വെളുത്ത വസ്ത്രങ്ങൾ അകത്തെ ചെന്നായെ മറയ്ക്കാൻ ഒരു ചങ്ങാതിയായി ഉപയോഗി ക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെ, ഈ ചെന്നായ്ക്കൾ ഓരിയിടുന്നത് തുടങ്ങാനായി ഒരു സമയമുണ്ട്. ടിപിഎം വൈദികർക്ക് ഖേദകരമായി, ഇവയിൽ ചിലത് കുറച്ചു ദൂരെ നിന്ന് fromtpm.com ഓഫീസിൽ കേൾക്കുന്നു. അടുത്തിടെ ഒരു പാസ്റ്റർ കലേബിനെക്കുറിച്ച് ഒരു ടിപിഎം വിശ്വസിയിൽ നിന്നും ഒരു ആശയവിനിമയം ഞങ്ങൾക്ക് ലഭിച്ചു. ഇത് വഞ്ച നയുടെ യജമാനന്മാരായ സീനിയർ ചെന്നായ്ക്കൾക്ക് എഴുതിയ കത്താകുന്നു. ഈ സംഭവ വും കബറിടത്തിൽ തന്നെ സംസ്കരിക്കപ്പെടുമെന്നും, ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ അവർ പ്രവർത്തിക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്.
ബൈബിളിലെ കാലേബിൻ്റെ സാഹസികതകൾ നമുക്കറിയാം. ടിപിഎം കാലേബിൻ്റെ സാഹസികതകൾ നമ്മുക്ക് നോക്കാം. ജോസഫ് ചാൾസ് എന്നു പേരുള്ള ഒരു വിശ്വാസി ചീഫ് ചെന്നായ്ക്കൾക്ക് (CHIEF PASTORS) അയച്ച താഴെയുള്ള കത്ത് പരിശോധിക്കുക. ഇതൊരു മൂന്നു പേജ് പ്രമാണമാണ്.
(…… മുകളിലുള്ള കത്തിൻ്റെ മലയാള പരിഭാഷ താഴെ ചേർക്കുന്നു ……)
ജെ ജോസഫ് ചാൾസ് എബി 34 , ഫസ്റ്റ് ഫ്ലോർ, 5 ത്ത് സ്ട്രീറ്റ്,
മൊബൈൽ : 9444055491 അണ്ണാ നഗർ, ചെന്നൈ – 600040.
പാസ്റ്റർ.എൻ.സ്റ്റീഫൻ, 25.11.2017
ചീഫ് പാസ്റ്റർ,
ദി പെന്തക്കോസ്റ്റൽ മിഷൻ, ഹെഡ് ക്വാർട്ടേഴ്‌സ്,
ചെന്നൈ – 600063.
പാസ്റ്റർ.എബ്രഹാം മാത്യു,
ഡെപ്യൂട്ടി ചീഫ് പാസ്റ്റർ,
ദി പെന്തക്കോസ്റ്റൽ മിഷൻ, ഹെഡ് ക്വാർട്ടേഴ്‌സ്,
ചെന്നൈ – 600063.
പാസ്റ്റർ.എം.ടി.തോമസ്,
സെൻറ്റർ പാസ്റ്റർ,
45-എ, 5 ത്ത് സ്ട്രീറ്റ്, പദ്മനാഭൻ നഗർ,
അടയാർ, ചെന്നൈ – 600063.
പ്രിയപ്പെട്ട ചീഫ് പാസ്റ്റർമാരും ക്രിസ്തുവിൽ പാസ്റ്ററും,
വിഷയം : പാസ്റ്റർ കാലേബിനെതിരെയുള്ള പരാതി, അണ്ണാ നഗർ,അടയാർ സെൻറ്റർ.
ഞാൻ അണ്ണാ നഗർ ബ്രാഞ്ചിലെ ഒരു വിശ്വാസിയും സൺഡേ സ്കൂൾ അസ്സിസ്റ്റൻറ്റ് ഹെഡ് മാ സ്റ്ററും ആകുന്നു. സൺഡേ സ്കൂൾ നേതാക്കന്മാരുടെ തുടർച്ചയായ പരാതികളെ തുടർന്ന് ഞാൻ നമ്മുടെ പാസ്റ്റർക്ക് എതിരെ ഒരു സൺഡേ സ്കൂൾ അധ്യാപികയുമായി മോശമായ പെരുമാറ്റം മുകളിൽ അറിയിച്ചു. പാസ്റ്റർ കാലേബ് സെൻറ്റർ പാസ്റ്ററിനോട് കാര്യങ്ങളെ ല്ലാം പറഞ്ഞു. അദ്ദേഹം സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞു, കൂടാതെ ആരാ ണ് പരാതി കൊടുത്തതെന്ന് ഒരു കാരണവശാലും ആരോടും പറയരുതെന്നും സെൻറ്റർ പാസ്റ്റർ അദ്ദേഹത്തോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ പാസ്റ്റർ കാലേബ് ആ വ്യക്തിയോട് സൺഡേ സ്കൂൾ ഹെഡ് മാസ്റ്ററും അസ്സിസ്റ്റൻറ്റ് ഹെഡ് മാസ്റ്ററുമാണ് സെൻറ്റർ പാസ്റ്റർക്ക് പ രാതി കൊടുത്തതെന്ന് പറഞ്ഞു. ഞങ്ങളോട് സംസാരിക്കരുതെന്നും പറഞ്ഞു. അതിനു ശേഷം അദ്ദേഹം വാശി പിടിച്ചു രണ്ടു മാസത്തോളം ഞങ്ങളുടെ രണ്ടു കുടുംബത്തോടും സംസാരിക്കാതെയായി. അതിനുശേഷം ഞാൻ സംശയത്തിൻ്റെ കാരണങ്ങൾ മാറ്റിയപ്പോ ൾ ഞങ്ങളുടെ കുടുംബങ്ങൾ വീണ്ടും സ്‌നേഹത്തിലായി, പിന്നീട് ഞങ്ങൾ രണ്ടു പേരും കൂടെ പാസ്റ്റർ കാലേബിനോട് ഇതിനെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹം എന്നോട് വളരെ ദേഷ്യപ്പെട്ടു.
ഇത് മനസ്സിൽ വെച്ചുകൊണ്ട് പാസ്റ്റർ കാലേബ് ഓട്ടോ ഡ്രൈവർ ആയ ഒരു വിളിക്കപ്പെടു ന്ന വിശ്വാസി ആൻറ്റണിയോട് എന്നെ അടിക്കുവാൻ നിർദ്ദേശിച്ചു. കാത്തിരുപ്പ് യോഗത്തി നു ശേഷം കഴിഞ്ഞ ശനിയാഴ്ച ഓട്ടോ ഡ്രൈവർ ആൻറ്റണി ഒരു നാടകം കളിച്ച് പാസ്റ്ററിൻ്റെ മുറിയിൽ പാസ്റ്ററുടെ മുൻപാകെ എന്നെ അടിച്ചു. ഈ ദിവസങ്ങളിൽ അവരുടെ മോശമാ യ പെരുമാറ്റത്തെ കുറിച്ച് ചോദിക്കുന്ന ആരെയും വെട്ടാനും കൊല്ലാനും തയ്യാറായിരിക്കു ന്നു, ഈ പറയപ്പെടുന്ന പാസ്റ്റർമാർ.
മൂത്ത സഹോദരി സിസ്റ്റർ സുശീലയും വിശ്വാസികളും ഈ സംഭവത്തിന് ദൃക്‌സാക്ഷിക ളാണ്. എത്രയും വേഗം പാസ്റ്റർ കാലേബിനെതിരെ നടപടികൾ എടുത്ത് എനിക്ക് നീതി തരണമെന്ന് ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു.
സാക്ഷികൾ മുഖാന്തരം തെളിയിക്കാൻ സാധിക്കുന്ന പാസ്റ്റർ കാലേബിനെതിരെ ഞാൻ വെളിപ്പെടുത്താൻ പോകുന്ന വേറെ ചില സംഭവങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ താഴ്മ യായി ക്ഷണിക്കുന്നു.
1. അമ്പാട്ടുർ വിശ്വാസിയായ രാജ്, പാസ്റ്റർ കാലേബിൻ്റെ ഒരു ഏജൻറ്റ് ആണ്. അദ്ദേഹം സഭ യുടെ ഭീമമായ തുക ഈ രാജിന് കൊടുത്ത് അയാൾ നഗരത്തിൽ സ്വന്തം പേരിൽ സ്ഥലം വാങ്ങുന്നു.
2. അണ്ണാ നഗർ കൺവെൻഷൻ്റെ ലക്ഷകണക്കിന് രൂപ പാസ്റ്റർ കാലേബ് എടുത്തുമാറ്റി അ മ്പാട്ടുർ വിശ്വാസിയായ രാജിൻ്റെ കൈവശം കൊടുത്തു. ഹെഡ് മാസ്റ്ററെയും അസിസ്റ്റന്റ് ഹെഡ് മാസ്റ്ററെയും ഒരു കാര്യത്തിലും പങ്കെടുക്കാൻ അനുവദിക്കാതെ രാജ് കൺവെൻ ഷൻ്റെ മുഴുവൻ ചുമതലക്കാരൻ ആയിരുന്നു.
3. അദ്ദേഹത്തിന് ധാരാളം സ്ത്രീകളുമായി അസാന്മാര്‍ഗ്ഗികമായ ബന്ധങ്ങൾ ഉണ്ട്, സഭയു ടെ പണം അതിനായി മാറ്റുന്നു.
4. അണ്ണാ നഗറിലെ വരുമാനം ഏതാണ്ട് 20 ലക്ഷം രൂപയാണ്. അതിൽ 6 ലക്ഷം രൂപ സെൻ റ്ററിന് കൊടുത്തശേഷം ബാക്കി പണം അദ്ദേഹം മാറ്റുന്നു. കഴിഞ്ഞ 3 വർഷമായി ഒരു പൈസപോലും അണ്ണാ നഗർ സഭയുടെ അഭിവൃദ്ധിക്കായിട്ട് ചിലവഴിച്ചിട്ടില്ല.
5. സ്ഥിരമായി ഫെയിത് ഹോം സന്ദർശിക്കുന്ന അദ്ദേഹത്തിൻ്റെ സ്വന്തം ബന്ധുക്കൾക്കും പണമെല്ലാം കൊടുത്തുവിടുന്നു.
6. അദ്ദേഹത്താൽ ഗർഭിണിയായ അമ്പാട്ടുരിലെ ഒരു വിശ്വാസിക്ക് കേസ് മൂടുവാനായി അദ്ദേഹം 10 ലക്ഷം രൂപ കൊടുത്തു.
7. ശുശ്രുഷ വിട്ട വില്ലുപുരത്തുള്ള ഒരു വ്യക്തിയായ ജോസഫ് ചില സ്ത്രീകളുമായുള്ള പ്ര ശ്നത്തിൽ പാസ്റ്റർ കാലെബിനെ ഭീഷണിപ്പെടുത്തുന്നു. ജോസഫ് അദ്ദേഹത്തിൻ്റെ ഇഷ്ടപ്ര കാരം വരുന്നില്ലെങ്കിൽ അയാളെ കൊല്ലുവാനായി അണ്ണാ നഗറിലുള്ള ഒരു വിശ്വാസിക്ക് പാസ്റ്റർ കാലേബ് നിർദ്ദേശം കൊടുത്തിട്ടുണ്ട്.
8. കഴിഞ്ഞ വർഷത്തെ എംജിആർ നഗർ കൺവെൻഷനിൽ രാത്രിസമയങ്ങളിൽ അദ്ദേ ഹം ഒളിച്ചോടിയ അവസ്ഥയിൽ ആയിരുന്നു.
9. അദ്ദേഹം 05/07/2017 രാത്രിയിൽ ലൈസൻസ് പുതുക്കാനായി തൃച്ചിക്ക് പോകുകയാ ണെന്ന് പറഞ്ഞു പോയി. എന്നാൽ അദ്ദേഹം തൃച്ചിയിൽ പോയതേയില്ല. ആ രാത്രി മുഴു വനും അടുത്ത ദിവസവും ചെന്നൈയിൽ എവിടെയോ ചില സ്ത്രീകളുമായി ചിലവഴി ക്കുകയായിരുന്നു.
10. അദ്ദേഹത്തിൻ്റെ ദുർമാർഗ്ഗങ്ങൾ ഒളിപ്പിക്കാനായി വിശ്വാസികളുടെ ഇടയിൽ ശത്രുത വളർത്തുകയും ഗ്രൂപ്പുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.
11. അസംബന്ധ ഉപദേശങ്ങൾ പ്രസംഗിക്കുന്നവരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമു ണ്ട്. പാസ്റ്റർ സുരേഷിൻ്റെ സഭയിൽ പോയി അയാൾ പ്രസംഗിക്കുന്നു. ഈ പാസ്റ്ററിൻ്റെ ഭാര്യ അദ്ദേഹവുമായി വളരെ അടുപ്പത്തിലാണ്. അവർക്ക് സാരി വാങ്ങിച്ചു കൊടുക്കുന്നു, ഞാൻ 30 സാരി വാങ്ങിച്ചു തരാമെന്ന് പാസ്റ്റർ കാലേബ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
12. ഫെയിത് ഹോമിൽ രണ്ടു കാറുണ്ടായിട്ടുപോലും അദ്ദേഹം സാധാരണ ടാക്സി, ഓട്ടോ, വിശ്വാസികൾ, അറിയാത്ത ജനങ്ങൾ എന്നിവരുമായി തൻ്റെ ദുർമാർഗ്ഗങ്ങൾക്ക് പോകുന്നു. അദ്ദേഹത്തിൻ്റെ കൈവശം മൂന്നിൽ കൂടുതൽ മൊബൈൽ ഫോണുകളുണ്ട്.
13. അയാൾ ഭയങ്കര നുണയനാണ്, ആർക്കും അദ്ദേഹത്തോട് കിടപിടിക്കാൻ സാധ്യമല്ല.
14. തിരുവണ്ണാമലൈയിൽ വെച്ചും അദ്ദേഹം സ്ത്രീകളുമായി പ്രശ്നങ്ങളുണ്ടാക്കുകയും ആ സ്ത്രീക്ക് ഭീമമായ തുക കൊടുത്ത് പ്രശ്‍നം പരിഹരിക്കുകയും ചെയ്തു.
പവിത്രതക്കും മിഷൻ്റെ പേര് ചീത്തയാക്കാതിരിക്കാൻ വേണ്ടിയും പാവങ്ങളായ വിശ്വാ സികൾ കഷ്ട്ടപ്പെട്ടു സ്വരൂപിക്കുന്ന പണം ദുർവിനിയം ചെയ്യാതിരിക്കാനുമായി വേണ്ട നടപടികൾ എടുക്കണമെന്ന് അപേക്ഷിക്കുന്നു.
എന്ന് ക്രിസ്തുവിൽ ആൾമാർത്ഥതയോടെ,
ഒപ്പ്
(ജെ.ജോസഫ് ചാൾസ്)
ഖേദകരമെന്നു പറയട്ടെ, ടിപിഎമ്മിലെ വിശ്വാസികൾക്ക് അവരുടെ പ്രാദേശിക ദൈവ ങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാകുന്നില്ല. മറ്റെവിടെയെങ്കിലും നേരത്തെയു ള്ള ഒരു സാഹചര്യത്തിൻ്റെ ചുവടെയുള്ള വീഡിയോ പരിശോധിക്കുക. യഹോവയുടെ അഭിഷിക്തനെ തൊടാൻ ആർക്കും കഴിയില്ല. ചെന്നായ്ക്കൾ വാഴുന്ന പരിതാപകരമായ അവസ്ഥ.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.