ടിപിഎമ്മിൻ്റെ നുകം തകരുന്നു – 1

ടിപിഎമ്മിൻ്റെ ഏറ്റവും പുതിയ ചില സർക്കുലർ നിങ്ങൾ കണ്ടോ? അത് യജമാനനും അടിമയും, മർദകനും മർദ്ദിതനും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു. മോശയുടെ കാലഘട്ടത്തിലെ ഫറവോൻ്റെ മാതിരിയുള്ള മനോഭാവം പ്രധാന പുരോഹിതൻ (CHIEF PASTOR) കാണിക്കുന്നു. അടുത്തിടെ സമാപിച്ച ദുബായ് കൺവെൻഷനിൽ ഇത് കണ്ടു. ഇന്ന് എൻ്റെ പ്രത്യാശയും പ്രാർഥനയും, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും മേൽ വച്ചിരിക്കുന്ന അടിമത്വത്തിൻ്റെ നുകം തകരണം എന്നാകുന്നു. ആ അടിമത്വത്തിൽ നിന്ന് പുറത്തു വരാൻ നിങ്ങൾക്ക് ഉത്തരവാദിത്വവും അധികാരവുമുണ്ട്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് നിങ്ങളോട് പറയാനാകും, കൂടാതെ മനസ്സുകൊണ്ട് നിങ്ങളെ സഹായിക്കാനും കഴിയും. എന്നാൽ നിങ്ങൾ സ്വതന്ത്രരാകണമെങ്കിൽ അത് നിങ്ങളുടെ ജോലിയാണ്. പഴയനിയമത്തിലെ ഒരു ഭാഗം വായിച്ചുകൊണ്ട് നമ്മുക്ക് തുടങ്ങാം.

യെശയ്യാവ് 10:1-4, “ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും എൻ്റെ ജനത്തിലെ എളിയവരു ടെ അവകാശം ഇല്ലാതാക്കുവാനും വിധവമാർ തങ്ങൾക്ക് കൊള്ളയായ്‌തീരുവാനും അനാ ഥന്മാരെ തങ്ങൾക്കു ഇരയാക്കുവാനും തക്കവണ്ണം നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർത്ഥം എഴുതിവെക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം! സന്ദർശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്ത് ചെയ്യും? സഹായത്തിന്നായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്വം നിങ്ങൾ എവിടെ വെച്ചു കൊള്ളും? അവർ ബദ്ധന്മാരുടെ കീഴെ കുനികയും ഹതന്മാരുടെ കീഴെ വീഴുകയും ചെയ്കേയുള്ളു. ഇതെല്ലാംകൊണ്ടും അവൻ്റെ കോപം അടങ്ങാതെ അവൻ്റെ കൈ ഇനിയും നീട്ടിയിരിക്കും.”

രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്, യെശയ്യാവ് മുഖാന്തരം സംസാരിച്ച ദൈവം, മനുഷ്യരൂപ ത്തിൽ വന്നു, വീണ്ടും പറഞ്ഞു.

മത്തായി 23:4, “അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽകൊണ്ടുപോലും അവയെ തൊടുവാൻ അവർക്ക് മനസ്സില്ല.”

മത്തായി 23:13-14, “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങ ൾക്ക് ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്ക് സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു; നിങ്ങൾ കടക്കു ന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാ രും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവാ യി നിങ്ങൾക്ക് കടുമയേറിയ ശിക്ഷാവിധി വരും;) കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കു വാൻ കടലും കരയും ചുറ്റിനടക്കുന്നു;”

ദൈവാത്മാവ് എല്ലാകാലത്തും തുല്യമാണെന്ന് നിങ്ങൾക്കറിയാമോ?

  • അവൻ അടിച്ചമർത്തപ്പെട്ടവരോട് കൂടെയാണ്.
  • അവൻ നിസ്സഹായരോട് കൂടെയാണ്.
  • അവൻ ദരിദ്രന്മാരോട് കൂടെയാണ്.
  • അവൻ വിധവകളുടെ കൂടെയാണ്.
  • അവൻ പിതാവില്ലാത്തവരോട് കൂടെയാണ്.
  • അവൻ അദ്ധ്യാനിക്കുന്നവരും ഭാരം ചുമക്കുന്നവരോടും കൂടെയാണ്.

ചില അടിസ്ഥാന പാഠങ്ങൾ

ദൈവം തൻ്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു (ഉല്പത്തി 1:27). പാപം മൂലം ദൈവ സ്വ രൂപം വികലമായിത്തീർന്നു. അതുകൊണ്ട്, ഈ ദൈവികസ്വരൂപത്തെ പിശാച് നിയന്ത്രി ക്കാൻ തുടങ്ങി. എന്നാൽ പിശാചിന് പ്രതികൂലമായി, ഈ ദൈവിക സ്വരൂപത്തിന് അതി ൻ്റെ യഥാർത്ഥ ക്രമീകരണം പുനഃസ്ഥാപിക്കാൻ ഒരു വാഞ്ചയുണ്ടായിരുന്നു. അതുകൊണ്ട് സാത്താൻ മനുഷ്യനെ തിരികെ ദൈവത്താൽ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള യഥാർത്ഥ സ്വരൂപ ത്തിലേക്ക് കൊണ്ടുവരുന്ന എല്ലാ രീതിയും നശിപ്പിക്കുവാൻ ഒരു ദുഷ്ട വ്യാപാരം ഉണ്ടാ ക്കി. മനുഷ്യരാശിയെ അഴിമതിയിൽ കുടുക്കുക എന്നതായിരുന്നു അവൻ്റെ ആദ്യത്തെ ശ്രമം, അങ്ങനെ അവന് ഉല്പത്തി 3:15ലെ പ്രവചനം തകർക്കാൻ സാധിക്കും. ഒരു മനുഷ്യ രക്ഷയുടെ ഏത് സാധ്യതയും അവസാനിപ്പിക്കാനുള്ള അക്രമാസക്തമായ ആക്രമണം ഒരു ജനിതക ധാർമിക അഴിമതിയാവണം. ജനിതകവ്യവസ്ഥ മേൽ അഴിമതി ചെയ്യാൻ കഴിയുമെങ്കിൽ മനുഷ്യർ മനുഷ്യരായിരിക്കില്ല, അങ്ങനെ ഉല്പത്തി 3:15 പ്രവചനം പരാജ യപ്പെടുമെന്ന് അവൻ കരുതി. പുരുഷൻ്റെ സന്തതിയുടെ പ്രവേശനം മുഴുവൻ മനുഷ്യൻ്റെ വംശങ്ങളുടെ ജീർണതയാൽ അഴിച്ചുമാറ്റാൻ കഴിയുമെന്ന് അവൻ കരുതി. ഉല്പ. 6 സംഭ വിച്ചതിന് ശേഷം ദൈവം നോഹയുടെ പെട്ടകത്തിൽ എട്ട് പേരെ രക്ഷിച്ചു (1 പത്രോ. 3:20).

അഴിമതിയുടെ ദുഷ്ട ഏജൻറ്റിനെ തടവിൽ അടച്ചു, ന്യായവിധി ദിവസത്തിനായി ടാർത്ത റസിന് അനുവദിച്ചു.

യൂദ 1:6, “തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിൻ്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.”

