ടിപിഎമ്മിൻ്റെ പ്രസംഗമാകുന്ന ശിക്ഷ

തീരുവാനായി നിങ്ങൾ എപ്പോഴെങ്കിലും കാത്തിരുന്ന് മടുത്ത സ്ഥിതിയിലായിട്ടുണ്ടോ? കാരണം കൂടാതെ ശബ്ദമുണ്ടാക്കുന്ന വ്യക്തിയുടെ മുഖത്തും ക്ലോക്കിലും നോക്കി നിങ്ങൾ ഇരുന്നിരുന്നു മുഴിഞ്ഞിട്ടുണ്ടോ? നിങ്ങളുടെ മുഖം “അണ്ണാ കരുണ തോന്നേണമേ! ഞങ്ങളെ വെറുതെ വിടുക” എന്ന് യാചിക്കുന്നതു പോലെ ഇരിക്കും. ഇത് കഠിനമായി തോന്നുമെങ്കിലും, അത് ശരിയാണ്! ടിപിഎം പ്രസംഗങ്ങൾ വളരെ നീണ്ടതാണ്! ടിപിഎം പാസ്റ്റർമാരുടെ നാവുകളിൽ കടിഞ്ഞാൺ കെട്ടി വലിക്കാനായി കയറ് ഇല്ലെന്നു തോന്നുന്നു. ഞായറാഴ്ചകളിൽ നിർത്താത്ത പ്രസംഗങ്ങൾ കേട്ട് സഭയിൽ ഇരിക്കുന്നവർ അസ്വസ്ഥരാകുന്നു. ഒരു പുഴു പോലെ നിങ്ങളുടെ ഞായറാഴ്ച പകുതിയും അവർ അരിക്കും. നിങ്ങൾക്ക് കുത്ത്‌ അനുഭവപ്പെടും, പക്ഷെ ഒന്നും സംസാരിക്കാനാവില്ല (സന്ദേശകൻ്റെ സന്ദേശത്തിനെതിരെ സംസാരിക്കാതിരിക്കാനുള്ള സാമൂഹിക സമ്മർദം)! എല്ലാ ഞായറാഴ്ചയും സീയോനിൽ നിന്ന് ഒന്നര രണ്ടു മണിക്കൂറോളം ദൈർഘ്യമുള്ള ഈ പ്രഭാഷണങ്ങൾ പീഡിപ്പിക്കാനായി ദൈവം അയയ്ക്കുന്നതാണോയെന്ന് നിങ്ങൾ അതിശയിക്കും? ഇത് ടിപിഎം ആരാധനയുടെ ഈ വശം പരിശോധിക്കുന്ന സമയമാകുന്നു.

ബൈബിളിലെ പ്രഭാഷണങ്ങളുടെ ദൈർഘ്യം

പുതിയനിയമത്തിലെ ഏറ്റവും ദൈർഘ്യമേറിയ രേഖപ്പെടുത്തിയ പ്രസംഗങ്ങളിൽ ഒന്ന് മത്തായിയുടെ സുവിശേഷത്തിൽ കാണാം. ഇത് മത്തായി 5, 6, & 7 അദ്ധ്യായങ്ങളിൽ എഴുതിയിരിക്കുന്നു. [ഒരു ഓൺലൈൻ ഓഡിയോ ബൈബിൾ ശ്രവിച്ചുകൊണ്ട്, ഈ വാക്യങ്ങൾ സംസാരിക്കുന്നതിന് എത്ര സമയം എടുക്കുമെന്ന് നിങ്ങൾക്ക് കണക്കാക്കാം. എൻ്റെ കണക്കുകൂട്ടലുകൾ പ്രകാരം, 5-6 വാക്യങ്ങൾ സംസാരിക്കാൻ ഒരു നിമിഷം എടുക്കുന്നു (ഇവിടെ നിങ്ങൾ സ്വയം പരിശോധിക്കുക). നമ്മുക്ക് ഗിരി പ്രഭാഷണ ത്തിലേക്ക് തിരിച്ചു വരാം (മത്തായി 5,6,7). ഇത് പുതിയനിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും നീളം കൂടിയ പ്രഭാഷണമായി തോന്നും. ഇതിൽ 111 വാക്യങ്ങളുണ്ട്. 5 വചനങ്ങൾ സംസാരിക്കാൻ ഒരു മിനിറ്റ് എന്ന കണക്കുകൂട്ടൽ അനുസരിച്ച്, യേശു തൻ്റെ ഗിരിപ്രഭാഷണം പൂർത്തിയാക്കാനായി 22 മിനിറ്റിൽ കൂടുതൽ എടുത്തു കാണുകയില്ല. ഇതിനുപുറമേ, യേശുവിൻ്റെ എല്ലാ പ്രസംഗങ്ങൾക്കും അഞ്ചു മിനിറ്റിൽ കൂടുതൽ ദൈർഘ്യമില്ലായിരുന്നു. അദ്ദേഹം മിക്കപ്പോഴും ഉപമയിലൂടെ സംസാരിച്ചു. അതിൽ ഒന്നും അഞ്ച് മിനിറ്റിൽ കൂടുതൽ എടുത്തില്ല. അക്കാലത്ത് മൈക്രോഫോണുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ, പ്രസംഗത്തിൻ്റെ പ്രചാരണത്തിനും വിരാമത്തിനുമായി കുറച്ച് സമയം കൊടുക്കാം. എന്നിട്ടും അങ്ങനെയുള്ള ജ്ഞാനം എവിടെ നിന്നെന്ന് ജനങ്ങൾ അത്ഭുതപ്പെട്ടു (മർക്കോസ് 6: 2).

നമുക്ക് അപ്പോസ്തലനായ പത്രോസിൻ്റെ ആദ്യത്തെ പ്രസംഗം നോക്കാം. ഏതാണ്ട് 5 മിനിറ്റ് ദൈർഘ്യം, [24 വാക്യങ്ങൾ (അപ്പൊ.പ്രവ. 2: 14-38)] അത് 3000 പേരെ രക്ഷിച്ചു. വീണ്ടും പത്രോസ് പ്രസംഗിച്ച അടുത്ത പ്രസംഗം 5 മിനിറ്റ് പോലും ഇല്ലായിരുന്നു, അത് 5000 പേരെ രക്ഷിച്ചു (അപ്പൊ.പ്രവ. 4: 4). ആദ്യത്തെ രക്തസാക്ഷിയായ സ്തെഫാനൊസിൻ്റെ പ്രസംഗത്തിൽ 53 വാഖ്യങ്ങൾ മാത്രം ഉണ്ടായിരുന്നു,(ഏകദേശം 11 മിനിറ്റ്) പ്രസംഗിച്ചു. ആ 11 മിനിറ്റിൽ ഇസ്രയേലിൻ്റെ മുഴുവൻ ചരിത്രവും സംഗ്രഹിക്കുകയും ചെയ്തു. പത്രോസ് വീണ്ടും കൊർന്നേല്യൊസിൻ്റെ ഭവനത്തിൽ 2-3 മിനിറ്റ് പ്രസംഗിച്ചു [10 വാക്യങ്ങൾ], പരിശുദ്ധാത്മാവ് തൻ്റെ പ്രസംഗം കേൾക്കുന്നവരിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വന്നു. പുതിയനിയമത്തിലെ പ്രഭാഷണങ്ങൾ വളരെക്കുറച്ചു മാത്രമായിരുന്നെന്ന് നാം കാണുന്നു. എന്നിട്ടും ഓരോന്നും സ്വന്തമായി ഒരു രത്നം ആയിരുന്നു!

ദൈർഘ്യമുള്ള പ്രസംഗം പ്രസംഗിക്കുന്നത് അനാരോഗ്യമാണ് എന്നാണോ ഇതിൻ്റെ അർത്ഥം? ഞങ്ങൾ അങ്ങനെ പറഞ്ഞില്ല! പൗലോസ് അപ്പോസ്തലൻ്റെ ഒരു സന്ദേശം മണിക്കൂറുകളോളം നീണ്ടുനിന്നു (അപ്പൊ.പ്രവ. 20: 7). ന്യായപ്രമാണത്തിലെ മുഴുവൻ പുസ്തകങ്ങളും വായിക്കാൻ രാവിലെ മുതൽ മദ്ധ്യാഹ്നംവരെ നെഹെമ്യാവിന് വേണ്ടിവന്നു. ഇത് അപൂർവമായ ഒരു വസ്തുത ആകുന്നു, ദീർഘനേരം നീണ്ടുനിന്ന് മനുഷ്യരെ ക്ഷീണിപ്പിക്കുന്ന പ്രഭാഷണങ്ങൾ നടത്തുന്ന സ്വഭാവം അവർക്കില്ലായിരുന്നു. നെഹെമ്യാവിനും പൗലോസിനും നീണ്ട പ്രസംഗം നടത്തുന്നതിന് കാരണ ങ്ങളുണ്ടായിരുന്നു! തനിക്ക് പിറ്റേ ദിവസം പുറപ്പെടേണ്ടതുകൊണ്ട് പൗലോസ് തൻ്റെ പ്രസംഗം തുടർന്നുകൊണ്ടിരുന്നു. ഒരു പക്ഷെ അവരെ വീണ്ടും കാണാനുള്ള സാധ്യത വളരെ കുറവായിരുന്നു. ദൈവത്തിൽനിന്നു പഠിച്ചതെല്ലാം നിവർത്തിക്കേണ്ട സമയം ആവശ്യമായിരുന്നു. നെഹെമ്യാവിനെ സംബന്ധിച്ചിടത്തോളം ജനങ്ങൾ ന്യായപ്രമാണം മറന്നുപോയിരുന്നു (അടിമത്തത്തിലായിരുന്നു) അവരെ മോശെയുടെ ന്യായപ്രമാണം സംബന്ധിച്ച ലിഖിതങ്ങളിൽ എഴുതിയിരിക്കുന്നതിനെ ഓർമ്മപ്പെടുത്തണം. അതുകൊണ്ട് ദീർഘ പ്രഭാഷണം തെറ്റല്ല, കാരണം നിങ്ങളുടെ സംസാരത്തിലൂടെ ആളുകളെ വേട്ടയാടുന്നത് സാധാരണ സംഭവം ആയിരിക്കരുത്! പ്രഭാഷണങ്ങളുടെ ദൈർഘ്യത്തെക്കുറിച്ച് ഞങ്ങൾ തിരുവെഴുത്തുകളിൽനിന്നു ഉപസംഹരിക്കുന്നു.

  1. കുറഞ്ഞത് ഒരു മണിക്കൂർ പ്രസംഗിക്കുന്ന സ്വഭാവമുള്ള ബൈബിൾ പ്രഭാഷകരെ വേദപുസ്തകത്തിൽ ഒരിടത്തും കാണുന്നില്ല.
  2. മിക്ക പ്രഭാഷണങ്ങളും വളരെ ചെറിയതാണ് (20 മിനിറ്റ് പോലും ദൈർഘ്യമില്ല), അത് വളരെ ശക്തവുമാണ്. അവർ ചെറുതും ഘനമേറിയതും ആയിരുന്നെന്ന്  നമുക്ക് പറയാൻ കഴിയും!

ടിപിഎമ്മിൻ്റെ സങ്കീർണ്ണത

ടിപിഎമ്മിൽ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും പ്രസംഗിക്കണമെന്ന അടിസ്ഥാനപരമായ തത്വത്തിന് യാതൊരു വേദപുസ്തക അടിസ്ഥാനവുമില്ല. വളരെ കുറച്ച് ടിപിഎം പ്രഭാഷകർ മാത്രം ഒരു മണിക്കൂർ പ്രസംഗം എന്ന തത്വത്തിൽ ഉറച്ചു നിൽക്കുന്നു, അവരിൽ അധികപേർക്കും എപ്പോൾ നിർത്തണമെന്ന് അറിയത്തില്ല. കൺവെൻഷനുകളിൽ, കുറഞ്ഞത് 2 മണിക്കൂറുകളോളം ശബ്ദ മുഖരിതമായ ചികിത്സകൊണ്ട് ആളുകളെ പീഡിപ്പിക്കുന്നു. അവർ പറയുന്ന മറുപടി അറിയാമോ? ചിലർ ഭക്ഷണം തയ്യാറായിട്ടില്ലാത്തതിനാൽ ഞങ്ങൾ അര മണിക്കൂർ നീട്ടുന്നുവെന്ന് പറയും. ചില പാസ്റ്റർമാർ പറയും, “നിങ്ങൾക്ക് മണിക്കൂറുകളോളം സിനിമയോ ക്രിക്കറ്റോ കാണാൻ ധാരാളം സമയമുണ്ട്, എന്നാൽ ഏതാനം മണിക്കൂറുകൾ ദൈവത്തിൻ്റെ സാന്നിധ്യത്തിൽ കാത്തിരിക്കാനാവില്ല?”

ദീർഘമായ പ്രസംഗം ആളുകളെ മടുപ്പിക്കുന്നുവെന്ന് അവർക്കറിയില്ല! പ്രശ്നം ആളുകളല്ല, പ്രശ്നം പ്രാസംഗികരാണ്! നാറുന്ന ഭക്ഷണം കൊടുത്തിട്ടു അത് രുചിയുള്ളതാണെന്ന് ജനങ്ങൾ പറയണമെന്ന് പ്രാസംഗികർ ആഗ്രഹിക്കുന്നു. അവർക്ക് ബിരിയാണി കൊടുക്കുക, അവർ കൂടുതൽ ആഗ്രഹിക്കും! ചില വേലക്കാരി സഹോദരിമാരുമായുള്ള എൻ്റെ സംഭാഷണത്തിൽ അവർ പറഞ്ഞു, “ഈ പാസ്റ്റർ / ബ്രദർ പ്രയാസത്തിലാകുന്നു – അദ്ദേഹം വളരെ ദീർഘമായി സംസാരിക്കുന്നു .. ഞങ്ങൾക്ക് മടുത്തു!” “സഭയിലെ പാവപ്പെട്ട സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെ ഒളിച്ചു വളരെ രഹസ്യമായാണ് യോഗത്തിൽ വരുന്നതെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. അവർക്ക് സമയത്തു തന്നെ തിരിച്ചു പോകണം, എന്നാൽ അത് അദ്ദേഹത്തിൻ്റെ തലയിൽ കയറുകയില്ല. ഇത് തണുപ്പുള്ള രാത്രിയാണ്, യാത്ര സംവിധാനങ്ങൾ ഇല്ല .. എങ്ങനെയാണ് ഈ പാവപ്പെട്ട സ്ത്രീകൾ മടങ്ങി പോകുന്നത്?”

ഒരു വേലക്കാരൻ സഹോദരൻ സെൻ്റെർ പാസ്റ്ററെ പറ്റി പരാതി പറഞ്ഞു, “അരെ യാർ! ഇപ്പോൾ വേലക്കാരുടെ യോഗമുണ്ട്, ഈ കിഴവൻ ഞങ്ങളെ മണിക്കൂറുകളോളം ഇരുത്തി പ്രസംഗിച്ചു കൊണ്ടിരിക്കും! “ഒരിക്കൽ ഒരു ലോക്കൽ വിശ്വാസ ഭാവത്തിൽ നിന്ന് ഒരു വിശ്വാസി എന്നെ വിളിച്ചു, അവിടെ ചുമതലയിലുള്ള ബ്രദറുടെ രണ്ടു രണ്ടര മണിക്കൂർ നീളുന്ന ക്രമമായുള്ള പീഡിപ്പിക്കലിനെ പറ്റി പരാതിപ്പെടാൻ സെൻ്റെർ പാസ്റ്ററുടെ നമ്പർ ചോദിച്ചു. “അസംബന്ധം!” അദ്ദേഹം പറഞ്ഞു, “ഞങ്ങൾക്ക് മടുത്തു!” ഈ അക്രമാസക്തമായ ശിക്ഷാവിധിക്ക് മറ്റൊരു വ്യതിചലനമുണ്ട്! 20 മിനിട്ടിൽ തൻ്റെ പ്രഭാഷണം പൂർത്തിയാക്കാൻ ഞാൻ ഒരു വേലക്കാരൻ സഹോദരനോട് പറഞ്ഞപ്പോൾ! അദ്ദേഹം പ്രതികരിച്ചു “ഹലോ! തമ്പി, ഈ സഹോദരിമാർ എത്ര ഭൂത ഗ്രസ്തരാണെന്ന് നിങ്ങൾക്കറിയില്ല! 20 മിനിറ്റിനകം ഞാൻ പ്രസംഗം നിർത്തുകയാണെങ്കിൽ, ഉടനെ സെൻ്റെർ പാസ്റ്റർക്ക് ഫോൺ വിളിച്ച് ഞാൻ ഇന്ന് ഒരു മണിക്കൂർ പ്രസംഗിച്ചില്ലെന്ന് അവർ പറയും“!

ഈ സ്വാർഥപ്രയോഗം നടത്തുന്ന സ്ഥാപനത്തിൻ്റെ വിചിത്രമായ ആചാരങ്ങൾ പാസ്റ്റർമാരുടെ മണ്ടത്തരം മൂലം ജനങ്ങൾ കഷ്ടത അനുഭവിക്കുന്നു (സഭാപ്രസംഗി 5:3)!

ജ്ഞാനികളുടെ വാക്കുകൾ

Preaching Punishments in TPM

പസംഹരിക്കുന്നതിനു മുമ്പ്, പ്രഭാഷണത്തിൻ്റെ ദൈർഘ്യത്തിൻ്റെ വിഷയത്തിൽ ബുദ്ധിമാന്മാരായ ചില വ്യക്തികളുടെ വിജ്ഞാന ശകലങ്ങൾ നിങ്ങളുടെ ധ്യാനത്തിനായി ഞാൻ അവതരിപ്പിക്കുന്നു.

ശലോമോൻ : “കഷ്ടപ്പാടിൻ്റെ ആധിക്യംകൊണ്ടു സ്വപ്നവും വാക്കുപെരുപ്പം കൊണ്ടു ഭോഷൻ്റെ ജല്പനവും ജനിക്കുന്നു (സഭാപ്രസംഗി 5:3).

സ്പർജൻ – “സഹോദരന്മാരേ, നിങ്ങളുടെ പ്രഭാഷണങ്ങൾ എടുക്കുക. അവ യാർഡിൻ്റെ അളവിൽ ചില്ലറ വില്പനക്ക് വെയ്ക്കാതെ പൗണ്ട് കൊണ്ട് അവ നേരിട്ട് കൈകാര്യം ചെയ്യുക. നിങ്ങൾ പറയുന്ന വാക്കുകളുടെ എണ്ണത്തിൽ ഒരു സ്റ്റോറും സജ്ജീകരിക്കരുത്, നിങ്ങളുടെ കാര്യ ഗുണം വിലമതിക്കണം. വാക്കുകളിൽ അമിതവ്യയവും സത്യത്തിൽ പിശുക്കരുമാകുന്നത്‌ വിഡ്ഢിത്തരമാകുന്നു.”

ഉപസംഹാരം

പ്രിയ ടിപിഎം പാസ്റ്റർമാരും പ്രാസംഗികരും, നിങ്ങൾ വളരെ വിരസതയുളളവരാകുന്നു. അത് പറയുന്നതിൽ ക്ഷമിക്കണം, എന്നാൽ അത് സത്യമാണ്! ഒമ്പതാം മേഘത്തിൽ നിന്ന് ഇറങ്ങുക! യാർഡ് അപ്രധാനവും എന്നാൽ ഭാരം പ്രധാനവുമാണെന്ന് മനസ്സിലാക്കുക. ആളുകളെ പീഡിപ്പിക്കുന്നത് നിർത്തുക! ക്രിസ്തീയ സാഹിത്യത്തിൽ ബിരിയാണി ധാരാളം ഉണ്ട്. ക്രിസ്തുവിനു വേണ്ടി ആളുകൾ ധാരാളം അധ്വാനിച്ചിട്ടുണ്ട്. ടിപിഎമ്മിൻ്റെ വിഷമുള്ള മാംസ മയക്കുമരുന്നായ അലസതയ്ക്ക് പകരം വായിച്ച് ധ്യാനിച്ച് ശ്രദ്ധിച്ചു ബിരിയാണി വിളമ്പാൻ സമയമെടുക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *