പാസ്റ്റർ കനകരാജ് വധക്കേസുമായി ബന്ധപ്പെട്ട ചില പുതിയ വിവരങ്ങൾ ഞങ്ങൾക്ക് ലഭി ച്ചിട്ടുണ്ട്. ചില അറസ്റ്റുകൾ നടന്നു. എന്നാൽ ഞങ്ങൾ, ഉയർന്ന നിലവിൽ ഇരിക്കുന്ന ചിലരു ടെ അറസ്റ്റ് പ്രതീക്ഷിക്കുന്നു. ഇനി താഴെയുള്ള ന്യൂസ്‌പേപ്പർ കട്ടിംഗുകൾ പരിശോധിക്കാം.
ഗലാത്യർ 6:7, “വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെ ക്കുന്നതു തന്നേ കൊയ്യും.”
(…..മുകളിൽ എഴുതിയ വാർത്തയുടെ മലയാള പരിഭാഷ താഴെ ചേർക്കുന്നു…..)
തൂത്തുക്കുടി പാസ്റ്ററിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി.
തൂത്തുക്കുടി പാസ്റ്ററിൻ്റെ കൊലപാതക കേസിൽ മൂന്നുപേർ അറസ്റ്റിലായി. കൊലപാത കത്തിൻ്റെ കാരണം അറിയപ്പെട്ടതായി കരുതപ്പെടുന്നു.
പാസ്റ്റർ കനകരാജ് (74) ചെന്നൈയിലെ പെരമ്പൂറിന് സമീപം മംഗലാപുരം സ്വദേശിയാണ്. മില്ലർപുരത്തെ പെന്തക്കോസ്ത് സഭയിൽ അദ്ദേഹം ഒരു പാസ്റ്ററായിരുന്നു. എല്ലാ ശുശ്രുഷക ന്മാരും താമസിക്കുന്ന കെട്ടിടത്തിൽ അദ്ദേഹം ഒരു ഷെഡ് നിർമ്മിച്ചു. 2017 സെപ്തംബർ 5 ന് മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കിടപ്പറയിൽ കണ്ടെത്തി.
ഇയാളുടെ ബന്ധു, ശ്രീ.ശ്രീധർശൻ കൊടുത്ത പരാതിയിന്മേൽ അന്വേഷണം നടത്തി ഫോ റൻസിക് തെളിവുകളുടെ സഹായത്താൽ അദ്ദേഹം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
ഇൻസ്പെക്ടർ ഹരിഹരൻ, സബ് ഇൻസ്പെക്ടർ ശ്യാം സുന്ദർ എന്നിവരുടെ നേതൃത്വത്തി ൽ എസ്.പി. മഹേന്ദ്രൻ രൂപീകരിച്ച സംഘം കഴിഞ്ഞ 15 മാസമായി ഒരു തെളിവും ഇല്ലാ തിരുന്ന കേസിൽ വിപുലമായ അന്വേഷണം നടത്തി.

നാഗർകോവിൽ സെൻറ്ററിലെ വായാട്ടൂർ വീലയി ൽ സേവനമനുഷ്ഠിക്കുന്ന ടൈറ്റസ് (31) എന്ന ബ്രദറി നെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം വൈരുദ്ധ്യമാർ ന്ന വിവരങ്ങൾ നൽകി. മൊബൈൽ ഫോൺ വിവ രങ്ങൾ അന്വേഷിച്ചപ്പോൾ അയാളുടെ മേലുള്ള സംശയം സ്ഥിരീകരിക്കപ്പെട്ടു.
അന്വേഷണത്തിനിടയിൽ അറസ്റ്റു ചെയ്യപ്പെടുക യും പിന്നീട് ഞെട്ടിപ്പിക്കുന്ന വാർത്തകൾ പുറത്തു വന്നതായും വിശ്വസിക്കപ്പെടുന്നു.
കൊല്ലപ്പെട്ട പാസ്റ്റർ കനകരാജ് ഒരു അച്ചടക്കക്കാ രനായിരുന്നു, സാമ്പത്തിക കാര്യങ്ങളിൽ വളരെ കർശനക്കാരനുമായിരുന്നു. മറ്റു സഭകളിൽ ശുശ്രൂ ഷയ്ക്കായി പോയിരുന്ന ടൈറ്റസ് സഹോദരനെ തിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരു ന്നു. അതുകൊണ്ട് പാസ്റ്റർ കനകരാജ് വേറെ എങ്ങും പോകാതെ സെൻറ്ററിൽ തന്നെ താമ സിക്കാൻ ആവശ്യപ്പെട്ടു.
ഇത് അയാളെ കോപിഷ്ടനാക്കി. ഇത് പച്ചക്കറി കച്ചവടക്കാരനായ തൻ്റെ സഹോദരൻ ആ ൻറ്റോയെയും (29) രഘു എന്ന മറ്റൊരു വ്യക്തിയെയും അറിയിച്ചു. അങ്ങനെ, ഈ മൂന്നു പേരും കൂടി ആസൂത്രണം ചെയ്ത് സെപ്റ്റംബർ 4 നു രാത്രിയിൽ ഒരു തലയണ അദ്ദേഹത്തി ൻ്റെ മുഖത്ത് ഞെക്കിപിടിച്ചു ശ്വാസംമുട്ടിച്ചു കൊന്നു. പോലീസിൻ്റെ അന്വേഷണത്തിലാ ണ് ഇത് അറിഞ്ഞത്.
ടൈറ്റസിൻ്റെ അറസ്റ്റോടെ, മുങ്ങിയ സഹോദരൻ ആൻറ്റോയും രഘുവും ഇന്നലെ അറസ്റ്റി ൽ ആയി.
15 മാസത്തിനു ശേഷം നിഗുഢത വെളിയിൽ വരുന്നു.
പാസ്റ്റർ കൊല്ലപ്പെട്ട കേസിൽ സഹോദരന്മാർ പിടിയിലായി.
തമിഴ് നാട്ടിലെ തൂത്തുക്കുടിയിൽ ദി പെന്തക്കോസ്ത് ചർച്ചിൽ സേവനമനുഷ്ഠിച്ചിരുന്ന പാസ്റ്ററുടെ കൊലപാതകം സംബന്ധി ച്ച് 15 മാസങ്ങൾക്ക് ശേഷം സൂചന ശക്തമാകുന്നു. ഈ കൊല പാതകവുമായി ബന്ധമുള്ള രണ്ടു സഹോദരന്മാരെ പൊലീസ് പിടികൂടി.
ചെന്നൈയിലെ പെരമ്പൂറിന് സമീപം മംഗലാപുരം സ്വദേശി ആയിരുന്നു കനകരാജ്(74). 1959 ൽ അദ്ദേഹം തൂത്തുക്കുടിയി ൽ എത്തി ദി പെന്തക്കോസ്ത് ചർച്ചിൻ്റെ വിവിധ ശാഖകളിൽ ശുശ്രൂഷിച്ചു. ഒരു പാസ്റ്റർ എന്ന നിലയിൽ മില്ലർപുരത്തിൽ എ ത്തിയ അദ്ദേഹം ഒരു അവിവാഹിതനായിരുന്നു. അദ്ദേഹം ശുശ്രുഷകന്മാരുടെ താമസത്തിനു മുകളിൽ ഒരു ഷെഡ് നിർമ്മിക്കുകയും അവിടെ താമസിക്കുകയും ചെയ്തു.
2016 സെപ്റ്റംബർ 5 ന് രാത്രി 11.30 മണിക്ക് ഉറങ്ങാൻ പോയ അദ്ദേഹം പിറ്റേദിവസം 6->൦ തീയതി വളരെ വൈകിയിട്ടും ഉണർന്നില്ല. അദ്ദേഹം ഉണരാതിരുന്നതിനാൽ ചില സഹോദ രന്മാർ പോയി പരിശോധിച്ചപ്പോൾ മരിച്ചെന്നു മനസ്സിലായി. അത് അദ്ദേഹത്തിൻ്റെ ബന്ധുക്കളെ അറിയിച്ചു.
ചെന്നൈയിലെ താമസക്കാരനായ അദ്ദേഹത്തിൻ്റെ സഹോദ രൻ്റെ മരുമകൻ സുധർശൻ (48) താടിയുടെ ഭാഗത്ത് കണ്ട മുറി വുകളിൽ സംശയം തോന്നി മരണത്തിൽ നിഗുഢതയുണ്ടെ ന്നു കരുതുന്നതായി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാ തി കൊടുത്തു. സിപ്‌കോട്ട് പോലീസ് സ്റ്റേഷൻ അദ്ദേഹത്തി ൻ്റെ മൃതദേഹം പിടിച്ചെടുക്കുകയും അന്വേഷണത്തിനാ യി അയക്കുകയും ചെയ്തു. ഈ കൊലപാതകം മുഴുവൻ ജില്ലയെയും നടുക്കി.
തുടർന്ന്, അദ്ദേഹത്തിൻ്റെ മൃതദേഹം (ആന്തരാവയവങ്ങൾ) മധുരയിലെ ഫോറൻസിക് ലാബിലേക്ക് അയക്കുകയും അന്വേഷണത്തിൽ കൊലപാതകം സ്ഥിരീകരിക്കപ്പെടു കയും ചെയ്തു.
പോലീസ് അത് കൊലപാതക കുറ്റകൃത്യമായി പരിവർത്തനം ചെയ്തു, ഈ വിഷയത്തിൽ 65 പേരിൽ കൂടുതൽ ആളുകളെ ചോദ്യം ചെയ്ത ശേഷവും യാതൊരു സൂചനയും കിട്ടിയി ല്ല. എസ്.പി. മഹേന്ദ്രൻ, ഇൻസ്പെക്ടർ ഹരിഹരൻ സബ് ഇൻസ്പെക്ടർ ശ്യാം സുന്ദർ എന്നി വരുടെ നേതൃത്വത്തിൽ ഒരു പ്രത്യേക സംഘം രൂപീകരിച്ചു.
ഈ സംഘം തുടക്കം മുതലേ അന്വേഷണം ആരംഭിച്ച് അവിടെ ശുശ്രൂഷ ചെയ്തിരുന്ന ആ ളുകളുടെ കുറച്ച് കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ അവർക്ക് ഒരു സൂചന കിട്ടി.
പാസ്റ്റർ കനകരാജിൻ്റെ കീഴിൽ തൂത്തുക്കുടിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരാൾ ഈ കൊലപാതകത്തിൽ പങ്കാളിയാണെന്ന് മനസ്സിലായി, അയാളെയും അയാളുടെ സഹോ ദരനെയും അറസ്റ്റ് ചെയ്തു ഒരു രഹസ്യ സങ്കേതത്തിൽ ചോദ്യം ചെയ്തു വരുന്നു. അന്വേഷ ണത്തിൻ്റെ അവസാനത്തിൽ, ഈ കൊലപാതകത്തിനു പിന്നിലുള്ള കാരണം പുറത്തു വരുമെന്ന് വിശ്വസിക്കുന്നു.
തൂത്തുക്കുടി
പാസ്റ്റർ കൊലപാതകത്തിൽ സഭ ശുശ്രുഷകൻ അറസ്റ്റിൽ
മറ്റ് രണ്ട് ആളുകൾക്കായുള്ള പോലീസ് അന്വേഷണം തുടരുന്നു. പാസ്റ്റർ കൊല പാതകത്തിൽ ഒരു ശുശ്രുഷകൻ അറസ്റ്റി ലായി. വേറെ രണ്ടുപേർ പോലീസ് അന്വേ ഷണത്തിലാണ്.
പാസ്റ്റർ
പാസ്റ്റർ കനകരാജ് മൂന്നു മൈലിലുള്ള ഒരു പെന്തക്കോസ്ത് സഭയിൽ ശുശ്രൂഷ ചെയ്തുവ രികയായിരുന്നു. 2016 സെപ്തംബർ 4 ന് അ ദ്ദേഹം ഇഹലോകവാസം വെടിഞ്ഞെന്ന് പെട്ടെന്ന് ഒരു പ്രഖ്യാപനം ഉണ്ടായി. അദ്ദേ ഹത്തിൻ്റെ താടിയെല്ലിൽ ഒരു ചെറിയ ക്ഷതം ഉണ്ടായിരുന്നു. സിപ്‌കോട്ട് പോലീ സ് കേസ് രജിസ്റ്റർ ചെയ്തു. അദ്ദേഹത്തിൻ്റെ മരണശേഷം പല സംശയങ്ങളും ഉയർന്നു വന്നു. അതുകൊണ്ട് അദ്ദേഹത്തിൻ്റെ ആന്തരിക അവയവങ്ങൾ മധുരയിൽ അന്വേഷണ ത്തിനായി അയച്ചു, അത് ഒരു കൊലപാതകമാണെന്ന് തെളിഞ്ഞു. 22/11/2016 ൽ കേസ് കൊലപാതകമായി പരിവർത്തനം ചെയ്തു.
സഭ ശുശ്രുഷകൻ അറസ്റ്റിൽ
കുറ്റവാളികൾക്കായി പോലീസ് വിപുലമായ അന്വേഷണം തുടങ്ങി. നാഗർകോവിലെ വാത്തിയാർ വിലായിൽ ശുശ്രുഷിച്ചു കൊണ്ടിരുന്ന ഡേവിഡിൻ്റെ മകൻ ടൈറ്റസിൻ്റെ (31) ഫോൺ കോളുകൾ പരിശോധിച്ചപ്പോൾ അദ്ദഹത്തിനു കൊലപാതകവുമായി ബന്ധമു ണ്ടെന്ന് മനസ്സിലായി. കൊലപാതക കാരണം ചോദിച്ചപ്പോൾ മറ്റു ശാഖകളിൽ അദ്ദേഹ ത്തെ ശുശ്രൂഷിക്കാൻ പാസ്റ്റർ അനുവദിച്ചില്ല, അത് അയാളെ കോപിഷ്ടനാക്കി. തൻ്റെ സ ഹോദരൻ ആൻറ്റോ (29), രഘു (35) എന്നിവരുടെ സഹായത്തോടെ 2016 സെപ്തംബർ 4 ന് പാസ്റ്റർ ഉറങ്ങിക്കിടന്നപ്പോൾ അവർ തലയണ കൊണ്ട് മുഖംമൂടി അമർത്തി ശ്വാസം മു ട്ടിച്ചു പാസ്റ്ററിനെ കൊന്നു.
ഇതേ തുടർന്ന്, ടൈറ്റസിനെ അറസ്റ്റ് ചെയ്യുകയും ആൻറ്റൊ , രഘു എന്നിവരെ ചോദ്യം ചെയ്തു വരികയും ചെയ്യുന്നു.
1 പത്രോസ് 4:14-16, “ക്രിസ്തുവിൻ്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിൻ്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെമേൽ ആവസിക്കു ന്നുവല്ലോ. നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്‌പ്രവൃത്തിക്കാരനോ ആ യിട്ടല്ല കഷ്ടം സഹിക്കേണ്ടത്; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല; ക്രിസ്ത്യാനിയാ യിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുത്; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹ ത്വപ്പെടുത്തുകയത്രേ വേണ്ടത്.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.