ഒരു കൾട്ടിൽ നിന്നും ആത്മീയ ഫലങ്ങൾ ചീഞ്ഞുനാറുന്നു

ബൈബിളിൽ നിന്ന് താഴെ പറയുന്ന വാക്യം ടിപിഎം ശുശ്രുഷകന്മാർ അവർ സമർപ്പണം എന്ന് വിളിക്കുന്ന ചടങ്ങിൽ ഉദ്ധരിക്കുന്നത്  ഞാൻ കേട്ടിട്ടുണ്ട്.

മത്തായി 19:14, “യേശുവോ: “ശിശുക്കളെ എൻ്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു.”

TPM, CPM, GNCC, NTC ചെറിയ കുട്ടികളേയും അവരുടെ സേനകളേയും അവരുടെ സ്വന്തം നിയമപരമായ വഴികളിലേക്ക് രൂപപ്പെടുത്തുന്നതിന് കൈകാര്യം ചെയ്യുന്ന മാർഗ്ഗത്തിൻ്റെ സൂചന താഴെ കൊടുത്തിരിക്കുന്ന സാക്ഷ്യം നല്കുന്നു. തികച്ചും സ്നേഹശൂന്യരായവർക്ക് ഒരു കുഞ്ഞിൻ്റെ ഹൃദയം മനസ്സിലാകത്തില്ല. സാക്ഷ്യം വായിച്ചിട്ട് , സാത്താൻ്റെ അഹങ്കാ രിയായ ശുശ്രൂഷകന്മാർ പ്രകാശത്തിൻ്റെ ശുശ്രൂഷകന്മായി നിറം മാറി ചില കൊച്ചുകുട്ടി കളുടെ ഹൃദയം തകർക്കുന്നത് ഞാൻ കാണുന്നു. അവർ പുറപ്പെടുവിക്കുന്ന ഫലം നമ്മൾ എല്ലാവർക്കും കാണാൻ കഴിയുന്നു.

ലൂക്കോസ് 6:43-44, “ആകാത്തഫലം കായ്‌ക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായ്‌ക്കുന്ന ആകാത്ത വൃക്ഷവുമില്ല. ഏതു വൃക്ഷത്തെയും ഫലംകൊണ്ടു അറിയാം. …….


എനിക്ക് ഏതാണ്ട് 3 വയസ്സ് പ്രായമായപ്പോൾ മുതൽ ഞാൻ സിപിഎമ്മിൽ പോകാൻ തുട ങ്ങി. എൻ്റെ അമ്മയുടെ കുടുംബം കത്തോലിക്കാ സഭയിൽ നിന്നാണ് മാറിയത്, അപ്പോൾ മുതൽ അവർ വളരെ ശക്തമായ സിപിഎം അനുയായികളായി മാറി. എനിക്ക് 4 വയസ്സു ള്ളപ്പോൾ എൻ്റെ പിതാവിനോടൊപ്പം ചേരുവാൻ ഞങ്ങൾ കാനഡയിൽ എത്തി, എന്നാൽ സിപിഎം സഭയിൽ പങ്കെടുക്കാൻ അദ്ദേഹം ഞങ്ങളെ അനുവദിച്ചില്ല. ജീവിതം നല്ലതായി രുന്നു, ബൈബിളിൽനിന്ന് നല്ല കാര്യങ്ങൾ എൻ്റെ അമ്മ എപ്പോഴും ഞങ്ങളെ പഠിപ്പിക്കുമാ യിരുന്നു. എന്നിരുന്നാലും, ഇവിടെ സിപിഎം സഭ (GRACE NEW COVENANT CHURCH എന്ന് അ റിയപ്പെട്ടിരുന്ന) എൻ്റെ മാതാവുമായി ബന്ധപ്പെട്ടതിനെ തുടർന്ന് അവർ എൻ്റെ മാതാപി താക്കൾക്ക് പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി. കാരണം, എൻ്റെ അമ്മയെ സഭയിലേക്ക് വരാൻ പലപ്പോഴും അവർ നിർബന്ധിക്കുമായിരുന്നു. ഇത് പലപ്പോഴും എൻ്റെ മാതാപിതാക്കൾ ത മ്മിൽ വാദവിവാദങ്ങൾ സൃഷ്ട്ടിച്ചു. എനിക്കും എൻ്റെ സഹോദരനും അല്പം പ്രായം കൂടിപ്പോൾ ഞങ്ങളുടെ മാതാവ് ഞങ്ങളെ പതിവായി സഭയിലേക്ക് കൊണ്ടുപോയി. അന്നേരം മുതൽ ജീവിതത്തിൽ പ്രശ്നങ്ങൾ കൂടാൻ തുടങ്ങി. അതിനു മുൻപുവരെ, ഈസ്റ്ററിനോ ഉണ ർവ്വ് യോഗങ്ങൾക്കോ ഒഴികെ സഭയിൽ ശരിക്കും പങ്കെടുക്കാതിരുന്നതിനാൽ ഈ സഭ എത്രമാത്രം ഭ്രാന്താണ് എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ബോധ്യവുമില്ലായിരുന്നു.

എനിക്ക് 14 ഉം എൻ്റെ സഹോദരന് 9 ഉം വയ സ്സായപ്പോൾ ഞങ്ങൾ മോൺട്രിയോളിലെ സഭയിൽ പതിവായി പങ്കെടുക്കാൻ തുടങ്ങി. ആ സമയത്ത്, അവിടെ ബ്രദർ ജയിംസും സിസ്റ്റർ ഡിൽക്കിയും ഉണ്ടായിരുന്നു. എനി ക്ക് ഉയരം വളരെ കുറവായതുകൊണ്ട് 15 വയസുള്ളപ്പോൾ ഞാൻ ഉയർന്ന ഹീലുള്ള ചെരുപ്പുകൾ ധരിക്കാൻ തുടങ്ങി. ശുശ്രുഷക ന്മാർക്ക് അടുപ്പമുള്ള സഭയിലെ ചില ആളു കൾ എൻ്റെ ഷൂസിനെക്കുറിച്ച് പരാതിപ്പെ ടാൻ തുടങ്ങി, എന്നെ ഒരു വേശ്യയെപോലെ ശുശ്രൂഷകന്മാർ കാണാൻ തുടങ്ങി! ഇങ്ങനെ സഭയിൽ വരാൻ പറ്റില്ല എന്നതായിരുന്നു അവരുടെ മനോഭാവം, എൻ്റെ അമ്മ വളരെ കർ ശനക്കാരിയായതിനാൽ ഞാൻ വളരെ യാഥാസ്ഥിതിക വസ്ത്രം മാത്രം ധരിച്ചു. അവർ പ തിവായി ഷൂസിനെ പറ്റി എൻ്റെ മാതാവിനോട് പരാതിപറയുകയും, അത് യാതൊരു കാര ണവുമില്ലാതെ ഞങ്ങളുടെ വീട്ടിൽ നിരന്തരമായ വഴക്കുകൾ ഉണ്ടാക്കുകയും ചെയ്തു. ഞാ ൻ നന്നായി പഠിക്കുന്ന ഒരു നല്ല കുട്ടിയായിരുന്നു, വെളിയിൽപോലും പോകാതെ, ഞാൻ ബൈബിൾ വായിക്കാൻ വളരെയധികം ശ്രമിച്ചിരുന്നു. ബൈബിൾ വായനയിൽ ഞാൻ മു ഴുവൻ സഭയിലും എപ്പോഴും മറ്റുള്ളവരെക്കാൾ മുന്നിലായിരുന്നു. സഭയിൽ ഒരു മുതിർന്ന സ്ത്രീ ഉണ്ടായിരുന്നു, അക്കാലത്തെ എൻ്റെ സൺ‌ഡേ സ്കൂൾ അധ്യാപിക, അവരെക്കാൾ കൂ ടുതൽ എനിക്ക് ബൈബിൾ അറിയാവുന്നതിനാൽ അവർക്ക് എന്നോട് അസൂയയുണ്ടായി. അതുകൊണ്ട് അവരും അവരുടെ മകളും എനിക്കെതിരെ രൂക്ഷമായ പരാതി ഉന്നയിച്ചു. “ഇന്നത്തെ ബൈബിൾ വായനഭാഗം എന്താകുന്നു, അതിനെ പറ്റി എഴുതുക” എന്ന ബൈബിൾ വാക്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ എനിക്കു തന്നുകൊണ്ട് എൻ്റെ പരീക്ഷകളി ൽ 100% ലഭിക്കാതിരിക്കാൻ അവൾ ശ്രമിച്ചു. ഞാൻ ബൈബിൾ വായനയിൽ മാസങ്ങൾ മുൻപിലാണെന്നു അവർക്കറിയാമായിരുന്നു. എന്നാൽ ഇതൊക്കെ ശുശ്രുഷകന്മാരെ അറിയിച്ചപ്പോൾ അവർ യാതൊരു നടപടിയും എടുക്കാഞ്ഞതുകൊണ്ട് ഞാൻ സൺ‌ഡേ സ്കൂൾ ഉപേക്ഷിച്ചു, അവർ തുടർന്നും പഠിപ്പിച്ചു.

സിസ്റ്റർ ഡിൽകി ബൈബിൾ വളരെയധികം വായിക്കരുതെന്ന് എന്നോട് പറഞ്ഞു: “അത് ദിവസേനയുള്ള അപ്പം ആകുന്നു” എന്നും ബൈബിളിൻ്റെ വായനാ പട്ടികയിലെ ആ ഭാഗം മാത്രം വായിച്ചാൽ മതിയെന്നും പറഞ്ഞു. എൻ്റെ സഹോദരൻ വരണമെന്ന് അവർ ആഗ്ര ഹിച്ചതുകൊണ്ട് എന്നോട് വേണമെങ്കിൽ മുതിർന്ന കുട്ടികളുടെ സൺ‌ഡേ സ്കൂളിൽ പോ കാൻ പറഞ്ഞു, അത് എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ 16 വയസ്സുള്ള ഒരാളാണെന്നും ഒരു ആട ല്ലെന്നും അവർക്ക് മനസ്സിലായില്ല, എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ ചെയ്തു.

പിന്നീട്, സഭയിൽനിന്നുള്ള ഒരു യുവതി, യൂത്ത് ക്യാമ്പിൽ ഒരുപാട് ഭക്ഷണം കഴിക്കാ ത്തതും  മറ്റു പല കാര്യങ്ങളും എന്നെക്കുറിച്ചു കള്ളം പറഞ്ഞ് സംസാരിച്ചിരുന്നു. എൻ്റെ അമ്മ അടുത്ത്‌ ഇല്ലാതിരുന്നിട്ടും സിസ്റ്റർ ഡിൽകി പിന്നീട് എന്നെ ചോദ്യം ചെയ്തു. ആ സമ യത്ത് എനിക്ക് പ്രായം 16 വയസ്സ് മാത്രമായിരുന്നു! ഞാൻ ഈ സ്ത്രീയെ സഭയിൽ “ഒരു ബി ച്ച് (BITCH)” എന്ന് വിളിച്ചു എന്ന ആരോപണം എനിക്ക് എതിരെ ഉയർത്തി, അങ്ങനെ ഞാൻ ഒരിക്കൽ പോലും ചെയ്തിട്ടില്ല. അവർ ഞാൻ മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നു എന്ന് എ ന്നെ കുറ്റപ്പെടുത്തി, അതും ശരിയല്ല, അത് പെൺകുട്ടികളുടെ ഒരു യുവ ക്യാമ്പ് ആയിരു ന്നതിനാൽ ഞാൻ പാവാടയും ബ്ലൗസും ധരിച്ചു! എൻ്റെ വസ്തുതകൾ അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും വസ്തുതകൾ മനസ്സിലാക്കുന്നതിനു പകരം സിസ്റ്റർ ഡിൽകി എന്നോ ട് കയർത്ത്‌ എന്നെ കുറ്റപ്പെടുത്താൻ ആരംഭിച്ചു, എന്നെ ഭീകരയാക്കി കാട്ടാൻ അവർ ഇതു പയോഗിച്ചു, വീട്ടിൽ എനിക്ക് വളരെയധികം പ്രശ്നങ്ങളുണ്ടാക്കി! എൻ്റെ അമ്മ ഇത് വളരെ ലജ്ജാകരമായിരുന്നുവെന്നും പറഞ്ഞു വീട്ടിൽ ഇതിനെപ്പറ്റി എപ്പോഴും സംസാരിക്കാൻ തുടങ്ങി. കാരണം, ഒരു മുതിർന്ന വ്യക്തിയെന്ന നിലയിൽ, സഭ ആ സ്ത്രീയെ നല്ല രീതി യിൽ കാണിക്കാൻ എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി. നുണ പറഞ്ഞ സ്ത്രീ ഒരിക്കലും ശിക്ഷിക്കപ്പെട്ടില്ല, പകരം അവൾ സൺ‌ഡേ സ്കൂൾ പ്രമാണി ആയിത്തീർന്നു! മുതിർന്നവർ എല്ലായ്പ്പോഴും ശരിയാണെന്നും കുട്ടികൾ കുറ്റക്കാരാണെന്നും ഈ സഭയ്ക്ക് ഒരു വിചി ത്രമായ ആശയം ഉണ്ട്. നീതിബോധമില്ലാത്തവർ ആകയാൽ സഭയിൽ അവർക്ക് എന്തോ കുഴപ്പമുണ്ടെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. അവർ ഒരു മുതിർന്ന വ്യക്തിയു ടെ കുറ്റം മൂടി വെയ്ക്കാൻ അനുവദിക്കുകയാണ്. അവർ മോശക്കാരിയാണെന്ന് എനിക്ക് തോന്നി, അവർ മുതിർന്നവർ ഒന്നും ചെയ്തില്ലെന്ന് വരുത്താൻ എത്ര മോശമായ കാര്യവും ചെയ്യും, അവർ എന്നെ മോശക്കാരിയാക്കി സഭയിൽ ശുശ്രുഷിക്കാൻ പാടില്ല എന്ന് പറ ഞ്ഞു, അത് തെറ്റാണെന്ന് എനിക്കറിയാം. ഈ ദിവസം വരെ ആ ശുശ്രുഷക എന്നോട് ക്ഷമ ചോദിക്കുകയോ അതിനെ നിരാകരിക്കുകയോ ചെയ്തിട്ടില്ല. ഞാൻ സ്നാനമേൽക്കാൻ ആഗ്രഹിച്ചു, എന്നാൽ അവിടെ ടൊറൊണ്ടോയിൽ നിന്നുള്ള സിസ്റ്റർ ആനി, എൻ്റെ ഷൂ സിൻ്റെ ഹീലുകൾ വളരെ ഉയർന്നതാണെന്ന് പറഞ്ഞുകൊണ്ട് ഞാൻ തയ്യാറായില്ലെന്ന് പറഞ്ഞു നിരസിച്ചു. പിന്നീട് എനിക്ക് 17 വയസ്സുള്ളപ്പോൾ ഞാൻ സ്നാനമേറ്റു.

വർഷങ്ങൾ കടന്നുപോയി. മറ്റു ശുശ്രൂഷകർ വന്ന് പോയി, സിസ്റ്റർ ഡെബ്ബി എന്നു പേരുള്ള ഒരു സഹോദരി അവിടെ ഉണ്ടായിരുന്നു. അവർ എൻ്റെ കുടുംബത്തെ പിളർത്താൻ ശ്രമി ച്ചു. അവൾ എൻ്റെ മാതാവ് തെറ്റാണെന്ന് എന്നോട് പറയും, വാസ്തവത്തിൽ അവർ എൻ്റെ മാതാവിനെ എനിക്ക് എതിരെ തിരിച്ചു, ഇത് എൻ്റെ സ്വന്തം ചെവികൾകൊണ്ട് ഞാൻ കേട്ടു. അവൾ എന്നോട് പറയും “ഓ നിൻ്റെ മാതാവ് ഈ ഡ്രസ്സ് ധരിക്കാൻ പാടില്ല എന്ന് എന്തുകൊണ്ടാണ് പറയുന്നത്? അത് സഭയിൽ ധരിക്കാൻ പറ്റിയ ഒരു നല്ല പാവാടയാണ്”, അതേസമയം എൻ്റെ മാതാവിനോട് അത് ചർച്ചിൽ ധരിക്കാൻ അനുവദിക്കരുതെന്നും പറയും. ഇത് വളരെ നിസ്സാര കാര്യങ്ങൾക്കുപോലും എപ്പോഴും ഭവനത്തിൽ കലഹം ഉണ്ടാ ക്കിയിരുന്നു.

അവർ എപ്പോഴും അനീതി കാണിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി. അവരുടെ പ്രിയപ്പെട്ട ആളുകൾ ഒന്നും നഷ്ടപ്പെടാതെ വെളിയിൽ വരും, അവരാൽ നിയന്ത്രിക്കാൻ പറ്റാത്ത എന്നെ പോലെയുള്ളവരെ അവർ ഓരോ ലേബൽ ഒട്ടിക്കും. അവസാനം ഞാൻ കൂടുതൽ മെച്ചപ്പെട്ടു തുടങ്ങി, ആദ്യം അത് അത്ര എളുപ്പമല്ലായിരുന്നു. ഞാൻ സ്കൂളിനായി വീട്ടിൽ നിന്ന് മാറി. അപ്പോൾ എൻ്റെ സൌഖ്യം തുടങ്ങി. സാധാരണ ആരാധനക്ക് പോകുമ്പോൾ

