ്ട് -ഒരുകാര്യം സമ്മതിച്ചിരിക്കുന്നു, ദൈവ വചനത്തിന്റെ മുമ്പിൽ tpm കാരെ കുറ്റം പറയുന്ന, കുറ്റമുള്ളവർ ഞങ്ങൾ എന്ന് സമ്മതിച്ചിരിക്കുന്നു.

    മറ്റുള്ളവരെ കുറ്റം പറയാനും തേജോവധം ചെയ്യുവാനും ഉണ്ടാക്കിയ ഈ സൈറ്റിന്റെ പ്രവർത്തിയെ നിർത്തി സുവിശേഷം അറിയിച്ചാൽ ഇതു പോലെ ഇനിയും നിങ്ങൾക്ക് വേദനിക്കേണ്ടി വരില്ല..
    നിങ്ങളുടെ ചില ജഡികമായ ആക്രമണ ഭീഷണി കൊണ്ട്, ഞാൻ ഒരു പക്ഷേ ഇനി മിണ്ടാതിരുന്നാലും ദൈവം വേറെയും സത്യ വാദികളെ എഴുന്നേല്പിക്കും.

 2. വായനക്കാരെ, വായിക്കുന്ന നിങ്ങളേവർക്കും ഈ പിന്മാറ്റ കാരന്മാരുടെ മറിച്ചിടാത്ത ദോശയുടെ ഉപദേശം എന്താണ് മനസ്സിൽ ആയിരിക്കുമല്ലോ!*[[Hos 7:8/Malayalam Bible]]* എഫ്രയീം ജാതികളോടു ഇടകലര്‍ന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.*[[Hos 7:11/Malayalam Bible]]* എഫ്രയീം ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു; അവര്‍ മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യന്നു.

  ഈ പിന്മാറ്റകാർക്ക് ഒറിജിനൽ മഹിമ ലഭിക്കാത്തതിന്റെ കുഴപ്പത്തിലാണ് ഇത്തരത്തിലുള്ള പിന്മാറ്റ മനോരോഗിയായിത്തീർന്നത്.
  മറ്റുള്ളവരെയും അതുപോലെ കലക്കുവാനും മഹിമ നഷ്ടപ്പെടുത്തുവാനും ഇവർ ശ്രമിക്കുന്നു! ആയതിനാൽ സൂക്ഷിച്ചു കൊള്ളുക വഞ്ചിക്കപ്പെടാതിരിക്കാൻ!!!
  *[[Gal 1:7/Malayalam Bible]]*….ചിലര്‍ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാന്‍ ഇച്ഛിക്കുന്നു….
  *[[1Co 14:33/Malayalam Bible]]* ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.

  1. ഈ ഡീപ് നെ പോലുരു വിശുദ്ധനെ ഭൂമിയിൽ കണ്ടു കിട്ടാൻ പാടാണ്‌, കാരണം എന്ത് ചോദിച്ചാലും ഉരുണ്ടുകളിക്കുന്ന ആ ടിപിഎം സ്വഭാവം അതുപോലെ അങ്ങ് പഠിച്ചു , ടിപിഎം കാർ ഇത്ര വിശുദ്ധരായിട്ടു , എന്തുകൊണ്ട് ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന ഈ മലയാളം ബൈബിൾ വായിക്കുന്നു ? അതിൽ മുഴുവൻ csi , മാർത്തോമാ , ഇവാഞ്ചലിക്കൽ എന്നിവരല്ലേ ? നിങ്ങൾ ഇത്ര വിശുദ്ധരാകുമ്പോൾ പരിഭാഷ പിശകും , അച്ചടിപ്പിശകും ഒന്നും ഇല്ലാതെ ആ വിശുദ്ധിയുടെ കൊടുമുടിയിൽ നിന്നുകൊണ്ട് ടിപിഎം ബൈബിൾ എന്നൊരു ബൈബിൾ ഇറക്കരുതോ ? സാധാരണ വെള്ളപേപ്പറിൽ കറുത്ത മഷിക്കു പകരം വെള്ള പേപ്പറിൽ വെള്ള മഷിയും , കറുത്ത പുറം കവറിനു പകരം വെളുത്ത പുറം കവറുമായി ഒരു സമ്പൂർണ ടിപിഎം ബൈബിൾ , കത്തോലിക്കർക്ക് അപ്പോക്രിഫാ പുസ്തകം എക്സ്ട്രാ ഉള്ളതുപോലെ ആ സ്വപ്നവും അതിന്റെ വ്യാഖ്യാനവും ചേർത്തുകൊള്ളൂ , തേജൂ വിശുദ്ധന്റെ നേതൃത്വത്തിൽ അടയാറിൽ 24 മണിക്കൂറും ഫ്രം ടിപിഎം .കോം വാച്ച് ചെയ്തു കമെന്റ് ഇടാൻ ഡീപ് വിശുദ്ധനെ തലയ്ക്കു കൈവച്ചു വഴിച്ചിരിക്കുകാണാല്ലോ ? ഇവനൊക്കെ തലയിൽ കൈവച്ചാൽ ഉള്ള പിശാചുക്കൾ ആയിരിക്കും പിന്നെ നിയന്ത്രണം , ഡീപ് പോലും , നെല്ലിക്കാത്തളം എന്നൊരു ആയുർ വേദ ചികിത്സ നടത്തിയാൽ ഒരു പക്ഷെ തനിക്കു രക്ഷപെടാം , സ്റ്റീഫൻ തലയ്ക്കു കൈവച്ചിട്ടുണ്ടെങ്കിൽ അതും നോക്കേണ്ട , മസാല ദോശ തിരിച്ചിടാറുണ്ടോ മഹാനെ ? വാക്കുകൾ കൊണ്ട് കളി ഇവിടെ ഇറക്കരുത് ,

   1. ആര് പ്രസിദ്ധീകരിച്ചാലും ആര് പരിഭാഷപ്പെടുത്തിയാലും ആരെഴുതിയാലും, സത്യ പരമാർത്ഥികൾക്ക് അംഗീകരിക്കാൻ യോഗ്യമായത് അംഗീകരിച്ചാലേ പറ്റൂ,
    *[[1Ti 4:9]] Malayalam Bible* ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാന്‍ യോഗ്യവുമായ വചനം.

    എന്നാലും ഇയാൾ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ പറ്റാതെ പോകുന്നതിന്റെ കാരണം എന്തെന്നാൽ;
    മനുഷ്യർ ആരും തന്നെ അംഗീകരിക്കാൻ കഴിയാത്ത കുറ്റം പറയുന്ന, ജഡികമായി വിധിക്കുന്ന വീക്ഷണവും കൊണ്ടു നടക്കുന്നതുകൊണ്ടാണ്.
    താൻ ഓരു മനുഷ്യർക്കും നിരക്കാത്ത കാര്യങ്ങളാണ് പറയുന്നത്, മറ്റുള്ളവരുടെ വേദപുസ്തകം വായിക്കരുത് എന്ന്!

    ജഡികമായി കുറ്റം പറയുന്ന താങ്ങൾ ജഡമലിനീകരണത്തിൽ പെട്ട ആളുകളുടെ പണം കയ്യിൽ വാങ്ങുകയില്ലയോ! അവർ യാത്ര ചെയ്യുന്ന ബസ്സുകളിൽ താൻ കയരുന്നില്ലയോ ടിപിഎം കാരെപ്പോലുള്ള പാപികൾ(തങ്ങളുടെ കാഴ്ചയിൽ) ശ്വസിക്കുന്ന ഓക്സിജൻ താനും ശ്വസിക്കുന്നില്ലയോ!

    ഇങ്ങനെയുള്ള വിവരംകെട്ട ആശയവുമായി നടക്കുന്നതുകൊണ്ടാണ് തന്റെ വാക്കുകൾക്ക് വിലയില്ലാതെ പോകുന്നത് .

    പിന്നെ താൻ പറയുന്നത് “വാക്കുകൾ കൊണ്ട് കളി ഇറക്കരുത്” എന്ന്
    പിന്നെ കൈക്കളിയാണോ തനിക്ക് പരിചയം
    ഇങ്ങനെ കുറേ വിഡ്ഢിത്തമാണ് തന്റെ കൈയിൽ ഇരിക്കുന്നത്.
    ആകയാൽ തന്റെ പിന്മാറ്റ സ്വഭാവത്തിന് എവിടെയും അംഗീകരണം ഉണ്ടാകുകയില്ല!
    വെറുതെയല്ല കൊട്ടാരക്കര ക്കാർക്കും നിന്നെ വേണ്ടാത്തത്!!!!

    1. തലയ്ക്കു വെളിവില്ലാത്ത നിനക്ക് വേണ്ടി പ്രാർത്ഥിക്കാനേ പറ്റുള്ളൂ , ഞാനെന്തിന് കൊട്ടാരക്കര പോകണം ? നിന്റെ അസുഖം മാറാൻ ഞങ്ങൾ ആത്മാറ്ത്ഥമായ് പ്രാർഥിക്കുന്നു

     1. ഹലോ ജെയ്സാ,
      ഇത്രയും കാലങ്ങൾ ജഡിക അർത്ഥമായി പ്രാർത്ഥിച്ചു, “ഇനി ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ പോകുന്നേ ഉള്ളൂ” എന്നുള്ളത് താൻതന്നെ പറയാതെ പറഞ്ഞിരിക്കുകയാണ് നിങ്ങൾ ജഡികന്മാർ എന്ന് വെളിപ്പെടുത്തിയോ!!!
      ആശംസകൾ! ദൈവ അനുഗ്രഹം ഇനി ഉണ്ടാകും!!

    2. ഭ്രാന്തു പിടിച്ച നിനക്ക് വായിക്കുന്നത് മനസിലാക്കാൻ കഴിയില്ലലോ ? പിന്നെതിനു വിവാഹം വിലക്കി ചീപ്പ് circular പുറപ്പെടുവിച്ചത് , ഷണ്ണന്മാർക്കു കുട്ടികളുടെ കാര്യം അറിയുമോ വിഡ്ഢി , അപ്പോൾ നീ പറയുന്നത് കേട്ട് ഓച്ഛാനിച്ചു നിൽക്കണം അല്ലെ ? നീ പോയ് മുകളിൽ നീ എഴുതിയ കാര്യങ്ങൾ നിന്റെ മുതിർന്ന നേതിര്ത്വത്തോട് ചോദിക്കു ദുരുപദേശക ? കൂടുതൽ മിടുക്കു കാണിക്കരുത് , എഴുതി വിടുന്നതെല്ലാം വെളിച്ചം കണ്ടെന്നു വരില്ല

     1. Hello ശാസ്ത്രീയമായി ചിന്തിക്കുവാൻ കഴിയാത്ത വിഡ്ഢിയേ!,

      കുഴിയിൽ വീണുപോയവർക്ക് -കുഴി മാത്രമേ അറിയുള്ളൂ കുഴിയിൽ വീഴാതെ നിൽക്കുന്നവർക്ക്. കുഴിയും കാണാം, കുഴിയിൽ അല്ലാത്ത ദൃശ്യങ്ങളും എല്ലാം നന്നായി കാണാമല്ലോ!! യേശുക്രിസ്തുവും അപ്പോസ്തലനായ പൗലോസും ഇങ്ങനെയാണല്ലോ എല്ലാവറ്റിനെയും കുറിച്ച് പറയാൻ അധികാരികൾ ആയത്.
      നിങ്ങൾക്ക് അങ്ങനെയുള്ള അധികാരം ഇല്ലാത്തത്, കുഴിയിൽ വീണു കിടക്കുന്നതു കൊണ്ടാണ്!
      അതുകൊണ്ട് നിങ്ങൾ വാ തുറന്നാൽ കുഴിയിൽ ഉള്ള വീണുപോയവരുടെ കാര്യങ്ങൾ മാത്രമേ സംസാരിക്കുന്നത്.
      ആകയാൽ ശാസ്ത്രീയ അടിസ്ഥാനത്തിലും സത്യം ഗ്രഹിക്കാൻ ഉണ്ട് എത്രയും വേഗം നന്നായി പഠിക്കുക.
      *[[Col 1:26/Malayalam Bible]]* അവനെ ഞങ്ങള്‍ അറിയിക്കുന്നതില്‍ ഏതു മനുഷ്യനെയും ക്രിസ്തുവില്‍ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *