ടിപിഎമ്മിൽ, ദൈവസഭയ്ക്ക് അന്യവും മതനിരപേക്ഷ ലോകത്തിൽ അടിസ്ഥാനപരമാ യ മാന്യതക്കെതിരെയുമുള്ള വിചിത്രമായ നിരവധി രീതികളുണ്ട്. എൻ്റെ യൗവനത്തിൽ ടിപിഎമ്മിലെ ചില നടപടികൾ കണ്ടപ്പോൾ ഞാൻ ചില ചോദ്യങ്ങൾ ഉന്നയിച്ചു. സാധാര ണപോലെ, ആ ചോദ്യങ്ങൾക്ക് യാതൊരു മറുപടിയും ലഭിച്ചില്ല. എന്നിരുന്നാലും, നിങ്ങളു ടെ പ്രയോജനത്തിനായി അത് നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
1. കർതൃമേശ (തിരുവത്താഴം)
ഈ വെബ്സൈറ്റിൽ ഉയർത്തിയ പല പ്രശ്നങ്ങളും മാത്രമല്ല, ടിപിഎമ്മിൻ്റെ കർത്തൃമേശ യെ കുറിച്ചാണ് ഞാൻ എപ്പോഴും ചോദിച്ചത്. ടിപിഎമ്മിൽ കർത്തൃമേശ നടത്തപ്പെടു മ്പോൾ, പാസ്റ്റർ മറ്റുള്ളവർക്ക് നൽകുന്നതിനു മുൻപ് തൻ്റെ ഭാഗം എടുത്തു ഭക്ഷിക്കുന്നു. എന്നിട്ട് അദ്ദേഹം അത് സഹപ്രവർത്തകരുമായി പങ്കുവെക്കുന്നു. പിന്നീട്, അദ്ദേഹം ബാ ക്കി ഭാഗം സഭാംഗങ്ങൾക്ക് കൊടുക്കുന്നു. എൻ്റെ ബൈബിൾ വായിക്കുമ്പോൾ, അത് എ ന്നെ സംബന്ധിച്ചിടത്തോളം തികച്ചും ബൈബിൾ വിരുദ്ധമായ ഒരു രീതിയായിരുന്നു. പാ സ്റ്റർമാർ, മറ്റുള്ളവരെക്കാൾ തങ്ങൾ ശ്രേഷ്ടരായി കരുതുന്നതുകൊണ്ട് മറ്റുള്ളവരുടെ മുമ്പി ൽ ആദ്യം കഴിച്ചശേഷം, ഉച്ഛിഷ്‌ടം അവർക്ക് കൊടുക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു.
ബൈബിൾ പറയുന്നത് ഞാൻ പങ്കുവെയ്ക്കട്ടെ.
അവസാനത്തെ അത്താഴം യേശു എങ്ങനെ നടത്തി?
നമ്മുക്ക് ചില വാഖ്യങ്ങൾ പരിശോധിക്കാം.
യോഹന്നാൻ 13:4-5,14, “അത്താഴത്തിൽനിന്നു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു തുവർ ത്തു എടുത്തു അരയിൽ ചുറ്റി, ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവർത്തുവാനും തുടങ്ങി. 14. ഞാ ൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.“
ഫിലിപ്പിയർ 2:7, “വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി“.
ഫിലിപ്പിയർ 2:3, “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോ രുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.”
ലൂക്കോസ് 22:19, “പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: “ഇത് നിങ്ങൾക്കു വേണ്ടി നല്കുന്ന എൻ്റെ ശരീരം; എൻ്റെ ഓർമ്മെക്കായി ഇത് ചെയ്‍വിൻ ”എന്നു പറഞ്ഞു.”
മർക്കോ. 14:22, “അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവ ർക്ക് കൊടുത്തു: വാങ്ങുവിൻ; ഇത് എൻ്റെ ശരീരം എന്നു പറഞ്ഞു.” അദ്ദേഹം ശിഷ്യന്മാർ ക്ക് കൊടുത്തു (ആദ്യം ഭക്ഷിച്ചില്ല) എന്നിട്ട് പറഞ്ഞു, “വാങ്ങുവിൻ; ഇത് എൻ്റെ ശരീരം“.
മത്തായി 20:28, “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേ ണ്ടി തൻ്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു“.
യേശുതന്നെ ഒരു ദാസനാകുകയും തൻ്റെ ശിഷ്യന്മാരെ സേവിക്കുകയും ചെയ്തതായി തിരു വെഴുത്തുകൾ അജ്ഞാതമായവർക്കുപോലും മനസ്സിലാകും. ഒരു ദാസൻ താൻ സേവിക്കു ന്നതിനുമുമ്പ് ഒരിക്കലും കഴിക്കുന്നില്ലെന്നത് സാമാന്യ ബോധം ആകുന്നു. സ്വന്ത ഭാഗം ഭ ക്ഷിച്ചിട്ട് ഉച്ചിഷ്ടമായത് അതിഥികൾക്ക് കൊടുക്കുന്ന ഏതെങ്കിലും ദാസനെ കുറിച്ച് കേ ട്ടിട്ടുണ്ടോ? അതെ. നിങ്ങൾ ശരിയാണ്. ദി പെന്തക്കോസ്ത് മിഷനിലും ലൂക്കോസ് 12:45 ലും മത്തായി 24: 49 ലും ഈ പ്രത്യേക ദാസനെ കാണാം.
യേശു തൻ്റെ ശിഷ്യന്മാർക്ക് അപ്പം നൽകിയത് വിശ്വാസികളെ തങ്ങളുടെ മുൻ പാകെ മുട്ട് മടക്കിക്കുന്ന ടിപിഎം പാസ്റ്റർമാരെ പോലെയാണെന്ന് നിങ്ങൾ കരു തുന്നുണ്ടോ?
തീർച്ചയായും അല്ല. കാരണം, യേശു ഒരു ദാസനാകുകയും ഒരു ദാസൻ സേവിക്കുന്നവ നെ തൻ്റെ മുൻപിൽ മുട്ടുകുത്തിക്കയും ചെയ്യിക്കുകയില്ല. ടിപിഎം പാസ്റ്റർമാർ തങ്ങളുടെ വിശ്വാസികളെ അവരുടെ മുൻപിൽ മുട്ട് കുത്തിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? യേശുവിനും ശിഷ്യന്മാർക്കും ഒരേ മേശയിലാണ് അത്താഴം ഒരുക്കിയിരുന്നതായി കരു തുന്നത് ന്യായയുക്തമാണ്. അപ്പോൾ ഈ വിധത്തിൽ കർത്താവിൻ്റെ മേശ നൽകുന്നത് ടിപിഎം പാസ്റ്റർ എന്ത് ഉദ്ദേശിച്ചാകുന്നു?
മർക്കോസ് 14:14-15, “അവൻ്റെ പിന്നാലെ ചെന്നു അവൻ കടക്കുന്നേടത്തു ആ വിട്ടുടയവ നോടു: ഞാൻ എൻ്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ. അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിൻ എന്നു പറഞ്ഞു.”
2. പാസ്റ്ററുടെ മുമ്പിൽ വിശ്വാസിയെ മുട്ടുകുത്തിക്കുന്നു
അവർക്ക് ഇപ്പോഴെങ്ങും അവരുടെ മനസ്സ് നിയന്ത്രിക്കുന്ന പരിപാടികൾ ഒഴിവാക്കാനാവില്ല. നിങ്ങൾ ടിപിഎമ്മിനൊപ്പം ഉണ്ടായിരുന്നെങ്കിൽ, ടിപിഎം പാസ്റ്റർമാർ വിശ്വാസികളെ അ വരുടെ മുമ്പിൽ മുട്ടുകുത്തിച്ച് കൈയുയർത്തി മേൽക്കോയ്മ പ്രകടിപ്പിക്കുന്നത് പല പ്രാവശ്യം കണ്ടിട്ടുണ്ടായിരിക്കും.
ബൈബിളിൽ ഒരാൾ വേറൊരാളുടെ മുൻപിൽ ഇങ്ങനെ മുട്ടു കുത്തുകയും വീഴുകയും ചെയ്യുന്ന കീഴ്‌വഴക്കം എവിടെയെ ങ്കിലും ഉണ്ടോ?
അതെ, നമുക്കുണ്ട്. എന്നാൽ എല്ലായ്പ്പോഴും ആരാധനക്കാ യും മറ്റുള്ളവരുടെ മേലുള്ള മേൽക്കോയ്മ പ്രകടമാക്കാൻ വേണ്ടിയുമാകുന്നു.
1 രാജാ. 1:16, “ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു നിനക്കു എന്തു വേണം എന്നു രാജാവ് ചോദിച്ചു“.
2 ശമുവേൽ 22:40, “യുദ്ധത്തിന്നായി നീ എൻ്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എ ന്നോടു എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.”
ഒരു പുതിയനിയമ വിശ്വാസി മറ്റൊരു പുരുഷനു മുമ്പിൽ മുട്ടുകുത്തുകയോ വീഴുകയോ ചെയ്യുമോ?
അപ്പൊ.പ്രവ. 10:25-26, “പത്രൊസ് അകത്തു കയറിയപ്പോൾ കൊർന്നേല്യൊസ് എതിരേറ്റു അവൻ്റെ കാൽക്കൽ വീണു നമസ്കരിച്ചു. പത്രൊസോ: എഴുന്നേൽക്ക, ഞാനും ഒരു മനു ഷ്യനത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു.”
ആരെയാണ് നാം നമ്മുടെ മുട്ടുകുത്തി നമസ്കരിക്കേണ്ടത്?
വേറൊരു മനുഷ്യനേയോ? തീർച്ചയായും അല്ല.
എഫെസ്യർ 3:14-15, “അതുനിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകലകുടും ബത്തിനും പേർ വരുവാൻ കാരണമായ പിതാവിൻ്റെ സന്നിധിയിൽ മുട്ടുകുത്തുന്നു.”
സങ്കീർത്തനം 95:6, “വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.”
ദൈവത്തിൻ്റെ മുൻപിൽ നമസ്കരിക്കുന്ന മുട്ടുകൾ വെറും ഒരു മനുഷ്യനു മുമ്പിലും വണങ്ങണമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ?
അടുത്ത തവണ നിങ്ങളുടെ ടിപിഎം ശുശ്രുഷകൻ നിന്നോ ഇരുന്നോ നിങ്ങളോട് മുട്ടുകു ത്താൻ പറയുമ്പോൾ, എന്തു ചെയ്യണമെന്ന് അറിയാമോ? സർവ്വശക്തനായ ദൈവത്തിൻ്റെ ദൃഷ്ടിയിൽ നിങ്ങൾ തുല്യർ ആകുവാൻ വേണ്ടി ഞങ്ങളോടൊപ്പം മുട്ടുകുത്തുവാൻ പറയ ണം. നിങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് അപ്പോൾ അദ്ദേഹം മനസ്സിലാക്കും.
3. അലഞ്ഞുതിരിയുന്ന പരിശുദ്ധാത്മാവ്
ടിപിഎം പ്രവാചകന്മാർക്ക് ചില പ്രത്യേക രീതിയിലുള്ള പ്രവചനങ്ങൾ ഉണ്ടെന്ന് നിങ്ങൾ ക്കറിയാം. നിങ്ങൾ കേൾക്കുന്ന ആമുഖ പ്രവാചകഭാഷ, “പരിശുദ്ധാത്മാവ് ഈ സമ്മേളന ത്തിൽ ഉണ്ട്” എന്നതായിരിക്കും. സൃഷ്ടിയുടെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പരിശുദ്ധാ ത്മാവ് മനുഷ്യരുടെ മേൽ കറങ്ങിയതുപോലെ ഇപ്പോഴും എന്തിനു കറങ്ങുന്നുവെന്നു ചി ന്തിച്ച് ഞാൻ അത്ഭുതപ്പെടാറുണ്ട്.
ഉല്പത്തി 1:2, “ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിൻ്റെ ആത്മാവ് വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.”
ഓരോ വിശ്വാസിയിലും പരിശുദ്ധാത്മാവ് വസിക്കുന്നു എന്നും അതിന് പരിവർത്തിക്കേ ണ്ട ആവശ്യം ഇല്ലെന്നും ടിപിഎംകാർ എപ്പോൾ മനസ്സിലാക്കും. അവർ പരിശുദ്ധാത്മാവി ൻ്റെ പരിവർത്തനം ഒരു സാങ്കൽപ്പികം ആക്കുകയാണെങ്കിൽ, അവർ വാസ്തവത്തിൽ ദൈ വത്തിൻ്റെ ആലയമല്ലെന്ന് അവർ തന്നെ സമ്മതിക്കുന്നു.
1 കൊരിന്ത്യർ 3:16, “നിങ്ങൾ ദൈവത്തിൻ്റെ മന്ദിരം എന്നും ദൈവത്തിൻ്റെ ആത്മാവ് നി ങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?”
ഉപസംഹാരം
പ്രിയ ടിപിഎം വിശ്വാസി,
ഈ പുരോഹിതന്മാരുടെ ഉപായങ്ങളിൽ വീഴരുത്. തിരുവെഴുത്തധിഷ്ഠിതമായ എല്ലാ വസ്തു ക്കളെയും ചോദ്യം ചെയ്ത് സത്യം കണ്ടുപിടിക്കുക.
എഫെസ്യർ 4:14, “അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുക ളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിൻ്റെ ഓരോ കാറ്റിനാ ൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ“
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