2 പത്രോസ് 2:4-5, “പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിൻ്റെ ചങ്ങല യിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസം ഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും (ചെയ്തു)

പിശാചിൻ്റെ പ്ലാൻ ‘ബി’ – പീഡനം / അടിച്ചമർത്തുക

പിശാചിൻ്റെ പ്ലാൻ ‘A’ തകർക്കപ്പെട്ടപ്പോൾ അയാൾ തൻ്റെ പ്ലാൻ ‘B’ നടപ്പിലാക്കാൻ പുതിയ തന്ത്രങ്ങളുമായി ഇറങ്ങി. അവൻ വഴങ്ങാത്ത പോരാളിയാണ്, അവൻ തൻ്റെ പദ്ധതി പിന്തു ടർന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ല. അബ്രാഹാമിൻ്റെ സന്തതിയിൽ നിന്ന് ഈ സന്തതി വ രുമെന്ന് അവന് അറിയാമായിരുന്നു. ഇത് TPM നേതാക്കന്മാർ ബസ്സിനുള്ളിൽ എറിഞ്ഞ് സ്വർഗ്ഗത്തിൽ മൂന്നാം നിരയിലേക്ക് തള്ളിയിട്ട അതേ, അബ്രഹാം തന്നെയാണ്. ഈ TPM പഠനത്തെ കുറിച്ച് വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് അൽപം ബുദ്ധിയു ണ്ടെങ്കിൽ, ടിപിഎം ഏത് വശത്താണെന്നു മനസ്സിലാകും, ദൈവത്തിൻ്റെ തിരഞ്ഞെടുക്ക പ്പെട്ട വ്യക്തിയെ അവർ എതിർക്കുന്നു. അവൻ ദൈവജനത്തിനെതിരെ നടപടിയെടുക്കു ന്നു, അതുകൊണ്ടാണ് നമ്മൾ ഈ പ്ലാൻ ‘B’ യെക്കുറിച്ചു പഠിക്കുന്നത്,? ഈ പ്ലാൻ ‘ബി’ ദൈ വത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ടവരെ അടിച്ചമർത്തുക എന്നതാകുന്നു. ചരിത്രപരമായി ബൈബിളിൽ അധിഷ്ഠിതമായ ചില അടിച്ചമർത്തലുകൾ പരിശോധിക്കാം.

യിശ്മായേൽ യിസ്ഹാക്കിനെ അടിച്ചമർത്തി

വിത്ത്‌ നശിപ്പിച്ച തൻ്റെ പഴയ പദ്ധതി വിജയിച്ചില്ലെങ്കിലും അവൻ ശ്രമിച്ചുകൊണ്ടിരുന്നു. അബ്രാഹാമിൻ്റെ ചരിത്രം വായിക്കുമ്പോൾ, സാറായെ തിരസ്കരിക്കണെമെന്ന നിർബ്ബന്ധ ത്തിന് വഴിയുണ്ടായിരുന്നു, എന്നാൽ ദൈവം അത് നിരസിച്ചു (ഉല്പത്തി 12:10-20, ഉല്പ. 20). റെബേക്കയുടെ ജീവിതത്തിലും സമാനമായ സംഭവങ്ങൾ സംഭവിച്ചിട്ടുണ്ട്. അബ്രഹാമി ൻ്റെ വീട്ടിലുണ്ടായ ആശയക്കുഴപ്പം കാരണം ഹാഗറിലെ കുട്ടിയെ വളർത്തിക്കൊണ്ടുവ രാൻ അബ്രാഹാമിനെ വഴിതെറ്റിച്ചത് എങ്ങനെയെന്ന് നമുക്കറിയാം. ഏതാനും വർഷങ്ങ ൾ കഴിഞ്ഞു, ആ ദാസിയുടെ പുത്രൻ വാഗ്ദത്തപുത്രനെ അടിച്ചമർത്തുന്നത് നാം കാണു ന്നു. പിശാചിൻ്റെ ഓരോ ചുവടും സാത്താൻ ദൈവത്തിൻ്റെ പ്രതിബദ്ധതയിൽ എതിർക്കും. ഇപ്പോൾ വാഗ്ദത്തപുത്രൻ ജനിച്ചപ്പോൾ, ഒരു മാർഗ്ഗം മാത്രം അവശേഷിക്കുന്നു. യിസ്ഹാ ക്കിനെ എതിർക്കുക.

ഗലാത്യർ 4:28-31, “നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താൽ ജനി ച്ച മക്കൾ ആകുന്നു. എന്നാൽ അന്ന് ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നും കാണുന്നു. തിരുവെഴുത്തോ എന്ത് പറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവ കാശി ആകയില്ല. അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.”

പാഠം 1

ഈ അടിച്ചമർത്തലിൽ നിന്നും ബന്ധനങ്ങളിൽ നിന്നും അകന്നുപോകാനുള്ള തീരുമാനം അടിച്ചമർതുന്നവനോടൊപ്പമല്ല, അടിച്ചമർത്തപ്പെടുന്നവനോടൊപ്പമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഇത് ബന്ധനത്തിൻ്റെയും വിമോചനത്തിൻ്റെയും എല്ലാ കഥകളുടെയും അവ സാനം വരെ തുടരും.

ഫറവോൻ ഇസ്രായേല്യരെ അടിച്ചമർത്തി

ലാബാBreaking the Yoke of TPMൻ യാക്കോബിനെ വിട്ടയയ്ക്കാൻ നിരസി ച്ചപ്പോൾ, തിരഞ്ഞെടുക്കപ്പെട്ട മേൽപ്പറഞ്ഞ അടി ച്ചമർത്തലിൽ നിന്ന് നമുക്ക് ഒരു ചെറിയ വ്യതി യാനം കാണാൻ കഴിയും. എന്നാൽ ചില നിർബ ന്ധിത കാരണങ്ങളാൽ യാക്കോബിൻ്റെ പുത്രന്മാർ ഈജിപ്തിൽ എത്തിച്ചേർന്നു. ആദ്യത്തെ സുഖക രമായ കാലഘട്ടത്തിനുശേഷം അവർ വളരെക്കാലം അടിമത്വത്തിൽ ആകുകയും മോ ശയുടെ വരവോടെ അത് ശക്തിപ്പെടുകയും ചെയ്തു. ദൈവത്തിൻ്റെ അമാനുഷിക ഇടപെ ടൽ മൂലം അവരെ അവസാനം അടിമത്വത്തിൽ നിന്നും പുറത്തു കൊണ്ടുവന്നു. ഇസ്രാ യേല്യരെ വിട്ടയയ്ക്കാനുള്ള ഒരവസരവും ഫറവോൻ വിട്ടു കൊടുത്തില്ല. പത്താമത്തെ ബാധയ്ക്കു ശേഷവും, അവൻ ഇസ്രായേല്യരെ ചെങ്കടൽ വരെ പിന്തുടർന്നു. മർദ്ദനകാർ അടിമത്വത്തിൻ്റെ ഫലങ്ങൾ രുചിച്ചപ്പോൾ, അവർ മനുഷ്യരക്തം കുടിച്ച പുലിയെപോലെ ആയിത്തീർന്നു. അവർ മർദ്ദനപ്പെട്ടവരെ വെറുതെ വിടാൻ അനുവദിക്കുകയില്ല. ഞെരു ങ്ങിയവരുടെ മേലിലുള്ള നിയന്ത്രണം വിട്ടുപോയാൽ ഞെരുക്കുന്നവരുടെ നിലനിൽപ്പ് അപകടത്തിലാകും.

പുറപ്പാട് 6:6, “അതുകൊണ്ട് നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു ഉദ്ധരിച്ചു അവരുടെ അടിമയിൽനിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾ കൊണ്ടും നിങ്ങളെ വീണ്ടെടുക്കും.

പുറപ്പാട് 9:1, “യഹോവ പിന്നെയും മോശെയോടു കല്പിച്ചത്: നീ ഫറവോൻ്റെ അടുക്കൽ ചെന്നു അവനോടു പറയേണ്ടത് എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്ര കാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എൻ്റെ ജനത്തെ വിട്ടയക്ക.”

പുറപ്പാട് 13:14-16, “എന്നാൽ ഇത് എന്ത് എന്നു നാളെ നിൻ്റെ മകൻ നിന്നോടു ചോദിക്കു മ്പോൾ: യഹോവ ബലമുള്ള കൈകൊണ്ടു അടിമവീടായ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചു; ഫറവോൻ കഠിനപ്പെട്ടു ഞങ്ങളെ വിട്ടയക്കാതിരുന്നപ്പോൾ യഹോവ മിസ്രയീംദേശത്ത്‌ മനുഷ്യൻ്റെ കടിഞ്ഞൂൽ മുതൽ മൃഗത്തിൻ്റെ കടിഞ്ഞൂൽ വരെയുള്ള കടിഞ്ഞൂൽ പിറവിയെ ഒക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ട് കടിഞ്ഞൂലായ ആ ണിനെ ഒക്കെയും ഞാൻ യഹോവെക്കു യാഗം അർപ്പിക്കുന്നു; എന്നാൽ എൻ്റെ മക്കളിൽ കടിഞ്ഞൂലിനെ ഒക്കെയും ഞാൻ വീണ്ടുകൊള്ളുന്നു. ഇത് നിൻ്റെ കയ്യിന്മേൽ അടയാളമാ യും നിൻ്റെ കണ്ണുകളുടെ നടുവിൽ നെറ്റിപ്പട്ടമായും ഇരിക്കേണം. യഹോവ ഞങ്ങളെ ബല മുള്ള കൈകൊണ്ട് മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു എന്നു നീ അവനോടു പറയേണം.”

പാഠം 2

ഇസ്രായേല്യർ ഫറവോൻ്റെ വാക്കുകൾ അനുസരിച്ചിരുന്നെങ്കിൽ, അവർ ഇപ്പോഴും ഈജി പ്തിൽ അടിമയായി തുടരുമായിരുന്നു. സ്വതന്ത്ര ജനമായി മാറാൻ അവർക്കു അടിമത്വ ത്തിൽ നിന്നും ബന്ധനത്തിൽ നിന്നും പുറത്തു വരണമായിരുന്നു. ഈജിപ്തിൽ നിന്നും പു റത്തു വരിക അത്ര എളുപ്പമുള്ള സംഗതിയല്ല. എന്നാൽ നിങ്ങൾ മടിയന്മാരായി, ഈജിപ്തി ലെ അതിർത്തികളിലൂടെ കടന്നുപോകുന്ന ഒരു എളുപ്പവഴി പ്രതീക്ഷിച്ചുകൊണ്ട് ഇരിക്ക രുത്. അത് ബുദ്ധിമുട്ടായിരിക്കും.

ഒറ്റുകാരൻ കൂടുതൽ അടുക്കുന്നു

ഇസ്രായേൽ ജനതയുടെ ചരിത്രത്തിലുടനീളം അവർ തെറ്റിധരിക്കപ്പെട്ട്. വിദേശരാജ്യങ്ങ ളിൽ തടവുകാരായി സേവിക്കുവാൻ ഇടയായി. യേശു ജനിച്ചപ്പോൾ സാത്താന് തൻ്റെ ഗൂ ഢാലോചന നഷ്ടപ്പെട്ടു, സ്ത്രീയുടെ സന്തതി വന്നതിനാൽ മനുഷ്യ രക്ഷയുടെ പദ്ധതി നിർത്താൻ കഠിനമായിരിക്കുമെന്ന് അവനറിയാമായിരുന്നു. അയാൾ തൻ്റെ സ്വന്തം ജന ത്തിൽനിന്ന് അടിച്ചമർത്താനുള്ള തൻ്റെ പദ്ധതിയിൽ ചെറിയൊരു മാറ്റം വരുത്തി. യേശു വിൻ്റെ കാലത്തെ മതദ്രോഹികൾ യേശുവിനെ അനുഗമിച്ച് കൊന്നത് നമുക്കറിയാം.

അപ്പൊ.പ്രവ. 3:14-15, “പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കൊല പാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു. അവ നെ ദൈവം മരിച്ചവരിൽനിന്നു, എഴുന്നേല്പിച്ചു; അതിനു ഞങ്ങൾ സാക്ഷികൾ ആകുന്നു.”

അപ്പൊസ്തലന്മാരുടെ കാലത്തും അതേ പദ്ധതി പിന്തുടർന്നു. അവർ സ്തെഫാനൊസി നോട് അതുതന്നെ പ്രവർത്തിച്ചു.

അപ്പൊ.പ്രവ. 7:51-53, “ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്ത വരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്‌പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നില്‌ക്കുന്നു. പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവൻ്റെ വരവിനെക്കുറിച്ചു മുൻ അറിയിച്ചവരെ അവർ കൊന്നുകളഞ്ഞു. അവന് നിങ്ങൾ ഇപ്പോൾ ദ്രോഹികളും കൊല പാതകരും ആയിത്തീർന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാ ണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല.

സാത്താന്യമായ അടിച്ചമർത്തലിൻ്റെ ഏറ്റവും പുതിയ പതിപ്പിൽ, തിരഞ്ഞെടുക്കപ്പെട്ട വരെ പീഡിപ്പിക്കുന്നതിനായി ഒരു കൂട്ടം ആളുകളുടെ കൂട്ടത്തിൽ നിന്ന് ഒരു കൂട്ടം ആളു കളെ അവൻ ഉപയോഗിക്കുന്നുണ്ടെന്നു നിങ്ങൾക്ക് മനസ്സിലായോ? നേരത്തെ, അവൻ ബാ ഹ്യ വസ്തുക്കളാൽ ജനങ്ങളെ അടിച്ചമർത്തുകയായിരുന്നു. എന്നാൽ ഇപ്പോൾ, മറ്റുള്ളവർ ക്കെല്ലാവർക്കും ഒരു വർഗ്ഗവും ഭരണവും സൃഷ്ടിക്കാൻ അവൻ ദൈവദത്ത അധികാരം കൈയടക്കുന്നു.

അപ്പൊ.പ്രവ. 5:28-29, “ഈ നാമത്തിൽ ഉപദേശിക്കരുത് എന്നു ഞങ്ങൾ നിങ്ങളോടു അമർ ച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെ ച്ചിരിക്കുന്നു; ആ മനുഷ്യൻ്റെ രക്തം ഞങ്ങളുടെമേൽ വരുത്തുവാൻ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അതിന് പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.”

പാഠം 3

യേശുവിൻ്റെ അനുഗാമികളിൽ മാറ്റങ്ങൾ ഉൾകൊള്ളാൻ കഴിയുന്നവർ മാത്രമേ വിജയി കളായി പുറത്തു വരികയുള്ളു. മാനസിക അടിമത്വം ശാരീരിക അടിമത്വത്തെക്കാൾ മോശമാണ്. മാനസിക അടിമ ഒരു നഷ്ട്ടപ്പെട്ട ജീവിതമാകുന്നു.

ഉപസംഹാരം

ഈ ലേഖനത്തിലെ 3 പാഠങ്ങൾ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കു ന്നു. മനുഷ്യചരിത്രം എന്നത് വെറും തമാശയല്ല, പരിഹസിക്കുന്നതും നിന്ദിക്കുന്നതും അടിച്ചമർത്തപ്പെടുന്നതും അതിജീവിച്ചു മാറ്റങ്ങൾ ഉൾകൊള്ളാൻ കഴിയുന്നവരാൽ എഴുതപ്പെട്ടിരിക്കുന്നു. അടുത്ത ലേഖനം നിങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന് പിന്തു ടരുകയാണെങ്കിൽ, ടിപിഎമ്മിൻ്റെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് വരാൻ നിങ്ങളെ സഹായിക്കും.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *