പിടിച്ചുപറിയുടെ പരമോന്നതി – ടിപിഎം മാഫിയ

ഒളിച്ചോടുന്ന  ട്രെയിനിൻ്റെ  ഡ്രൈവർ ഒരു ഭ്രാന്തൻ ആണെങ്കിൽ, പാളങ്ങൾ പോലും ഇല്ലാതെ തീവണ്ടി മരുഭൂമിയിൽകൂടി പോലും ഓടുന്നത് നിങ്ങൾക്ക് പ്രതീക്ഷിക്കാം. നമ്മൾ എല്ലാവരും “ദി പെന്തക്കോസ്ത് മിഷൻ” എന്ന് വിളിക്കുന്ന ഈ കൾട്ട് സംഘടനയുടെയും കാര്യം അതുതന്നെയാകുന്നു. ഞങ്ങളുടെ ടിപിഎം തീവ്രവാദികൾ തങ്ങളുടെ വൈദികരുടെ മാഫിയ മാതിരിയിലുള്ള കവർച്ച തന്ത്രങ്ങളിൽ അന്ധരായിരിക്കുന്നതിനാൽ, ഈ ടിപിഎം തെമ്മാടിത്തരം നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. അവർക്ക് ഒരു ലളിതമായ ലക്ഷ്യം മാത്രമേയുള്ളുവെന്ന് തോന്നുന്നു. “യാചിക്കുക, ഭീഷണിപ്പെടുത്തുക, മോഷ്ടിക്കുക, ഞങ്ങൾക്ക് പണം വേണം”. കവർച്ച അതിൻ്റെ ഏറ്റവും ഉന്നത തലത്തിൽ.

Extortion Best

ടിപിഎമ്മിൻ്റെ സാമ്പത്തിക ദശാംശ നിയമം ബൈബിളിന് എതിരാണെന്ന് മാത്രമല്ല, അന്യ ജാതിക്കാരുടെ നിലവാരം അനുസരിച്ചു പോലും ദൈവികത്വത്തെ കുറിച്ചുള്ള ചിന്തക്ക് എതിരാകുന്നു.

1 കൊരിന്ത്യർ 6:10, “കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.”

മത്തായി 23:35, “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.”

യെശയ്യാവ് 10:1-2, “ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും എൻ്റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാർ തങ്ങൾക്കു കൊള്ളയായ്‌തീരുവാനും അനാഥന്മാരെ തങ്ങൾക്കു ഇരയാക്കുവാനും തക്കവണ്ണം നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർത്ഥം എഴുതിവെക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം!”

യെഹെസ്കേൽ 22:12, “രക്തംചൊരിയേണ്ടതിന്നു അവർ നിന്നിൽ കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു യഹോവയായ കർത്താവിൻ്റെ അരുളപ്പാടു.”

ദൈവിക ശിക്ഷയുടെ ഭീഷണികളോടൊപ്പം ഡെസേർട്ട് ആസ്വദിക്കൂ

ഞങ്ങളുടെ മുൻ ലേഖനത്തിൽ, ടിപിഎം പാസ്റ്റർമാരുടെ മണിക്കൂറുകളോളം ബോറടിപ്പിക്കുന്ന, അനാത്മീകമായ, നിയമാനുസൃതവുമായ പ്രഭാഷണങ്ങളെ പറ്റി പ്രതിപാദിച്ചിരുന്നു. ഇപ്പോൾ മുഴുവൻ ഫുഡ് കോഴ്സ് കഴിഞ്ഞ് ചില ഡെസേർട്ടിനുള്ള സമയമായിരിക്കുന്നു. (ഞങ്ങളുടെ തമിഴ് അല്ലാത്ത സുഹൃത്തുക്കൾക്ക് വേണ്ടി, പ്രാസംഗികൻ ദശാംശം കൊടുക്കാത്തവരെ കൃത്രിമമായി കൈകാര്യം ചെയ്ത് ശാപങ്ങൾ കൊണ്ട് പൊതിയുന്നു).

മേൽപ്പറഞ്ഞ ഓഡിയോയുടെ മലയാള പരിഭാഷ


“അനേക ദൈവ മക്കൾ തങ്ങളുടെ ശമ്പളത്തിൻ്റെ കവർ നൽകും. അതായത് ദശാംശം. ചിലർ ഒരിക്കലും നൽകുന്നില്ല. പാസ്റ്റർ ടി യു തോമസ് ദശാംശം കൊടുക്കണമെന്ന് പറഞ്ഞു. ചിലർ എല്ലാറ്റിനും ദശാംശം കൊടുക്കുന്നു, പക്ഷേ ബോണസ് കൊടുക്കത്തില്ല. നീ ശപിക്കപ്പെടും; നിങ്ങൾ ശപിക്കപ്പെട്ടവർ, ശപിക്കപ്പെട്ടവർ, ശപിക്കപ്പെട്ടവർ. നിങ്ങൾ നൽകാത്ത പക്ഷം നിങ്ങളുടെ ജീവിതത്തിൽ വലിയ ബുദ്ധിമുട്ട് നേരിടും. നമുക്ക് ദൈവത്തെ സ്തുതിക്കാം … “


ഈ മനുഷ്യർ ഏത് ദൈവത്തെയാണ് സേവിക്കുന്നതെന്ന് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു? തീർച്ചയായും….

ഒരു  ഗുണ്ടയായ ഈ ടിപിഎം ശുശ്രുഷകൻ, ടി യു തോമസിൻ്റെ നിർദ്ദേശപ്രകാരം തൻ്റെ ദൈവത്തിൽ നിന്നുള്ള ശാപങ്ങൾ കൊണ്ട് ജനങ്ങളെ പൊതിയുന്നു. പുതിയനിയമത്തിൽ നിന്ന് അദ്ദേഹത്തിന് തൻ്റെ ശാപങ്ങൾ അടിച്ചേൽപിക്കാൻ യോജിക്കുന്ന വാഖ്യങ്ങൾ കിട്ടുന്നില്ല. ഒരു വ്യക്തി യേശുവിനു നേരെ വിപരീതമായി പ്രവർത്തിക്കുന്നുവെങ്കിൽ, അദ്ദേഹം ആരെ അനുഗമിക്കുന്നു? തീർച്ചയായും, അവൻ പിശാചിനെ പിന്തുടരുന്നു. അതിനാൽ അവരുടെ പിതാവിൽനിന്നു വരുന്ന ഫലങ്ങൾ കണ്ടു നിങ്ങൾ ആശ്ചര്യപ്പെടേണ്ടതില്ല, അതായത് പിശാച്.

സങ്കീർത്തനം 10:7, “അവൻ്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവൻ്റെ നാവിൻകീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.”

മീഖാ 3:11, “അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവർ യഹോവയെ ചാരി: യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ? അനർത്ഥം നമുക്കു വരികയില്ല എന്നു പറയുന്നു.”

ക്രിസ്തീയ മാർഗ്ഗം

അജ്ഞരായ അനുയായികളുടെ മേൽ പ്രയോഗിക്കുന്ന ഈ മാതിരിയുള്ള ശാപങ്ങളെ തടുക്കുവാൻ ഉതകുന്ന ചില തിരുവെഴുത്തുകൾ പരിശോധിക്കാം.

ഗലാത്യർ 3:13, “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ”എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിൻ്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.”

റോമർ 12:14, “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ.”

എഫെസ്യർ 4:29, “കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുതു.”

നമ്മുക്ക് പിന്തുടരാൻ യേശു ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു, തൻ്റെ സ്വർഗ്ഗീയ പിതാവിൻ്റെ ഇഷ്ട്ടം അനുസരിച്ച് ശപിക്കുന്നവരെ അനുഗ്രഹിക്കുക. (I പത്രോസ് 2:21.) “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു. നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തൻ്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി…..” (I പത്രോസ് 2:23-24).

നമ്മെ വേദനിപ്പിക്കുന്നവരെ നാം അനുഗ്രഹിച്ചാൽ, കുറ്റവാളികൾക്ക് ശിക്ഷ നൽകപ്പെടുന്ന ഏതു കാര്യത്തിലും ദൈവം പൂർണ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. തിന്മയെ ജയിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അനുഗ്രഹം നൽകുന്ന വാക്കുകളാകട്ടെ, അതിനുള്ള ഒരു മാർഗ്ഗമാകുന്നു.

നമ്മെ ദുഷിപ്പിക്കുന്നവരെ അനുഗ്രഹിക്കേണ്ടതിൻ്റെ ആവശ്യം അപ്പൊസ്തലനായ പത്രോസ് പ്രത്യേകം പരാമർശിക്കുന്നു:ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ. “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തൻ്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ. അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ. കർത്താവിൻ്റെ കണ്ണു നീതിമാന്മാരുടെമേലും അവൻ്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിൻ്റെ മുഖം ദുഷ്‌പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.” (I പത്രോസ് 3: 9-12).

റോമിലെ വിശ്വാസികൾക്ക് അപ്പോസ്തലനായ പൌലോസ് ഈ പ്രബോധനം നൽകി: “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ …. ആർക്കും തിന്മെക്കു പകരം തിന്മ ചെയ്യാതെ …. പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു . നിൻ്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക …. തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക” (റോമർ 12:14, 17, 19-21).

ഉപസംഹാരം

നിങ്ങൾ എന്ത് അവകാശമാക്കാൻ ആഗ്രഹിക്കുന്നു, അനുഗ്രഹമൊ ശാപമൊ? അത് നിങ്ങൾ മറ്റുള്ളവരുമായി സംസാരിക്കും.

ജനങ്ങളെ ചൂഷണം ചെയ്യുന്ന ആ ടിപിഎം ശുശ്രുഷകനോട് എനിക്ക് സഹതാപം തോന്നുന്നു. അദ്ദേഹം യേശുവിൽ നിന്നും എത്രമാത്രം ദൂരെയാണെന്ന് നമുക്കെല്ലാവർക്കും മനസ്സിലായിരിക്കുന്നു. അത്തരം നേതാക്കന്മാർ മൂലം സഭയുടെ അവസ്ഥ നാശത്തിലേക്കാകുന്നു. കവർച്ചക്കാരുടെ ഭാഗമല്ലാത്തതിനാൽ നമ്മെ ശപിക്കുന്നവർക്കുവേണ്ടി നമുക്ക് പ്രാർഥിക്കാം.

റോമൻ വിശ്വാസികൾക്ക് പൗലോസിൻ്റെ ബുദ്ധിയുപദേശം ഇതായിരുന്നു, സദൃശവാഖ്യങ്ങൾ 25:21-22 പിന്തുടരുക. “നിൻ്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവൻ്റെ തലമേൽ തീക്കനൽ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക” (റോമർ 12:20-21).

ജഡത്തിൻ്റെ നീചമായ വിനാശകരമായ പ്രവൃത്തികളെ തകർത്ത്‌ തന്നെ ക്രൂശിച്ച എല്ലാവരോടും ക്ഷമിച്ച യജമാനൻ്റെ കാൽപ്പാടുകൾ പിന്തുടരാം.

അത് ജീവിതത്തിനും അനുഗ്രഹത്തിനുമുള്ള മാർഗ്ഗമാണ് – നമ്മുക്ക് മാത്രമല്ല, നമ്മെ എതിർക്കുന്നവർക്കും കൂടെ.

ഞാൻ ഉപസംഹരിക്കുന്നതിന് മുൻപ്, തൻ്റെ തട്ടിപ്പിനുള്ള പ്രോട്ടോക്കോളുകൾ നിർവചിക്കുന്ന മറ്റൊരു ഗുണ്ടയെ നമുക്ക് ശ്രദ്ധിക്കാം. ജേർണലുകളിൽ പ്രത്യേക ഇടം പിടിക്കാൻ ശ്രമിക്കുന്ന ഒരാളെപ്പോലെ പ്രവർത്തിക്കുന്നതായി തോന്നുന്നു … ഹ !!! അവരുടെ ബാലൻസ് ഷീറ്റുകളും വാർഷിക ഓഡിറ്റ് ചെയ്ത റിപ്പോർട്ടുകളും എവിടെയാണ്? ഇത് എന്നെ സ്വച്ഛ ഭാരത് സെസ് ഓർമ്മിപ്പിക്കുന്നു. ഇതാണ് ടിപിഎമ്മിൻ്റെ ഇരുമ്പുലിയൂർ സെസ്സ്.

മേൽപ്പറഞ്ഞ ഓഡിയോയുടെ മലയാള പരിഭാഷ


ആത്മാർഥമായ കാണിക്കകൾ അർപ്പിക്കുന്ന സഹോദര സഹോദരിമാരെ, തങ്ങളുടെ ഉത്തമാംശം കൊടുക്കാൻ ശ്രദ്ധിക്കുക. കൺവെൻഷനുവേണ്ടി കാണിക്കകൾ അർപ്പിക്കുന്നവർ “കൺവെൻഷൻ കാണിക്ക” എന്ന് കവറിൽ എഴുതി ദൈവത്തിൻ്റെ വിശുദ്ധന്മാർക്ക് കൊടുക്കണം. നിങ്ങളുടെ വ്യക്തിപരമായ പ്രാർത്ഥനകളിലും കുടുംബ പ്രാർഥനകളിലും ദൈവ ശുശ്രൂഷയ്ക്കായി പ്രാർത്ഥിക്കണെമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.


തെണ്ടുന്നത് നിർത്തി വേല ചെയ്യാൻ തുടങ്ങുക

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

One Reply to “പിടിച്ചുപറിയുടെ പരമോന്നതി – ടിപിഎം മാഫിയ”

  1. ഇന്ത്യയിലെ അധോലോക നായകന്മാർ വെട്ടും, കുത്തും ,പിടിച്ചുപറിയും ,ഒക്കെ നിറുത്തി ടിപിഎം സ്റ്റൈൽ ജുബ്ബ അണിഞ്ഞതുപോലെയാണ് ചീപ്പ് പാസ്റ്ററായി വാണരുളുന്നു വ്യക്തിയും . ഇപ്പോൾ ലോകം മുഴുവനും സാമ്പത്തിക ബുദ്ധിമുട്ടു ഉള്ളപ്പോൾ , ഒരു തൊഴിൽ എന്ന നിലയിൽ ടിപിഎം വിശുദ്ധി കുപ്പായം ചെറുപ്പക്കാർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഒരു തൊഴിൽ മേഖലയാണ് , ഏതായാലും വിദേശ രാജ്യങ്ങളിൽ ജോലിചെയ്തു കുറച്ചു പണം സമ്പാദിക്കാൻ 10 വർഷമെങ്കിലും വേണം , അതിനു തുനിയാതെ ടിപിഎം വിശ്വാസികളായ ചെറുപ്പക്കാർക്ക് തീർച്ചയായും വലിയ ബുദ്ധിമുട്ടില്ലാതെ നല്ലയൊരു ഭാവി ഉണ്ടാകാൻ ഉള്ള വഴിയാണിത് . രാവിലെ ഒൻപതു മണിക്ക് അപ്പിച്ഛൻ പറയുന്നു
    എടാ വൈകിട്ട് മൂന്നുമണിക്ക് എന്തൊരു ചൂട് , അപ്പോൾ പറഞ്ഞോണം അപ്പിച്ച ചൂടുതന്നെയല്ല കാറ്റും , കൂടെ നല്ല തണുപ്പും ഉണ്ട്. അപ്പോൾ അപ്പിചൻ കൂടെ നില്ക്കാൻ പറ്റിയവൻ ആണോ എന്നുതീരുമാനിക്കും . ബോധിച്ചാൽ സീയോൻ സുഖം ഉൾപ്പടെ അനുഭവിക്കാൻ ഉള്ള ഭൂമിയിലെ ഭാഗ്യം ഉണ്ടാകും . അതുപോലെ കണുന്നവരെ ഒരേ ഒക്കെ തന്തയെന്നുവിളിക്കാൻ പാറ്റുമെങ്കിൽ ചീപ്പ് പാസ്റ്റർ എന്ന പദവിവരെ കിട്ടും . ഇതിനിടയിൽ എത്ത്രയോ സീയോൻ കുമാരികളെയും , വിശ്വാസിനികളെയും അറിയുവാനുള്ള അവസരം കിട്ടും . അങ്ങനെ ദൈവത്തെയും ,സ്വന്തം മനഃസാക്ഷിയെയും വഞ്ചിക്കാൻ PHD എടുത്തവരാണ് സിപിഎം മുതൽ ടിപിഎം വരെ എത്തിയ ചെറുതും വലുതുമായ വിറ്റും ,വിട്ടും ഇറങ്ങിയ വേലക്കാർ . ഷാജി ജോൺ ദുബായ് എന്ന ഒരു മഹാനായ ടിപിഎം വിശ്വാസി തുടക്കത്തിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയ വിശ്വാസിയാണ് , പിന്നെ ദീപ് , ട്രൂത് തുടങ്ങിയ പ്രമുഖർ ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ ഒരുത്തനെയും കാണാനില്ല .ടിപിഎം ൽ , ദുബായിലെ സെന്റർ പാസ്റ്ററായിരുന്ന സണ്ണിയെപ്പോലുള്ള തികഞ്ഞ ആഭാസന്മാർ ആണ് വേണ്ടത് .

Leave a Reply

Your email address will not be published. Required fields are marked *