നമ്മുടെ കർത്താവിൻ്റെ ആഗമനദിവസത്തെക്കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമാണ്. അത് അറിയാത്തപക്ഷം നാം വഞ്ചിതരായി ലോകക്കാരുടെ മുൻപിൽ പരിഹാസപാത്ര മായിത്തീരും. രണ്ടാമത്തെ വരവിനെപ്പറ്റി ടിപിഎം വിശ്വാസികൾ തങ്ങളുടെ വൈദിക രുടെ കള്ളം വിശ്വസിച്ച്, രഹസ്യ ഉൾപ്രാപണം(RAPTURE) / വരവ് അങ്ങനെ ഒരു കാര്യവു മില്ലെന്ന് അവർ മനസ്സിലാക്കിയില്ല. യേശു പറഞ്ഞ കാര്യങ്ങൾ നമ്മൾ വിശ്വസിക്കുമോ? പകരം, ഭൂരിപക്ഷം പേരും തങ്ങളുടെ മതാചാരകന്മാർക്ക് ചെവി കൊടുക്കുന്നതും, സ്വന്തം വരവിനെക്കുറിച്ച് യേശു പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാൻ പോലും ബുദ്ധി മുട്ടാത്തതും ഞാൻ കാണുന്നു.
ആട്ടിൻ തോല് ധരിച്ച ചെന്നായ്ക്കളെ സൂക്ഷിക്കുക
ടിപിഎം വിശ്വാസികൾ ഒരു പടി മുന്നിലാണ്. പുതിയ യെരുശലേമിൽ അവരെ സ്ഥാപി ക്കാൻ കരാർ ഒപ്പുവെച്ച തങ്ങളുടെ വൈദികർക്ക് അവരുടെ ആത്മാവും നിത്യത പോലും അവർ സമർപ്പിച്ചിരിക്കുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് എൻ്റെ സുഹൃത്തുക്കളിലൊ രാൾക്ക് പറ്റിയ ഒരു സംഭവം ഇത് എന്നെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തെയും കുടുംബ ത്തെയും കാനഡയിലേക്ക് കൊണ്ടുപോയി താമസ സൗകര്യവും വിസയും ജോലിയും വാഗ്ദാനം ചെയ്ത ഒരു ഏജൻറ്റിന് അദ്ദേഹം 3,50,000 രൂപ കൊടുത്തു. ഏജൻറ്റ് തൻ്റെ ജോലി യിൽ വിശ്വാസം വരുത്താനായി ചില തന്ത്രങ്ങൾ പ്രയോഗിച്ചു. കാനഡയിൽ ഒരു ഓഫീ സ് (പ്രത്യക്ഷമായും ഡമ്മി) പോലെയുള്ള ചില തന്ത്രങ്ങൾ, പിന്നീട് കനേഡിയൻ സംസാ രശൈലിയിൽ വിളിക്കുകയും ചെയ്തപ്പോൾ ഏജൻറ്റിൻ്റെ ഉദ്ദേശ്യത്തിൽ വിശ്വസിക്കാൻ തയ്യാറായി. താമസിയാതെ താൻ കാനഡയിലേക്ക് പോകുമെന്ന് അദ്ദേഹം കരുതി. നിർ ഭാഗ്യവശാൽ, അത് അങ്ങനെ ആയിരുന്നില്ല. ഏജൻറ്റ് വളരെ സമര്‍ത്ഥനായിരുന്നു. ഫീസ് കൊടുത്തശേഷം ഏജൻറ്റ് കാനഡയ്ക്കുള്ള പ്ലെയിൻ ടിക്കറ്റുകൾ നൽകി. അദ്ദേഹത്തി ൻ്റെ കുടുംബ പാസ്പോർട്ടുകൾ വിസ അടിക്കാനായി കൈമാറി. ദൗർഭാഗ്യവശാൽ, അവ ർക്ക് പാസ്പോർട്ടും വിസയും ലഭിച്ചില്ല, മാത്രമല്ല കൌണ്ടറിൽ ഏജൻറ്റ് ടിക്കറ്റ് റദ്ദാക്കു കയും ചെയ്തു.
എൻ്റെ സുഹൃത്തിനു കുറച്ചു പണവും സമയവും ഈ കാനഡ വഞ്ചന കേസ്സിൽ നഷ്ടമായി. എന്നാൽ, ടിപിഎമ്മിൻ്റെ കാര്യം അങ്ങനെയാണോ? നിങ്ങളുടെ കുടുംബം, നിങ്ങളുടെ മന സ്സ്, നിങ്ങളുടെ പണം, നിങ്ങളുടെ ആരോഗ്യം, നിങ്ങളുടെ സാമൂഹ്യ ജീവിതം, നിത്യത എ ന്നിവ നഷ്ടപ്പെടും. ബൈബിളനുസരിച്ച് കർത്താവിൻ്റെ വരവിനെക്കുറിച്ച് പോലും അറി യാത്ത ഒരു സംഘടനക്കു വേണ്ടി നിങ്ങൾ “എല്ലാം” നഷ്ട്ടപ്പെടുത്താൻ തയ്യാറാണോ? നി ങ്ങൾ നിക്ഷേപിക്കുന്നതിന് മുമ്പ് ചിന്തിക്കുക. നിങ്ങൾ ന്യായവിധിയിൽ നിൽക്കുമ്പോൾ ദൈവത്തെ കുറ്റപ്പെടുത്തരുത്. ദൈവം നിങ്ങളുടെ ഒരു ഒഴികഴിവും കേൾക്കുകയില്ല.
അവൻ്റെ ആഗമനത്തിൻ്റെ ദിവസം – കർത്താവിൻ്റെ ദിവസമാണ്
യേശുക്രിസ്തു വീണ്ടും വരുന്ന ദിവസം കർത്താവിൻ്റെ ദിവസമായി ബൈബിൾ മുഴുവൻ നിറഞ്ഞുനിൽക്കുന്നു. ഞങ്ങൾ വിശദീകരിക്കുന്നതിന് മുമ്പ്, ഒരു പഴയനിയമ അധ്യായ ത്തിലേക്ക് തിരിഞ്ഞു ഈ ദിവസത്തെ പ്രവാചകന്മാർ കണ്ടത് എങ്ങനെയെന്ന് നോക്കാം.
യോവേൽ 2:10-11, “അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടുങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു. യഹോവ തൻ്റെ സൈന്യത്തിൻമുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവൻ്റെ പാളയം അത്യന്തം വലുതും അവൻ്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവൻ ആർ?”
- അതു എപ്പോൾ ഉണ്ടാകും? (മന്ദിരം നശിപ്പിക്കൽ)
- നിൻ്റെ വരവിൻ്റെ ലക്ഷണങ്ങൾ എന്ത്?
- ലോകാവസാനം (എപ്പോൾ / കാലഘട്ടം)?
അവർ കർത്താവിൻ്റെ ആഗമനത്തിൻ്റെ അടയാളങ്ങൾ ചോദിക്കുന്നത് ശ്രദ്ധിച്ചോ? കർത്താവ് എല്ലാം വളരെ വ്യക്തമായി അവരോടു പറയുന്നു. എന്നാൽ നമ്മുടെ രഹസ്യ ഉൾപ്രാപണ വീരന്മാർ പറയുന്നത്, യേശു ഏതു നിമിഷവും വരും, നമുക്ക് ഒരു അടയാളം ആവശ്യമില്ല, നമ്മൾ എല്ലാവരും അപ്രത്യക്ഷരാകും. കുറഞ്ഞപക്ഷം ഈയൊരു രഹസ്യ വരവിനെക്കുറിച്ച് യേശുവിന് അറിയില്ലായിരുന്നു. അല്ലെങ്കിൽ, അദ്ദേഹം അവരോടു തന്നെ ഇതിനകം പറഞ്ഞിട്ടുണ്ടാവുമായിരുന്നു (തമാശ ഉദ്ദേശിച്ച്). എന്നാൽ യേശു ഒരു പ്രധാന സംഭവത്തിൻ്റെ മുന്നറിയിപ്പു നൽകി.
മത്തായി 24:4, “അതിന്നു യേശു ഉത്തരം പറഞ്ഞതു: “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.”
നാം മുന്നോട്ട് പോകുന്നതിനു മുമ്പ്, ഈ ഭാഗത്തിൻ്റെ തുടക്കത്തിൽ, യോവേലിൽ നിന്നു ള്ള വാക്യങ്ങൾ ഒരിക്കൽ കൂടെ വീണ്ടും വായിക്കുക (യോവേൽ 2: 10-11). യോവേൽ പരാ മർശിച്ച അടയാളം നിങ്ങൾ കാണുന്നുണ്ടോ? മുകളിൽ പറഞ്ഞിരിക്കുന്ന വരിയിൽ അത് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ഉവ്വ്, കർത്താവിൻ്റെ ദിവസത്തിനു മുൻപുള്ള വളരെ പ്രധാന പ്പെട്ട ചില അടയാളങ്ങൾ ആകാശത്തിൽ ഉണ്ടാകും.
“ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോ കും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇള കിപ്പോകും. അപ്പോൾ മനുഷ്യപുത്രൻ്റെ അടയാളം ആകാശ ത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാ പിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളി ന്മേൽ മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നതു കാ ണും. അവൻ തൻ്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടും കൂടെ അയക്കും; അവർ അവൻ്റെ വൃതന്മാരെ ആകാശത്തി ൻ്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.“
യോവേൽപ്രവാചകൻ പറഞ്ഞ “കർത്താവിൻ്റെ ദിവസം” ഇതാണ് എന്ന് ഇപ്പോൾ നിങ്ങ ൾക്ക് മനസ്സിലായോ?
യഥാർത്ഥത്തിൽ, നിങ്ങൾ ടിപിഎം വ്യാഖ്യാനത്തിൻ്റെ വലയിൽ കുടുങ്ങിയിട്ടില്ലെങ്കിൽ, ബൈബിൾ മനസ്സിലാക്കാൻ വളരെ എളുപ്പമാണ്. ഈ പ്രത്യേക രഹസ്യ വരവ് സൂക്ഷി ക്കാൻ അവർ നിർബന്ധിതരായി, അവസാനം വായനക്കാരെ ആശയക്കുഴപ്പത്തിലാക്കാൻ അവർ അവസാന നാളുകളെ കുറിച്ചുള്ള എല്ലാ തിരുവെഴുത്തുകളുമെടുത്ത് അതിനെ വളച്ചൊടിക്കുന്നു. അതിൽ അവർ കർത്താവിൻ്റെ ദിനവും, ക്രിസ്തുവിൻ്റെ ദിനവും, രഹ സ്യ വരവിനുശേഷമുള്ള രണ്ടു ദിനങ്ങളായി പിളർക്കാൻ ശ്രമിക്കുന്ന ടിപിഎം പ്രസംഗ കരുടെ പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. ദുഃഖകരമെന്നു പറയട്ടെ, അവർ മത്തായി 24:4– ലെ പ്രവചന നിവൃത്തിയുടെ ഉപകരണങ്ങളാണ്.
അപ്പൊസ്തലന്മാർ എന്തിനു വേണ്ടി കാത്തിരുന്നു? രഹസ്യ ഉൾപ്രാപണമോ അതോ കർത്താവിൻ്റെ ദിവസമോ?
1 കൊരിന്ത്യർ 1:7-8, “ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മു ടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷത കാത്തിരിക്കുന്നു. നമ്മുടെ കർത്താവാ യ യേശുക്രിസ്തുവിൻ്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അ വസാനത്തോളം ഉറപ്പിക്കും.”
2 പത്രോസ് 3:10, “കർത്താവിൻ്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊ ടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അ തിലുള്ള പണികളും വെന്തുപോകയും ചെയ്യും.”
1 തെസ്സലോനിക്യർ 5:1-4, “സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നി ങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല. കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിൻ്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെ ന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല. എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;”
2 തെസ്സലോനിക്യർ 2:1-2 “ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവി ൻ്റെ പ്രത്യക്ഷതയും അവൻ്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങ ൾ നിങ്ങളോടു അപേക്ഷിക്കുന്നതു: കർത്താവിൻ്റെ നാൾ അടുത്തിരിക്കുന്നു എന്നുവച്ചു നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേ ഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു.”
അപ്പൊ.പ്രവ. 2:19-21, “ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അട യാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ. കർത്താവിൻ്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.”
അവസാന നാളുകൾ എങ്ങനെ കഴിക്കണം?
നമ്മുടെ കർത്താവിൻ്റെ വരവ് മത്തായി-24 ൽ പറഞ്ഞിരിക്കുന്നതുപോലെ കൃത്യമായും സംഭവിക്കണം. അദ്ദേഹത്തിന് ഒരേയൊരു വരവ് മാത്രമേ ഉള്ളൂ, കൂടാതെ രഹസ്യ വ രവ് ഒന്നുമില്ല.
അപ്പോസ്തല പ്രവർത്തികളിൽ പറയുന്ന കർത്താവിൻ്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയിൽ വരുന്ന അടയാളങ്ങൾ ശ്രദ്ധി ക്കുക. രാത്രിയിൽ ഒരു കള്ളനെപ്പോലെ വരുന്ന കർത്താവിൻ്റെ ദിവസം മഹോപദ്രവ ത്തിനു ശേഷം പെട്ടെന്ന് സംഭവിക്കുകയോ പ്രത്യക്ഷപ്പെടുകയോ ചെയ്യും. അതിനാൽ, മഹോപദ്രവം ദൈവത്തിൻ്റെ കോപം എന്നെല്ലാം പറയുന്ന കർത്താവിൻ്റെ ദിവസം ഒന്നല്ല, ഒരേ സംഭവമാണ്. (മത്തായി 24: 29-30)
സംഭവം നടക്കുന്ന യഥാർത്ഥ ക്രമം മനസ്സിലാക്കുക. ആദ്യം ശൂന്യമാക്കുന്ന മ്ലേച്ഛത, പിന്നീ ട് മഹോപദ്രവകാലം, അത് നമ്മളെ പഠിപ്പിച്ചിരിക്കുന്നതുപോലെ ഏഴ് വർഷമല്ല, മൂന്നര വ ർഷം നീണ്ടുനിൽക്കും. (മത്തായി 24:15, 2 തെസ്സലോ. 2:3)
അന്നേദിവസം മഹത്തായ മഹോപദ്രവത്തിനു ശേഷം, സ്വർഗത്തിലും താഴെ ഭൂമിയിലും അടയാളങ്ങൾ കാണപ്പെടും, സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ രക്തമായി തീരും, പ്രകാശം നൽകാതെ സ്വർഗ്ഗത്തിലെ നക്ഷത്രങ്ങൾ വീഴും.
അപ്പോൾ മാത്രമേ നമ്മളെ മേഘങ്ങളിൽ എടുക്കാനായി യേശു വീണ്ടും വരികയുള്ളു. (മത്തായി 24:31).
ഉപസംഹാരം
ഉപസംഹാരമായി, നിങ്ങൾക്കുള്ള ചില സംശയങ്ങൾ വ്യക്തമാക്കാൻ ഞാൻ ആഗ്രഹി ക്കുന്നു. നിങ്ങൾ നിരന്തരം സഭയിൽ നുണകൾ കേൾക്കുമ്പോൾ അത്തരം സംശയങ്ങൾ ഉയർന്നുവരുന്നു.
അവൻ ഒരു കള്ളനെ പോലെ വരുന്നു. അങ്ങനെയെങ്കിൽ അത് രഹസ്യ ഉൾപ്രാ പണം ആയിരിക്കരുത്?
ആധുനിക കാലത്ത് കള്ളൻ എന്ന പദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ ദിവസങ്ങളിൽ ക ള്ളന്മാർ ഒളിച്ചുവരുന്നു. എന്നാൽ, യേശുവിൻ്റെ കാലത്ത് അങ്ങനെ ആയിരുന്നില്ല. (യോഹ ന്നാൻ 10:10). ആ ദിവസങ്ങളിൽ, കള്ളൻ മോഷ്ടിക്കാനും അറെപ്പാനും നശിപ്പിക്കുവാനും വന്നിരുന്നു.
മർക്കോസ് 3:27, “ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവൻ്റെ വീട്ടിൽ കടന്നു അവൻ്റെ കോപ്പു കവർന്നുകളവാൻ ആർക്കും കഴികയില്ല; പിടിച്ചു കെട്ടിയാൽ പിന്നെ അവൻ്റെ വീടു കവർച്ചചെയ്യാം“.
ആ കാലത്തെ കള്ളൻ ഒരു അപ്രതീക്ഷിത ആക്രമണത്തിൽ പെട്ടെന്ന് വീടിനുള്ളിൽ ക യറി, സാധനങ്ങൾ കൊള്ളയടിക്കും. അതിൽ ഒരിക്കലും ഒരു രഹസ്യസ്വഭാവം ഉണ്ടായി രുന്നില്ല. നാം തിരുവെഴുത്തുകളിൽ കാണുന്നു, അവൻ ദുഷ്ടനും നീതിരഹിതനുമായവർ ക്ക് ഒരു കള്ളനെപ്പോലെ വരുന്നു. അവൻ വെളിച്ചത്തിൽ വസിക്കുന്ന നമുക്ക് ഒരു കള്ള നെപ്പോലെയല്ല വരുന്നത്.
1 തെസ്സലോനിക്യർ 5:4, “എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങ ളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;”
സഭയുടെ ഉൽപ്രാപണം കർത്താവിൻ്റെ ദിവസമാണെന്നും, കൂടുതൽ വ്യക്തമായി പറ ഞ്ഞാൽ, സർവശക്തനായ ദൈവത്തിൻ്റെ കോപം നിവൃത്തിക്കാൻ യേശു വരുമ്പോൾ അത് സംഭവിക്കുമെന്ന് പൗലോസ് വ്യക്തമാക്കുന്നു.
വെളിപ്പാ. 3:3, “ആകയാൽ നീ പ്രാപിക്കയും കേൾക്കയും ചെയ്തത് എങ്ങനെ എന്നു ഓർത്തു അത് കാത്തുകൊൾകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിൻ്റെമേൽ വരും എന്നു നീ അറികയും ഇല്ല.”
ഈ വാക്യത്തിന് നേരെ വിപരീതമായ കാര്യവും സത്യമാണ്. നമ്മൾ കാത്തിരിക്കുമ്പോൾ യേശു ഒരു കള്ളനെപോലെ അല്ല വരുന്നത്.
നാളും നാഴികയും ഒരു മനിഷ്യനും അറിയുന്നില്ല.
താഴെക്കൊടുത്തിട്ടുള്ള വീഡിയോ കാണുക, സന്ദർഭങ്ങളിൽ വിരുദ്ധമായി തിരുവെഴു ത്തുകൾ എടുക്കുന്ന ആളുകൾക്ക് എന്ത് സംഭവിക്കുമെന്ന് നോക്കുക.
https://youtu.be/eIfb44zCv44
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
എൻ്റെ പൊന്നു സുഹൃത്തേ താങ്കൾ ആരാണെന്ന് എനിക്കറിയില്ല ,എങ്കിലും താങ്കൾ ഇങ്ങനെ വിമർശനം നടത്തുന്നത് ശരിയല്ല.താങ്കൾ ടി.പി.എ o പോയിട്ടുണ്ടോ അതോ കരക്ക് ഇരുന്ന് വള്ളം തുഴച്ചിലാണോ? താങ്കൾ എന്തിനാണ് ഇത്ര ഇവരെ ഓർത്ത് വിഷമിക്കുന്നത് ,താങ്കളുടെ അല്ലല്ലോ സഭ ദൈവത്തിൻ്റെ അല്ലേ ?അങ്ങനെ ടി.പി.എം ശരിയായ ഉപദേശമല്ലെങ്കിൽ അത് ദൈവം അല്ലെ വിഷമിക്കേണ്ടത്, താങ്കൾ ഒരു കാര്യം മനസിലാക്കണം താങ്കൾ perfect ആണോ ,പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.be perfect aട ur hvnly father is perfect. കൈവിട പെട്ട്പോകാണ്ട് കർത്താവിൻ്റെ വരവിന് ഒരുങ്ങാം
സഹോദരൻ സനീഷ്,
ഞാൻ ടിപിഎം പോയിട്ടുണ്ടോ ഇല്ലിയോ എന്നതിന് എന്തെങ്കിലും പ്രസക്തിയുണ്ടോ? നശിച്ചു പോയികൊണ്ടിരിക്കുന്ന ആത്മാക്കളെ കുറിച്ചുള്ള ചിന്താഭാരം ഈ കാര്യം ചെയ്യാൻ ദൈവാത്മാവിൽ അഡ്മിന് പ്രേരണ കിട്ടി. സഭ ദൈവത്തിന്റെ ആണെങ്കിലും, സഭയെ ശരിയാക്കാൻ പുതിയനിയമത്തിൽ എന്നെയും നിങ്ങളെയും ആണ് ഏൽപ്പിച്ചിരിക്കുന്നത്. അല്ലാതെ ദൈവം നേരിട്ട് വന്ന് ഒന്നും ചെയ്യുകയില്ല. ഈ ലോകത്തിൽ “….എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, (റോമർ 3:23). ടിപിഎം എല്ലാവിധ അനീതികളും മറച്ചുവെയ്ക്കുന്നു. അപ്പോൾ ആരാണ് വിശുദ്ധന്മാർ?
പിന്നെ ഒരു സംശയം ചോദിക്കട്ടെ. സഭയിൽ വിശുദ്ധനും വിശ്വാസിയും എന്ന രണ്ടുതരം വിഭാഗങ്ങൾ ഉണ്ടോ? വേദപുസ്തക അടിസ്ഥാനത്തിൽ മറുപടി പ്രതീക്ഷിക്കുന്നു.