ഞാൻ വളരെ ദുഃഖിതയായിരുന്നു. എന്തെങ്കിലുമൊക്കെ എന്തോ കുഴപ്പം എനിക്ക് ഉണ്ടെ ന്നു എൻ്റെ മാതാവിനെ അവർ തോന്നിപ്പിച്ചത് കാരണം എൻ്റെ മാതാവ് എല്ലായ്‌പ്പോഴും ന്നോട്  കലഹിച്ചുകൊണ്ടിരുന്നു. ഞാൻ സാധാരണ വസ്ത്രങ്ങൾ ധരിക്കുമ്പോൾ പോലും, അപമാനമായി എന്തോ ധരിക്കുന്നതുപോലെ എൻ്റെ മാതാവ് എന്നോട് പെരുമാറും. ഞാൻ അകലെ പോയി, സഭയിൽ പോകാതായപ്പോൾ എനിക്ക് തനിയെ ചിന്തിക്കാൻ അവസര മുണ്ടായിട്ട് ഞാൻ ആഗ്രഹിച്ചത് എന്താണെന്നു മനസ്സിലാക്കാൻ തുടങ്ങി. അതെല്ലാം വിചി ത്രമായിരുന്നെന്ന് ഞാൻ മനസിലാക്കാൻ തുടങ്ങി, ഈ കൃത്രിമവും വഞ്ചനയും എനിക്ക് വ്യക്തമായി. “അഭിഷിക്തനെ ചോദ്യം ചെയ്യരുത്” എന്ന് അവർ എന്നോടു പറയും. ഇത് കുഴപ്പമൊന്നുമല്ല, പക്ഷേ നിങ്ങൾ ഈ വൃത്തികേട് വീണ്ടും വീണ്ടും കേട്ട് അത് നിങ്ങളു ടെ തലക്കുള്ളിൽ പ്രവേശിക്കും. ഇത് എല്ലാം പ്രതിഫലിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പ തുക്കെ സഭ വിടാൻ തുടങ്ങി. ഒരിക്കൽ ഞാൻ പള്ളിയിൽ പോകുന്നത് നിർത്തി, അത് എൻ്റെ മാതാവിന് ഇഷ്ടപ്പെട്ടിരുന്നില്ല, വീട്ടിലിരിക്കാൻ പ്രയാസവുമായിരുന്നു, കാരണം എൻ്റെ മാതാവ് എന്നെ തിരിച്ചുപോകാൻ പ്രേരിപ്പിക്കും.  ഈ കൾട്ട് എൻ്റെ ജീവിതത്തിൽ കൊണ്ടുവന്ന കാഴ്ചപ്പാടുകൾ മാറ്റാൻ എൻ്റെ തലച്ചോർ എനിക്ക് പുനർക്രമീകരിക്കേണ്ടി വന്നു. എൻ്റെ സഹോദരന് 16 വയസ്സുള്ളപ്പോൾ അവൻ ഈ സഭ ഉപേക്ഷിച്ചു, കാരണം ഒരു ചെറിയ താടിയോടൊപ്പം കൃതാവും വെച്ചുകൊണ്ട് സഭയിലേക്ക് വരാൻ പാടില്ല എന്ന് അവർ പറഞ്ഞു. ഞങ്ങൾ അവരോട് ചോദിച്ചപ്പോൾ അങ്ങനെ ഒന്നും അവർ പറഞ്ഞിട്ടി ല്ലെന്ന് പറഞ്ഞു, അവർ അത് പറയുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. എനിക്ക് 26 വയ സായപ്പോൾ ഞാൻ സഭ വിട്ടു. ഇപ്പോൾ (27/11/2017) എനിക്ക് 34 വയസ്സുണ്ട്. എൻ്റെ ജീവിത ത്തിൽ ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനം അതാകുന്നു!!! അത് അത്ര എളുപ്പമല്ലാ യിരുന്നു! പക്ഷെ അത് ഞാൻ ചെയ്തു എന്ന് എനിക്ക് പറയാൻ കഴിയും! ഇത് എനിക്ക് സാധ്യ മാണെങ്കിൽ, ആർക്കും അത് ചെയ്യാൻ സാധിക്കും! അവരെ ഉപേക്ഷിച്ച ആളുകൾ മോശ മായ സാഹചര്യങ്ങളിൽ എത്തിച്ചേരുമെന്നും, ആ ആളുകൾ മരിക്കുമെന്നും അവർ അവ കാശപ്പെടുന്നു. ഇത് ലൂക്കോസ് 6:28-ൽ യേശു പറഞ്ഞതിന് തികച്ചും എതിരാകുന്നു. എന്നാ ൽ ആ ദിവസങ്ങളിൽ ഈ കൾട്ടിനുള്ളിൽ ഞാൻ അനുഭവിച്ച ദുരിതങ്ങൾ മരണത്തെക്കാ ൾ മോശമാണെന്നാണ് ഞാൻ മനസ്സിലാക്കിയത്, അവസാനം ഞാൻ പോയി.

റിശാന്തി ശിവകുമാരൻ (RISHANTHI SIVAKUMARARAN)


വളരെക്കാലം നീണ്ടുനിന്ന അനീതികൾ കുട്ടികൾ ഓർക്കും. അവരോട് നല്ല രീതിയിൽ പെരുമാറുവിൻ, അവരെ അവഹേളിക്കരുത്.

മത്തായി 18:6, “എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തനു ആരെങ്കിലും ഇട ർച്ച വരുത്തിയാലോ അവൻ്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്ര ത്തിൻ്റെ ആഴത്തിൽ താഴ്‌ത്തിക്കളയുന്നത് അവന് നന്ന്.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ട.

 

15 Replies to “ഒരു കൾട്ടിൽ നിന്നും ആത്മീയ ഫലങ്ങൾ ചീഞ്ഞുനാറുന്നു”

  1. “ഒരു കൾട്ടിൽ നിന്നും ആത്മീയ ഫലങ്ങൾ ചീഞ്ഞുനാറുന്നു”
    അതിനെ എടുത്തു എഴുതിയവൻ കുറച്ചുകൂടി സമൂഹത്തിന്റെ മുൻപിൽ നാറ്റത്തിന്ന് കാരണക്കാരണായില്ലേ!!! *[[Mat 23:29-32/Malayalam Bible]]* %v 29% ഞങ്ങള്‍ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കില്‍ പ്രവാചകന്മാരെ കൊല്ലുന്നതില്‍ കൂട്ടാളികള്‍ ആകയില്ലായിരുന്നു എന്നു പറയുന്നു. %v 30% അങ്ങനെ നിങ്ങള്‍ പ്രവാചകന്മാരെ കൊന്നവരുടെ മക്കള്‍(tpm നിന്ന് പുറപ്പെട്ട tpm (fromtpm) ) എന്നു നിങ്ങള്‍ തന്നേ സാക്ഷ്യം പറയുന്നുവല്ലോ. %v 31% പിതാക്കന്മാരുടെ അളവു നിങ്ങള്‍ പൂരിച്ചു കൊള്‍വിന്‍ . %v 32% പാമ്പുകളേ, സര്‍പ്പസന്തതികളേ, നിങ്ങള്‍ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?

    പിന്നെ,
    “വളരെക്കാലം നീണ്ടുനിന്ന അനീതികൾ കുട്ടികൾ ഓർക്കും. അവരോട് നല്ല രീതിയിൽ പെരുമാറുവിൻ, അവരെ അവഹേളിക്കരുത്”
    ഒളിച്ചിരുന്നുകൊണ്ട് ഇത് പറയാൻ വളരെ എളുപ്പമുണ്ടല്ലോ!! ഒളിച്ചിരിക്കുന്നതുകൊണ്ടു ഇപ്പോൾ താൻ(fromtpm പിന്മാറ്റക്കാർ) കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്ന് ആർക്കും അറിയില്ലല്ലോ!!
    മനുഷ്യാ ജീവിച്ചു കാണിക്കണം അല്ലാതെ എഴുതിവിട്ടു മിടുക്കനാകാൻ ആർക്കാണ് അറിയാത്തത്? *[[Jer 50:8/Malayalam Bible]]*;…. ആട്ടിന്‍ കൂട്ടത്തിന്നു മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആയിരിപ്പിന്‍) അല്ലാതെ പുറകിൽ എവിടെയോ ഒളിച്ചിരുന്നു മറ്റുള്ളവരെ നടക്കാൻ പറയുന്നത് വലിയ മിടുക്കെന്നു വിചാരിക്കേണ്ടാ!! ആളുകളുടെ മുമ്പിൽ വരണം….!!

    1. ഇത് പോലെ പതിനായിരക്കണക്കിന് ആളുകളെ ഞങ്ങൾക്ക് അറിയാം , മുകളിലെ ആർട്ടികളിൽ എഴുതിയിരിക്കുന്ന അതെ വിഷയം കൊണ്ട് , സമുതായത്തിൽ തിരികെ പോയ രണ്ടു സഹോദരന്മാരെ എനിക്കറിയാം . ഇടുക്കി ജില്ലയിൽ നിന്നും വേല വെക്കാൻ ഇറങ്ങ്യ കാട്ടാളൻ വര്ഗീസ് എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന വര്ഗീസ്ടിപിഎം വിശുദ്ധന്റെ പ്രവർത്തനത്താല് ഉളവായ ഫലമാണ് കാരണം . :ക്യാമ്പസ് ക്രുസൈഡ് ഫോർ ക്രൈസ്റ്റ് എന്ന സംഘടനയിൽ പ്രവർത്തിച്ചു എന്നതാണ് അതിൽ ഒരു സഹോദരൻ ചെയ്തകുറ്റം , കുറ്റപത്രം വായിച്ചതു ഇങ്ങനെ , നിനക്കൊക്കെ സുവിശേഷ വേലചെയ്യണമെങ്കിൽ ഞങ്ങളെ പോലെ സീയോന്റെ വേലചെയ്യാൻ ഇറങ്ങണം . അല്ലാതെ സിനിമ കാണിച്ചല്ല സുവിശേഷ വേല ചെയേണ്ടത് , (വളരെ ദ്രരിദ്രരായിരുന്ന ആകുടുംബത്തിൽ ഒരു ജോലി എന്നനിലയിൽ ആ സങ്കടനയിൽ അന്ന് കിട്ടിയിരുന്ന ചെറിയ വരുമാനം കൊണ്ട് വലിയ കാര്യങ്ങൾ ചെയ്യാൻ പറ്റി) രണ്ടു സഹോദരന്മാരും സൺ‌ഡേ സ്കൂൾ ക്ലാസുകളിൽ ടിപിഎം ഉപദേശങ്ങൾ വരെ ഉയർന്ന മാർക്കുകളിൽ പാസാകുമായിരുന്നു എങ്കിലും , വളരെ പാവങ്ങൾ ആയതിനാൽ ചോദ്യം ചെയ്യപ്പെടാനോക്കാത്ത നേതൃത്വം , ചട്ടമ്പികളായ വിശ്വാസികൾ എന്നിവ പേടിച്ചു അവർ വലുതായി പ്രതികരിക്കാൻ പറ്റാത്തവർ ആയിരുന്നു . അവരോടൊപ്പം ആ സഭ സ്ഥാപിക്കുവാൻ പഴയ കാലത്തു സ്ഥലം കൊടുത്തു എന്നുപറയപ്പെടുന്ന ചട്ടമ്പി ഗ്രൂപ്പിലെ ഒരു കുടുംബത്തിലെ രണ്ടു പെൺകുട്ടികളും ഉണ്ടായിരുന്നു , പെൺകുട്ടികൾ എല്ലാത്തിനും ഒന്നാം സ്ഥാനക്കാരായി , അങ്ങനെ സ്ഥിരമായി കാട്ടാളൻ വര്ഗീസ് ദൈവവചനത്തിൽ ഒരറിവും ഇല്ലാത്തതിനാൽ വിശ്വാസികളുടെ വീടുകളിൽ നിന്നും പ്രാർത്ഥനക്കായി ആവശ്യപ്പെടുന്ന വിഷയങ്ങൾ പരസ്യമായി പ്രസംഗം എന്നപേരിൽ അടിച്ചു വിടും , പോരാത്തതിന് പുട്ടിൽ തേങ്ങാപീര വക്കുന്നതുപോലെ പണ്ട് കഞ്ചാവ് വലിച്ചിട്ടു പശുവിനെ രാവിലെ മുതൽ വൈകിട്ട് വരെ കുളിപ്പിച്ചതും , ഓന്തിനെ എറിഞ്ഞതും , മരത്തിനു മുകളിൽ കയറി ഇരുന്നിട്ട് ഞാൻ ഇപ്പോൾ വളരെ ഉയന്ന പൊസിഷനിൽ ആണ് എന്നു പറഞ്ഞതും ഒക്കെയായി സഭായോഗം അങ്ങ് പൊടിപൊടിക്കും , അങ്ങനെ കാട്ടാളൻ വറുഗീസിന്റെ പ്രവർത്തനത്തിൽ 4 കുടുംബങ്ങൾ അവിടെ നിന്നും പോയി . ഇവിടെ ഡീപ് വിശുദ്ധൻ പറയുന്നു എല്ലാം യു ട്യൂബിൽ ഉണ്ടെന്നു .കാട്ടാളൻ വര്ഗീസ് പറയുന്നു സിനിമകാണിച്ചു ആരെയും മാനസാന്തരം വരുത്തേണ്ട എന്ന് , രണ്ടും ടിപിഎം ആണ് . കാട്ടാളൻ വര്ഗീസ് ഒരിക്കൽ പറഞ്ഞു സീയോന്റെ വേലയിൽ എല്ലാ സുഖങ്ങളും ഉണ്ടെന്നു കൂട്ടു വേലക്കാർ ഒക്കെ പറയുന്നൂ എന്ന് , എനിക്കങ്ങനെ ഒന്നും തോന്നിയിട്ടില്ല , ഇയാളുടെ സ്വഭാവം കാരണവും പ്രായം കൂടുതലും കൊണ്ട് ചെല്ലുന്ന സ്ഥാലങ്ങളില് സീയോൻ കുമാരികളുമായി എന്നും പ്രശനങ്ങൾ ആയിരുന്നു , ഈ പറയുന്ന സ്ഥലത്തു നിന്നും 10 കിലോമീറ്റര് അകലെ വേറൊരു അവിശ്വാസ ഭവനത്തിലേക്ക് ട്രാൻസ്ഫർ ആയി . കാലിന്റെ തള്ള വിരലിൽ ഒരു കരിയാതെ ഉള്ള മുറിവ് ഉണ്ടായിരുന്നു , ചെന്ന സ്ഥലത്തു ഒരു നേഴ്സ് അപ്പച്ചന്റെ മുറിവുണക്കാൻ ചെന്നു . സീയോന്റെ വേല അവിടെ വെളിപ്പെട്ടു , നാടുമുഴുവൻ അറിഞ്ഞു . നഴ്സിന് ,കാർ ,വീട് മുതലായവ കിട്ടുകയും ചെയ്തു . ഇതിനകത്തെ സർവ്വ കഥകളും അറിയാവുന്ന എന്നോട് വിശുദ്ധിയുടെ ഉപദേശവും കൊണ്ട് വന്നേക്കരുത് . ന്യായമെങ്കിൽ ന്യായം , ടിപിഎം ഉപദേശം വെറും വെള്ളത്തിൽ വരച്ച വരെയാണ് .

      1. കാട്ടാളന്മാരെ കണ്ടുപഠിച്ചവനേ!!

        മാനസാന്തരപ്പെടാത്ത നിന്നോടാരാ സീയോന്റെ ഉപദേശം കൊണ്ടു വന്നത് നീയല്ലേ ഇങ്ങോട്ട് പന്നിയുടെ ഉപദേശവും ആയിട്ട് കയറിവരുന്നത്.
        *[[Joh 17:12/Malayalam Bible]]* ….തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരില്‍ ആരും നശിച്ചുപോയിട്ടില്ല.
        *[[Tit 3:10/Malayalam Bible]]* സഭയില്‍ ഭിന്നത വരുത്തുന്ന മനുഷ്യനോടു ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക;

        നിന്നയൊക്കേ ഇങ്ങനെ ഒഴിപ്പിച്ച് വിട്ടതല്ലേ! പിന്നെന്തിനാണ് ഇങ്ങോട്ട് കയറി വരുന്നത് സീയോന്റെ ഉപദേശമായിട്ട് നിന്റെ അടുക്കൽ ആരും വരുന്നില്ലല്ലോ!
        *[[Nah 2:1/Malayalam Bible]]* സംഹാരകന്‍ നിനക്കെതിരേ കയറിവരുന്നു; കോട്ട കാത്തുകൊള്‍ക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നേ നല്ലവണ്ണം ശക്തീകരിക്ക
        ഒരുപക്ഷേ രക്ഷപ്പെടാം!
        .
        ഇനി നല്ലവരാരും സീയോന്റെ ഉപദേശവുമായി നിനക്ക് നേരെ വരികയില്ല സംഹാരകൻ വന്നോളും…

        1. നിന്റെ പിതാവിന് സ്തീധനം കിട്ടിയ വകയിൽ ഉള്ളതല്ല ഇ സൈറ്റ് , നിന്റെയൊക്കെ തോന്നിവാസം നാടുമുഴുവൻ അറിയിക്കാൻ ചില നല്ലമനസുള്ളവരെ ദൈവം എല്പിച്ചിരിക്കുന്ന ശുശ്രുഷയാണിത് , പിശാചിനും അതിന്റെ അനുചരന്മാരായ ടിപിഎം വിശുദ്ധർക്കും എതിരെ മരണം വരെ പോരാടാൻ തന്നെയാണ് തീരുമാനം . ഇടയ്ക്കു കയറിവന്നത് നീതന്നെ . ഞാൻ ഇതിന്റെ തുടക്കം മുതൽ ഇത് വായിക്കുന്നുണ്ട്. നിന്റെ ടിപിഎം സഭയിൽ ഉള്ള 99 .9 ശതമാനം വിശുദ്ധനും ദുര്നടപ്പുകാരാണ് , അതിനു തെളിവുകളും തന്നിട്ടുണ്ട് . അങ്ങനെ ഉള്ള ടിപിഎംൽ നിന്നും ഉപദേശം സ്വീകരിക്കാൻ വെറും വിഡ്ഢിയല്ല ഞാൻ . ,കുലപാതകം നടത്തിയിട്ടു കുലചെയ്തവനെ രക്ഷയ്ക്കിക്കാൻ ദശാംശം കൃത്യമായി തരണം എന്നുപറയുന്ന നിന്റെ വിശുദ്ധി ലോക പ്രശസ്തം തന്നെ . എടോ പമ്പര വിഡ്ഢി അതിനകത്തു മുഴുവൻ , കാട്ടാളൻ , സോദോമ്യൻ, വ്യഭിചാരകൻ മാർ എന്നുവേണ്ട എല്ലാ മ്ലേച്ഛതകളുടേയുഉം ആചാര്യന്മാരാണ് .. ടിപിഎം വിശ്വാസം നല്ലതാണെന്നു കണ്ടു വന്ന ഒരാൾ പോലും ഇല്ല , പള്ളിപണിക്കു പിരിവു കൊടുക്കാൻ മനസില്ലാതെയും , ബാക്കി യുള്ള പെന്തക്കോസ്തു സങ്കടനയിൽ നിന്നും പുറത്താക്കിയവന്മാരും , ആഫ്രിക്കൻ വനത്തിലെ മൃഗങ്ങളെ പോലെ ടിപിഎം ൽ തന്നെ പെറ്റുപെരുകിയ കൂട്ടം എന്നല്ലാതെ എന്ത് മേന്മയാണുള്ളത് . സീയോന്റെ ഉപദേശം പൊള്ളയാണെന്ന് പണ്ടുമുതലേ തെളിഞ്ഞതല്ലേ ഇനി പ്രത്യേകിച്ച് ഒന്നും പറയേണ്ട . മുഖസ്തുതി പറയുകയാണെന്ന് വിചാരിക്കരുത് ഡീപ് എന്നയാളെ പോലുരു വിവരക്കേടനെ ഞാൻ ആദ്യ മായി പരിചയപ്പെടുകയാ , പക്ഷെ അതിന്റെ അഹംകാരം ഒന്നും ഇല്ല , തുടർന്നും കമ്മെന്റുകൾ ഇടുക. ഉർജ്ജത്തിന് വേണമെങ്കിൽ സ്റ്റീഫൻ പിതാവിനെ ഒന്നു വിളിച്ചോ , അവിടെത്തനെയുള്ള ചീഫ് മാതാവിനെ മനസ്സിൽ ധ്യാനിച്ച് , പാട്ടുകാരിക് സ്തുതികൾ അർപ്പിച്ചു , തോമാസപ്പന്റെ തിരുശേഷിപ്പുകൾ വായിച്ചു ശക്തിപ്പെടുക .

          1. “നിന്റെയൊക്കെ തോന്നിവാസം നാടുമുഴുവൻ അറിയിക്കാൻ ചില നല്ലമനസുള്ളവരെ ദൈവം എല്പിച്ചിരിക്കുന്ന”

            നല്ലമനസ്സുള്ളവർ ആരെങ്കിലും ഈ പിന്മാറ്റക്കാർ ചെയ്യുന്ന പണിക്കു വരുമോ?
            *[[Rom 2:7/Malayalam Bible]]* നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവര്‍ക്കം) അവർ ശ്രേഷ്ഠമായതല്ലേ അന്വേഷിക്കുകയുള്ളു.

            *[[Rom 2:1/Malayalam Bible]]* അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാന്‍ ഇല്ല; അന്യനെ വിധിക്കുന്നതില്‍ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവര്‍ത്തിക്കുന്നുവല്ലോ).

            മറ്റുള്ളവരെ വിധിക്കുന്നത് നല്ലവർ ചെയ്യുന്ന ജോലിയല്ല അത് പിന്മാറ്റക്കാരുടെ വേല!!

            പിന്നെ നിങ്ങൾക്കും വേലയുണ്ടു!
            “യൂദാസിന്റെ വേല”, അതും വെണ്ടതല്ലേ!

    2. അപ്പോൾ നിങ്ങൾ പിതാവിനെ കൊന്നതിനു കൂട്ടുനിന്ന ആളാണ് എന്ന് മനസ്സിലായി. വിശുദ്ധന്മാർ വീട് വിട്ടു ഇറങ്ങുമ്പോൾ ശരിക്കും മാതാപിതാക്കളെ കൊല്ലുകയാണല്ലോ. അത് ലോകം മുഴുവൻ മനസ്സിലാക്കി കഴിഞ്ഞു. എന്നിട്ടു വ്യാജ ഭവനങ്ങളിൽ വന്നു വേദപുസ്തകത്തിന്റെ മറവിൽ എല്ലാ ലൂസിഫർ വേലകളും ചെയുമ്പോൾ പിതാക്കന്മാരുടെ കോല പൂർത്തിയായി.
      പിതാവാകാത്തവൻ പിതാവിന്റെ സ്നേഹം പ്രസംഗിക്കുന്ന വഞ്ചകന്മാരുടെ കൂട്ടം അല്ലെ നിങ്ങളുടേത്. പിന്നെ കുട്ടികളെ പറ്റി പറയാൻ എന്ത് യോഗ്യത. നിങ്ങളോടു എന്ത് ചോദിച്ചാലും കുരങ്ങന്റെ മാതിരി കാരണം മറിയുക അല്ലെ ചെയ്യുന്നത്?
      DEEP എന്ന പേര് കാണുമ്പോൾ തന്നെ നിങ്ങൾ കുഴിയിൽ കിടക്കുന്നവനാണെന്നു എല്ലാവര്ക്കും മനസ്സിലായി. സ്വന്തം ഐഡൻറിറ്റി ഒളിപ്പിച്ചുകൊണ്ടു മറ്റുള്ളവരുടെ ഐഡന്റിറ്റി ചോദിക്കുന്ന വഞ്ചക, വേല കൈയിൽ വെച്ചെക്കു.

      1. ഒരു cult ൽ അംഗമായിരിക്കുന്ന ആളിനെ ഒരിക്കലും പറഞ്ഞുതീര്ത്തുക സാധ്യമല്ല . ടിപിഎം പോലെ , ശാബത് കരോടും , യഹോവാസാക്ഷികളോടും ആശയ വിനിമയം നടത്തിയിട്ടിണ്ട് . അതിൽ ടിപിഎം ,യഹോവാസാക്ഷികൾ ഇവർ എത്ര തെളിവുകൾ കൊടുത്താലും വെറുതെ തർക്കിച്ചു സമയം കളയും . ശാബത് കാർ തെളിവുകൾ എല്ലാം സമ്മതിക്കും ഒരിക്കലും അവരുടെ വിശ്വാസം വിട്ടു പുറത്തു വരികില്ല . ടിപിഎം ഒഴികെ ബാക്കി രണ്ടുകൾട്ടുകളും ദുഷ്കാമത്തിനു കൂട്ടുനിൽക്കില്ല . അവർ വിവാഹിതരായതുകൊണ്ടു കുടുംബമായെ ഉപദേശ പ്രചാരണത്തിന് പുറത്തിറങ്ങാറുള്ളു . ടിപിഎം കാർ ഷണ്ണന്മാരെന്നുപറഞ്ഞു പൊതുജനത്തെക്കൂടി ഷണ്ണൻമാരാകുകയാണ് . അവർ മൂപ്പനും ,മൂപ്പത്തിയും പണം പിടുങ്ങാൻ വേണ്ടി വിശ്വാസികളെ മൂന്നു ഗ്രൂപ്പായി തിരിച്ചു പണക്കാരുടെ വീട്ടിൽ ആദ്യറൗണ്ടും , മീഡിയം ആൾക്കാരെ രണ്ടാം റൗണ്ടും ,പാവങ്ങളെ വർഷത്തിൽ ഒരു പ്രാവശ്യവും വിസിറ്റ് ചെയ്യും . ആദ്യത്തെ രണ്ടുഗ്രുപ്പും ദുരുപദേശം പ്രചരിപ്പിക്കാൻ വീടുകൾ കയറി ഇറങ്ങുമ്പോൾ ടിപിഎം വിശുദ്ധർ കഴിവതും ആരോടും മിണ്ടാതെ വർഷത്തിൽ ഒരിക്കലുള്ള കൺവെൻഷൻ മാമാംഗം നടത്തി ഭക്ഷണം കൊടുത്തു ദുരുപദേശം സ്ഥാപിക്കുന്നു. ടിപിഎം കൾട്ടിൽ നിന്നും സോദോമ്യൻ സണ്ണി യുടെ പ്രവർത്തന ഫലമായി ഗൾഫ് മേഖലകളിൽ നിന്നും കുറെ ഏറെ പേര് വിട്ടുപോയതായി അറിയുന്നു . ഇനിയും സണ്ണിഎക്കാൾ വലിയ സോദോമ്യൻ മാർ ഓരോ ടിപിഎം ലോക്കൽ അവിശ്വാസ ഭവനങ്ങളിലും വന്നു പ്രവർത്തനം പൊടിപൊടിച്ചു അവിടെയുള്ള ജനങ്ങൾ കൺതുറക്കാൻ വേണ്ടി എല്ലാ ആശംസകളും , ഭാവുകങ്ങളും നേരുന്നു . എന്നും പറഞ്ഞു ഞാൻ കമന്റ് എഴുതുന്നില്ല എന്ന് ഡീപ് ലഗ്യോൻ കൂട്ടം തെറ്റിദ്ധരിക്കല്ലേ

        1. വിശ്വാസം കെടുത്തുന്ന തന്ത്രവാക്കുകൾ:!! ;

          “തെളിവുകൾ എല്ലാം സമ്മതിക്കും ഒരിക്കലും അവരുടെ വിശ്വാസം വിട്ടു പുറത്തു വരികില്ല”

          മറ്റുള്ളവരെ അവരുടെ വിശ്വാസത്തിൽ നിന്നും പിന്തിരിപ്രിക്കാൻ വേദ ആശയ വിരുദ്ധന്മാരായ വഞ്ചകന്മാരേ!! ഈ വചനം നിങ്ങൾക്ക് വിരോധമായതായിരിക്കും!!!
          *[[Rom 14:5/Malayalam Bible]]* ഒരുവന്‍ ഒരു ദിവസത്തെക്കാള്‍ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവന്‍ സകലദിവസങ്ങളെയും മാനിക്കുന്നു; ഔരോരുത്തന്‍ താന്താന്റെ മനസ്സില്‍ ഉറെച്ചിരിക്കട്ടെ.
          *[[Gal 6:5/Malayalam Bible]]* ഔരോരുത്തന്‍ താന്താന്റെ ചുമടു ചുമക്കുമല്ലോ.
          *[[1Co 7:20/Malayalam Bible]]* ഔരോരുത്തന്‍ വിളിക്കപ്പെട്ട സ്ഥിതിയില്‍ തന്നേ വസിച്ചുകൊള്ളട്ടെ)

          പിന്നെ എന്തിനാ ഈ പിന്മാറ്റക്കാർ ഇങ്ങനെയുള്ള വിശ്വാസ വിരോധസ്വഭാവത്തിൽ ഏർപ്പെടുന്നു എന്ന് ചിന്തിച്ചു നോക്കിയാൽ ഇവർ ജനത്തെ വഞ്ചിക്കുന്നവർ എന്ന് മനസ്സിലാകും.

          1. ലോകം കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ വിശ്വാസവഞ്ചനകാർ ടിപിഎം ലെ അശുദ്ധന്മാരായ വിശുദ്ധന്മാരാണെന്നു എല്ലാവര്ക്കും അറിയാം. അതിന്റെ നേതാവ് ചെന്നൈയിൽ അധിവസിക്കുന്ന ഒന്നാം നമ്പർ വഞ്ചകൻ സ്റ്റീഫൻ ആണെന്നും എല്ലാവര്ക്കും അറിയാം.

            അപ്പൊ.പ്രവ.20:29-30, ” ഞാൻ പോയശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്‌ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്‌ക്കും.”

            ജനങ്ങളെ നരകത്തിലേക്ക് നയിക്കുന്നവരാണ് വഞ്ചകരും പിന്മാറ്റക്കാരും. അതിൽ നിങ്ങൾ ഒന്നാമൻ.

          2. 25 പൈസയുടെ വിവരം ഇല്ലാത്ത ഡീപ് എന്ന വ്യക്തിയെ കുറിച്ച് സഹതാപിക്കാനേ പറ്റുള്ളൂ . ഏതായാലും ടിപിഎം കാർ ഹോസ്പിറ്റൽ , school , എഞ്ചിനീറിങ് കോളജ് , നഴ്സിംഗ് കോളേജ് എന്നിവ തുടങ്ങാഞ്ഞതു വലിയ ഒരു കാര്യം . അല്ലെങ്കിൽ ദൈവിക ഉപദേശത്തിൽ ഇവർ കാണിക്കുന്ന പടവലങ്ങ പോലുള്ള കീഴോട്ടുള്ള വളർച്ച അവരുടെ പ്രസ്ഥാനങ്ങളിലും കാണിച്ചേനെ . ക്രിസ്ത്യാനികൾ എന്ന് വിളിപ്പേരുള്ള പ്രസ്ഥാനങ്ങൾ എന്താണ് ദൈവത്തെ കുറിച്ച് വിശ്വസിക്കുന്നത് ?, അവരുടെ വിശ്വാസങ്ങൾ എന്താണ് ? പ്രൊട്ടസ്റ്റന്റ് വിശ്വാസം എന്നാലെന്ത് ? ഇതൊന്നും അറിയാതെകാണുന്നതിനെല്ലാം വായിതോന്നുന്നതു കോതക്ക് പാട്ട് എന്ന പഴംചൊല്ല് പോലെ മനസ്സിൽ തോന്നുന്ന തൊക്കെ കമെന്റ് ആക്കുന്ന ഡീപ് ഒരു തികഞ്ഞ ആത്‌മീയൻ ആണ് എന്ന് പറയാൻ ടിപിഎം കാർക്ക് പറ്റും . കാരണം ഇത്രയും കമെന്റുകൾ വായിച്ചതിൽ അപകടത്തിൽ പെട്ട ഒരാളെ ഹോസ്പിറ്റലിൽ എത്തിച്ചിട്ടു , എന്റെ ആരുമല്ല ഞാൻ സഹായിച്ചെന്നേ ഉള്ളു എന്നപോലെയാണ് . Deep says:
            November 27, 2017 at 9:48 am
            ഞാൻ ടിപിഎമ്മിനു വേണ്ടി വാദിക്കാൻ വന്നവനല്ല!! ഇത് പലപ്രാവശ്യം കമന്റുകളിലൂടെ ഓർപ്പിച്ചിട്ടുള്ളതാണ് എന്നാൽ tpm പ്രാന്ത് പിടിച്ചവന്മാർ, അത് തന്നെ വീണ്ടും വീണ്ടും എടുത്തു വാദിക്കുന്നു, അവന്മാർക്ക് ഏതോ മാനസികമായ കുഴപ്പം mental ഉണ്ടായിട്ടുണ്ട്! എന്ന് തോന്നുന്നു.ബൈബിളിന് വേണ്ടി, സത്യത്തിനുവേണ്ടി, നീതിക്ക് വേണ്ടി, വീണ്ടും ഒരു വാദം ഇതാ!!!!!…

            യഥാർത്ഥത്തിൽ ഡീപ് നു വാതമാണോ , പിത്തമാണോ എന്ന് സംശയിക്കേണ്ടി യിരിക്കുന്നു. പാവം ഡീപ് എന്ന വ്യക്തി വാദിച്ചതുകൊണ്ടു മാത്രമാണ് ബൈബിളിന്റെ മഹത്വം ഇന്നും നിലനിൽക്കുന്നത് . ടിപിഎം നു വേണ്ടി കൂലിത്തലുണ്ടാക്കാൻ വന്നതാണെന്നു ഇടയ്ക്കു പറയുന്നു . സെവൻത് ഡേ അഡ്വെന്റിസ്റ്റുകൾ എന്താണ് വിശ്വസിക്കുന്നതെന്നു അറിയാതെ വെറുതെ എന്തിനു അഭിപ്രായം പറയുന്നു ? . ടിപിഎം എന്ന സങ്കടന ദുരുപദേശം പഠിപ്പിക്കുന്നു . അതിനുള്ള തെളിവുകൾ തരുമ്പോൾ പിന്മാറ്റമെന്ന് ടിപിഎം കാർ ആണയിട്ടു പറയുന്നു . *[[Psa 32:9/ നിങ്ങള്‍ ബുദ്ധിയില്ലാത്ത കുതിരയെയും കോവര്‍കഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കില്‍ അവ നിനക്കു സ്വാധീനമാകയില്ല. ടിപിഎം വേലക്കാർ പ്രയോഗിക്കുന്ന തന്ത്രം ഇതുതന്നെ . കാരണം ഇത് ദൈവവചനമല്ലേ . ആണ് . ഒരുതെറ്റുമില്ല ഉപദേശം എന്തെന്ന് അറിഞ്ഞെങ്കിലെ ദുരുപദേശം കേട്ടാൽ മനസിലാകൂ . സത്യത്തിനും നീതിക്കും വേണ്ടി ,ബൈബിളിനു വേണ്ടി , ഒരു ചെറിയ കാര്യം ചെയ്യുമോ ? ഒരു മുസ്ലിം സഹോദരനോട് സുവിശേഷം പറയുക . നിങ്ങളുടെ ടിപിഎം സുവിശേഷം മതി . മൂന്നു ആളത്വങ്ങൾ ഉള്ള ഏക ദൈവത്തെ യാണ് ഞങ്ങൾ വിശ്വസിക്കുന്നത് എന്നുംപറയുക .( ഞാനും അതുതന്നെ യാണ് വിശ്വസിക്കുന്നത്) പരിണിത ഫലവും കൂടി പറയണേ ? . അപ്പോൾ മനസിലാകും ഇത്രയും നാൾ വിശുദ്ധൻമാർ പഠിപ്പിച്ചത് ശരിയാണോ , തെറ്റാണോ എന്ന് . ഒരാളോട് സുവിശേഷം പറയണമെങ്കിൽ ദൈവത്തെ വിശ്വസിക്കണം , ദൈവവചനത്തോട് സ്നേഹവും വേണം . Deep says:
            November 27, 2017 at 4: 42 പിഎം അതുകൊണ്ട് നീ ഹ്രസ്വദൃഷ്ടിയുള്ളവൻ എന്ന് മനസ്സിലായി , ഡീപ് ഒരു പ്രവാചകൻ ആണോ എന്നുഞാൻ സംശയിക്കുന്നു കാരണം , ഞാൻ ഷോർട് സൈറ്റിന് കണ്ണട ഉപയോഗിക്കുന്നുണ്ട് ,

          3. Deep says:
            November 28, 2017 at 5:23 pm
            വിശ്വാസം കെടുത്തുന്ന തന്ത്രവാക്കുകൾ:!! ;
            “തെളിവുകൾ എല്ലാം സമ്മതിക്കും ഒരിക്കലും അവരുടെ വിശ്വാസം വിട്ടു പുറത്തു വരികില്ല”
            മറ്റുള്ളവരെ അവരുടെ വിശ്വാസത്തിൽ നിന്നും പിന്തിരിപ്രിക്കാൻ വേദ ആശയ വിരുദ്ധന്മാരായ വഞ്ചകന്മാരേ!! ഈ വചനം നിങ്ങൾക്ക് വിരോധമായതായിരിക്കും!!! ഡീപ്പ് , എന്ത് വിശ്വാസമാണ് തന്ത്രത്തിൽ കൂടി ഞങ്ങൾ കെടുത്തുവാൻ നോക്കിയത് ? കർത്താവിലൂടെ അല്ലാതെ രക്ഷ കിട്ടുമെന്നു പറഞ്ഞോ ? ജല സ്നാനമല്ല മാമോദീസ യാണ് ശരി എന്നുപറഞ്ഞോ ? അന്യഭാഷാ നിന്നുപോയി എന്നുപറഞ്ഞോ ? അതോ രോഗസൗക്യം കർത്താവു തരില്ല എന്നുപറഞ്ഞോ ? കർത്താവിന്റെ രണ്ടാം വരവ് എന്നൊന്നു ഇല്ലായെന്നുപറഞ്ഞോ ? നിത്യ നരകം ഇല്ലായെന്ന് പറഞ്ഞോ ? ഈ പറഞ്ഞതൊന്നും വേദ ആശയ വിരുദ്ധമായ വഞ്ചനയല്ല എന്ന് വായിക്കുന്ന ഏതൊരാളിനും മനസിലാകും . വേദ ആശയങ്ങളോട് പൊരുത്തപ്പെടാത്ത ആശയങ്ങൾ കൂട്ടിലർത്തി സത്യത്തെ മറച്ചു കളയുന്ന ഒരു സങ്കടനയാണ് ടിപിഎം എന്നാണ് ഞങ്ങൾ പറഞ്ഞത് . ഡീപ് ന്റെ പറച്ചിൽ കേട്ടാൽ ആമയുടെ ആശയമാണ് ആമാശയം എന്നപോലെയാണ് . കമന്റ് ഇടുവാൻ വേണ്ടി ഡീപ്പ് എന്നൊരു പേര് വച്ചതു , ആഫ്രിക്ക കാരന് സുന്ദരൻ എന്നപേരിട്ടതുപോലെ ആയിപ്പോയി. എനിക്ക് വൈദ്യ ശാസ്ത്രം അറിയില്ല അതുകൊണ്ടു ഞാനാരെയും ചികിൽസിക്കാൻ പോകുന്നില്ല , ഞാൻ പൈലറ്റ് അല്ല , അതിനാൽ വിമാനം പറന്നുപോകുന്നതു അത്ഭുതത്തോടെ നോക്കിനിക്കാറുണ്ട് . ടിപിഎം എന്ന സങ്കടനയുടെ ഉപദേശം ശരിയല്ല എന്ന് അറിയാവുന്നതിനാൽ ഞാൻ എതിർക്കുന്നു , അതിനു വിശ്വസിക്കുന്നവന്റെ വിശ്വാസം മറിച്ചു കളയാൻ ശ്രമിക്കുന്നു എന്ന് പറയരുത് . വിശാസം മറിച്ചു കളയാൻ എന്താ ബക്കറ്റിൽ നിറച്ചു വച്ചിരിക്കുകയാണോ ? അറിവില്ലാത്ത കാലത്തു ടിപിഎംൽ കൂടി നടന്നു , നടപ്പു അത്ര പന്തിയല്ല എന്നുകണ്ടപ്പോൾ മാറിനടക്കുന്നു . ടിപിഎം പ്രസഥാനം തുടങ്ങിയ കാലത്തു പാസ്‌റ്റർ പോളിനോട് ദൈവം പറഞ്ഞത്രേ കാവിമുണ്ടും ജൂബയും ധരിച്ചുകൊള്ളാൻ , അപ്പോൾ അദ്ദേഹം അത് അനുസരിച്ചു . കുറച്ചു നാൾ കഴിഞ്ഞു ,പാസ്‌റ്റർ നോക്കിയപ്പോൾ ബുദ്ധ ഭിക്ഷുക്കളും , ഹിന്ദു സന്യാസിമാരും അതെ വേഷം ധരിക്കുന്നു , ഉടനെ താൻ ദൈവത്തോട് ചോദിച്ചു ദൈവമേ ഈ വസ്ത്രം ഞാൻ എങ്ങനെ ………….? ദൈവം ഉടൻ പറഞ്ഞു നീ ഒരു കര്യം ചെയ്യൂ ,വള്ളമുണ്ടും വെള്ള ജൂബയും ആക്കിക്കോ പ്രശനം കഴിഞ്ഞല്ലോ ? . അപ്പോൾ എന്റെ ചോദ്യത്തിന് ഡീപ്പ് ഒരു മറുപടി തരുമോ ? ഈ കഥ ഞാന്പറഞ്ഞതല്ല ടിപിഎം ൽ ഞാൻ പോയിരുന്ന കാലത്തു കേട്ടതാണ് ഇത് ഞാൻ പറഞ്ഞതുകൊണ്ട് ഒരാളുടെ വിശ്വാസം എങ്ങനെ മാറിപോകുമോ ? .ഇപ്പോൾ തിരുവനംന്തപുരത്തു കരുണാകരഗുരു എന്ന മരിച്ചുപോയ ഒരു ഹിന്ദു സിദ്ധന്റെ അനുയായികൾ (ശാന്തിഗിരി ആശ്രമം ) ടിപിഎംന്റെ ഡ്രെസ്സ്‌കോഡ് ഉപയോഗിക്കുന്നു ഇനി എന്തുചെയ്യും ? ഇനി ടിപിഎംന്റെ ദുരുപദേശം ഞാൻ കാട്ടിത്തരാം ഐപിസി ,ശാരോൻ ,അസംബ്ലി ഓഫ് ഗോഡ് ,ചർച്ച ഓഫ് ഗോഡ് തുടങ്ങിയ പെന്തക്കോസ്ത് സങ്കടനയിൽ നിന്നും ഒരാൾ ടിപിഎം ലേക്ക് വന്നാൽ വിവാഹിതരല്ലാത്ത വിശുദ്ധൻ മാരാൽ വീണ്ടും സ്നാനമേൽകണം . വിശുദ്ധൻ മാരാൽ രചിക്കപ്പെട്ട പുസ്തകങ്ങൾ മാത്രമേ വായിക്കാൻ പാടുള്ളു . ടിപിഎം ഗീതങ്ങൾ എന്ന പാട്ടുപുസ്തകത്തിൽ ഉള്ളപാട്ടുകൾ അല്ലാതെ ഒരുപാട്ടുകളും പടരുത് , ദൈവവചനം വ്യാഖ്യാനിക്കാൻ ടിപിഎം ലെ മുതിർന്ന നടത്തിപ്പുകാർക് മാത്രമേ ദൈവം വെളിപാട് കൊടുത്തിട്ടുള്ളു , അതിൽപെടുന്ന ഒന്നായ സീയോൻ ന്റെ ഉപദേശം തൊട്ടു ദുരുപദേശങ്ങൾ തുടങ്ങുകയായി , ഒരു സീയോൻ പാട്ടു ഉദാഹരണമായി കാണിക്കാം ദൈവത്തിൻ രാജ്യം ഭക്ഷണമോ അല്ല നീതി സമാധാനം എന്നങ്ങോട്ടു തുടങ്ങി സീയോൻ മലയിൽ കുഞ്ഞാടുമായി നില്കും ലക്ഷത്തി നാല്പത്തി നാലായിരങ്ങൾ ആർക്കും പാടാൻ കഴിവില്ലാത്ത -പുതിയപാട്ടുപാടിടുന്നു കന്യകമാരയോർ സ്ത്രീകളോട് മാലിന്യ പെട്ടിടത്തോർ (ശ്രീമാൻ BTM ക്ഷമിക്കുക ഈ കൂട്ടത്തിൽ ത്യശൂർ സെന്റർ പാസ്റ്ററും വരും ) ഡീപ് ആരാണ് ജനത്തെ വഞ്ചിക്കുന്നത് ? നിങ്ങൾ ഈ പാട്ടുകൾ എന്തിനു വിശ്വാസികളെയും , വേലക്കാരികളെയും കൊണ്ട് പാടിക്കുന്നു ? വിശ്വാസം കെടുത്തുന്ന തന്ത്രവാക്കുകൾ:!! ; വിരുദ്ധന്മാരായ വഞ്ചകന്മാരേ!! ഈ വചനം നിങ്ങൾക്ക് വിരോധമായതായിരിക്കും എന്ന് ഡീപ് തന്നെ തുടക്കത്തിൽ സമ്മതിക്കുന്നു .

  2. ഹലോ പിന്മാറ്റ ക്കാരെ,
    ജനത്തെ പിന്നാലെ വലിക്കേണ്ട ആവശ്യം ഗതികേട് നിങ്ങൾക്ക് തന്നെ വന്നിരിക്കുന്നു എന്ന് നിങ്ങൾതന്നെ വെളിപ്പെടുത്തിയിരിക്കുന്നു! അതുകൊണ്ടല്ലേ ഇങ്ങനെ ഒരു സൈറ്റുണ്ടാക്കി ഇടവിടാതെ ലേഖനം എഴുതേണ്ടി വന്നിരിക്കുന്നു!

    മാത്രമല്ല,
    “ശിഷ്യന്മാരെ(“വിശ്വാസികളുടെ ഇടയിൽ”, കാരണം നിങ്ങൾ ശിഷ്യന്മാരായി ഇരിക്കുന്നവരുടെ ഇടയിൽ അല്ലയോ ഈ പണി ചെയ്യുന്നത്, ലോക ജനത്തിന്റെ ഇടയിൽ സുവിശേഷം അറിയിക്കുന്നില്ലല്ലോ!) തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്‌ക്കും.”(TPM ൽ നിന്നും fromtpm)
    ആകയാൽ എല്ലാ വഞ്ചനയും നിറഞ്ഞ നിങ്ങൾക്കു തന്നെ ഈ വാക്യം യോജിക്കും.

    1. നിങ്ങൾക്കു ദൈവത്തിൽ എന്ത് വിശ്വാസം ? നിങ്ങൾക്ക് വിവാഹം കഴിക്കാത്ത യേശുവിനെ അല്ലയോ അറിയാവുന്നത് ? Deep says:
      November 27, 2017 at 9:48 amചോദ്യം 3
      വിവാഹം കഴിക്കാത്ത യേശുക്രിസ്തു സ്ത്രീയോട് ഇങ്ങനെ പെരുമാറാൻ അനുവദിക്കാമോ? , ഇതു എഴുതിയ മഹാനാണ് ജനങ്ങളെ വിശ്വാസത്തിലേക്ക് നടത്തുവാൻ വേണ്ടി രാപകൽ ഉറങ്ങാതെ ഇരുന്നു കമെന്റ് ഇടുന്നതു . ദൈവത്തെ വെറുമൊരു ജഡീകനായ മനുഷ്യന്റെ സ്ഥാനത്തു ആക്കിയിട്ടു സത്യവചനത്തെ കോട്ടികളയുന്ന ടിപിഎം എന്ന സങ്കടന ദുരുപദേശകരാണ് എന്ന് തെളിവുസഹിതം പറയുന്ന fromtpm . com പ്രവർത്തകർ പിന്മാറ്റക്കാരും , കൊടിയപാപികളും ആണെന്നു പറയുന്ന ഇ കൂട്ടത്തെ എന്ത് പേര് പറഞ്ഞു വിളിക്കണം . ഉപദേശകർ അല്ലങ്കിൽ നടത്തിപ്പുകാർ , അടുത്തത് നടത്തിപ്പുകാരുടെ ആജ്ഞാനുവർത്തികളായ വിശ്വാസികൾ . അതായതു ഉടമയും അടിമയും . പുതിയ നിയമത്തിൽ പുരോഹിതൻ ഇല്ല എന്നുള്ള വിവരം മറച്ചു വച്ചുകൊണ്ടു ജനങ്ങളെ പറ്റിക്കുന്ന കള്ളന്മാർ . പാട്ടുപാടുവാൻ പാട്ടുകാരി , പ്രവചിക്കുവാൻ ,പ്രവാചകി , പിന്നെ പാട്ടുകാരിയെയും പ്രവാചകിയെയും , ചെറിയ ശുശ്രുഷ കാരത്തിയെയും നിയന്ത്രിക്കുവാൻ പ്രസവിക്കാതെ മദർ ആയ മദർ . ഇതിനിടക്ക് വിശ്വാസിക്ക് ഒരുറോളും ഇല്ല , പാട്ടുപാടുവാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല , നടത്തിപ്പുകാരൻ വാക്യം പറയും പാട്ടുകാരിയോ , പ്രവാചകിയോ വായിക്കും . വിശ്വാസികൾ വായിച്ചുപോയാൽ കല്യാണം കഴിക്കാത്തവൾ ഗർഭിണി ആയാലുള്ള അവസ്ഥയാകും , ലോകത്തിൽ ഏതുപാപവും മോചിക്കും .സഭയിൽ വിശ്വാസി ബൈബിൾ വായിച്ചുപോയാൽ .. ഡീപ് വിശുദ്ധൻ പറയുന്ന പോലെ അഹങ്കാരികൾ ആയിപ്പോകും . ബുധനാഴ്ചകളിൽ വൈകിട്ടു ബൈബിൾ ക്ലാസെന്ന പേരിൽ ടിപിഎം ദുരുപദേശം വാരി വിതറും . . ഞാൻ കണ്ടിട്ടുള്ള ഒരു ദുരുപദേശ ക്‌ളാസിൽ പഠിപ്പിച്ചതാണ് , അപോസ്തോല പ്രവൃത്തികൾ 9 -32 പത്രോസ് എല്ലാടവും സഞ്ചരിക്കയിൽ ലുട്ടയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു. നടത്തിപ്പുകാരൻ പതുക്കെ അങ്ങോട്ട് വ്യാഖ്യാനം തുടങ്ങി , പറഞ്ഞു പറഞ്ഞു , റോമാ, ഇതല്യ , ബെരോവ , കൊരിന്ത് , ഫിലിപി ,ഗലാത്യ ഇവിടെങ്ങളിലെല്ലാം ഒന്നാം നൂറ്റാണ്ടിലെ സിപിഎം (അന്ന് സിപിഎം ആണല്ലോ ) സഭകൾ ഉണ്ടായിരുന്നത്രെ . കോമഡി ഇഷ്ടപെടുന്ന ഒരാളായാണ് കൊണ്ട് എനിക്ക് ആ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു . ക്ലാസ് അവസാനിക്കുന്നതിനു മുൻപ് പാട്ടുകാരി കിരുപായിതെ ദേവ കിരുപായിതെ എന്നൊരു തമിഴ് പാട്ടൊക്കെ പാടി , നടത്തിപ്പുകാരൻ വലിയ ഗൗരവത്തിൽ ചോദിച്ചു ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ ഇപ്പോൾ ചോദിക്കാം , ശരി ചോദിയ്ക്കാൻ പറഞ്ഞതല്ലേ എന്നു ചിന്ദിച്ചു ഞാൻ ചോദിച്ചു അച്ചായാ അന്നത്തെ ചീഫ് പാസ്റ്റർ ആരായിരുന്നു ? വേലക്കാരൻ 9 മണിക്ക് നിറുത്തേണ്ട ക്ലാസ് 11 മണിവരെ നീണ്ടു , വിഷയം വേറെ വഴിയിൽ പോയി , പഴയനിയമത്തിൽ നിന്നും കുറെ വാക്യമെടുത്തു പേടിപ്പിച്ചു . പിന്നെ ഞാൻ ഇവരുടെ ബൈബിൾ ക്ലാസിനു പോയിട്ടില്ല . അതെ തരംവിശുദ്ധൻ തന്നെ വിശുദ്ധ ഡീപ് .

      1. ഇപ്പോൾ മനസ്സിലായി ഇയാൾ തല്ലിപൊള്ളിയാണെന്ന്!!
        അന്ന് ആ ചോദ്യം ചോദിച്ചത് തന്റെ മഹാ മണ്ടത്തരം എന്ന് ഇപ്പോൾ മനസ്സിലായി ഇപ്പോഴും ആ മണ്ടത്തരവും കൊണ്ടു നടക്കുന്നു എന്നാണ് തോന്നുന്നു!!
        യേശുക്രിസ്തു പഴയ നിയമത്തിലും ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ, അതിനും താൻ ചോദിക്കും› അന്നു യേശുക്രിസ്തുവിന്റെ അമ്മയായിരുന്നത് ആരാ” ഇങ്ങനത്തെ ആത്മീകമായുള്ള വിവരമില്ലാത്തവൻ ജഡികമായി നോക്കാതിരിക്കുമോ!!

        ഇപ്പോഴും ഞാൻ പറഞ്ഞത് ഒന്നും മനസിലായില്ല എങ്കിൽ, താൻ ഇപ്പോഴും മണ്ടത്തരത്തിൽ ആണ് അതുകൊണ്ടു അധികം ഒന്നും പറയുന്നില്ല.

        1. അത് ശരി ,വളരെ പെട്ടന്ന് മനസിലായി ? അങ്ങനെ മണ്ടയടപ്പ് ഒരു കീട നാശിനിയും ഉപയോഗിക്കാതെ മാറി ? തുടർന്നും വായിക്കുക അപ്പച്ചൻ അറിയാതെ പ്രചരിപ്പിക്കുക , Deep says:
          November 29, 2017 at 4:17 pmഇപ്പോഴും ഞാൻ പറഞ്ഞത് ഒന്നും മനസിലായില്ല എങ്കിൽ, താൻ ഇപ്പോഴും മണ്ടത്തരത്തിൽ ആണ് അതുകൊണ്ടു അധികം ഒന്നും പറയുന്നില്ല. വേണ്ട ഒന്നും പറയേണ്ട ,

Leave a Reply

Your email address will not be published. Required fields are marked *