നിഷ്ക്രിയനായ ദൈവത്തെകുറിച്ചുള്ള ചിന്തകൾ പോരാടുന്നു – 1

അടുത്തിടെ ഒരു സഹോദരനിൽനിന്നുള്ള ഒരു ആശയവിനിമയം ഞങ്ങൾക്ക് ലഭിച്ചു. ടിപിഎമ്മിലെ ചില സംഭവങ്ങൾ കേട്ട ശേഷം അദ്ദേഹം പറഞ്ഞു. റോം കത്തിക്കൊണ്ടിരുന്നപ്പോൾ വീണ വായിച്ചുകൊണ്ടിരുന്ന നീറോയെപ്പോലെ ടിപിഎം പുരോഹിതന്മാർ ആനന്ദകരമായി പ്രവർത്തിക്കുന്നു.


എനിക്ക് മനസ്സിലാകുന്നു. സംഭവങ്ങൾ എല്ലാം കണ്ടിട്ടും നിങ്ങൾ ഇപ്പോഴും എന്തിനാണ് ദൈവത്തിൽ വിശ്വസിക്കുന്നത്? ദൈവം വാസ്തവത്തിൽ ഉണ്ടെങ്കിൽ അത്തരം നികൃഷ്ടവ്യക്തികൾ അനേകരെ തെറ്റിദ്ധരിപ്പിക്കുന്നത് അനുവദിക്കുമായിരുന്നുവോ? അതിനും മേലെ ടിപിഎമ്മിയിൽ ചേരുന്ന നിരവധി ശുശ്രുഷകന്മാർ, ദൈവം അവരെ വിളിക്കുന്നുവെന്ന് ഘോഷിക്കുന്നു.

നിഷ്ക്രിയനായ ഒരു ദൈവവുമായുള്ള പോരാട്ടത്തിൽ, വെളിച്ചത്തിൻ്റെ ഗൃഹവിചാരകരാണെന്നും സൂചനയില്ലാത്ത കൂട്ടായ്മ ആണെന്നും അവകാശപ്പെടുന്ന ഒരു ദുർഭരണ തലമുറയെ മാത്രമേ എനിക്ക് കാണാൻ കഴിയുന്നുള്ളൂ.


മുകളിലുള്ള ചോദ്യം അസാധാരണമല്ല. ആ ദിശയിൽ എൻ്റെ ചിന്തകളും പോയ സമയങ്ങളുണ്ട്. എന്നാൽ, “നമ്മുടെ ലോകത്തിൻ്റെ കേന്ദ്രമാണ് നമ്മൾ” എന്നതുകൊണ്ടാണ് ഇത്തരം ചിന്തകൾ എന്ന് തിരിച്ചറിയാൻ ഒരു പ്രതിഭാശാലിയുടെ ആവശ്യമില്ല. നിങ്ങൾ നിങ്ങളുടെ ലോകവീക്ഷണത്തിൻ്റെ കേന്ദ്രമെന്ന നിലയിൽ നിന്ന് സ്വയം നീക്കംചെയ്യുന്ന നിമിഷം നിങ്ങൾക്ക് ശരിയായ കാഴ്ചപ്പാട് ലഭിക്കും.

ലോകത്തെ ഒരു നല്ല രീതിയിൽ സ്വാധീനിച്ച ആളുകളുടെ പട്ടിക, തിന്മയ്ക്കെതിരായുള്ള പോരാട്ടം, വളരെ നീണ്ടതാണ്. അവരെല്ലാം (എനിക്ക് അറിയാവുന്നടത്തോളം), ലോകത്തിൻ്റെ കേന്ദ്രത്തിൽ നിന്നും തങ്ങളെത്തന്നെ മാറ്റിയിരുന്നു. അവർ അവരെ ലോകത്തിൻ്റെ കേന്ദ്രത്തിൽ നിന്നും സ്വയം നീക്കം ചെയ്തപ്പോൾ, അവർക്ക് ശരിയായ കാഴ്ചപ്പാട് ലഭിച്ചു. ബൈബിളിൽ നിന്നും, മതേതര ലോകത്തിൽ നിന്നും അങ്ങനെയുള്ള ചിലരെ പരിശോധിക്കാം, തങ്ങളെത്തന്നെ അവരുടെ ലോകത്തിൻ്റെ കേന്ദ്രത്തിൽ നിന്നും സ്വയം തുടച്ചുനീക്കിയ ചില വ്യക്തികളെ ശ്രദ്ധിക്കാം.

  • യേശു : അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു (വിചാരിച്ചില്ല)  (ഫിലിപ്പിയർ 2:6). ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. (റോമർ 5:8).
  • പൗലോസ് : റോമാ പൗരൻ (അപ്പൊ.പ്രവ. 22:25). തർശീശിലെ കപ്പൽ മേധാവിയുടെ  പുത്രൻ. എല്ലാം ക്രിസ്തുവിനു വേണ്ടി ചേതം എന്ന് എണ്ണി (ഫിലിപ്പിയർ 3: 8). പുതിയനിയമത്തിലെ പകുതി ലേഖനങ്ങളും ഇദ്ദേഹം രചിച്ചിരിക്കുന്നു. തൻ്റെ തന്നെ ലോകത്തിൻ്റെ കേന്ദ്രമായി സ്വയം കരുതിയില്ല. 1 കൊരി 9 ൽ പൌലോസിൻ്റെ ലോകം നിങ്ങൾക്ക് കാണാൻ കഴിയും
  • മോശ : വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിൻ്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു. പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോൻ്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിച്ചു  (എബ്രായർ 11:24-25).
  • സെക്യുലർ ലോകത്തിൽ നിന്ന് : മദർ തെരേസ, മാർട്ടിൻ ലൂഥർ, മഹാത്മാ ഗാന്ധി, നെൽസൺ മണ്ടേല, അങ്ങനെ പലരും.

അവരുടെ ലോകത്തിൻ്റെ കേന്ദ്രമായി സ്വയം ചിന്തിക്കുന്ന ടിപിഎം എന്ന കൾട്ടിൽ ചേരുന്ന ആളുകളുമായി മുകളിലത്തെ പട്ടിക താരതമ്യം ചെയ്യുക.

മനുഷ്യൻ്റെ ചരിത്രം – തിന്മയുടെ പ്രശ്നം

നമുക്കു ചുറ്റുമുള്ള തിന്മകൾ പുതിയതായിരിക്കുന്നതാൽ ദൈവം ഒരു ഉറക്കത്തിലേക്ക് കടന്നിരിക്കുന്നതുകൊണ്ട് ഒന്നും ഗൗനിക്കുന്നില്ല എന്ന് നാം കരുതരുത്. വളരെ നേരത്തെ മുതൽ തന്നെ ഇത് നടക്കുന്നുണ്ട്.

സഭാപ്രസംഗി 1:9, “ഉണ്ടായിരുന്നതു ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതു ചെയ്‍വാനുള്ളതും ആകുന്നു; സൂര്യന്നു കീഴിൽ പുതുതായി യാതൊന്നും ഇല്ല.

ബൈബിൾ ഉടനീളം, ഭൂരിപക്ഷം ആളുകളും ദുഷ്ടരും ഒരു ന്യൂനപക്ഷം ആൾക്കാർ അത് ചെറുത്തുനിൽക്കുന്നതും കാണാം. ഈ ന്യൂനപക്ഷം തിന്മക്കോ തിന്മ പ്രവർത്തിക്കുന്നവർക്കോ കീഴടങ്ങാൻ വിസമ്മതിച്ചവരാണ്. എന്നാൽ, അവരുടെ താൽക്കാലിക ജീവിതം സുഖകരമാക്കാനായി ശരി എന്താണെന്ന് അറിയുകയും എപ്പോഴും തിന്മയെ പിന്തുണക്കുകയും ചെയ്യന്ന ഒരു നിശബ്ദ ഭൂരിപക്ഷം ഉണ്ട്.

ചരിത്രത്തിലുടനീളം സത്യവും സൽസ്വഭാവവും എല്ലായ്പോഴും തെറ്റിനേയും തിന്മയേയും ജയിച്ചിരിക്കുന്നു. എന്നാൽ ഈ സന്ദർഭങ്ങളിൽ, നന്മയുടെ വിജയത്തിനു മുൻപ് ഒരു കാലഘട്ടം തിന്മയുടെ ആധിപത്യത്തിലായിരുന്നു. മശിഹാ വരുന്നതുവരെ, മനുഷ്യർ വളരെക്കാലം പാപത്തിൽ കഴിഞ്ഞുവെന്നോർക്കുക, ഇസ്രായേൽ വീണ്ടെടുക്കപ്പെടുന്നതിനു മുമ്പ് 400 വർഷക്കാലം അടിമത്തത്തിലായിരുന്നു എന്നോർക്കുക. സമരം തുടരും.

ഒരിക്കൽ ഞാൻ എൻ്റെ ലോകത്തിൻ്റെ കേന്ദ്രത്തിൽ നിന്നും എന്നെത്തന്നെ നീക്കം ചെയ്തു കഴിഞ്ഞപ്പോൾ, ദൈവം ഈ അന്ത്യനാളുകളിൽ സജീവമായി പ്രവർത്തിക്കുന്നുവെന്നും, നമ്മുടെ ജീവിതത്തിൻ്റെ എല്ലാ വിശദാംശങ്ങളും നിയന്ത്രിക്കുന്നുവെന്നും ഞാൻ മനസ്സിലാക്കി. തൻ്റെ സങ്കീർത്തനങ്ങളിൽ പലതും പരാതികളുമായി തുടങ്ങിയ ദാവീദ് സങ്കീർത്തനം അവസാനിക്കുമ്പോൾ, ശരിയായ കാഴ്ചപ്പാട് മനസ്സിലാക്കുന്നു. ഒരിക്കൽ വലിയവനായി കരുതിയ ഹബക്കുക്ക് ലോകത്തിൻ്റെ കേന്ദ്രത്തിൽ നിന്ന് സ്വയം അകന്നുപോയപ്പോൾ യാഥാർഥ്യം മനസ്സിലായി. ഇയ്യോബിനോടൊപ്പം അപ്പോസ്തലന്മാരടക്കം അനേകം ദൈവദാസന്മാരുടെ കേസ് ഇതാകുന്നു.

ദൈവം നിയന്ത്രണത്തിലല്ലെന്നും നിഷ്ക്രിയനാണെന്നും നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ അവസാന കാലങ്ങളിൽ വരാൻ പോകുന്ന സംഭവങ്ങൾ സംബന്ധിച്ച ബൈബിൾ പ്രവചനങ്ങൾ വായിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. എല്ലാറ്റിൻ്റെയും മേലുള്ള ദൈവത്തിൻ്റെ പരമാധികാരത്തെ അംഗീകരിക്കാതെ നിങ്ങൾ അതിൽനിന്ന് പുറത്തുവരികയില്ല. ഈ ടിപിഎം പോലും അന്ത്യനാളുകളുടെ ഒരു പ്രവചന നിവൃത്തിയാണ്.  നിങ്ങൾക്ക് എങ്ങനെ ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ കഴിയും?പരിജ്ഞാനമില്ലായ്കയാൽ എൻ്റെ ജനം നശിച്ചുപോകുന്നു; … “(ഹോശേയ 4: 6)

ആത്മീയ വർഗ്ഗീകരണത്തിൻ്റെ ഒരു ഉദാഹരണം

1. ഏലിയാവ് – പരസ്യമായും നിർഭയമായും തിന്മയെ എതിർക്കുന്നവൻ.

ഒരു വംശപാരമ്പര്യവും ഇല്ലാത്ത ഒരു ദൈവ പ്രവാചകൻ. അദ്ദേഹം തിശ്ബിയിൽനിന്നുള്ളവൻ എന്നതാകുന്നു അദ്ദേഹത്തെ കുറിച്ച് അറിയാവുന്ന (1 രാജാക്കന്മാർ 17:1) ഒരു കാര്യം. അവൻ സേവിച്ച ദൈവത്തെ അവന് അറിയാമായിരുന്നു. ആഹാബ് രാജാവിനെയും റാണിയായ ഇസേബേലിനെയും ബാൽപ്രവാചകന്മാരുടെ ഒരു വലിയ കൂട്ടത്തെയും അദ്ദേഹം ഒറ്റയ്ക്ക് വെല്ലുവിളിച്ചു. അദ്ദേഹത്തിൻ്റെ പ്രവർത്തികളിൽ ഭൂരി ഭാഗവും 1 രാജാ. 17,18,19 , 2 രാജാക്കന്മാർ 1, 2 എന്നീ അധ്യായങ്ങളിൽ കാണാം. അദ്ദേഹം തിന്മയുടെ ശക്തികൾക്കെതിരായി പോരാടിയ ഒരു മനുഷ്യനാകുന്നു. ഈ ഏലിയാവിൻ്റെ അഭിഷേകം യോഹന്നാൻ സ്നാപകൻ്റെ മേലും ഉണ്ടായിരുന്നു, അവസാന കാലഘട്ടത്തിൽ അത് കാണപ്പെടും.

2. ഓബേദിയാവും ഏഴായിരം പേരും – അവരുടെ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കിയ ആളുകൾ.

തിന്മയുടെ മുമ്പിൽ മുട്ടുകുത്തുന്നവർ തിന്മയെ എതിർക്കാത്തവരാണ് (1 രാജാ. 19:18). ഏലിയാവിനെപ്പോലെ അല്ലാതെ, പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നവരാണ് ഇവർ.

3. ഭൂരിപക്ഷം – ശരി എന്താണെന്ന് അറിയാം, പക്ഷെ ശക്തരായവരുമായി കൂട്ടുകൂടുന്നു.

അടിസ്ഥാനപരമായി സ്വാർഥരും തങ്ങളുടേതായ ലോകത്തിൻ്റെ കേന്ദ്രമെന്ന നിലയിൽ സ്വയം ചിന്തിക്കുന്ന നിശ്ശബ്ദ ഭൂരിപക്ഷം. ആഹാബൊ യേഹൂവൊ ആര് ഭരിച്ചാലും അവർക്കു പ്രശ്നമല്ല. ഈ ആളുകൾക്ക് അവരുടെ ലോകം അവരോടൊത്ത് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. മിക്ക ടിപിഎം വിശ്വാസികളെയും ഈ ഗ്രൂപ്പിൽ തരംതിരിക്കാം. നിങ്ങൾ അവരോട് ഒരു നിർണായകമായ ചോദ്യം ചോദിച്ചാൽ, അധികാരികൾ എവിടേക്കു തിരിയുന്നുവെന്നറിയാൻ അവർ മൗനമായി നിൽക്കും. കർമ്മേൽ പർവ്വതത്തിലെ താഴെക്കൊടുത്തിരിക്കുന്ന സംഭവം പരിശോധിക്കുക.

1 രാജാ. 18:21,അപ്പോൾ ഏലീയാവു അടുത്തുചെന്നു സർവ്വജനത്തോടും: നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവയ്‌ക്കും? യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ എന്നു പറഞ്ഞു; എന്നാൽ ജനം അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.”

4. ബാലിൻ്റെ പ്രവാചകന്മാർ – തിന്മയുടെ ഏജൻറ്റുകൾ

ഇവർ ഏലിയാവിനു മുന്നിൽ വെല്ലുവിളികൾ നേരിടാൻ അശക്തരായ തങ്ങളുടെ ദേവന്മാരെ (ബാലൂം അസ്തൊരെത്തും) പിന്തുടരുന്നവരാണ്. അവർ ഈസേബെലിൻ്റെയും ആഹാബിൻ്റെയും കൊട്ടാരത്തിൽ നിന്നും തങ്ങളുടെ അധികാരം സ്വീകരിക്കുന്നു. ഈ കൊട്ടാരത്തിൽ നിന്നും അവരോടൊപ്പം ജീവിച്ചിരുന്ന പൗരോഹിത്യ വർഗം ഇവരാണ്. യിസ്രായേലിലെ രാജത്വത്തിൽ അനീതിയും വ്യർഥകാര്യങ്ങളും നടപ്പാക്കാൻ ഈസേബെൽ ഉപയോഗിച്ച ഉപകരണങ്ങളാണ് ഇവർ.

5. ആഹാബും ഈസേബെലും – തിന്മയുടെ ഉപദേശം

ഏലിയാവിൻ്റെ കാലത്തെ രാജാവും രാജ്ഞിയുമാണ് ഇവർ, അവർ യിസ്രായേലിനെ ജീവിക്കുന്ന ദൈവത്തെ ആരാധിക്കുന്നതിന് പകരം ബാലിനെ ആരാധിപ്പിച്ചു. സാത്താൻ അവൻ്റെ ദമ്പതികളെ സിംഹാസനത്തിലിരുത്തി, എന്നാൽ ദൈവം തൻ്റെ വ്യക്തികളെ കളത്തിലിറക്കി, അത്ഭുതങ്ങൾ നടത്തി, ബാൽ ആരാധനയ്ക്കെതിരായി ഒരു ഉണർവ് നയിച്ചു. ഏലിയാവ് പ്രാർഥിച്ച മൂന്നര വർഷത്തെ വരൾച്ച, ജനതയുടെ ദുഷ്ടതയ്ക്കും അതിൻ്റെ നേതാക്കൾക്കും എതിരെ ദൈവത്തിൻ്റെ ന്യായവിധിയുടെ ഭാഗമായിരുന്നു.

വരൾച്ചയുടെ അവസാന വേളയിൽ ഏലീയാവ് ആഹാബിനെ നേരിട്ടപ്പോൾ രാജാവു അവനോട്, “ആർ ഇതു? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ” എന്നു ചോദിച്ചു.” (1 രാജാ. 18:17). ആഹാബിന് തെറ്റുപറ്റി. ഏലിയാവ് ദേശത്തെ കഷ്ടതയൊന്നും കൊണ്ടുവന്നില്ല. പ്രവാചകൻ രാജാവിനെ തിരുത്തി:യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിൻ്റെ പിതൃഭവനവുമത്രേ. നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാൽവിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടു തന്നേ” (1 രാജാ.18:18).

കർമ്മേൽ പർവ്വതത്തിൽ വെച്ച് ഏലിയാവ് ബാലിൻ്റെ പ്രവാചകന്മാരെ തോല്പിച്ചശേഷം (1 രാജാ. 18), ഈസേബെൽ അവനെതിരെ ഒരു മരണ ഭീഷണി പുറപ്പെടുവിച്ചു (1 രാജാക്കന്മാർ 19: 2). ആഹാബ് മോഹിച്ച മുന്തിരിത്തോട്ടത്തിൻ്റെ നിഷ്കളങ്കനായ ഉടമ നാബോത്തിനെതിരെ രാജ്ഞി ഗൂഢാലോചന നടത്തി (1 രാജാ. 21), അവൾ നാബോത്തിനെ കൊന്നു, തൻ്റെ ഭർത്താവിന് തോട്ടം കൊടുത്തു. കൂടാതെ, തൻ്റെ ഭർത്താവിനെ അനേകം ദുഷ്ടവ്യക്തികളിലേക്കും നയിച്ചു. “എന്നാൽ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‍വാൻ തന്നെത്താൻ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവൻ്റെ ഭാര്യ ഈസേബെൽ അവനെ അതിന്നായി ഉത്സാഹിപ്പിച്ചിരുന്നു.” (1 രാജാക്കന്മാർ 21:25).

ഏലിയാവും മീഖായും ആഹാബിൻ്റെ മരണം പ്രവചിച്ചു (1 രാജാ. 21:19, 22:28). ഈസേബെലിൻ്റെ ഭയാനകമായ മരണവും ഏലിയാവ് പ്രവചിക്കുന്നു (1 രാജാ. 21:23). പ്രവചനം അനുസരിച്ചു, ആഹാബ് സിറിയയുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു. പിന്നീട് ഒരു ഗോപുരത്തിൽനിന്ന് ഈസേബെൽ എറിയപ്പെട്ടു. “അവളുടെ രക്തം ചുവരിന്മേലും കുതിരകളിലുമെല്ലാം ചിതറി. കുതിര അവളെ ചവിട്ടിക്കളഞ്ഞു” (2 രാജാ. 9:33). പിന്നെ, “അവർ അവളെ അടക്കം ചെയ്‍വാൻ ചെന്നാറെ അവളുടെ തലമണ്ടയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല.” (2 രാജാ. 9:35). ഏലീയാവു പറഞ്ഞതുപോലെതന്നെ, ഈസേബെലിനെ നായ്ക്കൾ തിന്നുകളഞ്ഞു.

വെളിപ്പാട് 2: 20ൽ ഇയ്യോബിൻ്റെ പ്രശസ്തി തുയഥൈരയിലെ സഭയ്ക്കെതിരായി യേശു സംസാരിക്കുമ്പോഴും ഉണ്ടായിരുന്നു:എങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുർന്നടപ്പു ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എൻ്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസേബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാൻ ഉണ്ടു.” തുയഥൈരയിലെ സ്ത്രീയുടെ പേര് അക്ഷരാർഥത്തിൽ ”ഈസേബെൽ ” ആയിരുന്നില്ല, എന്നാൽ ദൈവജനത്തെ പ്രീണിപ്പിക്കുന്നതിലുള്ള അവളുടെ അധാർമികതയും വിഗ്രഹാരാധനയും ഈസേബെലിനെപ്പോലെ ആയിരുന്നു.

ആഹാബും ഈസേബെലും യഹോവയെ ഉപേക്ഷിക്കുകയും മറ്റു ദൈവങ്ങളെ സേവിക്കുകയും ചെയ്ത ജനത്തിൻ്റെ നേതാക്കന്മാരായിരുന്നു. രാജകീയ ദമ്പതികൾ പാപത്തിനും അക്രമത്തിനും പേരുകേട്ടവരായിരുന്നു. തങ്ങളുടെ പ്രവൃത്തികളുടെ കാര്യത്തിൽ ദൈവത്തിൻ്റെ ന്യായവിധിയുടെ ഭാഗമായി അവർ ഇരുവരും മരണമടഞ്ഞു.

ഉപസംഹാരം

ലൂസിഫർ വീണപ്പോൾ മുതൽ ഈ ലോകത്തിൽ ദുഷ്ടത നിലനിൽക്കുന്നു. അഗ്നി തടാകത്തിൽ എത്തുന്നതുവരെ അവൻ ദൈവജനത്തോടു യുദ്ധം ചെയ്യും. തിന്മയെ വെറുക്കാനും അതിനോടു സമരം ചെയ്യാതെ ഒരു ജീവിതം നയിക്കാനും നമ്മൾക്കാവില്ല. മറ്റൊരു വഴി നോക്കുക അല്ലെങ്കിൽ നിഷ്ക്രിയനായതിനാൽ ദൈവത്തെ കുറ്റപ്പെടുത്തുന്നത് ഒരു വ്യത്യാസവുമില്ലാതെ പോകുന്നില്ല. നാം ഒരു തിരഞ്ഞെടുപ്പ് നടത്തണം. ഞങ്ങൾ ഏലിയായോ ഓബദ്യാവോ ആകുമോ? മിണ്ടാതിരുന്നു നിങ്ങളുടെ ചർമ്മം രക്ഷിക്കുന്ന നിശബ്ദ ഭുരിപക്ഷമാണോ? ആഹാബിൻ്റെയും ഈസേബെലിൻ്റെയും സംരക്ഷണത്തിൻ കീഴിലുള്ള പൗരോഹിത്യവിഭാഗത്തിൽ ഒരു പങ്കുകാരൻ ആകാനും നിങ്ങൾക്കാകും. നിങ്ങളുടെ തിരഞ്ഞെടുക്കൽ നിങ്ങളുടെ വിധി നിർവ്വചിക്കുന്നു. ജ്ഞാനപൂർവം തിരഞ്ഞെടുക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *