കൂടുതൽ വിശുദ്ധന്മാർ ഉണക്ക ചപ്പാത്തി തിന്നും

ഞങ്ങളുടെ ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് കനകരാജ് കൊലപാതക കേസിൽ ഉൾപ്പെട്ട പലരിൽ ഒരാൾ മാത്രമാണ് ടൈറ്റസ് എന്ന് വ്യക്തമാകുന്നു. കഴിഞ്ഞ രാത്രി സീനിയർ ശുശ്രുഷകനും അസിസ്റ്റൻറ്റ്‌ സെൻറ്റർ പാസ്റ്ററുമായ ജോൺ തോമസിനെ സിപ്‌കോട് പോലീസ് അറസ്റ്റ് ചെയ്ത് 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ അന്വേഷണത്തിനായി എടുത്തിരിക്കുന്നു. ഞങ്ങളുടെ അറിവനുസരിച്ച്, കൊലപാതക സംഭവം ഡെപ്യൂട്ടി ചീഫ് പാസ്റ്ററായ എബ്രഹാം മാത്യുവിനെ അറിയിച്ച  ഈ ജോൺ തോമസിനോട് മരണ സർട്ടിഫിക്കറ്റ് ശരിയാക്കി എളുപ്പത്തിൽ ശവം സംസ്കരിക്കുവാൻ അദ്ദേഹം ഉപദേശിച്ചു. ടിപിഎമ്മിൻ്റെ തലപ്പത്ത് ഇതുപോലുള്ള ആളുകൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഇതിലും മോശമായ കാര്യങ്ങൾ പ്രതീക്ഷിക്കാം. മൃതശരീരം അവിടെ തന്നെ വെച്ചിട്ട് പോലീസിനെ വിവരം അറിയിക്കുന്ന സ്വാഭാവിക മാർഗത്തെക്കുറിച്ച് അവർ എന്തിന് ഭയപ്പെടുന്നു? അവർ ഏതു ദൈവത്തെ സേവിക്കുന്നു?

ജോൺ തോമസ് പോലീസ് കസ്റ്റഡിയിൽ

മീഖാ 6:8, “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിൻ്റെ ദൈവത്തിൻ്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?”

പ്രിയ ടിപിഎം ശുശ്രുഷകന്മാർ,

നിങ്ങളുടെ സ്ഥാനവും നിങ്ങളുടെ വെളുത്ത വസ്ത്രവും, നിങ്ങളുടെ പ്രയ്‌സ് ദി ലോർഡും (PRAISE THE LORD) ദൈവത്തിന് മ്ളേച്ഛതയാകുന്നു. അതു മറച്ചുവെയ്ക്കാൻ നിങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ദൈവം ഒരു നിശ്ശബ്ദ കാഴ്ചക്കാരനായി ഇരിക്കുമെന്ന് ധരിക്കേണ്ട. നിങ്ങളുടെ ദുഷ് പ്രവർത്തികൾ വളരെക്കാലം മൂടി വെയ്ക്കാൻ കഴിയുകയില്ല. സഭാപ്രസംഗി ദൈവത്തിൻ്റെ വചനമല്ലെന്ന് ടി യു തോമസ് പറയുന്നെങ്കിലും എനിക്കൊരു വാർത്ത നിങ്ങൾക്കുണ്ട്. അത് ബൈബിളിൽ ചേർത്തിരിക്കുന്നതിന് ഒരു കാരണമുണ്ട്, നിങ്ങളുടെ ചീഫ് പാസ്റ്റർ ആ പുസ്തകത്തെ മോശമായി കാണിച്ചാലും അത് ബൈബിളിൽ നിന്നും മാറുകയില്ല.

സഭാപ്രസംഗി 3:17, “ഞാൻ എൻ്റെ മനസ്സിൽ: ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും; സകലകാര്യത്തിന്നും സകലപ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ എന്നു വിചാരിച്ചു.”

സദൃശവാഖ്യങ്ങൾ 11:21, “ദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.”

ദുഷ്പ്രവൃത്തിക്കാരെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നതും വളരെ ഗൗരമായ കുറ്റം തന്നെയാകുന്നു. നിങ്ങളുടെ പ്രവൃത്തികൾ ശിക്ഷിക്കപ്പെടാതിരിക്കയില്ല.

സങ്കീർത്തനം 50:16-23, “എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എൻ്റെ ചട്ടങ്ങളെ അറിയിപ്പാനും എൻ്റെ നിയമത്തെ നിൻ്റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം? നീ ശാസനയെ വെറുത്തു എൻ്റെ വചനങ്ങളെ നിൻ്റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ. കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു. നിൻ്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; നിൻ്റെ നാവു വഞ്ചന പിണെക്കുന്നു. നീ ഇരുന്നു നിൻ്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു; നിൻ്റെ അമ്മയുടെ മകനെക്കുറിച്ചു അപവാദം പറയുന്നു. ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിൻ്റെ കണ്ണിൻ മുമ്പിൽ അവയെ നിരത്തിവയ്‌ക്കും. ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല. സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തൻ്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിൻ്റെ രക്ഷയെ കാണിക്കും.”

മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ അദ്ദേഹത്തെ ജയിലിൽ ഇടുന്നതിന് മുൻപ് നടന്ന മെഡിക്കൽ പരിശോധന ആകുന്നു. അയാൾക്ക് യാതൊരു പശ്ചാത്താപവുമില്ല. ക്യാമറയിൽ തൻ്റെ ചിത്രങ്ങൾ എടുക്കുന്നവരെ അദ്ദേഹം ശപിപ്പിച്ചുവെന്ന് ഞങ്ങൾ അറിഞ്ഞു. ക്യാമറ ഉപയോഗിക്കുന്നതാണ് ടിപിഎമ്മിൻ്റെ വലിയ പ്രശ്നം.

ദുഷ്ട ഹൃദയങ്ങളുടെ അഞ്ചു അടയാളങ്ങൾ

ഒരു സാധാരണ പാപിയും ഒരു ദുഷിച്ച മനുഷ്യനും തമ്മിൽ വ്യത്യാസമുണ്ട്. നമ്മൾ തിന്മയെ “കാണുന്നില്ല” എന്ന കാരണത്താൽ, ദുഷ്ടരായ വ്യക്തികൾ യഥാർത്ഥത്തിൽ നിലവിലുണ്ടെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന് കരുതുന്നു. ഒരാൾ മനഃസാക്ഷിയൊന്നുമില്ലാതെ നമ്മെ വഞ്ചിക്കുമെന്ന്, പശ്ചാത്താപമില്ലാതെ മറ്റുള്ളവരെ വേദനിപ്പിക്കുമെന്ന്, ഒരാളുടെ പ്രശസ്തി നശിപ്പിക്കാൻ ഏറ്റവും ഹീനമായ പ്രവർത്തികൾ ചെയ്യുമെന്ന്, അല്ലെങ്കിൽ ആത്മീയമായി പാപം ചെയ്തിട്ടും യാതൊരു ദൈവഭയവുമില്ലെന്ന് സങ്കല്പിക്കുവാൻ നമ്മുക്ക് ബുദ്ധിമുട്ടാകുന്നു.

ദൈവജനങ്ങൾക്കിടയിൽ ആടുകളുടെ വസ്ത്രം ധരിക്കുന്ന ചെന്നായ്ക്കൾ ഉണ്ടെന്നു ബൈബിൾ വ്യക്തമായി പറയുന്നു (യിരെമ്യാവു 23:14, തീത്തോസ് 1:10, വെളിപ്പാട് 2: 2). ഓരോ മാനുഷിക ഹൃദയത്തിനും പാപം ചെയ്യുവാന്നുള്ള മോഹമുണ്ട് (റോമർ 3:23), അതിൽ തിന്മയും ഉൾപ്പെടുന്നു (ഉല്പത്തി 8: 21; യാക്കോബ് 1: 4). ധാർമികമായ പൂർണ്ണതയുടെ ദൈവ നിലവാരത്തിൽ നമ്മൾ എല്ലാവരും പരാജയപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, മിക്ക സാധാരണ പാപികൾക്കും തിന്മയിൽ ഏർപ്പെടുമ്പോൾ സന്തോഷം ഉണ്ടാകുന്നില്ല. അതിൽ സുഖവുമില്ല, നാമെല്ലാവരും ലജ്ജിതരും കുറ്റവാളികളുമാണ് (റോമർ 7: 19-21). എന്നാൽ ദുഷ്ടഹൃദയങ്ങൾക്ക് ഇത് ബാധകമല്ല.

ഒരു സാധാരണ പാപിയുടെ ഹൃദയത്തെക്കാളധികം നിങ്ങൾ ഒരു ദുഷിച്ച ഹൃദയവുമായി ഇടപെടുമ്പോൾ കാണുന്ന അഞ്ചു സൂചനകൾ താഴെ ചേർക്കുന്നു. അങ്ങനെയെങ്കിൽ, തികച്ചും വ്യത്യസ്തമായ സമീപനം ആവശ്യമാണ്. ടിപിഎം വൈദികർ ഭൂരിഭാഗം പേരിലും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന താഴെ പറയുന്ന കാര്യങ്ങളിൽ ഒരെണ്ണമെങ്കിലും ഉണ്ടായിരിക്കും.

1. ദുഷ്ടഹൃദയം ആശയക്കുഴപ്പവും വിദ്വേഷവും സൃഷ്ടിക്കുന്നതിൽ വിദഗ്ധരാകുന്നു.

യാഥാർഥ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുക, നുണപറയുക, ഉത്തരവാദിത്തം ഏടുക്കുന്നത് ഒഴിവാക്കുക, യാഥാർത്ഥ്യം നിഷേധിക്കുക, കഥകൾ ഉണ്ടാക്കുക, വിവരങ്ങൾ തടയുക (സങ്കീ: 5:8, 10:7, 58: 3 സദൃശവാക്യങ്ങൾ 6:13-14, മത്തായി 12:34-35, അപ്പൊ.പ്രവ. 6:11-13, 2 പത്രോസ് 3:16)

2. ദുഷ്ടഹൃദയം ദുശ്ശാഠ്യം നിറഞ്ഞ വാക്കുകളും മുഖസ്തുതികളും കൊണ്ട് മറ്റുള്ളവരെ വഞ്ചിക്കുന്നതിൽ വിദഗ്ധരാകുന്നു.

അവരുടെ ജീവിത ഫലം നോക്കിയാലും അവരുടെ വാക്കുകൾ നോക്കിയാലും ദൈവിക വളർച്ചയുടെയോ അല്ലെങ്കിൽ മാറ്റത്തിൻ്റെയോ ഒരു തെളിവും നിങ്ങൾ കാണുകയില്ല. എല്ലാം പുകയും കണ്ണാടിയും മാത്രമാകുന്നു. (സദൃശവാക്യങ്ങൾ 12:5, 26:23-26; 26:28, ഇയ്യോബ് 20:12, യിരെമ്യാവ് 12:6, മത്തായി 3:5, റോമർ 16:17,18:2 കൊരിന്ത്യർ 11:13,14:2 തിമൊഥെയൊസ് 3:2-5, 3:13, തീത്തൊസ് 1:10,16).

3. ദുഷ്ട ഹൃദയം നിയന്ത്രണം കൊതിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു, അവരുടെ ഏറ്റവും ഉയർന്ന അധികാരം അവരുടെ സ്വയ പരാമർശങ്ങൾ ആകുന്നു.

അവർ ഫീഡ്ബാക്ക് (FEED BACK), യഥാർത്ഥ അക്കൌണ്ടബിലിറ്റി (ACCOUNTABILITY) എന്നിവ നിരസിക്കുകയും, ജീവിക്കാൻ സ്വന്തം നിയമങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. തിരുവെഴുത്തിനെ അവർ സ്വന്തത്തിനായി പ്രയോജനപ്പെടുത്തുന്നു. എന്നാൽ സ്വയം തിരുത്തലും മാനസാന്തരവും ആവശ്യമുള്ള ഭാഗങ്ങൾ അവഗണിക്കുകയും നിരസിക്കുകയും ചെയ്യുന്നു. (റോമർ 2:8, സങ്കീർത്തനങ്ങൾ 10, 36:1-4, 50:16-22, സദൃശവാക്യങ്ങൾ 21:24, യൂദ 1:8-16).

4. ദുഷ്ട ഹൃദയം നല്ല ഉദ്ദേശ്യമുള്ള ആളുകളുടെ അനുഭാവികളിൽ ദോഷികളായ ഹൃദയങ്ങൾ കാണിക്കുന്നു, പലപ്പോഴും കൃപ തുറുപ്പു ചീട്ട് ആക്കുന്നു.

അവർ കരുണ ആവശ്യപ്പെടുന്നു, ഒരിക്കലും മറ്റുള്ളവരോട് കാണിക്കുകയില്ല. അവർ ഉണ്ടാക്കിയ വേദനക്ക് യാതൊരുതരത്തിലുള്ള സഹാനുഭൂതിയും വരുത്തിവെച്ച വിനയിൽ നിന്ന് ഊഷ്മളതയും ക്ഷമയും അടുപ്പവും അവർ ആവശ്യപ്പെടുന്നു. തകർന്ന വിശ്വാസത്തെ പുനർനിർമ്മിക്കാൻ കഠിനമായി പ്രവർത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യുകയില്ല. (സദൃശവാക്യങ്ങൾ 21:10, 1 പത്രോസ് 2:16, യൂദാ 1:4).

5. ദുഷ്ടഹൃദയങ്ങൾക്ക് മനഃസാക്ഷിയോ പശ്ചാത്താപമോ ഇല്ല.

അവർ പാപത്തോടോ തിന്മയോടോ യുദ്ധം ചെയ്യില്ല, അവർ അതിൽ ആനന്ദിക്കുന്നു- എല്ലാ കാലഘട്ടത്തിലും ഉന്നത സ്വഭാവക്കാരനായ ഒരാളായി വേഷം കെട്ടുന്നു. (സദൃശവാക്യങ്ങൾ 2:14-15, റോമർ 1:30, 2 കൊരിന്ത്യർ 11:13-15)

ഉപസംഹാരം

നിങ്ങൾ ഈ സവിശേഷതകൾ പ്രകടിപ്പിക്കുന്ന ഒരാളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ അവരുമായി മുഖാമുഖം കൂട്ടിമുട്ടണം. നിങ്ങൾ തിന്മക്ക് അതിൻ്റെ പേര് നൽകണം. ഇനി നിങ്ങൾ അവരുമായി ന്യായവാദം ചെയ്യാൻ ശ്രമിക്കുകയോ അവരോടു കരുണ കാണിക്കുകയോ ചെയ്യുകയാണെങ്കിൽ, അത്രയും കൂടുതൽ, അവരുടെ കളിയിൽ കരുവായിത്തീരും.

ദൈവം നിങ്ങൾ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *