യൂദായുടെ ലേഖനത്തിലെ ഈ വാഖ്യം ടിപിഎം വളച്ചൊടിച്ച് അജ്ഞരായ ജനങ്ങളുടെ ഇടയിൽ തങ്ങളുടെ പ്രാഗത്ഭ്യം ഉയർത്തിപ്പിടിക്കുന്നു.
യൂദാ 1:3, “പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരി ക്കുന്ന വിശ്വാസത്തിന്നുവേണ്ടി പോരാടേണ്ടതിന് പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി.”
ഈ വാക്യത്തിലെ അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക. പാസ്റ്റർ പോളിനും ആൽവിനും ഒരിക്കൽ കൈമാറിയ സീയോൻ സിദ്ധാന്തമായി ടിപിഎം പാസ്റ്റർമാർ അത് പ്രചരിപ്പിക്കുന്നു. ഈ കഥകൾ പൂർണ്ണമായി മനസിലാക്കുന്നതിനു മുൻപ് ടിപിഎമ്മിലെ നിഷ്കളങ്കരായ ആത്മാക്കൾ ഈ അവകാശവാദങ്ങൾ പരിശോധിക്കേണ്ടതല്ലെ? ഈ സീയോൻ സിദ്ധാന്തം ആദ്യകാല അപ്പോസ്തലന്മാരെ ഏല്പിക്കാത്തതിൻ്റെ കാരണം ടിപിഎം ചോദ്യങ്ങളിൽ പോലും ആരും പറഞ്ഞിട്ടില്ല. ഈ പ്രസ്താവനയിൽ സീയോൻ സിദ്ധാന്തം ഒഴിവാക്കുന്ന വിശ്വാസത്തെക്കുറിച്ച് യൂദാ പരാമർശിക്കുന്നു.
സീയോൻ സിദ്ധാന്തം ടിപിഎം എങ്ങനെ പ്രചരിപ്പിക്കുന്നു?
ഏതാനും ആഴ്ചകൾക്കുമുമ്പ് ദുബായ് കൺവെൻഷനിൽ എം ടി തോമസ് നൽകിയ ഒരു സന്ദേശം ഞാൻ ശ്രദ്ധിച്ചു. ടിപിഎം പബ്ലിക്കേഷൻസിൻ്റെ മാർക്കറ്റിംഗ് പ്രതിനിധിയായിട്ടാണോ അതൊ ദൈവത്തിൻ്റെ യഥാർത്ഥദൂതനായാണോ എം ടി തോമസ് പോയതെന്ന് ചിന്തിച്ചു ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. ജനാധിപത്യ ലോകത്തിൽ എല്ലാവർക്കും വ്യക്തിപരമായ വീക്ഷണം പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. എം ടി തോമസിൻ്റെ സന്ദേശത്തിൽ കർത്താവായ യേശു, അവൻ്റെ സ്നേഹം, സഹാനുഭൂതി, അവൻ്റെ സ്വഭാവങ്ങൾ എന്നിവ ഒന്നും തന്നെയില്ലെന്ന നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നു. പകരം സംഘടനയും അതിൻ്റെ പ്രസിദ്ധീകരണങ്ങളും പരസ്യപ്പെടുത്തുന്ന ഒരു പ്രകടനമായിരുന്നു. എൻ്റെ നിരീക്ഷണ പ്രകാരം, യാതൊരു വൈമനസ്യവും കൂടാതെ, തന്നെ അയച്ച നിയോഗം പൂർണമായി നിർവഹിച്ച ഒരു മാർക്കറ്റിംഗ് ബോയ് എന്ന് എം ടി തോമസിനെ വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
സന്ദേശം
ടിപിഎമ്മിൻ്റെ മുൻ മേധാവി എ സി തോമസിൻ്റെ ആത്മാർത്ഥമായ ആഗ്രഹത്തെക്കുറിച്ച് പ്രഭാഷണത്തിൽ എം ടി തോമസ് സംസാരിച്ചു. 1974 ൽ, തൻ്റെ മരണത്തിനു രണ്ടു വർഷം മുൻപ് അദ്ദേഹം ഇങ്ങനെ ചോദിച്ചു: “സീയോനെക്കുറിച്ചും സഭയെക്കുറിച്ചും നമ്മുടെ പഠിപ്പിക്കലുകളെക്കുറിച്ചും വരും തലമുറകൾ പ്രസംഗിക്കുമോ?”
ഇതിനിടയിൽ, അവർ അപ്പോസ്തലന്മാരെന്ന് പറയുകയും അപ്പോസ്തലിക ശുശ്രൂഷകൾ ചെയ്യുന്നതിനെപ്പറ്റി പ്രശംസിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, പ്രായോഗികമായി, അവർ ആദ്യകാല അപ്പോസ്തലന്മാരുടെ ജീവിതരീതികൾക്കും പഠിപ്പിക്കലുകൾക്കും തികച്ചും വിരുദ്ധമാണെന്നത് വളരെ സ്പഷ്ടമാണ്. വിശുദ്ധനായ പൗലോസ് ഉൾപ്പെടെയുള്ള ആദ്യകാല അപ്പോസ്തലന്മാർ, അവരുടെ ബ്രഹ്മചര്യയെ ഉയർത്തി കാണിക്കാൻ വേണ്ടി സീയോനെ കുറിച്ച് ഒരിക്കലും പ്രസംഗിച്ചിട്ടില്ല. അവരുടെ ഉപദേശങ്ങളെ സ്ഥാപിക്കുന്നതിനുവേണ്ടിയല്ല, മറിച്ച് യേശു അവരോടു കല്പിച്ചത് എന്താണെന്നു പ്രസംഗിക്കാനായി അവർ കാടുകയറി ഓടി. വിശുദ്ധ പൗലോസിൻ്റെ ആഗ്രഹവും സുവിശേഷവും മനസ്സിലാക്കാൻ ഏതാനും വാക്യങ്ങൾ നോക്കാം.
- 1 കൊരിന്ത്യർ 1:23 – ഞങ്ങൾ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു …
- 2 കൊരിന്ത്യർ 2:12 – അതോടൊപ്പം, ഞാൻ ക്രിസ്തുവിൻ്റെ സുവിശേഷം പ്രസംഗിക്കാൻ ത്രോവാസിൽ വന്നപ്പോൾ …
- 2 കൊരിന്ത്യർ 4:5 – ഞങ്ങളെ അല്ല, പിന്നെ കർത്താവായ ക്രിസ്തുയേശുവിനെ
- ഫിലിപ്പിയർ 3:8 – … ഞാൻ ക്രിസ്തുവിനെ നേടാം.
സീയോൻ, പുതിയ യെരുശലേം എന്നിവ അവരുടെയും അവരുടെ അനുയായികളുടെയും വ്യക്തിഗത സ്വത്ത് ആകുന്നു എന്ന് എ സി തോമസും മറ്റു ടിപിഎം വൈദികരും പ്രസംഗിക്കുന്നതിനു വിപരീതമായി ക്രൂശിക്കപ്പെട്ടവനായ ക്രിസ്തുവും അദ്ദേഹത്തിൻ്റെ സുവിശേഷവും പൗലോസ് പ്രസംഗിച്ചു. എന്ത് വില കൊടുത്തും ക്രിസ്തുവിനെ നേടാനായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹം, എന്നാൽ സീയോൻ കിട്ടിയാൽ ടിപിഎം വൈദികർ സംതൃപ്തരാണെന്നും, യേശു അവിടെ ഇല്ലായിരുന്നാലും അവർക്ക് പ്രശ്നമില്ലെന്നും ഞാൻ കരുതുന്നു.
ഏതാനും വർഷങ്ങൾക്കു മുമ്പ് വായിച്ച ഒരു ചെറിയ ലേഖനം ഞാൻ ഓർക്കുന്നു, ഒരു ഞായറാഴ്ച നിരവധി വ്യക്തികളും പല പ്രശ്നങ്ങളുമായി കുറെ യുവാക്കളും പ്രായമായവരും ഒരു കൂട്ടം കൂടി വന്നു. ഗായകസംഘം സീയോൻ്റെ ഒരു ഗാനം ആലപിച്ചു. പുതിയ യെരുശലേമിൻ്റെ അടിസ്ഥാനം വിലയേറിയ കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്നുവെന്ന് സുവിശേഷ പ്രഘോഷകൻ പ്രസംഗിച്ചു. എന്നാൽ വാസ്തവത്തിൽ! ജനം നിരാശയോടെ ഒടുവിൽ വീട്ടിലേക്കു മടങ്ങി. ദുബായിൽ എം ടി തോമസ് ആ സമയത്ത് നടത്തിയ പ്രസംഗം കേട്ട എല്ലാവർക്കും അതേ അനുഭവം (പ്രത്യേകിച്ച് പുതിയ ആത്മാക്കൾ) സംഭവിച്ചിരിക്കുമെന്ന് ഞാൻ കരുതുന്നു.
ഭവനത്തിലേക്കുള്ള വിളി
പ്രഭാഷണത്തിൽ എം ടി തോമസ് പറഞ്ഞു. 1976 ൽ എ സി തോമസ് ലോകം വിട്ടുപോയി. നിര്യാണത്തിന് തൊട്ടുമുമ്പ് അദ്ദേഹം പറഞ്ഞു “ഇതാ! പാസ്റ്റർ പോൾ! ഇതാ! പാസ്റ്റർ പോൾ, അദ്ദേഹം എന്നെ വിളിക്കുന്നു, ഞാൻ പോകുന്നു“. ഇത് സത്യമാണെങ്കിൽ, അത് എത്ര സങ്കടകരമാണ്? അപ്പൊസ്തല പ്രവർത്തികൾ 7->0 അധ്യായത്തിൽ സ്തെഫാനൊസ് എന്ന് വിളിക്കുന്ന ഒരു വ്യക്തിയെ കുറിച്ച് നാം വായിക്കുന്നു. അദ്ദേഹം ഒരു അപ്പോസ്തലൻ അല്ലായിരുന്നു, അങ്ങനെ പ്രചരിപ്പിച്ചും ഇല്ല. 59->0 വാക്യത്തിൽ എഴുതിയിരിക്കുന്നു, ജനങ്ങളെ അദ്ദേഹത്തെ കല്ലെറിഞ്ഞുകൊണ്ടിരുന്നപ്പോൾ അദ്ദേഹം പ്രതികരിച്ചു : “കർത്താവായ യേശുവേ, എൻ്റെ ആത്മാവിനെ കൈക്കൊള്ളണമേ“. സ്തെഫാനോസിന് ധൈര്യപൂർവം തൻ്റെ ആത്മാവിനെ യേശുവിൻ്റെ കരങ്ങളിൽ സമർപ്പിക്കാൻ ശക്തമായ ഒരു കാരണമുണ്ട്. 56->0 വാക്യത്തിൽ അത് എഴുതപ്പെട്ടിരിക്കുന്നു: “ഇതാ, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിൻ്റെ വലത്തുഭാഗത്ത് നിൽക്കുന്നതും ഞാൻ കാണുന്നു.” അദ്ദേഹത്തിന് മുൻപ് മരണമടഞ്ഞ അബ്രഹാം, പത്രോസ്, മറ്റേതെങ്കിലും അപ്പോസ്തലൻ, ആരെയും സ്തെഫാനൊസ് കണ്ടില്ല, പിന്നെയോ, ദൈവപുത്രനായ യേശുവിനെ കണ്ടു. അതുകൊണ്ട് തൻ്റെ ആത്മാവിനെ യേശുവിൻ്റെ കരങ്ങളിൽ സമർപ്പിച്ചു. പാസ്റ്റർ എ സി തോമസ് പാസ്റ്റർ പോളിനെ കണ്ടുവെന്ന് എം ടി തോമസ് പറഞ്ഞപ്പോൾ ഒരു ചോദ്യം ഉയരുന്നു, “അദ്ദേഹം തൻ്റെ ആത്മാവിനെ ആരിൽ സമർപ്പിച്ചിരിക്കുന്നു?
അത്ഭുതങ്ങൾ
അത്ഭുതങ്ങളെ കുറിച്ച് സംസാരിക്കാൻ എം ടി തോമസ് യെശയ്യാവ് 8:18 എടുത്തു. അവരുടെ ബലഹീനതകൾ ന്യായീകരിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാനായി യേശു കാനാവിൽ ചെയ്ത ആദ്യത്തെ അത്ഭുതം കാണിച്ചുകൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ മാറ്റി. നമ്മുടെ പ്രകൃതിയുടെ രൂപാന്തരീകരണമായി വീഞ്ഞാക്കിത്തീരുന്ന ജലത്തിൻ്റെ വിശദീകരണങ്ങളോട് ഞാൻ വിയോജിക്കുന്നില്ല. അവരാൽ അസാധ്യമായതിനെ ന്യായീകരിക്കാൻ ആ സംഭവത്തെ എങ്ങനെ വളച്ചൊടിച്ചുവെന്ന് നോക്കൂ. യേശു കാനാവിൽ ചെന്ന് കുരുടന്മാരുടെ കണ്ണുകൾ തുറന്നില്ല, മുടന്തനെ നടത്തിയില്ല, ബധിതർ കേൾക്കുകയോ മരിച്ചവരെ ഉയിർപ്പിക്കുകയോ ചെയ്യാതെ വെള്ളം വീഞ്ഞാക്കുക മാത്രം ചെയ്തു. സ്വഭാവ രൂപാന്തരണം ഒഴികെ മറ്റെല്ലാ അത്ഭുതങ്ങളും വളരെ പ്രാധാന്യമുള്ളവയല്ല എന്ന അദ്ദേഹത്തിൻ്റെ നിലപാട് ശക്തമാക്കുകയായിരുന്നു തൻ്റെ ഉദ്ദേശം. ഞാൻ സമ്മതിക്കുന്നു, അപ്പോൾ ആ സാഹചര്യത്തിൽ അതായിരുന്നു ആവശ്യം എന്നതിനാൽ യേശു അതു ചെയ്തതെന്ന കാര്യം അദ്ദേഹം മനസ്സിലാക്കണം . ഓരോ അത്ഭുതവും അവൻ്റെ മഹത്വത്തിൻ്റെ പ്രകടനമാണ്. “യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ചു ചെയ്തു തൻ്റെ മഹത്വം വെളിപ്പെടുത്തി; അവൻ്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.” (യോഹന്നാൻ 2:11)
പതിറ്റാണ്ടുകളായി ടിപിഎമ്മിൽ അത്ഭുതകരമായ യാതൊരു അത്ഭുതവും നടന്നിട്ടില്ല. അത് ഒരു ശൂന്യമായ പാത്രം പോലെ ആയിരിക്കുന്നു, അതുകൊണ്ട് അത് ഒരുപാട് ശബ്ദം ഉണ്ടാക്കുന്നു.
വേർപാട്
അദ്ദേഹം വേർപാടിനെ കുറിച്ച് പരാമർശിച്ച് വളരെ അഭിമാനത്തോടെ പറഞ്ഞു, “ഇതുകൊണ്ടാണ് ഞങ്ങൾ മറ്റ് സഭകളിലെ ഏതെങ്കിലും പ്രമുഖ പ്രഭാഷകരുമായി സ്റ്റേജ് പങ്കു വെയ്ക്കാത്തത്“. എല്ലാ സഭകളിൽ വെച്ചേറ്റവും നല്ല സഭയെന്ന് ചിന്തിക്കുന്ന അഹങ്കാരം ആണ് ഇതിനു പിന്നിലുള്ളതെന്ന് അല്പം സാമാന്യബുദ്ധിയുള്ള ഏതു വ്യക്തിക്കും മനസ്സിലാകും. വീണ്ടും പൗലോസ് ഫിലിപ്പിയർ 2:3-ൽ പ്രസംഗിച്ച കാര്യങ്ങൾക്ക് വിരുദ്ധമായി അവർ ജീവിക്കുന്നു, “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.” 2 കൊരിന്ത്യർ 6:14-17 ൽ ഒരു വ്യക്തി ഏതെല്ലാം കാര്യങ്ങളിൽ വേർപെട്ടിരിക്കണം എന്ന് പറയുന്നു. രക്തത്താൽ കഴുകപ്പെട്ട ദൈവ മക്കൾ വേർപ്പിട്ടിരിക്കരുതെന്നു ബൈബിൾ പഠിപ്പിക്കുന്നു. രക്തത്താൽ കഴുകപ്പെട്ട ഓരോ പൈതലും ദൈവ ദൃഷ്ടിയിൽ ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ ഭാഗമാകുന്നു (1 കൊരിന്ത്യർ 12:12). 1 കൊരിന്ത്യർ 12:25 ൽ പൗലോസ് പറയുന്നു, “ശരീരത്തിൽ യാതൊരു ഭിന്നതയും വരാൻ പാടില്ല“. യഥാർത്ഥത്തിൽ ടിപിഎം ക്രിസ്തുവിൻ്റെ ശരീരത്തെ വിഭജിക്കുന്നതു തന്നെ വളരെ ദൗർഭാഗ്യകരമാണ്. “നിശ്ചയവും വിവാഹവും” എന്ന സമീപകാല സർക്കുലർ ഇതിന് തെളിവാണ്. യൂദാ 1:19, “അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ.” അതിനാൽ, ടിപിഎംകാർ പ്രാകൃതമായ വേർപാടിന് പ്രാധാന്യം നൽകുന്നവരാണെന്നതിനു യാതൊരു സംശയവുമില്ല. ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്: “രണ്ടോ മൂന്നോ പേർ എൻ്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ട്. (മത്തായി 18:20)” അത്യുന്നതനായ ദൈവം അത്യധികം താഴ്മയുള്ളവനാകയാൽ , അവിടുത്തെ നാമത്തിൽ കൂടിവരുന്നവർക്ക് തൻ്റെ വിശുദ്ധ സാന്നിദ്ധ്യം നൽകുവാൻ ദൈവത്തിന് ഒരു പ്രശ്നവുമില്ല. എന്നാൽ രക്തത്താൽ വിലക്ക് വാങ്ങിയ മക്കളിൽ നിന്നും വേർപെട്ടിരിക്കണമെന്ന് ടിപിഎം പഠിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ, അത് എന്ത് അർഥമാക്കുന്നു? അത് അവരുടെ അങ്ങേയറ്റം അഹങ്കാരം കാണിക്കുന്നില്ലേ? താഴ്മയുള്ള യേശുവിൻ്റെ അഹങ്കാരികളായ അനുയായികളാണ് ഇവർ.
ലൗകീകം
സിൽക്ക് സാരികൾ ധരിച്ച് ആഭരണങ്ങൾ അണിയാത്തത് എന്തുകൊണ്ടെന്ന് എം ടി തോമസ് സദസ്സിനോട് ചോദിച്ചു. അതിനുശേഷം “ലൗകീകം” എന്ന തലക്കെട്ടുള്ള ഒരു പുസ്തകം വാങ്ങാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. അവരുടെ പ്രസിദ്ധീകരണങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം അല്ലേ? ടിപിഎം സിദ്ധാന്തത്തിൻ്റെ പുസ്തകങ്ങളുടെ ഒരു ബ്രാൻഡ് അംബാസിഡറായി സംഘടനാ എം ടി തോമസിനെ നിയമിച്ചിരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു.
വിലപിടിപ്പുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്നു മറ്റുള്ളവരെ പഠിപ്പിക്കുന്ന ഈ ആളുകൾ, അവർ ഉപയോഗിക്കുന്ന വെളുത്ത വസ്ത്രങ്ങളുടെ വില അറിയാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ? ഒരുപക്ഷേ തുണി വാങ്ങാൻ അധികം ചിലവില്ലെങ്കിലും, അതു തേച്ചു വെളുപ്പിച്ചു ഒടിയാതെ പരിപാലിക്കാൻ ചെലവ് വളരെ കൂടുതലാണ്. എല്ലാ വർഷവും അവർ സീയോൻ്റെ പേരിൽ ചെറുപ്പക്കാരായ സഹോദരീസഹോദരന്മാരെ ശുശ്രൂഷയിൽ ചേരാൻ പ്രലോഭിപ്പിക്കുന്നു. ഈ പുതിയ ജൂനിയർ റിക്രൂട്ട്മെൻറ്റുകൾ, പ്രത്യേകിച്ചും വിദ്യാഭ്യാസം കുറഞ്ഞവരും കാണാൻ അഴകില്ലാത്തവരും, അത്തരം ജോലി ചെയ്യുന്ന വേലക്കാരും അടിമകളുമാകുന്നു. ലൗകികതയെ കുറിച്ചും വേർപാടിനെ കുറിച്ചും സംസാരിക്കുന്ന ഈ ആളുകൾ ജീവിതത്തിൽ ഒരു ഇരട്ടത്താപ്പുകളാണ്. കൺവെൻഷനു വേണ്ടി അവർ ദുബായിയിൽ എത്തിയപ്പോൾ ടിപിഎമ്മിലെ ഉയർന്ന വൈദികർ പൂർണമായും സ്യുട്ടുകളിൽ ആയിരുന്നു. എന്നാൽ അവർ തങ്ങളുടെ വാസസ്ഥലത്ത് എത്തിക്കഴിഞ്ഞപ്പോൾ ആ വസ്ത്രം മാറ്റി ടിപിഎം യൂണിഫോം ധരിച്ചു. മതപരമായ പുരോഹിതന്മാരായി ലോകത്തിനു മുന്നിൽ കാണാൻ അവർ ആഗ്രഹിക്കുന്നില്ല, അതിനാൽ അവർ സാധാരണ വസ്ത്രങ്ങൾ അതിനോടോപ്പമുള്ള ഒന്നായി ഉപയോഗിക്കുന്നു. അവരുടെ വ്യാജ ഭവനങ്ങളിലും ആരാധനാലയങ്ങളിലും എത്തുമ്പോൾ, തങ്ങളുടെ അനുയായികളാൽ വിശുദ്ധരെന്നു തിരിച്ചറിയപ്പെടാൻ അവർ വെള്ള ധരിക്കുന്നു. ഈ ജനം “ഈൽ” മത്സ്യത്തെ പോലെയാണ്. മത്സ്യത്തെ നേരിടുമ്പോൾ വാലും ഒരു പാമ്പിനെ നേരിടുമ്പോൾ അത് തലയും കാണിക്കുന്നു. അവർ കപടഭക്തന്മാരല്ലയോ? മുസ്ലിം ഇമാം, ജൈന സന്യാസിമാർ, ബുദ്ധ സന്യാസിമാർ, യാക്കോബക്കാർ, മാർത്തോമ്മാ പുരോഹിതർ എന്നിവർ ഈ കപടഭക്തന്മാരേക്കാളും വസ്ത്രധാരണത്തിൽ ഇരട്ടത്താപ്പ് കാണിക്കാത്ത കൂടുതൽ ദൃഢമായുള്ളവരാകുന്നു. മത്തായി 23:5 ൽ യേശു കപടഭക്തരായ പരീശന്മാരോട് അന്ന് പറഞ്ഞത്, ഈ പരീശന്മാർക്കു ഇപ്പോൾ ബാധകമാണെന്നു ഞാൻ പറയും.
ഇരിമ്പിലിയൂർ ചീഫ് പാസ്റ്റർ ബ്ലോക്കിൻ്റെ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന നവീകരണ പ്രവർത്തനമാണ് ടിപിഎം ലോകത്തിൻ്റെ ലൗകീകതയുടെ മറ്റൊരു ഉദാഹരണം. മൊത്തം ബ്ലോക്ക് 5 അടി ജാക്ക് കൊണ്ട് ഉയർത്തി എന്നുള്ള ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ നവീകരണത്തിൻ്റെ അടിയന്തിര ആവശ്യം എന്തായിരുന്നു? ഈ പ്രവൃത്തിയെ പല കാരണങ്ങളാൽ ന്യായീകരിക്കാൻ അവർക്ക് കഴിയും. ധാരാളം ടിപിഎം വിശ്വാസികൾ ശരിയായ പാർപ്പിടവും ഭക്ഷണവും ഇല്ലാതെ കഷ്ടപ്പെടുമ്പോൾ, ഈ ജനങ്ങൾക്ക് ഈ വിലയേറിയ പുനർനിർമ്മാണത്തിനായി ഇത്രയേറെ പണം ഉണ്ട്. അത് ലൗകീകതയുടെ ഭാഗമല്ലേ? മെഴ്സിഡസ് ബെൻസ് കാറിൽ ആ സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന ചീഫ് പാസ്റ്ററെ കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. എനിക്കറിയാം, അവർ ചെയ്യുന്നതെല്ലാം അവരുടെ ആവശ്യവും ന്യായവുമാണ്; മറ്റുള്ളവർ ചെയ്യുന്ന പക്ഷം അത് പണം പാഴാക്കുകയും അന്യായവും ആണ്. ദൈവത്തിൻ്റെ ക്രോധത്തിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങളെ വഞ്ചിക്കുന്നതും വഞ്ചിക്കപ്പെടുന്നതും നിർത്തുക.
ഉപസംഹാരം
പ്രിയ വായനക്കാരെ, ഈ നീണ്ട ലേഖനം എഴുതാനുള്ള ഉദ്ദേശ്യം ടിപിഎമ്മിൻ്റെ വ്യാജ അദ്ധ്യാപകരുടെ യഥാർത്ഥ നിലപാട് നിങ്ങളെ മനസിലാക്കുക എന്നതാണ്. അവർ പ്രസംഗിക്കുന്ന കാര്യങ്ങൾ ചെയ്യുന്നില്ല. അവർ തങ്ങളുടെ ഉപദേശങ്ങളെ “ആഴമേറിയ സത്യങ്ങൾ” എന്ന് വിളിച്ചേക്കാം. എന്നാൽ ചിലർ പറഞ്ഞു, “നമ്മൾ ആഴത്തിൽ പോകാൻ ആഗ്രഹിച്ചതിനാൽ ഞങ്ങൾക്കു കൂടുതൽ ഉയരത്തിൽ പോകാനായില്ല!” ടിപിഎമ്മിൻ്റെ കാര്യത്തിൽ ഇത് എത്രത്തോളം സത്യമാണ്? എത്രയും കൂടുതൽ ആഴമേറിയ സത്യത്തെക്കുറിച്ച് അവർ സംസാരിക്കുന്നുവോ അത്രയും കുറച്ചു മാത്രം അവർ വളരുന്നു. ഉണരുക! തിരുവെഴുത്തുകൾക്ക് അനുരൂപം അല്ലാതെയുള്ള ഓരോ ഉപദേശവും പ്രതിദിനം എത്ര പ്രാവശ്യം എത്രമാത്രം അത്ഭുതങ്ങൾ സൃഷ്ടിച്ചാലും അത് നിരസിക്കണം. ആവർത്തനം 2:3 ൽ ദൈവം ഇസ്രായേല്യരോടു പറഞ്ഞു: “നിങ്ങൾ ഈ പർവ്വതം ചുറ്റിനടന്നതു മതി; വടക്കോട്ടു തിരിവിൻ.” നിങ്ങളെ സ്നേഹിക്കുന്ന ദൈവം ഇതേ കാര്യം തന്നെ പറയുന്നു. ടിപിഎമ്മിൻ്റെ വ്യാജ ഉപദേശകരുടെ നുണകൾ നിങ്ങൾ വിശ്വസിച്ചുകൊണ്ടു കാലം കഴിച്ചത് മതി, ഇപ്പോൾ യേശുവും അവിടുത്തെ യഥാർഥ അപ്പൊസ്തലന്മാരും നൽകുന്ന സത്യത്തിലേക്ക് തിരിയുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.
ഭവനത്തിലേക്കുള്ള വിളി
പ്രഭാഷണത്തിൽ എം ടി തോമസ് പറഞ്ഞു. 1976 ൽ എ സി തോമസ് ലോകം വിട്ടുപോയി. നിര്യാണത്തിന് തൊട്ടുമുമ്പ് അദ്ദേഹം പറഞ്ഞു “ഇതാ! പാസ്റ്റർ പോൾ! ഇതാ! പാസ്റ്റർ പോൾ, അദ്ദേഹം എന്നെ വിളിക്കുന്നു, ഞാൻ പോകുന്നു“. ഇത് സത്യമാണെങ്കിൽ, അത് എത്ര സങ്കടകരമാണ്? ഈ മൂഢന്മാർ ഏതു ബൈബിൾ ആണാവോ വായിക്കുന്നത് ? . ദി പിശാച് മിഷൻ എന്നായിരുന്നു പേര് വരേണ്ടിയിരുന്നത്. ഇതുപോലെ തന്നെ ഒരു ടിപിഎം പ്രസംഗകൻ പ്രസംഗിക്കുകയുണ്ടായി എ സി തോമസ് മരിക്കുന്നതിന് മുൻപ് തന്റെ ചുറ്റും നിന്നിരുന്ന വേലക്കാരികളെ ( സീയോൻ കുമാരികൾ ) കുറിച്ച് പറഞ്ഞു കരഞ്ഞു എന്ന് , അവർക്കിനി ആരുണ്ട് ? . ഇ ദുബായ് പ്രസംഗം കേട്ട ഒരാളുപോലും തിരിച്ചു ചോദിച്ചില്ലല്ലോ ” പാസ്റ്ററെ സീയോൻ പ്രതിഫലം എന്ന് ഒന്നുണ്ടെങ്കിൽ അത് വിശ്വാസികളായ ഞങ്ങൾക്ക് ഉള്ളതല്ല വിറ്റും വിട്ടും മുൻപ് ഇവിടിരുന്ന പാസ്റ്ററെ പോലുള്ളവർക്കല്ലേ ? ” പിന്നെ എന്തിനു ഞങ്ങൾ കേൾക്കണം . അങ്ങനെ എന്ന് വിശ്വാസികൾ ചോദിയ്ക്കാൻ ത്തുടങ്ങുന്നോ അന്ന് ഈ മൂഢ സ്വർഗം താഴെ വീഴും . കേരളത്തിൽ സീയോൻ റിക്രൂട്മെന്റ് പഴയപോലെ നടക്കുന്നില്ല . തമിഴ് നാട്ടിൽ നിന്നും ഇറങ്ങുന്നവർ നമ്പർ വൺ ക്രിമിനലുകളുമാണ്.
സത്യമായതിനെക്കുറിച്ചു ആത്മീകമായ അറിവില്ലാതെ രക്ഷയില്ല!!
1Co 2:13-15 അതു ഞങ്ങള്‍ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാല്‍ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാല്‍ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാര്‍ക്കും ആത്മികമായതു തെളിയിക്കുന്നു. എന്നാല്‍ പ്രാകൃത മനുഷ്യന്‍ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാല്‍ അതു അവന്നു ഗ്രഹിപ്പാന്‍ കഴിയുന്നതുമല്ല. ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താന്‍ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.
പ്രാകൃത മനുഷ്യർ ആരാണെന്നു അറിയാമോ? ദൈവാത്മാവ് ഇല്ലാത്തവർ, അതായതു ടിപിഎംകാർ.
ശരിയാണ് , തൃശൂർ സെന്റർ പാസ്റ്ററെ പോലെയും , സൗണ്ട് ഓപ്പറേറ്റർ വോൾകാനോ , എന്നിവർ നിങ്ങൾ പറഞ്ഞ കൂട്ടത്തിൽ ഉള്ളവരാണ് , ട്രൂത് അല്ലെ , സത്യമേ പറയൂ .