ടിപിഎമ്മിലെ ശബ്ദ കോലാഹല സുവിശേഷം

ഞങ്ങളുടെ പബ്ലിക് അന്നൗസ്‌മെൻറ്റ് സിസ്റ്റത്തിൻ്റെ വലിയ ആരാധകനായ ഒരു ടിപിഎം ശുശ്രുഷകൻ ഞങ്ങളുടെ സഭയിൽ ഉണ്ടായിരുന്നു. ഞങ്ങളുടേത് 3500 ചതുരശ്ര അടി വിസ്താരമുള്ള ഹാൾ ആകുന്നു. അതുകൊണ്ടുതന്നെ ശുശ്രുഷകൻ സംസാരിക്കുന്നത് ഹാളിലെ ഇരിപ്പിടങ്ങളോട് ആയിരിക്കണം. നിർഭാഗ്യവശാൽ, പ്രസംഗം ആരംഭിക്കുന്നതിനു മുമ്പ്, പല സ്ത്രീകളും അവരുടെ കുട്ടികളെയും എടുത്ത്‌ മൈക്രോഫോണിലൂടെ അലറുന്ന ശബ്ദത്തിൻ്റെ കാഠിന്യം കുറയ്ക്കുന്നതിനായി ഹാളിന് വെളിയിൽ പോകും. ഈ സ്ത്രീകളിൽ പലരും അവരുടെ ഹൃദയങ്ങൾ സ്പീക്കറിൽ നിന്ന് വരുന്ന കൂടുതൽ ഉച്ചത്തിലുള്ള ശബ്ദത്താൽ ഇടിക്കുന്നതായി പരാതി പെടാറുണ്ട്. ടിപിഎമ്മിലെ വിശുദ്ധനായ ഈ മനുഷ്യനിൽ നിന്ന് വരുന്ന ഈ ശബ്ദത്തെക്കുറിച്ച് അയൽക്കാർ പലപ്പോഴും പരാതിപ്പെടാറുണ്ട്. എന്നാൽ അയൽക്കാർ ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്നുവെന്ന് അദ്ദേഹം വിചാരിക്കുന്നു. ഓരോ പോലീസുകാരുടെ സന്ദർശനത്തിന് ശേഷവും, ദൈവ മക്കളെ പീഡിപ്പിക്കുന്ന അയൽവാസികളുടെ കുറ്റം അതേ മൈക്രോഫോൺ ഉപയോഗിച്ച് ദുഖത്തോടെ പറയുന്ന കഥ കേൾക്കാൻ കഴിയും.

നിങ്ങളെപ്പോലെ നിങ്ങളുടെ അയൽക്കാരനെയും സ്നേഹിക്കണം

മുകളിൽ പറഞ്ഞത് ടിപിഎമ്മിൽ ഒരു ഒറ്റപ്പെട്ട സംഭവമല്ല. നിരവധി ടിപിഎം ഫെയിത് ഹോമിലെയും സ്ഥിതി ഇതാകുന്നു. മിക്കപ്പോഴും ടിപിഎം പാസ്റ്റർമാർക്ക് പ്രസംഗവേദിയിൽ ഭ്രാന്ത് പിടിക്കുന്നു. അവർക്ക് വായുടെ മുൻപിൽ മൈക്രോഫോണുകൾ കാണാൻ കഴിയുന്നില്ലെങ്കിൽ, ഒന്നും സംസാരിക്കാനാകില്ല. പ്രത്യേകിച്ച് അവർ തങ്ങളുടെ പ്രതിഷ്ഠയെപ്പറ്റി പൊങ്ങച്ചം പറയുമ്പോൾ, അനാവശ്യമായി ബഹളമുണ്ടാക്കും. ചെവിയടക്കുന്ന ശബ്ദ പരിധി കടക്കുന്നതുവരെ അവർ അലറി വിളിക്കും. പ്രശ്നം അവർ ഉച്ചത്തിൽ അലറുന്നതല്ല, മറിച്ച് ഉച്ചഭാഷിണിയും ആംപ്ലിഫയർ കൂടി ഉണ്ടെങ്കിലും അവർ ബഹളം ഉണ്ടാക്കുന്നതാകുന്നു. ഇത് ഇരട്ടി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് ഫെയിത് ഹോമിന് ചുറ്റും താമസിക്കുന്ന ആളുകളെ ശല്യപ്പെടുത്തുകയാകുന്നു. സഭയിൽ ഇരിക്കുന്ന ജനങ്ങൾക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കും. ദൈവം ആഗ്രഹിക്കുന്ന ഒരു തരം ആരാധനയാണോ ഇത്, – അതായതു ചുറ്റും വസിക്കുന്ന ജനവിഭാഗങ്ങളുടെ അസ്വാസ്ഥ്യമായിത്തീരുന്നത്? നാം ഒരു സഭയെന്ന നിലയിൽ, ലോകത്തിൽ വേദനയ്ക്കും പ്രശ്നങ്ങൾക്കും കാരണമാകണോ അതോ ആശ്വാസത്തിനും സന്തോഷത്തിനും?

ഒരിക്കൽ ശബ്ബത്തുദിവസം യേശു വരണ്ട കൈയുള്ള മനുഷ്യനെ സൗഖ്യമാക്കി. യേശുവിൻ്റെ മേൽ പഴി ചാരുവാനായി ശബത്തിൽ ആ മനുഷ്യനെ യേശു സൗഖ്യമാക്കുമോ എന്നറിയാൻ മതഭ്രാന്തന്മാർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. യേശു ചെയ്തത് നിങ്ങൾക്ക് അറിയമോ? അവർക്ക് സ്നേഹവും അനുകമ്പയും ഇല്ലാതിരുന്നതിനാൽ യേശു ആ മത തീവ്രവാദികളെ വളരെ കോപത്തോടെ നോക്കി, കാരണം, ആ മനുഷ്യൻ മനുഷ്യനിർമ്മിതമായ നിയമത്തെ തകർക്കുന്നതിനു പകരം വേദനയിൽ കഷ്ടം സഹിക്കുന്നതും സുഖം പ്രാപിക്കാൻ അനുവദികാതിരിക്കുന്നതും നല്ലതാണെന്ന് അവർ കരുതി. (മർക്കോസ് 3 നോക്കുക) . “നിൻ്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുന്നത് പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കണം” എന്ന് യേശു പഠിപ്പിച്ച കാര്യങ്ങൾ അവർ ഒരിക്കലും മനസ്സിലാക്കിയില്ല. എല്ലാ നിയമങ്ങളുടെയും ആകെത്തുക (അതിൽ എല്ലാ നിയമങ്ങളും തൂക്കിയിട്ടിരിക്കുന്നു) നമ്മുടെ അയൽക്കാരെ സ്നേഹിക്കുകയും അവർക്കായി കരുതുകയും ചെയ്യുന്നതാണെന്ന് അവർക്ക് മനസ്സിലായില്ല. നല്ല ശമര്യക്കാരൻ്റെ ഉപമ അവർ ഒരിക്കലും മനസ്സിലാക്കിയില്ല. കർത്താവിന്നു പാടുന്നതിനെക്കാൾ അയൽക്കാരോടുള്ള സ്നേഹവും കരുതലും ഉത്തമമാകുന്നു (മത്തായി 7: 21-23). ഇത് ടിപിഎമ്മിലെ പരീശന്മാർക്കും ബാധകമാണ്. ടിപിഎമ്മിലെ പരീശന്മാർ ഒരു ആഴ്ചയിൽ മൂന്നു പ്രാവശ്യം അലറിവിളിക്കും, മാസാവസാന പ്രാർഥനയിൽ രാത്രിയിൽ പോലും ഇത് ആവർത്തിക്കും. അവരുടെ ചുറ്റുമുള്ള ആളുകൾക്ക് അവരുടെ ശബ്ദ കോലാഹലങ്ങൾ ബുദ്ധിമുട്ടാണെന്ന് അവർക്ക് യാതൊരു ചിന്തയുമില്ല. ഈ ടിപിഎം പാസ്റ്റർമാർ അയൽക്കാരോട് യാതൊരു സ്നേഹവും കരുതലും ഇല്ലാത്തവരാകുന്നു. അവർ ഉച്ചത്തിൽ കർത്താവിൽ വിശ്വസിക്കുന്നു, ഉച്ചഭാഷിണികളിലുള്ള ദൈവത്തിൽ വിശ്വസിക്കുന്നു, എന്നാൽ അവരുടെ പെരുമാറ്റം ആരെയെങ്കിലും തളർത്തിക്കളയുമെന്ന് ലവലേശം ചിന്തയില്ല.

ഗുണപാഠം :

അലറി വിളിച്ചുള്ള പ്രസംഗം സഭയുടെ അയൽപക്കങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് ഉപദ്രവമുണ്ടാക്കുന്നു. നമ്മുടെ മതബോധം മറ്റുള്ളവർക്ക് പ്രശ്നമുണ്ടാക്കാൻ പാടില്ലെന്ന് നാം ശ്രദ്ധിക്കണം. ക്രിസ്തുവിൽനിന്ന് ഒരാളെ അകറ്റാൻ നിങ്ങൾ ചെയ്യുന്ന ഏറ്റവും മോശമായ കാര്യമാണിത്. നിങ്ങളുടെ കിടക്കയിലേക്ക് മൈക്രോഫോണിലൂടെ ഒരു മുസ്ലീം വ്യക്തിയോ ഹിന്ദു സംഘമോ അലറുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെടുമോ? സുവർണനിയമം പിന്തുടരുക. “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‍വിൻ.” ലൂക്കൊസ് 6:31.

ഈ സ്നേഹിക്കാത്ത, കരുതാത്ത മത ഭ്രാന്തന്മാർ എന്തിന് പുൽപിറ്റിൽ നിന്നും അലറുന്നു?

അവർ എന്തിനാണ് ഇത്രയധികം ആക്രോശിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നല്ല പ്രസംഗം എന്നത് അമിതമായി ആക്രോശിക്കുന്ന തത്വശാസ്ത്രം എന്ന് അവർ ചിന്തിക്കുന്നതായി ഞാൻ കരുതുന്നു. വിശ്വാസികൾ പോലും ഒരു തീപ്പൊരി പ്രസംഗകൻ തൻ്റെ പ്രഭാഷണത്തിൽ പതിവായി ഉച്ചത്തിൽ അലറണം എന്നാണ് ചിന്തിക്കുന്നത്. ശബ്ദമുണ്ടാക്കുന്നത് പ്രസംഗമാണെങ്കിൽ, നിങ്ങൾ ആക്രോശത്തിൽ ആകർഷകരാകുന്നുവെങ്കിൽ, ഈ കുട്ടി ടിപിഎമ്മിലെ ഒരു മുന്തിയ കൺവൻഷൻ പ്രാസംഗികൻ ആയിത്തീരുന്നതിനുള്ള വഴിയിലേക്കാണെന്ന് ഞാൻ കരുതുന്നു.

ഉറക്കെയുള്ള ശബ്ദം ഒരു നല്ല പ്രാസംഗികൻ്റെ ലക്ഷണമാണെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ബൈബിൾ എന്ത് പറയുന്നു? ശലോമോൻ്റെ വചനങ്ങൾ, “മൂഢന്മാരെ ഭരിക്കുന്നവൻ്റെ അട്ടഹാസത്തെക്കാൾ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ നല്ലതു.” (സഭാപ്രസംഗി 9:17). അപ്പോസ്തലനായ പൗലോസ് പറയുന്നു, “ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വചനത്തിൻ്റെയോ ജ്ഞാനത്തിൻ്റെയോ വൈഭവം (പ്രസംഗിക്കാനുള്ള കഴിവ്) കൂടാതെയത്രേ ദൈവത്തിൻ്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാൻ വന്നതു. നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല……(1 കൊരിന്ത്യർ 2:1,4) ഹൃദയങ്ങളെ നേടാനായി (വശീകരിക്കാനായി) ഞാൻ പ്രസംഗ കഴിവ് (സംസാര പ്രാഗൽഭ്യം) ഉപയോഗിച്ചില്ലെന്ന് പൗലോസ് പറയുന്നു. “അവൻ്റെ ലേഖനങ്ങൾ ഘനവും ഊറ്റവും ഉള്ളവ തന്നേ; ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ എന്നു ചിലർ പറയുന്നുവല്ലോ.” 2 കൊരിന്ത്യർ 10:10.

ടിപിഎം പ്രസംഗകർ അലറാൻ എന്തിനാണ് പറയുന്നത്? അവരുടെ പ്രഭാഷണങ്ങൾ ശ്രോതാക്കൾ പ്രശംസിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. അവരുടെ പ്രസംഗ കഴിവുകൾ പ്രദർശിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു. തീപ്പൊരി പ്രസംഗകൻ എന്ന് വിളിക്കാൻ അവർ ആഗ്രഹിക്കുന്നു. ഈ രീതിയിൽ പ്രശംസ ആഗ്രഹിക്കുന്നവർ, അവരുടെ ശ്വാസകോശങ്ങൾ കീറി അലറുന്നു. യേശു എങ്ങനെ പ്രസംഗിച്ചു? ബൈബിൾ പറയുന്നു, “അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തൻ്റെ ശബ്ദം കേൾപ്പിക്കയുമില്ല. (യെശയ്യാവ്‌ 42:2, മത്തായി 12:16-20).” ആളുകൾ തീപ്പൊരി പ്രാസംഗികൻ എന്ന് വിളിക്കപ്പെടാൻ യേശു പ്രസംഗിച്ചില്ല. അദ്ദേഹം അദ്ദേഹത്തിൻ്റെ നാമത്തിനു വേണ്ടി പ്രവർത്തിച്ചില്ല. എന്നാൽ ഈ വെള്ള ധരിച്ച സന്യാസിമാർ ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളയുന്നവർ ആകുന്നു (അപ്പൊ.പ്രവ. 20:30). അവർ തങ്ങളുടെ പ്രതിഷ്ടയെ മഹിമപ്പെടുത്തി ആക്രോശിക്കുന്നു. ശബ്ദത്തോടെ, ജനങ്ങളുടെ ആകർഷകത്വത്തിലൂടെയും, പൊതുവിശ്വാസം ഉപയോഗിക്കുന്ന വികാരവിചാരങ്ങളിലൂടെയും ആകർഷിക്കപ്പെടുന്നതും “ജഡത്തിൻ്റെ മോഹങ്ങൾ മുഖാന്തരമാണ്” അതുകൊണ്ട് പൗലോസ് പറയുന്നു, “വഴിതെറ്റി നടക്കുന്നവരോടു ഇപ്പോൾ അകന്നുവന്നവരെ ഇവർ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു.” (2 പത്രോസ് 2:18).

ഗുണപാഠം

യേശു തെരുവിൽ കേൾക്കപ്പെടാനായി അലറി വിളിച്ചില്ല. പൗലോസ് പ്രസംഗചാതുര്യ കഴിവുകൾ ഉപയോഗിച്ചില്ല. ജനങ്ങളെ ആകർഷിക്കാൻ ദുഷ്കാമവൃത്തികളുടെ പ്രയോഗം പത്രോസ് വിമർശിച്ചു. വിഡ്ഢികൾക്കിടയിൽ ശബ്ദമുണ്ടാക്കുന്നതിനെക്കാളധികം ജ്ഞാനികളുടെ നടുവിൽ ശാന്തനായിരിക്കുന്നത് നല്ലതെന്ന് ശലോമോൻ പറയുന്നു. എന്നിരുന്നാലും ടിപിഎം പ്രബോധകർ തീപ്പൊരി പ്രസംഗകർ എന്നു വിളിക്കാൻ ആഗ്രഹിക്കുന്നു. ഇത്തരത്തിലുള്ള തന്ത്രങ്ങൾ അവർ നിർത്തട്ടെ.

ഒരു വലിയ ശബ്ദത്തോടെ പിശാചിനെ പുറത്തുചാടിക്കുന്ന വൈചിത്യ്രം?

പ്രഭാഷണത്തിൻ്റെ അവസാനത്തിൽ, ടിപിഎം പാസ്റ്റർ സാധാരണയായി ശ്വാസകോശങ്ങളിൽ നിന്ന് “ഹല്ലെ ……………ലൂയ” എന്ന് ഉച്ചത്തിൽ പറയും. പിന്നീട് വിശ്വാസികൾ “ഹാലേ ……………ലൂയ” എന്ന് ആവർത്തിക്കും. ഇത് നാലഞ്ചു പ്രാവശ്യം തുടരും. ഹല്ലേലൂയ്യ എന്ന വാക്കിൻ്റെ അർഥം അവർക്കറിയാമോ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്? “ഹല്ലേൽ” സ്തുതിയും “യാ” യഹോവ എന്നുമാകുന്നു. അതുകൊണ്ട് ഹല്ലേലൂയ്യ, യഹോവ എന്ന നാമം (യഹോവയെ) സ്തുതിക്കുന്നു എന്നാണ്. നമ്മുടെ ദൈവത്തിനു നന്ദി പറയാനുള്ള ആഗ്രഹം നമ്മുടെ ആത്മാവിൻ്റെ ഉള്ളിൽ നിന്നും ഉയരണമെന്ന് ഞാൻ വിശ്വസിക്കുന്നു. അത് വികാരഭരിതമായ സന്തോഷത്തിൽ നിന്ന് ഉണ്ടാകുന്ന സ്വാഭാവികമായ ഒരു മുഖവുരയായിരിക്കണം. അത് യാന്ത്രികമല്ല. അത് വെറും പ്രദർശനവുമല്ല. ഇത് അധര സേവനം അല്ല. അത്തരം യാന്ത്രികമായ മരിച്ച ആർപ്പുവിളി “ഹൃദയം അകന്നിരിക്കുമ്പോൾ അധരംകൊണ്ടു ദൈവത്തെ സ്തുതിക്കുന്നു” എന്ന് പറയാൻ കഴിയും. എന്തിനാണ് ഹല്ലേലൂയ്യ വളരെ ഉച്ചത്തിൽ വിളിച്ചുപറയുന്നതെന്ന് ഞാൻ പാസ്റ്ററോട് ചോദിക്കുമ്പോൾ, നമ്മൾ എത്രയും കൂടുതൽ ഉച്ചത്തിൽ ഹല്ലേലൂയ്യ പറയുന്നുവോ, പിശാച് അത്രയും കൂടുതൽ ഭയപ്പെടുമെന്ന് അദ്ദേഹം പറയും. “നമ്മൾ ദൈവത്തെ സ്തുതിക്കുന്നത് ശത്രുവിനു ഭയമാണെന്നു” അദ്ദേഹം തുടർന്നു. “അയ്യോ!” ഞാൻ പറഞ്ഞു, “രസകരം!” എൻ്റെ വായനക്കാർ 1 ശമുവേൽ 4 വായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിയമ പെട്ടകം അവരുടെ മദ്ധ്യേ വന്നപ്പോൾ ഇസ്രായേല്യക്കാർ ഉച്ചത്തിൽ ആർപ്പിട്ടു. യഹോവയുടെ നിമയപെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങുംവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആർപ്പിട്ടു (ശമുവേൽ 4: 5). എന്നാൽ അവസാനം എന്താണ് സംഭവിച്ചത്? ഫെലിസ്ത്യർ പട തുടങ്ങിയപ്പോൾ യിസ്രായേൽ തോറ്റു; ഓരോരുത്തൻ താന്താൻ്റെ വീട്ടിലേക്കു ഓടി.

Noisy Gospel of TPM

ഒരിക്കൽ ഒരു പാസ്റ്റർ ആർപ്പിടൽ എങ്ങനെ വിജയം കൊണ്ടുവരും എന്നതിനെപ്പറ്റി പ്രസംഗിച്ചു. യെഹോശാഫാത്തിൻ്റെ ജീവിതത്തിൽ നിന്നുള്ള ഒരു സംഭവം അദ്ദേഹം ഉദ്ധരിച്ചു. ദൈവ ജനം ഒരു പാട്ട് ആനന്ദത്തോടെ എങ്ങനെ പ്രസംഗിക്കുന്നു എന്നതിനെപ്പറ്റി പ്രസംഗിച്ചു. യെഹോശാഫാത്തിൻ്റെ ജീവിതത്തിൽ നിന്നുള്ള ഒരു സംഭവത്തിൽനിന്ന് അദ്ദേഹം ഉദ്ധരിച്ചു. ദൈവജനം സ്തുതിച്ച് ആക്രോശിച്ചപ്പോൾ, ദൈവം മോവാബ്യരെയും അമ്മോന്യരെയും തോൽപിച്ചു എന്ന് ദിനവൃത്താന്തം 20:21 എടുത്ത്‌ അദ്ദേഹം സൂചിപ്പിച്ചു. ഞാൻ അദ്ദേഹത്തിൻ്റെ അംഗീകാരത്തോടെ പൂർണമായി വിയോജിക്കുന്നു. ഈ ടിപിഎം പ്രസംഗകർക്ക് മുഴുവൻ ഭാഗവും എടുക്കുന്നതിന് പകരമായി പാസ്സേജുകൾക്കിടയിൽ വായിക്കുന്ന പ്രവണതയുണ്ട്. മുകളിൽ പറഞ്ഞിരിക്കുന്ന വാഖ്യം വായിച്ചാൽ, അവനിൽ ബലവുമില്ല, ശക്തി, നീതി, വിശുദ്ധി ഒന്നും ഇല്ലെന്ന് യെഹോശാഫാത്ത് സമ്മതിക്കുന്നു. അദ്ദേഹം പറഞ്ഞു,ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.” (2 ദിനവൃത്താന്തം 20:12). അതിനാൽ, അത് സ്തുതിയുടെ ഒച്ചയോ, ശബ്ദത്തിൻ്റെ അലർച്ചയോ, വിശുദ്ധിയുടെ ഏതെങ്കിലും ശബ്ദമോ അല്ല, അത് വിജയിക്കുവാനുള്ള കാരണമെന്ന് നിങ്ങൾക്കറിയാം. താഴ്മ, ഏറ്റുപറച്ചിൽ, ദൈവശക്തിയിൽ പൂർണ്ണമായ വിശ്വാസം എന്നിവ വിജയം നേടികൊടുത്തു. പരീശൻ്റെയും ചുങ്കക്കാരെൻ്റെയും ഉപമ നിങ്ങൾക്ക് ഓർമ്മയുണ്ടോ? ചുങ്കക്കാരൻ ഏറ്റുപറഞ്ഞ അനീതിയും അശുദ്ധിയും ബലഹീനതയും അവൻ്റെ താഴ്മയും ദൈവം അവനെ നീതിമാനായി പ്രഖ്യാപിച്ചു (ലൂക്കോസ് 18). തൻ്റെ വിശുദ്ധിയുടെയും പവിത്രതയുടെയും ആശ്രയം അവൻ പൂർണ്ണമായി വലിച്ചെറിഞ്ഞ്, ദൈവത്തിൻ്റെ നീതി പൂർണ്ണമായി അന്വേഷിച്ചു. വിശ്വാസത്താൽ അവൻ രക്ഷിക്കപ്പെട്ടു. “ഭക്തികെട്ടവൻ” ആണെങ്കിലും, “പ്രവർത്തിക്കാതിരിക്കെ” ദൈവം തന്നെ രക്ഷിക്കുമെന്ന് അവൻ വിശ്വസിച്ചു (റോമാ 4: 5). അവൻ പാപിയാണെങ്കിലും നീതിമാൻമാനായി പ്രഖ്യാപിക്കപ്പെട്ടവനാണ്. ക്രൂശിൽ കള്ളനെക്കുറിച്ചുള്ളതും അതെ കാര്യം ആകുന്നു. കള്ളൻ ഒരു പാപിയായിരുന്നു എങ്കിലും അവൻ പൂർണ്ണമായി യേശുവിൽ വിശ്വസിച്ചു. സ്വന്തം വിശുദ്ധിയിൽ ആശ്രയിക്കാതെ, യേശുവിൻ്റെ ഹിതവും കരുണയും പൂർണമായി അന്വേഷിച്ചു. അതുകൊണ്ട് അവന് പറുദീസയുടെ വാഗ്ദാനം ലഭിച്ചു.

2 ദിനവൃത്താന്തത്തിലേക്ക് വരുമ്പോൾ, ഒരു വലിയ ശബ്ദമോ വിശുദ്ധിയുടെ ബഹളമോ ദൈവിക അഹംഭാവത്തിനു മേൽ എണ്ണ പുരട്ടുന്ന പ്രവർത്തിയോ അല്ല, മറിച്ച് അവരുടെ വിശ്വാസം മോവാബ്യരെയും അമ്മോന്യരെയും തോൽപ്പിക്കുന്നതിൽ സഹായിച്ചു. തിരുവെഴുത്തുകളുടെ അർത്ഥതലങ്ങൾ വളച്ചൊടിക്കുന്ന ഈ വിചിത്രമായ പ്രവണതയാണ് ടിപിഎം പാസ്റ്റർമാർ കാണിക്കുന്നത്, അവരുടെ ആരവം ശത്രുക്കളെ കീഴടക്കുന്ന ശക്തിയാണെന്ന് തെളിയിക്കുന്നതിന് ഇപ്രകാരം ചെയ്യുന്നു. അതുകൊണ്ട് അവർ അലറുകയും അലമ്പുകയും ചെയ്യുന്നു.

മറ്റോരിക്കൽ വേറൊരു പാസ്റ്റർ, ദൈവിക സ്തുതിക്കായി ഉച്ചത്തിൽ ആക്രോശിക്കുമ്പോൾ പിശാചിൻ്റെ മേൽ വിജയം നേടുമെന്ന അവരുടെ അസംബന്ധ വിശ്വാസത്തെ പിന്താങ്ങാനുള്ള ഒരു ബാലിശമായ കാരണമായി ഒരു സംഭവം കാട്ടി. അദ്ദേഹം യെരീഹോ പിടിച്ചടക്കിയ ഉദാഹരണം എടുത്തു. ജനം ഉച്ചത്തിൽ സ്തുതിച്ചുകൊണ്ടു കാഹളം ഊതിയപ്പോൾ യെരീഹോയുടെ മതിലുകൾ ഇടിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ബൈബിൾ അങ്ങനെ പറയുന്നില്ലെന്ന് ഞാൻ പറയുന്നു. മതിലുകൾ ഉടഞ്ഞത് അവരുടെ ആക്രോശത്തിൻ്റെ ഉയർന്ന ശബ്ദം മൂലമല്ല. (ശത്രുക്കളുടെമേൽ അവർ വിജയം പ്രാപിച്ചില്ല). അവരുടെ വിശ്വാസം മൂലം അവർക്ക് വിജയം ലഭിച്ചു. അത് സ്വയ നീതി/വിശുദ്ധി/പ്രതിഷ്ട എന്നിവ നിഷേധിച്ച് പൂർണമായ പ്രത്യാശയും ദൈവ നീതിയിലുള്ള വിശ്വാസത്താലും നേടിയത് പിശാചിൻ്റെ മേലിലുള്ള പ്രതീകാത്മകമായ വിജയം ആയിരുന്നു (റോമർ 4: 5). അതുകൊണ്ട് ബൈബിൾ പറയുന്നു, “വിശ്വാസത്താൽ അവർ ഏഴു ദിവസം ചുറ്റിനടന്നപ്പോൾ യെരീഹോമതിൽ ഇടിഞ്ഞുവീണു.” (എബ്രായർ 11:30). അത്ഭുതങ്ങൾ ചെയ്യുന്നവൻ എന്ന് ദൈവത്തിൽ വിശ്വസിക്കുന്നതുകൊണ്ട് വിജയം വരിക്കത്തില്ല, മറിച്ച് ഒരു പ്രവൃത്തിയും ചെയ്യാതെ അന്തിമ ന്യായവിധി ഒഴിവാക്കാനാകുന്നവൻ എന്ന ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്താൽ വിജയം ലഭിക്കുന്നു (ആരോപണ നീതി). നാം യേശു ക്രൂശിൽ ചെയ്ത പ്രവൃത്തികളാൽ വിജയിക്കുന്നു. അല്ലാതെ ഇത് ഉച്ചത്തിലുള്ള ഹല്ലെലുയ്യ സ്തുതിക്കുന്നതിനാലല്ല.

ഗുണപാഠം

1 ശമുവേൽ 4 ൽ നിന്ന്, വളരെ ഉച്ചത്തിൽ നാം ദൈവത്തെ സ്തുതിക്കുമ്പോൾ നമുക്ക് നമ്മുടെ ആത്മാവിൻ്റെ ശത്രുവിനെ തോല്പിക്കാൻ കഴിയില്ല. യോശുവ യെരീഹോ പിടിച്ചടക്കിയതും മോവാബ്യർ, അമോര്യർ എന്നിവരുടെമേൽ യെഹോശാഫാത്ത്‌ നേടിയ വിജയവും ദൈവത്തെ വളരെ ഉച്ചത്തിൽ സ്തുതിച്ചുകൊണ്ടല്ല. കാരണം, അവരുടെ വിശ്വാസത്താൽ യോശുവയും യെഹോശാഫാത്തും ശത്രുക്കളുടെ മേൽ വിജയം നേടി. വീണ്ടെടുപ്പിൻ്റെ ഏക പ്രത്യാശയും നിത്യനരകത്തിൽ നിന്നും രക്ഷപെടാനുള്ള ഏക മാർഗ്ഗവും ദൈവത്തിലുള്ള വിശ്വാസം മാത്രമാകുന്നു. എന്നാൽ, ടിപിഎമ്മിൻ്റെ വക്രതയുള്ള ദൈവശാസ്ത്രം നിങ്ങളെ തെറ്റിലേക്ക്‌ നയിക്കും.

മാനസ്സീകമായ നാശനഷ്ടങ്ങൾ

ഉച്ചത്തിലുള്ള ശബ്ദത്തിൻ്റെ തുടർച്ചയായുള്ള സാന്നിധ്യം കാലക്രമേണ നമ്മുടെ ശരീരത്തിൽ നിരവധി ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കും. തുടക്കത്തിൽ ടിപിഎം മീറ്റിംഗുകളിൽ പങ്കെടുക്കുന്നത് വളരെ ദോഷകരമായി തോന്നുകയില്ല. എന്നാൽ കാലക്രമേണ നിങ്ങളുടെ ജീവിതത്തിൻ്റെ ഗുണനിലവാരം കുറയും. ടിപിഎം സഭയിൽ ഞായറാഴ്ച മീറ്റിങ്ങിൽ പങ്കെടുത്തശേഷം നിങ്ങളുടെ വീടുകളിലേക്ക് മടങ്ങി വരുമ്പോൾ എത്ര ആശ്വാസം തോന്നുന്നുവെന്ന് സ്വയം നിരീക്ഷിക്കുക. ടിപിഎമ്മിൻ്റെ പ്രക്ഷുബ്ധമായ ലോകത്തിൽ പതിവായി പങ്കെടുക്കുന്നതു മൂലമുള്ള ചില ദോഷകരമായ ഫലങ്ങൾ താഴെ ചേർക്കുന്നു.

  • ഉച്ച ശബ്ദത്തിന് വിധേയമാകുന്നത് നിങ്ങളെ മാനസ്സീകമായി ഊമനാക്കും. നിങ്ങളുടെ ചിന്താപ്രാപ്തി ഇല്ലാതാക്കാൻ അത് കാരണമാകും. ടിപിഎം മനുഷ്യദൈവങ്ങൾക്ക് ഇത്രയധികം അന്ധ വിശ്വാസികളുള്ളതിൽ അതിശയപ്പെടാനൊന്നുമില്ല.
  • ചിലർക്ക് മൈഗ്രെയിനുകൾ ഉണ്ടാകാം. പലർക്കും ഉറക്കക്കുറവ് ഉണ്ടാകും.
  • ഉയർന്ന രക്തസമ്മർദ്ദം, ആക്രമണാത്മക സ്വഭാവം, കോപം എന്നിവയിൽ നിങ്ങളെ എത്തിക്കുന്നു (പരിണിതഫലം ഉടനെ പ്രത്യക്ഷപ്പെടുന്നില്ല, പക്ഷേ കാലക്രമേണ).

അവസാന വാക്കുകൾ : പ്രിയ സഹോദരീ സഹോദരന്മാരേ, ഞങ്ങൾ ദൈവത്തെ ഉച്ചത്തിൽ സ്തുതിക്കരുതെന്ന് പറയുന്നുണ്ടോ? ഇല്ല! ഞങ്ങൾ അത് പറയുന്നില്ല! സങ്കീർത്തനക്കാരൻ പറയുന്നു:നിൻ്റെ പുരോഹിതന്മാർ നീതി ധരിക്കയും നിൻ്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ.” (സങ്കീർത്തനം 132: 9). “നമ്മുടെ സന്തോഷം, അടുത്തുള്ളവരായ ആളുകൾക്ക് പ്രശ്നവും മറ്റുള്ളവർക്ക് ബുദ്ധിമുട്ടിനും കരണമാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. മൂഢന്മാരെ ഭരിക്കുന്നവൻ്റെ അലർച്ചയുടെ ശബ്ദത്തെക്കാൾ ജ്ഞാനിയുടെ മൃദുലമായ സംസാരം കൂടുതൽ അംഗീകരിക്കപ്പെടുന്നു. സമതുലിതമായ ഒരു വീക്ഷണം താഴെ ചേർക്കുന്നു.

അലർച്ച അംഗീകരിക്കുന്നു അലർച്ച അംഗീകരിക്കുന്നില്ല
വിശ്വാസികൾക്ക് : നിങ്ങൾ യഥാർത്ഥത്തിൽ സന്തോഷം അനുഭവിക്കുമ്പോൾ ദൈവത്തെ സ്തുതിക്കുക (ഉദാഹരണം: സങ്കീർത്തനം 132: 9). അത് സന്തോഷത്തിൻ്റെ പെട്ടെന്നുള്ള ഒരു പ്രകടനമാണ്. വിശ്വാസികൾക്ക് : പാസ്റ്റർമാർ ഉച്ചത്തിൽ ആക്രോശിക്കാൻ പറഞ്ഞതുകൊണ്ട് ഇത് വെറും യാന്ത്രികവും അധരസേവയും ആകരുത്. നിങ്ങളുടെ ആർപ്പുവിളിക്കോ ശബ്ദത്തിനോ യാതൊരു ശക്തിയുമില്ല. “സാത്താൻ ഭയക്കുന്നത് ആടുകളെയല്ല, ഇടയൻ്റെ സാന്നിധ്യമാണ്.” (എ.ഡബ്ല്യു.ടോസർ എഴുതിയ അത്ഭുതകരമായ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
പ്രഭാഷകരോട് : ഇടക്കിടെയുള്ള പൊട്ടിത്തെറി കുഴപ്പമില്ല. പ്രഭാഷകരോട് : ആളുകളെ ആകർഷിക്കാൻ വികാരതീവ്രമാകുന്നത് തെറ്റാണ്. ഒരാൾ ആടിനെ യേശുവിലേക്ക്  ആകർഷിക്കണം, സ്വന്തത്തിലേക്ക് അല്ല. ഒരാൾ പരിശുദ്ധാത്മാവിൻ്റെ ശക്തിയിൽ ആശ്രയിക്കണം, നിങ്ങളുടെ തൊണ്ടയുടെ കഴിവിൽ അല്ല.
പ്രസംഗരോട് : ജനക്കൂട്ടം വലിയ ശബ്ദം ആവശ്യപ്പെടുമ്പോൾ അവസാനത്തെ വരിയിൽ ഇരിക്കുന്നവർക്ക് കേൾക്കാൻ കഴിയില്ല. അകത്തിരിക്കുന്നവർ മാത്രം കേൾക്കത്തക്ക വിധത്തിൽ ശബ്ദം ക്രമീകരിക്കണം. പ്രസംഗരോട് : നിങ്ങൾ 100 ആളുകൾ മാത്രമുള്ള ഒരു ചെറിയ സംഘത്തോട് സംസാരിക്കുമ്പോൾ പുൽപിറ്റിൽ നിന്നും 100 മീറ്റർ  ദൂരം വരെ കേൾക്കത്തക്കവിധം ഉച്ചഭാഷിണിയിൽ കൂടി ശബ്ദമുണ്ടാക്കുന്നത് മണ്ടത്തരവും നിഷ്ക്രിയാവസ്ഥയുമാകുന്നു. ഫെയിത് ഹോമിന് ചുറ്റും താമസിക്കുന്നവരെ നിങ്ങൾ എന്തിനു കഷ്ടപ്പെടുത്തുന്നു?

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

One Reply to “ടിപിഎമ്മിലെ ശബ്ദ കോലാഹല സുവിശേഷം”

  1. ഇത് വളരെ സത്യമാണ്. ടിപിഎം വിശ്വാസികളും വേലക്കാരും ചിന്തിക്കുന്നത് എത്രയും കൂടുതൽ ശബ്ദം അത്രയും കൂടുതൽ കൃപ. അവർ എന്താണ് സംസാരിക്കുന്നതെന്ന് അവർക്കു തന്നെ അറിയത്തില്ല, ഒന്നാതരം സാത്താന്റെ കൂട്ടം. ഈ ദീപിനെത്തു പറ്റി? കാണുന്നില്ലല്ലോ? ടിപിഎം പിശാചിന്റെ കൂട്ടം ആണെന്ന് മനസ്സിലായി കാണും.

Leave a Reply

Your email address will not be published. Required fields are marked *