പ്രതിഷ്ഠ അക്രമാസക്തമാകുന്നു

ഏതാണ്ട് എട്ടു മാസം (23/03/2017) മുൻപ് ഞങ്ങൾ ടിപിഎം ജീവിതശൈലിയിലെ താറാവ് (DUCK) ടെസ്റ്റ് ചെയ്യാൻ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനത്തിൽ, ഒരേ മേല്കൂര ക്ക് കീഴെ എതിർവിഭാഗത്തിൽപ്പെട്ട അവിവാഹിതരോ ബന്ധമില്ലാത്ത അംഗങ്ങളോടു കൂ ടിയ ലൈംഗിക അധാർമികതയുടെ പരീക്ഷണം ഞങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. സങ്കടക രമെന്നു പറയട്ടെ, ദി പെന്തക്കോസ്ത് മിഷൻ (TPM) ക്യാച്ച് 22 സാഹചര്യത്തിൽ പിടികൂടിയി രിക്കുന്നു. അത്തരമൊരു ജീവിതരീതി ലൈംഗിക അധാർമികതയെ വളർത്തുന്നതാണെ ന്ന് അവർക്കറിയാം. പക്ഷേ, അവരുടെ മുൻകാല തെറ്റുകൾക്ക് പിന്നിൽ നിന്ന് പുറകോട്ടു പോകാനാവില്ലെന്ന് അവർ കാണിക്കുന്നു. ഞങ്ങൾ ഇതിനെ അഹങ്കാരം എന്ന് വിളിക്കു ന്നു. വളരെക്കാലമായി അവർ പിശാചിനാൽ വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്നും ഒരു പുതി യ വെബ്സൈറ്റ് അവരെ വെല്ലുവിളിക്കുന്നു എന്നുമുള്ള വസ്തുത ദഹിക്കുവാൻ അവർക്കാ വുന്നില്ല.

അവരുടെ ജീവിതരീതിക്ക് അനുകൂലമായി അവർ ബൈബിളിലെ വ്യക്തമായ കല്പനകൾ അവഗണിക്കാനും അനുസരിക്കാതിരിക്കാനും തീരുമാനിച്ചു.

1 തെസ്സലോനിക്യർ 5:22, “സകലവിധ ദോഷവും വിട്ടകലുവിൻ“.

ലൂസിഫറിനെ ബാധിച്ച അതേ രോഗം ഇപ്പോൾ ടിപിഎം പുരോഹിതന്മാരെ പിടിച്ചിരിക്കു ന്നു. അവർക്ക് തെറ്റുപറ്റിയെന്ന് അംഗീകരിക്കുകയാണെങ്കിൽ, അവരുടെ ജീവിതശൈലി യിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വരും, മാത്രമല്ല, ഈ വെള്ള വസ്ത്ര ധാരികളായ കപ ടഭക്തിക്കാർ യഹോവക്ക് തൊട്ടടുത്തിരിക്കുന്നുവെന്ന്‌ ചിന്തിക്കുന്ന അന്ധരായ അനുയാ യികൾക്ക് മുമ്പാകെ അവരുടെ വിശ്വാസ്യത നഷ്ടപ്പെടും.

ദുബായ് ടിപിഎം ശുശ്രുഷയുടെ ഒരു കേസ് പഠനം

ദി പെന്തക്കോസ്റ്റൽ മിഷൻ (TPM) എന്നറിയപ്പെടുന്ന ഈ സംഘടന യുഎഇ യിൽ (UAE) പു തുമുഖം ഉണ്ടാക്കുവാനായി ന്യൂ ടെസ്റ്റമെൻറ്റ് ചർച്ച് (NTC) എന്ന പുതിയ പേര് കൊടുത്തു. പേരുകൾ മാറ്റുമ്പോൾ സംഘടനയുടെ സ്വഭാവം മാറും എന്ന് അവർ കരുതുന്നു.

ഞങ്ങൾ മുന്നോട്ടുപോകുന്നതിനു മുമ്പ്, അവരുടെ പ്രതിഷ്ടയുടെ നിലവാരം മനസ്സിലാക്കാ ൻ വേണ്ടി ചില സ്ഥിതിവിവരകണക്കുകൾ പരിശോധിക്കുന്നു.


വിശ്വാസ ഭവനത്തിൻ്റെ സ്ഥാനം : Villa no. 27, 35b Street, Near Emirates cooperative society, Al Twar 3, Dubai, UAE.

അറബികളുടെ ഉടമസ്ഥതയിലുള്ള മികച്ച അയൽപക്കങ്ങളുള്ള സ്ഥലം.

വില്ലയുടെ വാടക : 300000 യു എ ഇ ദിർഹം, വർഷത്തിൽ ഏതാണ്ട് 60 ലക്ഷം രൂപ.


യു.എ.ഇ നിയമം അനുസരിച്ച് ഈ വില്ലയിൽ താമസം നിയമവിരുദ്ധമാണെന്ന കാര്യം ശ്ര ദ്ധിക്കേണ്ടതുണ്ട്. അവരുടെ താമസത്തിൻ്റെ നിയമവിരുദ്ധത എന്താണെന്ന് അറിയാമോ? യുഎഇ നിയമം വിവരിക്കുന്ന രണ്ട് ക്ലിപ്പുകൾ താഴെ കാണുക.

Consecration goes BerserkConsecration goes Berserk

(മുകളിൽ കൊടുത്തിരിക്കുന്ന ക്ലിപ്പിൻ്റെ മലയാള പരിഭാഷ താഴെ ചേർക്കുന്നു)

  • ജനങ്ങളുടെ ജീവിതവും സാമൂഹ്യ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ഷരിയ നിയമം ദുബായിൽ നിലവിലിരിക്കുന്നു. അവിടെ ഒന്നിച്ചു താമസിക്കുന്നതും ബന്ധത്തിൽ ജീവിക്കുന്നതും (live in relationship) നിയമ വിരുദ്ധമാകയാൽ അത് അനുവദിക്കുകയി ല്ല. അതായത് വിവാഹത്തിന് മുൻപ് നിങ്ങളുടെ പങ്കാളിയുമായി ജീവിക്കാൻ പാടില്ല, ഒന്നിച്ചു ജീവിക്കണമെങ്കിൽ വിവാഹിതരാകണം. അല്ലാത്തപക്ഷം നിയമവിരുദ്ധ വും ചട്ടങ്ങൾക്കെതിരും ആകുന്നു.
  • എന്നാൽ, വിവാഹം കഴിക്കാത്തവർ ദുബായിൽ ഒന്നിച്ചു താമസിക്കുന്നുണ്ട്, അത് സാധ്യമാണ്, അനുവദനീയം അല്ല, അത് അവരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ ആയിരിക്കും. അധികാരികളുമായി പ്രശ്നമുണ്ടാക്കാതെ ഒന്നിച്ചു താമസിക്കുന്ന ഇണയാളികൾ ദുബായിൽ ഉണ്ട്, പോലീസിൻ്റെ ശ്രദ്ധയിൽ പെട്ടാൽ നിയമപരമായി അറസ്റ്റ് ചെയ്യാം. 
  • പാശ്ചാത്യ രാജ്യങ്ങളിൽ കാണുന്നതുപോലെ വിവാഹം കഴിക്കാത്തവർ ഒന്നിച്ചു താ മസിക്കുന്നത് ദുബായിലും യുഎഇയിലും നിയമവിരുദ്ധമാണ്. എതിർലിംഗരുമായി ജീവിക്കണമെങ്കിൽ ഒന്നുകിൽ അവർ വിവാഹിതരായിരിക്കണം അല്ലെങ്കിൽ ബന്ധു ക്കൾ ആയിരിക്കണം. അതിനാൽ പാശ്ചാത്യ ചിന്തയായ “പാപത്തിൽ ജീവിക്കുക” എ ന്നത് ദുബായ് കൂടുതൽ ഗൗരവമായി എടുത്തിരിക്കുന്നു.
  • ദുബായ് പോലീസ് വീടുതോറും കയറി വിവാഹ സർട്ടിഫിക്കറ്റുകൾ ചോദിക്കാറില്ല (ഏപ്രിൽ 2010 ൽ ഷാർജയിൽ അപ്രകാരം ചെയ്തുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു). സൗദി അറബിയയിലെ മുത്തപ്പന്മാരെ പോലെ ദുബായിൽ സദാചാര പോലീസ് ഇല്ല. എന്നാൽ ആരെങ്കിലും പരാതി കൊടുത്താൽ പോലീസ് അന്വേഷിക്കും. അതിൽ എന്തെങ്കിലും കാര്യം ഉണ്ടെന്നു കണ്ടാൽ കൂടുതൽ ഗൗരവമായി അന്വേഷിക്കും. 
  • കർശനമായി പറഞ്ഞാൽ, സ്വകാര്യ മുറിയിലോ കാറിലോ ബന്ധമില്ലാതെ എതിർ ലിംഗവുമായി ഇരിക്കുന്നത് നിയമവിരുദ്ധം ആകുന്നു. ദുബായ് ഹോട്ടൽ മുറികളുടെ കാര്യവും ഇങ്ങനെ തന്നെയാകുന്നു. ഈ നിയമത്തെ തവാജിദ്‌ ക്ലോസ്സ് എന്നറിയപ്പെടു ന്നു. പൊതു ഗതാഗതത്തിൽ ഇത് ബാധകം അല്ലെന്നു തോന്നുന്നു (സ്ഥിരീകരിച്ചിട്ടില്ല).
  • വേറൊരു ക്ലോസ്സ്‌ അൽ ഖിൽവാ അൽ മുഹറമ ആകുന്നു. അത്, അവിവാഹിതരും ബന്ധമില്ലാത്തവരുമായ എതിർ ലിംഗത്തിലുള്ള രണ്ടു വ്യക്തികൾ ഒന്നിച്ചു താമസി ക്കുന്നത് നിയമവിരുദ്ധം ആകുന്നു.

UAE നിയമങ്ങൾ അനുസരിച്ച് TPM വൈദികന്മാരുടെ ജീവിത നിലവാരം നിയമവിരുദ്ധവും ക്രിസ്തീയ നേതാക്കളുടെ ബൈബിളധിഷ്ഠിത ജീവിതശൈലിക്ക് എതിരായതുമാകുന്നു.

1 തിമൊഥെയൊസ്‌ 3:2-12, “എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർ ത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർ ത്ഥനും ആയിരിക്കേണം. മദ്യപ്രിയനും തല്ലുകാരനും അരുത്; ശാന്തനും കലഹിക്കാത്തവ നും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർ ണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം. സ്വന്തകുടും ബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും? നിഗളിച്ചിട്ടു പിശാചിന് വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുത്. നിന്ദയിലും പിശാചിൻ്റെ കണിയിലും കുടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം. അവ്വണ്ണം ശുശ്രൂഷകന്മാർ ഘനശാലിക ളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർല്ലാഭമോഹികളും അരുത്. അവർ വിശ്വാസത്തിൻ്റെ മർമ്മം ശുദ്ധമനസ്സാക്ഷിയിൽ വെച്ചുകൊള്ളുന്നവർ ആയിരിക്കേണം. അവരെ ആദ്യം പരീ ക്ഷിക്കേണം; അനിന്ദ്യരായി കണ്ടാൽ അവർ ശുശ്രൂഷ ഏൽക്കട്ടെ. അവ്വണ്ണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിർമ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം. ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെ യും സ്വന്തകുടുംബ ങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം.”

ബൈബിൾ അനുസരിച്ച് അവരെ ഇങ്ങനെ ചിത്രീകരിക്കാൻ കഴിയും,

1 തിമൊഥെയൊസ്‌ 4:3, “വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസി കൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും.

TRINITY CHURCH അധികാരികളോടുള്ള ഞങ്ങളുടെ ചോദ്യം.

റോമർ 13:1-3 അനുസരിച്ച്, നിങ്ങൾക്ക് ദേശത്തെ ഭരണാധികാരികളോട് വിധേയത്വവും അനുസരണവും ഉണ്ടായിരിക്കണം.

റോമർ 13:1-3, “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്ക് കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കു ന്നവരോ ശിക്ഷാവിധി പ്രാപിക്കും. വാഴുന്നവർ സൽപ്രവൃത്തിക്കല്ല ദുഷ്‌പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അ വനോടു പുകഴ്ച ലഭിക്കും.”

ഈ ടിപിഎം വൈദികരെ ഏത് അടിസ്ഥാനത്തിൽ നിങ്ങളുടെ സ്ഥലങ്ങൾ ഉപ യോഗിക്കുന്നതിനും വിസകൾ സ്പോൺസർ ചെയ്യുന്നതിനും ആളുകളെ അ നുവദിക്കുന്നു? ദി പെന്തക്കോസ്ത് മിഷൻ്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ നി ങ്ങൾ പ്രേരിപ്പിക്കുകയാണോ? അവരുടെ ജീവിതശൈലി ഇപ്പോൾ നിങ്ങൾ അ റിഞ്ഞിരിക്കെ അധികാരികൾക്ക് അത് എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യന്നില്ല?

UAE ടിപിഎം വിശ്വാസികളോട് ഞങ്ങളുടെ ചോദ്യം

രാജ്യത്തിലെ ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിൽ നിങ്ങൾ അനുസരണക്കേട് കാണി ക്കുന്നു? ദൈവം കൽപ്പിച്ചാൽ മാത്രമേ പ്രാദേശിക നിയമവും പ്രാദേശിക അധികാരിക ളെയും അനുസരിക്കാതിരിക്കാൻ പാടുള്ളു. അവ അജ്ഞതയിൽ TPM വൈദികന്മാർ ചെ യ്യുന്ന തെറ്റുകൾ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഈ ദുബായിൽ സ്ത്രീകളും പുരുഷ ന്മാരും 2005 വരെ പ്രത്യേക ക്വാർട്ടേഴ്സുകളിൽ താമസിച്ചിരുന്നതായി നിങ്ങൾക്കറിയാമോ?

അപ്പൊ.പ്രവ. 5:29, “അതിന് പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈ വത്തെ അനുസരിക്കേണ്ടതാകുന്നു.”

ദി പെന്തക്കോസ്ത് മിഷണിലെ അത്തരം അധാർമിക ജീവിതവും ക്രൈസ്തവ വിശ്വാസങ്ങ ളും ദൈവത്തിനെതിരാണെന്ന് ഞങ്ങൾ ഇതിനകം തെളിയിച്ചു. അധികാരികളെ ഇത് അ റിയിക്കേണ്ട ചുമതല നിങ്ങൾക്ക് ഇപ്പോൾ ഉണ്ട്. എന്തുകൊണ്ട് നിങ്ങളിൽ നിന്ന് പ്രതീക്ഷി ക്കുന്നത് നിങ്ങൾ ചെയ്യുന്നില്ല?

യാക്കോബ് 4:17, “നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന് അത് പാപം തന്നേ.”

ഉപസംഹാരം

പ്രിയ ടിപിഎം വിശ്വാസികളെ,

സംഘടനകളെ പിന്തുടരുന്നത് നിങ്ങളുടെ മരണത്തോടെ അവസാനിക്കും. ഈ ലോക ത്തെ ടിപിഎമ്മിൻ്റെ പ്രവർത്തനം പിന്തുണയ്ക്കുന്നതിൻ്റെ കാരണങ്ങൾ വിശദീകരിക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഈ സംഘടനയുടെ കുഴപ്പം കണ്ടിട്ട് യേശു ക ണ്ണുകൾ അടയ്ക്കുന്നതായി നിങ്ങൾ കരുതുന്നുണ്ടോ? ആദ്യം, നിങ്ങൾ ക്ഷമിക്കുന്ന യേശു വിനെ കണ്ടുമുട്ടി. എന്നാൽ അതെ യേശു തന്നെ ഒരു ന്യായാധിപനായി വരുമെന്നും അവ ൻ്റെ മുൻപിൽ നിന്ന് ഒന്നും ഒളിപ്പിച്ചു വെയ്ക്കുവാൻ സാധ്യമല്ലെന്നും ഓർക്കുക.

എബ്രായർ 4:13, “അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവൻ്റെ കണ്ണിന് നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്.”

അവസാനിപ്പിക്കുന്നതിനു മുൻപ്, താഴെ പറയുന്ന വീഡിയോയിൽ ഒരു അമേരിക്കൻ ശു ശ്രുഷകന് (ഫ്രാൻസിസ് ചാനെ) എതിരെ ടിപിഎം ശുശ്രുഷകന്മാർ പ്രദർശിപ്പിച്ചിട്ടുള്ള പ്ര തിഷ്ട പരിശോധിക്കാം. അദ്ദേഹം വെളുത്ത ഗൗൺ ധരിക്കാത്തവനാണ്, തൻ്റെ ബ്രഹ്മചര്യ ത്തെക്കുറിച്ച് പ്രശംസിക്കുകയില്ല, സീയോനോടുള്ള അവകാശവാദമൊന്നുമില്ല. ആരാണ് ദൈവത്തിൻ്റെ പ്രതിനിധി എന്ന് ഒരു ആത്മപരിശോധന നടത്തുക?

നിത്യതയും മരണശേഷമുള്ള ജീവിതവും അവഗണിച്ചുകൊണ്ട് നിങ്ങൾ എത്രകാലം ജീ വിക്കും? നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും അല്ലെങ്കിൽ നിഷ്‌ക്രിയതക്കും നിങ്ങ ളെല്ലാവരും ഉത്തരം നൽകേണ്ടി വരും.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

 

2 Replies to “പ്രതിഷ്ഠ അക്രമാസക്തമാകുന്നു”

  1. ഹ ഹ ഹ , കനക രാജ് പാസ്റ്ററെ കൊന്നു കൊലവിളിച്ചു , ഇന്ത്യൻ നിയമ സമൂഹത്തെ ഒന്നോടെ പണത്തിന്റെ കൈയിൽ ഒതുക്കിയ ടിപിഎം പിശാചേ , നിന്നോട് ചോദിക്കുന്നു നിനക്ക് അറബി പോലീസിനെ പണം കൊടുത്തു കൈയിൽ എടുക്കാൻ പറ്റുമോ ? ആയിരകണക്കിന് നിരപരാധികളെ സീയോന്റെ വേലയെന്ന പേരിൽ കൽവരികുരിശിൽ ലോകത്തിന്റെ പാപത്തിനു പരിഹാരമായി ക്രൂശിതനായ ലോകരക്ഷകൻ കർത്താവായ യേശുക്രിസ്തുവിന്റെ നാമം വെറുംലൈംഗിക കേളിക്ക് വേണ്ടി ഉപയോഗിച്ച സാത്താന്റെ സന്തതികളെ നിനക്കൊക്കെ ഇതൊരു താക്കിത് , സർപ്പസന്തതികളെ ………………………………………………………………….ജിസിസി രാജ്യങ്ങളിലെ നിയമം ഒന്ന് പഠിക്കുക . നീയൊക്കെ മുഖാന്തരം യഥാർത്ഥ ദൈവദാസന്മാർക്കും ഇനി സുവിശേഷം പറയാൻ പറ്റില്ലല്ലോ ?

  2. ഇനിയാണ് തേജു വിശുദ്ധനെ ടിപിഎം ശരിക്കും ഉപയോഗിക്കേണ്ടത് , തന്റെ അറിവുകൾ അപാരവും , ആ ഓർഡറിങ് പവർ അവര്ണന്യവും ആണല്ലോ ? പിന്നെ ഒരുപാടു ലോയേർസ് ടിപിഎംന് സ്വന്തമായി ഉണ്ടല്ലോ ? സണ്ണി വിശുദ്ധന് ആയിരം അഭിനന്ദനങ്ങൾ . ലൈംഗിക പങ്കാളിയും അകത്താകും . യുഎ ഇ ആണ് പുറംലോകം കാണില്ല .

Leave a Reply

Your email address will not be published. Required fields are marked *