മസ്തിഷ്ക ക്ഷാളനം (BRAINWASHING) കണ്ടറിയുക

മസ്തിഷ്ക ക്ഷാളനത്തിൻ്റെ (BRAINWASHING) തീവ്രത മനസ്സിലാക്കി ആ പ്രതിഭാസം വിശദീകരിക്കുവാൻ സഹായിക്കുന്ന ക്ലിപ്പുകൾ അയച്ചു തരുന്ന ആത്മാർത്ഥരായ സഹോദരന്മാരുണ്ട്. ഞങ്ങൾ ചില പോയിൻറ്റുകൾ തെളിയിക്കാൻ തുടങ്ങുന്നതിനുമുമ്പ് നിങ്ങളെ ഒരു തന്ത്രം വിശദീകരിക്കുന്ന ഒരു വീഡിയോ കാണിക്കാൻ ആഗ്രഹിക്കുന്നു.

മുകളിലെ വീഡിയോ പോലെ, ടിപിഎം അവരുടെ വിശ്വാസികളെ ബ്രയിൻ വാഷ് ചെയ് അവരുടെ പുരോഹിതന്മാർ വലിയ നീല സർക്കിൾ ആണെന്നും വിശ്വാസികൾ താണതരമായ ചുവന്ന വൃത്തമാണെന്നും വിശ്വസിപ്പിക്കുന്നു. അപ്പോൾ അവരുടെ മസ്തിഷ്ക ക്ഷാളനത്തിൻ്റെ തുടക്കം എവിടെ ആണെന്ന് നിങ്ങൾ കരുതുന്നു? ശരി, നിങ്ങൾ അത് ശരിയായി ഊഹിച്ചു. സൺഡേ സ്കൂൾ.

ചില സൺഡേ സ്കൂൾ ബ്രെയിൻ വാഷിംഗ് ബ്രഷുകൾ

സൺ‌ഡേ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും ചില ഭാഗങ്ങൾ കാണിക്കാൻ ആഗ്രഹിക്കുന്നു. നിരപരാധിയായ കുട്ടികളുടെ മനസ്സുകളിൽ ഈ വർഗ്ഗ വ്യത്യാസം പഠിപ്പിച്ച് വൈദീകരുടെ മേധാവിത്വം അടിച്ചേൽപ്പിക്കുന്നു.

Experience the Brainwash

വിശേഷമായി പ്രതിഷ്ഠിക്കപ്പെട്ടവർ – 10-‍ാ‍ം ക്ലാസ്

(….മുകളിൽ കൊടുത്തിരിക്കുന്ന ഭാഗത്തിൻ്റെ മലയാള പരിഭാഷ….)

പെന്തക്കോസ്ത് നാളിൽ ഉടലെടുത്ത രണ്ടു ഗ്രൂപ്പുകൾ ഏതെല്ലാം?
പെന്തക്കോസ്ത് നാളിൽ, യേശു ക്രിസ്തുവിൻ്റെ ഉയിർപ്പിൻ്റെ 50->0 ദിവസം 120 പേര് യെരുശലേമിലെ മാളിക മുറിയുടെ മുകളിലത്തെ നിലയിൽ കൂടിയപ്പോൾ അവരെല്ലാവരുടെയും മേൽ പരിശുദ്ധാത്മാവ് വർഷിച്ചു (അപ്പൊ.പ്രവ.2:1-4). ആ ദിവസം പരിശുദ്ധാത്മാവിനാൽ രണ്ടു ഗ്രൂപ്പുകൾ ഉടലെടുത്തു, അതായത്, പ്രതിഷ്ഠിക്കപ്പെട്ട ദൈവ വേലക്കാരും വിശ്വാസികളും.

ഉദ്ധരിച്ച വാക്യങ്ങൾ അപ്പൊ.പ്രവ.2:1-4 : പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തൻ്റെമേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.

അഭിഷിക്തരുടെ ഇടയിൽ വിശ്വാസികളും പ്രതിഷ്ഠിക്കപ്പെട്ട വേലക്കാരും എന്ന രണ്ടു കൂട്ടങ്ങൾ വിഭജിച്ചിരിക്കുന്നു, നിങ്ങൾ കണ്ടോ? അങ്ങനെ ചെയ്യാനുള്ള യാതൊരു കാരണവും ഞാൻ കാണുന്നില്ല. ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് ഞാൻ ലേശം പോലും കാരണങ്ങൾ കാണുന്നില്ല. സൺഡേ സ്കൂൾ അധ്യാപകരും വിദ്യാർഥികളും ബൈബിളിൽ എഴുതിയിരിക്കുന്നത് വായിക്കുന്നില്ല എന്നതാണ് കാരണം. ടിപിഎം പഠിപ്പിക്കുന്നതുപോലെ ദൈവത്തിന് പ്രത്യേക വൈദികഗണം ഇല്ലെന്നു ഞങ്ങൾ ഒരുപാടു പ്രാവശ്യം വിശദീകരിച്ചു കഴിഞ്ഞു.

ഇത് ഒരു അപൂർവ സംഭവമല്ല. മുഴുവൻ പാഠ്യപദ്ധതിയും ഒരേയൊരു മാർഗ്ഗമായ യേശുക്രിസ്തുവിനെ മാറ്റി തങ്ങളെ തന്നെ വളരെ സൂക്ഷ്മമായി പ്രതിഷ്ഠിച്ചിരിക്കുന്ന കടങ്കഥകളാൽ നിറഞ്ഞിരിക്കുന്നു (യോഹന്നാൻ 14: 6). യേശു ഒരേയൊരു വഴിയാണെന്ന കാര്യം സാമാന്യബുദ്ധി ആകുന്നു, അതിനാൽ യേശുവിനെ സമീപിക്കാൻ മറ്റൊരു വഴിയും നമുക്ക് ആവശ്യമില്ല. അതിനു വിപരീതമായി ആരെങ്കിലും പഠിച്ചാൽ, അവർ പിശാചിന് വേണ്ടി പ്രവർത്തിക്കുന്നു. ഇനിയും താഴെ കൊടുത്തിരിക്കുന്ന ഭാഗങ്ങൾ പരിശോധിക്കുക.

(….മുകളിൽ കൊടുത്തിരിക്കുന്ന ഭാഗത്തിൻ്റെ മലയാള പരിഭാഷ….)

അതിൻ്റെ താഴെ ഒരു നിലവിളക്ക് ഉണ്ടായിരുന്നു. അതിനു നമ്മുടെ പാത്രങ്ങളും (മുട്ടുകൾ) നാല് പൂക്കളും (ഫലങ്ങൾ) നാല് പുഷ്പപുടവും ഉണ്ടായിരുന്നു. അതിൻ്റെ ആറ് ശാഖകളിൽ ഓരോ ശാഖയിലും ദീപവും ഓരോ മുട്ടും ഓരോ പൂവുമായി മൂന്നു പുഷ്പപുടവും ഉണ്ടായിരുന്നു. നിലവിളക്കിനും ഒരു ദീപം ഉണ്ടായിരുന്നു. നിലവിളക്ക് അപ്പോസ്തലന്മാരെയും പ്രവാചകന്മാരെയും പ്രതിനിധാനം ചെയ്യുന്നു. അവർ ക്രിസ്തുവിൽ താഴ്മയുള്ളവർ ആയിരിക്കേണം. സ്വർഗ്ഗ രാജ്യത്തിൻ്റെ മർമ്മങ്ങൾ ക്രിസ്തു ഇവർക്ക് വെളിപ്പെടുത്തുന്നു. അപ്പോൾ മറ്റുള്ളവർ അവരെ ആശ്രയിച്ചു കൂട്ടായ്മയിൽ പങ്കു ചേരാം. (എഫെസ്യർ 2:19-29).

കൃപാസനത്തിലെ രണ്ടു കെരൂബുകൾ (പുറപ്പാട് 37:7-9)

രണ്ടു കെരൂബുകൾ പുതിയനിയമത്തിലെ ദൈവ വേലക്കാർ ആകുന്നു, അവർ കൃപാസനത്തിൽ ക്രിസ്തുവിനോടൊപ്പം നിൽക്കുന്ന വേലക്കാർ ആകുന്നു. (2 കൊരിന്ത്യർ 6:1) അവർ അവൻ്റെ സേനാപതികളാകുന്നു (2 കൊരിന്ത്യർ 5:20). കെരൂബുകൾ തടി ഉപയോഗിക്കാതെ സ്വർണം അടിച്ചുപരത്തി ഉണ്ടാക്കിയതാകുന്നു. ഇത് പുതിയനിയമത്തിലെ ദൈവ വേലക്കാർ യേശുവിനെ പോലെ തന്നെത്താൻ ശൂന്യമാക്കി ശുശ്രുഷ ചെയ്യണമെന്ന് കാണിക്കുന്നു (ഫിലിപ്പിയർ 2:5-8).
കെരൂബുകൾ എപ്പോഴും കൃപാസനത്തിലേക്ക് നോക്കി കൊണ്ടിരിക്കും. ദൈവ വേലക്കാർ അവരുടെ വിശ്വാസം മുഴുവൻ യേശുവിൽ അർപ്പിച്ചു അവങ്കലേക്ക് നോക്കി കൊണ്ടിരിക്കുന്നു എന്ന് ഇത് കാണിക്കുന്നു.
അവർ അന്യോന്യം നോക്കി കൊണ്ടിരിക്കുന്നു. വളരെ ഐക്യതയോടെ ശുശ്രുഷ ചെയ്യണമെന്ന് ഇത് കാണിക്കുന്നു.
ദൈവം കെരൂബുകളുടെ മധ്യത്തിൽ നിന്ന് സംസാരിച്ചു (പുറപ്പാട് 25:22). ദൈവം തൻ്റെസേനാപതികളായ ദൈവ വേലക്കാരിൽ കൂടി സഭയോട് സംസാരിക്കുന്നുവെന്ന് ഇത് കാണിക്കുന്നു.

അവർക്ക് ഒരു ലക്ഷ്യം മാത്രമേയുള്ളൂ. അവർ സ്വയമായി വിശ്വാസികളേക്കാൾ കൂടുതൽ പ്രാധാന്യം ഏറ്റെടുക്കുമ്പോൾ, യേശുവിന് സഭയുമായുള്ള ബന്ധം വേർപെടുത്താൻ കഴിയും. അവർ തങ്ങളെ അപ്പോസ്തോലന്മാരായി ചിത്രീകരിക്കുകയും ഇപ്പോൾ സൺഡേ സ്കൂൾ കുട്ടികളെ സ്വാധീനിക്കുകയും ഈ കുട്ടികൾക്ക് ദൈവരാജ്യത്തിൽ പ്രവേശിപ്പിക്കണമെങ്കിൽ ഈ വ്യാജ അപ്പോസ്തലന്മാർ ആശ്രയിക്കണമെന്ന് അവരെ പഠിപ്പിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഞങ്ങളുടെ സൺഡേ സ്കൂൾ അദ്ധ്യാപകർക്ക് ഈ ഇരട്ട പരിഹാരത്തെ അഭിസംബോധന ചെയ്യാൻ സാധിക്കാത്തത്?

ഉപസംഹാരം

ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു മധ്യസ്ഥൻ യേശു മാത്രമാണെന്ന് അപ്പോസ്തലനായ പൌലോസ് പറഞ്ഞപ്പോൾ, ടിപിഎം ശുശ്രുഷകന്മാർ പഠിപ്പിക്കുന്നതുപോലെ മനുഷ്യനുവേണ്ടി ദൈവവുമായുള്ള ബന്ധമായി അദ്ദേഹം സ്വയം പ്രതിഷ്ഠിച്ചില്ല. അവർ അകൃത്യത്തിൻ്റെ വേലക്കാർ ആകുന്നു, അവർ സ്വന്ത ലാഭത്തിനായി ദൈവ സഭ തട്ടിയെടുക്കുന്നു.

1 തിമൊഥെയൊസ്‌ 2:5, “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:”

ആത്മീയ കാര്യങ്ങളിൽ ടിപിഎം യുവാക്കൾ എന്തുകൊണ്ട് ലക്ഷ്യമില്ലാത്തവരായി എന്ന് നിങ്ങൾക്ക് അറിയാമോ? ഈ വിഷബാധിതമായ ഭക്ഷണം അവരുടെ സണ്ടേ സ്കൂളുകളിൽ ഭക്ഷിച്ചതുകൊണ്ടാകുന്നു.

റോമർ 16:18, “അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *