ടിപിഎമ്മിലെ കാത്തിരുപ്പ് യോഗങ്ങൾ എല്ലായ്‌പ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു. അ വർ വളച്ചൊടിക്കുന്ന കലയിൽ നൈപുണ്യം നേടിയതിനാൽ, ഓരോ ശനിയാഴ്ചയും വൈ കുന്നേരം യാതൊരു പ്രയോജനവുമില്ലാത്ത ജനങ്ങളെ ചവറ്റു കൊട്ടയിലേക്ക് തള്ളുന്നു.
ചോദ്യം : പരിശുദ്ധാത്മാവിൻ്റെ അഭിഷേകം യേശുവിൻ്റെ ശിഷ്യന്മാർക്ക് കൊടുക്കുവാനു ള്ള ദൈവത്തിൻ്റെ ഉദ്ദേശ്യം എന്താണെന്ന് നിങ്ങൾക്കറിയാമോ?
ഉത്തരം : പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ സുവിശേഷം പ്രസംഗിക്കുക.
അപ്പൊ.പ്രവ.1:8, “എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോ ളവും എൻ്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.”
പരിശുദ്ധാത്മാവിനാൽ ലഭിച്ചിട്ടുള്ള ഈ അധികാരത്തിൻ്റെ പ്രധാന വശങ്ങളിലൊന്ന് ദൈ വത്തിൽ / ക്രിസ്തുവിലുള്ള അതേ സ്നേഹത്തിൻ്റെ ആത്മാവാണ് എന്നതാകുന്നു. പ്രത്യാ ശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിൻ്റെ സ്നേഹം നമുക്ക് നല്കപ്പെട്ട പരിശുദ്ധാത്മാവിനാ ൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ. റോമർ 5:5.
തൻ്റെ സ്വന്തം ഏകജാതനായ പുത്രനെ, നഷ്ടപ്പെട്ടുപോയ ലോകത്തിലേക്ക് അയച്ച് ദൈവം മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹം വെളിപ്പെടുത്തിയിരിക്കുന്നു. യോഹന്നാൻ 3:16. തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാ പിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
അതിനാൽ പരിശുദ്ധാത്മാവ് നമ്മിൽ ഉള്ളപ്പോൾ, നഷ്ടപ്പെട്ടുപോയ ലോകത്തിലേക്ക് പോ യി, യേശുവിൻ്റെ സുവിശേഷം ശിഷ്യന്മാരെ പോലെ പ്രഖ്യാപിച്ച് പാപികളെ രക്ഷിക്കാൻ സഹായിക്കണമെന്ന് നമ്മിൽ നിന്നും പ്രതീക്ഷിക്കപ്പെടുന്നു. ഓരോ ശനിയാഴ്ചയും നമ്മൾ അയൽവാസികൾക്കുവേണ്ടി ഒരു ശബ്ദകോലാഹലം സൃഷ്ഠിക്കാൻ പാടില്ല. പരിശുദ്ധാത്മാ വ് നമ്മെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും, എല്ലാ വിധത്തിലും നമ്മെ പഠിപ്പിക്കു കയും ചെയ്യുന്നു എന്നത് ശരിയാണ്. എന്നാൽ ടിപിഎം ശുശ്രുഷകന്മാരുടെയും വിശ്വാസി കളുടെയും ജീവിതത്തിൽ അത് സംഭവിക്കുന്നത് നാം കാണുന്നില്ല.
എല്ലാവരും ചേർന്ന് അന്യഭാഷയിൽ സംസാരിക്കുന്നത് വിലക്കിയിട്ടുണ്ടോ?
ടിപിഎം വിശ്വാസികൾ “ഈ സഭ അപ്പൊസ്തലിക തത്വത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു” എന്ന് വിചിത്രമായി സംസാരിക്കുന്നു. എന്നാൽ, വസ്തുത തീർച്ചയായും വിരുദ്ധമാണ്. ഈ സഭയുടെ നേതാക്കൾ അപ്പൊസ്തലിക നിർദ്ദേശങ്ങളെ ധിക്കാരത്തോടെ ലംഘിക്കുന്നു. അപ്പൊസ്തലിക തത്വങ്ങൾ അവരുടെ ഉപദേശങ്ങൾക്കനുസരിച്ച് അവർ വളച്ചൊടിക്കുന്നു. കൊരിന്ത്യർക്ക് എഴുതിയ ലേഖനത്തിൽ അപ്പൊസ്തലനായ പൗലോസ് പൊതുവിൽ അന്യ ഭാഷ സംസാരിക്കുന്നതിനെ പറ്റി സഭയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കു ന്നു. അദ്ദേഹം പറയുന്നു,
1 കൊരിന്ത്യർ 14:27-28, “അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടുപേരോ ഏറിയാ ൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനി ക്കയും ചെയ്യട്ടെ. വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോ ടും ദൈവത്തോടും സംസാരിക്കട്ടെ.”
അപ്പൊസ്തലനായ പൌലോസിൻ്റെ ഈ ലളിതമായ പ്രബോധനത്തെക്കുറിച്ച്, ഒരു പേജ് വ്യാഖ്യാനം ഞാൻ നൽകണമോ? കാത്തിരുപ്പ് യോഗങ്ങളിൽ പങ്കെടുക്കരുത് അല്ലെ ങ്കിൽ നടത്തരുതെന്ന് വളരെ ലളിതമായ ഭാഷയിലാണ് ഇത് എഴുതിയിരിക്കുന്നത്? നി ങ്ങൾ ഒരുമിച്ചു വരുമ്പോൾ (വാക്യം 26), വ്യാഖ്യാനിക്കാൻ ആളുകൾ ഉണ്ടെങ്കിൽ മാത്രം അന്യഭാഷകളിൽ സംസാരിക്കുക എന്ന് വ്യക്തമായ വാക്കുകളിൽ പൌലോസ് പറയു ന്നില്ലേ? അങ്ങനെ ചെയ്യുമ്പോൾ, ഓരോരുത്തരായി പറയണം, ഒന്നിച്ചു സംസാരിക്കാൻ പാ ടില്ലെന്ന് മനസ്സിൽ ഓർക്കുക. അല്ലാത്തപക്ഷം, വ്യാഖ്യാനി ഇല്ലെങ്കിൽ മിണ്ടാതിരിക്കുക. എന്തുകൊണ്ട് ടിപിഎമ്മിലെ അപ്പൊസ്തലന്മാർ അവ പരസ്യമായി നിരാകരിക്കുന്നു (വാക്യം 37)? എന്തുകൊണ്ട് യേശുവിൻ്റെ അപ്പൊസ്തലന്മാരുടെ ഉപദേശങ്ങൾക്കെതിരായി ടിപിഎമ്മിലെ അപ്പൊസ്തലന്മാർ പഠിപ്പിക്കുകയും പരിശീലിക്കുകയും ചെയ്യുന്നു?
ഇനി പാസ്റ്റർ എസ്സ് ബി ഏണസ്റ്റ് പറയുന്നത് ശ്രദ്ധിക്കുക.
സഭയിൽ അച്ചടക്കം പാലിക്കണമെന്ന് അദ്ദേഹം സമ്മതിക്കുന്നു. കൂടാതെ, കയ്യടി നിരു ത്സാഹപ്പെടുത്തുന്നു. പിന്നീട് പൗലോസിൻ്റെ വാക്കുകൾ വളരെ സൂക്ഷ്മമായി വളച്ചൊടി ച്ചു ടിപിഎമ്മിൻ്റെ കാത്തിരുപ്പ് യോഗങ്ങൾക്ക് അനുയോജ്യമായി മാറ്റുന്നു. എല്ലാവരും കൈയടിക്കുന്നതും എല്ലാവരും അന്യഭാഷയിൽ സംസാരിക്കുന്നതും ശരിയാണ്, പക്ഷേ ഒരാൾ മാത്രം അന്യഭാഷ സംസാരിക്കുന്നത് ചിലപ്പോൾ പൈശാചികവും ആകാം. കാ ത്തിരുപ്പ് യോഗങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ചിലർ ആക്രോശിക്കുന്ന ആക്രോശ ങ്ങളെ നാം കാണുന്ന അവസരങ്ങളിൽ അദ്ദേഹം ശരിയായിരിക്കാം. പക്ഷെ, എല്ലാവരും കൈയടിക്കു ന്നതും എല്ലാവരും അന്യഭാഷയിൽ സംസാരിക്കുന്നതും ശരിയാണ് എന്ന് എസ് ബി ഏണസ്റ്റ് പറഞ്ഞ പ്രസ്താവനയോട് ഞാൻ വിയോജിക്കുന്നു. കൊരിന്ത്യസഭയെ പഠിപ്പിക്കുവാൻ ദൈവം അപ്പൊസ്തലനായ പൌലോസിനോട് നിർദേശിച്ചതിൻ്റെ തുറന്ന എതിർപ്പാണിത്? എല്ലാവരും കൈയടിക്കുകയും അന്യഭാഷാ സംസാരിക്കുകയും ചെയ്യു ന്നതിനേക്കാൾ നിശ്ശബ്ദത പാലിക്കാനാണ് പൗലോസ് പറയുന്നത്.
