ക്രിസ്തുമസ്സ് ആഘോഷിക്കുന്നത് ശരിയോ തെറ്റോ?

എന്നും പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് രാവിലെ ടിപിഎം ശുശ്രുഷകന്മാരും  വിശ്വാസികളും ഇങ്ങനെ പ്രാർഥിക്കും: “സീയോനിൽ നിന്ന് നിൻ്റെ ദാസന് സന്ദേശം നൽ കുക”. ടിപിഎമ്മിലെ സാങ്കല്പിക സീയോനിൻ്റെ വാക്കുകൾ എന്താണെന്ന് നമുക്കറിയാം. പുൽപിറ്റിൽ നിന്ന് ഉച്ചഭാഷിണികൾ ഇപ്രകാരം ശബ്ദം ഉണ്ടാക്കാം, “ഞങ്ങൾ ടിപിഎം ആ ളുകൾ ക്രിസ്തുമസ്സ് ആഘോഷിക്കുന്നില്ല. ഞങ്ങൾ ഏതെങ്കിലും ജന്മദിനങ്ങൾ ആഘോ ഷിക്കുന്നില്ല.” ക്രിസ്തുമസ്സ് വേളയിൽ പങ്കിടുന്ന കേക്കിനു പോലും ചില പരീശന്മാർ അംഗ ങ്ങളെ ശാസിക്കും. ആ ദിവസങ്ങളിൽ നിങ്ങളുടെ ഭവനങ്ങൾ സന്ദർശിക്കുന്ന ഈ പറയ പ്പെടുന്ന വിശുദ്ധന്മാർക്ക് മറ്റേതെങ്കിലും ആഹാര സാധനങ്ങളുടെ കൂടെ ഒരു കഷണം കേക്ക് കൊടുത്താൽ, അവർ അത് കഴിക്കാൻ വിസമ്മതിക്കും. ഇത് കഴിക്കുന്നത് ഒരു പാപമല്ലെന്ന് അവർ പറയും. എന്നാൽ ഈ കാര്യങ്ങൾ ഡിസംബർ 25->0 തിയതി കഴിക്കു ന്നത് ഈ പരീശന്മാർക്ക് വലിയ പാപമാണ്. ക്രിസ്തുമസ് നിമ്രോദിൻറെ ജന്മദിനം ആണെന്ന് അവർ പറയും…. യേശുവിൻ്റെ ജന്മദിനമല്ല! ഈ നാടകമെല്ലാം ഇന്ന് നിങ്ങൾ കാണുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടാനിടയുണ്ട് “ക്രിസ്തുമസ്സ് ആഘോഷിക്കുന്നത് തെറ്റാണോ?” ഈ ലേ ഖനം നിങ്ങൾ ശാന്തമായി ഇരുന്ന് എന്താണ് ചെയ്യേണ്ടതെന്നു തീരുമാനിക്കുന്നതിനുള്ള അവസരം നിങ്ങൾക്ക് തരും.

തീവ്രവാദിയായ ഞാൻ ഉടഞ്ഞത്

ഒരിക്കൽ ഞാൻ ക്രിസ്തുമസ്സ് ആഘോഷം എതിർത്തിരുന്ന ഒരു തീവ്രവാദിയായ ടിപിഎം വിശ്വാസി ആയിരുന്നു. ഒരു ദിവസം ഞാൻ നിമ്രോദ്, സാന്താക്ലോസ്, ക്രിസ്തുമസ്സ് ട്രീ തുട ങ്ങിയ മറ്റ് സമഗ്രഹികളെ കുറിച്ച് ഇൻറ്റർനെറ്റിൽ നിന്നും കുറിപ്പുകൾ തയ്യാറാക്കുകയും പ്രാദേശിക ഭാഷയിൽ അത് വിവർത്തനം ചെയ്യുകയും ഏതാണ്ട് 100 പകർപ്പുകൾ എടു ക്കുകയും ക്രിസ്തുമസ്സിന് പ്രസംഗിക്കാനായി ടിപിഎം ചുമതലയിൽ ഇരിക്കുന്ന പാസ്റ്റർക്ക് കൊടുക്കുകയും ചെയ്തു. ഡിസംബർ 25-ന് പാസ്റ്റർ ഞാൻ ഇൻറ്റർനെറ്റിൽ നിന്നും കൊടുത്ത കാര്യങ്ങൾ പ്രസംഗിച്ചു. ഓരോ വിശ്വാസിക്കും കോപ്പികൾ കൈമാറിയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെ വിജയകരമായ ദിനമായിരുന്നു അത്. ഞാൻ പരമനന്ദത്തി ലായിരുന്നു. ക്രിസ്തുമസ്സ് ആഘോഷിക്കുന്ന ഭയങ്കരമായ പാപത്തെ കുറിച്ച് ആളുകളെ ബോധ്യപ്പെടുത്തി എന്ന് ഞാൻ വിചാരിച്ചു.

അടുത്ത ക്രിസ്തുമസ്സിന് ചാൾസ് കൌമാൻ്റെ ദിവസേനയുളള ധ്യാനമായ “മരുഭൂമിയിലെ അ രുവികൾ (STREAMS IN THE DESERT)” എന്ന തലക്കെട്ട് വായിക്കുകയായിരുന്നു. യേശുവിൻ്റെ ജനനം ആസ്വദിക്കാത്ത എൻ്റെ മണ്ടത്തരം ഞാൻ മനസ്സിലാക്കി. യേശുവിൻ്റെ ജന്മദിനം ആഘോഷിക്കാൻ ഞാൻ വിസമ്മതിച്ചതിനാൽ എനിക്ക് നഷ്ടമായ ആനന്ദത്തെ കുറിച്ച് ഞാൻ അയവിറക്കാൻ തുടങ്ങി. സ്വർഗ്ഗത്തിലെ ദൂതൻമാർ ഇറങ്ങിവന്ന് ക്രിസ്തുമസ്സ് ആ ഘോഷിച്ചെങ്കിൽ, “ഞാൻ നിങ്ങൾക്ക് മഹാസന്തോഷം കൊണ്ടുവന്നിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് സ്വർഗ്ഗീയ സൈന്യത്തിൻ്റെ ബഹുഭൂരിപക്ഷവും ദൈവത്തെ സ്തുതിച്ചു കൊണ്ട് “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവപ്രസാദമുള്ളവർക്ക് സമാധാനം” എന്നാർക്കുന്നു. അപ്പോൾ ആ മഹാസന്തോഷം ആഘോഷിക്കാതിരുന്നതിൽ ഞാൻ എത്രമാത്രം ഉത്സാഹം കാണിച്ചു? “യേശുവിൻ്റെ ജനനത്തീയതി കൃത്യമായി അറി യില്ലെന്ന് എനി ക്കറിയാമായിരുന്നു, എന്നിട്ടും, ബൈബിളിൽ ആഘോഷിക്കപ്പെടുന്ന ഒരേ ഒരു ജന്മദിനം ഇതാണ് എന്നും എന്നെ ബോധ്യപ്പെടുത്തി, അതും ദൂതന്മാർക്കൊപ്പം സ്വർഗ്ഗ ത്തിലെ സേ നാപതികളും ചേർന്ന്. ഇത് ഞാൻ നിന്നിരുന്ന സ്ഥലം ഇളക്കി.ഞാൻ ആസ്വദി ക്കുകയോ മറ്റുള്ളവർ ലോക രക്ഷകൻ്റെ വരവിനെ ആസ്വദിക്കാൻ അനുവദിക്കുകയോ ചെയ്യാതിരിക്കുന്ന വിധത്തിൽ ഞാൻ എതിർക്രിസ്തുവിൻ്റെ രീതിയിൽ പെരുമാറിയത് എ ന്തുകൊണ്ട്? എൻ്റെ നിയമവിരുദ്ധ അഹങ്കാര മനോഭാവം കുലുക്കിയ ചാൾസ് കോമാൻ്റെ “മരുഭൂമിയി ലെ അരുവി” എന്ന പുസ്തകത്തിൽ നിന്നുള്ള വാക്കുകൾ താഴെ ചേർക്കുന്നു.


“ക്രിസ്തു വന്നിരുന്നില്ല എങ്കിൽ (If Christ Had Not Come)” എന്ന തലക്കെട്ടിലുള്ള വളരെ അർ ത്ഥ വത്തായ ഒരു വലിയ ക്രിസ്തുമസ്സ് കാർഡ് അനേകവർഷം മുൻപ് പ്രസിദ്ധീകരിച്ചു. അത് നമ്മുടെ രക്ഷകൻ തന്നെ യോഹന്നാൻ 15:22 ൽ പറഞ്ഞ വാക്കുകളായ “ഞാൻ വന്നു അവരോടു സംസാരിക്കാതിരുന്നെങ്കിൽ” എന്നതിനെ അടിസ്ഥാനമാക്കി ആയിരുന്നു. ക്രി സ്തുമസ്സ് രാവിൽ പഠിക്കുന്നതിനിടെ ഉറങ്ങിപോയ ഒരു ശുശ്രൂഷകൻ, യേശു ഒരിക്കലും വ ന്നിട്ടില്ലാത്ത ഒരു ലോകം, സ്വപ്നം കണ്ടതാണ് ഈ കാർഡ് ചിത്രീകരിച്ചിരിക്കുന്നത്. അയാ ളുടെ സ്വപ്നത്തിൽ, അയാൾ തൻ്റെ വീട്ടിൽ നടക്കുകയായിരുന്നു. പക്ഷേ, അദ്ദേഹം നോ ക്കിയിട്ടും, ചിമ്മിനിയിൽ കയറി തൂങ്ങിക്കിടക്കുന്നില്ല, ക്രിസ്തുമസ്സ് ട്രീ ഇല്ല, പവിത്രതയു ടെ തോരണങ്ങളോ, നമ്മുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കാനോ സന്തോഷിപ്പിക്കാനോ നമ്മെ രക്ഷിക്കാനോ ക്രിസ്തുവും ഇല്ല. പിന്നെ അവൻ പുറത്തു തെരുവിൽ നടന്നു, എന്നാ ൽ സ്വർഗ്ഗത്തിൽ നേരെ മുന ചൂണ്ടിക്കാട്ടുന്ന ഒരു പള്ളിയും ഇല്ലായിരുന്നു. അവൻ തിരി ച്ചുവന്ന് തൻ്റെ ലൈബ്രറിയിൽ ഇരുന്നു, അപ്പോൾ രക്ഷകനെക്കുറിച്ചുള്ള എല്ലാ പുസ്തക ങ്ങളും അപ്രത്യക്ഷമായെന്ന് കണ്ടു. അതിനുശേഷം ഡോർബെൽ (DOOR BELL) മുഴങ്ങി, സന്ദേശവാഹകൻ ഒരു സുഹൃത്തിൻ്റെ ദരിദ്രയായ മരിച്ചുകൊണ്ടിരിക്കുന്ന അമ്മയെ കാ ണാൻ ആവശ്യപ്പെടുന്നതായി സ്വപ്നം കണ്ടു. അയാൾ അദ്ദേഹത്തിൻ്റെ വീട്ടിലേക്കു പോയി, അയാളുടെ സുഹൃത്ത് കരഞ്ഞു, അപ്പോൾ അയാൾ പറഞ്ഞു, “എനിക്ക് ഇവിടെ ആശ്വാസം പകരാൻ കഴിയുന്ന ഒരു വസ്തു ഉണ്ട്.” പരിചയമുള്ള ഒരു വാഗ്ദാനത്തിനുവേണ്ടിതൻ്റെ ബൈബിൾ തുറന്നു. മലാഖിയിൽ അത് അവസാനിച്ചു. സുവിശേഷം ഇല്ല, പ്രത്യാശ യോ രക്ഷയോ ഇല്ലായിരുന്നു. അയാൾ തല കുനിച്ചു തൻ്റെ സുഹൃത്തുമായി കരം പിടിച്ചു കരഞ്ഞു, അമ്മ നിരാശയോടെ നോക്കിയിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം അവ രുടെ ശവസംസ്കാര ശുശ്രൂഷ നടത്തി. അവിടെ, ആശ്വാസത്തിൻ്റെ സന്ദേശം ഇല്ല, മഹത്വക രമായ പുനരുത്ഥാനത്തിൻ്റെ വാക്കുകൾ ഒന്നും ഇല്ല, സ്വർഗ്ഗത്തിൽ അവളെ കാത്തുനിൽ ക്കുന്ന ഒരു ഭവനത്തെക്കുറിച്ചുള്ള ചിന്തയില്ല. “പൊടിമണ്ണും ചാരവും” മാത്രം, നിത്യമായ ഒരു വിടവാങ്ങൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒടുവിൽ, ക്രിസ്തു വന്നില്ല, കണ്ണീരൊഴു ക്കി, തൻ്റെ ദുഃഖത്തിൽ കരയുകയാണെന്ന് അവൻ മനസ്സിലാക്കി. അയാൾ പെട്ടെന്ന് ഒരു ഞെട്ടലോടെ ഉണർന്നു, തൻ്റെ അടുത്തുള്ള പള്ളിയിലെ ഗായകസംഘത്തിൻ്റെ പാട്ട് കേട്ട് വലിയ സന്തോഷത്തോ ടും സ്തുതികളോടും അദ്ദേഹം തുള്ളിച്ചാടി,

വിശ്വാസികളേ! വാതുഷ്ട മാനസരായ്
വന്നിടുക വാ, നിങ്ങൾ ബെത്ലഹേമിൽ
വാ വന്നു കാൺമീൻ ത്രിവിഷ്ടപരാജൻ
ഹാ! വേഗം വന്നു വാഴ്ത്തീൻ – കർത്താവേ

അവൻ വന്നതിനാൽ ഇന്നു നാം സന്തോഷിച്ചു ആനന്ദത്തോടെ ഘോഷിച്ചുല്ലസിക്കാം! ന മുക്ക് ദൂതൻ്റെ പ്രഖ്യാപനം ഓർമ്മിക്കാം: “ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തി ന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു. കർത്താ വായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിൻ്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരി ക്കുന്നു” (ലൂക്കോസ് 2:10-11).


ബൈബിൾ എന്ത് പറയുന്നു?

ഏതെങ്കിലും തിരുനാൾ ആഘോഷിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് അപ്പൊസ്തലനായ പൌലോസ് പറയുന്നു. ദൈവമഹത്വത്തിനായി നാം എല്ലാം ചെയ്യുന്നുവെങ്കിൽ ആഘോ ഷിക്കുന്നതിൽ തെറ്റില്ല, ആഘോഷിക്കാതിരുന്നാലും തെറ്റില്ല. റോമർ 14: 5-8 വായിക്കുക.

റോമർ 14:5-8, “ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊ രുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താൻ്റെ മനസ്സിൽ ഉറെച്ചി രിക്കട്ടെ. ദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിന്നായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ ക ർത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു. നമ്മിൽ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നതുമില്ല. ജീവിക്കു ന്നു എങ്കിൽ നാം കർത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവി ന്നുള്ളവർ തന്നേ.”

മുകളിലത്തെ വാഖ്യങ്ങളിൽ നിന്നും ക്രിസ്തുമസ്സ് ആഘോഷിക്കുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാകുന്നു.

വസ്തുത എന്താകുന്നു?

Celebrating Christmas, Is it Wrong?

ലളിതമായ ഭാഷയിൽ, നമ്മൾ സമ്മതിക്കുന്നു

  • നമുക്ക് യേശുക്രിസ്തുവിൻ്റെ ജനനത്തീയതി ഇല്ല.
  • നിമ്രോദ് ജനിച്ചത് 25->0 തീയതി ആയിരിക്കാം, യേശു ജനിച്ച ദിവസം (ഏത് തന്നെയായാലും) നി മ്രോദിനേക്കാൾ മോശമായ ചിലരും ജനിച്ചിരിക്കാം, അത് സത്യമാണെങ്കിൽപ്പോലും, ഒരു ദുഷ്ട മനുഷ്യ ൻ്റെ ജന്മം ക്രിസ്തുവിൻ്റെ ജനനം നിഷ്ഫലമാക്കുന്നുവോ?
  • സാന്താ ക്ലോസ് അല്ലെങ്കിൽ ക്രിസ്തുമസ്സ് ട്രീ അഥവാ ക്രിസ്തുമസ്സിൻ്റെ മറ്റ് പാരമ്പര്യങ്ങൾ ഒരു പക്ഷെ ജാതീയ പ്രകൃതം ആയിരിക്കാം.

ക്രിസ്തുമസ്സ് ആഘോഷിക്കാനുള്ള ശരിയായ മാർഗ്ഗം എന്ത്?

അപ്പോൾ നമ്മൾ എന്ത് പറയുന്നു? അതെ! ക്രിസ്തുമസ്സ് ദിനത്തിൽ ക്രിസ്തുമതം അനുഷ്ഠിക്കു ന്ന എല്ലാ ആചാരങ്ങളും പ്രകൃതിയിൽ ജാതീയവും വാസ്തവത്തിൽ ബൈബിൾ വിരുദ്ധ വും ആയേക്കാം എന്ന് ഞങ്ങൾ സമ്മതിക്കുന്നു. യേശുവിൻ്റെ ജനനം വീഞ്ഞ് കുടിക്കുക യും കേക്കും പേസ്ട്രീസും തിന്നുകയും ഭവനം അലങ്കാരങ്ങൾ തുടങ്ങിയവയെല്ലാം സഭ യിൽ മതസ്വാതന്ത്ര്യത്തിൻ്റെ അടയാളമായിരിക്കാം. പക്ഷെ മനുഷ്യവർഗത്തിൻ്റെ രക്ഷ കൻ്റെ ജനനത്തെക്കുറിച്ച് ജനങ്ങൾ ഓർക്കുന്നതിൽ നിന്ന് ജനങ്ങളെ തടയുന്നത് ശരിയ ല്ലെന്ന് ഞങ്ങൾക്കറിയാം. കാരണം ജനങ്ങൾ ആഘോഷിക്കുന്ന വഴി നമ്മൾ അംഗീകരി ക്കുന്നില്ല. ക്രിസ്തുമസ്സ് ആഘോഷിക്കുവാനുള്ള ഏറ്റവും നല്ല ഒരു മാർഗം, “ക്രിസ്തു നമുക്കു ജനിച്ചില്ലെങ്കിൽ നമ്മുക്ക് എന്ത് നഷ്ടമാകുമെന്ന്” ഓർക്കുക എന്നതാണ്. ക്രിസ്തുമസ്സ് ആ ഘോഷിക്കാനുള്ള ശരിയായ വഴി ഏതാണെന്ന് എനിക്ക് ഒരു വീഡിയോ സന്ദേശം ലഭിച്ചു. ഞാൻ എല്ലാവരുമായി ആ വീഡിയോ സന്ദേശം പങ്കിടാൻ ആഗ്രഹിക്കുന്നു.

ഉപസംഹാരം

ക്രിസ്തുമസ്സ് അല്ലെങ്കിൽ മറ്റേതെങ്കിലും ദിനം ആഘോഷിക്കുന്നത് തെറ്റല്ലെന്ന് ബൈബിൾ വ്യക്തമായി പറയുന്നു. എന്നാൽ ചില കാര്യങ്ങൾ നിർബ്ബന്ധമായും ചെയ്യരുതെന്ന് വേദപു സ്തകം പറയുന്നു – കാത്തിരുപ്പ് യോഗം നടത്തുക (കൊരിന്ത്യർ 14: 27-28), സ്വയം ചീഫ് പാ സ്റ്ററെന്നോ റബ്ബിയെന്നോ വിളിക്കുക (മത്തായി 23: 8-9), വീടുതോറും പണം ശേഖരിക്കാ നുള്ള ഉദ്ദേശ്യത്തോടെ സന്ദർശിക്കുക (ലൂക്കോസ് 10: 7) തുടങ്ങിയവ. രക്ഷിതാവിൻ്റെ ജന്മ ദിനം ആഘോഷിക്കുന്നതിൽ ടിപിഎം പാസ്റ്റർമാർ നിങ്ങളെ കുറ്റപ്പെടുത്തുമ്പോൾ, അവ രോട് ചോദിക്കണം, കർശനമായി നിഷിദ്ധമാക്കിയത് ചെയ്യുകയും നിരോധിക്കപ്പെടാത്ത വയെ വിലക്കുകയും എന്തുകൊണ്ട് നിങ്ങൾ ചെയ്യുന്നു? ഞാൻ നിങ്ങളെ വീണ്ടും ദൂതൻ്റെ വചനങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ “…സർവ്വജനത്തിന്നും ഉണ്ടാവാനു ള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. (ലൂക്കോസ് 2:10)” …. പെ ട്ടെന്ന് സ്വർഗ്ഗീയ സൈന്യത്തിൻ്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി. “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” എന്നു പറഞ്ഞു. (ലൂക്കോസ് 2: 13-14).

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

13 Replies to “ക്രിസ്തുമസ്സ് ആഘോഷിക്കുന്നത് ശരിയോ തെറ്റോ?”

  1. അനന്തം അജ്ഞാതം അദൃശ്യം… ദൃശ്യമായ നമ്മുടെ ശരീരം അദൃശ്യമായ ദൈവത്തോട് രൂപപ്പെടുന്നത് ദൃശമല്ലാത്ത ചിന്തകളും കൂടെയുള്ള മനസ്സും മാത്രമാണ്… ഈ കാണുന്ന മായയായ ലോകത്തിലെ എല്ലാ ചിന്തകളും പ്രവർത്തികളും സകലവും അവനിൽ നിന്ന് അവനാലും അവങ്കലേക്കും ആകുന്നുവല്ലോ എന്ന വചനത്തിൽ ഒരുനാൾ നിവർത്തിയാകും…ന്യായവിധിക്കായി ഭൂമിയെയും ആകാശത്തെയും വിളിക്കുന്നതോട് കൂടെ ഈ കാണുന്ന പ്രപഞ്ചത്തിലെ ഒന്നാമത്തെ ഈ ആകാശവും ഭൂമിയും പരലോകത്തിലെ സൃഷ്ടിതാവിൽ എന്നന്നേക്കുമായി അലിഞ്ഞുചേരും…. പിന്നെ എന്തിനാണ് സോദരങ്ങളെ തെറ്റും ശെരിയും അന്വേഷിക്കുന്നത് …ഇത് രണ്ടും ഈ ലോകത്തിലെ ഒള്ളു….നമ്മുടെ ദൈവം തെറ്റിലും ശരിയിലുമല്ല…അത് ഈ ലോകത്തിലെ പ്രമാണമാണ്… നീതിയിൽ ന്യായം വിധിക്കുന്നവനാണ്…IS OUR CREATER…SO…DO INVISIBLE THINKS..AND GET UNLIMITED ENTERNITY…THNKS ALL…R ALWAYS WELCOME..BYE.

    1. നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ്. പക്ഷെ തെറ്റും ശരിയും അന്വേഷിക്കാനുള്ള ഏറ്റവും കുറഞ്ഞ ബാധ്യത നമ്മൾക്കില്ലേ. നമ്മൾ ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ നമ്മളുടെ UNLIMITED ETERNITY നഷ്ടപ്പെടും. അതുകൊണ്ട് നമ്മൾ ശരിയും തെറ്റും അറിഞ്ഞിരിക്കണമല്ലോ സഹോദര/സഹോദരി.

    2. ഇത്‌ ഏതോ വലിയ ഗുരു , ആമസോൺ പോലുള്ള വനന്തരങ്ങളിലോ ,ടാർ മരുഭൂമിയോയിലോ , ഹിമവൽ സാനുക്കളിലോ നിന്നുകിട്ടായ പ്രകൃതിയിലെ ഗോപ്യമായ അറിവുകൾ നമുക്ക് പറഞ്ഞുതരുവാൻ ഭൂമിയിൽ എത്തിയതാണെന്നു തോന്നുന്നു . അദ്ദേഹത്തിന്റെ അന്തർ സപുരാണങ്ങൾ ആണ് ,മുകളിൽ എഴുതിയിരിക്കുന്നത് . കൂടുന്നതിനുമുന്പ് ആരെങ്കിലും ചികിത്‌സക്കു കൊണ്ടുപോകുക

  2. തെറ്റും ശെരിയും ഈ ലോകത്തോട് കൂടെ തീരുന്നു എന്നത് എന്ത് കൊണ്ട് മനസ്സിലാക്കുന്നില്ല…സൃഷ്ടിതാവിന്റെ മുമ്പിൽ ഇവ രണ്ടും അജ്ഞാതമാണ് എന്ന് താങ്കൾ അറിയാത്തതെന്തേ…. പാപമില്ലാത്തവനെ പാപമാക്കി… അവനെ കൂടാതെ ന്യായവിധി ഇല്ല എന്നത് വ്യക്തമാണ്… നിങ്ങളിൽ പാപമില്ലാത്തവൻ ഇവളെ കല്ലെറിയട്ടെ എന്നതിന്റെ പൊരുൾ തീവ്രമാണ് എന്നത് എന്ത് കൊണ്ട് ഗ്രഹിക്കുന്നില്ല …അവിടെ ഉദ്ദേശിച്ച പാപം എന്നത് ദൃശ്യമല്ല അദൃശ്യമാണ് എന്നത് എന്ത് കൊണ്ട് ഗ്രഹിക്കുന്നില്ല… നമ്മുക്ക് പോരാട്ടമുള്ളത് ജഡരക്തതങ്ങളോടല്ല…. ബാക്കി അറിയാലോ…അവിടെ എന്താണ് അവിടന്ന് അതായത് സൃഷ്ടികർത്താവ് പറയുന്നത്… ചുരുക്കിപ്പറഞ്ഞാൽ ഈ കാണുന്ന ലോകത്തിലെ തെറ്റും ശരിയുമല്ല…ഇവയെത്തമ്മിൽ അളന്ന് അതിലെ ന്യായം കൊണ്ട് വിധിക്കുന്ന ദൈവം ഉദ്ദേശിക്കുന്നത് അദൃശ്യലോകത്തിലെ അദൃശ്യമായ പരിശുദ്ധാത്മാവിൽ ഒരുക്കപ്പെട്ട വിശുദ്ധ ജനതയെയാണ്…പക്ഷെ അവർ ലോകത്തിന് അദൃശ്യമായിരിക്കില്ല….TPM കാരെപ്പോലെ… കാർത്താവിനെപ്പോലെ ദൃശ്യമായിരിക്കും… യഹൂദരെപ്പോലെയുള്ളവർക്ക് അജ്ഞാതവും

    1. //തെറ്റും ശെരിയും ഈ ലോകത്തോട് കൂടെ തീരുന്നു എന്നത് എന്ത് കൊണ്ട് മനസ്സിലാക്കുന്നില്ല…സൃഷ്ടിതാവിന്റെ മുമ്പിൽ ഇവ രണ്ടും അജ്ഞാതമാണ് എന്ന് താങ്കൾ അറിയാത്തതെന്തേ??
      ഇത് എവിടുന്നു കിട്ടിയ ലോജിക് ആണ്. എൻ്റെ ബൈബിൾ എന്നെ അങ്ങനെ പഠിപ്പിച്ചിട്ടില്ല. ബൈബിൾ വാഖ്യങ്ങൾ തന്നാൽ ഉപകാരമായിരുന്നു.

      1. Gal 3:29
        ക്രിസ്തുവിന്നുള്ളവര്‍ എങ്കിലോ നിങ്ങള്‍ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.
        Jas 2:23 അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു….
        Gal 3:7
        അതുകൊണ്ടു വിശ്വാസികള്‍ അത്രേ അബ്രാഹാമിന്റെ മക്കള്‍ എന്നു അറിവിന്‍.

        അബ്രാഹാം വിശ്വസിച്ചതും പ്രവൃത്തിച്ചതും ബൈബിൾ ലോജിക് പഠിച്ചിട്ടില്ലല്ലോ!!!

        1. അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് ടിപിഎം അബ്രാഹമിനെ സ്വർഗ്ഗത്തിൽ നിന്നും പുറന്തള്ളിയത്?

          1. നമുക്കു സത്യാന്വേഷണം നടത്തി കണ്ടെത്താമല്ലോ!

    2. നമ്മളുടെ ഇ സഹോദരന് മാനസിക രോഗം ഉണ്ടെങ്കിൽ നമ്മൾ സഹിക്കുകയല്ലേ നിവർത്തിയുള്ളു , ഇദ്ദേഹത്തിനെ ഓർത്തു പ്രാർഥിക്കുക . ദൈവം വെളിവ് കൊടുക്കട്ടെ ,

    3. ഇത് ദൈവ വിശ്വാസികൾ എഴുതുന്നതും ,അങ്ങനെ തന്നെ ഉള്ളവർ വായിക്കുന്നതും , അതെ തരത്തിൽ പെട്ടവർക്ക് സംശയങ്ങൾ ചർച്ച ചെയ്യുവാനും വേണ്ടിയുള്ള ഒരു സൈറ്റ് ആണ് , നിരീശ്വര വാദികൾക്കും , ബുദ്ധമതക്കാർക്കും വേണ്ടിയല്ല എന്ന് ഓർമ്മിപ്പിക്കട്ടെ . അനന്ദൻ, അജ്ഞാതൻ, അദൃശ്യൻ എന്നിവർക്ക് മുകളിലെ ലേഖനത്തിൽ പറഞ്ഞിരിക്കുന്നതൊന്നും മനസിലാകില്ല .

  3. 1Co 10:32 യെഹൂദന്മാര്‍ക്കും യവനന്മാര്‍ക്കും ദൈവസഭെക്കും ഇടര്‍ച്ചയല്ലാത്തവരാകുവിന്‍.
    2Co 5:11 ആകയാല്‍ കര്‍ത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങള്‍ മനുഷ്യരെ സമ്മതിപ്പിക്കുന്നു; എന്നാല്‍ ദൈവത്തിന്നു ഞങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ ആശിക്കുന്നു.
    Col 1:26 അവനെ ഞങ്ങള്‍ അറിയിക്കുന്നതില്‍ “ഏതു മനുഷ്യനെയും ” ക്രിസ്തുവില്‍ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു.
    എല്ലാവർക്കും നാം കടപ്പെട്ടതു ചെയ്യേണ്ടേ!!!

Leave a Reply

Your email address will not be published. Required fields are marked *