സത്യം നിങ്ങളെ ഞെട്ടിക്കുമ്പോൾ

ടിപിഎമ്മിൽ നടന്നുകൊണ്ടിരിക്കുന്ന തിന്മയെക്കുറിച്ചറിയാൻ തിയോളജി ഡിഗ്രിയുടെ ആവശ്യമില്ല. നിങ്ങൾ സത്യസന്ധനും ഭയപ്പെടാത്ത വ്യക്തിയുമാണെങ്കിൽ, അത് നിങ്ങളുടെ മുഖത്ത് തുറിച്ചുനോക്കികൊണ്ടിരിക്കും. ടിപിഎം പ്രാക്ടീസുകളും സിദ്ധാന്തങ്ങളും ന്യായീകരിക്കാൻ നിങ്ങൾക്ക് കഠിനാത്വാനം ചെയ്യേണ്ടിവരും.

ടിപിഎം കൾട്ടിൽ നിന്ന് കണ്ണു തുറന്ന ഒരു സഹോദരിയുടെ അത്ഭുതകരമായ സാക്ഷ്യം ഞങ്ങളുടെ കൈവശം ഉണ്ട്. ടിപിഎം ഇരട്ട താപ്പ് നയം ഉപയോഗിച്ച് ജനങ്ങളെ എങ്ങനെ വഞ്ചിക്കുന്നുവെന്ന് അവർക്ക് ശരിക്കും മനസ്സിലായി. അതിനുമുമ്പേ, ഒരു കൾട്ടിൻ്റെ ചില പ്രധാന ഘടകങ്ങൾ പരിശോധിക്കാം. (CULTWATCH ൽ നിന്നും എടുത്തതാകുന്നു)


When Reality hits you

When Reality hits you

When Reality hits you

(….മുകളിലത്തെ പോയിൻറ്റുകളുടെ മലയാള പരിഭാഷ….)

 1. ശരിയായ ഒരു ഗ്രൂപ്പിനും അവരുടെ പ്രവർത്തനങ്ങളും വിശ്വാസവും നുണകളിൽ കൂടി തെറ്റിദ്ധരിപ്പിക്കേണ്ട കാര്യമില്ല.
 2. രക്ഷ പ്രാപിക്കുവാൻ ഞങ്ങളുടെ സംഘടന മാത്രമേയുള്ളു എന്ന് ഒരു ഗ്രൂപ്പ് പറയുന്നുവെങ്കിൽ അത് തീർച്ചയായും ഒരു കൾട്ട് ആകുന്നു.
 3. സ്വഭാവ ഹത്യ ഒരു കൾട്ടിൻ്റെ വ്യക്തമായ അടയാളം ആകുന്നു.
 4. കൾട്ട് അംഗങ്ങൾ അവരുടെ നേതൃത്വത്തെ നിരാകരിക്കാനോ വിസമ്മതിക്കാനോ ഭയപ്പെടുന്നു. നല്ല സംഘടനകൾ ഒരിക്കലും പ്രശ്നങ്ങൾ തുറന്ന് ചർച്ച ചെയ്യുന്നതിൽ ഭീഷണി കാണുകയില്ല.
 5. “പൊടുന്നനെയുള്ള സുഹൃത്തുക്കളെ” സൂക്ഷിക്കുക, യഥാർത്ഥ സൗഹൃദം വളരാൻ സമയം എടുക്കുമെന്ന് ഓർക്കുക.
 6. നിങ്ങൾ ആരാണെന്ന് പറയുകയും അത് കാണാൻ സാധിക്കുകയും ചെയ്യാത്തവരെ സൂക്ഷിക്കുക.
 7. അവരെ വിമർശിക്കുന്ന കാര്യങ്ങൾ വായിക്കരുതെന്ന് പറയുന്നത് ഒരു കൾട്ടിൻ്റെ ലക്ഷണമാകുന്നു.
 8. നീതിപൂര്‍വ്വകമായ സംഘടനകൾ അവരുടെ അംഗങ്ങൾ അവരെ വിമർശിക്കുന്ന കാര്യങ്ങൾ വായിക്കുന്നത് ഭയപ്പെടുന്നില്ല.
 9. നിങ്ങൾ രഹസ്യമായി വെയ്ക്കണമെന്ന് ഉദ്ദേശിച്ച കാര്യങ്ങൾ നേത്ര്യത്വത്തെ അറിയിച്ചാൽ അത് തീർച്ചയായും ഒരു കൾട്ട് ആകുന്നു.
 10. ഒരിക്കലും അവസാനിപ്പിക്കാതെ നിർബന്ധിത യോഗങ്ങളും കൃത്യങ്ങളും ഒരു കൾട്ടിൻ്റെ ലക്ഷണമാകുന്നു.

ഹൈ,

എൻ്റെ പേര് സൂര്യ. ഞാൻ ഈ ടിപിഎമ്മിൽ 1999-ൽ മുതൽ പോകുമായിരുന്നു. അപ്പോൾ ഞാൻ 9-‍ാ‍ം ക്ലാസ്സിൽ ആയിരുന്നു, എനിക്ക് ബൈബിൾ ജ്ഞാനം വളരെ കുറവായിരുന്നു. ഈ സഭ പഠിപ്പിക്കുന്നതെല്ലാം നല്ലതാണെന്ന് ഞാൻ ചിന്തിച്ചു. എന്നാൽ എൻ്റെ വിവാഹത്തിനുശേഷം ഈ സഭ വീടിനു അടുത്തായിരുന്നതിനാൽ അവിടെ പോകാൻ തുടങ്ങി.

അവരുടെ ഉപദേശത്തെക്കുറിച്ച് എൻ്റെ മനസ്സിൽ പല സംശയങ്ങളും വളരാൻ തുടങ്ങി. ഞാൻ ചോദിച്ചപ്പോൾ, ദൈവദാസരുടെ പഠിപ്പിക്കലുകൾ എല്ലാം ശരിയാകുന്നു എന്നായിരുന്നു മറുപടി. ആരും ഒരു വിശദീകരണവും നൽകിയില്ല. വിശ്വാസികൾ അടിമകളാണെന്നും അവർ എല്ലാ മനുഷ്യരെക്കാളും ഉന്നതരാണെന്ന് പരിഗണിക്കണമെന്നും ആഗ്രഹിക്കുന്നു. ദൈവം,  വിശ്വാസികളോട് സംസാരിക്കത്തില്ലെന്നും അവരോട് മാത്രം ദൈവം സംസാരിക്കുമെന്നും അവർ ചിന്തിക്കുന്നു. മറ്റൊരു പ്രശ്നം, ഭർത്താവ് രക്ഷിക്കപ്പെട്ടാൽ ഭാര്യമാരെ ആഭരണങ്ങൾ ധരിക്കാൻ അനുവദിക്കില്ല. ഭർത്താവിൻ്റെ രക്ഷക്ക് ശേഷം ഭാര്യ ആഭരണം അണിഞ്ഞാൽ സ്വഗ്ഗത്തിൽ പോകുകയില്ലെന്ന വേറൊരു പ്രശ്നവുമുണ്ട്. അടുത്ത കാര്യം വേലക്കാരുടെ ആഡംബരമാണ്. 6000 രൂപ ചെലവിൽ രണ്ടു പായകൾ വാങ്ങിക്കും. തമിഴിൽ “കുരുത്തോലൈ” എന്നറിയപ്പെടുന്ന പായ് വലിയ സിസ്റ്റർമാർക്കും ബ്രദർമാർക്കും പാസ്റ്റർമാർക്കും ഉപയോഗിക്കാൻ വേണ്ടി മാത്രം രൂപകല്പന ചെയ്തിരിക്കുന്നു. വിശ്വാസികൾ ലളിതമായ പ്ലാസ്റ്റിക് പായമേൽ ഇരിക്കുമ്പോൾ അത്തരം വിലപിടിപ്പുള്ള പായിൽ ഇരുന്ന് അവർ എന്തുകൊണ്ട് തന്നെത്താൻ മഹത്വീകരിക്കുന്നു. ശുശ്രുഷകന്മാർക്ക് പ്രത്യേക അരി പാചകം ചെയ്യുമ്പോൾ വിശ്വാസികൾക്ക് കുറഞ്ഞ നിലവാരമുള്ള അരി നൽകും. ഞായറാഴ്ച ശുശ്രുഷക്ക് ശേഷം ഭക്ഷണം കൊടുക്കുന്ന ഏക സഭ ഇതാണെന്ന് അവർ പൊങ്ങച്ചം പറയും. ടിപിഎം പാസ്റ്റർമാരും ബ്രതേഴ്സും മറ്റെല്ലാ ദൈവദാസന്മാരും മറ്റു സഭകളെക്കുറിച്ച് കുറ്റം പറയും. അവർ മാത്രം എല്ലായ്പോഴും വിശുദ്ധരായി പരിഗണിക്കുന്നു. അവരൊഴികെ ബാക്കി എല്ലാവരും നരകത്തിൽ പോകും. ദയവായി ഈ സഭയിൽ പോകരുത്. ഇത് ഒരു സാത്താന്യ സ്ഥാപനമാണ്.

എല്ലാ പഠിപ്പിക്കലുകളും തെറ്റാണ്. അവർ ജനങ്ങളെ പേടിപ്പിച്ച് ദുരുപദേശം പ്രഖ്യാപിക്കുന്നു.

നിരപരാധികളായ വിശ്വാസികളുടെ മേൽ ഈ ദൈവദാസന്മാർ ചെലുത്തുന്ന ഭയം മൂലമാണ് അനേകം ആളുകൾ ഈ സഭയിൽ തുടരുന്നത്. ആ വിശ്വാസികൾ മാത്രം രണ്ടാമത്തെ വരവിൽ പോകുകയുള്ളു എന്ന് ഭീഷണിപ്പെടുത്തി ആളുകളെ അവരുടെ മിഷനിൽ കൂട്ടിച്ചേർക്കുന്നു. അവർക്ക് ഒരിക്കലും ദൈവരാജ്യത്തിൽ ആളുകളെ കൂട്ടിച്ചേർക്കത്തില്ല. യേശു എന്നെ രക്ഷിച്ചു, ദൈവം എൻ്റെ ഭർത്താവിനെയും രക്ഷിക്കുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. നിങ്ങൾക്ക് എന്നെ വിളിക്കുകയോ മെയിൽ അയക്കുകയോ ചെയ്യാം. അഡ്മിനിൽ നിന്ന് എൻ്റെ സമ്പർക്ക വിവരങ്ങൾ (CONTACT DETAILS) നിങ്ങൾക്ക് ലഭിക്കും.

നന്ദി,

സിസ്റ്റർ സൂര്യ,

ചെന്നൈ.


ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

2 Replies to “സത്യം നിങ്ങളെ ഞെട്ടിക്കുമ്പോൾ”

 1. ട്രൂത് എന്ന വ്യക്തി ഇ സഹോദരി എഴുതിയത് വായിച്ചു കാണും എന്ന് വിശ്വസിക്കുന്നു .

  1. Act 5:38 ആകയാല്‍ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊള്‍വിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികില്‍ അതു നശിച്ചുപോകും: 39 ദൈവികം എങ്കിലോ നിങ്ങള്‍ക്കു അതു നശിപ്പിപ്പാന്‍ കഴികയില്ല; നിങ്ങള്‍ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ!!

Leave a Reply

Your email address will not be published. Required fields are marked *