അപ്പൊസ്തല പ്രവർത്തികൾ 2->0 അദ്ധ്യായം ബർബ്ബരമോ?
ഒരു ടി.പി.എം. വിശ്വാസി അപ്പൊസ്തല പ്രവൃത്തികൾ 2->0 അദ്ധ്യായത്തിലെ പെന്തക്കോസ്ത് സംഭവങ്ങൾക്ക് ഒരു വിശദീകരണം കൊടുത്തു. സഹോദര സഹോദരിമാരെ, അപ്പോ.പ്ര വ. 2-ലെ ഭാഷ മനസ്സിലാക്കാവുന്നതാണല്ലോ (അപ്പോ.പ്രവ. 2:11). അതിന് ഒരു വ്യാഖ്യാന ത്തിൻ്റെയും ആവശ്യമില്ല. പാർത്തിയൻ, മേദ്യർ, ഫ്രിഗിയ, പാംഫീലിയ, കൈനസ്, അറബി കൾ മുതലായ മറ്റുഭാഷകളിൽ അവർ സംസാരിച്ചു (അപ്പോ.പ്രവ. 2: 8-11). അവർ എല്ലാവ രും “ദൈവത്തിൻ്റെ മഹാകാര്യങ്ങൾ” സംസാരിക്കുന്നു. അപ്പൊസ്തലന്മാരുടെ പ്രവർത്തന ങ്ങളിൽ പരാമർശിച്ചിരിക്കുന്ന “അന്യഭാഷകൾ” അറിയപ്പെടുന്നതും മനസ്സിലാക്കാവുന്ന തും ആയ ഭാഷയാണ്, കൊരിന്ത്യർ 14-ലെ പോലെയല്ല. അപ്പൊസ്തല പ്രവൃത്തികൾ 2- ൽ, ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം ἕτερος (ഹെറ്റെറോസ് [heteros]) ആണ്. ഈ ഗ്രീക്കുപദം ബൈബിളിൽ 99 തവണ എഴുതിയിരിക്കുന്നു, അത് “അജ്ഞാതമായ” എന്ന് ഒരിക്കലും വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല. ഇത് വിചിത്രം, വേറൊന്ന്, മറ്റൊന്ന്, എന്നെല്ലാം വിവർത്തനം ചെയ്തിരിക്കുന്നു, ഒരിക്കൽ പോലും “അജ്ഞാതം” എന്ന് വിവർത്തനം ചെയ്തിട്ടില്ല. അപ്പോ. പ്രവ. 2– ലെ സംഭവം കൊരിന്ത്യരിലെ സംഭവത്തിൽ നിന്നും വ്യത്യസ്തമാണ്. രണ്ടും മിക്സ് ചെയ്യാൻ ശ്രമിക്കരുത്. അപ്പോസ്തല പ്രവൃത്തികൾ 2 ->0 അധ്യായം യോവേൽ പ്രവചന ത്തിൻ്റെ നി വൃത്തിയായിരുന്നു, 1 കൊരിന്ത്യർ സ്വകാര്യ പ്രാർത്ഥനയുടെ വിഷയമായി രുന്നു (14: 2). സ്വകാര്യപ്രാർത്ഥന (അന്യഭാഷകൾ) പരസ്യമാക്കപ്പെടുമ്പോൾ ജനങ്ങളോട് എന്താണ് പ റയുന്നതെന്ന് ജനങ്ങൾ മനസ്സിലാക്കണം. അതാണ് നേരിട്ട് അറിയപ്പെടുന്ന ഭാഷാപ്രസംഗം (അപ്പൊ.പ്രവ. 2, അപ്പൊ.പ്രവ.10) അല്ലെങ്കിൽ പരോക്ഷമായി പിന്നീട് വ്യാഖ്യാനത്താൽ (അപ്പോ.പ്രവ.14:27). അത് വായുവിൽ പറയരുത്. പൗലോസ് എന്താണ് പറയുന്നതെന്ന് നോക്കുക.
1 കൊരിന്ത്യർ 14:9-11, “അതുപോലെ നിങ്ങളും നാവുകൊണ്ട് തെളിവായ വാക്കു ഉച്ചരി ക്കാഞ്ഞാൽ സംസാരിക്കുന്നത് എന്തെന്നു എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോടു സം സാരിക്കുന്നവർ ആകുമല്ലോ. ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ട്; അവയിൽ ഒന്നും തെളിവില്ലാത്തതല്ല. ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബർ ബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും.”
സഹോദരി സഹോദരന്മാരെ അപ്പൊ.പ്രവ. 2 ബർബ്ബരൻ അല്ലായിരുന്നു! അപ്പൊ.പ്രവ. 2 ഉപയോഗിച്ച് ടിപിഎം ബർബ്ബരത്വം ന്യായീകരിക്കരുത്. യേശുവിൻ്റെ അപ്പോസ്തലനായ പൗലോസിനെ ശ്രദ്ധിക്കുക, ടിപിഎമ്മിലെ അപ്പൊലന്മാരുടെ പാരമ്പര്യത്തെ അവഗണി ക്കുക. അപ്പൊ.പ്രവ.10-ലും, അന്യഭാഷ മനസ്സിലായതായി കാണുന്നു, “അവർ അന്യഭാഷ കളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ” എന്ന് പറഞ്ഞതായി നാം മനസ്സിലാക്കുന്നു. (അപ്പോ.പ്രവ. 10:45).
സഭയുടെ ക്രമവും അച്ചടക്കവും
അന്യഭാഷയിൽ സംസാരിക്കുന്നതിൽ തെറ്റൊന്നുമില്ലേ? ഇല്ല! അന്യഭാഷ വിലക്കിയിരു ന്നുവെന്ന് പൗലോസ് പറയുന്നതായി ഞങ്ങൾ കാണുന്നുണ്ടോ? ഇല്ല! അപ്പോൾ എന്താണ് പ്രശ്നം? അപ്പൊസ്തലനായ പൌലോസ് പറയുന്നു, സഭയിൽ എല്ലാ കാര്യങ്ങളും കൃത്യമായും ചന്തമായും ക്രമീകരിക്കേണ്ടതാണ്. എല്ലാ ആളുകളും ഒരേ സമയം ഒന്നിച്ച് വ്യത്യസ്തമായി സംസാരിക്കുന്നു എന്നതാണ് ടിപിഎമ്മിൽ ഉള്ള പ്രശ്നം. ഇത് കുഴപ്പമാണ്. 1 കൊരി.14 ൽ പൌലോസ് ഇതേപ്പറ്റി സംസാരിക്കുന്നു. ഞാൻ ഒരു കാര്യം ചോദിക്കട്ടെ. എല്ലാ വിശ്വാസി കളും വ്യത്യസ്ത ഭാഷയിൽ വ്യത്യസ്ത ഗാനങ്ങൾ ഒരേസമയം ആലപിക്കുന്നുണ്ടോ? എന്തു കൊണ്ട്? ഒന്ന് സങ്കല്പിക്കുക! നിങ്ങളുടെ സെൻറ്റർ പാസ്റ്റർ ഇംഗ്ലീഷ് പാട്ട് 100 പാടുന്നു, തമി ഴ് പാട്ട് 150, വേലക്കാരന്മാർ പാടുന്നു, മലയാളം പാട്ട് 200 സഹോദരിമാർ പാടുന്നു, എല്ലാ വിശ്വാസികളും അവർ ആഗ്രഹിക്കുന്ന പ്രകാരം സ്തുതിഗീതങ്ങൾ പാടുന്നു. അവരെ എല്ലാ വരെയും അനുവദിക്കുക എന്ന ലക്ഷ്യത്തിൽ “ഞാൻ പാടാൻ എൻ്റെ ഹൃദയത്തിൽ പ്രചോ ദനം തരുന്നു! എല്ലാവരും കർത്താവിൽ സന്തോഷിക്കട്ടെ”. എങ്ങനെയിരിക്കും അത്? ആർ ക്കെങ്കിലും എന്തെങ്കിലും മനസ്സിലാക്കാൻ കഴിയുമോ? അതു കുഴഞ്ഞുമറിഞ്ഞതായി വി ളിക്കപ്പെടും. നിങ്ങൾക്ക് ഓരോരുത്തർക്കും ഇഷ്ട്ടപ്പെട്ട ഒരു പാട്ട് ഒന്നിച്ച് പാടാൻ അനുവ ദിക്കത്തില്ലെങ്കിൽ പിന്നെ എന്തിന് എല്ലാവരും ഒരുമിച്ചു അന്യഭാഷയിൽ നിറയുന്നു?
കൂടുതൽ സമയം നിറഞ്ഞിരുന്നാൽ, നിങ്ങളുടെ സാധ്യത കൾ മികച്ചതായിരിക്കും.
ടിപിഎമ്മിന് ഒരു ഉപദേശം ഉണ്ട്, രണ്ടാം വരവിൽ എടുക്കപ്പെടണമെങ്കിൽ നിങ്ങൾ പൂർണ്ണമായി ത യ്യാറായിരിണം. ഈ പൂർണ്ണ തയ്യാറെടുപ്പിനായി നിങ്ങൾ എപ്പോഴും അന്യഭാഷ പറയണം. അതു കൊണ്ട് ഓരോ ശനിയാഴ്ചയും അവരുടെ അഭിഷേ കം പുതുക്കാൻ അവർ ആവശ്യപ്പെടുന്നു. എങ്ങ നെ അവരുടെ അഭിഷേകം പുതുക്കുന്നു? ഓരോ ശനിയാഴ്ചയും തിരുവെഴുത്തുകൾ പരിശോധിക്കാ ത്തവർ വന്ന്, വലിയ ശബ്ദം പുറപ്പെടുവിക്കുകയും കർത്താവിൻ്റെ വരവിനായി എപ്പോഴും ഒരുങ്ങിയി രിക്കുകയും ചെയ്യുന്നുവെന്ന് പറയുമ്പോൾ അ ഭിഷേകം പുതുക്കുന്നു. ഈ അഭിഷേകം എടുക്കപ്പെ ടാൻ മതിയായതല്ലെന്ന് പറഞ്ഞു കൊണ്ട് പുരോഹിതർ ഒരു പ്രസ്താവന ചെയ്യും. ഇത് ജനങ്ങളെ കൂടുതൽ ഉച്ചത്തിൽ ശബ്ദ മുണ്ടാക്കാൻ പ്രേരിപ്പിക്കും. ടിപിഎം വിശ്വാസ ഭവനത്തിന് സമീപം സ്ഥലം വാങ്ങുന്നതി നു മുൻപ് ശനിയാഴ്ച രാത്രികളിലെ ഏറ്റവും ഭയാനകമായ അവസ്ഥ അറിയാതെ ഗതികേ ടിലായ അയൽക്കാരെ ഓർത്ത് ഞാൻ പരിതപിക്കുന്നു. ടിപിഎം തങ്ങളുടെ ജനങ്ങളെ “പൂർണ്ണർ” എന്നു വിളിക്കുന്ന കൊലോസ്യർ 1:28 ലെ അവസ്ഥ ഇതാകുന്നു.
ഇക്കാര്യത്തിൽ പൌലോസ് എന്ത് പറയുന്നു? അദ്ദേഹം പറയുന്നു, “നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ട് ഞാൻ ദൈവത്തെ സ്തുതി ക്കുന്നു. എങ്കിലും സഭയിൽ പതിനായിരം വാക്കു അന്യഭാഷയിൽ സംസാരിക്കുന്നതിനെ ക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന് ബുദ്ധികൊണ്ട് അഞ്ചുവാക്കു പറ വാൻ ഞാൻ ഇച്ഛിക്കുന്നു” (1 കൊരിന്ത്യർ 14:18-19). മനസ്സിൽ അഞ്ച് വാക്കുകൾ പറയുന്ന തിന് പകരം ടിപിഎം പാസ്റ്റർമാർ വിശ്വാസികളോട് അറിയാത്ത അന്യഭാഷകളിൽ പതി നായിരം വാക്കുകൾ സംസാരിക്കാൻ ആവശ്യപ്പെടുന്നു.
പരിശുദ്ധാത്മാവിനുവേണ്ടി കാത്തിരിപ്പ് യോഗങ്ങൾ നട ത്താൻ തിരുവെഴുത്തുകൾ ഉപദേശിക്കുന്നുവോ?
യേശുവിൻ്റെ വാക്കുകൾ (ലൂക്കോസ് 24:49), “എൻ്റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തി ൽ പാർപ്പിൻ” എന്ന വാക്കുകളിൽ നിന്നാണു കാത്തിരുപ്പ് എന്ന വാക്ക് ഉത്ഭവിച്ചത്. യേശു വിൻ്റെ ശിഷ്യന്മാർ കാത്തിരിപ്പിനു ശേഷം എന്ത് ചെയ്യുകയായിരുന്നു? അവർ ആഴ്ചയിൽ ഒന്നിച്ചു കൂടി വീണ്ടും കാത്തിരിക്കുകയായിരുന്നോ? അല്ല! അവർ യേശുവിനെ യെരുശ ലേമിലും യെഹൂദ്യയിലും ശമര്യയിലും ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും സാക്ഷ്യം വഹിക്കുകയായിരുന്നു. നിങ്ങൾ എപ്പോഴെങ്കിലും ഒരുമിച്ചു കൂടിവരുമ്പോൾ “പെന്തെ ക്കൊസ്ത് സ്മരണക്കായി ഈ കാത്തിരുപ്പ് അനുഷ്ഠിക്കുക എന്ന് യേശു പറഞ്ഞോ?” എന്നു ചോദിക്കുക. യേശു തൻ്റെ ശിഷ്യന്മാരോട് കാത്തിരിക്കാൻ എന്തുകൊണ്ട് പറഞ്ഞു? യേശു മേഘങ്ങളിൽ ആരോഹണം ചെയ്യുന്നതുവരെ അവർ ഉയരത്തിൽനിന്നു ശക്തി പ്രാപിച്ചിരുന്നില്ല? ഇത് മനസ്സിലാക്കുന്നതിനായി ഇസ്രായേലിൻ്റെ ഏഴു പെരുന്നാളുകളുടെ പ്രാധാന്യം നാം മനസ്സിലാക്കണം (ലേവ്യ 23). ഈ വിരുന്നുകൾ ദൈവ കലണ്ടർ എന്ന നില യിലാണ് കാണപ്പെടുന്നത്. യേശുവിൻ്റെ ക്രൂശുമരണം മുതൽ ഇത് നിറവേറി തുടങ്ങി – പെസഹാ (യോഹന്നാൻ 19:14) പെന്തക്കോസ്ത് അഥവാ 50->0 ദിവസം യിസ്രായേൽ ജനത നിരാർജ്ജന യാഗമായി അപ്പം കൊണ്ടുവരും. ദൈവാലയ കലണ്ടറിലെ ഈ സംഭവം നിറ വേറ്റേണ്ടതിനാൽ പരിശുദ്ധാത്മാവ് വരാൻ വേണ്ടി അമ്പതു ദിവസം വരെ കാത്തിരുന്നു. അതുകൊണ്ട് യേശു ശിഷ്യന്മാരോട് കാത്തിരിക്കാൻ പറഞ്ഞു. ആ വാക്യം നമുക്ക് ബാധ കമല്ലേ? അല്ലെങ്കിൽ നിങ്ങൾ യെരുശലേമിലേക്ക് പോയി അവിടെ കാത്തിരിക്കുക.
മാത്രമല്ല, ഈ ആഴ്ചതോറുമുള്ള വ്യായാമത്തെ ടിപിഎം ദൈവ സ്നേഹത്താൽ നിറയുന്നു എന്ന് തെറ്റായി വ്യാഖ്യാനിക്കുന്നു. അവർ റോമർ 5:5 ഉദ്ധരിക്കുന്നു. അവർ ഈ പ്രതിവാര വ്യായാമം വഴി ദൈവസ്നേഹത്തിൽ നിറയുന്നുവെന്ന് ചിന്തിക്കുന്നു. ഈ ദൈവസ്നേഹ ത്തിൽ അവർ നിറയുമ്പോഴെല്ലാം ഒരേ സ്ഥലത്ത് വന്ന് തുടരുകയും ചെയ്യുന്നു. ഒരു TPM വിശ്വാസിയോ ശുശ്രുഷകനോ വെളിയിൽ പോയി മറ്റുള്ളവരോട് ഈ സുവിശേഷം പ്രസം ഗിക്കുന്നത് നിങ്ങൾ കാണുകയില്ല (അപ്പൊ.പ്രവ. 1:8). അവരുടെ പാത്രങ്ങൾ ദ്വാരങ്ങളാൽ നിറഞ്ഞതാണ്, അതിനാൽ ഈ നിറഞ്ഞവർ സുവിശേഷ പ്രചാരണത്തിനായി ഒന്നും നിവ ർത്തിക്കുന്നില്ല. ആത്മാവിനെ ഒരു ഉദ്ദേശ്യത്തോടെ നല്കിയ പിതാവിൻ്റെ ഇഷ്ടം ചെയ്യാൻ അവർ താല്പര്യപ്പെടുന്നില്ല. പതിവുപോലെ ശനിയാഴ്ച ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ അവർ വീണ്ടും വരുന്നു.
വരങ്ങളും ഫലങ്ങളും
ആത്മാവിൻ്റെ ദാനങ്ങളെക്കുറിച്ചും ആത്മാവിൻ്റെ ഫലങ്ങളെക്കുറിച്ചും ബൈബിൾ എന്ത് പഠിപ്പിക്കുന്നു? പരിശുദ്ധാത്മാവിൻ്റെ ദാനങ്ങളിൽ ടിപിഎം വലിയ പ്രാധാന്യം കൽപ്പിക്കു ന്നു. പ്രത്യേകിച്ച് അന്യഭാഷക്ക്! നിങ്ങൾ അന്യഭാഷകളിൽ സംസാരിക്കാതിരുന്നാൽ ക്രി സ്തുവിൻ്റെ രണ്ടാം വരവിൽ എടുക്കപ്പെടുകയില്ലെന്ന് അവർ പഠിപ്പിക്കുന്നു. എന്നാൽ നിങ്ങ ൾക്ക് ഫലമില്ലെങ്കിൽ പിന്നെ നിങ്ങളുടെ വിശ്വാസം (മതം) മരിച്ചതായി അവർ ഒരിക്കലും പറയുകയില്ല. പൌലൊസ് പറയുന്നു: “ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളി ൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.” (1 കോരി.13:1). ദാനങ്ങളെക്കാൾ ഫലങ്ങളുടെ പ്രാധാന്യം എല്ലാവ ർക്കും അറിയാം. ലേഖനത്തിൻ്റെ ദൈർഘ്യം കൂട്ടുന്നതിൽ നിന്നും ഞാൻ പിന്തിരിയുന്നു. ഇത് എന്നെക്കാൾ നന്നായി നിങ്ങൾക്ക് അറിയാം! മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈ ത്താളമോ ആകാതിരിപ്പാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ.
ക്രിസ്തു ഇല്ലാത്ത പെന്തക്കോസ്ത്
ഉപസംഹാരം
സംഖ്യാപുസ്തകത്തിൽ ഒരു വാഖ്യമുണ്ട്,
സംഖ്യാ 15:30-31, “എന്നാൽ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂ ട്ടിക്കൊണ്ട് ചെയ്താൽ അവൻ യഹോവയെ ദുഷിക്കുന്നു; അവനെ അവൻ്റെ ജനത്തിൽ നിന്ന് ഛേദിച്ചുകളയേണം. അവൻ യഹോവയുടെ വചനം ധിക്കരിച്ചു അവൻ്റെ കല്പന ലംഘിച്ചു; അവനെ നിർമ്മൂലമാക്കിക്കളയേണം; അവൻ്റെ അകൃത്യം അവൻ്റെമേൽ ഇരിക്കും.”
അതുകൊണ്ട് ടിപിഎം വിശ്വാസികളോട് ദൈവകല്പനകൾ ലംഘിക്കരുതെന്ന് ഞാൻ അ ഭ്യർത്ഥിക്കുന്നു.
ദൈവം നിങ്ങൾ അനുഗ്രഹിക്കട്ടെ.