നിരാകരണം (Disclaimer) : എനിക്ക് ആരോടും യാതൊരു വ്യക്തി വൈരാഗ്യവുമില്ല.
എൻ്റെ ബാല്യകാലം
ഞാൻ ടിപിഎമ്മിൻ്റെ ഒരു അംഗമായി ജനിച്ചു വളർന്നു. ഞങ്ങളുടെ ബാല്യകാലം മുതൽ ഞങ്ങളുടെ ജീവിതത്തിൻ്റെ കേന്ദ്രം സഭ ആയിരുന്നു. അക്കാലങ്ങളിൽ ടിപിഎമ്മിലെ ചില നല്ല ആത്മാക്കളും വേലക്കാരും ജനങ്ങളുടെ ക്ഷേമത്തിൽ തൽപരരായിരുന്നു. അ തുകൊണ്ട് ഇത് മികച്ച സഭയാണെന്ന് ധരിച്ചു ഞാൻ വളർന്നു. ആ സമയത്ത് സുവിശേഷി കരണത്തിൽ വളരെ താല്പര്യമുള്ള ഒരു സഹോദരൻ സഭയിൽ ഉണ്ടായിരുന്നു. അതുകൊ ണ്ട് ടിപിഎം മതഭ്രാന്തന്മാർ അദ്ദേഹത്തെ അപമാനിച്ചു. പിന്നീട്, ഈ സഭയിൽ നടന്ന പല കാര്യങ്ങളും ഞാൻ മനസ്സിലാക്കാൻ തുടങ്ങി. അപ്പോൾ ഇതിൽ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി.
എൻ്റെ പിതാവ് മിഷനറിമാർ നടത്തുന്ന ഹോസ്റ്റലിൽ വളർന്ന ഒരു വ്യക്തിയായിരുന്നു. അ ദ്ദേഹം ഉറക്കസമയത്ത് നല്ല കഥകൾ പറയുമായിരുന്നു, ഒരിക്കലും നാല് മണിയുടെ പ്രഭാ ത പ്രാർത്ഥനക്ക് ഉണരാൻ എന്നെ നിർബന്ധിച്ചിട്ടില്ല. ജോസഫ്, ദാനീയേൽ തുടങ്ങിയവരെ കുറിച്ച് അദ്ദേഹം എന്നോടു പറഞ്ഞിരുന്നു. യേശുവിനോടുള്ള എൻ്റെ സ്നേഹം വളർന്നു. ഞാൻ സഭയിൽ ചെല്ലുപ്പോഴെല്ലാം ദൈവസ്നേഹത്തെപ്പറ്റി ആലോചിച്ച് കരയുമായിരു ന്നു. ഒരു ദിവസം സഭയിലെ മൂത്ത സഹോദരി എന്നെ വിളിച്ച് ദൈവസന്നിധിയിൽ കര യുന്നതിന് എന്നെ വഴക്കു പറയുകയും കൃത്രിമമായി നടിക്കുകയാണെന്നും പറഞ്ഞു താ ക്കീതും ചെയ്തു. ടിപിഎം വൈദികരുടെ മുഖംമൂടിക്ക് പിന്നിലുള്ള യഥാർഥ വ്യക്തിത്വമാ ണ് ഞാൻ അന്ന് ആദ്യമായി കണ്ടത്.
എൻ്റെ സൺഡേ സ്കൂൾ ദിനങ്ങൾ
എൻ്റെ ടിപിഎം ജീവിതത്തിൻ്റെ ആദ്യകാല ദിനങ്ങൾ ഞാൻ ഓർക്കുമ്പോൾ, അത് ” അരു ത്, അരുത്, അരുത്” എന്നിവയിൽ നിറഞ്ഞു.
- ലോഷൻ ഉപയോഗിക്കരുത്
- സുഗന്ധം (PERFUME) ഉപയോഗിക്കരുത്
- പൌഡർ (POWDER) ഉപയോഗിക്കരുത്.
- ആഭരണങ്ങൾ ധരിക്കരുത്.
- നിറമുള്ള വസ്ത്രങ്ങൾ ധരിക്കരുത്.
- നിങ്ങളുടെ സഹോദരി ആയിരുന്നാൽ പോലും, നമ്മുടെ സഭയിൽ പങ്കെടുക്കാത്തവ രുടെ വിവാഹത്തിൽ പങ്കെടുക്കരുത്.
- ആശുപത്രിയിൽ പോകരുത്.
- കൂടുതൽ കൂടുതൽ അരുതുകൾ ….
ഇവ സെമിനാറുകളുടെയും സണ്ടേ സ്കൂളുകളുടെയും പ്രധാന വിഷയങ്ങളായിരുന്നു. പാ വങ്ങളായ ഞങ്ങൾ !! ഞങ്ങൾ എന്ത് ചെയ്യണം എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അവരുടെ ഓരോ വാചകത്തിലും നിഷേധാത്മകമായ (NEGATIVE) അർത്ഥമായിരുന്നു.
സൺഡേ സ്കൂൾ വാർഷികങ്ങൾ
സൺഡേ സ്കൂൾ (SUNDAY SCHOOL) പരിപാടികൾ അതിഥികൾക്ക് എത്ര സമ്മാനങ്ങൾ കൊ ടുക്കാൻ കഴിയുമെന്ന് കാണിക്കുന്ന ഒരു പ്രകടനമാണ്. ഒരു നിശ്ചിത പ്രായത്തിനുശേഷം ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന് പരിപാടികൾ നടത്താൻ അനുവദിക്കില്ല. ഇത് അവരുടെ ബൈബിളധ്യയനങ്ങളും (ദുരുപദേശ സെഷനുകൾ) കാത്തിരുപ്പ് യോഗങ്ങളും പരസ്യമാക്കുന്ന പരിപാടികളും ഉൾപ്പെട്ടതായിരുന്നു. വാർഷിക വേളയിൽ ഞങ്ങളുടെ പ്രിയപ്പെട്ട “ടിപിഎം ശുശ്രുഷകന്മാരെ” പുകഴ്ത്തുന്ന രണ്ടോ മൂന്നോ പരിപാടികൾ ഞങ്ങ ളുടെ വാർഷിക ഇനങ്ങളിൽ ഉണ്ടായിരുന്നു. മുഖ്യാതിഥി ആയിരുന്ന സെൻറ്റർ പാസ്റ്ററെ സന്തോഷിപ്പിക്കാനായി ഇത് ചെയ്തിരുന്നു.
എല്ലാ മീറ്റിംഗുകളിലും പങ്കെടുക്കുന്നവർ, നേരത്തെ സഭയിലേക്ക് വരുന്നവർ, മുൻ നിര യിൽ ഇരിക്കുന്നവർ, ഏറ്റവും കൂടുതൽ ശബ്ദമുണ്ടാക്കുന്നവർ ഏറ്റവും വിശുദ്ധന്മാരാണെ ന്ന് അവർ മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നു. അയ്യോ! അതിനപ്പുറം അവർക്ക് ഒന്നും ചെ യ്യാൻ സാധിക്കത്തില്ലല്ലൊ.
