ടിപിഎം ക്രിസ്തുവിനെ മാറ്റി ദൈവ മന്ദിരത്തിൽ ദിവ്യപുരുഷന്മാരെ സ്ഥാപിക്കുന്നു

നിരപരാധികളായ കുരുന്നു മനസ്സുകളെ അവരുടെ ശുശ്രുഷകന്മാരെ ആരാധിക്കുവാൻ TPM ദിവ്യപുരുഷന്മാർ പഠിപ്പിക്കുന്നു. ഞങ്ങളുടെ അവസാന ലേഖനത്തിൽ ഇത് വിശദീ കരിച്ചു. ടിപിഎം സൺ‌ഡേ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്നുള്ള മറ്റൊരു പാഠത്തെ കുറിച്ച് BTM സഹോദരൻ വിശദീകരണം ആവശ്യപ്പെട്ടു. അതിനാൽ ഞങ്ങൾ സുവിശേഷം വിശദീകരിച്ച് ടിപിഎമ്മിൻ്റെ ആ മുഖം കാണിച്ചു തരുവാൻ തീരുമാനിച്ചു. 2 രാജാക്ക. 4: 8-37 ലാണ് ഈ കഥ. എലീശായുടെ ജീവിതത്തിലെ ഒരു സംഭവമാണ് ഈ കഥ. ഞങ്ങൾ എങ്ങ നെ ഈ കഥ വ്യാഖ്യാനിക്കും?

തിരുവെഴുത്തുകളെ എങ്ങനെ വ്യാഖ്യാനിക്കണം?

ഗലാത്യർ 3:24, “അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് ന്യായപ്രമാ ണം ക്രിസ്തുവിൻ്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.

ലൂക്കോസ് 24:27, “മോശ തുടങ്ങി സകലപ്രവാചകന്മാരിൽനിന്നും എല്ലാതിരുവെഴുത്തുക ളിലും തന്നെക്കുറിച്ചുള്ളത് അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.”

ക്രിസ്തുവിലേക്കു നമ്മെ നയിക്കുന്ന ഒരു സ്കൂൾ മാസ്റ്ററായി തിരുവെഴുത്തുകൾ പ്രവർത്തി ക്കേണ്ടത് ആവശ്യമാണെന്ന് മുകളിലത്തെ വാഖ്യങ്ങൾ വ്യക്തമാക്കുന്നു. ടിപിഎം വിശു ദ്ധന്മാരിലേക്ക് നയിക്കുന്ന സ്കൂൾമാസ്റ്റർ ആകരുത്. യേശു നമ്മുടെ പ്രാഥമിക കേന്ദ്രബിന്ദു ആയിരിക്കണം. നമ്മൾ വായിക്കുന്നതിൻ്റെ ശ്രേഷ്ടത അദ്ദേഹത്തിന് നൽകണം. യേശു പ റഞ്ഞു,ഞാൻ പിതാവിൻ്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിൻ്റെ അടുക്കൽനിന്നു പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോൾ അവൻ എന്നെക്കു റിച്ചു സാക്ഷ്യം പറയും (യോഹന്നാൻ 15:26).” യേശുവിനെ പുറത്താക്കിയതിനുശേഷം ടി പിഎമ്മിലെ വേലക്കാരെ യേശുവിൻ്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന വെളിപ്പെടുത്തലുകൾ അവർക്കു ലഭിക്കുന്നു. അവർ തങ്ങളെ കുറിച്ച് തന്നെയുള്ള ഒരേ കാര്യം വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നു. ടിപിഎം പ്രസംഗകർ തങ്ങളെക്കുറിച്ചു സ്വയം പൊങ്ങച്ചം പറയുന്നത് നിങ്ങൾ സാധാരണ കേൾക്കാറില്ലേ? ഞങ്ങളുടെ നിരവധി ലേഖനങ്ങളിൽ ഇത് ഞങ്ങൾ ചുണ്ടികാട്ടിയിട്ടുണ്ട്. ഇത് പരിശോധിക്കുക, ഇത് പരിശോധിക്കുക, ഇത് പരിശോ ധിക്കുക, ഇതും പരിശോധിക്കുക. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ അപ്പൊസ്തലനായ പൗ ലോസ് ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. “ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകള വാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എ ഴുന്നേല്‌ക്കും. (അപ്പൊ.പ്രവ. 20:30)” ടിപിഎമ്മിലെ സൺ‌ഡേ സ്കൂൾ പഠിപ്പിക്കലിൻ്റെ ഒരു സ്നാപ്പ്ഷോട്ട് താഴെ കൊടുക്കുന്നു. ടിപിഎം പഠിപ്പിക്കുന്ന ദൈവനിന്ദ 2 രാജാക്കന്മാ. 4:8-37 ഭാഗങ്ങൾ എടുത്ത്‌ ക്രിസ്തുവിലേക്കു കുട്ടികളെ നയിക്കേണ്ടതിനു പകരം അവരുടെ ദിവ്യ പുരുഷന്മാരിലേക്ക് നയിക്കുന്നു.

ടിപിഎം തിയോളജിയുടെ കൂട്ടികുഴക്കൽ

ടിപിഎം സൺ‌ഡേ സ്കൂൾ പാഠ്യപദ്ധതി 8->0 അധ്യായം 7->0 ക്ലാസ്സിലെ ഗുണപാഠങ്ങളുടെ ഒരു സ്നാപ്പ് ഷോട്ട് എടുത്തത് താഴെ ചേർക്കുന്നു.

TPM Replacing Christ and installing demigods in the temple of Godഗുണപാഠം (TPM പതിപ്പ്) : ന മ്മൾ വിശുദ്ധന്മാരോട് അ പേക്ഷിക്കുമ്പോൾ ദൈവ ത്തോട് തന്നെ അപേക്ഷി ക്കുന്നു, അപ്പോൾ ദൈവം ന മ്മെ അനുഗ്രഹിക്കും. വിശുദ്ധ ന്മാർ നമ്മൾക്കുവേണ്ടി മധ്യ സ്ഥത ചെയ്ത് പരിശോധനകളി ൽ നമ്മെ സഹായിക്കുന്നു. അതുകൊണ്ട് ടിപിഎം പറയു ന്നത് നമ്മൾ ടിപിഎം വേലക്കാരോട് അപേക്ഷിക്കണം.ങ്ങനെ അവർ ശുശ്രുഷിക്കാനായി വന്ന രക്ഷകനിൽ നിന്ന് വ്യത്യസ്തരാണ് എന്ന് വ്യക്തമാ ക്കുന്നു (മത്തായി 20:28). ടിപിഎം ശുശ്രുഷകന്മാർ ശുശ്രുഷിക്കപ്പെടാനായി വന്നു. അതു കൊണ്ട് ദിവ്യപുരുഷന്മാർ ക്ഷീണിക്കുമ്പോൾ യുവാക്കളും വിശ്വാസികളും അവരെ തി രുമുന്നതിലും മസ്സാജ് ചെയ്യുന്നതിലും അതിശയിക്കേണ്ട യാതൊരു ആവശ്യവുമില്ല, അവരോട് വിശ്വാസഭവനത്തിൽ വേലക്കാരെ പോലെ പെരുമാറുന്നു, സഹോദരിമാർ അവരു ടെ വസ്ത്രങ്ങൾ കഴുകുന്നു, അവരുടെ സഭാസന്ധിയായ തുണികൾ തേക്കുന്നു, വിശ്വാസി കൾ അവരുടെ ബൈബിൾ വഹിക്കുന്നു, അവർ തന്നത്താൻ രാജാക്കന്മാരെ പോലെ ജീവിക്കുകയും ചെയ്യുന്നു. അവരെ സേവിക്കാൻ ആളുകളെ കല്പിക്കുന്നു. കഴി ഞ്ഞ ഒരു ലേഖന ത്തിൽ തമ്പി ദുരൈ ദുബായ് ഫെയിത് ഹോമിലെ വിശ്വാസികളോട് TPM വേലക്കാരുടെ അടിമകളായി ഇരിക്കാൻ ആവശ്യപ്പെടുന്ന ഒരു ക്ലിപ്പ് ഞങ്ങൾ കാണി ച്ചിരുന്നു. ആ ലേ ഖനത്തിൽ (ക്ലിക്ക് ചെയ്യുക) ഫെയിത് ഹോമിലെ ചിലന്തി വല വൃത്തി യാക്കാൻ ആവശ്യ പ്പെടുന്നത് ഞങ്ങൾ കാണിച്ചിരുന്നു. മത്തായി 20:26-28 വായിക്കുക.

