മനുഷ്യ കല്പനകൾ ഉപദേശമാക്കി ടിപിഎം പഠിപ്പിക്കുന്നു

ടിപിഎമ്മിലെ ഒരു മുതിർന്ന ശുശ്രുഷകൻ (എം.ടി.തോമസ്) വളരെ അഭിമാനത്തോടെ പ്രേക്ഷകരെ “47 ഉപദേശ പുസ്തകങ്ങൾ” പരിചയപ്പെടുത്തി, അവരുടെ ജീവിതത്തിലെ കർത്തവ്യമായി ഈ ദുരുപദേശങ്ങൾ അടങ്ങിയ സാഹിത്യകൃതികൾ പ്രധാന ദൌത്യമായി വായിക്കുകയും ധ്യാനിക്കുകയും ചെയ്യുവാൻ ആവശ്യപ്പെട്ടപ്പോൾ, കേൾക്കുന്നതിൽ ഞാൻ അത്ഭുതപ്പെട്ടില്ല. ആ ലേഖനത്തിൽ നിന്നുള്ള ക്ലിപ്പ് കേൾക്കുന്നതിന് നിങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യാം.

ചില ചരിത്രപരമായ പാഠങ്ങളിലേക്ക് തിരിയുന്നു

യേശുവിൻ്റെ കാലത്ത് പരീശന്മാർ തൊറയെക്കാൾ (ന്യായപ്രമാണവും പ്രവാചകന്മാരും – മത്താ 22:40) താൽമുദിലും മിഷ്നയിലും എഴുതിയ ലേഖനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി. യേശുവും പരീശന്മാരും തമ്മിലുള്ള പോരാട്ടത്തെ തൊറയും താൽമൂദും തമ്മിലുള്ള സംഘട്ടനമായി സംഗ്രഹിച്ചിരിക്കുന്നു. തൊറ (TORAH) വിശദീകരിക്കേണ്ട യഹൂദ റബ്ബിമാർ എഴുതിയ ബൈബിളിന് പുറത്തുള്ള രചനകളാണ് താൽമുദ്. ഖേദകരമെന്നു പറയട്ടെ, തൊറ വിശദീകരിക്കുന്ന പ്രക്രിയയിൽ തൊറയുടെ സ്വഭാവത്തിന് തികച്ചും എതിരായുള്ള പുതിയ നിയമങ്ങൾ അവർ സൃഷ്ടിച്ചു.

ഈ താൽമുദിൻ്റെ സ്വാധീനത്തിൻ്റെ ഫലമായി, അനേകം വേദവിരുദ്ധ പാരമ്പര്യങ്ങൾ ഈ വ്യവസ്ഥയിലേക്ക് കടന്നുവരുന്നു. കപ്പിൻ്റെ പുറം ഭാഗം കഴുകുക, കോർബാൻ, ന്യായവിധി സ്വന്ത കാര്യങ്ങളിൽ ലഘുവും മറ്റുള്ളവരുടെ കാര്യത്തിൽ കഠിനവും മുതലായവ അതിൽ ഉൾപ്പെടുന്നു.

അവരുടെ വ്യാഖ്യാനങ്ങളാൽ തലതിരിഞ്ഞ ഉപദേശങ്ങളെ ദൈവകല്പനകളായി പഠിപ്പിച്ചപ്പോൾ യേശു പരീശന്മാരെ ശാസിച്ചു.

മത്തായി 15:9, “മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.”

മത്തായി 15:6, “……….ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു.”

ഈ പരീശന്മാരെ യേശു കുരുടന്മാരായ വഴികാട്ടികളായി അംഗീകരിച്ചു.

മത്തായി 15:14, “അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു.”

ഇന്നത്തെ താൽമൂദുകളായ ടിപിഎം പരീശന്മാർ

47 പുസ്തകങ്ങളിൽ നിന്നുള്ള മറ്റൊരു സുവിശേഷം

ഇപ്പോൾ യേശുവിൻ്റെ കാലം കഴിഞ്ഞിട്ട് രണ്ടായിരം വർഷം ആയിരിക്കുന്നു. പരീശന്മാർ നായ്ക്കളുടെ വളഞ്ഞ വാല് പോലെയാണെന്ന് ഏറെക്കുറെ ഉറപ്പിക്കാം. ഈ ആധുനിക കാലഘട്ടത്തിലും അവർ അങ്ങനെ തന്നെ ആകുന്നു. സ്വന്തം പ്രാധാന്യം ഉയർത്തി പിടിക്കുന്ന (മത്തായി 23) നമ്മുടെ സ്വന്തം ടിപിഎം പരീശന്മാർ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്.

എം ടി തോമസ് മാർക്കറ്റിംഗ് ചെയ്യുന്ന ടിപിഎമ്മിൻ്റെ സ്വന്തം താൽമ്യൂദ്, മിഷ്ന എന്നിവ നമ്മുക്കുണ്ട്. ഇവയെ 47 ഉപദേശ പുസ്തകങ്ങൾ എന്ന് വിളിക്കുന്നു. അതിനാൽ ആ ഉപദേശ ഗ്രന്ഥങ്ങളിൽ ഒന്ന് പരിശോധിച്ച്, എങ്ങനെ തിരുവെഴുത്തുകളെ വളച്ചൊടിക്കുകയും സംശയിക്കപ്പെടാത്ത വിശ്വാസികളുടെ കഴുത്തുകളിൽ അത് എങ്ങനെ പിഴുതെറിയുന്നുവെന്നും നോക്കാം. ഒരു മുൻ ടിപിഎം ചീഫ് പാസ്റ്റർ (എ. സി തോമസ്) എഴുതിയ “വെളിപ്പാടു പുസ്തക വ്യാഖ്യാനം” എന്ന പുസ്തകത്തിലെ ചില വേദ വിപരീത ഉപദേശങ്ങൾ എടുത്തു കാട്ടുന്നതിനാണ് ഈ ലേഖനം.

ലക്ഷ്യം മാറ്റുന്നു

ഓരോ ക്രിസ്ത്യാനിയുടെയും ഉദ്ദേശ്യം ക്രിസ്തുവിനെ നേടുക എന്നത് ആയിരിക്കണം. മറ്റൊരു അധിക ലക്ഷ്യവും പാടില്ല.

ഫിലിപ്പിയർ 3:8-9, “അത്രയുമല്ല, എൻ്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിൻ്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽനിന്നുള്ള എൻ്റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി തന്നേ ലഭിച്ചു.”

ടിപിഎം അവരുടെ ലക്ഷ്യം മാറ്റിയിട്ടുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. അവരുടെ സ്വന്തം ലക്ഷ്യത്തിനായി യേശുവിനെ ഒരു മാർക്കറ്റിംഗ് ഉപകരണമായി ഉപയോഗിക്കുന്നു. ആ ലക്ഷ്യം എന്താണെന്ന് നിങ്ങൾക്ക് അറിയാമോ? നിങ്ങൾ അത് ശരിയായി ഊഹിച്ചു .. സീയോൻ.

തിരുവെഴുത്തുകളിലൂടെ അവർ അത് എങ്ങനെ വളച്ചൊടിക്കുന്നുവെന്ന് നമുക്ക് നോക്കാം. അപ്പോസ്തലനായ പൗലോസ് എബ്രായർ 11:40 ൽ ഇങ്ങനെ പറയുന്നു, “അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.” ഈ വാഖ്യത്തിൽ കാണുന്ന ‘ഏറ്റവും നല്ലതൊന്ന്‘ പുതിയ യെരുശലേമും സീയോനും ആണെന്ന് പ്രസ്തുത പുസ്തകത്തിൻ്റെ പുറംചട്ടയിൽ കൊടുത്തിരിക്കുന്നു. 40->0 വാക്യത്തിന് മുമ്പ് വിശ്വാസ വീരന്മാരുടെ ഒരു നീണ്ട പട്ടിക നമുക്ക് കാണാം. അവരെല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തങ്ങളുടെ നിവൃത്തി പ്രാപിച്ചില്ലെന്നു അവിടെ എഴുതിയിരിക്കുന്നു. അവർ പുതിയനിയമ വിശ്വാസികളായ നമ്മളോടൊപ്പം രക്ഷ പൂർത്തീകരണം പ്രാപിക്കുമെന്നും എഴുതിയിരിക്കുന്നു. ആ ഭാഗത്ത്‌ സീയോനോയോ പുതിയ യെരുശലേമിനെയോ പറ്റി യാതൊരു പരാമർശവുമില്ലെങ്കിലും, സീയോൻ്റെ ഉപദേശം പദ്ധ്യമാക്കിയിരിക്കുന്നവർക്ക്‌ ആവശ്യമില്ലാത്തപ്പോൾ പോലും തങ്ങളെയും തങ്ങളുടെ വിശുദ്ധിയേയും ഉയർത്താൻ എന്തിനാണ് കിട്ടുന്ന അവസരങ്ങൾ എല്ലാം ഉപയോഗിക്കുന്നത്?

