എൻ്റെ ജനം കൾട്ട് ബന്ധനത്തിൽ നിന്നും പുറത്തുപോകട്ടെ

പ്രിയ വായനക്കാരാ, ദൈവം അബ്രാഹാമിൻ്റെ സന്തതികളെ മിസ്രയിമിൽ നിന്ന് വിടുവിച്ചത് എങ്ങനെയാണെന്ന് ഓർക്കുന്നുണ്ടോ? അടിമവേല അവരുടെ ജീവിതം കൈപ്പേറിയതും ദുഷ്കരവുമാക്കിത്തീർത്തു. പീഡനങ്ങൾ നിമിത്തമുള്ള അവരുടെ നെടുവീർപ്പുകളും രോദനങ്ങളും പ്രാർത്ഥനകളും ദൈവ സന്നിധിയിൽ എത്തി. അപ്പോൾ ദൈവം തൻ്റെ ജനത്തെ അടിമവേലയിൽ നിന്നു വിടുവിക്കുന്നതിനെപ്പറ്റി ചിന്തിച്ചു (പുറപ്പാട് 2: 23-25). അങ്ങനെ മോശയും അഹരോനും ഫറവോൻ്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിൻ്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എൻ്റെ ജനത്തെ വിട്ടു തരിക …….. എന്നാൽ ഫറവോൻ അത് ചെയ്തില്ല, തൻ്റെ വേലക്കാരായ യന്നേസും യംബ്രേസും മോശെയോടു എതിർത്തുനിന്നു. (2 തിമോ 3:8).

പുരാതന യഹൂദ സാഹിത്യങ്ങൾ ഈ യന്നേസും യംബ്രേസും ഫറവോൻ്റെ മാന്ത്രികശക്തികളാണെന്ന് വെളിപ്പെടുത്തുന്നു. അതിനുശേഷം യന്നേസിൻ്റെയും യംബ്രേസിൻ്റെയും ആത്മാവ് എല്ലാ തലമുറയിലും വീണ്ടെടുപ്പുകാർക്കെതിരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അവർ മോശയെ എതിർത്തു, പരീശന്മാർ യേശുവിനേയും, യെഹൂദാ ന്യായാധിപന്മാർ അപ്പോസ്തലന്മാരെയും എതിർത്തു (2 തിമോ 3: 8), റോമൻ കത്തോലിക്ക സഭ നവീകരണക്കാക്കാർക്കെതിരെയും ടിപിഎമ്മിലെ പരീശന്മാർ ടിപിഎം ജനങ്ങളുടെ വിമോചനത്തിന് എതിരേയും നില്കുന്നു. ടിപിഎം മാത്രമല്ല, ലോകമെമ്പാടുമുള്ള അനേകം കൽട്ടുകളിൽ ചില ആളുകൾ വെളിച്ചം കൊണ്ടുവന്ന് ജനങ്ങളെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാൻ ശ്രമിക്കുമ്പോൾ ഈ കൾട്ട് നേതാക്കന്മാർ അവരെ നേരിടുന്നു. പട്ടിക രൂപത്തിൽ അല്പം താരതമ്യം താഴെ ചേർക്കുന്നു.

ദൈവത്തിൻ്റെ വീണ്ടെടുപ്പ് മാർഗ്ഗങ്ങൾ യന്നേസിൻ്റെയും  യംബ്രേസിൻ്റെയും ആത്മാവ് യന്നേസിൻ്റെയും  യംബ്രേസിൻ്റെയും ആത്മാവിൻ്റെ പ്രവൃത്തികൾ
നവീകരണക്കാർ റോമൻ കത്തോലിക്ക പുരോഹിതരും അവരുടെ തന്ത്രങ്ങളും RC സഭയുടെ നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കാൻ ശ്രമിച്ചു. പ്രവൃത്തികളാൽ രക്ഷയുടെ മറ്റൊരു സുവിശേഷം
മോശയും അഹരോനും യന്നേസും യംബ്രേസും ശാരീരിക അടിമത്തത്തിൽ ആളുകളെ വെയ്ക്കാനായി പരിശ്രമിച്ചു
കൾട്ടിൽ നിന്നും വീണ്ടെടുക്കപ്പെട്ടവർ ടിപിഎം പോലെയുള്ള കൾട്ട് നേതാക്കന്മാർ കൾട്ട് പള്ളികളുടെ നിയമങ്ങളും ചട്ടങ്ങളും ജനങ്ങളെ അടിമവേലയിൽ നിലനിർത്തുന്നു. പ്രവൃത്തികളാൽ രക്ഷയുടെ മറ്റൊരു സുവിശേഷത്തിന് കീഴിൽ പ്രവർത്തിക്കുന്നു.
യേശു പരീശന്മാർ ന്യായപ്രമാണത്തിൻ്റെ ബന്ധനത്തിൽ അടിമകളായി നിർത്തുവാൻ ശ്രമിച്ചു
അപ്പോസ്തലന്മാർ യൂദാക്കൾ ന്യായപ്രമാണത്തിൻ്റെ ബന്ധനത്തിൽ അടിമകളായി നിർത്തുവാൻ ശ്രമിച്ചു

ടിപിഎം ചീഫ് പാസ്റ്ററിലുള്ള യന്നേസിൻ്റെയും യംബ്രേസി ൻ്റെയും ആത്മാവ്

ടിപിഎമ്മിനോട് ദൈവം “തൻ്റെ ജനത്തെ വിട്ടയ്ക്കുക” എന്ന് പറയുമ്പോൾ ടിപിഎം ശുശ്രുഷകന്മാരിലുള്ള യന്നേസിൻ്റെയും യംബ്രേസിൻ്റെയും ആത്മാവ് അതിനെ എതിർക്കുന്നു. യന്നേസിൻ്റെയും യംബ്രേസിൻ്റെയും ആത്മാവിനെ ശ്രദ്ധിക്കുക. പ്രധാന ചെന്നായുടെ പ്രസ്താവന കേൾക്കുക.

പ്രധാന ചെന്നായ് പറയുന്നു – പ്രസ്താവന 1


“നമ്മുടെ സഭയെകുറിച്ചും കർത്തൃശുശ്രുഷകളെയും നല്ല വിശ്വാസികളെയും കുറിച്ചും ദൈവം നമ്മുക്ക് വെളിപ്പെടുത്തി തന്ന അപ്പോസ്തലന്മാരുടെ ഉപദേശത്തെ കുറിച്ചും ചില വ്യക്തികൾ ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഇൻ്റെർനെറ്റിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെ കുറിച്ച് നിങ്ങൾ ബോധവാന്മാരായിരിക്കണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.