ഞാൻ പതിവായി സഭയിൽ പങ്കെടുക്കുമായിരുന്നതുകൊണ്ട് എൻ്റെ കൗമാരകാലത്ത് എ നിക്ക് വലിയ പ്രശ്നമൊന്നുമുണ്ടായില്ല. അതുകൊണ്ട് ഞാൻ “നല്ല” കൂട്ടത്തിൽ ഉള്ളവളായി രുന്നു. പിന്നെ അവർ തങ്ങളുടെ ശുശ്രൂഷയിൽ ചേരാൻ വളരെ സൂക്ഷ്മമായ രീതിയിൽ എ ന്നെ പ്രേരിപ്പിച്ചു. അത് പ്രചോദനം പോലെയാണെങ്കിലും മാനസിക സമ്മർദ്ദവും കയ്പുള്ള അനുഭവങ്ങളും ആയിരുന്നു. ഞാൻ താഴെ പറയുന്ന മനോഭാവവും കയ്പുള്ള അനുഭവങ്ങ ളും കാരണം ഈ ശുശ്രൂഷയിൽ ഒരിക്കലും പോകില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
ചില പ്രധാന അനുഭവങ്ങൾ
വിവേചനപരമായ ശ്രേണി വ്യവസ്ഥ (HIERARCHY SYSTEM)
ഒരിക്കൽ ഞാൻ ഒരു മൂത്ത സഹോദരിയുടെ കൂടെ മാർകെറ്റിൽ പോയപ്പോൾ നമ്മുടെ വിശുദ്ധരുടെ ചില വെളിപ്പെടുത്തലുകൾ എന്നെ ഞെട്ടിച്ചു. അവർ ഏതാനും പാത്രങ്ങൾ വാങ്ങുകയായിരുന്നു. സെൻറ്റർ പാസ്റ്ററിനായി വാങ്ങിയ പ്ലേറ്റ് 1000 രൂപയേക്കാൾ വിലയേ റിയതായിരുന്നു. എൻ്റെ ദൈവമേ ! അവർക്ക് വെളുത്ത നിറം മാത്രം മതി, ഒരു ക്രീം കളർ പോലും വേണ്ട. വശങ്ങളിൽ സ്വർണ്ണ നിറത്തിലുള്ള ഒരു ചെറിയ വരയും വേണമായിരു ന്നു. ആ പാവപ്പെട്ട കച്ചവടക്കാരന് ഏതാണ്ട് എല്ലാം തന്നെ കാണിക്കേണ്ടി വന്നു. അപ്പോൾ അസിസ്റ്റൻറ്റ് സെൻറ്റർ പാസ്റ്ററിനു വേണ്ടി, 800 രുപ മുടക്കി, മറ്റു സഹോദരന്മാരുടെ സ്ഥാ നം അനുസരിച്ചു വില കുറഞ്ഞു കുറഞ്ഞു വന്നു. എന്നെ വിശ്വസിക്കൂ; എൻ്റെ ജീവിതത്തി ൽ അത്തരത്തിലുള്ള ഒരു മൺപാത്രശാല (CROCKERY SHOP) ഞാൻ കണ്ടിട്ടില്ല. അവർക്ക് ധനസഹായം ചെയ്യുന്ന വിശ്വാസികൾ തെരുവുകളിൽ നിന്നും ഏറ്റവും വിലകുറഞ്ഞ പ്ലേറ്റുകൾ വാങ്ങുന്നു. വിലകുറഞ്ഞ ഒരു അലുമിനിയം പ്ലേറ്റിൽ പോലും കഴിക്കാൻ എനി ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. പക്ഷെ പണം സമ്പാദിക്കാത്ത അവർ എന്തുകൊണ്ട് ഇത്ര പണം പാഴാക്കുന്നു? ചിലവുചുരുക്കി ജീവിക്കുന്നെന്ന് പൊങ്ങച്ചം പറയുന്നവർ അവരുടെ ചെലവുകൾ ശ്രദ്ധിക്കേണ്ടതല്ലേ? അവർ കിട്ടുന്ന പണത്തിൻ്റെ നല്ല ഗൃഹ വിചാരകകന്മാ രാണോ? പ്ലേറ്റുകൾക്ക് പോലും എന്തിന് അത്തരം ശ്രേണികൾ?
സദൃശ്യ. 20:23, “രണ്ടുതരം തൂക്കം യഹോവെക്കു വെറുപ്പ്; കള്ളത്തുലാസും കൊള്ളരുത്.”
കുട്ടികളോടുള്ള മനോഭാവം
ഞാൻ കറുത്ത നിറമുള്ള ഒരു വ്യക്തിയാകുന്നു. പാസ്റ്റർ മറ്റൊരു പെൺകുട്ടിയോടൊപ്പം എൻ്റെ നിറത്തെ കളിയാക്കിയ ഒരു സംഭവം ഉണ്ടായി. അദ്ദേഹം എന്നെ ഒരു പേര് വിളിച്ച ത് എന്നെ വല്ലാതെ വേദനിപ്പിച്ചു. അത് അദ്ദേഹത്തിന് രസകരമായിരുന്നെങ്കിലും തീർച്ച യായും എനിക്ക് അങ്ങനെയല്ലായിരുന്നു. ഒന്നാമതായി, അവരുടെ ആത്മാഭിമാനം കാണി ക്കാൻ വേണ്ടി കുട്ടികളുടെ മേൽ ധാരാളം “അരുത്” അടിച്ചേൽപ്പിക്കും. അവർ സ്കൂളിലെ പാഠ്യപദ്ധതിക്ക് പുറത്തുള്ള ഏതെങ്കിലും പരിപാടിയിൽ പങ്കെടുക്കാൻ പാടില്ല. അതിനു മപ്പുറം, കുട്ടികൾ കളിപ്പാട്ടങ്ങൾ പോലെയാണ്, അവരുടെ തലയിൽ അടിക്കുന്നു, കുട്ടിക ളെ ഭീഷണിപ്പെടുത്തുന്നു, അതിശയകരമായി മാതാപിതാക്കൾ അത് ആസ്വദിക്കുന്നു. കാത്തിരുപ്പ് യോഗങ്ങളിൽ ചാടുന്നില്ലെന്ന് പറഞ്ഞ് കുട്ടികളുടെ തലയിൽ അടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
മത്തായി 19:14, “യേശുവോ: “ശിശുക്കളെ എൻ്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു.”
വിശുദ്ധന്മാർ എന്നു വിളിക്കപ്പെടുന്നവരുടെ അഹങ്കാരമായ പെരുമാറ്റം
ഈ ജനങ്ങൾ അഹങ്കാരികളായി ജനിച്ചവരാണോ അതോ കാലക്രമേണ അവർ അഹങ്കാ രികളായി മാറിയതാണോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. അവർ തീർച്ചയായും വീണ്ടും ജനിച്ചവരല്ല. ഏതാനം വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ സഭയിൽ ഒരു സഹോദരി ഉണ്ടാ യിരുന്നു, സൺഡേ സ്കൂൾ പരിശീലനം നടക്കുകയായിരുന്നു. പരിശീലനം അവസാനിക്കു മ്പോൾ കുട്ടികൾക്കിടയിൽ വിതരണം ചെയ്യാനായി കുറച്ചു സമൂസകൾ കരുതിയിരുന്നു. വിതരണത്തിനു ശേഷം 20 സമൂസകൾ ശേഷിച്ചു. അത് സഹോദരിമാർക്ക് നല്കാൻ ഹെഡ് മാസ്റ്റർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അകത്തുചെന്നപ്പോൾ, അവർക്കെന്നോട് ഭയങ്കര ദേഷ്യമായി, കാരണം, ഞാൻ സമൂസകൾ അവരെക്കൊണ്ട് പ്രാർത്ഥിപ്പിച്ചില്ല, ആദ്യം അ വർക്ക് കൊടുത്തുമില്ല. അവൾ എൻ്റെ കൈയിൽ നിന്ന് അത് പിടിച്ചു പറിച്ച് നേരെ കുപ്പ ത്തൊട്ടിയിൽ ഇട്ടു.
മത്തായി 23:13, “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾ ക്ക് ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്ക് സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല.”
വൈദികരുടെ ബന്ധങ്ങളും വികലമായ ചിന്തകളും
എൻ്റെ പിതാവിൻ്റെ മരണശേഷം : ഒരു യുവാവും യുവതിയും തങ്ങളുടെ കൗമാര പ്രാ യത്തിനുശേഷം പരസ്പരം നോക്കി കാണരുതെന്ന് ടിപിഎമ്മിൽ ഒരു കർശന നിയമമുണ്ട്. അങ്ങനെയൊരു കർശന നിയമം ഉണ്ടെങ്കിൽ എന്ത് സംഭവിക്കുമെന്ന് എല്ലാവർക്കുമറി യാം. എൻ്റെ കോളേജ് ദിനങ്ങളിൽ, എൻ്റെ പിതാവ് ഈ ലോകത്തിൽ നിന്ന് മാറ്റപ്പെട്ടു, വീ ട്ടിൽ ഞങ്ങൾ വെറും മൂന്നു സ്ത്രീകൾ മാത്രമായിരുന്നു. മരപ്പണി, പ്ലംബിംഗ് തുടങ്ങിയ ആവശ്യങ്ങൾക്കായി ഞങ്ങൾക്ക് ഒരു പുരുഷനെ വിളിക്കേണ്ടി വരുമായിരുന്നു. ഞങ്ങളത് ചെയ്യുമ്പോൾ ഉടനെ കാട്ടുതീ പോലെ ഈ വാർത്ത പടരുമായിരുന്നു. മനുഷ്യൻ ഞങ്ങളു ടെ വീട്ടിൽ താമസിച്ചതുപോലെ തോന്നിപ്പിക്കത്തക്കവിധം ആളുകൾ മസാലകൾ ചേർ ത്ത് ആസ്വദിക്കുമായിരുന്നു. ചില പുഞ്ചിരി കഥകൾക്കായി അത്തരം സന്ദേശങ്ങൾ സ്വീ കരിക്കുന്നതിൽ ഈ വിശുദ്ധന്മാർക്കും അവരുടെ അനുയായികൾക്കും യാതൊരു പ്രശ് നവുമില്ലായിരുന്നു. അത്തരം സന്ദേശങ്ങൾ ആ ദിവസങ്ങളിൽ വാട്സ്ആപ്പിനേക്കാൾ വേഗ ത്തിൽ വിശ്വാസ ഭവനങ്ങളിൽ എത്തുമായിരുന്നു.
എൻ്റെ അമ്മയുടെ അപകടം : ഒരു ശനിയാഴ്ച വൈകുന്നേരം എൻ്റെ അമ്മ ഒരു അപകട ത്തിൽ അകപ്പെട്ടു, ദൈവകൃപയാൽ മാതാവ് രക്ഷപ്പെട്ടു. ഇത് പിറ്റേന്നു രാവിലെ മാതാവ് സഭയിൽ സാക്ഷ്യപ്പെടുത്തി. സഭ കഴിഞ്ഞപ്പോൾ ഞാനും എൻ്റെ സഹോദരിയും തറ തൂ ക്കുകയായിരുന്നു, സഭയിലുള്ള ഒരു അണ്ണൻ അമ്മയെ കുറിച്ച് ചോദിക്കുകയും ഞങ്ങൾ മറുപടി നൽകുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു മൂത്ത സഹോദരി അവളുടെ മുറി യിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നു ഞങ്ങളോട് അലറിവിളിച്ചു ചോദിച്ചു, നിനക്ക് അവ നോട് സംസാരിക്കാൻ എങ്ങനെ ധൈര്യമുണ്ടായി. ഞങ്ങൾ വളരെ നിസ്സഹായരായിരുന്നു, ഞങ്ങൾ ഇരുവരും കരയാൻ തുടങ്ങി. എൻ്റെ മാതാവും ആ സഹോദരിയും തമ്മിൽ പിന്നീ ട് വലിയ വഴക്കുണ്ടായി. എതിർ ലിംഗവുമായി പരസ്പരം സംസാരിക്കുമ്പോൾ, അവർ എ പ്പോഴും വളച്ചൊടിച്ച മാനസികാവസ്ഥയിലായിരിക്കും. ദുഷിച്ച ആത്മാക്കൾ! ഇവർ വിശു ദ്ധന്മാരായി കപടവേഷം കെട്ടിയിരിക്കുന്നു.
സദാചാര പോലീസുകാർ : ആരോ എന്നെ കുറിച്ച് ചില കഥകൾ ഉണ്ടാക്കി. എന്നെ അ ത് അറിയിക്കാനുള്ള മര്യാദ പോലും പാസ്റ്റർക്ക് ഇല്ലായിരുന്നു, എന്നാൽ അത് വിശ്വസി ക്കാൻ അദ്ദേഹത്തിന് യാതൊരു പ്രശ്നവുമില്ലായിരുന്നു. ഈ പ്രശസ്ത പാസ്റ്റർ ഇപ്പോൾ ഈ ലോകത്തിൽ ഇല്ല. അദ്ദേഹം എന്നെ ലാൻഡ് ലൈനിൽ (LAND LINE) വിളിച്ച്, ശബ്ദം മാറ്റി, എൻ്റെ പ്രതികരണം അറിയാനായി, ഞങ്ങളുടെ സഭയിലെ ഒരു കുട്ടിയുടെ ശബ്ദത്തിൽ എന്നോട് സംസാരിച്ചു. എനിക്ക് അവനെ നന്നായി അറിയാവുന്നതുകൊണ്ട് ഞാൻ ആ കു ട്ടിയോട് സാധാരണ എങ്ങനെ സംസാരിക്കുമൊ അങ്ങനെ സംസാരിച്ചു. അയാൾ കോൾ വിച്ഛേദിച്ചു, പിന്നീട് എൻ്റെ അമ്മയെ വിളിച്ചു തൻ്റെ വ്യക്തിത്വം (IDENTITY) വെളിപ്പെടു ത്തിയ ശേഷം ഞാൻ കേവലമായി സംസാരിച്ചു എന്ന് കോപിഷ്ടനായി പറഞ്ഞു. അദ്ദേഹം അമ്മയെ വിളിച്ചപ്പോൾ മാത്രമാണ് അത് അദ്ദേഹം ആയിരുന്നുവെന്ന് എനിക്ക് മനസ്സിലാ യത്. ഞാൻ വളരെ കോപിതയായി, എന്നിട്ടും ഞാൻ അദ്ദേഹത്തിനെതിരെ ഒന്നും സംസാ രിച്ചില്ല, ഇന്ന് അദ്ദേഹം ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ചോദിക്കാൻ എനിക്ക് ധാരാളം കാര്യങ്ങൾ ഉണ്ട്. “സ്വയം പ്രഖ്യാപിത ധാർമികവാദികൾ” എന്നു വിളിക്കപ്പെടുന്നവർ ഞങ്ങളുടെ ജീവിതം ദുസ്സഹമാക്കി. അവരുടെ എല്ലാ കുംഭകോണങ്ങളും ആ സമയത്ത് അറിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചുപോകുന്നു.
അവരോടുള്ള എൻ്റെ ചോദ്യങ്ങൾ ഇതാകുന്നു, നിങ്ങളുടെ ജീവിതം ചീഞ്ഞതാകുന്നു, നി ങ്ങൾക്ക് കാമമോഹമുണ്ട്, ശരിയായ മനോഭാവത്തോടെ ഒരു ‘പുരുഷനും സ്ത്രീയും’ സം സാരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയുന്നില്ല, പിന്നെ എങ്ങനെയാണ് നിങ്ങൾക്ക് ഒരേ മേൽക്കൂരയിൽ താമസിച്ച് നിങ്ങളെ തന്നെ ബ്രഹ്മചാരി, വിശുദ്ധൻ എന്നൊക്കെ വിളിക്കാ ൻ സാധിക്കുന്നത്?
റോമർ 8:5, “ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവി ന്നുള്ളതും ചിന്തിക്കുന്നു.”
എൻ്റെ വിവാഹം
ഞാൻ ശുശ്രൂഷയിൽ പോകില്ലെന്ന് തീരുമാനിച്ചതുപോലെ, ഈ സഭയിൽ നിന്നും വിവാ ഹം കഴിക്കില്ലെന്നും തീരുമാനിച്ചു.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും സംബന്ധിച്ച് ഒരു സർക്കുലർ കുറച്ചുകാലം മുൻപ് ഉണ്ടായിരുന്നു. സ്ത്രീധന നിരോധന ത്തെ പറ്റി ഞങ്ങളുടെ രാജ്യത്ത് ഒരു നിയമം ഉണ്ട്. എന്നിട്ടും ഇപ്പോഴും പെന്തക്കോസ്തു സഭയിൽ സ്ത്രീധനം വാങ്ങുന്നത് ശരിയാ ണോ? ജാതി, ഭാഷ, നോട്ടം, വിദ്യാഭ്യാസം, സാമൂഹിക സാമ്പത്തിക സ്ഥിതി എന്നിവ യുടെ അടിസ്ഥാനത്തിൽ വിവാഹം കഴിക്കു ന്നത് ഇപ്പോഴും ശരിയാണോ? പ്രണയവിവാഹങ്ങൾ, നിങ്ങൾ കാണുന്നില്ലേ, നിരോധിച്ചി രിക്കുന്നു !! എന്തൊരു തമാശ!!! രാജ്യത്തിനു പുറത്ത് പ്രണയ വിവാഹം കഴിക്കുന്നവർക്ക് എന്ത് സംഭവിക്കുന്നുവെന്ന് എനിക്കറിയില്ല.
നിങ്ങൾ സാമ്പത്തികമായി നല്ല കഴിവുള്ളവരും വലിയൊരു തുക പാസ്റ്റർക്ക് കൊടുക്കാൻ കഴിവുള്ളവരുമാണെങ്കിൽ ടിപിഎമ്മിൽ ഇപ്പോഴും പ്രണയവിവാഹങ്ങൾ നടക്കും. പാസ്റ്റ ർ അത് നിങ്ങളിൽ നിന്നും മൂടിവെയ്ക്കും. മാത്രമല്ല, ജനങ്ങൾ പാസ്റ്റർമാരോട് ഒരു ലജ്ജയു മില്ലാതെ കള്ളം പറയുകയും, നല്ല തുക നൽകുകയും ഇതേ ഇരുട്ടറയിൽ വിവാഹം കഴി ക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ദൈവം അറിയുന്നു, കാരണം?
ഞാൻ ഒരു പുരുഷനെ (ഒരു വിശ്വാസിയെ) വിവാഹം കഴിക്കാൻ തീരുമാനിച്ചു, ഞാൻ അ ദ്ദേഹത്തോടുള്ള എൻ്റെ സ്നേഹം പ്രഖ്യാപിച്ചു, ആരിൽ നിന്നും ഒന്നും ഒളിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ആളുകൾ അതിനെതിരായിരുന്നു. എന്നാൽ ദൈവം ഞങ്ങളോടൊപ്പമായി രുന്നു. ചെറിയ തുകയായ 45 രൂപ അടച്ച് രജിസ്റ്റാർ ഓഫീസിൽ ഞങ്ങൾ വിവാഹിരായി. സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കുമായി ഒരു ചെറിയ പാർട്ടിയും ഉണ്ടായിരു ന്നു. ദൈവം ഞങ്ങളുടെ ദാമ്പത്യത്തെ അനുഗ്രഹിച്ചിരിക്കുന്നു !! അദ്ദേഹം ഞങ്ങളോടൊ പ്പമുണ്ട്. ഞാൻ എൻ്റെ ദൈവത്തെ സ്നേഹിക്കുന്നു. അതിനേക്കാൾ ദൈവം എന്നെ സ്നേ ഹിക്കുന്നു. അതിനാൽ മധ്യത്തിൽ ഏതെങ്കിലും മധ്യസ്ഥരുടെ ആവശ്യമില്ല.
ഉപസംഹാരം
ടിപിഎമ്മിലെ ഭയപ്പെടുത്തലുകൾ
ഭയംകൊണ്ട് ടിപിഎം വൈദികന്മാർ നമ്മെ കീഴ്പ്പെടുത്താൻ ആഗ്രഹിക്കുന്നു; നമ്മൾ സ്വതന്ത്രമായി ചിന്തിക്കണമെന്ന് അവർ ആഗ്രഹിക്കുന്നില്ല. അവർ നമ്മുടെ മസ്തിഷ്കങ്ങൾ സഭക്ക് പുറത്ത് ചെരിപ്പുകളോട് വിട്ട് അകത്ത് കയറാൻ ആഗ്രഹിക്കുന്നു. അവർ വീണ്ടും അനുതപിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു, അല്ലാതെ അത്തരമൊരു സ്ഥാപനം ദൈവം അടക്കണമെന്ന് ആഗ്രഹിക്കുന്നില്ല!
അവസാനമായി, എൻ്റെ നിരീക്ഷണങ്ങളുടെ ഒരു കുറിപ്പ് ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കു ന്നു. അവർക്കെല്ലാം ഒരു ഉപകരണമുണ്ട്, അത് “ഭയം കൊണ്ട് ജനങ്ങളെ നിറയ്ക്കുക” എ ന്നതാകുന്നു. ഈ വർഷങ്ങളിൽ ഞാൻ കേട്ടതെല്ലാം ഉദ്ധരിക്കട്ടെ,
- നിങ്ങൾ മീറ്റിംഗുകളിൽ വന്നില്ലെങ്കിൽ, തേളുകൾ, പാമ്പുകൾ നിങ്ങളുടെ
വീടിനക ത്ത് വരും (ഗുരുതരമായി അഴുകുന്നു, നല്ല തമാശ)
- നിങ്ങൾ മേക്കപ്പ് ധരിക്കുന്നുണ്ടെങ്കിൽ, നിങ്ങ ൾ നരകത്തിൽ ആസിഡ് ഒഴിച്ച് അഗ്നിക്കിര യാവും.
- നിങ്ങൾക്ക് വളർത്തുമൃഗങ്ങളുണ്ടെങ്കിൽ ദൂത ൻ നിങ്ങളുടെ ഭവനം സംരക്ഷിക്കുകയില്ല.
- മരുന്നു കഴിച്ചാൽ മൃതദേഹം സഭയിലേക്ക് കൊണ്ടുവരുകയില്ല.
- നിങ്ങൾ കാത്തിരുപ്പ് യോഗങ്ങളിൽ ചാടാതിരുന്നാൽ, യേശു വരുമ്പോൾ നിങ്ങൾക്ക് വായുവിൽ ചാടാനൊക്കത്തില്ല.(ഹാ ഹാ)
- നിങ്ങൾ ഇഷ്ടപ്പെട്ട ഒരാളെ വിവാഹം ചെയ്താൽ, നിങ്ങൾക്ക് കുട്ടികൾ ഉണ്ടാവുകയില്ല (എന്ത്?)
മറ്റുള്ളവരുടെ മേൽ ഒരു പ്രത്യേക വിശുദ്ധനായി ഞാൻ സ്വയം പ്രഖ്യാപിക്കുന്നില്ല. എന്നാ ൽ യേശുവിൻ്റെ രക്തത്താൽ കഴുകപ്പെട്ട ഒരു പാപി ആകുന്നു !!
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