ഒരു മുൻ വേലക്കാരി സഹോദരിയുടെ സാക്ഷി

അജ്ഞാതയായി വെയ്ക്കണമെന്ന് അപേക്ഷിച്ച ഒരു സഹോദരിയുടെ ഹ്രസ്വമായ സാ ക്ഷ്യമാണ് താഴെ കൊടുത്തിരിക്കുന്നത്. ടിപിഎമ്മിൻ്റെ കൾട്ട് പരിസ്ഥിതിയിൽ നിന്ന് വരുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകും. അവർ ഒരു പാശ്ചാത്യ രാജ്യത്തിലെ TPM സഭയിൽ ശുശ്രുഷ ചെയ്തുകൊണ്ടിരുന്ന വേലക്കാരി സഹോദരിയായിരുന്നു.


എൻ്റെ ചെറുപ്രായത്തിൽ തന്നെ ഞാൻ സംഘടനയിൽ ചേർന്നു. എൻ്റെ അച്ഛനമ്മമാരുടെ അറിവില്ലാതെ ഞാൻ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തുമായിരുന്നു. അതു തന്നെ അലാറം മണികൾ മുഴക്കണമായിരുന്നു, എന്നാൽ ഞാൻ ഒരു കൗമാര പ്രായ ക്കാരിയായിരുന്നു. സ്കൂളിൽ നിന്ന് വരുമ്പോൾ സംഘടനയിലെ മുതിർന്നവർ അവ രെ വിളിക്കണമെന്ന് എന്നെ ഉപദേശിക്കുകയും മാതാപിതാക്കളുടെ അംഗീകാര മോ അറിവോ ഇല്ലാതെ രഹസ്യമായി അവരെ സന്ദർശിക്കുകയും ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു. ഞാൻ വളർന്നത് നേതാക്കളുമൊത്ത് സ്വകാര്യ കൂടിക്കാഴ്ച്ചകൾ, സൂക്ഷ്മമായ ബുദ്ധിയുപദേശം, അഹങ്കാര പ്രഹരം എന്നിവയിലൂടെ ഒടുവിൽ ഞാൻ ശുശ്രു ഷയിലെത്തി. ദൈവരാജ്യം നഷ്ടപ്പെട്ട ആത്മാക്കൾക്ക് വേണ്ടി സ്വന്തം ജീവൻ കൊടുക്ക ണമെന്നു ചിന്തിച്ച് ഞാൻ ശുശ്രുഷയിൽ പ്രവേശിച്ചു. ഞാൻ യേശുവിനെ ഇത്രയധികം സ്നേഹിച്ചിരുന്നതിനാൽ എന്ത് വിലയും വളരെ വലുതായിരുന്നില്ല. അവസാനമായി, ഞാൻ വിചാരിച്ചു, പൂർണമായി സമർപ്പിക്കപ്പെട്ട വിപ്ലവകരമായി ക്രൂശിനെ സ്നേഹിക്കു ന്ന ഒരു കൂട്ടത്തെ ഞാൻ കണ്ടെത്തിയിരിക്കുന്നു. അവരുടെ കാര്യപരിപാടി ഞാൻ ചിന്തി ച്ചതിൽ നിന്നും വളരെ അകലെയാണെന്ന് മനസിലാക്കിയപ്പോൾ എൻ്റെ ഞടുക്കം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ: വിശ്വാസികളുടെ വീടുകളിൽ വിശിഷ്ടമായ വൈകുന്നേരം ഭക്ഷണത്തോടൊപ്പം ഉണങ്ങിയ, ഉറക്കം തൂങ്ങിയ പ്രാർത്ഥന.! നാം ആത്മാക്കളെ സഭയി ലേക്ക് ക്ഷണിച്ചാൽ, അവർ ഒരു വാതിലിലൂടെ അകത്ത്‌ വരികയും അവരുടെ ചെയ്യേണ്ട തും അല്ലാത്തതുമായ കാര്യങ്ങളുടെ ലിസ്റ്റ് കാണുമ്പോൾ അടുത്ത വാതിലിലൂടെ പുറത്തു പോകുകയും ചെയ്യും. നിയമങ്ങളും ചട്ടങ്ങളും നിറഞ്ഞിരുന്ന ഞങ്ങൾ പങ്കിട്ട “സുവിശേ ഷം” ആളുകളെ ക്രിസ്തുവിലുള്ള യഥാർത്ഥ ബന്ധത്തിലേക്ക് കൊണ്ടുവരാൻ ഫലപ്രദമാ യിരുന്നില്ല.

തിരുവെഴുത്തുകളുമായി പൊരുത്തപ്പെടാത്ത പഠിപ്പിക്കലുകൾ ഞാൻ കേൾക്കാൻ തുട ങ്ങി. ചെറുപ്പക്കാരായ ദമ്പതികളെയും അവരുടെ കുട്ടികളെയും “പ്രതിഷ്ഠയുടെ” പേരിൽ ക്രൂരമായി വേർതിരിക്കുന്നത് ഞാൻ കണ്ടു. “എന്തുകൊണ്ട്” എന്നു ചോദിച്ചപ്പോൾ, കിട്ടിയ ഒരേയൊരു വിശദീകരണം ആയിരുന്നു, “ഭാര്യയായോരു സഹോദരിയുമായി സഞ്ചരിപ്പാ ൻ ഞങ്ങൾക്ക് അധികാരമില്ലയൊ?” (1 കോരിന്ത്യർ 9.5). ഭാര്യയെ ഒരു സഹോദരിയായി മാത്രം കണക്കാക്കണം എന്നാണ് അതിൻ്റെ അർഥം – അതിനപ്പുറം ഒന്നുമില്ല. ഇത് വ്യാ ഖ്യാനശാസ്‌ത്രം അനുസരിച്ച് തികച്ചും തെറ്റാണ്!

ഞാൻ അവിടെ ആയിരുന്ന വർഷങ്ങളിൽ, ഈ സ്വർഗ്ഗ ങ്ങളും അതിലെ നിയോഗി ക്കപ്പെട്ട നിവാസികൾ, ശു ശ്രുഷകന്മാരുടെ വിവാഹ നിരോധനം, സഭയുടെ ഉൾ ച്ചായ്മ അംഗീകരിക്കാൻ വി മുഖത കാണിക്കുന്നതിലെ വൈമുഖ്യം, ക്രിസ്തുവിൻ്റെ ശരീരത്തിലെ മറ്റു അംഗങ്ങ ളുമായി കൂട്ടായ്മ നടത്തുന്നലിലുള്ള വൈമുഖ്യം എന്നിവയെ ചോദ്യം ചെയ്തു. അവരുടെ മറുപടികൾ പൊള്ളയായതും തിരുവെഴുത്തുകളെ പിന്തുണയ്ക്കാത്തതും ആയിരുന്നു. സ്വന്തം കണ്ണുകളിൽ തീ പാറിയിരുന്ന വേലക്കാർ പതുക്കെ നിരാശയോടെ നിർജ്ജീവമാ യ, അവരുടെ മുതിർന്ന അംഗങ്ങളുടെ “ഉവ്വ്” അംഗീകാരത്തിനായി ജീവിക്കുന്നു. ദിവ്യമ രണം യുവാക്കളെയും പ്രായമാരെയും ദുരിതപൂർണ്ണമാക്കുന്നത് ഞാൻ കണ്ടു. അവരുടെ കുട്ടികളെ സ്നേഹിക്കുന്ന മാതാപിതാക്കൾ അവരുടെ ശുശ്രൂഷ സന്തതികൾ ദുഃഖത്തോ ടെ അവഗണയോടെ “കോർബ്ബാൻ” ആകുന്നത് ഞാൻ കണ്ടു. എൻ്റെ ലിസ്റ്റ് തുടരും, പക്ഷേ നിങ്ങൾ എല്ലാം കേട്ടു.

അവസാനമായി, എന്നെ വിളിച്ച കർത്താവിനെ തേടാൻ എന്നെ അനുവദിച്ച ഒരു കൂട്ടം പരിപാടികളിലൂടെ ഞാൻ തിരിച്ചു പോകാൻ തീരുമാനിച്ചു. അത് എളുപ്പമായിരുന്നോ? അല്ല – എൻ്റെ ജീവിതത്തിലെ ആ ഭാഗം പുനരാരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ തെറ്റുകാരി, പ്രലോഭിക്കുന്നവൾ, കൈപ്പേറിയവൾ, പിന്മാറ്റക്കാരി എന്ന് വിളിക്കു ന്ന നൂറുകണക്കിന് ശബ്ദം സങ്കൽപ്പിക്കുക. എന്നാൽ അവൻ്റെ ശബ്ദം കൂടുതൽ ഉച്ചത്തിൽ, അവൻ്റെ ശക്തി കൂടുതൽ ആലിംഗനം ചെയ്ത്, അവൻ്റെ കൃപ മതി. ഞാൻ വാതിൽ തുറന്നു പുറത്തേക്ക് പോകുമ്പോൾ, പ്രവചനമായി വേഷം മാറി, വീണ്ടും ശൂന്യത, ഏകാന്തത, അപമാനം, നാണക്കേട് എന്നിവയുടെ ഭീഷണികൾ കേട്ടു. പക്ഷേ, ഞാൻ നടന്നു നീങ്ങി ക്കൊണ്ടിരുന്നു.

ഒരു മൃതദേഹം ലഭിച്ചതുപോലെ എന്നെ വീട്ടിൽ സ്വീകരിച്ചു. അപ്പോഴും ഞാൻ ആരോപ ണങ്ങൾ കേട്ടുകൊണ്ടിരുന്നു. പ്രത്യാശ തകർന്നപ്പോൾ വഴിയിൽ ഒരു കോലം പോലെ അസ്ഥിരമായി ഞാൻ നടന്നുകൊണ്ടിരുന്നു, കടൽ കടന്നപ്പോൾ എല്ലാ ഭീകരജീവികളും മുങ്ങിപ്പോയതായി തോന്നി. ഞാൻ ഒരു വലിയ സ്ഥലത്തേക്ക് നടന്നു, ഞാൻ ചോദിക്കുന്ന തിനോ, ചിന്തിക്കുന്നതിനോ ആഗ്രഹിച്ചതിനേക്കാൾ വലിയ ഒരു പാരമ്പര്യത്തിലേക്കാണ് പോയതെന്ന് നിങ്ങളുമായി പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു. ദൈവം ആ വർഷങ്ങൾ വീണ്ടെടുത്ത് അവനോടൊപ്പം (ദൈവത്തോടൊപ്പം) എൻ്റെ ജീവിതത്തിൽ കുടുംബത്തെ യും ശുശ്രൂഷയെയും ഒന്നിച്ചു നൽകി! അവൻ്റെ എല്ലാ മനോഹാരിതയോടും കൂടെ ഞാൻ അവയെല്ലാം ആസ്വദിക്കുന്നു. ശുശ്രുഷ മാത്രമല്ല, കൂട്ടായ്മയും ഒഴിവാക്കാൻ എടുത്ത തീരു മാനം ഞാൻ ഖേദിച്ച ഒരു നിമിഷം പോലുമില്ല. ആ സഭയിലുണ്ടായിരുന്ന അധിക ബൈ ബിൾ പഠിപ്പിക്കലുകളും അതിൻ്റെ പ്രയാസകരമായ പ്രത്യാഘാതങ്ങളും കാരണം ഞാൻ ആ സഭയിൽ പങ്കെടുക്കുന്നില്ല. അവൻ്റെ വചനം വളരെ വിലപ്പെട്ടതാണ് – ബൈബിളിനോ ട് അസഹിഷ്ണുത കാട്ടാൻ എനിക്ക് കഴിയില്ല.

നിങ്ങൾ സമാനമായ ഒരു പുറപ്പാട് പരിഗണിക്കുന്നുവെങ്കിൽ, കാത്തിരിക്കരുത്! നാലു മ തിലുകൾക്ക് പുറത്ത് ജീവിതം ഉണ്ട്. നിങ്ങളെ രക്ഷിക്കുന്ന ദൈവം നിങ്ങളെ നയിക്കാ നും നിങ്ങളുടെ ആത്മാവിനെ തൃപ്തിപ്പെടുത്തുവാനും മതിയായവനാണ്. നിങ്ങളുടെ അകൃത്യങ്ങൾ ചിന്തിച്ചു ദിവസങ്ങൾ നഷ്ടപ്പെടുത്തരുത്. പരിചയമുള്ള ആശ്വാസം തിരഞ്ഞെടുത്ത്‌ ചെറിയ കുളത്തിൽ ഒരു വലിയ മത്സ്യമായിത്തീരരുത്. ഫെയ്‌ത്ത്‌ ഹോ മിലെ ബാഹ്യമായ സുരക്ഷിതത്വത്തിൽ തൃപ്തിപ്പെടരുത് – നിങ്ങളുടെ യഥാർത്ഥ ദാതാ വായ യേശുവിനോടൊപ്പം അജ്ഞാതമായ വിശ്വാസത്തിലേക്ക് കാല് വെയ്ക്കുക. നിങ്ങ ളുടെ നിയമനം പൂർത്തിയായിട്ടില്ല, ജീവിതം നിങ്ങളുടെ അനുസരണത്തെ ആശ്രയിച്ചിരി ക്കുന്നു. ഈ പാതയിലൂടെ കടന്നുപോയ നമ്മളിൽ പലരും പിന്തുണ, സൗഹാര്‍ദ്ദം, ഉപകര ണങ്ങൾ മുതലായവകൊണ്ട് വിട്ടുപോകുന്ന സഹോദരങ്ങളെ സഹായിക്കാൻ തയ്യാറാണ്. എൻ്റെ കഥ നിങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്താനും നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഉറപ്പു വരുത്താനുമായി പ്രാർത്ഥിക്കുന്നു … ജീവിതത്തിലേക്ക് സ്വാഗതം.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

3 Replies to “ഒരു മുൻ വേലക്കാരി സഹോദരിയുടെ സാക്ഷി”

  1. ഉദ്ദേശം നല്ലതായിരുന്നു:- //ദൈവരാജ്യത്തിനു നഷ്ടപ്പെട്ട ആത്മാക്കൾക്ക് വേണ്ടി സ്വന്തം ജീവൻ കൊടുക്കണമെന്നു ചിന്തിച്ച് ഞാൻ ശുശ്രുഷയിൽ പ്രവേശിച്ചു.//

    എന്നാൽ ക്ഷണിച്ചത് സഭയിലേക്ക് അല്ലെങ്കിൽ സംഘത്തിലേക്ക് അല്ലെങ്കിൽ മതത്തിലേക്ക്:- //ആത്മാക്കളെ സഭയിലേക്ക് ക്ഷണിച്ചാൽ, അവർ ഒരു വാതിലിലൂടെ അകത്ത്‌ വരികയും അവരുടെ ചെയ്യേണ്ടതും അല്ലാത്തതുമായ കാര്യങ്ങളുടെ ലിസ്റ്റ് കാണുമ്പോൾ അടുത്ത വാതിലിലൂടെ പുറത്തു പോകുകയും ചെയ്യും.//.

    അതുകൊണ്ടാണ് ഈ സഹോദരിക്ക് ഇങ്ങനെ ഒരു നിലവാരം വന്നിരിക്കാം.
    (യേശുക്രിസ്തു ആരെയും സംഘത്തിലേക്ക് ക്ഷണിച്ചിട്ടില്ല സംഘത്തിൽ കൂട്ടുവാൻ ആഗ്രഹിച്ചിട്ടുമില്ല)
    *[[Mat 23:14]] Malayalam Bible* കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ ഒരുത്തനെ മതത്തില്‍ ചേര്‍ക്കുംവാന്‍ കടലും കരയും ചുറ്റി നടക്കുന്നു; ചേര്‍ന്നശേഷം അവനെ നിങ്ങളെക്കാള്‍ ഇരട്ടിച്ച നരകയോഗ്യന്‍ ആക്കുന്നു.

    1. Dear Truth,
      മനസ്സിലായില്ലെന്ന് ധരിക്കേണ്ട, അപ്പ്രൂവ് ചെയ്യുന്നു.

      യേശുവിന് ശിഷ്യന്മാർ എങ്ങനെ ഉണ്ടായി?

    2. ഒരു പാവം സഹോദരി തനിക്കുപറ്റിയ ചതി മനസ് തുറന്നു പറഞ്ഞപ്പോൾ ………. ,ടിപിഎം സങ്കടന ബ്രൈൻവാഷ് ചെയ്തു അ വ്യക്തിയെ തങ്ങളുടെ ദുരുപദേശത്തിനു അടിമയാക്കി ദൈവിശ്വാസത്തെ വെറും അടിമത്തം ആക്കി അവരുടെ വെറും വാഷിങ് മെഷീനും , ഫുഡ് മേക്കിങ് മെഷീനും ആക്കിവച്ചിരുന്ന അവസ്ഥയിൽ നിന്നും ക്രിസ്തു തന്നിരിക്കുന്ന സ്വാതന്ത്ര്യത്തിൽ എത്തിയപ്പോൾ ഒരു വിഡ്ഢി പറഞ്ഞത് വായിക്കുക ………………….. ഉദ്ദേശം നല്ലതായിരുന്നു:- //ദൈവരാജ്യത്തിനു നഷ്ടപ്പെട്ട ആത്മാക്കൾക്ക് വേണ്ടി സ്വന്തം ജീവൻ കൊടുക്കണമെന്നു ചിന്തിച്ച് ഞാൻ ശുശ്രുഷയിൽ പ്രവേശിച്ചു.//

      എന്നാൽ ക്ഷണിച്ചത് സഭയിലേക്ക് അല്ലെങ്കിൽ സംഘത്തിലേക്ക് അല്ലെങ്കിൽ മതത്തിലേക്ക്:- //ആത്മാക്കളെ സഭയിലേക്ക് ക്ഷണിച്ചാൽ, അവർ ഒരു വാതിലിലൂടെ അകത്ത്‌ വരികയും അവരുടെ ചെയ്യേണ്ടതും അല്ലാത്തതുമായ കാര്യങ്ങളുടെ ലിസ്റ്റ് കാണുമ്പോൾ അടുത്ത വാതിലിലൂടെ പുറത്തു പോകുകയും ചെയ്യും.//.

      മനസ്സിലായോ മേലെഴുത്തു ട്രൂത് , സർവ ചതിക്കും കൂട്ടുനിൽക്കുന്ന കള്ളൻ , അടിമകളാവാൻ നമ്മൾ കൂട്ടുനിൽക്കണം . ഭരിക്കുന്ന ആത്മാവ് പിശാചിന്റേതു . ഡീപ് എന്ന പേരിൽ വന്ന അതെ മേലെഴുത്തു . പ്രിയ പെങ്ങളെ ,നിങ്ങൾക്കു ഈ വന്യ മൃഗങ്ങളുടെ ഇടയിൽ നിന്നും കിട്ടിയ സ്വാതന്ത്രത്തിനു ദൈവത്തിനു നന്ദിപറയുന്നു . നിങ്ങളെ പോലെ എല്ലാവര്ക്കും ക്രിസ്തു നൽകുന്ന സ്വാതന്ത്ര്യം കിട്ടുവാനും , പിശാചിന്റെ ഭരണത്തിൽ ആയിരിക്കുന്ന ഈ സങ്കടനയിൽ നിന്നും പുറത്തു വരുവാനും ആത്മാർഥമായി പ്രാർത്ഥിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *