സീയോൻ, ടിപിഎമ്മിൻ്റെ വിഗ്രഹം – ഭാഗം 1

സീയോനിൽ നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് രക്ഷ നേടാനാവില്ല. ഇത് സിലോൺ പെന്തക്കോസ്തു മിഷൻ്റെ മിഥ്യയാണെന്ന് ചിലർ പറയുന്നു. അതിൻ്റെ കാര ണം സീയോനിൽനിന്നു വരുന്ന “തൻ്റെ ശക്തിയുടെ വടി” അവർ ആസ്വദിച്ചിട്ടില്ല എന്നതാ കുന്നു. അപ്പൊസ്തലിക സുവിശേഷമാണ് ദൈവശക്തിയുടെ വടി, അപ്പൊസ്തലന്മാർക്കു മാ ത്രമേ അത് പ്രസംഗിക്കാൻ കഴിയുകയുള്ളൂ. സാധാരണ, ലൗകികന്മാരായ ആളുകൾക്ക് ഈ സുവിശേഷം പ്രസംഗിക്കാൻ കഴിയില്ല. ഈ സുവിശേഷം പ്രസംഗിക്കുവാൻ അവർ ആദ്യം ദൈവത്തിൻ്റെ പാദപീഠമായി തീരണം. അപ്പോൾ മാത്രമേ അത്തരമൊരു സുവി ശേഷം പ്രസംഗിക്കാൻ കഴിയൂ. (വോയിസ് ഓഫ് പെന്തക്കോസ്ത്, നവംബർ 1975, മലയാള പരിഭാഷ).


അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ടിപിഎം സീയോനിൽ വിശ്വസിക്കുന്നില്ലെങ്കിൽ നി ങ്ങൾ രക്ഷിക്കപ്പെടുകയില്ല. ഈ ഖണ്ഡിക ഈ സഭയിൽ എവിടെയെല്ലാം തെറ്റുപറ്റിയിരി ക്കുന്നു എന്ന് വ്യക്തമായി വിശദമാക്കുന്നു.

റോമൻ കത്തോലിക്കർക്കൊപ്പം എൻ്റെ പല സംഭാഷണങ്ങളിലും, ഞാൻ പലപ്പോഴും കേ ക്കുന്ന ഒരു വാദം, ആദിമ അപ്പൊസ്തലന്മാർ “കത്തോലിക്കർ” ആണെന്നും, ഒരു മാർപാ പ്പാക്കു ശേഷം അടുത്ത മാർപാപ്പയിലേക്ക് യാതൊരു തെറ്റും കൂടാതെ അത് കൈമാറു ന്നുവെന്നും ആകുന്നു. നിങ്ങളുടെ പോപ്പുമാരുടെ രചനകൾ ഞാൻ വായിക്കുമ്പോൾ അത് മറിയയ്ക്ക് സ്തുതിയും ആരാധനയും കൊണ്ട് നിറഞ്ഞുനിൽക്കുന്നു. ബൈബിൽ വിരുദ്ധ ഉപദേശങ്ങളായ ശുദ്ധീകരണം, പ്രവൃത്തികളാൽ രക്ഷ മുതലായവയെക്കുറിച്ച് ഞാൻ പലപ്പോഴും വായിച്ചിട്ടുണ്ട്. ആദ്യകാല അപ്പൊസ്തലന്മാർ എഴുതിയ കത്തുകളെല്ലാം നിങ്ങ ളുടെ പഠിപ്പിക്കലുകൾക്ക് ഒരു ലേശം പോലും പരാമർശങ്ങൾ കൊടുക്കുന്നില്ല.

Zion, TPM’s idol അതേപോലെ, ടിപിഎമ്മിൻ്റെ വിഗ്രഹം അവരുടെ ഐതിഹ്യ സീയോനാണ്. അവർ അതി നെക്കുറിച്ച് പാട്ടുകൾ എഴുതു കയും അതിനെ സ്തുതിച്ച് പാടു കയും ചെയ്യുന്നു. അപ്പൊസ്തല നായ പൗലോസ് ടിപിഎമ്മിൻ്റെ “അപ്പൊസ്തലിക ഉപദേശങ്ങൾ” അടങ്ങുന്ന ഒരു “പ്രതിഷ്ഠിക്ക പ്പെട്ട ദാസൻ” ആണെങ്കിൽ, ടിപിഎമ്മിലെ വിശ്വാസികളെ ഞാൻ ചോദ്യം ചെയ്യുന്നു. “സീയോൻ” എന്നു വിളിക്കുന്ന നിത്യതയിലുള്ള ഈ സ്ഥലം, തൻ്റെ ഏതെങ്കിലും ലേഖനങ്ങളിൽ, അദ്ദേഹം എന്തുകൊണ്ട് ഒരിക്കലും പരാമർശിക്കുന്നില്ല. ടിപിഎം പാസ്റ്റർമാർ ബൈബിളിൽ ലേഖനങ്ങൾ എഴുതു കയായിരുന്നെങ്കിൽ, ചിന്തിക്കുക, “പ്രതിഷ്ഠ”, “സീയോൻ”, “പുതിയ യെരുശലേം” എന്നി പദങ്ങൾ എത്ര പ്രാവശ്യം ഉണ്ടായിയിരിക്കുമായിരുന്നു എന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ?

എം പുസ്തകമായ “സൗന്ദര്യത്തിൻ്റെ പൂർണ്ണതയായ – സീയോൻ” ഒരു സന്ദര്‍ഭമാ യി കണക്കാക്കാം. പുസ്തകത്തിൽ ആദ്യത്തെ കവർ മുതൽ അവസാനത്തെ കവർ വരെ വിഗ്രഹാരാധനയുടെ ദുരുപദേശങ്ങൾ നിറഞ്ഞുനിൽക്കുന്നു. ക്രിസ്തുവിൻ്റെ അപ്പൊസ്തല ന്മാർ സമാനമായ ഒരു ഗ്രന്ഥം എഴുതിരിക്കുമെന്ന് അവകാശപ്പെടുന്ന ധിക്കാരം ശരിയാ യ മനസ്സിന് ചിന്തിക്കാൻ പോലും സാധ്യമല്ല. ഈ പരമ്പരയിൽ, ഞങ്ങൾ ഈ പുസ്തകം അ വലോകനം ചെയ്ത് ടിപിഎമ്മിൻ്റെ വിഗ്രഹാരാധനയുടെ വ്യാപ്തി കണ്ടെത്താൻ ശ്രമിക്കുന്നു.

ഈ പുസ്തകത്തിൻ്റെ രണ്ടാം അദ്ധ്യായത്തിൽ ടിപിഎം പല ധീര അവകാശവാദങ്ങളും മുഴ ക്കുന്നു. അത് പൗലോസ് ഗലാത്യർ 1: 8 ലും 2 കൊരിന്ത്യർ 11: 4 ലും പരാമർശിച്ചിരിക്കുന്ന “മറ്റൊരു സുവിശേഷം” ആയി അതിനെ കണക്കാക്കാം.

ജനങ്ങളെ വഞ്ചിക്കുന്ന കലയിൽ ടിപിഎം നൈപുണ്യം നേടിയിരിക്കുന്നു. ഉദാഹരണമാ യി, ഈ പുസ്തകത്തിൻ്റെ ഒരു അധ്യായത്തിൽ ടിപിഎം ഇപ്രകാരം പറയുന്നു ദൈവം അവി ടെ വസിക്കുന്നതിനാൽ സീയോൻ സുന്ദരമാകുന്നു. ദൈവം സീയോനിൽ വസിക്കുന്നി ല്ലെങ്കിൽ അതിന് സൌന്ദര്യമില്ല. ഇത് വായിക്കുന്ന ടിപിഎമ്മിലെ വിശ്വാസി ദൈവത്തോ ടുള്ള ഭക്തിയെന്ന നിലയിൽ സീയോനോടുള്ള ഭക്തിയെക്കുറിച്ച് ചിന്തിക്കും. എന്നാൽ ടിപിഎം ഭാഷ്യത്തിൽ, “സിയോൻ” എന്ന പദം ടിപിഎമ്മിൻ്റെ “പ്രതിഷ്ഠിക്കപ്പെട്ട വേലക്കാരെ” സൂചിപ്പിക്കുന്നു എന്ന് നമ്മൾക്കെല്ലാവർക്കും അറിയാം. വർഷങ്ങൾ കടന്നുപോകുമ്പോൾ, ഈ “പ്രതിഷ്ഠിക്കപ്പെട്ട വേലക്കാരെ” സ്തുതിക്കുന്ന ഭക്തി, വി ശ്വാസികളുടെ മനസ്സിൽ ദൈവത്തോടുള്ള ഭക്തി പോലെ ആയിരിക്കും.

ടിപിഎമ്മിൻ്റെ സീയോനെ പറ്റിയുള്ള ചില വിഗ്രഹാരാധന ഉപദേശങ്ങൾ

അതുകൊണ്ട് ഈ പുസ്തകത്തിലെ രണ്ടാമത്തെ അദ്ധ്യായത്തിൽ കൊടുത്തിരിക്കുന്ന അഹംഭാവം നോക്കാം (സൗന്ദര്യത്തിൻ്റെ പൂർണ്ണതയായ – സീയോൻ).

1. സീയോനെ നാം സ്നേഹിക്കുന്നതിൻ്റെ കാരണം, നമ്മിൽ കർത്താവിൻ്റെ ഏറ്റവും വലി യ കരുണ ലഭിക്കുവാനാകുന്നു.

ദൈവ കാരുണ്യം നിങ്ങളുടെ പ്രവൃത്തികളിലല്ല. തിരുവെഴുത്ത് പറയുന്നു,

റോമർ 9:15-16, “എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എ നിക്ക് കനിവ് തോന്നേണം എന്നുള്ളവനോടു കനിവ് തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു. അതുകൊണ്ട് ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നത്.”

ഒരു നിമിഷം ചിന്തിക്കു. ഒരു പാപിയോടുള്ള ദൈവത്തിൻ്റെ ഏറ്റവും വലിയ കരുണ, ന മ്മുടെ പാപങ്ങൾക്കു വേണ്ടി അവൻ്റെ പുത്രൻ മരിക്കുവാൻ വന്ന് സൗജന്യമായി നമ്മളോട് ക്ഷമിച്ചു എന്നതല്ലേ? അപ്പോൾ സീയോനെ സ്നേഹിച്ചാൽ മാത്രമേ ദൈവത്തിൻ്റെ വലിയ കരുണ നമ്മുടെ മേൽ വരികയുള്ളുവെന്ന് ടിപിഎമ്മിന് എങ്ങനെ പറയാൻ കഴിയും?

വരികൾക്കിടയിൽ വായിക്കാൻ എളുപ്പമാണ്. ടിപിഎം, രക്ഷയെ അവരുടെ സീയോൻ സിദ്ധാന്തം അംഗീകരിക്കുന്നതുമായി ബന്ധിപ്പിക്കുന്നു.

2. സീയോനെ സ്നേഹിച്ചാൽ മാത്രമേ നമ്മുക്ക് ദൈവത്തെ കൂടുതലായി സ്നേഹിക്കു വാൻ സാധിക്കുകയുള്ളൂ.

ഈ പ്രസ്താവനയിൽ യാതൊരു അർത്ഥവുമില്ല. അത് വിശദീകരിക്കാനുള്ള അവരുടെ ശ്രമം അതിലും മോശമാണ്. വിശദീകരണം ഇപ്രകാരമാകുന്നു,

സങ്കീർത്തനം 132 ൽ നമ്മൾ വായിക്കുന്നു യഹോവ സീയോനെ തിരഞ്ഞെടുക്കയും അ തിനെ തൻ്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു. നാം നമ്മുടെ ദൈവത്തെ സ്നേഹിക്കു ന്നുവെങ്കിൽ, ദൈവം സ്നേഹിക്കുന്ന സകലവും സ്നേഹിക്കും. അതുകൊണ്ട് നമ്മൾ എ ത്രയധികം സീയോനെ സ്നേഹിക്കുന്നുവൊ, അത്രയധികം സീയോനെ സ്നേഹിക്കുന്ന നമ്മുടെ കർത്താവിനെ സ്നേഹിക്കും.”

നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾ താമസിക്കുന്ന വീടിനെ സ്നേഹിക്കുന്നുവെന്ന് പറ യാം. അപ്പോൾ നിങ്ങൾ കൂടുതലായി വീടിനെ സ്‌നേഹിക്കുമ്പോൾ അത്രയധികം നിങ്ങ ളുടെ മാതാപിതാക്കളെ സ്നേഹിക്കുകയാണോ? ശരി, അതാണ് ടിപിഎമ്മിൻ്റെ യുക്തി.

കൈകളാൽ നിർമ്മിച്ച മന്ദിരങ്ങളിൽ ദൈവം വസിക്കുന്നില്ലെന്ന് ടിപിഎമ്മിന് അറിയി ല്ലിയോ (അപ്പോ. പ്രവ. 17:24)? വീണ്ടും ജനിച്ച ഓരോ വിശ്വാസിയിലും ദൈവം വസിക്കു ന്നു. അതിനാൽ ദൈവം “സീയോനെ സ്നേഹിക്കുന്നു” എന്ന പരാമർശം ദൈവം രക്ഷിച്ച തൻ്റെ മക്കളെ സ്നേഹിക്കുന്നു എന്ന് മാത്രമേ വ്യാഖ്യാനിക്കാനാകൂ!

എന്നിട്ടും ടിപിഎം ഈ വ്യക്തമായ വസ്തുത നഷ്ടപ്പെടുത്തുന്നു. ദൈവം “സീയോൻ” എന്നു വിളിക്കുന്ന നിർജീവ മലയെ സ്നേഹിക്കുന്നില്ല. ദൈവം തൻ്റെ മക്കളായ നമ്മളെ സ്നേ ഹിക്കുന്നു,. അവൻ്റെ ഏകജാതനെ പോലും നമ്മളെ രക്ഷിക്കാനായി വെറുതെ വിട്ടില്ല.

3. നമ്മൾ സീയോനെ സ്നേഹിക്കുന്നില്ലെങ്കിൽ നമുക്ക് പൂർണ്ണ സ്വഭാവം ഇല്ല. നിങ്ങൾ സീ യോനെ സ്നേഹിക്കുമ്പോൾ നിങ്ങളുടെ ഹൃദയം പൂർണ്ണമായി രൂപാന്തരപ്പെടും.

അതിനാൽ, ടിപിഎം ജനങ്ങൾക്ക് ഒരു തുറന്ന വെല്ലുവിളി. നിങ്ങൾ 1923 മുതൽ സീയോ നെ സ്നേഹിക്കുന്നു. സീയോനെ സ്നേഹിക്കുന്നവർക്ക്” മാത്രം നേടാവുന്ന “സ്വ ഭാവ പൂർണ്ണത” നേടിയ ഒരു വ്യക്തിയെ ടിപിഎം ചരിത്രത്തിൽ നിന്നും കാണി ച്ചു തരിക.

ടിപിഎമ്മിൽ “പൂർണ്ണതയുടെ സുവിശേഷം” എന്ന പേരിൽ ഒരു വ്യാജ സുവിശേഷം ഉണ്ടെ ന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ പരിപൂർണ അവസ്ഥ നേടിയെടുക്കാൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയിലേക്ക് ഇപ്പോൾ ടിപിഎം കൂട്ടിച്ചേർത്തു: “പൂർണ്ണത പ്രാ പിക്കാൻ വേണ്ടി സീയോനെ സ്നേഹിക്കുക”.

4. നിങ്ങൾ സീയോനെ സ്നേഹിച്ചില്ലെങ്കിൽ തെറ്റിനെ സ്നേഹിക്കും. സീയോനെ സ്നേ ഹിക്കുന്നവർക്ക് മാത്രമേ അവരുടെ ജീവിതം നിര്‍മ്മലമായി സൂക്ഷിക്കാൻ കഴിയൂ.

അതിൻ്റെ അർത്ഥം ഇതല്ലേ, “നിങ്ങൾ ദൈവത്തെ സ്നേഹിക്കുന്നില്ലെങ്കിൽ പാപത്തെ സ്നേഹിക്കും?”

യോഹന്നാൻ 3:18-21, “അവനിൽ വിശ്വസിക്കുന്നവന് ന്യായവിധി ഇല്ല; വിശ്വസിക്കാത്ത വന് ദൈവത്തിൻ്റെ ഏകജാതാനായ പുത്രൻ്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവി ധി വന്നുകഴിഞ്ഞു. ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ. തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തൻ്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്ക് വരുന്നതുമില്ല. സത്യം പ്രവർത്തിക്കുന്ന വനോ, തൻ്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിനു വെളി ച്ചത്തിങ്കലേക്ക് വരുന്നു.”

1 യോഹ. 3:9, “ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവൻ്റെ വിത്ത്‌ അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‍വാൻ കഴികയുമില്ല.”

2 കൊരിന്ത്യർ 5:14-15, “ക്രിസ്തുവിൻ്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവർ ഇനി തങ്ങൾക്കാ യിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.”

മുകളിലുള്ള വേദഭാഗങ്ങളിൽ എവിടെയെങ്കിലും “സീയോൻ” എന്ന വാക്ക് നിങ്ങൾ കാ ണുന്നുണ്ടോ? നമ്മൾ വീണ്ടും ജനിച്ചവരാകുന്നു, നമ്മോടുള്ള ദൈവസ്നേഹത്തിൻ്റെ പ്രതികരണമാണ് നമ്മുടെ ഫലം. ക്രിസ്തുവിൻ്റെ നമ്മോടുള്ള നീതിയെ നമ്മൾ കണക്കി ടുന്നതിനാൽ നാം നീതിയെ സ്നേഹിക്കുന്നു!

ഇതിലെല്ലാം ദൈവത്തിൻ്റെ പങ്ക് എന്താകുന്നു? ദൈവം “സീയോനിൽ നിന്നുകൊണ്ട്” താ ഴെ തൻ്റെ പ്രിയപ്പെട്ട ടിപിഎമ്മിലെ വിശ്വാസികളെ നോക്കി അവർ “സീയോനെ” സ്നേ ഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും അവർ സീയോനെ സ്നേഹിക്കുന്നതിൻ്റെ അനുപാതത്തിൽ കൃപ ഒഴുക്കുകയും ചെയ്യുകയാണോ? ടിപിഎം വിശ്വാസികൾ അവരു ടെ വിശുദ്ധന്മാരെയും അവരുടെ ഈ സങ്കല്പികമായ നിത്യതയെയും സ്‌നേഹിക്കുമ്പോൾ സ്വാഭാവികമായും അവർ പവിത്രരായി “ശരിയായ എല്ലാറ്റിനെയും സ്‌നേഹിക്കുന്നവർ” ആകുമോ?

5. നാം സീയോനെ സ്നേഹിക്കുന്നുവെങ്കിൽ, നമ്മൾ മാറ്റാൻ കഴിയാത്ത, സ്ഥിരതയുള്ള, മാറാത്തവരായിരിക്കും. സീയോനെ സ്നേഹിക്കുന്നവർ ഒരിക്കലും വീണുപോകത്തില്ല.

റോമർ 8:31-39, “ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാ വർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതി രിക്കുമോ? ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേ റ്റവൻ തന്നേ; അവൻ ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാ ദം കഴിക്കയും ചെയ്യുന്നു. ക്രിസ്തുവിൻ്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാ ർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? നിൻ്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു. മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴിക യില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.”

റോമർ 5:9-10, “അവൻ്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽനിന്നു രക്ഷിക്കപ്പെടും. ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവൻ്റെ പുത്രൻ്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്ന ശേഷം നാം അവൻ്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.”

ടിപിഎമ്മിൻ്റെ രക്ഷയുടെ സിദ്ധാന്തം തികച്ചും മനുഷ്യ നിഷ്ട്ടമാകുന്നു . അഞ്ചാം പോയി ൻറ്റിൽ ഇത് വ്യക്തമായി തെളിയുന്നു. ടിപിഎമ്മിലെ കണക്കനുസരിച്ച് നമ്മൾ “രക്ഷ” സംരക്ഷിക്കുന്നു.

പ്രവൃത്തി അടിസ്ഥാനമാക്കിയുള്ള രക്ഷയുടെ ഓരോ ടിപിഎം പ്രസ്താവനയും മുകളിലെ തിരുവെഴുത്തുകൾ തകർക്കുന്നു. രക്ഷ ദൈവപ്രവൃത്തി ആകുന്നു. നമ്മൾ അവൻ്റെ കൃപയുടെയും കരുണയുടെയും വെറും ഗുണഭോക്താക്കൾ മാത്രമാകുന്നു. നമുക്ക് രക്ഷിക്കാനോ രക്ഷ സൂക്ഷിക്കാനോ കഴിയുമെങ്കിൽ ക്രിസ്തു മരിച്ചത് വെറുതെയാകുന്നു.

ഇത് മനസ്സിലാക്കുക. അപ്പൊസ്തലനായ പൌലൊസ് ടിപിഎമ്മിൻ്റെ സീയോനെ സ്നേഹി ച്ചതുകൊണ്ട് “മാറ്റാൻ കഴിയാത്തതും സ്ഥിരതയുള്ളതും മാറാത്തതും” ആയതല്ല. ദൈവം അദ്ദേഹത്തെ തൻ്റെ മഹത്വത്തിനു വേണ്ടി അവിടുത്തെ സ്നേഹത്താൽ മാറ്റമില്ലാത്തവ നും സ്ഥിരതയുള്ളവനും മാറാത്തവനുമാക്കി മാറ്റി.

ഉപസംഹാരം

പ്രിയ വായനക്കാരെ, ടിപിഎമ്മിൻ്റെ അടിസ്ഥാനം സീയോനെപ്പോലുള്ള അവരുടെ നിർ മ്മിത സിദ്ധാന്തങ്ങൾ ആകുന്നു. ടിപിഎം സിദ്ധാന്തങ്ങൾ “അപ്പൊസ്തലികം” ആണെന്ന് പറഞ്ഞാൽ ബൈബിളിലെ അപ്പൊസ്തലന്മാർ തീർച്ചയായും പരിഹസിക്കപ്പെടുമെന്നതി ൽ സംശയമില്ല. മാത്രമല്ല, ടിപിഎം തങ്ങളുടെ തനിമ ഉപദേശങ്ങൾ കൊണ്ട് നിങ്ങളെ ച ങ്ങലകളിലിടുന്നു, നിങ്ങൾ അവരുടെ വ്യാജ ഉപദേശങ്ങൾ അംഗീകരിക്കുന്ന കാലത്തോ ളം ചങ്ങലകളിൽ കുടുങ്ങിയിരിക്കും. ടിപിഎമ്മിൻ്റെ പ്രത്യേക ഉപദേശങ്ങൾ പുതിയനി യമത്തിൽ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ, അതുകൊണ്ട് തന്നെ ഈ സഭ വേദപുസ്തക അടിസ്ഥാനത്തിലാണോ എന്ന് പുനരാലോചിക്കാമല്ലോ.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ട

 

Leave a Reply

Your email address will not be published. Required fields are marked *