നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും മരണ കൾട്ടിൽ നിന്നും രക്ഷിക്കുക

പ്രിയ രക്ഷിതാക്കളെ,

എൻ്റെ ഹൃദയത്തിൽ വലിയ വേദനയോടെ ഞാൻ ഈ കത്ത് എഴുതുന്നു. നിങ്ങളുടെ കുട്ടികളുടെ അനുഗ്രഹങ്ങൾ ടിപിഎം തട്ടിയെടുത്തതായി അറിയാമോ? അതിൽ ദൈവത്തിന് യാതൊരു പങ്കുമില്ല.

ദാവീദ് സങ്കീർത്തനം 127: 3-5 ൽ ഇപ്രകാരം പറയുന്നു,

മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ. വീരൻ്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കൾ. അവയെക്കൊണ്ട് തൻ്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; നഗരവാതിൽക്കൽവെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോൾ അങ്ങനെയുള്ളവർ ലജ്ജിച്ചുപോകയില്ല.

നിങ്ങളുടെ കുട്ടികളെ മിഷനുവേണ്ടി വേലക്കാരായി ഉപയോഗിക്കാൻ TPM ശ്രമിക്കുന്നു. ഭൂതാശയത്തിൻ്റെ മർദ്ദനങ്ങളുടെ മരണ കൾട്ടാണ് ടിപിഎം. അവർ വിവാഹം കഴിക്കു ന്നതിനെ വിലക്കുന്നു (1 തിമൊഥെയൊസ്‌ 4: 3). നിങ്ങളുടെ കുഞ്ഞുങ്ങളെ അവരുടെ വികാരങ്ങൾക്കും ഭോഗാസക്തികൾക്കും അടിമകളാക്കി അതിനെ ദൈവത്തിനെതിരെ കുറ്റം വിധിക്കുകയും ചെയ്യുന്നു. നിങ്ങളുടെ എല്ലാ കുട്ടികളും എന്തുമാത്രം കഷ്ടപ്പെടു ന്നെന്ന് അറിയാമോ? ശമുവേൽ പ്രവാചകൻ്റെ പരാമർശം പോലെ ഭരണകൂടം കുട്ടികളെ അടിമത്വത്തിനായി അവിശ്വസനീയമായ അനുപാതത്തിൽ ദുരുപയോഗം ചെയ്യുന്നു. തങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തെ മാറ്റി മറിച്ച് നശിച്ചുപോകുന്ന മനുഷ്യർ അവരെ ഭരിക്കുന്നതിനുള്ള ദൈവിക ശിക്ഷയാണിത്.

ഒരിക്കൽ ഇസ്രായേൽ തങ്ങളുടെ രാജാവായ ദൈവത്തെ നിരസിച്ചു. നശിച്ചുപോകുന്ന മനുഷ്യർ അവരുടെ രാജാക്കന്മാരായി വാഴാൻ അനുവദിച്ചു. ടിപിഎമ്മിലെ വിശ്വാസികൾക്കും ഇതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്.

1 ശമുവേൽ 8:6-7, “ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവർ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാർത്ഥിച്ചു. യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.”

തങ്ങളുടെ രാജാവായ ദൈവത്തെ തള്ളിക്കളഞ്ഞവർക്ക് എന്തു സംഭവിച്ചെന്ന് നിങ്ങൾക്കറിയാമോ? പുരുഷന്മാർ അവർക്കു കീഴടങ്ങി അവരുടെ പുത്രന്മാരെയും പുത്രിമാരെയും ദാസ്യവേലയ്ക്കായി വേർതിരിച്ചു, ഈ അറിവില്ലാത്തവരിൽ നിന്ന് ദശാംശവും ഈടാക്കി. 10 മുതൽ 20 വരെയുള്ള വാഖ്യങ്ങൾ വായിച്ച് അവർ ടിപിഎം ജനങ്ങളെ പോലെ BRAINWASHED ആയത് കാണുക.

1 ശമുവേൽ 8:10-18, “അങ്ങനെ രാജാവിന്നായി അപേക്ഷിച്ച ജനത്തോടു ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു പറഞ്ഞതെന്തെന്നാൽ: നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിൻ്റെ ന്യായം ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കും; അവൻ്റെ രഥങ്ങൾക്കു മുമ്പെ അവർ ഓടേണ്ടിയും വരും. അവൻ അവരെ ആയിരത്തിന്നും അമ്പതിന്നും അധിപന്മാരാക്കും; തൻ്റെ നിലം കൃഷി ചെയ്‍വാനും തൻ്റെ വിള കൊയ്‍വാനും തൻ്റെ പടക്കോപ്പും തേർകോപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും. അവൻ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടു എടുക്കും. അവൻ നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്തു തൻ്റെ ഭൃത്യന്മാർക്കു കൊടുക്കും. അവൻ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്തു തൻ്റെ ഷണ്ഡന്മാർക്കും ഭൃത്യന്മാർക്കും കൊടുക്കും. അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ചു തൻ്റെ വേലെക്കു ആക്കും. അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്നു എടുക്കും; നിങ്ങൾ അവന്നു ദാസന്മാരായ്‌തീരും. നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിൻ്റെ നിമിത്തം നിങ്ങൾ അന്നു നിലവിളിക്കും; എന്നാൽ യഹോവ അന്നു ഉത്തരമരുളുകയില്ല.”

1 ശമുവേൽ 8:19-20, “എന്നാൽ ശമൂവേലിൻ്റെ വാക്കു കൈക്കൊൾവാൻ ജനത്തിന്നു മനസ്സില്ലാതെ: അല്ല, ഞങ്ങൾക്കു ഒരു രാജാവു വേണം. മറ്റു സകലജാതികളെയുംപോലെ ഞങ്ങളും ആകേണ്ടതിന്നു ഞങ്ങളുടെ രാജാവു ഞങ്ങളെ ഭരിക്കയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്നു അവർ പറഞ്ഞു.”

നിങ്ങൾ എന്നെ വിശ്വസിക്കുകയില്ലിയോ?

സിസ്റ്റർ എസ്ഥേർ

നിങ്ങൾ ടിപിഎമ്മിൽ ആണെങ്കിൽ, അടുത്തിടെ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ അറിയാതിരിക്കാൻ നിങ്ങൾ ഒരു അപരിചിതനല്ല. ആട്ടിൻ തോല് ധരിച്ച അപ കടകാരികളായ ചെന്നായ്ക്കളാണ് ഈ വിശുദ്ധർ എന്ന് വിളിക്കപ്പെടുന്നവർ. നിങ്ങളുടെ യുവ പുത്രിമാർ ഈ ലൈംഗിക ഭ്രാന്തരുടെ ഇരയായി തീരുന്നു. സത്യത്തെ അവഗണിക്കുന്നതിനും നിങ്ങളുടെ കുട്ടികളെ അവ്യക്ത മായ അടിത്തറയാക്കുന്നതിനും വേണ്ടി നിങ്ങൾ ക്രിസ്തു വിൻ്റെ ന്യായാസനത്തിനു മുമ്പാകെ നിൽക്കേണ്ടിവരും.

വലിയ പ്രതീക്ഷയോടെ മൂഢമായി ടിപിഎം ശുശ്രൂഷയിൽ അവളെ അയച്ച അവളുടെ രക്ഷിതാക്കളെ, ഈ സഹോദരിയുടെ മുഖം കണ്ടോ? ഏതാനും മാസങ്ങൾക്ക് മുൻപ് എച്ച്.എ.എൽ. ബാംഗ്ലൂരിലെ ഒരു മൂത്ത സഹോദരി അവളുടെ തലയിൽ ശക്തിയായി അടിച്ചതായി ഞാൻ കേൾക്കുന്നു. അടിയുടെ ആഘാതത്തിൽ അവൾ മയങ്ങി വീഴുകയും വിവിധ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുകയും അവസാനം മരണം ആസ്വദിക്കുകയും ചെയ്തു.

അവസാന ശ്വാസം വരെ ബ്രദർമാരുടെ വസ്ത്രങ്ങൾ അവളെ കൊണ്ട് കഴുകി വൃത്തിയാക്കിച്ചു. നിങ്ങളുടെ പെൺമക്കളെ കൃത്യമായി എന്തിനാണ് അയയ്ക്കുന്നത്? അപ്പൊസ്തലന്മാരാണെന്ന് അവകാശപ്പെടുന്ന ഈ ആളുകൾക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനോ, തൂക്കുന്നതിനോ, അലക്കുന്നതിനോ, അതോ പാടുന്നതിനോ?

എന്നാൽ എന്തിന്?

ദൈവഭയമുള്ള ഒരു പുരുഷൻ്റെ ദൈവഭക്തിയുള്ള ഒരു ഭാര്യയായിരുന്നെങ്കിൽ അവൾ ഈ മുപ്പതുകളുടെ നടുവിൽ മരിക്കുമായിരുന്നോ? ഓരോ സമയത്തും യൗവനത്തിൽ ഒരാൾ മരിക്കുമ്പോൾ, ടിപിഎം അവരുടെ മരണത്തെ രക്തസാക്ഷി എന്ന് മഹത്വീകരിക്കുന്നു. മരണത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കാൻ അവർ ആളുകളെ അനുവദിക്കുന്നില്ല. വിഡ്ഢികളായ ടിപിഎം തീവ്രവാദികൾ തങ്ങളുടെ മസ്തിഷ്കം വൈദികരെ ഭരിക്കുന്ന ഭൂതങ്ങൾക്ക് കീഴടക്കി യിരിക്കുന്നു. അവർ രക്തദാഹിയായ കരുണയില്ലാത്ത ആജാനുബാഹുവിനെ സൃഷ്ടിക്കുന്നു. അത്തരം വിഡ്ഢിത്തരമായ തീരുമാനങ്ങളാൽ നിങ്ങൾ രക്തസാക്ഷികൾ ആകുകയില്ല. ആരോപിക്കുന്നതുപോലെ അവളെ മൂത്ത സഹോദരി (ELDER SISTER) തലയിൽ ക്രൂരമായി തല്ലിയെങ്കിൽ, അവരെ കോടതിയിൽ വിചാരണ ചെയ്യിക്കണം.

ഉപസംഹാരം

നിങ്ങളുടെ പുത്രന്മാരും പുത്രിമാരും സിസ്റ്റർ എസ്ഥേർ പോലെ ആകാതിരിക്കട്ടെ. പുരുഷന്മാരുടെയും സ്ത്രീകളുടെയും ആധുനികകാല അടിമത്വത്തിനെതിരായി യുദ്ധം ചെയ്യാൻ നിങ്ങൾ ഒരു തീരുമാനമെടുക്കുക. നിങ്ങൾക്ക് നിങ്ങളുടെ കുട്ടികളോട് ഒരു ഉത്തരവാദിത്വം ഉണ്ട്, അവരെ ചെന്നായ്ക്കളുടെ ഗുഹയിലേക്ക് എറിയുന്നത് തീർച്ചയായും ദൈവ കോപം ക്ഷണിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

5 Replies to “നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും മരണ കൾട്ടിൽ നിന്നും രക്ഷിക്കുക”

  1. ആട്ടിൻ തോല് ധരിച്ച അപകടകാരികളായ ചെന്നായ്ക്കളാണ് ഈ വിശുദ്ധർ എന്ന് വിളിക്കപ്പെടുന്നവർ. ഫെബ്രുവരി 7 മുതൽ ഈവർഷത്തെ ദുരുപദേശ പ്രചാരണവും സീയോൻ റിക്രൂട് മെന്റും കൊട്ടാരക്കരയിൽ നടക്കും . എല്ലാവർഷവും പോലെ , ചെകിടർ കാണും, കുരുടൻ കേൾക്കും , മുടന്തർ നടക്കും (മുടന്തി ,മുടന്തി ). അനേകം പെൺകുട്ടികൾ കിട്ടാത്ത സീയോന്റെ പേരിൽ പീഡനം തന്നെത്താൻ ഏറ്റുവാങ്ങും .മരണകരമായ ബ്രെയിൻ വാഷിങ്ങിൽ അവർ പെട്ടുപോയി . ദൈവം ഈ ചതിയന്മാർക്കു ശിക്ഷ കൊടുക്കട്ടെ .

  2. ടിപിഎം ൽ സൗഖ്യം പ്രാപിച്ച മുടന്തർ മുടന്തി ,മുടന്തി നടക്കും. ഉഗ്രൻ താരതമ്യം.
    ദൈവം അനുഗ്രഹിക്കട്ടെ.

  3. ജെയ്സൻ പറഞ്ഞതുപോലെ –
    “ദൈവം ഈ ചതിയന്മാർക്കു ശിക്ഷ കൊടുക്കട്ടെ ”
    Rom 1:18 അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വര്‍ഗ്ഗത്തില്‍ നിന്നു വെളിപ്പെടുന്നു.

    ഇങ്ങനെയും ഒരു വീക്ഷണമുണ്ടല്ലോ!!!
    Luk 18:28-34ഇതാ ഞങ്ങള്‍ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു. യേശു അവരോടുദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു ഈ കാലത്തില്‍ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തില്‍ നിത്യജീവനെയും പ്രാപിക്കാത്തവന്‍ ആരും ഇല്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളാടു പറയുന്നു എന്നു പറഞ്ഞു. അനന്തരം അവന്‍ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടുഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാര്‍ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും. അവനെ ജാതികള്‍ക്കു ഏല്പിച്ചുകൊടുക്കയും അവര്‍ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും എന്നു പറഞ്ഞു. അവരോ ഇതു ഒന്നും ഗ്രഹിച്ചില്ല; ഈ വാക്കു അവര്‍ക്കും മറവായിരുന്നു; പറഞ്ഞതു അവര്‍ തിരിച്ചറിഞ്ഞതുമില്ല.
    Luk 10:3 പോകുവിന്‍; ചെന്നായ്ക്കളുടെ നടുവില്‍ കുഞ്ഞാടുകളെപ്പോലെ ഞാന്‍ നിങ്ങളെ അയക്കുന്നു.
    യേശുക്രിസ്തുവിന്റെ ഈ ശ്രേഷ്ഠമായ വെളിപ്പാട് പ്രാപിച്ചായിരിക്കും, പലരും ആ tpmലേ ചില ചെന്നായ്ക്കളുടെ കടിയോ അടിയോ വക വെക്കാതെ പോകുന്നത്.
    യേശുക്രിസ്തുവും അങ്ങനെയല്ലോ ഭുമിയിൽ വന്നു തലയ്ക്കും മറ്റും അടിയേറ്റു മരിച്ചത്.
    പലരുടെയും രക്ഷയ്ക്കായി ജീവൻ വിടാൻ ആരേങ്കിലും വേണ്ടേ!!

    1Th 3:3 കഷ്ടം അനുഭവിപ്പാന്‍ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങള്‍ തന്നേ അറിയുന്നുവല്ലോ.
    Rev 1:9 നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാന്‍ എന്ന ഞാന്‍ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം…..

    “പല പാടുകൾ സഹിച്ചു പോർക്കളത്തിൽ ദൈവ സേനാംഗമായി പിതാവിന്റെ ഇഷ്ടം നിവർത്തിച്ച ആ സഹോദരിക്കു; സ്വർഗ്ഗം നിറഞ്ഞ പ്രതിഫലത്തോടെ സ്വീകരണം നൽകട്ടേ!! വേണ്ടപ്പെട്ട എല്ലാവരേയും ദൈവം ആശ്വസിപ്പിക്കട്ടേ!!
    സത്യം ജയിക്കട്ടേ!!!

  4. മറുപടി തരാം ,പക്ഷെ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കും നിങ്ങൾ ഉത്തരം തരുവാൻ ബാധ്യസ്ഥനാണ് . അപ്പോൾ മഞ്ഞുരുകിയാലും , മഴ പെയ്താലും വെള്ളമുണ്ടാകും എന്നൊന്നും പറയരുത് .

  5. ടിപിഎംലെ വളരെ ശ്രേഷ്ഠനായ ട്രൂത് എല്ലാവിഷയങ്ങങ്ങൾക്കും അവിടെയും , ഇവിവിടെയും തൊടാതെ കമാൻഡ് ഇടുവാൻ PHD എടുത്ത ഒരു അതി -വിഗദ്ധ തൊഴിലാളി ആണ് , പക്ഷെ തന്റെ സ്കിൽ മലയാളത്തിൽ പരിചയം കുളത്തുർപുഴകക്കാരന്റെ കാര്യത്തിൽ കണ്ടില്ല , ഒരു കൺവൻഷന്റെ ബാലൻസ് എട്ടര ലക്ഷം രൂപ കൊട്ടാരകരയിൽ അന്ന് അസിസ്റ്റന്റ് സെന്റർ പസ്റൊർ ആയി വാണിരുന്ന ജോർജ്കുട്ടി ചണ്ണപ്പേട്ട യുടെ പാദാരവിന്ദങ്ങളിൽ കാണിക്കയായി സമർപ്പിച്ചപ്പോൾ നിരസിക്കുകയും അതിന്റെ ബാലൻസ് ആണ് ടിപിഎം ഉമ്മന്നൂരിൽ ഇപ്പോൾ വാണരുളുന്ന കാരക്കാട്ടു ഗമിക്കുന്ന വാഹനം . കാട്ടുകോഴികളെ പോലെ ശബ്ദമുണ്ടാക്കുന്ന ടിപിഎം പ്രവാചകികൾ പൂപ്പന്റെ കൈയിൽ ഉള്ള അവിഹിത പണത്തിന്റെ ഉറവിടം പ്രവചിക്കാൻ എന്തുകൊണ്ട് പറ്റുന്നില്ല ? 100 % കള്ളത്തരത്തിൽ നടത്തിക്കൊണ്ടുപോകുന്ന ടിപിഎം ന്റെ സാമ്പത്തിക ഉറവിടം ഒന്ന് കണ്ടെത്തണ്ടേ ? അതിനുള്ള വഴികൾ ഉടൻ ഉണ്ടാകും . ചണ്ണപ്പേട്ട ജോർജുകുട്ടിയുടെ അനുജന്റെ ഫർണിച്ചർ കടയുടെ കണക്കുകൾ ഗവണ്മെന്റ് ഒന്ന് പരിശോധിക്കട്ടെ , ടിപിഎം ഒറിജിനൽ ആണെന്ന് പൊതുജനവും അറിയട്ടെ , കൊട്ടാരക്കരയിൽ കഴിഞ്ഞ കൺവൻഷനു 30 പേര് 80 വയസിനു മുകളിൽ ഉള്ളവർ സർവ അസുഖങ്ങളും ഭേദപ്പട്ടു മെഡിക്കൽ ശാസ്ത്രത്തെ തോൽപ്പിച്ചു സുഖപ്പെട്ടു , പക്ഷെ അവരുടെ എന്തെങ്കിലും വിവരങ്ങൾ ചോദിച്ചാൽ സെന്റര് പസ്റൊർ ജോസപ്പുകുട്ടി ചൂടാകും , അത് ചോദിച്ചപ്പോൾ പുള്ളി എരിവുകാരനപോലും . ശുദ്ധ വെജിറ്റേറിയൻ ഹോട്ടൽ എന്നപോലെ ആള് യഹൂദൻ ആണ് , അത്രക്കും മുറ്റിയ ടിപിഎം വിശേഷം , കൂടുതൽ പറയാം

Leave a Reply

Your email address will not be published. Required fields are marked *