യേശുവും അപ്പൊസ്തലന്മാരും രഹസ്യ വരവിൽ വിശ്വസിച്ചിരുന്നൊ?

യേശുവിനേയും അപ്പൊസ്തലന്മാരേയും അപകീർത്തിപ്പെടുത്താൻ ടിപിഎം എന്ന് പേരു ള്ള ഈ കൾട്ട്, യേശുവിൻ്റെ വാക്കുകൾ അവഗണിച്ച് സാധാരണ വിശ്വാസികളുടെ മുൻ പിൽ അദ്ദേഹത്തിൻ്റെ വാക്കുകളെ ചവറ്റുകുട്ടയിലേക്ക് തള്ളിയിടുന്നു. ഏത് തെറ്റായ പ്രസ്താവനകളും യേശുവിൻ്റെ മേൽ ചാരി സ്ഥാപിക്കാമെന്നും അവർ കരുതുന്നു. ദൗർഭാ ഗ്യവശാൽ, യേശു സ്വന്തം വാക്കുകൾ കാക്കുന്നു – ഈ പുരോഹിതന്മാരുടെ വളച്ചൊടിച്ച വാക്കുകൾ അല്ല.

കർത്താവിൻ്റെ “രഹസ്യ വരവിനെ” കുറിച്ചുള്ള ടിപിഎം പഠിപ്പിക്കൽ

യേശുവിനെയും അപ്പൊസ്തലന്മാരെയും ഉത്തരവാദികളാക്കുന്ന ടിപിഎമ്മിലെ തെറ്റായ ഉ ദേശ പ്രസ്താവനയിൽ പ്രതിപാദിച്ചിരിക്കുന്ന ഒരു പോയിൻറ്റാണ്‌ ഇവിടെ സൂചിപ്പിക്കുന്ന ത്. യേശു രണ്ടാം പ്രാവശ്യം “രഹസ്യമായി” വരുമെന്നും, അവരുടെ പൂർണതയുള്ള വിശു ദ്ധന്മാരെ (അവരുടെ പുരോഹിതന്മാരായി കണക്കാക്കുന്ന) സീയോനിലേക്ക് കൊണ്ടുപോ കുമെന്നും ടിപിഎം വിശ്വസിക്കുന്നു. ടിപിഎം വിശ്വാസപ്രകാരം, ഈ രഹസ്യ വരവ് പല ഘട്ടങ്ങളുള്ള രണ്ടാം വരവിൻ്റെ ആദ്യ ഘട്ടമാണ്. ഇത് ഐഎസ്ആർഒ (ISRO) റോക്കറ്റ് വി ക്ഷേപിക്കുന്നതിന് സമാനമാണ്.

2017 ലെ പെന്തക്കോസ്ത് മാസികയിൽ നിന്നും എടുത്ത താഴെ കൊടുത്തിരി ക്കുന്ന ഉദ്ധരണി പരിശോധിക്കുക.

Did Jesus and Apostles believe in Secret Coming

(മലയാള പരിഭാഷ താഴെ ചേർക്കുന്നു)

ഉൾപ്രാപണം (RAPTURE) : ക്രിസ്തുവിൽ ഉറങ്ങിയവയും ക്രിസ്തുവിൽ ജീവിക്കുന്നവരുമായ പൂർണ്ണരായ വിശുദ്ധന്മാരുടെ പെട്ടെന്നുള്ള ഗമനമാണ് ഉൾപ്രാപണം (RAPTURE). കർത്താ വായ യേശു ക്രിസ്തുവിൻ്റെ “രഹസ്യ” വരവിൽ ഇത് സംഭവിക്കും. (1 തെസ്സലോ.4:16-17)

വളരെക്കാലമായി അകത്തുള്ളവർക്ക് അവരുടെ ഉദ്ദേശ്യം വ്യക്തമായി, “രഹസ്യം” എന്ന വാക്കിനാൽ അവരുടെ വൈദികന്മാർ (സമ്പൂർണ്ണരായ വിശുദ്ധന്മാർ) ആണെന്ന് അറിയാ മെങ്കിലും അവർ അത് പരസ്യമായി സമ്മതിക്കില്ല. കാരണം അത്തരം ഒരു അംഗീകരണം അവരുടെ മത ബിസിനസ്സ് അവസാനിപ്പിക്കും എന്നതുകൊണ്ടാകുന്നു. വിവാഹിതർക്ക് തങ്ങളുടെ പങ്കാളികളുമായി ശാരീരികബന്ധം ഉള്ളതിനാൽ, അവർ “മലിനപ്പെട്ടവർ” ആ യിട്ട് കരുതുന്നതിനാൽ, ഉൾപ്രാപണ (RAPTURE) മത്സരത്തിൽ നിന്ന് അവരെ പുറത്താക്കി.

രഹസ്യ വരവ്” സ്ഥാപിക്കാൻ വേണ്ടി അവർ ഉദ്ധരിച്ച വാക്യം കൂടുതൽ രസകരമായി രിക്കുന്നു. നമുക്ക് ഈ വാക്യങ്ങൾ പരിശോധിക്കാം.

1 തെസ്സലോ. 4:16-17, “കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതൻ്റെ ശബ്ദത്തോടും ദൈവത്തിൻ്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.”

മേൽപ്പറഞ്ഞ തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന ഭാഗം പരിശോധിക്കുക. വേദപു സ്തകത്തിൽ ഇതിലും കൂടുതൽ ശബ്ദമുണ്ടാക്കുന്ന ഒരു വാഖ്യം കണ്ടെത്താൻ നിങ്ങളെ ഞാൻ വെല്ലുവിളിക്കുന്നു. ടിപിഎം ഇതിനെ രഹസ്യം (SECRET) എന്ന് ചിന്തിക്കുന്നു.

നിങ്ങൾക്ക് SECRET എന്ന പദത്തിൻ്റെ അർത്ഥം അറിയത്തില്ലെങ്കിൽ താഴെ കൊടുക്കുന്നു

Did Jesus and Apostles believe in Secret Coming

പ്രിയ വായനക്കാരെ,

  1. മേൽപ്പറഞ്ഞ വാഖ്യം ഈ പറയപ്പെടുന്ന “രഹസ്യ വരവിനെ” സൂചിപ്പിക്കുന്നതായി നി ങ്ങൾ കരുതുന്നുണ്ടോ?
  2. ഈ ശബ്ദവും ബഹളവും ഈ പറയപ്പെടുന്ന പൂർണ്ണരാക്കപ്പെട്ട വിശുദ്ധന്മാർ മാത്രം കേ ൾക്കുമെന്ന് പറഞ്ഞു ടിപിഎം വൈദികന്മാർ നിങ്ങളെ വഞ്ചിക്കുന്നു. ഇതുമായോ മ റ്റേതെങ്കിലുമായോ അത്തരമൊരു പരാമർശം നിങ്ങൾ കാണുന്നുണ്ടോ? അത് “തിരു വെഴുത്തിനോട് ചേർക്കുകയല്ലേ”? (വെളിപ്പാട് 22:18)
  3. മുകളിൽ പറഞ്ഞ വാക്യങ്ങൾ ടിപിഎം സൂചിപ്പിക്കുന്നതുപോലെ ഒരു പെട്ടെന്നുള്ള യാത്രയെ പറ്റി പറയുകയാണോ?

ഞാൻ ഒരു അനുമാനം ഉണ്ടാക്കുകയാണെങ്കിൽ, LEFT BEHIND SERIES, സിനിമ ടീമിലെ അം ഗങ്ങളാൽ ആൽവിനും കൂട്ടരും വഞ്ചിക്കപ്പെട്ടു. അവർക്ക്, ജെ എൻ ഡാർബി, മാർഗരറ്റ് മക്ഡൊണാൾഡ്, സി ഐ സ്‌കോഫീൽഡ് എന്നിവരുടെ സാങ്കൽപ്പിക കഥകൾ വ്യക്ത മായ തിരുവെഴുത്തുകളെക്കാൾ വളരെ പ്രധാനമാകുന്നു.

ഈ രഹസ്യ വരവിനെ സംബന്ധിച്ച സത്യം എന്ത്?

വ്യക്തമായി പറഞ്ഞാൽ, യേശുവിനു ഒരേയൊരു രണ്ടാം വരവ് മാത്രമേയുള്ളൂ, അതൊ രു രഹസ്യ വരവല്ല. അദ്ദേഹത്തിൻ്റെ വരവിൽ രഹസ്യം ഒന്നുമില്ല. ടിപിഎമ്മിൽ പല നിര സ്വർഗ്ഗം ഉള്ളതുപോലെ, ടിപിഎം പല ഘട്ട രണ്ടാം വരവിനെ കുറിച്ചും പ്രസംഗിക്കുന്നു. അത്തരം പഠിപ്പിക്കലുകൾ നരകത്തിൻ്റെ പടുകുഴിയിൽ നിന്നാകുന്നു. ടിപിഎമ്മിൻ്റെയും അവരുടെ യുഗാന്ത്യകാല പഠിപ്പിക്കലിൻ്റെയും വഞ്ചനയിൽ വീഴാതിരിക്കുക. ഒരു രഹ സ്യ വരവിനെ പ്രതിപാദിക്കുന്ന ഒരു വാഖ്യം പോലും ബൈബിളിൽ ഇല്ല. അവൻ്റെ വര വിൻ്റെ ഓരോ അവസരത്തിലും രണ്ടാം വരവിലും സ്വർഗ്ഗത്തിൽ മേഘങ്ങളിൽ വരുന്നത്, ഓരോ കണ്ണും കാണും. തെസ്സലോനിയിലെ വാക്യങ്ങൾക്കു പുറമേ, താഴെക്കൊടുത്തി രിക്കുന്ന വാക്യങ്ങൾ കൂടി പരിശോധിക്കുക.

വെളിപ്പാട് 1:7, “ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏത് കണ്ണും, അവനെ കുത്തി ത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വ്, ആമേൻ.”

മത്തായി 24:27, “മിന്നൽ കിഴക്കുനിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനു ഷ്യപുത്രൻ്റെ വരുവു ആകും.”

അപ്പൊ.പ്രവ. 1:11, “ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്‌ക്കു ന്നത് എന്ത്? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്ക് പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.”

മത്തായി 24:30-31, “അപ്പോൾ മനുഷ്യപുത്രൻ്റെ അടയാളം ആകാശത്ത്‌ വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ട്, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നത് കാണും. അവൻ തൻ്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവൻ്റെ വൃതന്മാരെ ആ കാശത്തിൻ്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.”

ലൂക്കോസ് 21:27, “അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടുംകൂടെ മേഘ ത്തിൽ വരുന്നത് അവർ കാണും.”

മർക്കോസ് 13:26, “അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേ ഘങ്ങളിൽ വരുന്നതു അവർ കാണും.”

മത്തായി 25:31, “മനുഷ്യപുത്രൻ തൻ്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരു മ്പോൾ അവൻ തൻ്റെ തേജസ്സിൻ്റെ സിംഹാസനത്തിൽ ഇരിക്കും.”

എബ്രായർ 9:28, “ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്‌ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂ ടാതെ രണ്ടാമത് പ്രത്യക്ഷനാകും. (പല ഘട്ടങ്ങളുള്ള വരവ് ഇവിടെ തകരുന്നു)”

മർക്കോസ് 14:62, “ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തൻ്റെ വലത്തുഭാഗത്ത്‌ ഇരി ക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.”

യേശുവിൻ്റെ രണ്ടാം വരവിനെപ്പറ്റി പറയുന്ന എല്ലാ തിരുവെഴുത്തുകളും മഹത്തായ ഒരു ദൃശ്യവും വിസ്മയാവഹവുമായ വരവിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. രഹസ്യ വരവി നെ (SECRET COMING) പറ്റി ഒരു തിരുവെഴുത്തു പോലും പ്രതിപാദിക്കുന്നില്ല. ഒരു വാഖ്യമെ ങ്കിലും ഉണ്ടായിരുന്നുവെങ്കിൽ, ടിപിഎം അവരുടെ വിശ്വാസ പ്രസ്താവനയിൽ അത് ചേ ർക്കുമായിരുന്നു.

മേൽപ്പറഞ്ഞ തിരുവെഴുത്തുകളും രഹസ്യ വരവിന് തിരുവെഴുത്തുകളുടെ അഭാവവും കാരണം നിങ്ങൾ ആശയക്കുഴപ്പത്തിലാകുമോ? വിഷമിക്കേണ്ട, തിരുവെഴുത്തുകളെപ്പ റ്റിയുള്ള പ്രഭാഷണങ്ങളും ഉപദേശങ്ങളും പരിശോധിക്കാത്ത ആളുകൾക്ക് ഇത്തരം കാ ര്യങ്ങൾ സംഭവിക്കുന്നു. നല്ലൊരു ബെരോവ കാരൻ/കാരി ആയിത്തീരുക.

അപ്പൊ.പ്രവ. 17:11, “അവർ തെസ്സലോനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അ വർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അത് അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.”

അപ്പോൾ പെട്ടെന്നുള്ള സ്ഥലമാറ്റം എന്താകുന്നു?

പെട്ടെന്നുള്ള സ്ഥലമാറ്റത്തെക്കുറിച്ച് (പെട്ടെന്ന് അപ്രത്യക്ഷമാകുക എന്ന ഉദ്ദേശ്യം) ബൈ ബിൾ ഒന്നും പറയുന്നില്ല.

കർത്താവിൻ്റെ രണ്ടാം വരവിനെപ്പറ്റി എന്തെങ്കിലും പെട്ടെന്നുണ്ടാകുന്ന സംഭവമുണ്ടെങ്കി ൽ അത് ഇപ്രകാരമാണ് …

  • അവൻ്റെ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടൽ
  • പെട്ടെന്ന് നമ്മുടെ ശരീരത്തിൽ മാറ്റം വന്നിട്ട് ഒരു അമർത്യ ശരീരം പ്രാപിക്കും, എന്നി ട്ടും അപ്രതീക്ഷിത സ്ഥലമാറ്റം ഒന്നും സൂചിപ്പിച്ചിട്ടില്ല.
  • ദുഷ്ടന്മാർ പെട്ടെന്ന് നശിപ്പിക്കപ്പെടുക. .

പെട്ടെന്നുള്ള യേശുവിൻ്റെ പ്രത്യക്ഷതയും ദുഷ്ടന്മാരുടെ നാശവും.

തയ്യാറായി എപ്പോഴും കാത്തിരിക്കുന്നവർക്കു പോലും അത് പെട്ടെന്നുള്ള പ്രത്യക്ഷതയ ല്ല. പെട്ടെന്ന് എന്ന വാക്കും രഹസ്യം എന്ന വാക്കും തമ്മിൽ ആശയകുഴപ്പം ഉണ്ടാകല്ലേ. രണ്ടും വ്യത്യസ്ത വാക്കുകളും വ്യത്യസ്ത കാര്യങ്ങളും അർഥമാക്കുന്നു.

മത്തായി 24:44, “അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്ന തുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിപ്പിൻ.”

1 തെസ്സലോ 5:1-3, “സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ച് നിങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല. (കാരണം കാത്തിരിക്കുന്നവർക്ക് ഇത് പെട്ടെന്നുള്ള സംഭവമല്ല). കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിൻ്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്ക് പ്രസവവേദന വരുമ്പോലെ അവർക്ക് പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്ക് തെറ്റിയൊഴിയാവതുമല്ല.”

നമ്മുടെ ശരീരങ്ങളിൽ തൽസമയ മാറ്റം

അവസാന കാഹളം മുഴങ്ങുന്ന സമയത്ത്‌ നമ്മൾ രൂപാന്തരപ്പെട്ട ശാരീരം പ്രാപിക്കും.

1 കൊരിന്ത്യർ 15:52, “നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദ ത്തിങ്കൽ പെട്ടെന്ന് കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.”

1 തെസ്സലോനി.4:16-17,കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതൻ്റെ ശബ്ദത്തോ ടും ദൈവത്തിൻ്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തു വിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷി ക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങ ളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.”

ഞങ്ങളുടെ ടിപിഎം സുഹൃത്തുക്കൾ “എടുക്കപ്പെടും” എന്ന വാക്ക് സ്വർഗ്ഗത്തിലേക്ക് പെ ട്ടെന്ന് പോകുന്നതായി കണക്കാക്കുന്നു. എന്നാൽ ഈ വാചകം വേഗതയെക്കുറിച്ച് സംസാ രിക്കുന്നില്ല, മറിച്ച് ശക്തിയാൽ ഭൂമിയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നതിൻ്റെ കാര്യം മാ ത്രമാകുന്നു. “LEFT  BEHIND” എന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ആളുകൾ അ പ്രതീക്ഷിതമായി അദൃശ്യരാകുമെന്ന് തോന്നുകയാണെങ്കിൽ, അത് ഒരു നല്ല ഭാവനയാ ണ്. “രഹസ്യ വരവിൽ” ആളുകൾ പെട്ടെന്ന് അദൃശ്യരാകുമെന്ന് പ്രസംഗിക്കുന്ന പല സന്ദേശങ്ങളും ഞാൻ കേട്ടിട്ടുണ്ട്. നമ്മൾ തിരുവെഴുത്തുകളിലേക്ക് തിരിയുന്നെങ്കിൽ അപ്രകാരമുള്ള ഒരു സങ്കൽപ്പത്തിന് യാതൊരു കാരണവുമില്ല. മറിച്ച്, യേശു സ്വർഗ്ഗത്തി ലേക്ക് ഉയർത്തപ്പെട്ടപ്പോൾ മന്ദഗതിയിലുള്ള ആരോഹണം നമ്മൾ കണ്ടു.

അപ്പൊ.പ്രവ. 1:9-10, “ഇത് പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്ക് മറഞ്ഞു. അവൻ പോകുന്നേരം അവർ ആകാശത്തിലേക്ക് ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു.”

അതിനാൽ, വ്യക്തമായ സന്ദേശം ലഭ്യമല്ലാത്തതിനാൽ, അനുഗൃഹീതമായ മാർഗ്ഗം യേശു സ്വർഗ്ഗാരോഹണം ചെയ്തതുപോലെ തന്നെ ആയിരിക്കുമെന്ന് അനുമാനിക്കുന്നതായിരി ക്കും. അത് പെട്ടെന്ന് കാണാതാകുന്നതിനേക്കാളും ഭൂമിയിലെ ദുഷ്ടന്മാർക്കിടയിൽ വള രെ വിസ്മയം സൃഷ്ടിക്കുമെന്ന് ഞാൻ ഊഹിക്കുന്നു (എൻ്റെ 2 സെൻറ്റ്).

ഉപസംഹാരം

പ്രിയ ടിപിഎം വിശ്വാസികളെ,

നിങ്ങൾ ടിപിഎം ഉപദേശങ്ങളാൽ നിറയപ്പെട്ടവരാണെങ്കിൽ, മുകളിൽ പറഞ്ഞവയിൽ ഭൂരിഭാഗവും നിങ്ങളുടെ നിലവിലുള്ള ടിപിഎം യുഗാന്ത്യകാല പഠിപ്പിക്കലുകളുമായി കുഴപ്പം ഉണ്ടാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അഭിപ്രായങ്ങളുടെ വിഭാഗത്തിൽ നിങ്ങൾക്ക് തീർച്ചയായും നിങ്ങളുടെ എതിർ അഭിപ്രായങ്ങൾ ചോദിക്കാം. ടിപിഎം വൈദികന്മാരെ പോലെ, ഞങ്ങൾ ആ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സന്തോഷം ഇല്ലാത്തവരല്ല. ആ ചോ ദ്യങ്ങൾക്ക് കൂടുതൽ വിശദീകരണങ്ങൾ ആവശ്യമാണെങ്കിൽ, പരമ്പരയുടെ അടുത്ത ലേഖനങ്ങളിൽ ഉൾപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കും. അതുവരെയും യാത്രാശംസകൾ.

ജനങ്ങൾ (ടിപിഎം വൈദികന്മാർ), ക്രിസ്തുവിൻ്റെ വരവിനു വേണ്ടി മണവാട്ടിയെ തയ്യാറാ ക്കുന്നുവെന്ന തെറ്റായ ധാരണയിൽ അഭിമാനം കൊള്ളുന്നവർ, മണവാളൻ എപ്പോഴാണ് വരുന്നതെന്ന് അറിഞ്ഞിരിക്കണം.

ദൈവം നിങ്ങൾ അനുഗ്രഹിക്കട്ടെ.

 

4 Replies to “യേശുവും അപ്പൊസ്തലന്മാരും രഹസ്യ വരവിൽ വിശ്വസിച്ചിരുന്നൊ?”

  1. ഇതു വരെയും താങ്കൾ എഴുതിയ ലേഖനത്തിന് ആരുംതന്നെ കമന്റ് എഴുതുന്നില്ല എന്ന സങ്കടത്തിലാണ് താങ്കൾ എന്ന് മനസ്സിലാകുന്നു. അതുകൊണ്ടല്ലേ കമന്റെഴുതാൻ ആവശ്യപ്പെടുന്നത്
    “അഭിപ്രായങ്ങളുടെ വിഭാഗത്തിൽ നിങ്ങൾക്ക് തീർച്ചയായും നിങ്ങളുടെ എതിർ അഭിപ്രായങ്ങൾ ചോദിക്കാം”

    ഒരു deep ഒഴിച്ച് ഇതുവരെയും ആരും മലയാളത്തിൽ കമന്റ് എഴുതാത്തതിന്റെ കാരണമെന്ത്?
    എഴുതിക്കിട്ടുന്നതോ എതിർത്ത കമന്റ് മാത്രം!
    തമിഴ്നാട്ടുകാരെ പോലെയോ, മറ്റു സംസ്ഥാനക്കാരെ പോലെയോ, കേരളക്കാർ വിഡ്ഢികൾ ഒന്നുമല്ല,
    അസത്യത്തിനുവേണ്ടി, മലയാളിയായ തനിക്ക്, ഇത്രയും ബുദ്ധിയുണ്ടെങ്കിൽ, സത്യത്തിനുംവേണ്ടി അതിൽ അധികം ബുദ്ധി ദൈവം കൊടുത്തിട്ടുണ്ടാകുമല്ലോ!!
    ലേഖനത്തിലൂടെ കർത്താവിന്റെ വരവിനെ പോലും പുച്ഛിച്ചുകൊണ്ടിരിക്കുന്ന താൻ എത്രമാത്രം പിന്മാറ്റക്കാരൻ എന്ന് കേരളീയർ നന്നായിട്ട് അറിയുന്നുണ്ടു, ഈ മടയന്മാരോട് വല്ലതും പറഞ്ഞിട്ട് കാര്യമൊന്നുമില്ല(വീണുപോയവരല്ലേ) എന്ന് വിചാരിച്ചു മൗനം ആയിരിക്കുകയാണ്.

    പിന്നെ എനിക്ക് ഒരു വേലയുണ്ട് ›*[[2Co 10:4-5/Malayalam Bible]]* %v 4% ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങള്‍ അല്ല, കോട്ടകളെ ഇടിപ്പാന്‍ ദൈവസന്നിധിയില്‍ ശക്തിയുള്ളവ തന്നേ. %v 5% അവയാല്‍ ഞങ്ങള്‍ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയര്‍ച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി,)
    അതുകൊണ്ടാണ് ഞാൻ ഇങ്ങനെ വായിച്ചും എഴുതിയും കൊണ്ടിരിക്കുന്നത്.!

    ആകയാൽ തന്റെ എല്ലാ ലേഖനങ്ങളും കേരളത്തിൽ കുപ്പയിലേക്ക് പോകുന്നു എന്ന് തെളിഞ്ഞിരിക്കുന്നു. മറ്റു സംസ്ഥാനക്കാരെ പറ്റിച്ചു കുറച്ചു നാൾ ഇങ്ങനെ കഴിഞ്ഞോ!!!!! .

    1. ഹലോ ഡീപ്,
      നിങ്ങളോടു ഞാൻ ഇതിനുമുൻപും വേല കൈയിൽ വെച്ചു കൊള്ളാൻ പറഞ്ഞതാണ്. ടിപിഎം വഞ്ചകന്മാർ ചെയ്യുന്നതുപോലെ വീണ്ടും മുറി ഭാഗം എടുത്തു കമെന്റ് ചെയ്യുന്ന താൻ വഞ്ചകരുടെ സ്ഥാനത്ത്‌ അതിവഞ്ചകനായ സ്റ്റീഫനെപോലും കടത്തിവെട്ടിയിരിക്കുന്നു.

      പൂർണമായും ഒരു ടിപിഎം അടിമ അല്ലെങ്കിൽ ഒരു ജനങ്ങളെ അടിമകളാക്കുന്ന ഒരു ടിപിഎം പിന്മാറ്റക്കാരനായ പടുകുഴിയിലേക്ക് വീണ വിശുദ്ധൻ.

  2. Dear Deep!
    Its quite sad to assume that malayalies are not responding because they dont agree to the views of fromtpm. Its quite possible that they are in a shock to see the standard of comments – From the people who are chosen and from the people who were chosen! All comments are equally bad.
    Bible teaches to love every one. None of the comments ( from either side) is with love and respect to each other.
    Please support your comment with scriptures..and counter any article. Let people read your version also. I could not understand why you are annoied by the views of fromtpm. People are not going to leave because of this site. Have faith in GOD.
    For admin and jaison: why you are doing personal attacks on pastors. Please avoid such things. Keep pointing doctrinal issues. Let people read and understand. By doing personal attacks, you are making mockery of pentecostal people. Please dont defame everyone. Let people judge you by your good nature..!
    The recent comments in various articles shows how people who knows bible abuse each other. This is applicable for any one who takes names!
    BTW – the articles are really an eye opening one. keep it up!, but with positive attitude.
    Please dont use bible for abusing each other.
    Regards….

    1. Dear BTM,
      I sincerely appreciate your comments. When this deep started imagining the admin, I have started responding. Initially I ignored it , in spite of giving 1-2 warnings he continued it. Finally I had no other option. I avoid using scripture almost every time. I know he doesn’t have any bible knowledge except tpm bragging. He can’t even defend his doctrines. Pathetic situation.

Leave a Reply

Your email address will not be published. Required fields are marked *