മത്തായി 20:26-28, “നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കു ന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യി പ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തൻ്റെ ജീവനെ മറുവിലയായി കൊടുപ്പാ നും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.”

ആരെ/എങ്ങനെ ശുശ്രുഷിക്കണം – യേശൂവിൻ്റെ കല്പന

മഹാഭൂരിപക്ഷം ടിപിഎം ശുശ്രുഷകന്മാരും തങ്ങളെത്തന്നെ വലിയവരായി കരുതുന്നു വെന്ന് നമുക്കെല്ലാം അറിയാം. ടിപിഎമ്മിൻ്റെ ധാരാളം ബുക്കുകളും മാഗസിനുകളും അ ർ ഏറ്റവും ഉയർന്ന സീയോനിലേക്കും മറ്റുള്ളവർ മോശമായ സ്ഥലങ്ങളിലേക്കുമാണ് പോകുന്നതെന്ന് പറയുന്നു. ഇനി, ഏത് ശുശ്രൂഷ യേശു വിലമതിക്കുന്നുവെന്ന് നോക്കാം.

മത്തായി 25:40, “രാജാവു അവരോടു: എൻ്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരു ത്തന്  നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.”

ഇപ്പോൾ നമ്മുക്ക് മുകളിലത്തെ വാഖ്യം ടിപിഎം ഗുണപാഠത്തിൻ്റെ കൂടെ പരിഗണിക്കാം. നമ്മൾ വിശുദ്ധന്മാരോട് അപേക്ഷിക്കുമ്പോൾ ദൈവത്തോട് തന്നെ അപേക്ഷി ക്കുന്നു, അപ്പോൾ ദൈവം നമ്മെ അനുഗ്രഹിക്കും. വിശുദ്ധന്മാർ നമ്മൾക്കുവേണ്ടി മധ്യ സ്ഥത ചെയ്ത് പരിശോധനകളിൽ നമ്മെ സഹായിക്കുന്നു.

രണ്ട് പ്രസ്താവനകളും തമ്മിലുള്ള വിരോധാഭാസം കണ്ടോ? അതുകൊണ്ട്, പ്രസ്താവനകൾ പരസ്പരവിരുദ്ധമാണെങ്കിൽ, അത് രണ്ട് എതിർ സ്രോതസ്സുകളിൽ നിന്നാകുന്നു. മത്തായി യിൽനിന്നുള്ള പരാമര്‍ശം ദൈവത്തിൽനിന്നുള്ളതാണെന്ന് നമുക്കറിയാം … ടിപിഎം ഗു ണപാഠം എവിടെ നിന്ന് വരുന്നു എന്ന് നിങ്ങൾ തീരുമാനിക്കുക.

2 രാജാക്കന്മാർ 4:8-37 എങ്ങനെ വ്യാഖ്യാനിക്കണം?

തുടക്കത്തിൽ നമ്മെ ജീവനുള്ള ആത്മാക്കളായി (ഉല്പത്തി 2:7) സൃഷ്ടിച്ചു. നിങ്ങൾ വിലക്ക പ്പെട്ട പഴം ഭക്ഷിക്കുന്ന ദിവസം മരിക്കും എന്ന് ദൈവം ആദാമിനോടു (ജീവിക്കുന്ന ആ ത്മാവ്) പറഞ്ഞു (ഉല്പത്തി 2:17), അവൻ ജീവിക്കുന്ന ആത്മാവ് (അതുവരെയും മരിച്ചിട്ടില്ല) എന്ന് സൂചിപ്പിച്ചു. നാം ഒരിക്കൽ പാപത്തിൽ മരിച്ചവരായിരുന്നുവെന്ന് പൌലോസ് അ പ്പൊസ്തലൻ സ്ഥിരീകരിക്കുന്നു. ദൈവകൃപയാൽ, യേശു മുഖാന്തരം നമ്മെ ജീവിപ്പിക്കു കയും ഉന്നതസ്ഥലങ്ങളിൽ യേശുവിനോടൊപ്പം നിറുത്തുകയും ചെയ്തു (എഫെസ്യർ 2:1-8). എലീശാ സ്ത്രീയുടെ മകനെ ഉയർപ്പിക്കുന്നു. ഈ പുത്രനെ ഉയിർപ്പിച്ചത് യേശുവിനെ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ശരീരങ്ങളെ ജീവിപ്പിക്കുകയും ജീവൻ്റെ പുതുമയിലേക്ക് നമ്മെ ഉയർത്തുകയും ചെയ്യന്നു. അല്ലേ? എങ്ങനെ? എലീശായുടെയും യേശുവിൻ്റെയും ജീവിതത്തിലെ സംഭവങ്ങളെ താരതമ്യം ചെയ്ത ടേബിൾ താഴെ കൊടുക്കുന്നു, എലീശാ ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്നു. അവൻ്റെ അനുഭവപരിചയം വരുന്ന രക്ഷകൻ്റെ പ്രവൃത്തികളെ മുൻനിഴലാക്കി.

എലീശാ

യേശു

ആത്മാവ് ജോർദാൻ നദിയിൽ എലിശാക്ക് മേൽ വന്നു (2 രാജ  2:1-14) യോർദാനിൽ യേശുവിൻ്റെ മേൽ ആത്മാവ് പകർന്നു (മത്തായി 3:13-17)
ശൂനേംകാരത്തിയുടെ മകനെ ഉയർപ്പിച്ചു (2 രാജാ. 4) നയിൻ പട്ടണത്തിലെ സ്ത്രീയുടെ മകനെ ഉയർപ്പിച്ചു (ലൂക്കോസ് 7:11-17)
20 യവത്തപ്പം 100 പേർക്ക് കൊടുത്ത ശേഷം ബാക്കിവന്നു (2 രാജാ. 4:42-44) 5 അപ്പം കൊണ്ട് 5000 പേരെ പോഷിപ്പിച്ച ശേഷം ബാക്കി വന്നു (മത്തായി  14:13-21)
കുഷ്ടരോഗിയായ നയമാനെ സൗഖ്യമാക്കുന്നു (2 രാജാ. 5) കുഷ്ടരോഗികളെ സൗഖ്യമാക്കുന്നു (ലൂക്കോസ് 5:12-16)
വിഗ്രഹാരാധിയായ നയമാൻ, ദൈവത്തെ ആരാധിക്കുന്നു  (വാഖ്യം 17) ജാതികൾ ദൈവ ആരാധകരാകുന്നു  (അപ്പൊ.പ്രവ.10)
എലീശാ ഇരിമ്പു കോൽ വെള്ളത്തിൽ പൊക്കി (2 രാജാ. 6:6) യേശു വെള്ളത്തിൻ മീതെ നടന്നു  (മത്തായി 14:25)
യിസ്രായേലിൽന്മേൽ വരാൻ പോകുന്ന ദോഷം ഓർത്ത്‌ എലീശാ കരയുന്നു  (2 രാജാ. 8:12) യിസ്രായേൽ മക്കളുടെ മേൽ വരാൻ പോകുന്ന ദുഃഖം ഓർത്ത്‌ യേശു കരയുന്നു (ലൂക്കോസ് 19:41-44)
എലീശാ അരാമ്യരെ അന്ധരാക്കി രക്ഷപെടുന്നു (2 രാജാ. 6:8-23) പരീശന്മാർ കൊല്ലാൻ വന്നപ്പോൾ യേശു വിനും രക്ഷപെടാമായിരുന്നു  (യോഹന്നാ ൻ 8:59, ലൂക്കോസ് 4:29,20)
എലീശാ ശിഷ്യന്മാരുടെ കണ്ണുകൾ തുറന്നു (2 രാജാ. 6:17) യേശു ശിഷ്യന്മാരുടെ കണ്ണുകൾ തുറന്നു  (ലൂക്കോസ് 7:21/ 24:31,32,45)
എലീശായുടെ ശിഷ്യനായ ഗേഹസിക്ക് വിധവയുടെ മകനെ ഉയർപ്പിക്കാൻ കഴിഞ്ഞില്ല (2 രാജാ. 4:31) യേശുവിൻ്റെ ശിഷ്യന്മാർക്ക് ഭൂതങ്ങളെ പുറത്താക്കാൻ കഴിഞ്ഞില്ല (മത്തായി 17:16)
ഗേഹസിയ ദൂരത്തുവെച്ചു കണ്ടു (2 രാജാ.5:26) നഥാനിയേലിനെ ദൂരത്തുവെച്ചു കണ്ടു (യോഹന്നാൻ 1:48)
അരാംരാജാവിനെ ദൂരത്തുവെച്ചു കണ്ടു (2 രാജാ.6:8) പരീശന്മാർ ഹൃദയത്തിൽ നിനക്കുന്നത് മനസ്സിലാക്കി
ഏലിയാവ് എലീശായുടെ മുൻഗാമി ആയിരുന്നു ഏലീയാവിൻ്റെ ആത്മാവിൽ വന്ന സ്നാപക യോഹന്നാൻ യേശുവിൻ്റെ മുൻഗാമി ആയിരുന്നു
എലീശായുടെ മരണം (കല്ലറ) ഒരു മനുഷ്യനെ ജീവിതത്തിലേക്ക് കൊണ്ടുവന്നു (2 രാജാ.13:20,21) യേശുവിൻ്റെ മരണം വിശുദ്ധന്മാരെ കല്ല റയിൽ നിന്നും പുറത്തു കൊണ്ടുവന്നു (മത്തായി 27:52). അദ്ദേഹത്തിൻ്റെ മരണം നമ്മുക്ക് ജീവിതം നല്കി.

കുറിപ്പ് : ഞാൻ ഈ വിവരങ്ങൾ എവിടെ നിന്നാണ് ശേഖരിച്ചതെന്ന് ഓർക്കുന്നില്ല. ഇത് പഴയതാണ്, ഇൻറ്റർനെറ്റിൽ വ്യത്യസ്ത ഉറവിടങ്ങളിൽ നിന്നും എടുത്തതാകുന്നു. ക്ഷമി ക്കണം, കാരണം, ഞാൻ കൃത്യമായ ഉറവിടം ഓർക്കുന്നില്ല എന്ന കാരണത്താൽ എനിക്ക് പേരറിയാത്ത ഒരാളുടെ പ്രയത്നങ്ങളെ അഭിനന്ദിക്കാൻ സാധിക്കുന്നില്ല. ഇൻറ്റർനെറ്റിൽ സൗജന്യമായി ലഭ്യമാക്കുകയും, അദ്ധ്വാനിക്കുകയും ചെയ്തതിന് ഞാൻ ദൈവത്തോടും അദ്ദേഹത്തോടും വളരെ നന്ദിയുള്ളവനാകുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ.

എലീശായുടെയും യേശുവിൻ്റെയും ജീവിതത്തിൽ ഒട്ടേറെ സമാനതകൾ ഉണ്ടെന്നത് ഒരു യാദൃശ്ചികമല്ല. അതുകൊണ്ട്, എലീശായുടെ ജീവിതത്തിൻ്റെ വലിയ ചട്ടക്കൂട് നാം പരി ഗണിക്കുമ്പോൾ, മനുഷ്യവർഗത്തിൻ്റെ രക്ഷകനായി വരാനിരിക്കുന്ന യേശുവിനു ഒരു സൂചകമായിത്തീരുവാൻ ദൈവം തൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിരുന്നു.

എമ്മോസിലേക്കുള്ള വഴിയിൽ ശിഷ്യന്മാരോട് യേശു സംസാരിച്ച ഭാഗം എലീശായുടെ കഥയായിരുന്നു.

ലൂക്കോസ് 24:27, “മോശെ തുടങ്ങി സകലപ്രവാചകന്മാരിൽനിന്നും എല്ലാതിരുവെഴുത്തു കളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.”

2 രാജാക്കന്മാർ 4 ൽ നൽകിയിട്ടുള്ള ഓരോ വിശദീകരണവും സൂക്ഷ്മമമായി പഠിക്കുമ്പോ ൾ, അതിനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചാൽ, വലിയതും പ്രധാനപ്പെട്ടതുമായ സന്ദേശം നഷ്ട പ്പെടും. എലീശായുടെ അത്ഭുതങ്ങൾ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുളളതാ ണ്. മനുഷ്യരെ തങ്ങളിലേക്ക് വലിക്കുവാനായി പരിശുദ്ധാത്മാവിൻ്റെ ശക്തി മനുഷ്യരെ കൊതിപ്പിക്കാൻ അല്ല, എലിശായേക്കാൾ വലിയവനുവേണ്ടി ദീർഘക്ഷമയോടെ കാത്തി രിക്കുവാനായിട്ട് തന്നെ ആകുന്നു.

ഇതാ, മോശയെക്കാൾ വലിയവൻ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ” എന്ന് യേശു പറഞ്ഞില്ലേ. എബ്രായർ എഴുത്തുകാരൻ ദൂതൻമാരേ, മോശെയോടും അഹരോനോ ടും താരതമ്യപ്പെടുത്തി, യേശു അവർ എല്ലാവരെക്കാൾ ശ്രേഷ്ഠനും സമാഗമന കൂടാരത്തെ ക്കാൾ മെച്ചവും സമാഗമന കൂടാര ശുശ്രുഷയെക്കാൾ വലിയവനുമാകുന്നു എന്ന് വ്യക്ത മാക്കുന്നു? എന്നാൽ, ടിപിഎം തട്ടിപ്പുകാർക്ക് നൽകിയ വെളിപ്പെടുത്തലുകൾ മറ്റ് സ്വത ന്ത്രസഭകളുടെ ശുശ്രൂഷയെക്കാൾ തങ്ങളുടെ ശുശ്രൂഷയെ പ്രതിഷ്ഠിക്കാൻ ഇത്തരം അവ സരങ്ങളെല്ലാം ഉപയോഗിക്കുന്നു. എന്തുകൊണ്ടെന്നാൽ അവർ ക്രിസ്തുവിനെ പുറത്താക്കി ദൈവ ഭവനത്തിൽ ക്രിസ്തുവിൻ്റെ സ്ഥാനത്ത്‌ അവരെ വയ്ക്കുവാൻ ആഗ്രഹിക്കുന്നു.

സ്നാപകയോഹന്നാൻ (ഏലീയാവിൻ്റെ ആത്മാവിൽ വന്നവൻ) തന്നെത്തന്നെ നീക്കംചെയ്ത് ക്രിസ്തുവിനെ സിംഹാസനസ്ഥനാക്കിയത് കണ്ടോ? എനിക്ക് വിളിക്കപ്പെട്ട ഒരു ശുശ്രൂഷ ചെയ്യാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നെ അനുഗമിക്കുന്നവൻ എന്നെക്കാൾ വലിയവ നാകുന്നു. അവൻ്റെ ചെരുപ്പിൻ്റെ വാറ് അഴിക്കാൻ പോലും ഞാൻ യോഗ്യനല്ല. എന്നാൽ ടിപിഎം ശുശ്രുഷകന്മാർ എങ്ങനെ പ്രവർത്തിക്കുന്നു? അവർ ക്രിസ്തുവിനെ മഹിമപ്പെടു ത്തേണ്ട പദ്ധതി മാറ്റി തങ്ങളെത്തന്നെ മമഹിമപ്പെടുത്തുന്നു.

ഉപസംഹാരം

മുകളിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിക്കുന്നു : സ്ത്രീയുടെ പുത്രനെ ഉയർ ത്തിയ എലീശാ, നമ്മുക്ക് നിത്യജീവൻ പ്രദാനം ചെയ്യുന്ന യേശുവിനെ ചൂണ്ടിക്കാണിക്കു ന്നു. ആദാം പാപം ചെയ്തു, നമ്മൾ എല്ലാവരും മരിച്ചു. മരണം ഒരു മനുഷ്യൻ്റെ അനുസരണ ക്കേടു മൂലം കടന്നു വന്നു. യേശു അനുസരിച്ചു, അവൻ്റെ അനുസരണത്തിൻ്റെ ആനുകൂ ല്യങ്ങൾ നമ്മുക്ക് കടപ്പാടുള്ളതായി തെളിഞ്ഞു (റോമർ 5:19). അവൻ നീതിനിഷ്ഠമായ ഒരു ജീവിതം നയിച്ചിരുന്നു; അവനിൽ വിശ്വസിക്കുന്ന ഏവരും പ്രവൃത്തികളില്ലാതെ നീതീ കരിക്കപ്പെടുന്നു (റോമ. 4:5).

TPM Replacing Christ and installing demigods in the temple of God@തേജു : നിങ്ങളുടെ അഭിപ്രായത്തിൽ ഞങ്ങൾക്ക് ഉള്ളത് കളങ്കിതമായ ജ്ഞാനം ആകുന്നു. ടിപിഎ മ്മിനു പകരം ആളുകൾ യേശുവിനെ നോക്കണമെ ന്ന് ഞങ്ങൾ പഠിപ്പിക്കുന്നുവെന്ന കാര്യം നിങ്ങളെ ഓർമ്മിപ്പിക്കട്ടെ! ഓ! ഇത് നിങ്ങളുടെ അഭിപ്രായ ത്തിൽ ഞങ്ങളുടെ കളങ്കിതമായ ജ്ഞാനം ആകു ന്നു, അല്ലെ? ഞങ്ങൾക്ക് നിങ്ങൾക്കൊരു ഉപദേശം ഉണ്ട്. നിങ്ങളുടെ അന്ധരായ വിശ്വാസികളെ യേ ശുവിനെ നോക്കുന്നതിനു പകരം നിങ്ങളുടെ വ ഞ്ചരായ വിശുദ്ധന്മാരെ നോക്കിപ്പിക്കുന്ന പ്രവർ ത്തനം നിർത്തുക. ദൈവം നിങ്ങൾക്ക് പശ്ചാത്താ പഹൃദയം നൽകട്ടെ.

@BTM : സഹോദരാ, ദൈവവചനത്തിലെ ശുശ്രൂഷകരെ സഹായിക്കുന്നതും അവരെ ബഹുമാനിക്കുന്നതും തെറ്റല്ല. എന്നാൽ ഈ സ്വപ്രത്യക്ഷരായ ദൈവദാസർ അവരെ ദൈവനാമത്തിൽ സേവിക്കാൻ മനുഷ്യരോട് ആവശ്യപ്പെടുന്നത് അദ്വതീയമായ വിഡ്ഢിത്തരമാണ് (യോഹന്നാൻ 13:10-15, ലൂക്കോസ് 22:26, 1 പത്രോസ് 5:3). അവർ ക്രിസ്തുവിനെ ചിത്രത്തിൽ നിന്ന് നീക്കം ചെയ്തു അദ്ദേഹത്തിന് കൊടുക്കേണ്ട മഹത്വം സ്വയമായി ഏറ്റെടുക്കുന്നത് ഭയാനകമാകുന്നു. നിങ്ങളുടെ ഒരു ചോദ്യത്തിലൂടെ അനേകരെ അനുഗ്രഹിക്കാൻ അവൻ (യേശു) ഞങ്ങളെ ഉപയോഗിച്ചതുപോലെ ദൈവം നിങ്ങളെയും അനുഗ്രഹിക്കട്ടെ!

@പ്രിയ വായനക്കാരെ : ഞങ്ങൾ ഈ കാര്യങ്ങൾ നിങ്ങൾക്ക് വെളിപ്പെടുത്തി  കൊണ്ടി രിക്കുന്നതിൻ്റെ കാരണം നിങ്ങൾ ടിപിഎം പോലെയുള്ള മറ്റൊരു സഭ ഉണ്ടാക്കാൻ ഞങ്ങ ൾ ആഗ്രഹിക്കുന്നില്ല എന്നതാകുന്നു. (മനുഷ്യൻ്റെ വിശുദ്ധിയിലും മനുഷ്യ പ്രവർത്തിക ളുടെയും അടിസ്ഥാനത്തിൽ). ടിപിഎമ്മിൻ്റെ നാലു മതിലുകൾക്കുള്ളിൽ ഭയാനകമായ കാര്യങ്ങൾ നടക്കുന്നുണ്ട്. ഞങ്ങൾ ആരെയും ചെളി വാരി എറിയുവാൻ ആഗ്രഹിക്കുന്നി ല്ല. ടിപിഎമ്മിൻ്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിനു പകരം നിത്യജീവിതത്തിലെ വാ ക്കുകൾ വെളിപ്പെടുത്താൻ ഞങ്ങൾ ഈ അവസരം ഉപയോഗിച്ചിട്ടില്ലെങ്കിൽ ഇത് എങ്ങ നെ പ്രയോജനപ്പെടുമെന്ന് ഞങ്ങളോട് പറയുക. നിങ്ങൾ യേശുവിൽ സ്ഥിരീകരിക്കപ്പെടു കയും നിത്യജീവൻ പ്രാപിക്കുകയും ചെയ്യുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

 

One Reply to “ടിപിഎം ക്രിസ്തുവിനെ മാറ്റി ദൈവ മന്ദിരത്തിൽ ദിവ്യപുരുഷന്മാരെ സ്ഥാപിക്കുന്നു”

  1. കടിക്കുന്ന നായ ഉള്ള സ്ഥലത്തു കൂടി പോകുമ്പോൾ വടി കൈയിൽ സൂക്ഷിക്കുന്ന പോലെ,യും നായ കടിക്കാൻ വരുമ്പോൾ ആ വടിയും കൈയിൽ വെച്ചുകൊണ്ട് ഓടുന്നത് പോലെയാ ട് പി എം ലെ കോപ്പന്മാർ ബൈബിൾ കക്ഷത്തിൽ വെച്ചു കൊണ്ടു നടക്കുന്നതും, മൂഢ വിശ്വാസ സമൂഹം , തന്റെ കയ്യിൽ ഇരിക്കുന്നത് ബൈബിൾ ആണെന്ന് അറിയാം, അതിന്റെ ഉള്ളിൽ എന്താണെന്ന് അറിയില്ല, ടിപിഎം സഭാ ശുശ്രൂഷകരുടെ കാര്യമോ ഒട്ടും വിഭിന്നമല്ല, യേശുവിനെ പ്രസംഗിക്കുവല്ലല്ലോ അവർ, കൂടി വന്നിരിക്കുന്ന വിശ്വാസ സമൂഹത്തെ തേജോ വധം ചെയ്യുകയാണല്ലോ ഈ കപട ശുശ്രൂഷകർ, അവർ തങ്ങളുടെ പാപം മറയ്ക്കാൻ വേണ്ടി വിശ്വാസ സമൂഹത്തെ കുറ്റപ്പെടുത്തി, പരിഹസിച്ചു, അങ്ങനെ പോകുന്നു, ഇവർക്ക് ദൈവ ഭയമില്ല, എങ്കിലും വരും നാളുകൾ ഭൂമിയിൽ ഇവർക്ക് പീഡയും ദുഖവും അനുഭവിക്കേണ്ടി വരുമെന്ന് വിശുദ്ധ വേദപുസ്തകത്തിലും പറയുന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മുൻപിൽ എല്ലാ പാപവും നഗ്നവും മലർന്നതുമായി കിടക്കുന്നു, ഹേ, വെള്ള പുതച്ച ശവാക്കല്ലറക്കു സമാനമായ ടിപിഎം സഭാ ശുശ്രൂഷകരെ ഭവികാലം നിങ്ങൾക്ക് ഭൂമിയിൽ നരക യാതന അനുഭവിക്കേണ്ടി വരും.. “തൂറിയവനെ ചുമക്കാൻ പോയാൽ, ചുമക്കുന്നവനും നാറും” എന്നു ലോകം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *