ഡെയ്സി എന്ന് പേരുള്ള ഒരു സഹോദരി ശ്രീമാൻ എക്സ് സഹോദരനുമായി വിവാഹം കഴിക്കാൻ തീരുമാനിച്ചു. ആ വാർത്ത ഞങ്ങൾക്ക് ഒരു ഞെട്ടലുണ്ടാക്കി. ഞങ്ങൾക്ക് ശ്രീമാൻ എക്സ് സഹോദരനെ അറിയാം. അവൻ ഒരു വഞ്ചകനും ചതിയുനും ആയിരുന്നു. ഞങ്ങൾ നേരത്തെതന്നെ ഡെയ്സിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, പിന്നീട് അവനുമായുള്ള ബന്ധം അവൾ വിച്ഛേദിച്ചു. എന്നാൽ ഇപ്പോൾ അവളുടെ വിചിത്ര സ്വഭാവത്തെക്കുറിച്ച് ഞങ്ങൾ കേൾക്കുന്നു. അവളുടെ വിവാഹ ക്ഷണ കത്ത് കിട്ടിയപ്പോൾ ഞങ്ങളുടെ വായ് പിളർന്നുപോയി. താൻ എത്ര വലിയ കപടശാലിയാണെന്ന് അവൾക്കറിയാം! എന്നിട്ടും അദ്ദേഹത്തെ തിരഞ്ഞെടുക്കുവാനുള്ള അവളുടെ തീരുമാനം ഞങ്ങൾക്ക് ദഹിക്കാൻ പ്രയാസമായിരുന്നു. നമ്മൾ എല്ലാവരും ചർച്ച ചെയ്യാൻ ആരംഭിച്ചു. ഓരോരുത്തരുംഅവളുടെ വിചിത്രമായ പെരുമാറ്റത്തിന് ഓരോരോ കാരണം നൽകി. അവൾ വശീകരിക്കപ്പെട്ടുവെന്നാണ് എൻ്റെ ഊഹം. അതുകൊണ്ട് ഞാൻ പറഞ്ഞു, “അവൾ അവനെ ആഴമായി സ്നേഹിച്ചിരിക്കാം. സ്നേഹം തടുക്കാനാവാത്തതാകുന്നു. അത് അവസാനിക്കുകയില്ല. പ്രവചനങ്ങളുണ്ടെങ്കിലും, അന്യഭാഷ എല്ലാം ഇല്ലാതാകും … “
പ്രതീക്ഷയും യാഥാർഥ്യവും
എൻ്റെ സ്നേഹിതരിൽ ഒരാൾ പെട്ടെന്ന് എഴുന്നേറ്റു ഉറക്കെ വിളിച്ചുപറഞ്ഞു: “സ്നേഹമെന്ന ഒന്നുമില്ല. എല്ലാം തികച്ചും വിഡ്ഢിത്തമാണ്. “മാതാപിതാക്കൾ കുട്ടികളെ നോക്കുന്നതുപോലെ യഥാർത്ഥ സ്നേഹമെന്ന ഒരു കാര്യം ഉണ്ടെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു. അവർ അവരുടെ മക്കളെ സംരക്ഷിക്കുന്നതിനായി അവരുടെ ജീവൻ പോലും ബലി കഴിക്കും. അതുപോലെ, ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലും യഥാർത്ഥ സ്നേഹം ചില അവസരങ്ങളിൽ ഉണ്ടെന്ന് ഞാൻ പറഞ്ഞു. അപ്പോൾ എൻ്റെ സുഹൃത്ത് കോപിതനാകാൻ തുടങ്ങി. സ്നേഹം അസംബന്ധമാണെന്ന അതേ മനോഭാവം അദ്ദേഹം ആവർത്തിച്ചു. മനുഷ്യ സ്നേഹമില്ല! അയാൾ എന്തിനാണ് രോഷം കൊണ്ട് നിറയുന്നത് എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. സ്നേഹമില്ല എന്ന് അദ്ദേഹം ഉറക്കെ പറയുകയും വികാരമായി പൊട്ടുകയും ചെയ്തതിൻ്റെ കാരണം ഞങ്ങൾക്ക് അറിയാം, അത് അദ്ദേഹത്തിൻ്റെ കഴിഞ്ഞ കാല ജീവിതത്തിൽ സംഭവിച്ച ചില പൊട്ടലുകൾ മൂലമായിരുന്നു. അദ്ദേഹം, കൈ പൊള്ളിയ കുഞ്ഞു അഗ്നിയെ ഭയപ്പെടും എന്ന അവസ്ഥയിലാകുന്നു. അയാൾ ഒരിക്കൽ പ്രണയത്തിലായിരുന്നു, എന്നാൽ പിന്നീട് ചതിക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ അവസ്ഥ ഞങ്ങൾക്കറിയാം. ഉടഞ്ഞ കണ്ണാടി യോജിപ്പിക്കാൻ സാധ്യമല്ല. മുറിവുകൾ സൌഖ്യമാകുവാൻ സമയമെടുക്കും. എന്നാൽ അത് അദ്ദേഹത്തിൻ്റെ പ്രത്യയശാസ്ത്രം ശരിയാക്കുകയില്ല. അദ്ദേഹത്തിൻ്റെ ആശയവും ഭാവനയും അതിൽ നിന്നുണ്ടായ അനുഭവമായിരുന്നു. സത്യത്തിൽ ഒരിക്കൽ അവൻ സത്യമെന്ന് ചിന്തിച്ചിരുന്ന സത്യം സത്യസന്ധതയല്ല, വഞ്ചനയാണ് (പെൺകുട്ടി അദ്ദേഹത്തെ സ്നേഹിച്ചെന്നത് ഭാവനയാണ്). സത്യം വഞ്ചനയുടെ സത്യസന്ധമായപ്പോൾ (അവളുടെ യഥാർത്ഥ പ്രകൃതം), അത് സ്നേഹത്തിൻ്റെ സത്യത്തിൽ തൻ്റെ വിശ്വാസത്തെ തകർത്തു.
അപ്പോൾ ഈ സംഭവത്തെപ്പറ്റി പറയാൻ എൻ്റെ ഉദ്ദേശം എന്താകുന്നു? ഇത് എൻ്റെ ഈ പരമ്പരയിലെ രണ്ടാമത്തെ ലേഖനം ആകുന്നു. ഞങ്ങളുടെ സഹോദരന്മാരിൽ ഒരാൾ ഞങ്ങൾക്ക് ഇമെയിൽ അയച്ചതായി അറിയിച്ചിരുന്നു. അദ്ദേഹം ടിപിഎമ്മിലും അവരുടെ ശുശ്രൂഷയിലും ഒരിക്കൽ വിശ്വസിച്ചു. ടിപിഎം വിശുദ്ധന്മാർ ദൈവപുത്രനെ സേവിക്കുന്ന വിശുദ്ധരും, നിസ്വാർത്ഥരും, പവിത്രരും പൂർണ്ണ ഹൃദയത്തോടെ ശുശ്രുഷിക്കുന്നവരുമാണെന്ന് വിശ്വസിച്ചു. ടിപിഎമ്മിലെ സിദ്ധാന്തങ്ങൾ അപ്പോസ്തലികമാണെന്ന് അദ്ദേഹം കരുതി. എന്നാൽ ടിപിഎം അപ്പൊസ്തലന്മാരുടെ അനാശാസന പ്രവർത്തനങ്ങൾ പ്രത്യക്ഷമായപ്പോൾ, അത് വിഴുങ്ങാൻ അയാൾക്ക് ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം പറഞ്ഞു, “എൻ്റെ കണ്ണുകൾ കൊണ്ട് കാണത്തടത്തോളം ഞാൻ വിശ്വസിക്കില്ല.” അതിനുശേഷം അദ്ദേഹം “ഇത് സത്യമാണെങ്കിൽ, എന്തുകൊണ്ട് ദൈവം നിശബ്ദനായിരിക്കുന്നു, ഈ അപകീർത്തികളും ചെന്നായ്ക്കളും നിരപരാധികളായ ആത്മാക്കളെ വഞ്ചിക്കുന്നു” എന്ന് മനസ്സിരുത്തി ചിന്തിക്കാൻ തുടങ്ങി. സ്വന്തം പ്രണയിനിയിൽ നിന്നും വഞ്ചനയും ചതിയും അനുഭവിച്ച എൻ്റെ സ്നേഹിതൻ സ്നേഹം എന്ന് ഒരു വസ്തുത ഉണ്ടെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുന്നതുപോലെ, നമ്മുടെ സ്നേഹിതനും ദൈവ വിശ്വാസം നഷ്ടപ്പെടാൻ തുടങ്ങി. അദ്ദേഹത്തെ പെൺകുട്ടി വഞ്ചിച്ചതുകൊണ്ട് എല്ലാ പെൺകുട്ടികളും വഞ്ചിക്കുന്നവരാകുന്നില്ല. കപടശാലികൾ സഭയിൽ ഉണ്ടെന്നത് സത്യമാണ്,അതിനാൽ ദൈവം മരിച്ചു എന്ന് അർത്ഥമാകുന്നില്ല.
നമ്മൾക്ക് എവിടെ തെറ്റി എന്ന് തിരിച്ചറിയുക
- അദ്ദേഹത്തിൻ്റെ പ്രതീക്ഷകളും യാഥാർത്ഥ്യങ്ങളും തമ്മിൽ വിശാലമായ ഒരു വിടവ് ഉണ്ടായിരുന്നു. “ടിപിഎം വിശ്വാസ ഭവനത്തിലെ” ഓരോ അംഗവും ദൈവ കുഞ്ഞാണെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. ടി.പി.എം വൈദികർ ദൈവദൂതന്മാരാണെന്ന് അദ്ദേഹം ചിന്തിച്ചു. പിന്നീട് അദ്ദേഹം പഠിച്ച കാര്യങ്ങൾ അദ്ദേഹത്തിൻ്റെ വിശ്വാസത്തെ തകർത്തു.
- രണ്ടാമതായി, ഈ വ്യാജന്മാരുടെ മേലുള്ള ദൈവിക ന്യായവിധി അദ്ദേഹം എളുപ്പം പ്രതീക്ഷിക്കുന്നു.
ഗോതമ്പും കളയും
നാം ടിപിഎമ്മിൻ്റെ മതിലുകൾക്കുള്ളിൽ കാണുന്നത് ഒരു പുതിയ കാര്യമല്ല. അത് അനേകർക്ക് ഒരു പുതിയ കാര്യമായിരിക്കാം, എന്നാൽ ശലോമോൻ പറയുന്നതുപോലെ – ഇതു പുതിയതു എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പെ, പണ്ടത്തെ കാലത്തു തന്നേ അതുണ്ടായിരുന്നു. (സഭാപ്രസംഗി 1:10)! പഴയനിയമകാലത്തും നികൃഷ്ടവ്യക്തികൾ നിലവിലുണ്ടായിരുന്നു. സത്യസന്ധരായ ആത്മാർഥതയോടെ ജീവിക്കുന്നവരൊപ്പം അവരും ജീവിച്ചു. ദുഷ്ടനായ കയീൻ നീതിമാനായ ഹാബേലിനൊപ്പം ജീവിച്ചു. മിസ്രയീമിൽനിന്നു ഒരു മിശ്രിത ഗണം ചെങ്കടൽ കടന്നു. മരുഭൂമിയിലെ സഭ (കൂട്ടായ്മ) (അപ്പൊ.പ്രവ. 7:38, പുറ. 12:38) ഒരു സമ്മിശ്രജനമായിരുന്നു – ഇസ്രായേല്യർ മാത്രം അല്ലായിരുന്നു! യിസ്രായേലുകാർ ബാലിന് പിന്നാലെ പോയപ്പോൾ, ദൈവം തൻ്റെ ഏഴായിരം പേരെ കാത്തുസൂക്ഷിച്ചു (1 രാജാക്കന്മാർ 19:18). പന്ത്രണ്ടു പേരിൽ യൂദാസ് ഉണ്ടായിരുന്നു. പത്രോസും യോഹന്നാനും യൂദായും പൌലോസും അപ്പോസ്തലന്മാരും സഭയിലെ കള്ളപ്രചാരകന്മാരെ കാണിക്കുന്നു (2 പത്രൊസ് 2: 1). നാലാം നൂറ്റാണ്ടു മുതൽ റോമൻ കത്തോലിക്കാ സഭയെയും അതിൻ്റെ നിലനിൽപ്പിനെയും കുറിച്ച് നമുക്ക് അറിയാം. ഈ ഗോതമ്പും കളയും ഒന്നിച്ചു വളരുന്നു (മത്തായി 13:30). നല്ലതും ചീത്തയുമായ ജീവികൾ ഒന്നിച്ചു ജീവിക്കുന്നതും ഒരേപോലെ വളരുകയും ചെയുന്നത് ഒരേ കടലിൽ തന്നെയാണ്. ഗോതമ്പ് ഒരു പ്രത്യേക വയലിൽ വളരുകയും, കള വേറൊരു വയലിൽ വളരുകയും ചെയ്യുന്നുവെന്നാണ് ഞങ്ങളുടെ സഹോദരൻ പ്രതീക്ഷിച്ചത്. ഗോതമ്പ് നിറഞ്ഞ ഒരു സഭയാണ് ടിപിഎം എന്നും മറ്റു സഭകൾ കളകൾ കൊണ്ട് നിറഞ്ഞതുമാണെന്ന് അദ്ദേഹം ധരിച്ചു. ടിപിഎം മതിലുകൾ മോശമായ ആളുകളിൽ നിന്ന് നല്ലവരെ വേർപെടുത്തുകയാണെന്ന് അദ്ദേഹം കരുതി. ടിപിഎമ്മിൽ ദൈവജനത്തെ കണ്ടെത്തുമെന്ന് അദ്ദേഹം കരുതി. വാസ്തവത്തിൽ, ടിപിഎം (മറ്റെല്ലാ സഭകളുടെയും) മതിലുകൾ മനുഷ്യനിർമിതമാണ്. അതുകൊണ്ട് ടിപിഎം മതിലുകൾക്കുള്ളിലെ വൃത്തികേടുകൾ ടിപിഎം സഭക്ക് വെളിയിലെ വൃത്തികേടുകളിൽ നിന്നും വ്യത്യസ്തമല്ലെന്ന് നമ്മുടെ സഹോദരൻ മനസ്സിലാക്കിയപ്പോൾ, ചിന്തിക്കാൻ ആരംഭിച്ചു, “ദൈവം ഇപ്പോഴും ഉണ്ടോ?”
എന്തുകൊണ്ട് പെട്ടെന്നുള്ള ന്യായവിധി വരുന്നില്ല?
രണ്ടാമതായി, ഈ ചമയക്കാരായ സുവാർത്താ പ്രസംഗകർക്ക് വേഗത്തിൽ ന്യായവിധി വരുമെന്നാണ് നമ്മുടെ സഹോദരൻ പ്രതീക്ഷിച്ചത്. എന്നാൽ, ബൈബിളിൽ എല്ലാ സംഭവത്തിനും ഒരു സമയമുണ്ടെന്ന കാര്യം അദ്ദേഹം മറന്നുകളഞ്ഞു. സഭാപ്രസംഗി പ്രഭാഷകൻ പറയുന്നു; ജനിക്കാനൊരു സമയം, മരിക്കാനൊരു സമയം, കൊല്ലാനൊരു സമയം, സൌഖ്യമാകാനൊരു സമയം (സഭാപ്രസംഗി 3). ന്യായവിധിക്കായി ഒരു സമയം ഉണ്ടെന്ന് അദ്ദേഹം അവസാന അദ്ധ്യായങ്ങളിൽ വിവരിക്കുന്നു (സഭാപ്രസംഗി 11: 9, 12:14). ന്യായവിധിക്കു ദൈവം ഒരു സമയം നിശ്ചയിച്ചിരിക്കുന്നു (2 പത്രോ. 3: 8-9). അതുവരെ പാപികൾ അനുതപിക്കാനായി ദൈവം കാത്തിരിക്കുന്നു. അദ്ദേഹം ദീർഘക്ഷമയുള്ളവനാകുന്നു (പുറപ്പാട് 34: 6). എപ്പോൾ വരെ കാത്തിരിക്കണമെന്നും ദൈവത്തിന് അറിയാം. ജലം അതിൻ്റെ മുകളിലൂടെ ഒഴുകുമ്പോൾ, ദൈവം തൻ്റെ ന്യായവിധി നടപ്പാക്കാൻ തുടങ്ങും (ഉല്പത്തി 15:16, സെഖര്യാവ് 5: 6-11,1 തെസ്സലൊനീക്യർ 2:16, മത്തായി 23:32). ന്യായവിധി ദിവസംവരെ ദുഷ്ടന്മാരെ കാപ്പാൻ ദൈവം അറിയുന്നുവെന്ന് പത്രോസ് പറയുന്നു (2 പത്രോസ് 2:9-10). ഗോതമ്പും കളയും പ്രതിപാദിക്കുന്ന ഉപമയിൽ യേശു പറഞ്ഞു, “ലോകത്തിലെ വിളവെടുപ്പ് വരെയും അവ രണ്ടും ഒരുമിച്ചു വളരട്ടെ.”
ഉപസംഹാരം
നമ്മുടെ സഹോദരൻ്റെ കേസ് (ഞങ്ങൾക്ക് മെയിൽ അയച്ച വ്യക്തി) അത്ര തീവ്രമല്ലായിരിക്കാം, പക്ഷേ ഈ കൾട്ടിൽ നിന്ന് പുറത്തു വന്നശേഷം ആ ഞെട്ടലിൽ നിന്ന് വെളിയിൽ വരാൻ കഴിയാത്ത ആളുകളുണ്ട്. അവർ അനുഭവിച്ച ആത്മീയവും ശാരീരികവുമായ പീഢനങ്ങൾ അവരുടെ ആത്മാവിൽ സുഖപ്പെടുത്താനാവാത്ത മുറിവുകൾ പോലെയാണ്. മലിനമായ കിണറുകളിൽ നിന്നും വെള്ളം കുടിക്കാൻ നിർബന്ധിതരായ നിങ്ങളുടെ ജീവിതത്തിലെ പുതിയ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാണ്. അനേകർ ഈ വഴിയിലൂടെ സഞ്ചരിച്ചിട്ടുണ്ടെന്ന് ദൈവവചനത്തിൽനിന്നു നമുക്കറിയാം. അപ്പൊസ്തലനായ പൌലൊസ് ഇപ്രകാരം പറയുന്നു: “….. ഞങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം (2 കൊരിന്ത്യർ 7: 5).” എന്നാൽ പിന്നെ അദ്ദേഹം പറയുന്നു: “ഞാൻ ലേഖനത്താൽ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാൻ അനുതപിക്കുന്നില്ല …. നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചതു.” (2 കൊരിന്ത്യർ 4: 8-9)
അതുകൊണ്ട് പ്രിയ സഹോദരങ്ങളെ,
നിങ്ങൾ തീയിലൂടെ നടന്നാലും വെന്തെരിയുകയില്ലെന്ന് ഉറപ്പാക്കുക. നിങ്ങൾ കടന്നുപോകുന്ന അവസ്ഥ നിമിത്തം ദൈവം ഇല്ലെന്നു നിങ്ങൾക്കു തോന്നുകയും നിങ്ങൾ ആകുലപ്പെടുകയും ചെയ്യാം, വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തൻ്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവൻ നിങ്ങളെ നിലനിർത്തും (യൂദാ 1:24). നിങ്ങൾ അസ്വസ്ഥരും അബോധാവസ്ഥയിലും ആകാം. “ഈ യേശു ആരാണെന്ന് എനിക്കു അറിയത്തില്ല” എന്ന് പറഞ്ഞ പത്രോസിനെപ്പോലെ ആകുലപ്പെട്ട കാലഘട്ടത്തിൽ ആകാനിടയുണ്ട്. എന്നാൽ, “അവരെ എൻ്റെ കയ്യിൽനിന്നു ആരും തട്ടികൊണ്ട് പോകയില്ല” എന്ന് യേശു വാഗ്ദാനം ചെയ്തു. ദൈവം വിവിധ സംഘടനകളിലും സഭകളിലും ചിതറിക്കിടക്കുന്ന – എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.(റോമർ 8:28). നിങ്ങളുടെ അടിസ്ഥാനം പാസ്റ്റർ പോളും കൂട്ടരും പണിത മണലിൽ അല്ലെന്ന് ഉറപ്പുവരുത്തുക. യേശു ക്രിസ്തുവാകുന്ന പാറമേൽ നിങ്ങളുടെ വീട് പണിയുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.