ഞാൻ “ഒരു സഭയും പൂർണ്ണമല്ല” എന്നതുപോലുള്ള അഭിപ്രായങ്ങൾ കാണുമ്പോൾ, ആ ളുകൾ എന്തിനാണ് ഇങ്ങനെ പറയുന്നത് എന്ന് എപ്പോഴും ചിന്തിക്കുന്നു? അപ്പോൾ “സഭ” എന്താണെന്ന് അവർക്കറിയില്ലെന്ന് എനിക്ക് ബോധ്യമായി. ചില ബ്രോക്കറേജ് ഹൌസ് (പള്ളികൾ എന്നു പറയുന്നത്) പോലെയുള്ള സ്ഥാപനങ്ങളായ ടിപിഎം, സിഎസ്ഐ, ഐപിസി, AG തുടങ്ങിയവ അവരെ ദൈവത്തിലേക്ക് കൊണ്ടുപോകുമെന്ന് കരുതുന്നു. അതുകൊണ്ട്, ഏത് ബ്രോക്കർ ഏജൻറ്റ് (പള്ളി) നല്ലതാണെന്ന് അവർ അറിയാൻ ശ്രമിക്കും. അവർ ഏറ്റവും മികച്ച ബ്രോക്കറേജ് ഹൗസ് (ചർച്ച്) ആണെന്ന് ചിന്തിപ്പിച്ച് ടിപിഎം വൈ ദികന്മാർ ജനങ്ങളെ വിഡ്ഢികളാക്കുന്നു. നിങ്ങളെ അക്കരെ കടത്താൻ അവർക്ക് യേശു വുമായി പ്രത്യേക ബന്ധമുണ്ട്. അവരുടെ വസ്ത്രധാരണ ശൈലി, ബ്രഹ്മചര്യ, മതപരമായ പാരമ്പര്യങ്ങൾ, മനശാസ്ത്രപരമായ തന്ത്രങ്ങൾ എന്നിവയാൽ ഇന്ത്യൻ മനസ്സിനെ പ്രേക്ഷ ണം ചെയ്യുന്നവർ അവരുടെ അവകാശവാദങ്ങൾ യഥാർത്ഥമാണെന്ന് കരുതുന്നു. സ്വാഭാ വികമായും, മികച്ച ബ്രോക്കറേജ് ഹൗസ് (പള്ളി) ഉപേക്ഷിച്ച് ആരെങ്കിലും താണതിൽ ചേരുമോ? ഹു … അത് എന്തൊരു അവസ്ഥയാകും?
എനിക്ക് തെറ്റ് പറ്റിയില്ലെങ്കിൽ, ടിപിഎം അവരുടെ ജനങ്ങളെ സഭ എന്നതിനെ പറ്റി ബ്രയി ൻവാഷ് ചെയ്തിരിക്കുന്നു. അവർ ടിപിഎം ലെൻസ് ഇട്ടിരിക്കുന്നതിനാൽ, അവർക്ക് ബൈ ബിളിലെ യഥാർത്ഥ സഭ കണ്ടെത്താൻ കഴിയില്ല. സഭയെ സംബന്ധിച്ച് ടിപിഎം പ്രസി ദ്ധീകരണത്തിന് പുറത്തുള്ള വേറെ ഒരു പുസ്തകവും വായിക്കുകയും ഇല്ല. ഞാൻ ആളുക ളുടെ പ്രശ്നങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയല്ല. ആളുകളെ സ്വന്തം വരുതിയിൽ വെച്ചിരി ക്കുന്ന കൾട്ടുകളുടെ പ്രവർത്തനത്തിൽ എനിക്ക് ദേഷ്യം വരുന്നു. ഞാൻ ടിപിഎമ്മിൽ നിന്ന് പുറത്തുവരുന്നതിനെ കുറിച്ച് ഒരു ലേഖനം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, സഭ (EKKLESIA) എന്താണെന്ന് ഒരു കൾട്ടിൽ നിന്ന് പുറത്തു വരുന്നതിനുമുമ്പ് ജന ങ്ങൾ അറിയുന്നതിനായി അവരെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഈ ലേഖനത്തിൻ്റെ ഉദ്ദേശ്യത്തിൽ, രണ്ട് പദാവലി ഞാൻ നിർവ്വചിക്കാൻ ആഗ്രഹിക്കുന്നു, അതിൽ ഏതെങ്കിലും ഒരു പദം നിങ്ങൾ കാണുന്ന നിമിഷം, ഞാൻ എന്താണ് ഉദ്ദേശിക്കു ന്നതെന്ന് നിങ്ങൾ മനസ്സിലാക്കും.
- EKKLSEA (സഭ) : സഭയെ മനസ്സിലാക്കുന്നതിൻ്റെ ഒരു പ്രധാനഘടകമാണ് EKKLESIA (അ തിൻ്റെ ഇതര സ്പെല്ലിംഗ് ecclesia). Ekklesia ഒരു ഗ്രീക്ക് പദം ആണ്, അതിൻ്റെ അർത്ഥം “ഒരു വിളിക്കപ്പെടുന്ന സഭ അല്ലെങ്കിൽ കൂട്ടം” എന്നാകുന്നു. Ekklesia എന്നത് പുതിയ നിയമത്തിലെ “സഭ” എന്ന് സാധാരണയായി വിവർത്തനം ചെയ്യപ്പെടുന്നു. പുതിയനി യമ സഭയിൽ ഉൾപ്പെടുന്നവരെ സൂചിപ്പിക്കാനാണ് Ekklesia എന്ന വാക്ക് ഉപയോഗിക്കു ന്നത്. സഭയെ കുറിച്ചും അതിൻ്റെ ഉദ്ദേശ്യത്തെക്കുറിച്ചും ചില പ്രധാന കാര്യങ്ങൾ ഇ വിടെ കാണാം. ഒന്നാമതായി, സഭ ഒരു ജനവിഭാഗമാണ്, ഒരു കെട്ടിടമല്ല. ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാ വിശ്വാസികളും ചേർന്ന സഭാ സാർവത്രികരൂപത്തിലാണ് (UNIVERSAL). പ്രാദേശിക സഭകൾ ആഗോള സഭയുടെ ചെറിയ സമ്മേളനങ്ങളാണ്. Ekklesia എന്നാൽ “വിളിച്ചു മാറ്റി.” 1 പത്രോസ് 2:9 പറയുന്നു, “നിങ്ങളോ അന്ധകാര ത്തിൽനിന്നു തൻ്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവൻ്റെ സൽഗുണ ങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോ ഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.”
ക്രിസ്തുവിൻ്റെ Ekklesia യുടെ ഒരു ചിത്രം
- സ്ഥാപനസംബന്ധിയായ സഭ (Institutional Church) – ഇത് EKKLESIA ആയി ചമഞ്ഞ് തലയുമായുള്ള (കർത്താവായ യേശു ക്രിസ്തു) ബന്ധം മോശമായ രീതിയിൽ വളച്ചൊ ടിച്ച് വിജയിച്ചിട്ടുള്ള മനുഷ്യ സംഘടനകൾ ആകുന്നു. ക്രിസ്തുവിൻ്റെ ശരീരത്തെ ഭിന്നിക്കുന്ന വ്യാപാര സ്ഥാപനങ്ങളാണ് ഇവ. ബിസിനസ്സ് ഹൌസുകളായതിനാൽ അവരുടെ ഘടന ഏതെങ്കിലും കോർപ്പറേറ്റ് ഘടനയോട് സമാനമാണ്. TPM ഘടന എ ങ്ങനെ സജ്ജീകരിച്ചിരിക്കുന്നു എന്ന് നമുക്കെല്ലാവർക്കും അറിയാം. ഇതര സ്ഥാപന ങ്ങളിലുള്ള സഭകളുടെ ഘടനയും സമാനമാണ്. സ്ഥാനചലനങ്ങളും തിരുനാളുകളും ചില മാറ്റങ്ങൾക്ക് വിധേയമാകാം. അല്ലാതെ അവരുടെ ബിസിനസ്സ് മോഡൽ ഏതാ ണ്ട് സമാനമാണ്. നമുക്ക് റോമൻ കത്തോലിക്കാ ഘടനയെ കുറിച്ച് നോക്കാം.
EKKLESIA ഉം ഇൻസ്റ്റിറ്റൂഷണൽ സഭയും തമ്മിലുള്ള ചില വ്യത്യാസങ്ങൾ
രണ്ടും തികച്ചും വ്യത്യസ്തമാണെങ്കിലും, വേഗത്തിൽ മനസ്സിലാക്കാവുന്ന വ്യത്യാസങ്ങൾ താഴെ ചേർക്കുന്നു. അടിസ്ഥാനപരമായി, Ekklesia ഒരു ജീവിക്കുന്ന ഓർഗാനിസം ആകു ന്നു, ഒരു ഇൻസ്റ്റിറ്റ്യൂഷണൽ സഭ ഒരു സംഘടന ആകുന്നു. താഴെയുള്ള വീഡിയോയും താരതമ്യ പട്ടികയും കണ്ണു തുറപ്പിക്കുന്ന സംഗതി ആയിരിക്കും.
https://youtu.be/He4_Oc7_wQg
EKKLESIA |
INSTITUTIONAL CHURCH |
അടിസ്ഥാന ആശങ്ക – പാവപ്പെട്ടവരോ നഷ്ടപ്പെട്ട ആത്മാക്കളോ ആകുന്നു | അടിസ്ഥാന ആശങ്ക – സ്വന്തം പൗരോഹി ത്യ വർഗ്ഗവും കെട്ടിടനിർമ്മാണങ്ങളും |
തിരുവെഴുത്തുകളുടെ അടിസ്ഥാനത്തി ൽ എല്ലായ്പോഴും ഭേദഗതികൾ സംഭവി ക്കുന്നു. | തിരുവെഴുത്തുകളെ വളച്ചൊടിച്ച സംഘടനാ സിദ്ധാന്തങ്ങൾ അവരുടെ പഠിപ്പിക്കലുകളുടെ അടിത്തറയാണ്. |
ഓരോ അംഗവും ഒരു പുരോഹിതനാണ്, താലന്തു പ്രകാരം ശുശ്രുഷിക്കണമെന്ന് പ്രതീക്ഷിക്കപ്പെടുന്നു . 1 പത്രൊസ് 2: 9 | എല്ലാ വിശ്വാസികളുടെയും പൗരോഹി ത്യം ഊന്നിപ്പറയുന്നില്ല. സാധാരണക്കാർ ഒരു കായിക മത്സരത്തിലെ കാണികളെ പോലെയാണ്. |
ഓരോരുത്തർക്കും ഒരു ശുശ്രൂഷയുണ്ട്. കർത്താവ് അവർക്ക് നൽകിയതുപോലെ അവർ മറ്റുള്ളവരെ ശുശ്രൂഷിക്കുന്നു. 1 കൊരിന്ത്യർ 14:26 | നിയുക്തരായ പാസ്റ്റർമാർക്കും വൈദിക ർക്കും മാത്രമേ മറ്റുള്ളവരെ ശുശ്രൂഷ ചെയ്യാൻ പാവനമായ അവകാശം നൽകപ്പെട്ടിട്ടുള്ളൂ. |
വ്യത്യസ്ത “ഞങ്ങളുടെ സഭയും” “അവരുടെ സഭയും” എന്ന വ്യത്യാസമില്ല. എല്ലാവരും ഒരേയൊരു ദൈവ സഭയെ തിരിച്ചറിയുന്നു. റോമർ 16: 17-18 | സംഘടനാ ബന്ധം വ്യക്തമാക്കാൻ അംഗങ്ങൾ “ഞങ്ങളുടെ സഭ”, “അവരുടെ സഭ” തുടങ്ങിയ വാക്കുകൾ പരാമർശിക്കും |
ശ്രേണി ഇല്ല. യേശുവാണ് തലവൻ, നമ്മൾ എല്ലാവരും സഹോദരന്മാരാണ്. മത്തായി 23: 8, കൊലൊ. 1:18, 1 കൊരിന്ത്യർ 12: 12-20. Ekklesia ൽ വൈദികൻ ഇല്ല | തല ഒരു മനുഷ്യൻ ആകുന്നു, ക്രിസ്തു അല്ല. തങ്ങളുടെ നേതാക്കന്മാർക്ക് റിപ്പോർട്ട് ചെയ്യുന്ന പല നിരയിലുള്ള കീഴുദ്യോഗസ്ഥർ അവർക്കുണ്ട്. ചങ്ങലയുടെ ഏറ്റവും താഴ്ന്ന തലത്തിലാണ് സാധാരണക്കാർ. |
വ്യക്തികൾ തമ്മിലുള്ള ബന്ധം സ്നേഹം അടിസ്ഥാനമാക്കിയാണ്. യോഹ. 13:35 | സംഘടനയിൽ അധികാരവും ശക്തിയും അടിസ്ഥാനമാക്കിയാണ് വ്യക്തികൾ തമ്മിലുള്ള ബന്ധം. |
സീനിയേഴ്സ് ജൂനിയേഴ്സിനെ സേവിക്കുന്നു. മത്തായി 23:11 | ജൂനിയർമാർ സീനിയർമാരെ സേവിക്കു ന്നു. ഉദാ. ടിപിഎം |
ഇവിടെ പദവികളും അധികാര കേന്ദ്രങ്ങ ളുമില്ല. പ്രായം, പക്വത ആശ്രയിച്ച് ഒരു വനെ മൂപ്പൻ അല്ലെങ്കിൽ ഇളയവൻ എന്ന് വിളിക്കും. 1 പത്രോ 5: 1-5 | ഏതെങ്കിലും ലൗകിക കോർപ്പറേഷൻ പോലെ, ഇവിടെ അവരുടെ സീനിയോറി റ്റിയും പ്രകടനവും അനുസരിച്ച് പദവി കളും പ്രമോഷനുകളും കാണാം. |
ടിപിഎം ഒരു സ്ഥാപനം മാത്രമല്ല, കൾട്ടും കൂടിയാണ്. അതിന് ഒരു സാധാരണ സ്ഥാപന സംബന്ധിയായ സഭയെക്കാളും (Institutional Church) കൂടുതൽ പ്രധാന പ്രശ്നങ്ങളുണ്ട്. ദയ വായി ഇവിടെ ക്ലിക്ക് ചെയ്യുക
ഉപസംഹാരം
മുകളിൽ എഴുതിയിരിക്കുന്ന ലേഖനം നിങ്ങളെ Ekklesia യെ ടിപിഎമ്മുമായി തുലനം ചെ യ്യാൻ സാധ്യമല്ലെന്ന് മനസ്സിലാക്കാൻ സഹായിക്കും. ഇത് സഭയെന്ന് അവകാശപ്പെടുന്ന ഒരു സ്ഥാപനമാണ് അത് യേശു നിങ്ങളെ വിളിക്കാത്തവയിലേക്ക് ആളുകളെ തെറ്റിദ്ധ രിപ്പിച്ചിരിക്കുകയാണ്. നിങ്ങൾ അവൻ്റെ ആടുകൾ ആണെങ്കിൽ നിങ്ങൾ അവൻ്റെ ശബ്ദം കേൾക്കും.
യോഹന്നാൻ 10:27, “എൻ്റെ ആടുകൾ എൻ്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറിക യും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.”
നിങ്ങൾ അവൻ്റെ ആടുകളല്ലെങ്കിൽ, ബ്രോക്കറേജ് ഹൌസ് ഓടിക്കുന്ന ആ വെളുത്ത വസ്ത്ര ധാരികളായ കൂലിക്കാരുടെ ശബ്ദം നിങ്ങൾ കേൾക്കും. സാത്താനിക് ബ്രോക്കറേജ് ഹൗസ് മുഖേന അല്ലാതെ നിങ്ങളുമായി നേരിട്ട് ഒരു ബന്ധത്തിന് യേശു കാത്തിരിക്കുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.