ഒരു ടിപിഎം സെൻറ്റെർ പാസ്റ്റർക്കുള്ള ചില അടിസ്ഥാന പാഠങ്ങൾ

ടിപിഎമ്മിൽ ചേരുന്ന ജനങ്ങളുടെ എണ്ണം ടിപിഎമ്മിൻ്റെ ആധികാരികതയെക്കുറിച്ചുള്ള ദൈവത്തിൻ്റെ തെളിവാണെന്നാണ് ചിന്തിക്കുന്നത് ടിപിഎം ചീഫ് പാസ്റ്റർമാരുടെ മിഥ്യയാകുന്നു. നിങ്ങൾ ഒരു പുഴുക്കൂട്ടിൽ ആണെങ്കിൽ ഇതു സംഭവിക്കും. ഓസ്ട്രേലിയയിൽ നിന്നുള്ള പാസ്റ്റർ റോബിൻ ഈ യുക്തിയോട് യാതൊരു പശ്ചാത്താപവും ഇല്ലാതെ യോജിക്കുന്നു. ഇത്തരം ആളുകൾക്ക് ചില യഥാർഥ ഷോക്ക് ചികിത്സ (SHOCK TREATMENT) ആവശ്യമാണ്.

യേശുവിനെ കുറിച്ച് സ്നാപക യോഹന്നാന് സംശയം തോന്നിയപ്പോൾ യേശുവിനെപ്പറ്റി ഒരു സ്ഥിരീകരണം ലഭിക്കാൻ ദൂതന്മാരെ അയയ്ക്കുന്നു. യേശു എങ്ങനെയാണ് സംശയം ദുരീകരിച്ചതെന്നു നിങ്ങൾക്ക് അറിയാമോ?

ലൂക്കോസ് 7:21-22, “ആ നാഴികയിൽ അവൻ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൗഖ്യമാക്കുകയും പല കുരുടന്മാർക്കു കാഴ്ച നല്കുകയും ചെയ്തിട്ടു അവരോടു: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്‌ക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.”

മേൽപ്പറഞ്ഞ വാക്യങ്ങൾ നിങ്ങൾ വിശകലനം ചെയ്യുമ്പോൾ, കുരുടർ കാഴ്ച പ്രാപിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ സൗഖ്യമാകുന്നു, ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്‌ക്കുന്നു തുടങ്ങി പല തെളിവുകളും കൊടുക്കുന്നു. ടിപിഎമ്മിലെ എൻ്റെ ജീവിതത്തിലെ നീണ്ട ചരിത്രത്തിൽ, അവരുടെ ദൈവീക രോഗശാന്തി യോഗങ്ങളിൽ ഇതുപോലുള്ള കാര്യങ്ങൾ ഒരിക്കലും കാണുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല. യേശു അവരുടെ മധ്യത്തിൽ ഇല്ലെന്ന് ജനങ്ങൾക്ക് ഇതിലും കൂടുതൽ വ്യക്തമായ തെളിവിൻ്റെ ആവശ്യം എന്ത്? വാസ്തവത്തിൽ, ടി.പി.എം ശുശ്രുഷകന്മാർ മുഖേനയുള്ള അവരുടെ സൗഖ്യം, ചെന്നൈ അന്താരാഷ്ട്ര കൺവെൻഷൻ (കൺവെൻഷൻ മീറ്റിംഗ്) സ്റ്റേജിൽ സാക്ഷ്യപ്പെടുത്തുന്ന ആളുകളെ എനിക്ക് അറിയാം. പിന്നീട്, ഈ ജനങ്ങൾ തങ്ങൾ സുഖംപ്രാപിച്ചില്ലെന്ന് സമ്മതിച്ചു എങ്കിലും, അവരുടെ പ്രഖ്യാപനത്തിൻ്റെ ഫലമായി അവർ സുഖപ്പെടുമെന്ന് ചില പ്രത്യാശയുടെമേൽ സാക്ഷ്യം നൽകിയെന്ന് പറഞ്ഞു.

അദ്ദേഹത്തിൻ്റെ ഉരിയാട്ടം കേൾക്കാൻ വരുന്ന ജനക്കൂട്ടത്തെ കാണുമ്പോൾ സ്റ്റീഫൻ ഒൻപതാം മേഘത്തിൽ കയറുമെന്നു എനിക്ക് നല്ല ഉറപ്പുണ്ട്. മരണശേഷം ഞാൻ വഞ്ചിക്കപ്പെട്ടു എന്ന് അദ്ദേഹം ദുഃഖത്തോടെ മനസ്സിലാക്കും. സ്റ്റീഫൻ്റെ മിഥ്യ മനസ്സിലാക്കിയ ഓസ്ട്രേലിയയിലെ ഒരു വിശ്വാസിയുടെ കത്ത് നോക്കാം. രചയിതാവിൻ്റെ അനുമതിയോടെ കാര്യങ്ങൾ വ്യക്തമാക്കാനായി ചില ചെറിയ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്.


പ്രിയ പാസ്റ്റർ റോബിൻ ജോഷുവ,

PRAISE THE LORD,

ഞങ്ങളുമായി ഏതാനും ആഴ്ചകൾക്കുമുമ്പുള്ള സംഭാഷണത്തിൽ, ടിപിഎം ഉപദേശങ്ങ ളെക്കുറിച്ച് ചർച്ച ചെയ്യാമെന്നു നിങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. ഞാൻ പല തവണ (30+ പ്രാവശ്യം) ടിപിഎം ഹെഡ്ക്വാർട്ടേഴ്സിലേക്ക് എഴുതിയിട്ടുണ്ട്, എന്നാൽ ഒന്നിനും മറുപടി കിട്ടിയിട്ടില്ല. ഏതാനും ആഴ്ചകൾക്കുമുമ്പ് ഞാൻ ടിപിഎമ്മിലെ വേലക്കാർക്കെതിരല്ല എന്ന് സൂചിപ്പിച്ചിരുന്നു, എന്നാൽ ഞാൻ ടിപിഎം ഉപദേശങ്ങളെ കുറിച്ചുള്ള എൻ്റെ ചോദ്യ ങ്ങളും സംശയങ്ങളും ഉയർത്തുന്നു. താങ്കളുടെ സിദ്ധാന്തങ്ങൾ വക്രതയാണെന്നും, “ഉപ ദേശ പുസ്തകങ്ങൾ” എന്ന് വിളിക്കപ്പെടുന്നവയുടെ സഹായത്തോടെ പ്രചരിപ്പിക്കപ്പെടുന്നു വെന്നും ഞാൻ തെളിയിക്കാം.

Some basic lessons to a TPM Center Pastor

ടിപിഎമ്മിൻ്റെ ചീഫ് പാസ്റ്ററിൽ നിന്ന് ഒരു പ്രത്യേ ക ഉത്തരവ് ഇന്ന് നിങ്ങൾക്ക് ലഭിച്ചുവെന്നും, അത നുസരിച്ചു ഈ വിഷയത്തെക്കുറിച്ച് എന്നോട് സം സാരിക്കുകയോ ഇടപെടുകയോ ചെയ്യരുതെന്നും ഞാൻ നിങ്ങളിൽ നിന്നും ഇന്ന് മനസ്സിലാക്കി. ഇന്നത്തെ ചർച്ചയിൽ പറഞ്ഞതുപോലെ, പാസ്റ്റർ എൻ. സ്റ്റീഫൻ ടിപിഎമ്മിൽ ചേരുന്ന ആളുകളുടെ എണ്ണം കണ്ട് ദൈവിക സത്യം സ്ഥാപിതമാണെന്ന മിഥ്യാധാരണയിലാകുന്നു. എൻസിപിസി / TPM / എൻടിസി (മത്തായി 7:13) യിൽ ചേരുന്ന ആളുക ളുടെ എണ്ണത്തെ ആശ്രയിച്ചല്ല ദൈവീക സത്യം. വാസ്തവത്തിൽ, അത് മറ്റൊരു വഴിയാകുന്നു. നോഹ, ഏലിയാവ്, യിരെമ്യാവ്, യെശയ്യാവ്, യേശു, മുതലായവരുടെ എല്ലാ ചരിത്രവും ചെറിയ കൂട്ടായ്മ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നുവെന്ന് മനസ്സിലാക്കുക. മറ്റു പല സംഘ ടനകളും അവരോടൊപ്പം ചേരുന്ന വളരെ വലിയ കൂട്ടത്തെ പറ്റി പ്രശംസിക്കാറുണ്ട്. ഇസ്ലാം, അമൃതാനന്ദമയി മഠം, ശബരിമല മുതലായവ നോക്കുക.  അവരോടൊപ്പം TPM താരതമ്യം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

ടിപിഎമ്മിൻ്റെ അനുസരണമുള്ള ഒരു വേലക്കാരനെന്ന നിലയിൽ, നിങ്ങളുടെ ദയനീയ അവസ്ഥ ഞാൻ മനസ്സിലാക്കുന്നു, ഈ മിഷനിൽ നടക്കുന്ന നിയമവിരുദ്ധവും അധാർമികവുമായ കാര്യങ്ങൾ ക്കെതിരെ നിങ്ങൾക്ക് വായ്‌ തുറക്കാൻ കഴിയില്ല. അത് ശരിയായ മനോഭാവമാണോ?

നമുക്ക് ഗലാത്യർ 2:11-14 പരിശോധിക്കാം, ഭക്തികെട്ട തത്വത്തെ എതിർക്കാൻ പൗലോസ് പത്രോസിനെതിരെ വാദിച്ചില്ലയോ?

“ചീഫ് പാസ്റ്റർ” ആകാനുള്ള അവസരം ലഭിക്കുകയാണെങ്കിൽ പൂർണ്ണമായും തെറ്റായ ഇപ്പോഴുള്ള ഈ അടിസ്ഥാന ഉപദേശങ്ങളുടെ തൊലി പൊളിച്ചു തകർക്കുമെന്ന് ഒരിക്കൽ എന്നോട് പറഞ്ഞ ഒരു സെൻറ്റർ പാസ്റ്ററിനെ എനിക്കറിയാം. ഈ ഉപദേശങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്. നമ്മുടെ ഉപദേശങ്ങളും പഠിപ്പിക്കലുകളും വളരെ വിപരീതമായതാണെന്ന കാര്യത്തിൽ അനേകം വിശ്വാസികൾ എന്നോടു യോജിക്കുമെന്നും എനിക്കറിയാം. യോഹന്നാൻ 12:42-44 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ അത് പ്രഖ്യാപിക്കാൻ അവർക്ക് ഭയമാകുന്നു.

ടിപിഎമ്മിൻ്റെ തലവനായ ഒരു മനുഷ്യനെ പ്രീണിപ്പിക്കാൻ 1 പത്രോസ് 3:15 നിരസിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നത് ഞാൻ കാണുന്നു. (ഗലാത്യർ 1:10, അപ്പോസ്തല പ്രവൃത്തികൾ 5:29, യോഹന്നാൻ 12:43, യോഹന്നാൻ 5:41). പക്ഷെ എനിക്ക് അത്തരം ഭയമോ കടപ്പാടോ ഇല്ല. അതുകൊണ്ട് ക്രിസ്തുവിൻ്റെ ഒരു താഴ്ന്ന വിശ്വാസിയോട് സംസാരിക്കാനായി ഉന്നത സ്ഥാനത്തുനിന്ന് ഇറങ്ങിവന്നാൽ, ടിപിഎം ചീഫ് പാസ്റ്റർ ഉൾപ്പെടെയുള്ള എല്ലാവരോടും ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു. എൻ്റെ നിത്യ ഭവനത്തിലേക്കു പോകാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു. എന്നാൽ അതിനുമുമ്പേ നിങ്ങളുടെയും ടിപിഎം മേധാവിത്വത്തിൻ്റെ ശ്രദ്ധയും ഞാൻ ക്ഷണിക്കുന്നു. ടിപിഎം ഉപദേശങ്ങൾ നമ്മളുടെ ഒരു മുൻ ചീഫ് പാസ്റ്ററുടെ സങ്കല്പത്തിൽ നിന്നും ഉടലെടുത്ത സ്വപ്നവും അനുമാനവും അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാകുന്നു.

ഇപ്പോൾ സത്യം മനസ്സിലാക്കാൻ സാധിക്കാത്ത വിധം ടിപിഎം ചീഫ് പാസ്റ്ററുടെ ചെവി അടഞ്ഞിരിക്കുന്നു (സദൃശവാക്യങ്ങൾ 12: 1,15). മത്തായി 23: 8 അനുസരിച്ച്, എല്ലാവരും സഹോദരന്മാരും, വ്യത്യസ്തമായ ചുമതലകൾ നിർവഹിക്കുന്നവരുമാണെന്നു ഒരിക്കലും ചിന്തിക്കാതെ എല്ലാവരേക്കാളും താൻ സുപ്പീരിയർ ആയി അദ്ദേഹം കരുതുന്നു. അവസാനത്തെ ന്യായവിധിയിൽ എൻ്റെ കത്ത് നിങ്ങൾക്കും മറ്റനേകർക്കും എതിരായി നിൽക്കുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്, കാരണം നിങ്ങൾ ആളുകളെ തെറ്റായ ഉപദേശങ്ങളിലേക്ക് നയിക്കുന്നു.

ബൈബിളിലെ കല്പനകൾ, യേശുവിൻ്റെ ഉപദേശങ്ങൾ, അപ്പോസ്തലന്മാരുടെ ഉപദേശങ്ങൾ എന്നിവ നാം പ്രമാണിക്കണമോ? അതോ ഒരു സ്വപ്നത്തിൽ നിന്നും ഉടലെടുത്ത മിഥ്യയും തീർത്തും അടിസ്ഥാനരഹിതമായ ഒരു പാരമ്പര്യം പ്രമാണിക്കണമോ?

വളരെ അടുത്തിടെ ഞാൻ ബൈബിളിനെ അടിസ്ഥാനമാക്കാതെ, ടി പി എം പ്രസിദ്ധീകരണങ്ങൾ (47 ഉപദേശ പുസ്തകങ്ങൾ) അടിസ്ഥാനമാക്കി ടിപിഎം ഉപദേശങ്ങൾ സംബന്ധിച്ച് ദുബായിലെ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു ടിപിഎം കൺവെൻഷൻ പ്രാസംഗികനെ പറ്റി കേട്ടിരുന്നു. ചീഫ് പാസ്റ്റർമാരുടെ നികൃഷ്ടമായ അംഗീകാരത്തോടെയാണ് ഇത് നടന്നതെന്ന് ഞാൻ കരുതുന്നു. മുൻ ടിപിഎം ചീഫ് പാസ്റ്റർ (എ സി തോമസ്) മരിച്ചപ്പോൾ യേശുവിൻ്റെ മുഖം കാണാതെ അദ്ദേഹം സംഘടന സ്ഥാപകൻ്റെ മുഖം കണ്ടു. എന്ത് അധഃപതിച്ച രംഗം? ഇടതു കൈയും വലതു കൈയും അറിയാത്ത നിനെവേ ജനതയെപ്പോലെ, ടിപിഎമ്മിലെ പാവപ്പെട്ട വിശ്വാസികൾക്ക് ഏതുതരം ഉപദേശവും അനുയോജ്യമാകുന്നു. ഈ അപകടകരമായ ഉപദേശങ്ങൾ തിരുവെഴുത്തുകൾ ഉപയോഗിച്ച് അവർ ഒരിക്കലും പരിശോധിക്കുകയില്ല. ബെരോവയിലെ വിശ്വാസികളെപ്പോലെ അവർ ചെയ്തിരുന്നെങ്കിൽ (അപ്പൊ.പ്രവ. 17:11) ഈ ഓടി മറയുന്ന ട്രെയിൻ നിർത്താമായിരുന്നു.

നിങ്ങൾക്കും പ്രിയപ്പെട്ട ചീഫ് പാസ്റ്റർമാർക്കും എൻ്റെ ലളിതമായ ചോദ്യം ഇതാകുന്നു

നിങ്ങൾ സത്യം എന്തിന് ഭയപ്പെടുന്നു? തിരുവെഴുത്തുകൾ ഉപയോഗിച്ച് നിങ്ങളുടെ പഠിപ്പിക്കലുകൾ തെളിയിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, 1 പത്രോസ് 3:15 നിങ്ങൾക്ക് എങ്ങനെ കാണാൻ കഴിയും?

നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.

നിങ്ങളുടെ ഉപദേശങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവയിൽ ചിലത് വഴിതെറ്റിക്കുന്നതും വിചിത്രവുമാണെന്ന്‌ ഞാൻ പറയുന്നതുകൊണ്ട് നിങ്ങളും ചീഫ് പാസ്റ്റർമാരും എന്നോട് എന്തിനാണ് ദേഷ്യപ്പെടുന്നത്? ഞാൻ ശരിയല്ലേ?

എൻ്റെ വാദഗതികളിൽ ഏതെങ്കിലും, ചീഫ് പാസ്റ്റർമാരുടെയും മറ്റു പലരുടെയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ട്, ആരെങ്കിലും അത് തെറ്റാണെന്ന് തെളിയിക്കുകയാണെങ്കിൽ, ഞാൻ ഈ നിമിഷം തന്നെ ഇത് നിർത്തും … കീഴടങ്ങുകയും ചെയ്യും. എന്നാൽ ഇപ്പോൾ നമ്മുടെ ചീഫ് പാസ്റ്റർമാരുടെ ഉപദേശങ്ങൾ ഒരു തരത്തിലുള്ള സാമൂഹിക ബഹിഷ്കരിക്കലും തമാശയുമാകുന്നു. അത്തരമൊരു മനോഭാവം ഒടുവിൽ എനിക്ക് ശരിയെന്നു തോന്നുന്ന എല്ലായിടത്തും സംസാരിക്കാനും പഠിപ്പിക്കാനും ബൈബിൾ സത്യങ്ങൾ പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്നു. PRAISE THE LORD.

റോമർ 12: 3-10, മത്തായി 5:22 തുടങ്ങിയ കാര്യങ്ങൾ ഒരിക്കലെങ്കിലും അവർ  മനസ്സിലാക്കിയിരുന്നെങ്കിൽ? അവർ ഇതുപോലെ പെരുമാറില്ലായിരുന്നു. അവരുടെ സ്വന്തമായ ഉപദേശങ്ങളെ കുറിച്ച് വേദപുസ്തക അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനു പകരം ഞാൻ അവർക്ക് എന്തു തെറ്റു ചെയ്തു? തങ്ങളുടെ ഉപദേശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്ത നിലയിലുള്ളവർ, ഈ പറയപ്പെടുന്ന അപ്പോസ്തലന്മാർ ഏതു തരത്തിൽ ഉള്ളവർ ആകുന്നു?

തീർച്ചയായും നിങ്ങൾക്ക് എന്നെ അവഗണിക്കുകയോ തുച്ഛീകരിക്കുകയോ ചെയ്യാം .. .. പരീശന്മാർ ചെയ്ത അതേ കാര്യം. എന്നാൽ, പിന്നീടൊരിക്കൽ, മനുഷ്യ മുഖമോ ബഹുമാനമോ അന്വേഷിക്കുന്നതിന് പകരം സത്യസന്ധമായി നിലകൊള്ളുന്ന മനുഷ്യരെ ദൈവം ഉയർത്തുമെന്ന് എനിക്കുറപ്പുണ്ട്. അത് ആമോസ് 8:11 പോലെയുള്ള ഉണർവ് ആയിരിക്കും.

നിങ്ങളുടെ കാരുണ്യത്തിനു നന്ദി.

തോമസ് മത്തായി

ഓസ്ട്രേലിയ

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

2 Replies to “ഒരു ടിപിഎം സെൻറ്റെർ പാസ്റ്റർക്കുള്ള ചില അടിസ്ഥാന പാഠങ്ങൾ”

  1. “കൂടിവന്ന പാപികളും,
    കുറ്റം പറയുന്ന പരീശന്മാരും,”
    എന്നാൽ
    “തേടിനടന്നവൻ” സന്തോഷിക്കുന്നത് ഒന്നിനെക്കുറിച്ചുമാത്രം!!

    Luk 15:1-7ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേള്‍പ്പാന്‍ അവന്റെ അടുക്കല്‍ വന്നു 2ഇവന്‍ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു. 3 അവരോടു അവന്‍ ഈ ഉപമ പറഞ്ഞു 4നിങ്ങളില്‍ ഒരു ആള്‍ക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതില്‍ ഒന്നു കാണാതെ പോയാല്‍ അവന്‍ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയില്‍ വിട്ടേച്ചു. ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ? 5 കണ്ടു കിട്ടിയാല്‍ സന്തോഷിച്ചു ചുമലില്‍ എടുത്തു വീട്ടില്‍ വന്നു സ്നേഹിതന്മാരെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി 6 കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിന്‍ എന്നു അവരോടു പറയും. 7 അങ്ങനെ തന്നേ മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാള്‍ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വര്‍ഗ്ഗത്തില്‍ അധികം സന്തോഷം ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു..

    മാനസാന്തരപ്പെടാത്തവരുമുണ്ടോ!!!
    Jer 13:23 കൂശ്യന്നു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാന്‍ കഴിയുമോ? എന്നാല്‍ ദോഷം ചെയ്‍വാന്‍ ശീലിച്ചിരിക്കുന്ന നിങ്ങള്‍ക്കും നന്മ ചെയ്‍വാന്‍ കഴിയും.

    പരസ്പരം ഇവർ! ഫലമോ!!
    Isa 9:19-21സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു; ജനവും തീക്കു ഇരയായിരിക്കുന്നു; ഒരുത്തനും തന്റെ സഹോദരനെ ആദരിക്കുന്നില്ല. 20 ഒരുത്തന്‍ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തിവരികയുമില്ല; ഔരോരുത്തന്‍ താന്താന്റെ ഭുജത്തിന്റെ മാംസം തിന്നുകളയുന്നു. 21 മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നേ; അവര്‍ ഇരുവരും യെഹൂദെക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.

    1. 1 പത്രോസ് 3:15, “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.”

      മത്തായി 6:7, നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *