ഞങ്ങളുടെ ലേഖനങ്ങളിൽ പല സമയത്തും മണലിനടിയിൽ തല താഴ്ത്തുന്ന ടിപിഎം പാസ്റ്റർമാരുടെ വിഷയം ഉയർത്തിക്കാട്ടിയിട്ടുണ്ട്. വിശ്വാസികൾ ഉയർത്തുന്ന ന്യായമായ ചോദ്യങ്ങൾ അവർ തള്ളിക്കളയുന്നു. അവസാനം, ചോദ്യങ്ങൾ മരിക്കുമെന്ന് അവർ ചിന്തിക്കുന്നു. ശരി, എനിക്ക് നിങ്ങൾക്കൊരു വാർത്തയുണ്ട്. ഞങ്ങൾ ഇവിടെ ആ ചോദ്യങ്ങൾ മരിക്കുവാൻ അനുവദിക്കുകയില്ല. ആ ചോദ്യങ്ങൾ കൂടുതൽ വായിക്കുകയും പ്രസിദ്ധമാക്കുകയും ചെയ്യുമെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു. സ്വന്തം സഭയിൽ സംഭവിച്ച പല സംഭവങ്ങളും കണ്ട് നിരാശയായ നമ്മുടെ വായനക്കാരിൽ ഒരാളിൽ നിന്നും ലഭിച്ച ഒരു കത്ത് ഞങ്ങളുടെ പക്കലുണ്ട്. സഹോദരിയുടെ അഭ്യർഥന പ്രകാരം ഞങ്ങൾ അവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നു.
നിങ്ങൾ ഒരു സഹോദരിയോ, സഹോദരനോ, അമ്മയോ, പിതാവോ, മുത്തശ്ശിയോ, മുത്തച്ഛനോ ആരാണെന്ന് എനിക്കറിയില്ല. എന്നാൽ ഏതാനും ദിവസം കഴിഞ്ഞ് ഞാനും എൻ്റെ അമ്മയും സഭയില്ലാത്തവരായി തീരും എന്ന് ഞാൻ നിങ്ങളോടു പറയട്ടെ, നിർഭാഗ്യവശാൽ ഒരു കൾട്ടിൻ്റെ അംഗങ്ങൾ ആയതിനാൽ ഞങ്ങൾ സഭയില്ലാത്തവരായി തീരും. എൻ്റെ ക്രിസ്തീയ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മറ്റ് സമുദായ പാസ്റ്റർമ്മാർക്ക് വരെ ഞാൻ ടിപിഎം ഉപദേശ പുസ്തകങ്ങൾ വിതരണം ചെയ്യുമായിരുന്നു. എൻ്റെ അവസ്ഥ കണ്ടശേഷം അവർ ഇപ്പോൾ എന്നെ നോക്കി ചിരിക്കും. കൂടുതലായി, ദൈവം അനുവദിച്ചാൽ, ഈ ഞായറാഴ്ച ഞാൻ സണ്ടേ സ്കൂൾ ശുശ്രുഷ വിടാൻ പോകുകയാണ്. ഞാൻ ഇപ്പോൾ ഒരു ടിപിഎം തീവ്രവാദിയായ എൻ്റെ അമ്മാവന് നിങ്ങളുടെ ലേഖനങ്ങൾ നല്കാൻ പോകുന്നു. അതിനു ശേഷം എന്തു സംഭവിക്കുമെന്ന് എനിക്ക് അറിയില്ല. ദൈവഹിതമെങ്കിൽ, എൻ്റെ സംസ്ഥാനത്തിലെ എല്ലാ പ്രാദേശിക ടിപിഎം സഭകളിലും നിങ്ങളുടെ ലേഖനങ്ങളെ ഞാൻ പ്രചരിപ്പിക്കും.
പാസ്റ്റർ A****. ക്ക് ഞാൻ അയച്ച ഒരു സന്ദേശം താഴെ ചേർക്കുന്നു. എനിക്കറിയാവുന്നട ത്തോളം, അദ്ദേഹം ഒരു നല്ല വ്യക്തിയാണ്, സന്ദേശങ്ങൾക്ക് മറുപടി നൽകാറുണ്ട്. എന്നാൽ ഈ സമയം അദ്ദേഹം അത് ചെയ്തില്ല. ഒന്നുകിൽ അദ്ദേഹം പ്രയാസത്തിലായി രിക്കാം, അല്ലെങ്കിൽ ടിപിഎം യേശു മറുപടി പറയാൻ അനുവദിച്ചു കാണുകയില്ല.
പ്രിയ പാസ്റ്റർ,
യഥാർത്ഥത്തിൽ ദൈവം നിങ്ങളെ ടിപിഎമ്മിലേക്ക് വിളിച്ചോ? നിങ്ങൾക്ക് ഉറപ്പുണ്ടോ? ക്ഷമിക്കണം, ഞാൻ വെറുതെ ചോദിക്കുന്നു. ടിപിഎമ്മിനെക്കുറിച്ചും അതിൻ്റെ പഠിപ്പിക്കലുകളെക്കുറിച്ചും ഞാൻ വളരെ ആശയക്കുഴപ്പത്തിലാണ്. അവരുടെ ശുശ്രൂഷകരുടെ സ്നേഹരഹിതവും അധിക്ഷേപകരവുമായ പെരുമാറ്റത്തെക്കുറിച്ച് എനിക്ക് കൂടുതൽ ആശയക്കുഴപ്പം ഉണ്ട്. അവർക്ക് യേശുവിനോടൊപ്പം സീയോൻ മലയിൽ നിൽക്കാൻ കഴിയുമോ? ദൈവമേ, എന്നോടു കരുണ തോന്നേണമേ.
ഞാൻ എപ്പോഴും മിണ്ടാതിരിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ?? സത്യത്തിൽ ഞാൻ മിണ്ടാതിരിക്കുകയല്ലായിരുന്നു…. ഞാൻ നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു .. പൂർണ്ണത എന്നാൽ മറ്റുള്ളവരുടെ അപൂർണ്ണതകൾ സഹിക്കുന്നതാണെന്ന് ഒരു ടിപിഎം തീവ്രവാദി എന്നോട് പറഞ്ഞു…അത് ശരിയാണെന്ന് ഞാൻ കരുതി, അതിനാൽ ഞാൻ നിശബ്ദയായി. ഇപ്പോൾ ഉണർന്നെഴുന്നേറ്റ്, ഞാൻ എൻ്റെ വേവലാതികൾ ഒഴുക്കട്ടെ .. നിങ്ങൾ ദൈവത്തോട് സത്യസന്ധത കാണിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ഒരു നീതിമാനായ ദൈവത്തെ സേവിക്കുന്നുവെങ്കിൽ, ഇത് മുൻവിധി കൂടാതെ വായിക്കുക.
മൂന്നോ നാലോ വർഷം മുൻപ് അന്നത്തെ പാസ്റ്റർ ചില സഹോദരിമാരോടൊപ്പം ഞങ്ങളുടെ വീട് സന്ദർശിക്കാൻ വന്നു. പ്രാർഥനയ്ക്കു ശേഷം എൻ്റെ അമ്മ ചായ തയ്യാറാക്കാൻ പോയി. ഒരു സഹോദരി അമ്മയെ അനുഗമിക്കുകയും ഒരു വെളുത്ത കപ്പിൽ പാസ്റ്റർക്ക് ചായ കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഹലോ? അതിനു ഏതെങ്കിലും തിരുവെഴുത്തു പരാമർശങ്ങൾ ഉണ്ടോ??

സഭയുടെ സ്ഥാപകന് ദൈവത്തിൽനിന്നുള്ള വെളിപ്പാട് ലഭിച്ചതിനാൽ സഭയിൽ എല്ലാവരും വെള്ള വസ്ത്രം ധരിക്കണമെന്ന് ഒരിക്കൽ ഒരു പാസ്റ്റർ പ്രഖ്യാപിച്ചു (ഏത് ദൈവം ഇത് വെളിപ്പെടുത്തി, അതിശയമായിരിക്കുന്നു). അതിനുശേഷം, ആ പാസ്റ്റർ ഞങ്ങളുടെ വസതിയിൽ വന്നപ്പോൾ, ദൈവം സത്യമായും വെള്ള വസ്ത്രത്തെ പറ്റി പാസ്റ്റർ പോളിന് വെളിപ്പാട് കൊടുത്തോ എന്ന് ഞാൻ ചോദിച്ചു? അതേ എന്നദ്ദേഹം പറഞ്ഞു, അപ്പോൾ അത് എങ്ങനെ എന്ന് ഞാൻ ചോദിച്ചു? അത് സ്വപ്നത്തിൽ അല്ലെങ്കിൽ ദർശനത്തിലൂടെ എന്ന് അദ്ദേഹം പറഞ്ഞു. ശരിയാണ്, അപ്പോൾ നമ്മുടെ ശുശ്രുഷകന്മാർ വിദേശ രാജ്യങ്ങളിലേക്കു പോകുമ്പോൾ കറുത്ത സ്യൂട്ട് ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ ചോദിച്ചു? അദ്ദേഹം എന്നെ നോക്കി, ചോദിച്ചു? “കുളിമുറിയിൽ നിങ്ങൾ എന്താണ് ധരിക്കുന്നത്?” ഞാൻ ഞെട്ടി അമ്പരന്നു നിശബ്ദയായി. കുളിമുറിയിൽ നിങ്ങൾ ധരിക്കുന്ന വസ്ത്രങ്ങൾ, നിങ്ങൾക്ക് കിടപ്പുമുറിയിലൊ മറ്റേതെങ്കിലും സ്ഥലത്തൊ ധരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതുപോലെ തന്നെയാണ് ഇൻഡ്യയിലും മറ്റു സ്ഥലങ്ങളിലും … (ഇപ്പോൾ ഈ അർത്ഥശൂന്യമായ വിശദീകരണത്തിനായി വളരെ നീട്ടി മൂന്ന് ഹല്ലേ…….ലുയ്യ പറയാൻ എനിക്ക് തോന്നുന്നു).
- ക്രിസ്തുവിനെ മാത്രം മഹത്വപ്പെടുത്തുന്ന വ്യത്യസ്തമായ ഒരു സാക്ഷ്യം കേൾക്കുവാൻ കൺവെൻഷനുവേണ്ടി ഞാൻ എത്രമാത്രം കാത്തിരിന്നുവെന്ന് നിങ്ങൾക്ക് അറി യാമൊ?. പക്ഷെ എന്തുചെയ്യാം .. !! ഞാൻ ഇതുവരെ കേട്ടിട്ടില്ല. നിങ്ങളുടെ സാക്ഷ്യ ങ്ങളിലൂടെ ടിപിഎമ്മിനെ പരസ്യപ്പെടുത്തുന്നത് നിർത്തുക .. ഇത് എല്ലായ്പ്പോഴും എന്നെ കരയിപ്പിച്ചു…
- ഒരു വലിയ ബാനർ എപ്പോഴും തൂക്കിയിട്ട് അതിൽ “ഞങ്ങൾ ക്രൂശിക്കപ്പെട്ട ക്രിസ്തു വിനെ പ്രസംഗിക്കുന്നു” എന്നെഴുതും, എന്നാൽ നിങ്ങൾ എല്ലാവരും യഥാർത്ഥത്തിൽ “ടിപിഎം മഹത്വീകരണം” പ്രസംഗിക്കുന്നു … ഇത് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു ..
- തുറന്നുപറയട്ടെ, ആ പ്രസംഗങ്ങൾ ദൈർഘ്യമേറിയതും വിരസവും പൂർണ്ണമായും ടിപിഎം കേന്ദ്രിതവുമായിരുന്നു. എത്രയോ പ്രാവശ്യം എൻ്റെ ഹൃദയം തകർന്നിട്ടുണ്ട് .. എനിക്ക് അത് എങ്ങനെ നിങ്ങളോട് വിവരിക്കാൻ കഴിയും…
- ദൈവത്തിനു നന്ദി. ഞാൻ ലഘുലേഖകൾ കൊടുത്ത ആരും തന്നെ കൺവൻഷനിൽ വന്നില്ല .. അല്ലാത്തപക്ഷം, അവരെന്നെ പരിഹസിക്കുമായിരുന്നു … ടിപിഎമ്മിനെ കുറിച്ച് പരാമർശിക്കാതെ ത്രിയേക ദൈവത്തെ കുറിച്ച് പറയുവാൻ നിങ്ങളുടെ ജനങ്ങളോട് ആവശ്യപ്പെടുക. ദയവായി, ഞാൻ നിങ്ങളോട് യാചിക്കുന്നു.
- 2006 മുതൽ 2011 വരെ, എൻ്റെ പിതാവ് അനുവദിക്കാഞ്ഞതിനാൽ ഞാൻ ടിപിഎ മ്മിൽ പോയില്ല, എൻ്റെ മാതാവ് പോകുമായിരുന്നു. 2008 ൽ, ദൈവം എനിക്ക് രക്ഷ നൽകി. ദൈവത്തിനു നന്ദി, ഞാൻ വിശ്വാസ ഭവനത്തിലേക്കു പോയിരുന്നില്ല. അല്ലാ ത്തപക്ഷം, ദൈവം എനിക്കു നൽകിയ രക്ഷയുടെ മഹിമ TPM എടുക്കുമായിരുന്നു.
നിരവധി ഇരട്ട താപ്പ് നയങ്ങളുണ്ട്. ഉദാഹരണത്തിന്, ആഭരണങ്ങൾ ധരിക്കുന്ന ആരും കർത്തൃമേശയിൽ പങ്കെടുക്കരുതെന്ന് ചുമതലയിലുള്ള പാസ്റ്റർ പറയും. അതുകൊണ്ട് അവർ തങ്ങളുടെ ആഭരണങ്ങൾ ഊരി കർത്തൃമേശക്കു ശേഷം വീണ്ടും ധരിക്കും. (ഇത് ദൈവവുമായുള്ള ഒരു കളി ആണോ??) തീർച്ചയായും, പാസ്റ്റർക്ക് എല്ലാം അറിയാം ..
മാത്രമല്ല, നിങ്ങൾ ടിപിഎം അല്ലാത്ത ജനങ്ങൾക്ക് അപ്പവും വീഞ്ഞും കൊടുക്കുകയില്ല .. എന്തുകൊണ്ട് ?? ടിപിഎം അല്ലാത്ത ക്രിസ്ത്യാനിയെ രക്ഷിച്ച ക്രിസ്തുവിൻ്റെ രക്തത്തെ ന്യായംവിധിക്കാനുള്ള അധികാരവും ആരാണ് നിങ്ങൾക്ക് നൽകിയത്? എന്നോട് പറയൂ…
- അഹാ … ഇപ്പോൾ പാട്ടുകൾ പാടാനുള്ള സമയമായി… ഒരു വൃദ്ധസഹോദരി സഭയിൽ ടിപിഎം പാട്ടുകൾ മാത്രമേ പാടാവു എന്ന് പറഞ്ഞു … നമ്മൾ സ്വർഗ്ഗത്തിലും ടിപിഎം പാട്ടുകൾ മാത്രമേ പാടുകയുള്ളോ?
- എനിക്ക് പറയാൻ പറ്റാത്ത മറ്റു പല കാര്യങ്ങളും ഉണ്ട്, ഞാൻ മാസങ്ങളോളം വിഷാദം അനുഭവിച്ച സംഭവങ്ങൾ ന്യായവിധി ദിവസം വെളിപ്പെടും .. 2017 ൽ വിഷാദരോഗം അതിൻ്റെ മുർദ്ധന്യാവസ്ഥയിൽ എത്തി .. (സങ്കീർത്തനം 18:17,18)
അതെ, ഞാൻ ഇത് നിങ്ങളോട് തീർച്ചയായും പറയണം … ഓരോ വേലക്കാരനും സെൽ ഫോണുകൾ ദയവായി നൽകാൻ നിങ്ങളുടെ ചീഫ് പാസ്റ്ററോട് നിർദ്ദേശിക്കുക. അങ്ങനെ സഹോദരിമാർക്ക് അവരുടെ പുരുഷ കൂട്ടാളികളുമായി സംസാരിക്കാൻ കഴിയും, സഹോദരന്മാർക്ക് രാത്രിയിലും പകലും അവരുടെ പെൺ സുഹൃത്തുക്കളുമായി സംസാരിക്കാൻ കഴിയും. അവർക്കത് ആവശ്യമാകുന്നു. ഞാൻ അവരുടെ നൈരാശ്യം എൻ്റെ കണ്ണുകളാൽ കാണുകയും എൻ്റെ ചെവികൾ കൊണ്ട് കേൾക്കുകയും ചെയ്തിട്ടുണ്ട്. (എനിക്ക് പറയാൻ പറ്റാത്ത വേറെ അനേകം കാര്യങ്ങളുണ്ട്. ദൈവത്തിൻ്റെ വിശുദ്ധന്മാർ ഇങ്ങനെ പെരുമാറുന്നത് എന്തുമാത്രം മാനസ്സിക പീഡനമാണെന്ന് നിങ്ങൾ മനസ്സിലാക്കുമെന്നു പ്രതീക്ഷിക്കുന്നു?). അവർ അവരുടെ കൂട്ടാളികളുമായി സംസാരിക്കുമ്പോൾ എല്ലാത്തരം കുപ്പകളും അധിക്ഷേപകങ്ങളും പറയുന്നതാണ് ഏറ്റവും മോശമായ ഭാഗം. അവരുടെ സംഭാഷണത്തിൽ യേശു ഇല്ല .. എന്നിട്ടും അവർ ഫോണിൽ സംസാരിക്കാതിരിക്കുമ്പോൾ വളരെ നല്ല മധുരമുള്ള ഒരു PRAISE THE LORD പറയും. ഞാൻ എൻ്റെ കണ്ണീരുകൾ തടഞ്ഞ് അവിടെ ഇരുക്കുമായിരുന്നു. ഞാൻ ടിപിഎമ്മിൽ പോയതായി പറയുമ്പോൾ എത്ര നാണംകേട് ഉളവാക്കുന്നു.

ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. നിങ്ങളുടെ പെരുമാറ്റങ്ങളും അതുപോലെ നിങ്ങളുടെ പ്രഭാഷ ണങ്ങളും തികച്ചും വ്യത്യസ്തമാകുന്നു. ടിപിഎമ്മിന് പുറമെയുള്ള ചില പുസ്തകങ്ങളും ലഘുലേഖകളും നിങ്ങൾ പരിചപ്പെടുത്തി തന്നതുകൊണ്ട് ദൈവ ത്തിനു നന്ദി പറയുന്നു. ഈ പുതിയ കാര്യങ്ങൾ ക്കായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു. എന്നാൽ എങ്ങനെയോ നിങ്ങൾ ആ ഗ്രൂപ്പിൻ്റെ വകയാണ് “നമ്മൾ ഏറ്റവും നല്ല ആളുകളാണ്. നമ്മുടെ വിളിയാണ് ഏറ്റവും ഉന്നതവും മഹത്തരമാ യതുമായ വിളി. ഞങ്ങൾ വിശുദ്ധന്മാരും അപ്പോസ്തലന്മാരും ആകുന്നു .. ബ്ലാ ബ്ലാ ബ്ലാ“. ഏതെങ്കിലും സഹോദരൻ്റെയോ സഹോദരിയുടെയോ പിഴവുകളോ പാപങ്ങളോ നിങ്ങൾ കാണുകയാണെങ്കിൽ അത് മറയ്ക്കൂ (കാരണം സ്നേഹം അതിനെ മൂടുന്നു) എന്ന് നിങ്ങൾ പറയുമായിരുന്നു .. ഈ കാര്യം ദൈവത്തിൻ്റെ അടുക്കൽ കൊണ്ടുവരുക .. അവർക്ക് വേണ്ടി മധ്യസ്ഥത ചെയ്യുക..
ദൈവത്തിൻ്റെ കൃപയാൽ ഞാൻ അത് ചെയ്തു .. പക്ഷെ എനിക്ക് ഇനിയും സഹിക്കാൻ പറ്റില്ല … ഇപ്പോഴെങ്കിലും അവർ തങ്ങളുടെ പാപങ്ങൾ മനസ്സിലാക്കി ഏറ്റുപറയണം … കുറ ഞ്ഞപക്ഷം അത്രയെങ്കിലും … എന്നാൽ അവർ അവരുടെ പാപങ്ങളിൽ സംതൃപ്തമാണ് .. ഞാൻ ഇപ്പോഴും നിങ്ങളെ എല്ലാം സ്നേഹിക്കുന്നു .. ഞാൻ പ്രാർഥിക്കുന്നു … പക്ഷെ ക്ഷമിക്കണം, എനിക്ക് ഇപ്പോൾ ആ ബഹുമാനം ഇല്ല. ദൈവം എല്ലാവരെയും അനുഗ്രഹി ക്കട്ടെ. എൻ്റെ അഹങ്കാരത്തിൽ നിന്ന് ഞാൻ ഇത് ചെയ്യുകയാണെന്ന് നിങ്ങൾ വിചാരി ച്ചേക്കാം … പക്ഷേ നിങ്ങൾ അതിലും ഒട്ടും മോശക്കാരല്ല … ബൈ
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.
പാസ്റ്റർ A ****
മുംബൈയിലെ അസിസ്റ്റന്റ് സെന്റർ പസ്റൊർ ആൽവിൻ ആണെന്ന് തോന്നുന്നു. ഏതായാലും നല്ല ഒരു ബാത്രൂം ശുശ്രുഷയുണ്ട്. കൊള്ളാം. നടക്കട്ടെ.