1 -‍ാ‍ം മത്തെ പ്രസ്താവനക്കുള്ള ഞങ്ങളുടെ പ്രതികരണം


എന്തുകൊണ്ട് നിങ്ങൾ നേരിട്ട് “fromtpm.com” എന്ന പേര് പറയുന്നില്ല? ഞങ്ങളുടെ വിവരങ്ങൾ തെറ്റാണെന്ന് ഞങ്ങൾക്ക് തെളിയിച്ചു തരിക. നിങ്ങളുടെ ആരംഭത്തെ കുറിച്ചും, ധാരാളം സാക്ഷികളോടും തെളിവുകളോടും കൂടെ നിങ്ങളുടെ അസാന്മർഗ്ഗീക പ്രവൃത്തികളെ കുറിച്ചും, ധാരാളം തെളിവുകൾ ഞങ്ങൾ നൽകിയിട്ടുണ്ട്. നിങ്ങളുടെ തെറ്റായ പഠിപ്പിക്കലുകളെക്കുറിച്ചും ഞങ്ങൾ ധാരാളം തെളിവുകൾ നൽകിയിട്ടുണ്ട്. നിങ്ങൾക്ക് ഞങ്ങൾ തെറ്റെന്ന് തെളിയിക്കുവാൻ സാധിക്കുമെങ്കിൽ അതിനായി മനഃപൂർവം ഓപ്പൺ കമെൻറ്റ് സെക്ഷൻ കൊടുത്തിട്ടുണ്ട്. അതിനാൽ നിങ്ങളുടെ അവകാശവാദം ദയവായി തെളിയിക്കുക. അഹംഭാവത്തിൻ്റെ ആത്മാവിനാൽ സ്വയം നീതി നിറഞ്ഞവരായിരിക്കുന്നതിനാൽ നിങ്ങൾ ഞങ്ങളുടെ ലേഖനങ്ങൾ വായിച്ചിട്ടില്ലെങ്കിൽ, നിങ്ങളുടെ അപ്പൊസ്തലന്മാർക്ക് ദൈവത്തിൽനിന്നുള്ള വെളിപ്പാടുകൾ ലഭിച്ചുവെന്ന് പറയുന്നതിനു മുമ്പ് അവ ദയവായി വായിക്കുവാൻ നിങ്ങളോട് അപേക്ഷിക്കുന്നു. പോൾ രാമൻകുട്ടിയുടെ റോമൻ കത്തോലിക്കാ ഓർത്തഡോക്സ് ബന്ധത്തിൽ നിന്നുമുള്ള ആരംഭം, നിസ്സയിലെ ഓറിഗൻ ആൻഡ് ഗ്രിഗറിയിൽ നിന്നെടുത്ത യേശുവിനെ സാത്താൻ്റെ കൈയിൽ വിൽക്കുന്ന എ സി തോമസിൻ്റെ ഉപദേശം, ഷെക്കേഴ്സ് കൾട്ടിൽ നിന്നും എടുത്ത ആഴമേറിയ വെളിപ്പാടുകൾ, ജോൺ അലക്സാണ്ടർ ഡൗയിൽ (1847) നിന്നും 18-ഉം 19-ഉം നൂറ്റാണ്ടിലെ മറ്റു ഊര്‍ജ്ജിതപ്രഭാവകരായ മാന്ത്രികരിൽ നിന്നുമെടുത്ത ടിപിഎമ്മിൻ്റെ ദൈവീക രാഗശാന്തിയും മറ്റു നിയമസിദ്ധാന്തങ്ങളും തുടങ്ങി ആർ ടി കെണ്ടലിൻ്റെ രചനമോഷണം നടത്തിയ ടി യൂ തോമസിൻ്റെ  പ്രവൃത്തികൾ വരെ  ധാരാളം തെളിവുകളോടെ  പ്രതിപാദിച്ചിട്ടുണ്ട്. ടിപിഎമ്മിൻ്റെ ഈ വ്യാജമായ പഠിപ്പിക്കലുകളും പറയപ്പെടുന്ന നിഗൂഢതകളും മറ്റു ശുശ്രൂഷകന്മാരിൽ നിന്ന് പകർത്തിയതാകുന്നു. അത് ദൈവം ടിപിഎം അപ്പോസ്തലന്മാർക്കും ടിപിഎം സഭയ്ക്കും നല്കിയതല്ല. തുറന്നുകാട്ടിയിട്ടുപോലും നുണ പറയുന്നത് നിർത്തുക. കുറഞ്ഞപക്ഷം കള്ളം പറയുന്നതിനു മുൻപ് നീലനിറത്തിലുള്ള ലിങ്കുകൾ വായിക്കുക.


പ്രധാന ചെന്നായ് പറയുന്നു – പ്രസ്താവന 2


പിശാച് വഞ്ചകനും മനസ്സിനെ വഷളാക്കുന്നവനും ആകുന്നുവെന്ന് വിശുദ്ധ പൗലോസ് തന്ന മുന്നറിയിപ്പ് നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം പറയുന്നു, എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.


2 -‍ാ‍ം മത്തെ പ്രസ്താവനക്കുള്ള ഞങ്ങളുടെ പ്രതികരണം


അപ്പോസ്തലനായ പൌലോസിൻ്റെ മുന്നറിയിപ്പിന് ചെവികൊടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എങ്ങനെ സർപ്പം നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളാക്കും എന്ന് പറയുന്നതിൻ്റെ അടുത്ത വാഖ്യം ശ്രദ്ധിക്കുക. അടുത്ത വാക്യത്തിൽ തന്നെ, മറ്റൊരു യേശുവിനെയും മറ്റൊരു സുവിശേഷത്തെയും പ്രഘോഷിക്കുമെന്ന് പൗലോസ് പറയുന്നു. നമ്മുടെ കർത്താവായ യേശു ക്രിസ്തുവിനെ അപഹരിച്ച്, നിങ്ങളെ ഇടയശ്രേഷ്ഠനാക്കി മറ്റൊരു യേശുവിനെ പ്രഘോഷിക്കുന്ന നിങ്ങളെയും നിങ്ങളുടെ കൾട്ടിനെയും കുറിച്ച് പൗലോസ് തീർച്ചയായും പരാമർശിക്കുന്നു.
സാധാരണ സുവിശേഷപ്രഘോഷണം നടത്തുന്ന സുവിശേഷ പ്രവർത്തകരെക്കാൾ സുന്ദരവും മഹത്വകരവുമാണ് തങ്ങളുടെ മഹത്വകരമായ ശുശ്രൂഷ എന്ന് ടിപിഎം ശുശ്രുഷകന്മാർ അവകാശപ്പെടുന്നു. ഇത് അഗാധകൂപത്തിൽ നിന്നുമുള്ളതാകുന്നു. ഒരിക്കൽ തന്നതും വീണ്ടും വീണ്ടും വെളിപ്പെടുത്താത്തതുമായ (യൂദാ 1: 3) കാലപഴക്കമുള്ളതും ലളിതവുമായ സുവിശേഷത്തിൽ വിശ്വസിക്കാൻ ബൈബിൾ ജനങ്ങളോട് ആവശ്യപ്പെടുന്നു. ന്യായപ്രമാണം അനുസരിക്കുന്നതിലൂടെയുള്ള ആത്മനീതിയല്ല. യേശുവിൻ്റെ നാമത്തിൽ വിശ്വസിക്കുന്നതാണ് ലളിതമായ വിശ്വാസം. അത്തരം വിശ്വാസത്തിൻ്റെ ഫലം, നല്ല ഫലം പുറപ്പെടുവിക്കുന്ന ഒരു രൂപാന്തരപ്പെട്ട മനസ്സ് ആകുന്നു. അത് പ്രത്യേകമായ ഉന്നത സ്ഥലത്ത് എത്തിച്ചേരാൻ (കൊലോസ്യർ 2: 20-23) പല നിയമങ്ങളും ചട്ടങ്ങളും ന്യായ പ്രമാണങ്ങളുമെല്ലാം ബന്ധനങ്ങളായി ടിപിഎം കൊണ്ടുവരുന്ന ആഴമേറിയ വെളിപ്പെടുത്തലുകളും മർമ്മങ്ങളും അല്ല. ക്രിസ്തുവിൻ്റെ ലാളിത്യത്തെ പറ്റി നിങ്ങൾ തന്നെ തീരുമാനിക്കുക – പുതിയനിയമത്തിൽ വെളിപ്പെടുത്തിയിട്ടുള്ള ലളിതമായ സത്യമോ അതോ മറ്റു സഭകൾക്ക് അറിയാത്ത ടിപിഎമ്മിന് മാത്രമായി വെളിപ്പെടുത്തിയിട്ടുള്ളതുമായ വികിലമായ സത്യമോ.


പ്രധാന ചെന്നായിൽ നിന്നും കവിഞ്ഞൊഴുകുന്ന ദുഷ്ടത യുടെ പാനപാത്രം

Let My People go out of the Cultist Bondage

ഈ വ്യക്തിയിൽ ഒരു കണിക പോലും കുറ്റ ബോധം ഇല്ല. അദ്ദേഹം തൻ്റെ വിദ്വേഷകരമായ പ്രവൃത്തി കൾ തുടരുന്നു. അത്തരം പ്രസ്താവനകൾ മുഖേന അദ്ദേഹം ആരുടെ വേലക്കാര നാണെന്ന് വെളിപ്പെടുത്തുകയല്ലേ?

ഇസ്രായേല്യരുടെ നിലവിളികൾ ദൈവത്തിങ്കലേക്കു ചെന്നതുപോലെ (പുറപ്പാട് 2: 23-25), ടിപിഎം അംഗങ്ങളുടെ പ്രാർത്ഥന ദൈവത്തിന് സമർപ്പിക്കപ്പെടുന്നു. പലരും ടിപിഎമ്മിൻ്റെ അകത്തളങ്ങളിൽ നിന്നും ദൈവത്തോട് ഞരങ്ങുന്നു, എന്തെങ്കിലും ചെയ്യാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന ടിപിഎം ശുശ്രുഷകന്മാരെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്, ചിലർ മരിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരു സെൻ്റെർ പാസ്റ്ററുമായി ഇരിക്കുമ്പോൾ, ചില പ്രവൃത്തികൾക്കായി ഒരു സഹോദരിയെ വിളിച്ചപ്പോൾ അവർ വന്നു. അപ്പോൾ തന്നെ “നിങ്ങൾക്കറിയാമോ”  ഞാനൊരു പ്രാർത്ഥന പോരാളി എന്ന രീതിയിൽ പാസ്റ്റർ പൊങ്ങച്ചം പറയാൻ തുടങ്ങി. നിങ്ങൾക്കറിയാമോ “പിശാച് എൻ്റെ ജീവിതം അവസാനിപ്പിക്കാൻ നോക്കുന്നു, ഞാൻ അവനുമായി യുദ്ധം ചെയ്തു അവനെ കീഴടക്കിയിരിക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്നത് എൻ്റെ പ്രാർത്ഥനയുടെ ശക്തിയാണ്.” അവിടെ നിന്നിരുന്ന സഹോദരി എൻ്റെ മുഖത്ത്‌ നോക്കി പറഞ്ഞു, “എൻ്റെ ദൈവത്തോട് ചേരാൻ വേണ്ടി കഴിയുന്നത്ര വേഗം മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” വിശ്വാസ ഭവനങ്ങളിൽ ജീവിക്കുന്ന ശക്തിയില്ലാത്ത സഹോദരിമാരുടെ അവസ്ഥ കാണിക്കാനാണ് ഞാൻ ഈ സംഭവം വിവരിക്കുന്നത്. ഇത് ഒരു ഉദാഹരണം മാത്രമാണ്. അവർക്ക് പുറത്തുകടക്കാൻ കഴിയാത്ത ഭയംകൊണ്ട് അവർ ബന്ധിക്കപ്പെട്ടിരിക്കയാൽ അകത്ത്‌ തുടരാനും കഴിയാത്തവിധം വളരെ കഷ്ടപ്പെട്ടാണ് അവർ കഴിയുന്നത്.

പല വിശ്വാസികളും എന്തെങ്കിലും ചെയ്യുവാനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു, ആ പ്രാർത്ഥനകൾ എല്ലാം ദൈവത്തിങ്കലേക്ക് എത്തിച്ചേർന്നുവെന്ന് ഞാൻ കരുതുന്നു. ടിപിഎം അപ്പൊസ്തലന്മാരുടെ ഭീകര പ്രവൃത്തികൾ അടുത്തിടെ കുത്തനെ ഉയർന്നു. അവർ നിരപരാധികളെ രഹസ്യമായി കൊലചെയ്യുന്നു, ബലാൽസംഗവും സഹോദരിമാരെ കൊലപ്പെടുത്തുന്നതിനെ കുറിച്ചും ഞങ്ങൾ കേട്ടിട്ടുണ്ട്. മാത്രമല്ല, പ്രകൃതി വിരുദ്ധഭോഗങ്ങളും പ്രവർത്തനങ്ങളും സുഭിക്ഷം ആകുന്നു, പോലീസ് ഉദ്യോഗസ്ഥരെ കൈക്കൂലി കൊടുത്ത്‌ ദശാംശമായി പറ്റിയിട്ടുള്ള പണം അഴിമതിക്കായി ദുരുപയോഗം ചെയ്യുകയുമാണ്.

ഈ വൈദികർ ദൈവ ജനങ്ങളുടെ ഇടയിൽ ഗുണ്ടകളെ പോലെ പെരുമാറുകയും പണം തട്ടിയെടുക്കുകയും ശാപ വാക്കുകളിൽ കൂടി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പക്ഷപാതിത്വം അവരുടെ ഏറ്റവും ശക്തമായ കഴിവാകുന്നു. സമ്പന്നരുമായി ഇടപെടുമ്പോൾ അവർ ഭാഗികമായി പ്രവർത്തിക്കുന്നു; തന്നെത്താൻ പുകഴ്ത്തി ജനങ്ങൾ അവരെ സേവിക്കണമെന്ന് ആവശ്യപ്പെടുന്നു, പുതുതായി വരുന്നവർ അവരുടെ വസ്ത്രങ്ങൾ കഞ്ഞി മുക്ക് അലക്കി തേക്കണം, യുവജനങ്ങൾ വിശ്വാസഭവനങ്ങളിൽ കന്നിനെ പോലെ പണിയെടുക്കണം, തങ്ങളുടെ കൾട്ടിനു പുറത്തുനിന്നും വിവാഹംകഴിക്കുന്ന ജനങ്ങളെ ശിക്ഷിക്കുക, ദുർബലരായവരുടെ മൃതദേഹങ്ങൾ മറവു ചെയ്യുവാൻ വിസമ്മതിക്കുക; ഈ പണം ഉപയോഗിച്ച് അവർ ദരിദ്രരുടെ വീടുകളെ വിഴുങ്ങി ദൈവനാമത്തിൽ വലിയ കൊട്ടാരങ്ങൾ നിർമ്മിക്കുകയും, എല്ലാത്തരം സുഖസൗകര്യങ്ങളോടെ ഏറ്റവും ഉയർന്ന ജീവിത നിലവാരം ആസ്വദിക്കുകയും ചെയ്യുന്നു. അധാർമികതയിൽ ഏർപ്പെടുന്നു. ആരെങ്കിലും അവരെ എതിർക്കുമ്പോൾ, അവരുടെ ജീവിതം ദുസ്സഹമാക്കിത്തീർക്കുന്നു. കൂടാതെ, അവർ സത്യത്തിൻ്റെ മാർഗ്ഗം വഴളാക്കി, യേശുവിൽ നിന്നും ജനങ്ങളെ അകറ്റി തങ്ങളുടെ വിശുദ്ധന്മാരെ ആരാധിപ്പിക്കുന്നു. നരകം അവിടെ ഉണ്ടെങ്കിൽ, അതിനു നേരെ മുകളിൽ ടിപിഎം നിർമ്മിച്ചിരിക്കുന്നു. ഈ ദുഷ്ടതയെല്ലാം കണ്ടശേഷം, നീതിമാന്മാരും ആത്മാർഥഹൃദയരുമായ ആളുകൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നു. നിഷ്കളങ്കരായ ആത്മാക്കളെ വീണ്ടെടുക്കാൻ ദൈവം തൻ്റെ വഴിമദ്ധ്യേയാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ ക്രിസ്തുവിൻ്റെ മഹത്വകരമായ സ്വാതന്ത്യ്രത്തിലേക്കുള്ള ജനങ്ങളുടെ മോചനം തടയാൻ പ്രധാന ചെന്നായും ടിപിഎമ്മിൻ്റെ പരീശന്മാരും ശ്രമിക്കുന്നു.

ഉപസംഹാരം

ഈ ദുഷ്ടവ്യവസ്ഥിതിയിൽ നിന്ന് മാത്രമല്ല, നിയമവ്യവസ്ഥയുടെ അടിമത്വത്തിൻ്റെ നുകം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന തിന്മയുടെ എല്ലാ വ്യാജരായ ഉപദേഷ്ടാക്കന്മാരിൽ നിന്നും ദൈവജനത്തെ രക്ഷിക്കുവാനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഈ ലോകത്തിൽ വരാൻ പോകുന്ന കോപത്തിൽനിന്നും ദൈവം തൻറെ ജനത്തെ വീണ്ടെടുക്കട്ടെ. രാജാധിരാജാവും കർത്താധികർത്താവുമായ ദൈവത്തിന് സ്തുതിയും മഹത്വവും അർപ്പിക്കാനായി വിശ്വാസത്താൽ ലഭിക്കുന്നതും നന്മ പ്രവർത്തനങ്ങൾ നിറഞ്ഞതുമായ സേവനങ്ങൾ സ്നേഹത്താൽ ചെയ്യട്ടെ.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *