വ്യാജ ക്രിസ്തിയതയിൽ നിന്നും വെളിയിലേക്ക്

തുടക്കത്തിൽ, ഞങ്ങളുടെ വായനക്കാർക്ക് അനുഗ്രഹീതമായ 2018 ഞാൻ നേരുന്നു.


നിങ്ങൾ വ്യാജ ക്രിസ്ത്യാനിയോ അതോ യഥാർത്ഥ ക്രിസ്ത്യാനിയോ?

ഞാൻ സാധാരണ പണം കൊണ്ടു നടക്കാറില്ല. എന്നാൽ ഈ ദിവസം, ഞാൻ ചില പുതിയ ഷൂസുകൾ വാങ്ങിക്കാനായി ഒരു പുത്തൻ 100 ഡോളർ മുടക്കി. കാഷിയർക്ക് ഞാൻ ബില്ലിൻ്റെ പണം കൈമാറിയപ്പോൾ അവൾ പേന കൈയിൽ എടുത്തു. ഞാൻ അല്പം ആകാംക്ഷയോടു കൂടിയിരുന്നു. ബിൽ ഉടനീളം പേന ഓടിച്ചു. അപ്പോൾ ഞാൻ അമ്പരന്നു. അതുകൊണ്ട്, എൻ്റെ വിശദമായ ബില്ലിൽ അടയാളപ്പെടുത്തിയതിൻ്റെ ആവശ്യകത ഞാൻ അവളോട് ചോദിച്ചു. അവൾ പറഞ്ഞു, വന്നു കാണുക, ഇത് $ 100 ബില്ലുകൾക്കുള്ള സാധാരണ നടപടിക്രമങ്ങളാണ്. വ്യാജ ബില്ലുകൾ കണ്ടെത്താനായി മാർക്കർ ഉപയോഗിക്കുന്നു.

എന്തിനാണ് കാഷിയർ ഇക്കാര്യം ശ്രദ്ധിക്കുന്നത്? ഉത്തരം വ്യക്തമാണ്, ശരിയല്ലേ? വ്യാജ പണത്തിന് യാതൊരു മൂല്യവുമില്ല. ഒരുപക്ഷേ ഒരു കാലയളവ് വരെ അത് ആധികാരികമാണെന്ന് തോന്നുമായിരിക്കും, പക്ഷേ ഒടുവിൽ, ആരെങ്കിലും ആ മാർക്കറുകളിൽ ഒന്ന് വാങ്ങുകയും കള്ളം വെളിപ്പെടുത്തുകയും ചെയ്യും.

നിങ്ങൾ മനപ്പൂർവ്വം വ്യാജ ബിൽ ഉപയോഗിക്കുമോ ഇല്ലയോ എന്നത് അപ്രസക്തമാണ്. വ്യാജ പണംകൊണ്ട് നിങ്ങൾ പണമടക്കാൻ ശ്രമിച്ചതായി മാർക്കർ വെളിപ്പെടുത്തിയാൽ 100 ​​ഡോളർ നഷ്ടപ്പെടും, ഏറ്റവും മോശമായ നിലപാടിൽ ഒരു സ്വതന്ത്ര്യദിനം നഷ്ട്ടപ്പെട്ട് ജയിലിൽ കഴിയേണ്ടി വരും.

തൻ്റെ ശുശ്രൂഷക്കാലത്ത് യേശു മിക്കപ്പോഴും കപട കൂട്ടത്തെ കണ്ടുമുട്ടി. മാർക്കർ, പണത്തോട് ചെയ്തതുപോലെ യേശു വ്യാജ അനുയായികളോടും ചെയ്തു. അവൻ അവരെ തുറന്നുകാട്ടി. ദൈവത്തിൻ്റെ നീതിമാന്മാരായി അഭിനയിച്ച പരീശന്മാർ ആകട്ടെ, അല്ലെങ്കിൽ സമർപ്പിക്കപ്പെട്ട അനുയായികളായി നടിച്ച വലിയ ജനക്കൂട്ടം ആകട്ടെ, യേശു നിരന്തരം കള്ളൻമാരെ തുറന്നുകാട്ടി. അപ്പോൾ, ഒരു വ്യാജ ക്രിസ്ത്യാനിയുടെ ഗുണങ്ങൾ എന്താകുന്നു? ഈ ചോദ്യം പ്രധാനമാണ്. വ്യാജ പണം പോലെ വ്യാജ ക്രിസ്ത്യാനികൾക്ക് യാതൊരു മൂല്യവുമില്ല. അവർ സ്വയം പരമാർത്ഥമായ മനോഭാവം അല്ലെങ്കിൽ നിസ്വാർത്ഥമായ സ്വഭാവം പ്രകടിപ്പിക്കുന്നു. എന്നാൽ, നിങ്ങൾ അവരുടെ ഹൃദയം തുറന്നു കാണുമ്പോൾ, നിങ്ങൾക്ക് വ്യത്യസ്തമായ എന്തെങ്കിലും കണ്ടെത്താനാകും. ഏറ്റവും പ്രധാനമായി, മത്തായി 7: 24 ൽ യേശു പറയുന്നതുപോലെ, ഒടുവിൽ വ്യാജക്രിസ്ത്യാനികൾ തുറന്നുകാട്ടപ്പെടും.

ന്യായമില്ലാതെ, മിക്ക ക്രിസ്ത്യാനികളും മനപ്പൂർവം വ്യാജമായി പെരുമാറുകയില്ലെന്ന് ഞാൻ കരുതുന്നു. ഒന്നുകിൽ അവർ ഒരു വ്യാജ യേശുവിനെ കൈകാര്യം ചെയ്യുകയോ അല്ലെങ്കിൽ യേശു അനുയായികളെ അനുഗമിക്കാൻ പറഞ്ഞ യുക്തിപരമായ ജീവിതത്തിൽനിന്ന് അകന്നുപോവുകയോ ചെയ്തവരാകുന്നു. ഈ പറഞ്ഞതോടു കൂടെ, ഓരോ ക്രിസ്ത്യാനിയും അവരുടെ ഹൃദയത്തിൽ പ്രവർത്തിക്കാനായി ഈ പോസ്റ്റ് ഉപയോഗിക്കുമെന്ന് ഞാൻ കരുതുന്നു.

വ്യാജ ക്രിസ്ത്യാനിയുടെ 8 ലക്ഷണങ്ങൾ

 1. നിങ്ങളുടെ അയൽക്കാരനെ വേദനിപ്പിക്കുന്നതിനേക്കാൾ സഭ നഷ്ടമാക്കുമ്പോൾ  നിങ്ങൾക്ക് കൂടുതൽ കുറ്റബോധം തോന്നുന്നു.
 2. യേശുവിനേക്കാൾ പ്രാധാന്യം നിങ്ങൾക്ക് ബൈബിളോ സമുദായ ഉപദേശങ്ങളോ ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നു.
 3. ദൈവത്തിൻ്റെ സഭയിലെ ഒരു അംഗമെന്ന നിലയിൽ നിങ്ങൾ പുരോഹിതരുടെ ഉന്നതസ്ഥാനത്തിൽ വിശ്വസിക്കുന്നു.
 4. യഥാർത്ഥത്തിൽ പാപം ചെയ്യാതെ നിങ്ങൾ എങ്ങനെ പാപത്തിൽ എത്തിച്ചേർന്നുവെന്ന് നിങ്ങൾ ചിന്തിക്കുന്നു.
 5. ഒരാൾ നിങ്ങളെ ഉപദ്രവിച്ചെങ്കിൽ അയാളോട് പക വെച്ചുകൊണ്ടിരിക്കുന്നതു ശരിയാണെന്ന് നിങ്ങൾ കരുതുന്നു.
 6. യഥാർത്ഥ ക്രിസ്ത്യാനികൾ ഒരിക്കലും യഥാർത്ഥ പാപികളുമായി ഇടപഴകുകയില്ലെന്ന് നിങ്ങൾ വിശ്വസിക്കുന്നു.
 7. ദൈവം ഒരു കൂട്ടം ആളുകളിൽ അല്ലാതെ ഒരു കെട്ടിടത്തിൽ ഇരിക്കുന്നുവെന്നു നിങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.
 8. ക്രിസ്തീയ പക്വത എത്രത്തോളം നിങ്ങൾക്ക് അറിയാം എന്നതിനെക്കാൾ എത്രയോ കൂടുതൽ അറിയാമെന്നു നിങ്ങൾക്ക് തോന്നുന്നു.


“വ്യാജ ക്രിസ്തിയതയിൽ നിന്നും പുറത്തു വന്ന” സഹോദരൻ സോണിയുടെ സാക്ഷി.

19->0 നൂറ്റാണ്ടിലെ പെന്തക്കോസ്ത് മുന്നേറ്റത്തിലേക്കു നയിച്ച മാർട്ടിൻ ലൂഥറുടെ നവീകരണത്തിൻ്റെ 500->0 വാർഷികം ഈ വർഷം ക്രൈസ്തവലോകം ആഘോഷിക്കുമ്പോൾ, ഞങ്ങളുടെ ജീവിതത്തിൽ ദൈവം വീണ്ടും ഒരു നവീകരണം ആരംഭിച്ചു, അത് ഞങ്ങളെ മുൻപോട്ടു നയിക്കുന്നു.

ഞാൻ യു.എ.ഇ യിൽ ജീവിക്കുന്നു, 15 വർഷം ടിപിഎം വിശ്വാസിയായിരുന്നു. ഞാൻ ഒരു സിറിയൻ ഓർത്തഡോക്സ്‌ പശ്ചാത്തലത്തിൽ നിന്നാണ്. 1997-ൽ ഞാൻ വേറൊരു പെന്തക്കോസ്ത് സഭയിൽ രക്ഷിക്കപ്പെട്ടു, പിന്നീട് 2003-ൽ ടിപിഎമ്മിൽ ചേർന്നു. ഈ വിശുദ്ധന്മാരുടെയും ടിപിഎം സഭ സംവിധാനത്തിൻ്റെയും സമർപ്പണത്തെ ഞാൻ ആദരിച്ചു. സഭാ ശുശ്രുഷയുടെ ഭാഗമായി ഞാൻ സണ്ടേ സ്കൂളിലും പരിഭാഷാ ശുശ്രൂഷയിലും പങ്കെടുത്തു. നമ്മുടേതിനെക്കാൾ മെച്ചമായി മറ്റൊരു ഉപദേശവും ശുശ്രൂഷയും ഇല്ലെന്ന് ഞാൻ കരുതി. എന്നാൽ, ഇവിടെ ഈ വർഷം (2017) സംഭവിച്ച പ്രശ്നങ്ങൾ ഞങ്ങളുടെ ഈ ധാരണ മാറ്റി. കൂടാതെ, ഗൌരവമായ പ്രശ്നങ്ങൾ വ്യത്യസ്ത ഉറവിടങ്ങളിൽ നിന്നും ഞാൻ അറിയാൻ തുടങ്ങി, ഇത് ഞങ്ങളെ അതിശയിപ്പിച്ചു, ഇതെല്ലം സൂക്ഷ്മമായി മറച്ചിരിക്കുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായി. വിമർശനാത്മകതയ്ക്കായി ഞാൻ ഇത് എഴുതുന്നതല്ല, പക്ഷെ അത് സംഭവിച്ചെന്ന് സമ്മതിക്കുകയും അതിനെക്കുറിച്ച് അന്ധത പിടിക്കാതിരിക്കുകയും വേണം. ആ സംഭവങ്ങളെക്കുറിച്ച് വിശദമായി പറയാൻ എനിക്ക് ആഗ്രഹമില്ല.

ഈ പ്രശ്നങ്ങളുടെ തീവ്രത വർദ്ധിച്ചതോടെ, ഞാൻ ഉപദേശവും സഭാസമ്പ്രദായവും പഠിക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്, എന്തുകൊണ്ട് അത് തുറന്നു കാട്ടുന്നില്ല, എന്തുകൊണ്ട് അവർ സംസാരിക്കാൻ ഭയപ്പെടുന്നു? ബാല്യത്തിൽ തന്നെ ജനങ്ങളുടെ മനസ്സിൽ സൃഷ്ടിച്ച ഒരു ദൈവിക പ്രതികാര ഭീതി ഉള്ളതുകൊണ്ട് ആളുകൾക്ക് സംസാരിക്കാൻ പേടിയാണെന്ന് ഞങ്ങൾ മനസ്സിലാക്കി. ഈ ഭീതി ഘടകത്തിൻ്റെ അന്തർലീനമാണിതെല്ലാം എന്ന് സാർവലൗകികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു, പക്ഷെ പൂച്ചക്ക് മണി കെട്ടാൻ ആർക്കും ധൈര്യമില്ല? പ്രതിഷ്ഠിക്കപ്പെട്ട ശുശ്രൂഷയുടെ പേര് ഊന്നിപ്പറയുകയും അവരുടെ എല്ലാ പഠന പുസ്തകങ്ങളിലും സൺഡേസ്കൂൾ പാഠ്യപദ്ധതിയിലും തള്ളി കയറ്റുകയും ചെയ്യുകയാണ് ഇത് ചെയ്യാനുള്ള സംവിധാനം.

ഞാൻ ടിപിഎമ്മിൽ ചേർന്നപ്പോൾ ചില ഉപദേശങ്ങളെ കുറിച്ച് എനിക്ക് സംശയമുണ്ടായിരുന്നു. ചില ടിപിഎം പുസ്തകങ്ങളുമായി ഞാൻ ഈ സംശയങ്ങൾ തീർക്കാൻ ശ്രമിച്ചു (ഞാൻ പറഞ്ഞത്, അത് തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ തെളിയിക്കാൻ കഴിയാത്തതാണെന്ന് ഇതിനർത്ഥം. അത് മനസ്സിലാക്കാൻ കൂടുതൽ വളച്ചൊടിക്കലുകളോ അല്ലെങ്കിൽ വളരെ കട്ടി കൂടിയ ടിപിഎം കണ്ണടയോ വേണം). ടിപിഎമ്മിനെ അപേക്ഷിച്ച് മറ്റേതൊരു ഉപദേശവും ഫെലോഷിപ്പും നല്ലതല്ലെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ എൻ്റെ ചിന്താഗതിക്ക് മാറ്റം വന്നു, അതിനപ്പുറമായി ദൈവവചനത്തിൽ നിന്നും തുറന്ന മനസ്സോടെ നമുക്കു മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങൾ ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി. ഏതെങ്കിലും സത്യസന്ധമായ, ടിപിഎം ലെൻസ് ഇല്ലാതെ ദൈവ വചനം വായിക്കുകയും മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന എല്ലാ ടിപിഎം കാരേയും അല്ലെങ്കിൽ ഏതെങ്കിലും ഗ്രൂപ്പുകളിലോ ഉള്ള എല്ലാ സത്യാന്വേഷികളെയും ഞാൻ വെല്ലുവിളിക്കുന്നു. പ്രവൃത്തികൾ 17:11 ൽ ബെരോവക്കാരെ കുറിച്ച് നാം വായിക്കുമ്പോൾ, ആ കാര്യങ്ങൾ അങ്ങനെ തന്നെയോ എന്ന് തിരുവെഴുത്തുകൾ എടുത്തു പരിശോധിച്ച് നോക്കേണ്ടതാണ്.

ഞാൻ ടിപിഎമ്മിനോട് വിയോജിച്ച ചില കാര്യങ്ങൾ ഇതാകുന്നു,

 • ശുശ്രുഷകരുടെ നിർബന്ധിത ബ്രഹ്മചര്യ
 • രക്ഷയുടെ ഭാഗമായി ദൈവീക രോഗശാന്തി (രക്ഷയുടെ 7 ചുവടുകൾ),
 • സീയോൻ, 144000 (പ്രതിഷ്ഠിക്കപ്പെട്ട വേലക്കാർ),
 • ചീഫ് പാസ്റ്റർ, സെൻറ്റർ പാസ്റ്റർ മുതലായ ശ്രേണിക ക്രമപ്രകാരം.
 • മൽക്കിസെദേക്കിൻ്റെ ക്രമപ്രകാരം,
 • ദശാംശം സ്വീകരിക്കാൻ യോഗ്യതയുള്ള ഒരേയൊരു പുരോഹിതനെന്ന നിലയിൽ ടിപിഎം ശുശ്രുഷകന്മാർ.
 • ഒരു ആശ്രമത്തിൽ ജീവിക്കുന്ന പോലെ വിശ്വാസ ഭവനത്തിൽ ആണും പെണ്ണും  ഒന്നിച്ചു താമസിക്കുന്നത്.

അപ്പോസ്തലന്മാർ ടിപിഎമ്മിൽ മാത്രമേയുള്ളൂ എന്നും ബ്രഹ്മചര്യ അപ്പോസ്തലികതക്ക് നിർബന്ധമാണെന്നും എനിക്ക് സമ്മതിക്കാൻ കഴിയില്ല. ടിപിഎം ഈ തത്വത്തെ സ്ഥാപിക്കുകയാണെങ്കിൽ, 1923 ൽ ടിപിഎം സഭ സ്ഥാപിതമാകുന്നത് വരെയും വേറെ അപ്പോസ്തലന്മാർ ഇല്ലായിരുന്നോ? 15-19 നൂറ്റാണ്ടിലെ ദൈവഭക്തരായ ആളുകളെ പറ്റി എന്ത് പറയുന്നു? ജോൺ വെസ്ലി, മാർട്ടിൻ ലൂഥർ, വാച്ച്മാൻ നീ, ഡി ആർ മൂഡി, ജോർജ് വൈറ്റ് ഫീൽഡ് തുടങ്ങിയവർ. അപ്പോൾ നവീകരണത്തിനു നേതൃത്വം നൽകി ആധുനിക പെറ്റിക്കോസ്ത് പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഈ മഹാന്മാർ നിത്യതയിൽ കരുതി വെച്ചിരിക്കുന്ന ഉയർന്ന സ്ഥലത്ത്‌ (സീയോൻ) ടിപിഎം വേലക്കാരുടെ കൂടെ ഇരിക്കാൻ യോഗ്യരല്ലേ?

ഈ ഉപദേശങ്ങളിൽ തിരുവെഴുത്തധിഷ്ഠിതമായി ഒന്നുമില്ല എന്നതിനപ്പുറം, അല്പം സത്യവുമായി ചില മാനുഷിക നിയമങ്ങളും ചട്ടങ്ങളും കൂട്ടിക്കലർത്തി ഈ പറയപ്പെടുന്ന ദൈവീക വെളിപ്പെടുത്തലുകൾ എന്ന് വിളിക്കുന്ന ഒരു മിശ്രിതം ആകുന്നു.

മുന്നോട്ട് വഴി കാണിച്ചുതരാൻ ഞങ്ങൾ ദൈവിക മാർഗ്ഗനിർദ്ദേശം തേടിയിരുന്നപ്പോൾ, ‘നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യുംഎന്ന വചനത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു യോഗത്തിൽ സ്ഥിരീകരണം ലഭിച്ചു. അത് ഞങ്ങളുടെ അവസാന യോഗമായിരുന്നു. ഇപ്പോൾ ഞങ്ങൾ ഒരു വലിയ വ്യവസ്ഥിതിയിൽനിന്നും സ്വതന്ത്രരായി, ഇപ്പോൾ ക്രിസ്തുവിൽ സ്വതന്ത്രരായും തീർന്നിരിക്കുന്നു. രണ്ടുമാസം മുമ്പാണ് ഞങ്ങൾ ടിപിഎം വിട്ടത്. ദൈവം ഞങ്ങളെ ഒരു ചെറിയ കൂട്ടായ്മയിൽ ആക്കിയിരിക്കുന്നു. ഞങ്ങൾ ദൈവത്തിൽ സന്തോഷിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. ദൈവ വചനത്തെക്കുറിച്ചുള്ള സത്യസന്ധമായ പ്രബോധനത്തിലേക്ക് നയിക്കുന്ന പുതിയൊരു ആത്മീയ കുടുംബത്തിൻ്റെ ഭാഗമാകുകയും ചെയ്തതിനായിഞങ്ങൾ കർത്താവിനെ സ്തുതിക്കുന്നു.

കർത്താവിൻ്റെ കൃപയാൽ ഞങ്ങൾ ഇപ്പോൾ നിലകൊള്ളുന്നു, അവനു സകല മഹത്വവും സ്തുതിയും നല്കുന്നു.

2018 ലെ പുതുവത്സരാശംസകൾ നിങ്ങൾക്ക് ആശംസിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.

സോണി, യു എ ഇ (UAE).

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *