ആത്മീകതയുടെ ബ്ലൂ വെയിലിൽ (BLUE WHALE) നിന്നും രക്ഷപ്പെട്ടു

സഹേദരി MST യുടെ സിംഗപ്പൂരിൽ നിന്നുള്ള സാക്ഷ്യം


നിങ്ങളുടെ (fromtpm.com) പ്രവൃത്തികൾ എന്നെ  തികച്ചും അമ്പരിപ്പിക്കുന്നതാണെന്ന് പറ ഞ്ഞുകൊണ്ട്  ഞാൻ തുടങ്ങട്ടെ.

ഞാൻ ഇങ്ങനെയൊരു സംരംഭം കാണുവാൻ വളരെ ആഗ്രഹിച്ചിരുന്നു, എന്നാൽ ദൈവ ത്തിന് ഒരു സമയം ഉണ്ടെന്നും ആ സമയം ഇപ്പോഴാണെന്നും ഞാൻ വിശ്വസിക്കുന്നു. പലരും പരിശോധിച്ച് വഞ്ചന മനസ്സിലാക്കി അവരുടെ കണ്ണുകൾ തുറക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

എൻ്റെ  വ്യക്തിത്വം വെളിപ്പെടുത്താൻ ഞാൻ വളരെ ആഗ്രഹിക്കുന്നുവെങ്കിലും അതിന് സമയമായില്ലെന്നും എനിക്ക് തോന്നുന്നു. ഇപ്പോഴും ശുശ്രുഷയിലുള്ള എൻ്റെ ബന്ധുക്കളു ടെ ജീവിതം ദുസ്സഹമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സഭയിലുള്ള ധാരാളം വേലക്കാർ ഈ വെബ്സൈറ്റ് വായിക്കുന്നെണ്ടെന്നും അവർ എന്നെ തിരിച്ചറിയുമെന്നും എനിക്ക് അറിയാം. അപ്പോൾ ശുശ്രുഷയ്ക്ക് അകത്ത്‌ അവർ അവരെ ബ്ലാക്‌മെയ്ൽ ചെയ്യും. സിംഗ പ്പൂർ വളരെ ചെറിയ ഒരു രാജ്യമാണ്.

മാതാപിതാക്കളുടെ വിവാഹം 

എൻ്റെ മാതാപിതാക്കൾ ടിപിഎം സിംഗപ്പൂരിൽ വളർന്നവരാണ്. അവർ അവിടെ ജനിച്ചവ രാണ്. രണ്ടു വശത്തുനിന്നുമുള്ള എൻ്റെ മുത്തച്ഛനും മുത്തശ്ശിയും ഈ സഭയിൽ സംബന്ധി ച്ചിരുന്നു. അവരുടെ വിവാഹം നേതൃത്വം ക്രമീകരിച്ചതായിരുന്നു (നിങ്ങൾ അന്യോന്യം വിവാഹിതരാകുമെന്നുള്ള സവിശേഷമായ സംസാരം). വിവാഹ ദിവസം എൻ്റെ പിതാവി നെ ശിരോവസ്ത്രം ഉയർത്തുവാൻ അനുവദിച്ചില്ല. ഒരു വേലക്കാരൻ എൻ്റെ മാതാവ് ധരി ച്ചിരുന്ന ശിരോവസ്ത്രം ഉയർത്തി. ഡ്രസ്സ് എടുത്തതും അംഗീകരിച്ചതും എല്ലാം സഭയായി രുന്നു, അതുപോലെ ആഹാരവും, തീയതിയും എല്ലാം അവർ തന്നെ നിശ്ചയിച്ചു. എൻ്റെ മാതാവ് വളരെ നിരാശ്ശയായി, എല്ലാം അനുസരിക്കണമെന്നും ഒന്നും ചോദ്യം ചെയ്യരുതെ ന്നും പഠിപ്പിച്ചിരിക്കുന്നതിനാൽ ഒന്നും പറഞ്ഞില്ല.

ഒരു കൾട്ടിൻ്റെ ഭീകരമായ മുഖം

എൻ്റെ പിതാവിൻ്റെ ചില ബന്ധുക്കൾ ശുശ്രുഷ യിൽ ചേർന്നു. അവരിലൊരാളെ ഒരു പാസ്റ്റർ ബലാല്‍സംഗം ചെയ്തതിനാൽ അദ്ദേഹത്തെ അഭിമുഖീകരിക്കാനുള്ള പ്രയാസം കാരണം വേല വിട്ടു. അവരെ സഭയിൽ നിന്നും പുറ ത്താക്കി, ഹീനയാക്കി കുടുംബം പുറംതള്ളി. എന്നാൽ ഔദ്യോഗിക ഭാഷ്യം “അവർക്ക് ദൈവ വിളി” സ്വീകരിക്കാൻ പറ്റാത്തതുകൊണ്ട് ശുശ്രുഷ വിട്ടു പോയി എന്നാണ്. പിന്നീട് അവർ ഒരു ഹിന്ദുവായി മാറി ഹിന്ദുവിനെ വി വാഹം കഴിച്ചു. ദുർഭാഗ്യവശാൽ അവർ അങ്ങനെ തന്നെ മരിച്ചു. അവർ വിശ്വാസവും ശു ശ്രുഷയും വിട്ടതിനാൽ അവർ നരകത്തിൽ പോകുമെന്ന് പറഞ്ഞ്, ശുശ്രുഷയിൽ ഉണ്ടായി രുന്ന, അവരെ വളരെ സ്നേഹച്ചവർ പോലും ശവസംസ്കാരത്തിനു വന്നില്ല. കൃത്രിമത്വവും മനശ്ശാസ്ത്രവും കുറ്റബോധവും കൊണ്ട് അവർ എൻ്റെ പിതാവിൻ്റെ കുടുംബത്തെ കീറിമു റിച്ചു. കുടുംബങ്ങൾ തകർത്തു, വിവാഹിതരായവരെ തമ്മിലകറ്റി. അവർ കുടുംബ ജീവി തത്തിൽ പ്രവേശിച്ച് അവരുടെ അവസ്ഥ കഠിനമാക്കി.

ബാല്യകാലത്തിൽ വിശുദ്ധന്മാർ നൽകിയ ആഘാതം

നിങ്ങൾ പരിപൂർണരല്ലെങ്കിൽ നരകത്തിലേക്ക് പോകുമെന്ന് ഞങ്ങളെ പഠിപ്പിച്ചിരുന്നു. സീയോൻ, പുതിയ യെരുശലേം മുതലായ 4 നിലകളുടെ കാര്യം പറയേണ്ട. നിങ്ങൾ എ പ്പോഴെങ്കിലും സഭ വിട്ടാൽ നരകത്തിൽ നശിക്കുമെന്നും അവർ പറഞ്ഞിരുന്നു. ഞാനൊ രു കുട്ടിയായിരുന്നപ്പോൾ ഒരു സഭ ക്യാമ്പിൽ പങ്കെടുത്തു. എൻ്റെ കൂടെ വേറൊരു സഭ യിലെ ക്രിസ്ത്യാനി മിത്രത്തെയും കൊണ്ടുപോയിരുന്നു. അവൾ മനസിലാക്കാൻ എളു പ്പമുള്ളതുകൊണ്ട് ന്യൂ കിംഗ് ജെയിംസ് വേർഷൻ (NKJV) ബൈബിൾ കൊണ്ടുവന്നു. ഒരു വേലക്കാരി ഇത് കണ്ടപ്പോൾ, ഇത് പൈശാചീകമാണെന്നും KJV മാത്രം ശരിയാണെന്നും പറഞ്ഞു. അവരുടെ സംസാരം വളരെ ഉറക്കെ ആയിരുന്നതുകൊണ്ട് അവളെ വ്യക്തിപര മായി അവഹേളിക്കുന്നതായി തോന്നി. സഭ സുവിശേഷികരണത്തിൽകൂടെ വളരാത്തത് എന്തുകൊണ്ടാണെന്ന് അവർ അത്ഭുതപ്പെടുന്നു?

അതേ ക്യാമ്പിൽ ഞങ്ങൾ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ മുട്ടിനു താഴെ വരെ എത്തുന്ന ബെർമുഡ ധരിച്ചിരുന്നു. ഞാൻ മാന്യമായി വേഷം ധരിച്ചിട്ടില്ലെന്നും താഴെ വരെ എത്തുന്ന ഒരു പാവാട ധരിക്കണമെന്നും ഒരു വേലക്കാരൻ എന്നോട് പറഞ്ഞു. അടു ത്ത ദിവസം ഒരു ബ്രദർ പ്രസംഗിക്കുകയായിരുന്നു, ഞാൻ പുറകിൽ ഇരിക്കുകയായിരു ന്നു. പെൺകുട്ടികളിൽ നിന്നും മാറി തനിയെ ഇരുന്ന ഒരു ആൺകുട്ടി ശ്രദ്ധിക്കാതെ ഇരി ക്കുകയായിരുന്നു. ഞങ്ങൾ തമ്മിൽ തമ്മിൽ നോക്കി ചിരിച്ചു. അതിഭയങ്കര തെറ്റ്. ഞാൻ ധിക്കാരിയാണെന്നും ഈ പ്രായത്തിൽ എങ്ങനെ ആൺകുട്ടികളെ നോക്കി ചിരിക്കുമെ ന്നും ഒരു സിസ്റ്റർ എന്നോട് ചോദിച്ചു. എനിക്കും അവനും 10 വയസ്സ് മാത്രമായിരുന്നു പ്രാ യം. ഇത് അ വരുടെ അഴുകിയ മനസ്സിനെ കാണിക്കുന്നു. അവർ വീണ്ടും എൻ്റെ ബെർമുഡ ഡ്രെസ്സുമായി ബന്ധിപ്പിച്ചു സംസാരിക്കാൻ തുടങ്ങി.

ക്രിസ്തുമസ് വേളകളിൽ നാടകങ്ങളിൽ അഭിനയിക്കാൻ എത്രയും മോശമായ അഭിനേതാ ക്കൾ ആയാലും അവർ എപ്പോഴും അഴകും സൗന്ദര്യവുമുള്ളവരെ മാത്രം തിരഞ്ഞെടു ക്കും. ഇത് എന്നെയും എൻ്റെ സഹപാഠികളെയും വ്രണപ്പെടുത്തി. ഇത് എൻ്റെ സങ്കല്പമല്ല. അവരുടെ മാതാപിതാക്കൾക്കും ഇത് മനസിലായിരുന്നു, എന്നാൽ അവർക്ക് ഒന്നും ചെയ്യു വാൻ സാധിക്കത്തില്ലായിരുന്നു.

ഞങ്ങൾ ഫെയിത്ത്‌ ഹോമിൽ താമസിക്കുമ്പോൾ രാവിലെ 4 മണിക്ക് ഏഴുന്നേല്കണം (ജപി ക്കുന്നതിനായിട്ട്). 7 വയസ്സ് മാത്രം പ്രായമുള്ള ഞങ്ങളെ രണ്ടാമത്തെ വരവിൽ എടുക്കപ്പെ ടത്തില്ലെന്നും നരകത്തിൽ പോകുമെന്നെല്ലാം പറഞ്ഞു  ഭീഷണിപ്പെടുത്തുമായിരുന്നു.

ടിവി, റേഡിയോ, പുസ്തകങ്ങൾ, അവിശ്വാസികളുമായുള്ള ബന്ധം, മറ്റു ക്രിസ്ത്യാനികളു മായുള്ള ബന്ധം മുതലായവ ഒന്നും ഞങ്ങൾക്ക് അനുവദിച്ചിരുന്നില്ല. ബാർനീയും കൂട്ടു കാരും എന്ന പരിപാടി എൻ്റെ പിതാവ് രഹസ്യമായി വീട്ടിൽ ടിവി കൊണ്ടുവന്നതുകൊ ണ്ട് ഞാൻ കാണുമായിരുന്നു. ഭാഗ്യവശാൽ, മറ്റു മാതാപിതാക്കളെ പോലെ എൻ്റെ മാതാപി താക്കൾ കർശനകാരല്ലായിരുന്നു.

എൻ്റെ കണ്ണുകൾ തുറന്ന ചില സംഭവങ്ങളും ടിപിഎമ്മിൽ നിന്നുള്ള വേർപാടും 

എനിക്ക് 11 വയസ്സ് പ്രായം  ആയിരുന്നപ്പോൾ, എൻ്റെ പിതാവ് സഭയിലെ പാസ്റ്ററുമായി പ്ര ധാനപ്പെട്ട ഉപദേശങ്ങളെ പറ്റി ഏറ്റുമുട്ടൽ ഉണ്ടായി. പാസ്റ്റർ പറഞ്ഞു, അഭിഷിക്തനെ തൊ ടരുത്, അവർക്കു വെളിപ്പാടുകൾ ലഭിക്കുന്നതിനാൽ ദൈവം നിൻ്റെ മുകളിൽ ആക്കിയി രിക്കുന്നവരെ അനുസരിക്കണം. എൻ്റെ പിതാവിനോട് സഭ വിട്ടു പോകുവാൻ പറഞ്ഞു. ഭാഗ്യവശാൽ അദ്ദേഹം അങ്ങനെ ചെയ്തു. കഴിഞ്ഞ 17 വർഷമായി ഞങ്ങൾ വളരെ ശക്ത വും മികച്ചതുമായ സഭയിൽ വളർന്നു കൊണ്ടിരിക്കുന്നു.

എന്നാൽ എൻ്റെ ബന്ധു ജനങ്ങൾ എല്ലാവരും ഇപ്പോഴും അതിൽ കുടുങ്ങിയിരിക്കുന്നു. ഞ ങ്ങൾ പിന്മാറി വിശ്വാസം ത്യജിച്ചുവെന്നു അവർ ചിന്തിച്ചു. അവർ ഞങ്ങളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചു. വർഷങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടും സംസാരിക്കാൻ തുട ങ്ങി. ഒരു ദിവസം എന്തോ അത്ഭുതം ഒരു ഫെയിത്ത്‌ ഹോമിൽ സംഭവിച്ചുവെന്ന് എൻ്റെ കസിൻ പറഞ്ഞു. ഞാൻ എന്താണെന്ന് ചോദിച്ചു? അവൾ പറഞ്ഞു, ഒരു ദിവസം ഒരു സിസ്റ്റ ർ തറയിൽ രക്തം ഛർദ്ദിച്ചു, ഞങ്ങൾ തറ തുടക്കുന്നതിനു മുൻപ് അവർ പറഞ്ഞു, നിൽ ക്കു, ഞാൻ ക്രിസ്തുവിനു വേണ്ടി എത്രമാത്രം രക്തം ചൊറിഞ്ഞുവെന്ന് നോക്കട്ടെ.

എനിക്ക് അത് കേട്ടപ്പോൾ ഭ്രാന്ത് പിടിച്ചു. ഞാൻ മണിക്കൂറുകളോളം അവളോട് സംസാരി ച്ചു അവളുടെ കണ്ണ് തുറപ്പിക്കുവാൻ ശ്രമിച്ചു. അവസാനം രഹസ്യമായി അവൾ എൻ്റെ സഭയിൽ വന്നു. ദൈവം അവളെ തൊട്ടു. പിന്നീട് അവൾ ടിപിഎമ്മിലേക്ക് തിരിച്ചു പോയ തേയില്ല. അവളിൽ കൂടി അവളുടെ കുടുംബവും വേറെ പല ബന്ധുക്കളും ടിപിഎം വിട്ടു.

ടിപിഎം ചിന്തിക്കുന്നതിനു നേരെ വിപരീതമായി നമ്മളെല്ലാവരും ദൈവം തന്നിരിക്കുന്ന കൃപകൾ കൊണ്ട് ദൈവത്തെ സേവിക്കുന്നു. എന്നാൽ ടിപിഎമ്മിൽ വെള്ള ധരിച്ചും നില ത്തിരുന്നും സീയോൻ ജപിച്ചും ദൈവത്തെ സേവിക്കുന്നു.

ഈ ശുശ്രുഷയിൽ ചേർന്ന ഞങ്ങളുടെ ചില ബന്ധുക്കൾ ആത്മഹത്യ മൂലം മരിച്ചു. ഞാൻ അതിനെ ആത്മഹത്യ വിളിക്കുന്നു കാരണം പ്രാർത്ഥനയാലും ഔഷധത്താലും ശരിയാ കുന്ന സാധാരണ അസുഖങ്ങൾ മാത്രമായിരുന്നു അവരെ ബാധിച്ചത്. പക്ഷെ അത് മരണ ത്തിൽ കലാശിച്ചു. മരിക്കുന്നതിന് മുൻപ് ഞങ്ങൾ അവളെ സന്ദർശിച്ചു. എൻ്റെ ടിപിഎം വിട്ട ഒരു അങ്കിൾ ഈ സ്ഥലം വിട്ടു എൻ്റെ കൂടെ വാ ഞാൻ നോക്കിക്കൊള്ളാം എന്ന് കാലു പിടിച്ച്  അപേക്ഷിച്ചു. അവൾ പറഞ്ഞു, “ഇത്രകാലം ശുശ്രുഷയിൽ നിന്നിട്ട് വിട്ടുപോയാൽ ജനങ്ങൾ എന്ത് ചിന്തിക്കും?” മരണസമയത്തു പോലും ദൈവത്തെക്കാൾ വെറും മനുഷ്യ രായ ടിപിഎംകാരുടെ അംഗീകാരം തേടുന്നത് എത്ര ദുഖകരമാണ്. 2 വർഷം കിടക്കാൻ പോലും കഴിയാതെ ഇരുന്നു, അത്രമാത്രം അതിഭയങ്കര വേദനയാൽ അവർ മരിച്ചു. അവ രുടെ മസിലുകൾ കട്ടിയായിത്തീർന്നു. അവരുടെ കാലൊടിച്ച് ഒരു സ്‌ട്രെച്ചറിൽ വെച്ച് അ വരുടെ ശവശരീരം മാറ്റി.

ഞങ്ങൾ യേശുവിനുവേണ്ടി കഷ്ടം സഹിക്കുന്നുവെന്ന് അവർ ചിന്തിക്കുന്നു. എന്തൊരു വിഡ്ഡിത്തരം. ഓരോ ദിവസവും മരണം നേരിൽ കണ്ട് അടിയേറ്റ് സ്വന്തം ജീവിതം അപക ടത്തിലാക്കി സുവിശേഷം പ്രചരിപ്പിക്കുന്നവരാണ് യാഥാർത്ഥത്തിൽ ക്രിസ്തുവിനുവേണ്ടി കഷ്ടപ്പെടുന്നവർ. അല്ലാതെ കേമമായ സഭയിൽ വേലക്കാരോടുകൂടെ കഴിയുന്നവരല്ല.

വേറെ ചില നിരീക്ഷണങ്ങൾ (ലോകമെമ്പാടുമുള്ള ഫെയിത് ഹോമുകളിൽ ഇത് കാണാം)

  1. ശുശ്രുഷ വളരെ വർഷം ചെയ്ത ഒരു ബ്രദർ ഞങ്ങളുടെ സഭയിൽ ഉണ്ടായിരുന്നു. അദ്ദേ ഹം ഒരു മൃദുഭാഷി ആയിരുന്നതിനാൽ പാസ്റ്റർമാരും സിസ്റ്റർമാരും അദ്ദേഹത്തെ ഭീ ഷണിപ്പെടുത്തുമായിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ടിരുന്ന വ്യക്തി വിഷാദരോഗം പിടിച്ച് പൂർണമായും ചിരിക്കുന്നത് നിർത്തി. അദ്ദേഹം വിശ്വാസികളെ ഒഴിവാക്കാൻ തുടങ്ങി. യോഗങ്ങളിൽ മാത്രം അദ്ദേഹത്തെ കാണാൻ തുടങ്ങി. ഒരു ദിവസം അദ്ദേ ഹം അപ്രത്യക്ഷനായി. പിന്നീട് അദ്ദേഹത്തെ കണ്ടതേയില്ല. ഔദ്യോഗിക പ്രഖ്യാപ നം അദ്ദേഹം സഭ വിട്ടു എന്നാകുന്നു. അദ്ദേഹത്തിൻ്റെ മാനസിക നില തകർന്നതിനാ ൽ അദ്ദേഹത്തെ ശുശ്രുഷയിൽ നിന്നും പുറത്താക്കിയെന്നു അകത്തുള്ള ഒരാൾ പറ ഞ്ഞു. ഇത് വളരെ പെട്ടെന്നും നിശ്ശബ്ദവുമായി ചെയ്തു, ഒരു ചോദ്യവും  ഉയർന്നില്ല. ടിപിഎമ്മിലെ വേലക്കാരും കത്തോലിക്ക സഭയിലെ കന്യാസ്ത്രീകളും അച്ചന്മാരും തമ്മിലുള്ള വ്യത്യാസം എന്താകുന്നു? താമരതമ്യപ്പെടുത്തുന്നത് അവർക്ക് ഭയങ്കര വെറുപ്പാണ്, മാതൃക ഒരുപോലെയാണ്, എന്നിട്ടും കാണാൻ സാധ്യമല്ല. കൗശലം, ദുരു പദേശം, മനസ്സ് നിയന്ത്രണം.
  2. വർഷങ്ങളായി ശവസംസ്‌കാരം നടത്തുന്ന വ്യക്തികളെ എനിക്കറിയാം. അവരാണ് ഡെത്ത് സർട്ടിഫിക്കറ്റ് കൊടുക്കുന്നത്. യഥാർത്ഥ മരണ കാരണം വെളിപ്പെടുത്തുക യില്ല. “വിശ്വാസത്തിൽ” മരിക്കുന്നത് സിംഗപ്പൂരിൽ നിയമപരമായി കുറ്റം ആയതി നാൽ അത് ഒളിച്ചുവെയ്ക്കും. ഔദ്യോഗിക പരിശോധന സമയത്ത്‌ വേലക്കാർ സഭ യിൽ നിന്നും  മാറി പരിശോധന കഴിയുന്നതുവരെ ഒളിച്ചിരിക്കും, കാരണം സിംഗപ്പൂ രിൽ സഭകളിൽ ആളുകൾ പ്രത്യേകിച്ച് ഇത്രയധികം ആളുകൾ ഒന്നിച്ചു താമസിക്കു ന്നത് കുറ്റമാണെന്ന് ശുശ്രുഷ വിട്ടവർ പറഞ്ഞു.
  3. സഭയിൽ ചേർന്ന വേലക്കാരുടെ മരണത്തിനുശേഷം അവർക്ക് ഉദ്യോഗത്തില്‍ നിന്നു വിരമിക്കൽ സമയത്തു ലഭിക്കുന്ന പണം നേരെ സഭ അക്കൗണ്ടിലേക്കു പോകും. ഇവിടെ സിപിഎഫ് (CPF) എന്നറിയപ്പെടുന്ന റിടയർമെൻറ് ഫണ്ട് ഉണ്ട്.
  4. സിസ്റ്റർമാർ വിലകൂടിയ സിൽക്ക് അടിവസ്ത്രങ്ങളും തലയിൽ പുരട്ടുവാനായി  വില കൂടിയ എണ്ണയും മതമേ വാങ്ങുകയുള്ളുവെന്നു ശുശ്രുഷ വിട്ട വേലക്കാർ ഞങ്ങളോ ട് പറഞ്ഞിട്ടുണ്ട്. ഇതെല്ലം ശരിയാണ്, എന്നാൽ അല്പം മേക്കപ്പ് ഇട്ടാൽ കർതൃമേശ കൊടുക്കുകയില്ല. മേക്കപ്പ് ഇട്ട് സഭയിൽ പോയതിനും വേറൊരു സഭയിൽ വിവാഹം സംബന്ധിച്ചതിനും എൻ്റെ ആന്റിക്കെതിരെ അച്ചടക്ക നടപടികൾ എടുത്തിട്ടുണ്ട്. ടിപിഎം വിശ്വാസികൾ വളരെ രഹസ്യമായി മറ്റു സഭകളിൽ വിവാഹത്തിന് പോകു കയും മുടിയിൽ തിളങ്ങുന്ന പിന്നുകൾ കുത്തുകയും ചെയ്യും. ചോദ്യം ചെയ്യുമ്പോൾ ബൈബിളിൽ ഒരിടത്തം പിന്നുകൾ ഉപയോഗിക്കരുതെന്ന് എഴുതിയിട്ടില്ലെന്നു പറ യും, അതേസമയം ഒരിക്കലും നേതൃത്വത്തോട് പിന്നുകൾ ഉപയോഗിക്കുന്നെന്ന്  സ മ്മതിക്കുക യും ഇല്ല.
  5. ഓരോ സമയം ആർക്കെങ്കിലും വേണ്ടി പ്രാർത്ഥിക്കുമ്പോൾ വൈദീകഗണത്തിന് പണം ലഭിക്കും. പ്രാർത്ഥന കഴിഞ്ഞു “THANK YOU PASTOR”  പറഞ്ഞു ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ പണം പാസ്റ്ററുടെ കൈയിൽ തിരുകുകയും അത് അദ്ദേഹം പെട്ടെ ന്ന് പോക്കറ്റിൽ ഇടുകയും ചെയ്യും. ഈ പണം എവിടെ പോകുന്നു, എനിക്കറിയില്ല.
  6. വീട്ടിൽ പ്രാർത്ഥന നടത്തുമ്പോൾ എപ്പോഴും  “OFFERING/BLESSING” എന്ന പേരിൽ പണം കൈ മാറുന്നു.
  7. ഇവിടെ പാസ്റ്റർമാർ കാറോടിക്കും, അതുപോലെ ബ്രദർമാരും സിസ്റ്റർമാരും കാറോ ടിക്കും. പക്ഷെ, വിശ്വാസി ഒരു കാർ വാങ്ങിക്കുമ്പോൾ ഇത് അമിതചിലവും പണ ത്തിൻ്റെ ദുരുപയോഗവുമാണെന്നു വിധിക്കും. എന്നാൽ വളരെ നല്ലൊരു കാറോടിച്ചു കൊണ്ട് സഭയിൽ ചെന്നാൽ, ദശാംശം ഒരു വലിയ തുക കിട്ടും എന്നറിയാവുന്നതു കൊണ്ട് പ്രത്യേക പരിഗണന ലഭിക്കും.
  8. ഒരു കുട്ടി 14 വയസ്സ് പ്രായമാകുമ്പോൾ സ്നാനപ്പെടുത്താൻ സമ്മർദ്ദം ചെലുത്തും. തയ്യാ റാകാതിരുന്നാൽ വരവിൽ കൈവിട്ടുപോകുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തും. അ തിനാൽ ധാരാളം വ്യക്തികൾ അർഥം മനസ്സിലാകാതെ സ്നാനപ്പെടുന്നു. അവരുടെ ദുഃഖാവസ്ഥ കണ്ട് എനിക്ക് വളരെ രോഷവും ദുഖവും തോന്നാറുണ്ട്.
  9. വിശ്വാസികളിൽ കാണുന്ന വേറൊരു കാര്യം, മറ്റു രാജ്യങ്ങളിലെ കൺവെൻഷനിൽ പങ്കെടുക്കാനായി ഉയർന്ന തലത്തിലുള്ള പാസ്റ്റർമാരെ വശീകരിക്കുന്നതാണ്. എത്ര യും കൂടുതൽ കൺവെൻഷനിൽ പങ്കെടുത്തോ അത്രയും വിശുദ്ധന്മാരാകും, അത്ര യും തീവ്രവാദികളും ആകും. ഇത് ഏതാണ്ട് ഒരു ആഭ്യന്തര ടൂർ ഏജൻസി പോലെ യാകുന്നു.
  10. കൺവെൻഷൻ സ്ഥലങ്ങളിൽ പുരുഷന്മാർ ഭക്ഷിക്കുന്നിടത്ത് സ്ത്രീകൾക്ക് ഭക്ഷി ക്കാൻ അനുവാദം ഇല്ല. ഞാനും എൻ്റെ സഹോദരനും ഭക്ഷണസമയത്ത് ഞങ്ങളുടെ പിതാവിനെ അന്വേഷിച്ചു നടക്കുമ്പാൾ ഞാൻ പാപത്തിൽ നടക്കുന്നുവെന്ന് ചിന്തി ഞ്ചു എൻ്റെ മാതാവ് എന്നെ മോശമായി നോക്കുമായിരുന്നു. അപ്പോൾ എൻ്റെ പ്രായം ആറോ ഏഴോ വയസ്സായിരുന്നു. ഒരു കുട്ടി തൻ്റെ മാതാപിതാക്കളെ അന്വേഷിക്കുന്ന തിൽ തെറ്റുണ്ടോ?
  11. ഞങ്ങൾക്ക് അമ്മമാരുടെ മുറിയുണ്ട്, അവിടെ മുലകുടിപ്പിക്കുന്ന അമ്മമാരും വളരെ കുസൃതിക്കാരായ കുട്ടികളുടെ മാതാക്കളും പ്രസംഗം തീരുന്നതുവരെ ഇരിക്കും. ഈ സ്ഥലം ബ്രദർ ഇരിക്കുന്നതിന് തൊട്ടടുത്താണ്, ഒരു വെള്ള ഷീറ്റ് മാത്രം രണ്ടു കൂട്ട രെയും വേർതിരിക്കുന്നു, ഫാനിൻ്റെ കാറ്റിൽ ആ കർട്ടൻ പറക്കും. അപ്പോൾ അവരു ടെ ഒളിഞ്ഞുനോട്ടത്തിൻ്റെ ക്ഷണികദൃശ്യം ഞങ്ങൾക്ക് കിട്ടുമായിരുന്നു. ഇത് അമ്മ മാർ കണ്ടാൽ മിണ്ടാതിരിരിക്കും.
  12. സഭ ഹാൾ നിലത്തിരിക്കുന്ന പ്രധാന ഭാഗമായും പുറകിൽ കസേര ഇട്ടു അതിൽ ഇരി ക്കുന്ന ഭാഗമായും രണ്ടായി തിരിച്ചിരിക്കുന്നു. ഒരു കസേര എടുക്കുന്നത് നേരിട്ടുള്ള നിങ്ങളുടെ ആത്മീക അവസ്ഥയെ കാണിക്കുന്നു, മടിയന്മാർ. പ്രായമേറിയ മുത്തശ്ശി മാർ അവരുടെ ഭക്തി തെളിയിക്കാനായി വേദന സഹിച്ചു നിലത്തിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
  13. സൺ‌ഡേ സ്കൂൾ പരീക്ഷ പാസ്സായില്ലെങ്കിൽ കഷ്ടത വരും. ഇത് ടിപിഎമ്മിൻ്റെ വള ച്ചൊടിച്ച വെളിപ്പാടുകളുടെ ദുരുപദേശത്തിൻ്റെ തികട്ടൽ ആധാരമാക്കിയുള്ള 2 മ ണിക്കൂർ പരീക്ഷ ആകുന്നു.
  14. ബാസ്സ് ഡ്രമ്മും പിയാനോയും ചില കിലുക്കങ്ങളുമൊഴികെ ബാക്കി എല്ലാ ഉപകരണ ങ്ങളും ആരാധനയെ മലിനമാക്കുമെന്ന്  കണക്കാക്കപ്പെടുന്നു. അവസാനം വഴങ്ങി വയലിൻ അനുവദിച്ചു, പക്ഷെ അതും നിർത്തി. ടിപിഎമ്മിൽ ആരാധന ഒരു കൂട്ടം പാട്ട് പാടുന്നതാകുന്നു, അത് യഥാർത്ഥ ആരാധനയല്ല. ചുറ്റും നോക്കിയാൽ ബൈബി ൾ പറയുന്നതുപോലെ ആരും സന്തോഷത്തോടെ  ആരാധിക്കുന്നില്ലെന്ന് കാണാം.
  15. കാത്തിരിപ്പ് യോഗങ്ങളിൽ വരുമ്പോൾ, എഴുന്നേറ്റുനിന്ന് ഒരാഴ്ച ചെയ്ത പാപം എല്ലാം ഏറ്റുപറയണം, അല്ലെങ്കിൽ ദൈവം ക്ഷമിക്കത്തില്ല. ഭയം മൂലം ഞാൻ അത് പല പ്രാ വശ്യം ചെയ്തിട്ടുണ്ട്. ഏറ്റുപറയൽ കഴിഞ്ഞു അര മണിക്കൂറിനുശേഷം അവർ “സ്തുതി ഗീതങ്ങൾ” പാടാൻ തുടങ്ങും. അതിൻ്റെ വേഗം കൂട്ടി ഒടുവിൽ അവർ ആത്മാവിൽ നിറയും. അപ്പോൾ കുറ്റിച്ചുഴിയിൽ പെട്ട് മുട്ടിന്മേൽ ചാടാൻ തുടങ്ങും. ഞാൻ നേരിൽ കണ്ടിട്ടുണ്ട്. അവർ എന്നെ വളരെ ഭയപ്പെടുത്തിയതിനാൽ ഞാൻ കാത്തിരിപ്പു യോ ഗങ്ങൾ വെറുക്കുന്നു. ഈ കാത്തിരുപ്പു യോഗത്തിൻ്റെ മുഴവൻ ആശയവും തെറ്റാണെ ന്നു തുടക്കത്തിലേ പറയട്ടെ.
  16. കൺവെൻഷനിലെ രോഗശാന്തി ശുശ്രുഷയിൽ ഇതുവരെയും ആരും സുഖമാകുന്ന ത് ഞാൻ കണ്ടിട്ടില്ല.
  17. പുതുവർഷത്തിൽ അവർക്ക് “വാഗ്ദാന” പ്രയോഗമുണ്ട്. പുതുവർഷ യോഗം വൈകിട്ട് 6 മണിക്ക് തുടങ്ങി വെളുപ്പിന് 4 മണി വരെ തുടരും. അതുവരെയും ഉണർന്നിരിക്കുന്ന വർ വിശുദ്ധന്മാരായി കണക്കാക്കുന്നു. അവസാനം ചില കുറിപ്പുകൾ അടങ്ങിയ ഒരു ബോക്സ് പുൽപിറ്റിൽ വെയ്ക്കും. ഓരോ കഷണങ്ങളിലും ഒരു വാഖ്യം ഉണ്ടായിരിക്കും. നിങ്ങൾ ഏതെടുക്കുന്നോ അത് ദൈവം പുതുവർഷത്തിൽ നിങ്ങൾക്കുവേണ്ടി ഒരു ക്കുന്നതാകുന്നു. അവരും ജോത്സ്യന്മാരും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഒരി ക്കൽ എൻ്റെ പിതാവ് പരാമർശിച്ചു. സത്യത്തിൽ ഞാൻ അദ്ദേഹത്തോട് യോഗിക്കുന്നു വെന്ന് പറയട്ടെ. ദൈവത്തിൻ്റെ വാഗ്ദാനങ്ങൾ വർഷം മുഴുവൻ കൊണ്ടാടാനുള്ളതാണ്, അല്ലാതെ പുതുവർഷത്തിൽ ഒരു കാര്യം മാത്രമല്ല.
  18. ഒരിക്കൽ ഒരു വിശ്വാസി ദൈവം ന്യായവിധി കൊണ്ടുവരുമെന്നും അത് ദൈവ ഭവ നത്തിൽ ആരംഭിക്കുമെന്നും പ്രവചിച്ചു. ഉടനെ തന്നെ അദ്ദേഹത്തെ പ്രവചിക്കുന്ന തിൽ നിന്നും വിലക്കി.
  19. ഞങ്ങൾ ശവസംസ്കാരത്തിനൊ ആരെയെങ്കിലും സന്ദർശിക്കാൻ പോകുമ്പോഴോ, ഞ ങ്ങളെ ഹീനരും പിന്മാറ്റക്കാരുമായി കാണുന്നു. ഞങ്ങൾ തിരിച്ച് സഭയിൽ വന്നില്ലെ ങ്കിൽ ക്രിസ്തുവിൻ്റെ വരവിൽ എടുക്കപ്പെടത്തില്ലെന്ന് പലരും ഞങ്ങളോട് പറയാറു ണ്ട്. അവർ എത്ര മാത്രം അധപതിച്ചുവെന്ന് കാണുമ്പോൾ വളരെ ദുഃഖം തോന്നുന്നു.
സിംഗപ്പൂരിൽ നിന്നും ഒരു മുൻകാല ടിപിഎം വിശ്വാസി.

എം എസ് ടി

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

One Reply to “ആത്മീകതയുടെ ബ്ലൂ വെയിലിൽ (BLUE WHALE) നിന്നും രക്ഷപ്പെട്ടു”

  1. Tpm വിട്ടുപോയവരും അതിൽ നിൽക്കുന്നവരും.
    ഒരു കാര്യം മനസ്സിലാക്കേണം,

    മാനസ്സീകമായി അസ്വസ്ഥത ഉള്ളവരുടെ കൂട്ടമായിട്ടാണ്, യേശുവിന്റെ കാലംതൊട്ടേ ജനം ക്രിസ്തീയ കൂട്ടത്തിൽ സ്വയം വന്നു കൂടുന്നത്. അത്തരക്കാർ കൂടിവരാനാണ് യേശുക്രിസ്തുവും ആഹ്വാനം ചെയ്യുന്നത്-*[[Mat 11:28/Malayalam Bible]]* അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും.

    അത് ഓരോ മനുഷരുടെയും സ്വയം തീരുമാനം ആകുന്നു.
    അങ്ങനെ ചെന്നു കുടുങ്ങിയവരുമുണ്ടു, നന്നായവരുമുണ്ടു. *[[Isa 8:14/Malayalam Bible]]* എന്നാല്‍ അവന്‍ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേല്‍ഗൃഹത്തിന്നു രണ്ടിന്നും അവന്‍ ഒരു ഇടര്‍ച്ചക്കല്ലും തടങ്ങല്‍പാറയും യെരൂശലേം നിവാസികള്‍ക്കു ഒരു കുടുക്കും കണിയും ആയിരിക്കും.
    ഇതിനെല്ലാം കാരണക്കാർ ജനം തന്നെയാണ്.*[[Mat 11:6/Malayalam Bible]]* എന്നാല്‍ എങ്കല്‍ ഇടറിപ്പോകാത്തവന്‍ എല്ലാം ഭാഗ്യവാന്‍ ” എന്നുത്തരം പറഞ്ഞു.
    മതം ഉണ്ടാക്കിയതും, സഭാ എന്ന സംഘടനകൾ ഉണ്ടാക്കിയതും, ക്രിസ്തുവിന്റെ ശരീരമായ സഭയ്ക്കു പേരുവെച്ചതും ഇത്തരത്തിൽ വന്നുകൂടിയ ജനസമൂഹം തന്നെ.
    ആയതിനാൽ, അവർ ആഗ്രഹിച്ചു കൂടിത്തുടങ്ങി സഹകരിച്ചു നിന്ന സഭയോ സംഘടനകളോ വിട്ടു, മനസ്സ് മാറി വേറൊന്നിലേക്കു or പഴയ നിലവാരത്തിലേക്കു പോകുന്നു എങ്കിൽ സമൂഹവും സ്വന്തം മനസ്സാക്ഷിയും പിന്മാറ്റക്കാരെന്നു വിധിക്കുന്നതായി അനുഭവപ്പെടും.*[[Pro 1:32/Malayalam Bible]]* ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.

    *[[Heb 10:38/Malayalam Bible]]* നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.
    ഇത്തരത്തിൽ ഒരു കൂട്ടം കണ്ടെത്തി ഉറപ്പുവരുത്താത്തവരുടെ ഗതികേടാണ് ഇവിടെ(fromtpm സൈറ്റിൽ) എഴുതപ്പെട്ടിരിക്കുന്നത്.

    ഒരു കണക്കു നോക്കിയാൽ, ഇനിയും ഈ ഓട്ടവും ചാട്ടവും ആവർത്തിച്ചാൽ, അതുവും, ദൈവം: അത്തരക്കാർക്കു കൊടുത്ത ആക്ഷേപശാപം തന്നേ *[[Eze 14:7-8/Malayalam Bible]]* %v 7% യിസ്രായേല്‍ഗൃഹത്തിലും യിസ്രായേലില്‍ വന്നുപാര്‍ക്കുംന്ന പരദേശികളിലും എന്നെ വിട്ടകന്നു തന്റെ വിഗ്രഹങ്ങളെ ഹൃദയത്തില്‍ സ്മരിച്ചും തന്റെ അകൃത്യഹേതു മുമ്പില്‍ വെച്ചുകൊണ്ടു പ്രവാചകന്റെ അടുക്കല്‍ അരുളപ്പാടു ചോദിപ്പാന്‍ വരുന്ന ഏവനോടും യഹോവയായ ഞാന്‍ തന്നേ ഉത്തരം അരുളും. %v 8% ഞാന്‍ ആ മനുഷ്യന്റെനേരെ മുഖംതിരിച്ചു അവനെ ഒരടയാളവും പഴഞ്ചൊല്ലും ആക്കും; ഞാന്‍ അവനെ എന്റെ ജനത്തിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

    ആകയാൽ, ജനം സ്വന്തം തീരുമാനത്തിൽ ജാഗ്രതയായിരിക്കേണം*[[Isa 5:13/Malayalam Bible]]* അങ്ങനെ എന്റെ ജനം അറിവില്ലായ്കയാല്‍ പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാര്‍ പട്ടിണികിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താല്‍ വരണ്ടുപോകുന്നു.*[[Mar 12:24/Malayalam Bible]]* യേശു അവരോടു പറഞ്ഞതുനിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?

    കൂടിവന്ന ജനത്തെ, ക്രമാടിസ്ഥാനത്തിൽ നടത്തേണം എന്ന ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന് ക്രമീകരണങ്ങൾക്ക് എതിരെ, പിന്നീട് കുറ്റം പറഞ്ഞിട്ടു കാര്യമോന്നുമുണ്ടാകാൻ പോകുന്നില്ല.
    അതിന്റെ കുറ്റാരോപണത്തിനായി സൈറ്റ് ഉണ്ടാക്കുന്നിലൂടെയും അവനവന്റെ ഗതികേട് പരത്തുന്നു എന്നല്ലാതെ മറ്റൊന്നുമില്ല.*[[Jud 1:13/Malayalam Bible]]* തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടല്‍ത്തിരകള്‍; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്ര ഗതിയുള്ള നക്ഷത്രങ്ങള്‍ തന്നേ.

    അതുകൊണ്ടു, ജനത്തെ ഇനിയും അങ്ങോട്ടു ഇങ്ങോടു എന്ന്, അലച്ചു വലക്കുന്നതിനെക്കാൾ, അതാതു സ്ഥാനത്ത് അടങ്ങിയിരുന്നു, നന്നാകുന്നതാണ്: -യേശുക്രിസ്തു, കൂരിരുട്ടു നിറഞ്ഞ ലോകത്തിൽ വെച്ചു തന്നെ, സ്വന്ത രക്തത്താൽ ജനത്തെ വെളിച്ചമാക്കുന്നതുപോലെ പോലെ നല്ലത്.
    അല്ലെങ്കിൽ, ഇരു കൂട്ടരും നാണക്കേടിന്റെ ശാപമുള്ളവരെന്ന് തെളിയും.
    *[[Eph 2:16/Malayalam Bible]]* ക്രൂശിന്മേല്‍വെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാല്‍ ഇരുപക്ഷത്തെയും ഏകശരീരത്തില്‍ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.

Leave a Reply

Your email address will not be published. Required fields are marked *