ഗലാത്യർ 3:16 അനുസരിച്ച്, “എന്നാൽ അബ്രാഹാമിന്നും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിൻ്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” 1 കൊരിന്ത്യർ 2:7 ഉം 1 പത്രോസ് 1:11-12 വരെ വായിച്ചാൽ, ഇത് നമ്മുടെ രക്ഷകനായ ക്രിസ്തുവിനെ കുറിച്ചുള്ള പരാമർശങ്ങൾ സൂചിപ്പിക്കുന്നുവെന്ന് വ്യക്തമാണ്.

ക്രിസ്തു അല്ലാതെ വേറെ നല്ലതൊന്നു തിരുവെഴുത്തിൽനിന്ന് നിങ്ങൾക്ക് കാണിച്ചു തരാമോ? കൂടുതൽ വിവരിക്കുന്നില്ല. യോഹന്നാൻ 15:15 ൽ “ഞാൻ എൻ്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളെ അറിയിച്ചിരിക്കുന്നു” എന്ന് ക്രിസ്തുവും അപ്പൊ.പ്രവ. 20: 20-27 ൽ “പ്രയോജനമുള്ളതൊന്നും മറച്ചു വെച്ചിട്ടില്ലെന്നുപൌലോസും പറയുന്നു. അതുകൊണ്ട് യേശുവും അപ്പോസ്തലരും സീയോൻ ഉപദേശത്തെക്കുറിച്ച് പറയാതിരുന്നത് മറന്നുപോയതു കൊണ്ടാണോ? സങ്കീർത്തനം 84: 7  ൽ “എല്ലാവരും സീയോനിൽ ചെന്നെത്തുമെന്ന്സങ്കീർത്തനക്കാരനും എബ്രായർ 12:21 ൽ “നാമെല്ലാവരും സീയോൻ പർവ്വതത്തിൽ എത്തിച്ചേരും” എന്ന് പൗലോസും പ്രസ്താവിച്ചിട്ടുള്ളത് വിശ്വസിക്കണ്ടായോ? ഈ ആധുനിക വ്യാജ അപ്പോസ്തലന്മാരെ വിശ്വസിക്കാൻ ഓരോരുത്തരുടെയും അടിസ്ഥാനം എന്താകുന്നു?

നിങ്ങൾ തന്നെ തീരുമാനിക്കുക

ജയജീവിതം ടിപിഎം വിശുദ്ധന്മാരുടെ കുത്തകയാകുന്നു

പഴയനിയമ വിശുദ്ധന്മാർക്കു “ഒരു ജയജീവിതം” നയിക്കുന്നതിന് സാധിച്ചിരുന്നില്ലെന്ന് ഈ പുസ്തകം പറയുന്നു. കാരണം, യേശുക്രിസ്തു പാപത്തിൻ്റെ ഉടയവനായ സാത്താനെ നശിപ്പിച്ചിട്ടില്ലായിരുന്നു. (വെളിപ്പാടു പുസ്തക വ്യാഖ്യാനം, പേജ് 55, ഇംഗ്ലീഷ്).

എ സി തോമസിന് പല സത്യങ്ങളും അറിയത്തില്ലെന്ന് തോന്നുന്നു. ഹാനോക്ക് ദൈവത്തോടു കൂടെ നടന്നതും, അബ്രഹാം ദൈവത്തിൻ്റെ സ്നേഹിതനെന്നു പേരെടുത്തതും, മോശ ദൈവ ഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതും, ഏലിയാവ് മരണം കൂടാതെ എടുക്കപ്പെട്ടതുമായ കാര്യങ്ങൾ. എന്നിട്ടും, അവരെല്ലാവരും ജയജീവിതം നയിച്ചവരല്ലെന്നു പറയാനുള്ള വിവരക്കേട് അദ്ദേഹത്തിനുണ്ടായിരുന്നു? എന്തൊരു ധീരത?

റോമർ 16:20, “സമാധാനത്തിൻ്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും.”

എഫെസ്യർ 6:12, “നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിൻ്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.”

2 കൊരിന്ത്യർ 11:3, “എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.”

മേൽപ്പറഞ്ഞ വാഖ്യങ്ങളുടെ അർത്ഥമെന്താകുന്നു? സാത്താൻ മുഴുവനായി നശിക്കപ്പെട്ടിട്ടില്ലെന്നും വെളിപ്പാട് 20->0 അദ്ധ്യായത്തിൽ വെളിപ്പെടുത്തുന്ന ഗോഗ് മഗോഗ്‌ യുദ്ധത്തിൻ്റെ അവസാനം വരെ അവൻ്റെ അസ്തിത്വം ഭൂമിയിൽ ഉണ്ടെന്നുമല്ലേ? ടിപിഎം അപ്പോസ്തലന്മാരുടെ 47 നവ ലിഖിതങ്ങൾ വിശ്വസിക്കണമോ അതോ ദൈവ വചനത്തിൽ വിശ്വസിക്കണമോ?

നിങ്ങൾ തന്നെ തീരുമാനിക്കുക

സീയോൻ തീക്ഷ്ണതയാൽ കുരുടരായിരിക്കുന്നു

എ സി തോമസ് തന്നെത്താൻ മറ്റുള്ളവരേക്കാൾ ശ്രേഷ്ഠനെന്ന് കാണിക്കാനുള്ള ശ്രമത്തിൽ നിന്നും അദ്ദേഹം ഒരു പൈശാചിക ബന്ധനത്തിനു സ്വാധീനത്തിലായിരുന്നുവെന്ന്‌ മനസിലാക്കാം. അത്തരമൊരു ആത്മാവ് യേശുവിലും അദ്ദഹത്തിൻ്റെ അപ്പോസ്തലന്മാരിലും നാം കാണുന്ന താഴ്മയുടെ ലംഘനമാണ്.

2 കൊരിന്ത്യർ 10:12, “തങ്ങളെത്തന്നേ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നേ ചേർത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽ തന്നേ തങ്ങളെ അളക്കുകയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല.”

വെളിപ്പാട് 4-‍ാ‍ം അദ്ധ്യായത്തിലെ 4 ജീവികൾ ന്യായപ്രമാണ വിശുദ്ധന്മാരും 24 മൂപ്പന്മാർ മനസ്സാക്ഷി യുഗത്തിലെ വിശുദ്ധന്മാരുമാണെന്നു ടിപിഎം വിശ്വസിക്കുന്നു. ജീവികൾ മൂപ്പന്മാരെക്കാൾ മുൻപ് പരാമർശിച്ചിരിക്കുന്നതുകൊണ്ട് 4 ജീവികൾ 24 മൂപ്പന്മാരെക്കാൾ ശ്രേഷ്ഠരാണെന്ന് ആ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. (പേജ് 56, 4->0 പാരഗ്രാഫ്)

വെളിപ്പാട് പുസ്തകത്തിൻ്റെ ബാക്കിഭാഗം വായിച്ചിട്ട് അദ്ദേഹം ഈ പുസ്തകം എഴുതിയിരുന്നെങ്കിൽ പുനർവിചിന്തനത്തിന് കുറെ സാധ്യതയുണ്ടായിരുന്നു. വെളിപ്പാട് 4: 4 7:11; 19:10; മൂപ്പന്മാർ ആദ്യവും ജീവികൾ രണ്ടാമതും പരാമർശിക്കുന്നു. പുസ്തകത്തിൻ്റെ രചയിതാവ് ഇത് കണ്ടില്ലേ? അതോ മനപ്പൂർവം വിശ്വാസികളിൽ നിന്നും മറച്ചു വെയ്ക്കുകയാണോ? (സുവിശേഷ വേലക്കാർ എന്തെഴുതിയാലും വിശ്വസിക്കുന്ന തലമുറ എത്ര മനോഹരം). നാം 47 ഉപദേശ ലിഖിതങ്ങൾ വിശ്വസിക്കണമോ അതോ ദൈവ വചനത്തിൽ വിശ്വസിക്കണമോ?


എബ്രായർ 11:16, “അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു…..വാഖ്യം 11:10, “അബ്രഹാം യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.” മേൽപ്പറഞ്ഞ വാക്യങ്ങൾ അതുപോലെയല്ലെന്നും പഴയനിയമ വിശുദ്ധന്മാർക്ക് വേറൊരു നഗരമുണ്ട് എന്നും ആ സൂക്തങ്ങളിൽ പരാമർശിച്ചിരിക്കുന്ന നഗരം പുതിയനിയമ വിശ്വാസികൾക്ക് മാത്രം ആകുന്നുവെന്നും ആ ഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്നു. (പേജ് 285, 1->0 ഖണ്ഡിക).

ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ പുതിയ യെരുശലേം അല്ലാതെ വേറൊരു നഗരം ദൈവ വചനത്തിൽ നിന്നും കാണിച്ചു തരാമോ? മത്തായി 8:11 ലും ലൂക്കോസ് 13:29 ലും കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും എന്ന യേശു ക്രിസ്തുവിന്റെ ഉപദേശം വിശ്വസിക്കണമോ അതോ “47” നവീന ലിഖിതങ്ങൾ വിശ്വസിക്കണമോ?

നിങ്ങൾ തന്നെ തീരുമാനിക്കുക

കർശനമായ നയം, ക്രിസ്തുവിനെ അസാധുവാക്കുക

എനിക്ക് അറിയാവുന്നിടത്തോളം, ഗേറ്റുകളിലെ പേരുകൾ വ്യക്തിയുടെ താമസിക്കുന്നതിൻ്റെ സൂചനയാണ്. പുതിയ യെരുശലേമിനെ പറ്റി ഇപ്രകാരം പറയുന്നു, “അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു.” വെളിപ്പാട് 21:12.

ബൈബിൾവാക്യങ്ങളെ വളച്ചൊടിക്കുന്നതിനുള്ള ഒരു മികച്ച ഉദാഹരണമാണിത്. പുതിയ യെരുശലേമിനെക്കുറിച്ച് പുസ്തകം പറയുന്നു. (പേജ് 285, അവസാനത്തെ ഖണ്ഡിക). പഴയനിയമ വിശുദ്ധന്മാർക്ക് കുഞ്ഞാടിൻ്റെ കാന്തയായ മണവാട്ടിയെന്ന പുതിയ യെരുശലേമിൻ്റെ പടിവാതിൽക്കൽ വരെ മാത്രമേ പോകാൻ കഴിയൂ. ചുരുക്കത്തിൽ, അവർക്ക് അകത്തു പ്രവേശിക്കാൻ പറ്റുകയില്ല. നിങ്ങൾ തന്നെ തീരുമാനിക്കുക. ദൈവവചനം വിശ്വസിക്കണമോ അതോ 47 പുസ്തകങ്ങളുടെ പൊരുൾ വിശ്വസിക്കണമോ? കേവലം ഒരു പുസ്തകത്തിൽ ഇത്രമാത്രം വേദ വിപരീതങ്ങൾ ഉണ്ടെങ്കിൽ 46 എണ്ണം ചേർത്ത് പഠിച്ചാൽ എന്തായിരിക്കും സ്ഥിതി? (റോമർ 12: 3 എല്ലാവരും അനുസ്മരിക്കുന്നുവെങ്കിൽ അത് എത്രമാത്രം നല്ലതായിരുന്നു?)

നിങ്ങൾ തന്നെ തീരുമാനിക്കുക

ഉപസംഹാരം

ദൈവിക കല്പനകളായി സ്വന്തം ആശയങ്ങൾ പഠിപ്പിക്കുന്ന മനുഷ്യരെ സൂക്ഷിക്കുക (ടി.പി.എം വൈദികർ). സത്യ വചനം ഉപദേശിക്കാതെ, ‘ഞാൻ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു’ എന്ന് പറഞ്ഞു ഭോഷ്ക്കു പറയുന്ന പ്രവാചകന്മാരെ വഞ്ചനയുടെ പ്രവാചകന്മാർ എന്ന് തിരുവെഴുത്ത്‌ പറയുന്നു (യിരെമ്യാവു 23: 29-32). സ്വയംകൃത പ്രവചങ്ങൾ, ലക്കും ലഗാനും ഇല്ലാതെ, കൃത്യതയും വ്യക്തതയും ഇല്ലാതെ, തട്ടി വിടുന്നതാണോ പ്രവചനം? സകല അബദ്ധോപദേശങ്ങളെയും ദൈവ വചനാടിസ്ഥാനത്തിൽ പരിശോധിക്കണമെന്നു ഓർമ്മിപ്പിച്ചുകൊണ്ട് തല്കാലം നിർത്തുന്നു. പ്രസ്തുത ഗ്രന്ഥകർത്താവും അദ്ദേഹത്തിൻ്റെ ഉപദേശങ്ങളും (ഉപദേശങ്ങൾ അടങ്ങിയ പുസ്തകങ്ങളും) “ദി പെന്തകോസ്ത് മിഷൻ” പ്രസ്ഥാനത്തിൻ്റെ ഉപദേശങ്ങളും തെറ്റാവരമൊഴികളുമായി നിലനിൽക്കുന്നതിനാൽ എല്ലാവരും ഈ പുസ്തകം ഒന്നു വായിച്ച് ഇതിൽ എഴുതിയിരിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *