മത തത്വങ്ങള്‍ ഉപദേശിക്കുന്ന (CATECHIST) പോൾ

ഒരു മുൻ ലേഖനത്തിൽ (ക്ലിക്ക് ചെയ്യുക), ആൽവിൻ ഡി ആൽവിസിൻ്റെ സംഗീതം അനുസരിച്ച് ടിപിഎം നൃത്തം ആരംഭിച്ചതിൻ്റെ സാക്ഷ്യം ഞങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഡ്രം അടിക്കുന്ന ചെറിയ കുട്ടി ആൽവിൻ ഷേക്കേഴ്സിൻ്റെ വികൃതിയായ ബീട്സ് അടിക്കാൻ തുടങ്ങിയപ്പോൾ അമ്മ ആൻ ലീയുടെ താല്പര്യത്തിൽ ടിപിഎം നൃത്തം തുടങ്ങി. പാസ്റ്റർ രാമൻകുട്ടി ആൽവിനെ അടുത്ത മേധാവിയാക്കിയില്ലായിരുന്നെങ്കിൽ, ഈ “ടിപിഎം” എന്ന ഗാനം മധുരതര മായിരുന്നിരിക്കാം. നിർഭാഗ്യവശാൽ, അത് അങ്ങനെ സംഭവിച്ചില്ല. ടിപിഎം ഇന്നിംഗ്സിൻ്റെ ഓപ്പണേഴ്സിനെ പറ്റി ചിന്തിക്കുമ്പോൾ എൻ്റെ മനസ്സിൽ വീണ്ടും വീണ്ടും ചില സംശയങ്ങൾ ഉയർന്നു വരുന്നു. രാമൻകുട്ടി ടിപിഎമ്മിൻ്റെ ഉപനായകനായി ആൽവിനെ എന്തുകൊണ്ട് തിരഞ്ഞെടുത്തു? അടുത്ത തലവൻ ആരാണ് എന്നതിനെക്കുറിച്ച്, ദൈവത്തോട് വളരെ അടുപ്പമുണ്ടായിരുന്ന രാമൻകുട്ടി, മലമുകളിൽ ടിപിഎം സമാഗമന കൂടാരം ആരംഭിക്കാൻ പ്രബോധനം ലഭിച്ചപ്പോൾ, അടുത്ത മേധാവിയെ പറ്റി ദൈവത്തിൽ നിന്നും രാമൻകുട്ടിക്ക് എന്തുകൊണ്ട് നിർദ്ദേശം ലഭിച്ചില്ല? ഊഹിക്കാവുന്ന ഒരു വസ്തുത, അടുത്ത മേധാവി ആയിരിക്കണമെന്ന് ഇപ്പോഴുള്ള മേധാവിയുടെ മാത്രം അവകാശമാകുന്നു. ടിപിഎമ്മിൻ്റെ മുൻ മേധാവിയേക്കാൾ പിന്നിലുണ്ടായ മേധാവികൾ ശ്രേഷ്ടന്മാരാണോ? രാമക്കുട്ടിയേക്കാൾ അവർക്ക് ദൈവവുമായി കൂടുതൽ അടുപ്പമുണ്ടായിരുന്നോ? രാമൻകുട്ടി ഈ അബദ്ധം ആകസ്മികമായി ചെയ്തതാണോ? ദി പെന്തക്കോസ്ത് മിഷൻ ആർമിയിലെ അടുത്ത കമാൻഡർ ആയി ആൽവിനെ നിയമിച്ചപ്പോൾ എന്താണ് ചെയ്യുന്നതെന്ന് രാമക്കുട്ടി മനസ്സിലാക്കിയിരുന്നോ? ഇത് മനഃപൂർവ്വം ചെയ്തതാണെങ്കിൽ, പിന്നെ അദ്ദേഹത്തിൻ്റെ ഉദ്ദേശം എന്തായിരുന്നു? ഉത്തരങ്ങൾ കണ്ടെത്തുന്നതിന്, രാമകൂട്ടിയുടെ ജീവിതം വിചാരണ മുറിയിൽ കൊണ്ടുവരുകയും ചോദ്യം ചെയ്യുകയും വേണം.

പോൾ രാമക്കുട്ടിയുടെ വേരുകൾ

“പെന്തക്കോസ്ത് മിഷൻ പ്രസ്” പ്രസിദ്ധീകരിച്ച പാസ്റ്റർ പോൾ രാമക്കുട്ടിയുടെ ജീവചരിത്രം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ 2->0 അദ്ധ്യായത്തിലേക്ക് ചാടുക. ക്രിസ്തീയ മതം സ്വീകരിച്ച ശേഷം പാസ്റ്റർ പോൾ “CATECHIST” ആയിത്തീരാൻ ആഗ്രഹിച്ചു. ദൈവത്തെ സേവിക്കാനുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹം കേട്ട് ആംഗ്ലിക്കൻ സഭയുടെ ബിഷപ്പുമാർ അദ്ദേഹത്തെ കോട്ടയം സി.എം.എസ് സെമിനാരിയിലേക്ക് അയച്ചു. സിഎംഎസ് സെമിനാരി ഇപ്പോൾ “ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി കോട്ടയം കേരള ഇന്ത്യ” എന്ന് അറിയപ്പെടുന്നു.

രണ്ട് കാര്യങ്ങൾ ഇവിടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

1) പോൾ രാമൻകുട്ടി കാതക്കിസ്റ്റ് ആകുവാൻ ആഗ്രഹിച്ചു
2)കാതക്കിസ്റ്റ് ആക്കുവാനായി അദ്ദേഹത്തെ ഓർത്തഡോക്സ് സഭയുടെ പഠിപ്പിക്കലുകളിൽ വേരുപിടിച്ച ഒരു ദൈവശാസ്ത്ര കോളേജിലേക്ക് അയച്ചു. ഓർത്തഡോക്സ് ചർച്ച് കോൺസ്റ്റൻറ്റയിൻ സ്ഥാപിച്ച അതേ കത്തോലിക്ക സഭയുടെ കിഴക്കൻ വിഭാഗമാകുന്നു. സഭ രണ്ടായി വിഭജിച്ചത് ഒരിക്കലും ഉപദേശ വിഷയം മൂലം ആയിരുന്നില്ല. അത് അഹംഭാവ മത്സരങ്ങളും ചെറിയ ഉപരിപ്ളവ പ്രശ്നങ്ങളും ആയിരുന്നു.

കാതക്കിസ്റ്റ് (CATRECHIST) എന്ന പദംത്തിൻ്റെ അർഥം എന്താകുന്നു? ക്രിസ്തീയ മതത്തിൻ്റെ അദ്ധ്യാപകനാണ് കാതക്കിസ്റ്റ് എന്ന് ഓക്സ്ഫോർഡ് നിഘണ്ടു (DICTIONARY) പറയുന്നു. 16->0 നൂറ്റാണ്ടിൻ്റെ മദ്ധ്യത്തോടെ ഈ വാക്കിൻ്റെ ഉത്ഭവം ആരംഭിച്ചു എന്നും പറയുന്നു. പതിനാറാം നൂറ്റാണ്ട് സമകാലിക നവീകരണത്തിൻ്റെ കാലഘട്ടവും എതിർ നവീകരണത്തിൻ്റെ കാലഘട്ടവും ആയിരുന്നു. കത്തോലിക്ക സഭയിൽ (നവീകരണം) നിന്നും പ്രൊട്ടസ്റ്റൻറ്റ്കാർ വേർപിരിയുമ്പോൾ, കത്തോലിക്ക ഇടവക കൌണ്ടർ-റിഫോമേഷൻ എന്ന് വിളിക്കപ്പെടുന്ന ആക്രമണം നടത്തുകയായിരുന്നു. നമുക്ക് എതിർ നവീകരണം പിന്നീട് നോക്കാം, എന്നാൽ ആദ്യം കാതക്കിസ്റ്റ് എന്ന വാക്കിൽ നിൽക്കാം. കത്തോലിക്ക സഭയുടെ എതിർ നവോത്ഥാന കാലഘട്ടത്തിൽ ഉത്ഭവിച്ച ഒരു വാക്കാണ് കാതക്കിസ്റ്റ്.

മത തത്വങ്ങള്‍ ഉപദേശിക്കുന്ന (CATECHIST) പോൾ

നേരത്തേ പറഞ്ഞതുപോലെ, രാമൻകുട്ടി പ്രൊഫഷണൽ കാതക്കിസ്റ്റായിത്തീരാൻ ആഗ്രഹിച്ചു. പോൾ രാമൻകുട്ടിയെ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ രാമൻകുട്ടി “പോൾ ദി കാതക്കിസ്റ്റ്” എന്ന് വിളിച്ചിരുന്നതായി അദ്ദേഹത്തിൻ്റെ ജീവചരിത്രത്തിൽ ആവർത്തിക്കുന്നു.

Paul The Catechist

കാതക്കിസ്റ്റിൻ്റെ കൃത്യമായ അർത്ഥം മനസ്സിലാക്കാൻ നമ്മൾ റോമൻ കത്തോലിക്ക സഭയിലേക്ക് പോകേണ്ടതുണ്ട്. വത്തിക്കാൻ്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം (ഇവിടെ ക്ലിക്ക് ചെയ്യുക)പ്രാദേശിക ആവശ്യങ്ങൾക്കനുസൃതമായി സഭ പ്രത്യേകമായി നിയമിക്കുന്ന പ്രവൃത്തി പരിചയം ഇല്ലാത്ത ഒരു വ്യക്തിയാണ്, കേവലം ക്രിസ്തുവിനെ അറിയുവാനും, സ്നേഹിക്കുവാനും, തുടർന്നും അറിയാത്തവരെ വിശ്വസ്തതയോടെ അറിയിക്കുകയും വേണം“. കത്തോലിക്ക സഭയിലെ കത്തോലിക്ക പുരോഹിതനോ കത്തോലിക്ക ബിഷപ്പോ അല്ല കാതക്കിസ്റ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, അദ്ദേഹം കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കുന്ന ഒരു സാധാരണ കത്തോലിക്ക വിശ്വാസി മാത്രം ആകുന്നു. വത്തിക്കാൻ വെബ്സൈറ്റ് കൂടുതലായി പറയുന്നു: “പ്രധാനമായി രണ്ടു തരം പ്രധാനമായി കാതക്കിസ്റ്റ് ഉണ്ട്: ഫുൾ ടൈം കാതക്കിസ്റ്റുകൾ … .. പാർട്ട് ടൈം കാതക്കിസ്റ്റുകൾ. മറ്റൊരു പരിഗണനയുണ്ട്. കാതക്കിസ്റ്റുകൾ …. വിവാഹിതരോ അവിവഹിതരോ ആകാം, ……. വിവിധ സാംസ്കാരിക സജ്ജീകരണങ്ങളിൽ ചുമതലകൾ നിശ്ചയിക്കുക …അതിൻ്റെ അർത്ഥം കാതക്കിസ്റ്റുകൾ പൂർണ്ണസമയ ശുശ്രൂഷകരോ പാർട്ട് ടൈം ശുശ്രൂഷകരോ ആയിരിക്കാം. അവർ വിവാഹിതരോ അവിവാഹിതരോ ആയിരിക്കാം. കാതക്കിസ്റ്റ് എന്നതിനുള്ള കൂടുതൽ വത്തിക്കാൻ മാനദണ്ഡങ്ങൾ, “മിഷ്യൻ പ്രദേശങ്ങൾ പഴയ സഭകളിൽ നിന്ന് വ്യത്യസ്തമല്ല, മറിച്ച് ഒരു കൂട്ടം യുവക്രിസ്ത്യാനികളുടെ പ്രവർത്തനങ്ങളിലും അവർ തമ്മിൽ വലിയ വ്യത്യാസമുണ്ട്. എല്ലാവർക്കും ബാധകമാകുന്ന ഒരു വിവരണം നല്കാൻ ബുദ്ധിമുട്ടാകുന്നു.”

കാതക്കിസ്റ്റുകളെ പറ്റി വത്തിക്കാൻ പറയുന്ന കാര്യങ്ങൾ സംഗ്രഹിക്കാം. വത്തിക്കാൻ പറയുന്ന പ്രകാരം, കാതക്കിസ്റ്റുകൾക്ക് വിവാഹിതരാകാം, അവിവാഹിതരായിരിക്കാം, അവർ മുഴുസമയ ശുശ്രൂഷകരാകാം അല്ലാതെയും ഇരിക്കാം. അവർ പുതിയ വ്യക്തിത്വം സ്ഥാപിക്കാൻ കത്തോലിക്ക സഭയുടെ ദൗത്യത്തിൽ സാധാരണ കാതക്കിസ്റ്റോ അല്ലെങ്കിൽ മിഷനറിയായ കാതക്കിസ്റ്റോ ആയിരിക്കാം.

രാമൻകുട്ടിക്ക് ലഭിച്ച കാതക്കിസ്റ്റ് പരിശീലനം എങ്ങനെയുള്ളതായിരുന്നു? കത്തോലിക്ക / ഓർത്തോഡോക്സ് വിദഗ്ദ്ധനായി പരിശീലിപ്പിക്കപ്പെട്ടുവെന്നത് വളരെ സ്പഷ്ടമായ കാര്യമാണ്. അദ്ദേഹത്തിന് ലഭിച്ച പരിശീലനത്തിനനുസരിച്ച്, പുതിയ സഭ സ്ഥാപിക്കുന്നതിനുള്ള കഴിവ് നേടിയിട്ടുണ്ട്. പോൾ രാമൻകുട്ടി പുതിയ സഭ സ്ഥാപിച്ചോ? അതെ, അദ്ദേഹം സ്ഥാപിച്ചു. സിലോൺ പെന്തക്കോസ്ത് മിഷൻ ചർച്ച് എന്ന പേരിലാണ് അദ്ദേഹം ഇത് രേഖപ്പെടുത്തിയത്. അപ്പോൾ ഓർത്തഡോക്സ് പരിശീലനം നേടിയ രാമൻകുട്ടി ഏത് സഭ സ്ഥാപിച്ചു എന്നതാണ് അടുത്ത ചോദ്യം? താൻ നട്ടുവളർത്തിയ സഭ പ്രൊട്ടസ്റ്റൻറ്റ് പെന്തക്കോസ്ത് സഭയാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം.

“ശരി, ഇവിടെ പ്രശ്നം പരിഹരിക്കുന്നു! അദ്ദേഹം കത്തോലിക്ക / ഓർത്തഡോക്സ് സഭ സ്ഥാപിക്കാൻ പരിശീലിച്ചെങ്കിലും അദ്ദേഹം പ്രൊട്ടസ്റ്റൻറ്റ് സഭ സ്ഥാപിച്ചു! “- നിങ്ങൾക്ക് പറയാം.

ഒരു മിനിറ്റ് കാത്തിരിക്കുക. ഇതാ എൻ്റെ ചോദ്യം? “അദ്ദേഹം ഒരു കത്തോലിക്ക / ഓർത്തോഡോക്സ് സഭ സ്ഥാപിച്ചോ അതോ പ്രൊട്ടസ്റ്റൻറ്റ് സഭ സ്ഥാപിച്ചോ? സ്വയം പരിശോധിക്കാൻ താഴെയുള്ള ടേബിൾ കാണുക. “ടിപിഎം സഭ യഥാർത്ഥത്തിൽ ഓർത്തഡോക്സ് / കത്തോലിക്ക ചർച്ച് ആകുന്നു, ഒരു പ്രൊട്ടസ്റ്റൻറ്റ് സഭയല്ലെന്ന് ഞങ്ങൾ കാണിച്ചുതരാം. അപ്പോസ്തലിക തത്വങ്ങളിൽ ഈ സഭ സ്ഥാപിതമായതായി എന്ന് പറയുന്നത് അങ്ങേയറ്റം നുണയാണ്. ബൈബിളിൽ ഉദ്ധരിച്ചിരിക്കുന്ന അപ്പോസ്തലിക പ്രമാണങ്ങളിൽ ടിപിഎം സ്ഥാപിക്കപ്പെട്ടതാണോ, അതോ റോമൻ കത്തോലിക്ക / ഓർത്തഡോക്സ് സഭയുടെ തത്വങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു സഭ ആണോ എന്ന് താഴെയുള്ള പട്ടികയിൽ നിന്ന് സ്വയം പരിശോധിക്കുക! ഈ പട്ടികയിലെ ആദ്യ നിരയിൽ ടിപിഎം വേലക്കാരുടെ ജീവിതശൈലി, ടിപിഎമ്മിലെ നിയമങ്ങളും രീതികളും പരാമർശിക്കുന്നു. കത്തോലിക്കാ നിയമത്തിൻ്റെ ചട്ടങ്ങളും നിയന്ത്രണങ്ങളും സൂചിപ്പിച്ചതുപോലെ ഈ വ്യവസ്ഥയുടെ ശരിയായ ഉറവിടം രണ്ടാമത്തെ കോളം പരാമർശിക്കുന്നു. കത്തോലിക്കക്കാരുടെ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ പുസ്തകത്തെ “കാനോൻ നിയമങ്ങളുടെ കോഡ്” (CODE OF CANON LAWS) എന്നറിയപ്പെടുന്നു. ടിപിഎം പിന്തുടരുന്ന നിയമങ്ങളും ആചാരങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ലോകത്തിലെ ഒരേയൊരു പുസ്തകം “കാനോനിക നിയമങ്ങൾ” മാത്രമാകുന്നു. ബൈബിളിൽ ടിപിഎം ജീവിതരീതി കണ്ടെത്തുകയില്ല. ചുവടെയുള്ള പട്ടിക പരിശോധിക്കുക.

ടിപിഎം ജീവിതരീതിയും നിയമങ്ങളും ഓർത്തഡോക്സ് / റോമൻ കത്തോലിക്ക നിയമം “കാനോൻ നിയമങ്ങൾ”
ടിപിഎമ്മിലെ വിവാഹം

വിവാഹം ടിപിഎമ്മിൽ നടക്കുമ്പോൾ, വധുവിനും വരനും ഒരു കപ്പ് പാൽ കൊടുക്കുന്ന ഒരു സമ്പ്രദായം ഉണ്ട്.

ഓർത്തഡോൿസ് പള്ളിയുടെ ഈ വെബ്സൈറ്റ് (ക്ലിക്ക് ചെയ്യുക) ഇങ്ങനെ പറയുന്നു, “വിവാഹ ശുശ്രുഷയുടെ അവസാനത്തിൽ, ഒരേ കപ്പിൽ നിന്നും   പുതുതായി വിവാഹം ചെയ്ത ദമ്പതികൾ വീഞ്ഞ് കുടിക്കുന്നു.”
ടിപിഎമ്മിന് പുറത്തുള്ള വിവാഹം

വിവാഹം കഴിക്കുന്നവരിൽ ഒരാൾ ടിപിഎം വിശ്വാസിയും  മറ്റേ ആൾ ടിപിഎം അല്ലാത്ത വിശ്വാസിയും  ആണെങ്കിൽ ടിപിഎം വിശുദ്ധന്മാർ ഇത്തരം വിവാഹത്തിൽ പങ്കെടുക്കുകയില്ല. ടിപിഎമ്മിൽ സ്നാനപ്പെട്ട് അംഗം ആയില്ലെങ്കിൽ മറ്റേ പാർട്ടി വിവാഹം നടത്തണം.

Canon. 1086 §1. വിവാഹിതരാകുന്നവരിൽ ഒരാൾ കത്തോലിക്ക സഭയിലും മറ്റെയാൾ വേറെ സഭയിലും സ്നാനപ്പെട്ടവരാണെങ്കിൽ വിവാഹം അസാധുവാകും.

കാനോൻ 1124 : യോഗ്യതയുള്ള അധികാരിയുടെ അനുവാദമില്ലാതെ,  ഒരുവൻ  കത്തോലിക്ക സഭയിൽ സ്നാനമേറ്റതും മറ്റെയാൾ വേറൊരു സഭയിൽ ചേർക്കപ്പെട്ട് പൂർണമായി കുർബാനയിൽ പങ്കെടുക്കുന്നില്ലെങ്കിൽ  വിവാഹം നിരോധിക്കും.

Canon law 1124 to 1129. കാനോൻ നിയമം 1125.1 ഒരു കത്തോലിക്കാ പരിസ്ഥിതിയിൽ കുട്ടികൾ ജനിപ്പിക്കപ്പെടുമെന്ന വാഗ്ദാനമുണ്ടെങ്കിൽ ഇത്തരമൊരു മിശ്രവിവാഹം (കത്തോലിക്ക ക്രിസ്ത്യാനിയും പുറത്തുള്ള  ക്രിസ്ത്യാനിയും തമ്മിലുള്ള) അനുവദിക്കാവുന്നതാണ്.

ടിപിഎമ്മിലെ ശവസംസ്കാരം

ടിപിഎമ്മിൽ ഒരു ചടങ്ങുണ്ട്, ടിപിഎം വിശുദ്ധന്മാർ മരിച്ചവരുടെ കുടുംബത്തെ സന്ദർശിക്കുകയും രാത്രി മുഴുവനും പ്രാർഥിക്കുകയും സംസ്കാര ദിവസത്തിൻ്റെ തലേ രാത്രിയിൽ പാടുകയും ചെയ്യും.

റോമൻ കത്തോലിക്ക പാരമ്പര്യത്തിൽ ഇതിനെ FUNERAL VIGIL എന്ന് വിളിക്കുന്നു. YAHOO ഉത്തരത്തിൽ, അടക്കത്തിന് മുൻപ് ആ വ്യക്തി ഉണർന്നിരുന്ന് തൻ്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ജാഗ്രത പാലിക്കുന്നു എന്ന് പറയുന്നു. റോമൻ കത്തോലിക്ക പാരമ്പര്യത്തിൽ അദ്ദേഹം ഒരു വിശുദ്ധനാണെങ്കിൽ പള്ളിയിലും വിശ്വാസി ആണെങ്കിൽ ഭവനത്തിൽ നടത്തുന്ന പ്രാർത്ഥനയെ FUNERAL MASS എന്ന് അറിയപ്പെടുന്നു.
ടിപിഎം അല്ലാത്ത വിശ്വാസിയുടെ ശവസംസ്കാരം

തങ്ങളുടെ സഭയിൽ പങ്കെടുക്കാത്തവരുടെ ശവസംസ്കാരം ടിപിഎം നടത്തുകയില്ലെന്ന് നമ്മൾക്കറിയാം.

കാനോൻ നിയമം 1183 മുതൽ 1185 വരെ,  ആർക്ക് ശവസംസ്കാരം കൊടുക്കണം ആർക്ക് കൊടുക്കേണ്ട എന്ന് പറയുന്നു?

കാനോൻ 1185 സഭാ ശവസംസ്കാരത്തിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു വ്യക്തിയുടെ  ശവസംസ്കാരം നടത്തരുത്.

ഇവിടെ കൂടുതൽ കാണുക

കർതൃമേശ അനുവദിക്കുകയില്ല

ടിപിഎമ്മിലെ അംഗമല്ലാത്ത ക്രിസ്ത്യാനികൾക്ക്  ടിപിഎം വിശുദ്ധർ കർതൃമേശ നിഷേധിക്കുന്ന സമയത്ത് വിശ്വാസികൾ എത്രമാത്രം ഭയചകിതരായി മാറും? ടിപിഎമ്മിലെ വിശ്വാസികൾ മറ്റു സഭകളിലെ കർതൃമേശയിലും പങ്കെടുക്കാൻ അവർ അനുവദിക്കുന്നില്ല. ബൈബിളിൽ എവിടെയാണ് അത് എഴുതിയിരിക്കുന്നത് എന്ന് ഞങ്ങൾ ചിന്തിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ, മാർപാപ്പ എഴുതിയ കത്തോലിക്ക ബൈബിളിൽ നിന്നും  രാമൻകുട്ടി എന്ന CATECHIST ഇത് എടുത്തിരിക്കുന്നു.

കത്തോലിക്കർ കത്തോലിക്കരല്ലാത്ത വർക്ക് കർതൃമേശ കൊടുക്കത്തില്ല,  കത്തോലിക്കരെ മറ്റു സഭകളിൽ പങ്കെടുക്കാനും അനുവദിക്കില്ല. കാനോന നിയമ നമ്പർ 844 കാണുക. മുകളിൽ പറഞ്ഞിരിക്കുന്ന വെബ്സൈറ്റിൽ volican.va അല്ലെങ്കിൽ google canon number 844 നോക്കുക

CANNON.844 §1. കത്തോലിക്ക ശുശ്രുഷകർ ഈ കൂദാശകൾ നിർവഹിക്കുന്നു. കത്തോലിക്ക അംഗങ്ങളോട് … .മാത്രമല്ല, കത്തോലിക്ക  ശുശ്രുഷകരിൽ നിന്നുമാത്രമേ സ്വീകരിക്കാവൂ.

മുൻ ടിപിഎം വേലക്കാരോടുള്ള ടിപിഎമ്മിൻ്റെ നിലപാട് (വീണുപോയ വിശുദ്ധന്മാർ)

ടിപിഎം സഭയിൽ പങ്കെടുക്കുന്ന മുൻ ടിപിഎം പ്രവർത്തകനായ ഒരു വിശ്വാസിക്ക് പാടാനോ പ്രസംഗിക്കാനോ അനുവാദമില്ല. അദ്ദേഹത്തിന്  ഏതെങ്കിലും തരത്തിലുള്ള ശുശ്രൂഷ നൽകുകയില്ല.

കാനോൻ 292 മതപഠനം നഷ്ടപ്പെട്ട ഒരു പുരോഹിതൻ (വൃത്തികേടാക്കുക) …….. അതിനൊപ്പം എല്ലാ അവകാശവാദങ്ങളും നഷ്ടപ്പെടും …

കാനോൻ 291. ഉത്തരവുകളുടെ മുൻവിധി കൂടാതെ, ഉത്തരവുകളുടെ ശക്തി പ്രയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നു.

കാനോൻ 976. മതമേഖലാ ഭരണകൂടം നഷ്ടപ്പെട്ടാൽ, എല്ലാ ഓഫീസുകളിലും പരിപാടികളിലും ഏതെങ്കിലും ഡെലിഗേറ്റഡ് സ്ഥാനങ്ങളിലും അയാൾ അവഗണിക്കപ്പെട്ടിരിക്കുന്നു. ഇവിടെ പരിശോധിക്കുക

മേശവിരി

ടിപിഎം സഭയിൽ മേശമേൽ വിരിച്ചിരിക്കുന്ന വാഖ്യം എഴുതിയിട്ടുള്ള ഒരു വെളുത്ത തുണി ഉണ്ട്.

ഇത് സഹോദരിമാർ പ്രത്യേകമായി മടക്കി സൂക്ഷിച്ചു വെയ്ക്കും.

ഓർത്തഡോക്സ് സഭ ഈ മേശവിരിയെ ANTIMENSION എന്ന് വിളിക്കുന്നു. കത്തോലിക്ക സഭ അതിനെ അൾത്താര തുണി എന്ന് വിളിക്കുന്നു. അതിന്മേൽ “യേശു ജയിക്കുന്നു” എന്ന് മുദ്രകുത്തിയിട്ടുണ്ട്.

വെബ്സൈറ്റ് പറയുന്നു,

117. അൾത്താര ഒരു വെളുത്ത തുണികൊണ്ട് മൂടണം … ..

304. “ഭക്തിയുടെ … …… അവിടെ ഒരു വെളുത്ത തുണി, ആകൃതി, വലുപ്പം, ബലിപീഠത്തിൻ്റെ രൂപകൽപ്പന കൊണ്ട് അലങ്കരിക്കണം

കർതൃമേശക്ക് ഉപവാസവും കുമ്പസാരവും

സഭയ്ക്ക് മുൻപാകെ 3 ദിവസം ഉപവാസവും കുമ്പസാരവും ജനങ്ങളെ കൊണ്ട്  ചെയ്യിപ്പിക്കും. ടിപിഎമ്മിൻ്റെ ഈ ജീവിതരീതി എവിടെ നിന്ന് ഉത്ഭവിച്ചു? പാസ്റ്റർ പോൾ രാമൻകുട്ടിക്ക് ലഭിച്ച വെളിപ്പാടുകളിൽ നിന്ന്? അല്ലെങ്കിൽ റോമൻ കത്തോലിക്ക നിയമങ്ങളിൽ നിന്ന് നിയമാനുസൃതം

കാനോൻ 1387 ഉം 2043 ഉം വെബ്‌സൈറ്റിൽ നിന്നും ദയവായി വായിക്കുക

ഈ കൂദാശയുടെ യോഗ്യമായ സ്വീകരണത്തിന് വിശ്വാസികൾ അവരുടെ സഭയിൽ ഉപവാസം പാലിക്കണം.

ടിപിഎമ്മിലെ അധികാരശ്രേണി

സീനിയോറിറ്റി അനുസരിച്ച് ടിപിഎമ്മിൽ അധികാരശ്രേണി സംവിധാനം നിലവിലുണ്ട്. ഉന്നത പദവി ചീഫ് പാസ്റ്ററാണ്. അദ്ദേഹത്തിൻ്റെ കീഴിൽ  ഡെപ്യൂട്ടിചീഫ്. സെൻറ്റെർ പാസ്റ്റർമാർ ഓരോ സെൻറ്റെറിലും തലവന്മാരാണ്. പിന്നെ, പ്രാദേശിക പാസ്റ്റർ, മൂപ്പൻ, ചെറിയ സഹോദരൻ .. & മൂപ്പത്തി … & കൊച്ചു  സഹോദരി തുടങ്ങിയവ .. ടിപിഎം പാസ്റ്ററുമാരെ “അപ്പച്ചൻ” എന്നും മദർമാരെ “അമ്മച്ചി” എന്നും വിളിക്കുന്നു.

മത്തായി 23:8 ൻ്റെ ലംഘനമായി റോമൻ കത്തോലിക്ക ബിഷപ്പുമാരെ “ഫാദർ” എന്ന് വിളിക്കുന്നു. അവർക്ക് പല വിധത്തിലുള്ള അധികാരശ്രേണി ഉണ്ട്.
വിശ്വാസികൾ

ടിപിഎം അംഗങ്ങളെ വിശ്വാസികൾ എന്ന് വിളിക്കുന്നു.

ആർ സി സി യിലെ സാധാരണക്കാരെ “വിശ്വസ്തർ” എന്ന് വിളിക്കുന്നു.
യൂണിഫോം ഡ്രസ്സ് കോഡുകൾ

ടിപിഎം വൈദികർ ജനങ്ങളിൽ നിന്ന് വ്യത്യസ്തമായ വസ്ത്രധാരണം ചെയ്യുന്നു. ഒരിക്കൽ ശുശ്രുഷയിൽ ചേർന്നാൽ അവർ മറ്റേതൊരു വസ്ത്രവും ധരിക്കാൻ പാടില്ല! തുടക്കത്തിൽ, ഒരു കുങ്കുമ നിറമുള്ള വസ്ത്രമായിരുന്നു, പിന്നീട് കുറച്ചു കാലം കഴിഞ്ഞപ്പോൾ അവർ ശുദ്ധിയുടെയും വിശുദ്ധിയുടെയും (ബാഹ്യമായ നീതി) അടയാളമായി വെള്ളയിലേക്ക് മാറ്റി.

കുറഞ്ഞപക്ഷംഞായറാഴ്ചകളിൽ വിശ്വാസികൾ വെളുത്ത വസ്ത്രം ധരിക്കണമെന്നത് നിർബന്ധം ആകുന്നു.

കാനോൻ 284 പുരോഹിതരുടെ സമ്മേളനങ്ങളും നിയമാനുസൃതമായ പ്രാദേശിക ആചാരങ്ങളും അനുസരിച്ച് വൈദികർ അനുയോജ്യമായ സഭാ വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്.

കാനോൻ 669 §1. മതനിയമങ്ങൾ, അവരുടെ പ്രതിഷ്ടയുടെ മുദ്രാവാക്യമായും ദാരിദ്ര്യത്തിൻ്റെ സാക്ഷി എന്ന നിലയിലും നിർമ്മിച്ച സ്ഥാപനത്തിൻ്റെ സ്വഭാവം (വസ്ത്രധാരണം / ഡ്രസ്സ്) ആണ്.

ഫെയിത് ഹോം

ടിപിഎം വേലക്കാർ താമസിക്കുന്ന വീടിനെ ഫെയിത് ഹോം എന്ന് വിളിക്കുന്നു.

റോമൻ കത്തോലിക്ക സന്യാസിമാരും കന്യാസ്ത്രീകളും മൊണാസ്ട്രിയിലോ  ആശ്രമങ്ങളായ വീടുകളിലോ താമസിക്കുന്നു. യേശുവും അപ്പോസ്തലൻമാരും കല്ലുകൾ കൊണ്ടും  സിമൻറ്റുകൾ കൊണ്ടും പള്ളികൾ നിർമ്മിച്ചില്ല.
ട്രെയിനിംഗ് പീരീഡ്

അവർക്ക് രണ്ട് വർഷം നീണ്ടുനിൽക്കുന്ന പരിശീലനം ഉണ്ട്. അത് ഒരു ദൈവശാസ്ത്ര സെമിനാരി അല്ല, അവർ ശാരീരികമായി കഠിനമായി അധ്വാനിച്ച് അനുസരണം പഠിക്കണം.

സന്യാസ ജീവിതത്തിൽ വിദഗ്ദ്ധനായ ഒരാളുടെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ മൂന്നു വർഷമെങ്കിലും പരിശീലിപ്പിക്കേണ്ടതാണ് …… അയാൾക്ക് നൽകുന്ന അനുസരണം പ്രകടമാക്കണം.
ഫെയിത് ഹോമിലെ ദൈനംദിന പ്രാർത്ഥന സമയം

സ്തുതി 4 AM, ബൈബിൾ വായന 5 AM, പ്രാർത്ഥന  7 AM –  9 AM,  രാത്രി സ്തുതി 10 PM

RC റൂൾബുക്കിൽ ഈ ദൈനംദിന പ്രാർഥന സമയദൈർഘ്യം പ്രാർത്ഥന  അല്ലെങ്കിൽ ദൈവിക മണിക്കൂർ അല്ലെങ്കിൽ കാനോനിക്കൽ സമയം അല്ലെങ്കിൽ ബ്രെവറിയുടെ ആരാധനാസ്ഥാനമായി വിളിക്കപ്പെടുന്നു.
ലോക്കൽ ബ്രാഞ്ച് ഫെയിത് ഹോം സന്ദർശനം

സെൻറ്റെർ പാസ്റ്റർമാർ ലോക്കൽ സഭകൾ സന്ദർശിച്ച് വേലക്കാർ ശരിയായ രീതിയിൽ പ്രാർത്ഥിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ലോക്കൽ പാസ്റ്റർമാരെ  മുൻകൂർ അറിയിക്കാതെ, അവർ ലോക്കൽ സഭയിൽ പുലർച്ചെ 4.00 ന് എത്തിച്ചേരും. അവിടത്തെ ലോക്കൽ പാസ്റ്റർ രോഗിയാണെങ്കിൽ സെൻറ്റെർ പാസ്റ്റർ സന്ദർശിക്കാറുണ്ട്.

Canon 628 & Canon 555 (point 2 & 4) വായിക്കുക.
വിശ്വാസികളെ സന്ദർശിക്കുക

ടിപിഎം വേലക്കാർ ജനങ്ങളെ സന്ദർശിക്കാൻ പോകുന്ന സമയത്ത്‌ ജനങ്ങൾ അവർക്ക് പണം കൊടുക്കും.

യേശു പറഞ്ഞു, “വീട്ടിൽനിന്നു വീട്ടിലേക്ക് മാറിപ്പോകരുത്” (ലൂക്കോസ് 10: 7). റോമൻ കത്തോലിക്ക നിയമ വ്യവസ്ഥ (റൂൾബുക്ക്) ആർസി സന്യാസിമാരും കന്യാസ്ത്രീകളും കുടുംബങ്ങളെ സന്ദർശിക്കാൻ ആവശ്യപ്പെടുന്നു. ടിപിഎം സ്ഥാപകർ ബൈബിളിനുപകരം RC പള്ളിയുടെ നിയമങ്ങൾ പിന്തുടരാനും, ദൈവം നൽകിയ വെളിപ്പാടിൽ ഈ സഭ സ്ഥാപിതമായതായി എന്ന് തെറ്റായി പ്രചരിപ്പിക്കാനും തീരുമാനിച്ചു!

Can. 529 §1. വായിക്കുക

ശുശ്രുഷകന്മാരുടെ ബ്രഹ്മചര്യ

ടിപിഎമ്മിനുള്ളിൽ, നിങ്ങൾക്ക് സേവനം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ വിവാഹം കഴിക്കാൻ പാടില്ല. ഈ വെളിപ്പാട് ടിപിഎം ചീഫ് പാസ്റ്റർക്ക് മാത്രമല്ല ടി.പി.എമ്മിന് 1000 വർഷം മുൻപ് ആർസി & ഓർത്തോഡോക്സ് സഭക്കും കിട്ടി.

കാനോൻ 277 §1. സ്വർഗരാജ്യത്തിനുവേണ്ടി തികച്ചും ശാശ്വതമായ ഒരു തുടർച്ചയെ നിരീക്ഷിക്കാൻ പുരോഹിതർ ബ്രഹ്മചാരികൾ ആയിരിക്കണം. അതുകൊണ്ട് ദൈവത്തിൻ്റെ ഒരു പ്രത്യേക ദാനമാണ് ബ്രഹ്മചര്യം. ശുദ്ധമായ  ഹൃദയം  ക്രിസ്തുവിനു കൂടുതൽ എളുപ്പത്തിൽ കീഴ്പെടുവാനും തങ്ങളെത്തന്നെ സമർപ്പിക്കുവാനും കഴിയുന്നു. ദൈവ സേവനത്തിലും മനുഷ്യത്വത്തിലും കൂടുതൽ സ്വാതന്ത്ര്യവും കിട്ടുന്നു.
ശനിയാഴ്ച രാത്രി പ്രാർത്ഥന

സാധാരണഗതിയിൽ, ടിപിഎം ശുശ്രുഷകന്മാർ ഫെയിത് ഹോമിൽ താമസിക്കുന്ന യുവാക്കളോടും കുട്ടികളോടും ഞായറാഴ്ചത്തെ അനുഗ്രഹത്തിനായി ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷം പ്രാർത്ഥിക്കാൻ ആവശ്യപ്പെടും.

റോമൻ കത്തോലിക്ക സഭകളിൽ ഇതിനെ VIGIL എന്ന് വിളിക്കുന്നു. VIGIL എന്നാൽ പ്രധാന ദിവസം (പ്രത്യേക ദിവസം) പ്രാർഥിക്കുന്നതിനുമുമ്പ് രാത്രിയിൽ ഉണർന്ന് ജാഗ്രതയോടെ ഇരിക്കുന്നതാകുന്നു.

ശനിയാഴ്ച മാസ്സും അവർക്കുണ്ട് (വിശുദ്ധ ശനിയാഴ്ച).

ബുധനാഴ്ചയും ശനിയാഴ്ചയും ഉപവാസം

ടിപിഎം വേലക്കാർ ബുധനാഴ്ചയും ശനിയാഴ്ചയും ഉപവസിക്കുന്നു.

ഈ വെബ്സൈറ്റിലെ രണ്ടാമത്തെ കാര്യം പറയുന്നു, ഓർത്തഡോക്സ് ക്രിസ്ത്യാനികൾ ബുധനാഴ്ചയും വെള്ളിയാഴ്ചയും നോമ്പെടുക്കുന്നു എന്ന് പറയുന്നത് അസാധാരണമല്ല, കാരണം ഞായറാഴ്ചകളിൽ അവർ കുർബാന എടുക്കാൻ ഉദ്ദേശിക്കുന്നു.
പുസ്തകങ്ങൾ എഴുതുക വായിക്കുക, പ്രസിദ്ധീകരിക്കുക, ഇൻറ്റർനെറ്റ്

ടിപിഎം വിശ്വാസികളെ ക്രിസ്തീയ പുസ്തകങ്ങൾ വായിക്കുന്നതിൽ നിന്നും എഴുതുന്നതിൽ നിന്നും വിലക്കിയിരിക്കുന്നു.

ഇൻറ്റർനെറ്റ് പോലെയുള്ള സോഷ്യൽ കമ്മ്യൂണിക്കേഷൻ മീഡിയയിൽ പോസ്റ്റ്   ചെയ്യുന്നതിൽ നിന്നും വിലക്കുണ്ട്.

കാനോൻ 831 §1: നീതിയും  ന്യായവുമായ കാരണം ഇല്ലെങ്കിൽ, ക്രിസ്തുവിൻ്റെ വിശ്വസ്തനായ (കാത്തലിക് വിശ്വാസം = ടിപിഎം വിശ്വസി) ഒരു അംഗവും പത്രങ്ങളിലും ലഘുലേഖകളിലും ആനുകാലികളിലും കത്തോലിക്ക മതത്തെയോ സദാചാരത്തെയോ ആക്രമിക്കാൻ ഉപകരിച്ചിട്ടുള്ള പ്രസിദ്ധീകരണങ്ങളിൽ എഴുതരുത്.

Canon 826 §3 & Canon 831 §2 വായിക്കുക

അനുസരണം

സീനിയേഴ്സിനോടും സെൻറ്റെർ പാസ്റ്റർമാരോടും ടിപിഎം വേലക്കാർ അനുസരണം കാട്ടണം.

റോമൻ കത്തോലിക്കാ നിയമങ്ങളിൽ നിന്ന് ടിപിഎം ശുശ്രുഷകന്മാരുടെ   അനുസരണത്തിൻ്റെ കാരണവും എടുത്തിരിക്കുന്നു. അനുസരിക്കുന്നത് തെറ്റല്ല,  പക്ഷേ ടിപിഎമ്മിൽ ഈ വാക്യത്തിൻ്റെ ഉപയോഗം ആർസി സഭയിൽ നിന്ന് ഉരുത്തിരിഞ്ഞിരിക്കുന്നു

Canon rule number 273 നോക്കുക.

ക്രിസ്തുവിൻറെ മണവാട്ടിയെ ഒരുക്കുന്നതിനുള്ള പ്രത്യേകമായ കരാർ

അവർ ക്രിസ്തുവിൻ്റെ മണവാട്ടിയെ ഒരുക്കുന്ന പ്രതിഷ്ഠിക്കപ്പെട്ട വിശുദ്ധ  ശുശ്രുഷകന്മാരാണെന്ന് ടിപിഎം ശുശ്രുഷകന്മാർ പറയുന്നു. അവർക്ക് സഭയെ പൂർണയാക്കാനുള്ള കൂടുതൽ ആഴത്തിലുള്ള മർമ്മം നൽകിയിട്ടുണ്ട്. ടിപിഎമ്മിന് അറിയാവുന്നതുപോലെ സഭയെ പൂർണമാക്കുന്ന അപ്പോസ്തലിക   സത്യത്തെക്കുറിച്ച് വേറൊരു സഭക്കും അറിവില്ല. അതുകൊണ്ട് ടിപിഎം സഭയെ ഉപേക്ഷിക്കുന്നവരെ പിന്മാറ്റക്കാരും വീണുപോയവരെന്നും വിളിക്കുന്നു.

കത്തോലിക്ക കാനോൻ നിയമം 275 കത്തോലിക്കയിലെ ഉദ്ധരണി നമ്മെ ഓർമ്മിപ്പിക്കുന്നു – “കത്തോലിക്ക സഭയ്ക്ക് പുറത്ത്‌ രക്ഷ ഇല്ല”. ആർസി സഭയ്ക്ക് ക്രിസ്തുവിൻ്റെ മണവാട്ടിയെ ഒരുക്കാനുള്ള മർമ്മം ഏല്പിച്ചിരിക്കുന്നു.
സംഗീതവും പാട്ടുകളുടെ സെർവീസും

ടിപിഎം ഉപദേശങ്ങളനുസരിച്ചു് ബൈബിളിൽ നിന്നും പാട്ട് ആയിരിക്കണം. (ഓരോ ടിപിഎം പാട്ടിൻ്റെയും അവസാന സ്റ്റാൻസാ സീയോൻ / RAPTURE ആയിരിക്കും).

ഒരേ ഈണത്തിലുള്ള ടിപിഎം പാട്ടുകൾ നിങ്ങൾ കേൾക്കും, എന്നിട്ട്  ലളിതമായ സംഗീതം ഞങ്ങൾ ഇഷ്ടപ്പെടുന്നു എന്ന് പറയും.

സഹോദരിമാർ നയിക്കുന്നു (മറ്റുള്ളവരല്ല).

ആരാധനയിൽ കൂടുതൽ സംഗീത ഉപകരണങ്ങളുടെ ഉപയോഗം ടിപിഎം നിരോധിക്കുന്നു

വെബ്സൈറ്റിൽ പറയുന്നു, പാടാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള പാട്ടുകൾ എപ്പോഴും കത്തോലിക്ക ഉപദേശത്തിന് അനുസൃതമായിരിക്കണം; വാസ്തവത്തിൽ അത്  വിശുദ്ധ ലിഖിതങ്ങളിൽനിന്നും പ്രഥമ മതത്തിൽ നിന്നും എഴുതണം .
PRAISE THE LORD ആവർത്തിക്കുക

“PRAISE THE LORD” 100 കണക്കിന് തവണ ആവർത്തിക്കാൻ ടിപിഎം പറയുന്നു.

ഇത് തെറ്റാണോ? ദൈവത്തെ സ്തുതിക്കുന്നതിൽ തെറ്റൊന്നുമില്ല, മറിച്ച് തിരുവെഴുത്തിന് അപരിചിതമായി തിരുവെഴുത്തിൽ നിന്ന് ഒരു പദപ്രയോഗം എടുത്ത്‌ വേറെ ഒരു പ്രൊട്ടസ്റ്റൻറ്റ് സഭയും ചെയ്യാത്ത രീതിയിൽ ഒരുവിടുന്നത് അസാധാരണമാകുന്നു. ആർസി പള്ളിയിൽ മാത്രമേ ഈ ഉരുവിടിലുള്ളു –   അവരുടെ ഉരുവിടിൽ വാചകം വ്യത്യസ്തമാണ്.

ആർസിസി നിയമം അനുസരിച്ച്, ഒരു കത്തോലിക്ക അംഗത്തിന് ഏതെങ്കിലും ഉരുവിടലിന് സീനിയർമാരുടെ അംഗീകാരം വേണം, അതിനു ശേഷം പല തവണ ആവർത്തിക്കാൻ സാധാരണക്കാരെ നിർബന്ധിതരാകണം.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *