തീർച്ചയായിട്ടും, ശീർഷകത്തിലെ നിരക്ഷരതയുടെ (ILLITERACY) പശ്ചാത്തലം ശാസ്ത്ര ത്തിൻ്റെയും സാങ്കേതികവിദ്യയുടെയും ലോകത്തിലെ വിദ്യാഭ്യാസമല്ല, മറിച്ച് വിശുദ്ധ തിരുവെഴുത്തുകളുടേയും ക്രൈസ്തവലോകത്തെക്കുറിച്ചുള്ള അറിവുകളുടേയും ശരി യായ സംവിധാനമാണ്. ടിപിഎം സഭ അവരുടെ ശുശ്രുഷകന്മാരെ ഏതെങ്കിലും ഒരു നല്ല ബൈബിൾ കോളജിൽ പഠിക്കാൻ അനുവദിക്കുന്നില്ല. ശരിയായ ദൈവശാസ്ത്ര പഠനം ടിപിഎം എന്തുകൊണ്ട് നിരുത്സാഹപ്പെടുത്തുന്നുവെന്ന് ചോദിച്ചാൽ അവരുടെ മറുപടി “ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് ടിപിഎം ശുശ്രുഷകന്മാരെ നയിക്കുന്നതുകൊണ്ട് അതിൻ്റെ ആവശ്യമില്ല” എന്നായിരിക്കും. നിങ്ങൾക്ക് അറിയില്ലെങ്കിൽ, ടിപിഎമ്മിന് മുൻപായി എല്ലാ പെന്തക്കോസ്ത് വിഭാഗവും നൽകുന്ന സാധാരണ ഉത്തരവും ഇതായി രുന്നു. ടിപിഎം അവരുടെ മുൻഗാമികളിൽ നിന്ന് ഈ വാചകം പകർത്തി. മൈക്കൽ ബ്രൗണിൻ്റെ “AUTHENTIC FIRE” എന്ന പുസ്തകത്തിൽ ആദ്യകാല പെന്തക്കോസ്ത് ജനങ്ങൾ, പത്രോസും യോഹന്നാനും വിദ്യാഭ്യാസമില്ലാത്തവർ ആയിരുന്നുവെന്നു പറഞ്ഞ് സെമി നാരി വിദ്യാഭ്യാസത്തെ തരംതാഴ്ത്തി കണ്ടിരുന്നുവെന്ന് എഴുതിയിരിക്കുന്നു. ജോൺ മക്കാർത്തറിൻ്റെ പുസ്തകമായ “STRANGE FIRE” ലും ഇത് തന്നെ എഴുതിയിരിക്കുന്നു. നാലുവ ർഷത്തോളം യേശു പന്ത്രണ്ട് അപ്പൊസ്തലന്മാരെ പരിശീലിപ്പിച്ചതായി പെന്തക്കോസ്തുകാ ർക്ക് മനസ്സിലായിട്ടില്ല (മാർക്കോസ് 3:14). പൗലോസ് ഗമാലിയേലിൻ്റെ പാദ പീഠത്തിൽ ഇരുന്നു പഠിച്ചു. തിമൊഥെയൊസ്, വിശുദ്ധ തിരുവെഴുത്തുകൾ ബാല്യകാലം മുതലേ പഠിച്ചിരുന്നതായി പൗലോസ് പറയുന്നു (2 തിമോ. 3:15). മത്തായി 13:52 ൽ യേശു പറയുന്നു, സ്വർഗ്ഗരാജ്യത്തിന് ശിഷ്യനായിത്തീർന്നവൻ നിക്ഷേപങ്ങളുള്ള വീട്ടുടയവനോട് സദൃശ നാകുന്നു. തിരുവെഴുത്തുകൾ പഠിക്കുന്നത് നിക്ഷേപങ്ങൾ ശേഖരിക്കുന്നത് പോലെയാ കുന്നുവെന്ന് യേശു പറയുന്നു. പൌലോസ് തീത്തൊസിനു എഴുതിയ ലേഖനത്തിൽ അധ്യക്ഷന്മാരുടെ ഒരു യോഗ്യത എടുത്തുകാട്ടുന്നു – “ഉപദേശപ്രകാരമുള്ള വിശ്വാസ്യ വചനം മുറുകെപ്പിടിക്കുന്നവൻ ആയിരി ക്കേണം” (തീത്തോസ് 1:9). പരിശുദ്ധാ ത്മാവ് നയിക്കുന്നതിനാൽ അവരുടെ നിരക്ഷരതയെ പറ്റി വിഷമിക്കേണ്ടതില്ല എന്ന് അദ്ദേഹം പറഞ്ഞില്ല. മറിച്ച്, അധ്യക്ഷൻ പഠിച്ച വചനം മുറുകെ പിടിക്കണം. ഹോശേ. 4:6 അറിവും വിവേകവും തരംതാഴ്ത്തി കാണിക്കുന്നതിലുള്ള അപകടം എടുത്തു കാണി ക്കുന്നു. “പരിജ്ഞാനമില്ലായ്കയാൽ എൻ്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്ക കൊണ്ട് നീ എനിക്ക് പുരോഹിതനായിരിക്കാതവണ്ണം ഞാൻ നിന്നെയും ത്യജിക്കും.” (ഹോശേയ 4:6)
ടിപിഎമ്മിൻ്റെ തിയോളജിക്കൽ ട്രെയിനിംഗ്
ടിപിഎം ശുശ്രുഷകന്മാരും രണ്ട് വർഷത്തെ പരിശീലനത്തിന് വിധേയരാണെന്ന് നിങ്ങൾ വാദിച്ചേക്കാം. എന്നാൽ, ഈ പരിശീലനകാലയളവിൽ TPM ശുശ്രുഷകന്മാർ ശരിയായ ദൈവശാസ്ത്ര പഠനത്തിന് വിധേയരാകുന്നതിനു പകരം കഴുതകളെപ്പോലെ പണി ചെയ്യു കയാണെന്ന് ഞങ്ങൾക്കറിയാം. ടിപിഎം ഉപദേശങ്ങൾ പ്രചരിപ്പിക്കാൻ അവർ ഈ രണ്ട് വർഷം മസ്തിഷ്കക്ഷാളനത്തിന് (BRAINWASHED) വിധേയരായി കൊണ്ടിരിക്കുകയാ കുന്നു. ടിപിഎം ദൈവശാസ്ത്ര പഠനത്തിനേക്കാൾ കഠിനാധ്വാനം ചെയ്യിക്കുന്നത് എന്തു കൊണ്ടാണെന്ന് അറിയാൻ നിങ്ങൾ, ഓർത്തഡോൿസ് പള്ളിയിൽ പോയി അവരുടെ പാരമ്പര്യം നോക്കുക. “ചുരുങ്ങിയത് മൂന്ന് വർഷക്കാലം, നവവിദ്യാര്‍ത്ഥി സന്യാസജീവി തത്തിൽ വിദഗ്ദ്ധനായ ഒരാളുടെ കീഴിൽ പരിശീലിക്കേണ്ടതുണ്ട് ….. അദ്ദേഹത്തിന് കിട്ടിയിരിക്കുന്ന അനുസരണശീലം അനുഷ്ഠിക്കുക ….. ഈ മൂന്നുവർഷത്തെ തയ്യാറെടുപ്പ് ആദ്യകാലങ്ങളിലും നിലനിന്നിരുന്നു, പൊതുജീവിതത്തിൻ്റെ സ്ഥാപകനായ സെൻറ്റ് പക്കോമിയസിൻ്റെ ജീവിതത്തിൽ നിന്നും അദ്ദേഹത്തിന് ദൂതന്മാരുടെ ആജ്ഞ ലഭിച്ചിരു ന്നുവെന്ന് നമ്മുക്ക് മനസ്സിലാക്കാം. മൂന്നുവർഷം വിജയിക്കുന്നതുവരെ ആരും ഉയർന്ന പ്രകടനം ചെയ്യാൻ പാടില്ല. ചില കഠിന ജോലികൾ ചെയ്തശേഷം അവർ ഈ മേഖലയി ലേക്ക് പ്രവേശിക്കട്ടെ (source: http://holyascensionnorman.org/article.php?id=25).” അങ്ങനെ, ഒരു ദൈവദൂതൻ ഓർത്തഡോക്സ് സഭയിൽ ഒരു നൂതന ശുശ്രൂഷാസ്ത്രിയെ തിരുവചനങ്ങൾ പഠിപ്പിക്കേണ്ടതിനു പകരം കഠിന ശാരീരിക വേലകൾ പരിശീലിപ്പിക്കുന്നതിനെ പറ്റി ആജ്ഞാപിക്കുന്നത് നമ്മൾ കണ്ടു. ORTHODOX റോമൻ കത്തോലിക്കാ സംവി ധാനത്തിൻ്റെ സമന്വയമായ ടിപിഎം, അതിനാൽ പുതിയ ശുശ്രൂഷകർക്ക് ആത്മീക പരിശീലനം കൊടുക്കുന്നതിന് പകരം കഠിന ജോലികൾ ചെയ്യിക്കുന്നു.
ഇപ്പോൾ ദൈവശാസ്ത്ര പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു വിഷയം “ക്രൈസ്തവ ലോക ചരിത്രത്തെ കുറിച്ചുള്ള ജ്ഞാനം” ആകുന്നു. അതുകൊണ്ട് ഈ ലേഖനത്തിൽ കൂടി, ക്രൈസ്തവലോകത്തിൻ്റെ ചരിത്രത്തെക്കുറിച്ചുള്ള പഠനം നമ്മുടെ ആത്മീയ വളർ ച്ചക്ക് എത്ര പ്രധാനമാണെന്ന് കാണിച്ചുതരുന്നു.
കഴിഞ്ഞുപോയ ദിനങ്ങളുടെ പ്രാധാന്യം
ഈ അത്യാധുനിക ലോകത്ത്, സ്ത്രീകൾ അവരുടെ ശരീരം മറയ്ക്കുന്നതിന് വളരെ കുറച്ചു വസ്ത്രങ്ങൾ ധരിക്കുന്നത് സർവ്വസാധാരണമാണ്. അത് മാത്രമല്ല, പെൺകുട്ടികൾ ആൺകുട്ടികളോടൊപ്പം മദ്യപാനവും പുകവലിയും ആസ്വദിക്കുന്നു. വിമർശിക്കുകയാ ണെങ്കിൽ, യുവാക്കൾ ചിരിച്ച് തള്ളി കിഴവന്മാരെ ആധുനികരാകുക എന്ന് പറയും! സ്ത്രീകൾ മദ്യപിക്കുന്നതോ മാദകമായ വസ്ത്രങ്ങൾ ധരിക്കുന്നതോ അവർക്ക് വിചിത്ര മായോ ഞെട്ടിക്കുന്നതോ ആയി തോന്നുന്നില്ല. അവർ അത്തരമൊരു പരിതസ്ഥിതിയിൽ ജനിച്ചതും വളർന്നതും കാരണം ഇവയെല്ലാം അവർക്ക് സർവ്വസാധാരണമാണ്. മദ്യപാ നത്തിലും പുകവലിയിലും ആൺകുട്ടികളുടെ കൂടെ പങ്കുചേരുന്ന പെൺകുട്ടികളെ കുറിച്ച് അവർ മാധ്യമങ്ങളിലും സിനിമകളിലും നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്നു.
ആധുനിക സിനിമകളും പഴയ സിനിമകളും തമ്മിലുള്ള വ്യത്യാസം നിങ്ങൾ പരിഗണി ച്ചാൽ, പൗരാണിക ദിവസങ്ങളിൽ, പുരുഷന്മാർ പോലും മദ്യപിക്കുന്നത് മോശമായി ചിത്രീകരിച്ചിരുന്നു, അപ്പോൾ സ്ത്രീകളുടെ കാര്യം പറയുകയും വേണ്ട. മദ്യപാനവും പുകവലിയുമില്ലാത്ത നല്ല മനുഷ്യരെപ്പോലെയാണ് ഹീറോകളെ ചിത്രീകരിച്ചിരുന്നത്. ആ കാലത്ത് ഒരു പുരുഷന് വിവാഹം ആലോചിക്കുമ്പോൾ, ആ മനുഷ്യൻ മദ്യത്തിനും പുകവലിക്കും അടിമയായിരുന്നോ എന്ന് അന്വേഷിക്കുമായിരുന്നു. രണ്ടു നൂറ്റാണ്ടുകൾ ക്കുമുമ്പ് യൂറോപ്പിലെ സ്ത്രീകൾ പോലും വസ്ത്രം കൊണ്ട് അവരുടെ ശരീരം പൂർണ്ണ മായും മൂടുമായിരുന്നു. എന്നാൽ ഇപ്പോൾ ഈ പ്രവണത തികച്ചും വ്യത്യസ്തമാണ്. ഇപ്പോൾ മുതൽ 100-200 വർഷങ്ങൾ കഴിഞ്ഞ് ഭാവിയിൽ വരാൻ പോകുന്ന അവസ്ഥ എന്താണെന്ന് സങ്കൽപ്പിക്കുക. ഭാവിയിൽ ജനിക്കുന്ന കുട്ടികൾക്ക് തെറ്റും ശരിയും സംബന്ധിച്ച് അല്പം പോലും ധാരണ ഉണ്ടാകയില്ല. അന്ന് 100-200 വയസുള്ളവർ മാത്രമേ ലോകത്തിൽ തെറ്റും ശരിയും തിരിച്ചറിയുകയുള്ളൂ. ചരിത്രം അറിയാവുന്നവർക്ക് മാത്രമേ ഇന്നത്തെ വ്യവ സ്ഥയിൽ ഉള്ള തെറ്റ് എന്താണെന്ന് മനസ്സിലാക്കാൻ കഴിയുകയുള്ളു. മാറുന്ന സംവിധാന ത്തിൽ വരുന്ന വ്യത്യാസങ്ങൾ ഉടനടി അവർ തിരിച്ചറിയുന്നു. അപ്പോൾ ബൈബിൾ മുതിർന്നവരെ ബഹുമാനിക്കുന്നതിൽ അതിശയിക്കാനില്ല. നരച്ച മുടിയുള്ളവർ ജ്ഞാനി കൾ എന്ന് ഗ്രഹിക്കുന്നതിൽ അത്ഭുതപ്പെടാനില്ല – പരിജ്ഞാനികൾ? നമ്മുക്ക് ചുറ്റുപാടു മുള്ള വ്യവസ്ഥ തിരിച്ചറിയാൻ ചരിത്രം നമ്മെ സഹായിക്കുന്നു. ബൈബിളിൽ കൊടുത്തി രിക്കുന്ന ഒരു വാക്യം ഇപ്രകാരമാണ്:
ന്യായാധിപന്മാർ 2:10-11, “……അവൻ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തിക ളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി. എന്നാൽ യിസ്രായേൽമക്കൾ യഹോ വെക്ക് അനിഷ്ടമായുള്ളത് ചെയ്തു …….“
അതേ കേസ് ടിപിഎമ്മിന് ബാധകമാണ്. ടിപിഎം പാസ്റ്റർമാർക്കും വിശ്വാസികൾക്കും ക്രൈസ്തവലോക ചരിത്രം അറിയില്ല. ഒന്നാം നൂറ്റാണ്ടിലെ സഭ ഒരു സാർവ്വലൗകിക സഭ യായി മാറിയ പരിണാമത്തെക്കുറിച്ച് അവർക്ക് അറിയില്ല. ഈ പറയപ്പെടുന്ന സാർവ്വലൗ കികസഭ നവീകരണ കാലത്ത് രണ്ടായി വിഭജിച്ചുവെന്നോ ഓരൊ കാലഘട്ടത്തിലേയും വിവിധ ഉപദേശങ്ങൾ, പഠനങ്ങൾ, വ്യാഖ്യാനങ്ങൾ എന്നിവയെ പറ്റിയോ ഈ 2000 വർഷം പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനങ്ങളെ പറ്റിയോ അവർക്കറിയില്ല. ദൈവസഭ കടന്നു പോയ പീഡനങ്ങൾ, കഷ്ടങ്ങൾ, ബുദ്ധിമുട്ടുകൾ എന്നിവയുടെ ചരിത്രം അങ്ങനെ പലതും അവർക്കറിയില്ല. തത്ഫലമായി, ടിപിഎം പാസ്റ്റർമാർക്കും വിശ്വാസികൾക്കും തെറ്റും ശരിയും തമ്മിൽ വിവേചിക്കാൻ കഴിയുന്നില്ല. വ്യാഖ്യാനത്തിൻ്റെ അവരുടെ ഭാഷ്യം മാത്രമാണ് സത്യമെന്ന് അവർ കരുതുന്നു. പഴയതും പുതിയതും തമ്മിൽ വിവേചിക്കാൻ അവർക്ക് കഴിവില്ല, എന്തെന്നാൽ, അവർക്ക് സകലവും പുതിയതുതന്നെ. അവരിൽ പഴയത് (ചരിത്രപരമായ അറിവ്) എന്ന ഓപ്ഷൻ കാണുന്നില്ല. സാധാരണ വെള്ളത്തിൽ കഴിയുന്ന ഒരു തവള താഴെ നിന്ന് ചെറിയതായി ചൂടാക്കിയാൽ അത് വെള്ളത്തിൽ നിന്ന് ചാടാതെ ചാകും എന്നാൽ നേരത്തെ തന്നെ തിളപ്പിച്ച വെള്ളത്തിൽ ചാടുന്ന തവള ഉടനെ ചാകുന്നതുമായി ഇതിനെ താരതമ്യപ്പെടുത്താം. 2000 വർഷങ്ങളായി സഭ നേരിടുന്ന പീഡ നങ്ങളുടെ പകുതിയെങ്കിലും അറിയാവുന്ന ഒരാൾക്ക് അയാളുടെ സ്വപ്നത്തിൽ പോലും ടിപിഎം ശുശ്രുഷകന്മാരുടെ മാതിരി അവകാശവാദങ്ങൾ ഉന്നയിക്കാൻ സാധിക്കില്ല.
1800-ന് മുൻമ്പുള്ള ലോകത്തേക്ക് ഒരു ഒളിനോട്ടം (GLIMPSE)
നിങ്ങളെ ഏതാനും നൂറ്റാണ്ടുകൾക്കു മുൻപിലേക്ക് കൊണ്ടുപോയി ഞാൻ ആരംഭിക്കാം. ആദ്യത്തെ സൈക്കിൾ കണ്ടുപിടിച്ചത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ? ഉത്തരം: 1816 ൽ! അതിൻ്റെ പേര് വെലോസിപ്പീട് എന്നായിരുന്നു. ശരി! ആദ്യത്തെ ട്രെയിൻ എപ്പോൾ ഓടിയെന്ന് നിങ്ങൾക്കറിയാമോ? ഉത്തരം 1827! ഈ ആദ്യ ട്രെയിൻ ഒരു ഓട്ട ത്തിൽ കുതിരയോട് തോറ്റു! വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഉപകരണമായ ഡൈനാമോ 1831 ൽ ആദ്യം വികസിപ്പിച്ചെടുത്തു. ഒരു ക്രിസ്ത്യാനിയായ മൈക്കൽ ഫാരഡെ അത് കണ്ടുപിടിച്ചു. (F.W. ബോറാം എഴുതിയ ഫാരഡെയുടെ ജീവചരിത്രം വായിച്ചുനോക്കുക, പേര് A HANDFUL OF STARS!)! ആദ്യത്തെ ലൈറ്റ് ബൾബ് 1880 ൽ കണ്ടുപിടിച്ചു. 1880-1900 കാലയളവിൽ ആദ്യത്തെ ഇലക്ട്രിക്ക് ഫാൻ കണ്ടുപിടിച്ചു. 1903 ലാണ് ആദ്യ വിമാനം കണ്ടുപിടിച്ചത്. ഫാൻ, ലൈറ്റുകൾ, യാത്രാ സാമഗ്രികൾ, സൈക്കിൾ, ബസ്, ട്രെയിൻ, കാറു കൾ തുടങ്ങി പല ആധുനിക കണ്ടുപിടുത്തങ്ങളും ക്രമേണ നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായി മാറി. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഈ അവശ്യകാര്യങ്ങൾ 1800 നു മുമ്പ് നിലനിന്നിരുന്നില്ല. ഇപ്പോൾ വൈദ്യുതി, ലൈറ്റ്, ഫാൻ, യാത്രാ സൗകര്യങ്ങൾ എന്നിവ യൊന്നും ഇല്ലാത്ത ഒരു ജീവിതം ഊഹിക്കുക. എനിക്ക് നിങ്ങളെക്കുറിച്ച് അറിയില്ല, പക്ഷേ എനിക്ക് ഒരു ഫാൻ ഇല്ലാതെ 1 മണിക്കൂർ പോലും ചിലവഴിക്കാൻ കഴിയില്ല. കുറച്ചു കിലോമീറ്ററുകൾ നടക്കാൻ പോലും എനിക്ക് കഴിയുന്നില്ല. ലൈറ്റില്ലാത്ത ഒരു രാത്രി സങ്കൽപ്പിക്കുക! രണ്ടു നൂറ്റാണ്ടുകൾക്കു മുൻപ് ജീവിതം വളരെ വ്യത്യസ്തമായി രുന്നു! ഇപ്പോൾ, താഴെയുള്ള മാപ്പിൽ നോക്കുക.
A.D. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്ത്യാനിത്വ പ്രചരണത്തിൻ്റെ ഒരു ഭൂപടം നിങ്ങൾക്ക് കാണാം. ലോകം മുഴുവൻ ക്രിസ്തുമതം പ്രചരിപ്പിക്കാനായി ജനങ്ങൾ നേരിട്ട വേദനയും പരിശ്രമവും ഊഹിക്കുക. (ലൈറ്റുകൾ, ഫാനുകൾ, കാറുകൾ മുതലായവ ഒന്നും ഇല്ലാതിരുന്ന കാലം). വെളിച്ചം, വൈദ്യുതി, യാത്രയുടെ ആധുനിക രീതികൾ, കടലിലെ കൊടുങ്കാറ്റുകൾ, മോഷ്ടാക്കൾ, കള്ളന്മാർ, പാമ്പുകൾ, തേളുകൾ, ചൂട്, തണുപ്പ്, മഴ, വിചിത്രമായ ഭൂമി, അപ കടം, ആളുകൾ അങ്ങനെ അവർ അനുഭവിച്ച പലതും ചിന്തിക്കുക (അപ്പൊ.പ്രവ. 8: 1,4: 11:19: 14: 6-7, മത്തായി 10:23). ആ കഠിനവേലയെ പൌലോസ് എങ്ങനെ വിവരിക്കുന്നു വെന്ന് വായിക്കുക.
2 കൊരിന്ത്യർ 11:25-27, “മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താ ലുള്ള ആപത്തു, ജതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, കാട്ടിലെ ആപത്ത്, കടലിലെ ആപത്ത്, കള്ളസ്സഹോദരന്മാരാലുള്ള ആപത്ത്; അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പ്, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത“.
തങ്ങളുടെ ത്യാഗപൂർവ്വമായ ജീവിതത്തെ പറ്റി വലിയ ശബ്ദം ഉണ്ടാക്കുന്ന ടിപിഎം ബ്രഹ്മ ചാരികളുടെ ആഡംബര ജീവിതവുമായി ഇത് താരതമ്യം ചെയ്യുക.ടിപിഎം ബ്രഹ്മചാരിക ളായ ഈ പാസ്റ്റർമ്മാർക്ക് പ്രത്യേക ആഹാരം, പാസ്റ്റർമാരുടെ അടുക്കള, വേലക്കാരുടെ ഡൈനിങ്ങ് ഏരിയ (വിശ്വാസികൾക്ക് വിലക്ക് ഏർപ്പെടുത്തി), മിനറൽ വാട്ടർ, കാറുകൾ, പാസ്റ്റർമ്മാർക്ക് AC ട്രെയിൻ യാത്ര, ചീഫ് പാസ്റ്റർമ്മാർക്ക് വിമാനയാത്ര തുടങ്ങി പലതിനെ പറ്റിയും ഞങ്ങളുടെ നേരത്തെയുള്ള ലേഖനങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. ടിപിഎം ബ്രഹ്മ ചാരികളുടെ ആഡംബര ജീവിതം ആധുനിക ദിനങ്ങളുടെ മാത്രം മുഖമുദ്രയല്ല, ടിപിഎ മ്മിൻ്റെ ആരംഭം മുതൽ തന്നെ അവർ ഇതെല്ലാം ആസ്വദിക്കുന്നു. പോൾ രാമൻകുട്ടിയുടെ ജീവചരിത്രം വായിക്കുക. “ശുശ്രൂഷയിൽ യാത്ര ചെയ്യുന്നതിനും യാത്രാ സൗകര്യത്തിനു മായി പാസ്റ്റർ പോൾ ഒരു കാറിന് വേണ്ടി പ്രാർത്ഥിച്ചു, … .. ദൈവം തൻ്റെ കുട്ടികളുടെ വിശ്വാസത്തെ ആദരിച്ചു, അവർക്ക് അധികം വൈകാതെ തന്നെ ഒരു കാർ നൽകി … (ഹാ! 1940 കളുടെ തുടക്കത്തിൽ തന്നെ കാർ ആസ്വദിക്കുന്നു) .. ഒരു ഭയങ്കരമായ അപകടം കാരണം കാർ ഒരു വലിയ കുഴിയിൽ വീണു …. കാർ മോശമായി തകർന്ന അവസ്ഥയിലാ യിരുന്നു … (അധ്യായം 6)” പാസ്റ്റർമാർ തുടക്കം മുതലേ ആഡംബരമായി ആസ്വദിക്കുന്ന കാർ ഒരു ടിപിഎം സഭയിലെ പാവപ്പെട്ട വിശ്വാസികളിൽ പകുതിയിലേറെയും ആളുക ളുടെ ഇപ്പോഴും ഒരു സ്വപ്നം മാത്രമാകുന്നു – ഏതാണ്ട് AD 70 തിന് മുൻപ് പത്രോസ് പറഞ്ഞ കാര്യം ഓർക്കുക? – “വെള്ളിയും പൊന്നും എനിക്കില്ല………” (അപ്പൊ.പ്രവ. 3: 6).” ശുശ്രൂഷ യ്ക്കുവേണ്ടി സഹിച്ച പീഡനങ്ങളുടെ വ്യത്യാസം നിങ്ങൾക്ക് കാണുന്നുണ്ടോ?
വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നു ഞാൻ കേട്ടതെന്താണെന്ന് നിങ്ങൾക്കറി യാമോ? ടിപിഎമ്മിൻ്റെ ഇടയശ്രേഷ്ഠൻ തൻ്റെ ബംഗ്ലാവിൽ നിന്നും 100 മീറ്റർ അകലെയുള്ള മീറ്റിംഗ് ഹാളിലേക്ക് പോലും നടക്കത്തില്ല? അദ്ദേഹത്തിന് ഒരു ആഡംബര കാറും ഷോഫ റും (ഡ്രൈവർ) വേണം, ജനങ്ങൾ കതക് തുറക്കുകയും അടയ്ക്കുകയും വേണം. ടിപിഎം മേധാവി അനുയായികൾക്ക് ചെയ്യുന്ന ഒരു സേവനത്തിൻ്റെ മികച്ച ഉദാഹരണമാണിത്.
ആദ്യകാലസഭയുടെ പീഡനത്തിലേക്ക് ഒരു ഒളിനോട്ടം
രക്തസാക്ഷിത്തത്തിൻ്റെ മഹത്വം അറിയാൻ ജോൺ ഫോക്സ് എഴുതിയ രക്തസാക്ഷിക ളുടെ പുസ്തകം (FOXES’S BOOK OF MARTYRS) എന്ന പുസ്തകം വായിക്കുക. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ക്രിസ്ത്യാനികൾ എത്ര ധൈര്യം ഉള്ളവരായിരുന്നു! ഞാൻ ചിലത് നിങ്ങ ൾക്ക് വിശദീകരിച്ചു തരാം. ഉദാഹരണത്തിന്, നീറോയുടെ ഭരണകാലത്ത് നീറോ വയ ലിൻ വായിച്ചുകൊണ്ടിരിക്കുമ്പോൾ കൊട്ടാരത്തിൽ വെളിച്ചം കിട്ടാനായി ക്രിസ്ത്യാനി കളെ മെഴുക് കൊണ്ട് മൂടി പോസ്റ്റുകളോടെ കെട്ടിയിട്ട് തീ കത്തിക്കുമായിരുന്നു. യേശു ക്രിസ്തുവിൻ്റെ സാക്ഷിയാകുവാൻ വേണ്ടി അവർ സഹിച്ചതെന്താണെന്ന് നിങ്ങൾക്ക് സങ്ക ല്പിക്കാനാകുമോ? സീയോൻ എന്നു വിളിക്കപ്പെടുന്ന ഏറ്റവും ഉയർന്ന സ്ഥലം ടിപിഎം വിശുദ്ധന്മാർ ആസ്വദിക്കുമ്പോൾ മൂന്നാം കിട ഇടമായ പുതിയ ആകാശത്തിന് മാത്രമാണ് അവർ യോഗ്യരെന്ന് ഞാൻ കരുതുന്നില്ല. 162 AD യിൽ പോളികാർപ്പ് മുതൽ 1500 കളിൽ ജോൺ ഹസ് വരെ നിരവധി ആളുകൾ ചുട്ടെരിക്കപ്പെട്ടു.
- ഉദാഹരണത്തിന്, ഇഗ്നേഷ്യസിൻ്റെ ധൈര്യവും തൻറ്റേടവും നോക്കാം. അദ്ദേഹത്തെ പിടികൂടി വന്യമൃഗങ്ങൾക്ക് തിന്നാനായി റോമിലേക്ക് കൊണ്ടുപോകുമ്പോൾ മരണ ത്തിലേക്കുള്ള വഴിയിൽ അദ്ദേഹം ക്രിസ്തുവിനെ പ്രസംഗിക്കുകയും സഭകളെ ആശ്വ സിപ്പിക്കുകയും ചെയ്തു. അദ്ദേഹം എഴുതിയ കത്തിൽ ഇപ്രകാരം പറയുന്നു, “ഇപ്പോൾ ഞാൻ ഒരു ശിഷ്യനായിത്തീരുന്നു, ഞാനല്ല ക്രിസ്തു ജയിക്കേണ്ടതിന് കാണുന്നതും കാണാത്തതും ഒന്നും എനിക്ക് പ്രശ്നമല്ല. തീയും കുരിശും വന്യമൃഗ കൂട്ടവും വരട്ടെ, എൻ്റെ അസ്ഥികൾ ഒടിക്കയും അവയവങ്ങൾ തകർക്കയും ചെയ്യട്ടെ, മുഴുവൻ ശരീ രവും ഞുറുക്കട്ടെ, പിശാചിൻ്റെ എല്ലാ ദുഷ്ടതയും എൻ്റെ മേൽ വരട്ടെ, അപ്പോൾ മാത്രമെ എനിക്ക് ക്രിസ്തുയേശുവിനെ നേടാൻ സാധിക്കുകയുള്ളു.” സിംഹങ്ങൾ വിഴുങ്ങുന്നത് പ്രേക്ഷകർ വീക്ഷിക്കുവാൻ വേണ്ടി അദ്ദേഹത്തെ ഗോദായിലേക്ക് കൊണ്ടുവരുമ്പോൾ (സിംഹത്തിൻ്റെ ഗർജ്ജനം കേട്ടപ്പോൾ) അദ്ദേഹം പറഞ്ഞു, “ഞാൻ ക്രിസ്തുവിൻ്റെ ഗോതമ്പ് ആകുന്നു, ഞാൻ ശുദ്ധിയുള്ള അപ്പം കണ്ടെത്താൻ വേണ്ടി കാട്ടുമൃഗങ്ങളുടെ പല്ലിനാൽ വിതയ്ക്കാൻ പോകുന്നു“. ഭീകര മരണത്തിനു മുൻപിലും അവർ കാട്ടിയ ധൈര്യവും സന്തോഷവും ഭാവനയിൽ ഒന്നു കാണുക. അദ്ദേഹം പ്രസംഗിച്ച കാര്യങ്ങളെക്കുറിച്ചോ, ചരിത്രം സത്യമാണോ അല്ലയോ എന്ന തിനെ കുറിച്ചോ നമുക്ക് അറിയില്ല. ദൈവം അപ്രകാരമുള്ള മനുഷ്യരെ മൂന്നാംകിട ഇടമായ പുതിയ ആകാശത്തിലൊ പുതിയ ഭൂമിയിലൊ അയച്ചിട്ട് TPM വേലക്കാരെ സീയോൻ എന്നു വിളിക്കുന്ന മഹത്തായ സ്ഥലത്തേക്ക് അയയ്ക്കുമെന്ന് സ്വപ്നത്തി ലെങ്കിലും നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ?
- A.D. 303 ൽ, വഴിയരികിൽ കിടന്നിരുന്ന പാവങ്ങളേയും പീഡിതരെയും രാത്രിയിൽ തൻ്റെ സമ്പാദ്യം കൊണ്ട് സഹായിച്ചിരുന്ന വിക്ടർ എന്ന വ്യക്തി ഒരു ദിവസം പിടിക്ക പ്പെട്ടു. തൻ്റെ വിശ്വാസം നിഷേധിക്കാൻ രാജാവ് ആവശ്യപ്പെട്ടു. അദ്ദേഹം രാജാവിൻ്റെ ആവശ്യം നിരാകരിച്ചപ്പോൾ, റാക്ക് എന്ന് അറിയപ്പെട്ടിരുന്ന ഒരു ഉപകരണത്തിൽ അദ്ദേഹം കഠിനമായി പീഡിപ്പിക്കപ്പെട്ടു. ക്രിസ്ത്യാനികളെ പീഡിപ്പിക്കാനായി ഉപ യോഗിച്ചിരുന്ന ഒരു ഉപകരണമായിരുന്നു റാക്ക്. ഒരാളെ റാക്കിന്മേൽ കിടത്തി അദ്ദേ ഹത്തിൻ്റെ കൈ തലയ്ക്കു മുകളിൽ പിടിച്ചു കാലുകൾ രണ്ടും അകറ്റി റാക്കിൻ്റെ നാല് മൂലകളുമായി ബന്ധിപ്പിക്കും. ഓരോ കൈയിലും കാലുകളിലും നാലു കോണു കളുമായി ബന്ധിപ്പിച്ചിരിക്കുന്ന കപ്പികൾ കറക്കി അവരെ പീഡിപ്പിക്കും. മൂന്നോ രണ്ടോ പീഡനത്തിനു ശേഷം, വിക്ടറിനെ അവർ ഒരു തുറുങ്കിലടച്ചു. തുറുങ്കിൽ അദ്ദേഹം ജയിൽ ഗാർഡുകളോട് സുവിശേഷം പ്രസംഗിച്ച് അവരെ ദൈവനാമത്തി നായി നേടി. ഇക്കാര്യം രാജാവ് അറിഞ്ഞപ്പോൾ, വളരെ പീഡനത്തിനുശേഷം വീണ്ടും കടുത്ത പീഡനത്തിനായി റാക്കിലേക്ക് അയക്കാൻ കൽപ്പിച്ചു. ഒരു വിഗ്രഹം അദ്ദേഹത്തിൻ്റെ മുന്നിൽ വെച്ചിട്ട് അതിനു ധൂപം കാട്ടാൻ ആവശ്യപ്പെട്ടു. വിക്ടർ മുന്നോട്ട് ചെന്ന്, കാലുകൾ കൊണ്ട് ആ വിഗ്രഹം തട്ടിക്കളഞ്ഞു, അദ്ദേഹം അത്രയ്ക്ക് ധീരനായിരുന്നു. പിന്നീട് അദ്ദേഹത്തെ വലിയൊരു തിരികല്ലിൽ ഇട്ടു പാറ കഷണങ്ങളോട് കൂടെ ഉരുട്ടി.
- സിസിലി എന്ന സ്ഥലത്തുള്ള ഒരു സ്ത്രീ ദൈവഭക്തിക്ക് പ്രശസ്തയായിരുന്നു. ആ പ്രദേശത്തെ ഗവർണ്ണർ അവളെ വശീകരിച്ച് അവളുമായി ഒരു അടുത്ത ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു. എന്നാൽ അവൾ അത് നിഷേധിച്ച് അവളുടെ ചാതിത്യ്രശുദ്ധി പരിപാലിച്ചു. ദീർഘനാളത്തെ വശീകരണത്തിന് ശേഷം ഗവർണർ പ്രതികാരേച്ഛു വായി, അവരുടെ ക്രിസ്ത്യാനിത്വം കാരണം ആ സ്ത്രീയെ പീഡിപ്പിക്കാൻ ഉത്തര വിട്ടു. അവളെ കൽക്കരിമേൽ നഗ്നയായി കിടത്തി പിന്നീട് അവർ മരിച്ചപ്പോൾ ജയി ലിലേക്ക് കൊണ്ടുപോയി. ഇപ്പോൾ അവളുടെ ചാതിത്യ്രശുദ്ധിയും ദൈവഭക്തിയും ടിപിഎം സഹോദരിമാർക്കൊപ്പം താരതമ്യം ചെയ്യുക (ടിപിഎം വിശ്വാസ ഭവനങ്ങ ളുടെ മതിലിനുള്ളിൽ അവർ ചെയ്യുന്നത് എന്താണെന്ന് നിങ്ങൾക്കറിയാമല്ലൊ – ഇപ്പോൾ ഓരോ വിശ്വാസ ഭവനത്തിലെയും ബന്ധങ്ങളുടെയും കോണ്ടോമുകളു ടെയും വാർത്തകളും പറയാൻ വയ്യാത്ത മറ്റു പല സംഗതികളും ഈ പറയപ്പെടുന്ന ദൈവഭവനത്തിൽ നടക്കുന്നത് എല്ലാവർക്കുമറിയാം). 2000 വർഷമായി ക്രൈസ്തവ ലോകത്തിൽ ക്രിസ്ത്യാനികൾ സഹിക്കുന്ന കാര്യങ്ങൾ മറന്നുകളഞ്ഞ് ദൈവം ഈ ടിപിഎം വെള്ള തേച്ച ശവക്കല്ലറകളെ സീയോൻ എന്നു വിളിക്കുന്ന ഏറ്റവും ഉയർന്ന സ്ഥലത്തേക്ക് അയക്കുമെന്ന് നമ്മുക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും?
ടിപിഎമ്മിന് പുറത്തുള്ള ക്രൈസ്തവ ലോകത്തിലേക്ക് ഒരു ഒളിനോട്ടം (GLIMPSE)
ഇപ്പോഴത്തെ കാലഘട്ടത്തിൽ സഭയുടെ പീഡനത്തിൻ്റെ ഒരു മിന്നൊളി (glimpse) ഉണ്ടായി രിക്കുക. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ എങ്ങനെ രക്തസാക്ഷികളാകുന്നു, എങ്ങനെ പീഡിപ്പിക്കപ്പെടുന്നു എന്നതിൻ്റെ ഒരു രേഖ നിലനിർത്താൻ ശ്രമിക്കുന്ന ഒരു വെബ്സൈറ്റാണ് www.opendoorsusa.org. മിഷനറിമാരുടെ ജീവചരിത്രങ്ങൾ വായിക്കുക. ഉദാഹരണത്തിന് ഡേവിഡ് ലിവിംഗ്സ്റ്റൻ്റെ താഴെ കൊടുത്തിരിക്കുന്ന ജീവചരിത്രം മനസ്സിലാക്കുക. https://www.youtube.com/watch?v=mu9FlbJrsV0 അല്ലെങ്കിൽ മറ്റു മിഷനറിമാ രുടെ ജീവചരിത്രങ്ങൾ വായിക്കുകയോ കൊറിയ, ചൈന, പാകിസ്താൻ എന്നിവിടങ്ങളിലെ ക്രിസ്ത്യാനികളുടെ ജീവിതാനുഭവങ്ങൾ വായിക്കുകയോ ചെയ്യുക. “INSANITY OF GOD” എന്ന പേരിലുള്ള പുസ്തകം വായിക്കുക.
ഉപസംഹാരം
തിരുവെഴുത്തുകൾ വളരെ വ്യക്തമായി പറയുന്നു, “തൻ്റെ ഭക്തന്മാരുടെ മരണം യഹോ വെക്ക് വിലയേറിയതാകുന്നു” (സങ്കീർത്തനം 116:15). “ടിപിഎം വിശ്വാസികളും വേല ക്കാരും ഈ വാക്യം വായിച്ചുകഴിഞ്ഞാൽ ഉടനെ “ഭക്തന്മാർ (വിശുദ്ധന്മാർ) = വെള്ള വസ്ത്ര ധാരികളായ ടിപിഎം അവിവാഹിതർ” എന്ന് ചിന്തിക്കുന്നത് വളരെ ദുഃഖ കരമാകുന്നു. ക്രിസ്തുവിനുവേണ്ടി രക്തസാക്ഷികൾ ആകുന്നത് ടിപിഎം ശുശ്രുഷകന്മാ രുടെ ആഡംബര ജീവിതത്തേക്കാൾ വിലയേറിയതായി വിശേഷിപ്പിക്കപ്പെടാൻ യോഗ്യ മെന്ന് ഞാൻ കരുതുന്നു. യേശു വളരെ സ്പഷ്ടമായി ഒരു പ്രസംഗത്തിൽ പറഞ്ഞു, “എൻ്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കള വായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. … സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതി ഫലം വലുതാകുന്നു (മത്തായി 5:11,12). എന്നാൽ, പീഢിക്കപ്പെട്ട രക്തസാക്ഷികളുടെ സ്ഥലം, തരംതാണ മൂന്നാംകിട ഇടമായ പുതിയ ഭൂമിവും പുതിയ ആകാശവും ആണെന്ന് ടിപിഎം പറയുന്നു. [കഷ്ടതയ്ക്കും പീഡനത്തിനും ലഭിക്കുന്ന പ്രതിഫലം കൂടുതൽ മനസ്സിലാക്കുവാൻ വായിക്കുക, റോമർ 8:17, തീത്തോസ് 2:12, 2 കൊരിന്ത്യർ 4: 11,16-17].
ദശലക്ഷക്കണക്കിന് ആളുകൾ ക്രിസ്തു നാമത്തിനുവേണ്ടി അനുഭവിച്ച കഷ്ടപ്പാടുകൾ തിരിച്ചറിഞ്ഞ ശേഷം, നാണക്കേട് കൊണ്ട് മുഖം മറച്ചുവെയ്ക്കാൻ മാത്രമേ നമ്മുക്ക് കഴിയുകയുള്ളു (എല്ലാ ആഡംബരങ്ങളോടും സുഖസൗകര്യങ്ങളോടും ജീവിക്കുന്ന നമ്മളെ ക്രിസ്തുവിൻ്റെ സാക്ഷികൾ അനുഭവിച്ച വലിയ കഷ്ടതയും വേദനയുമായി താരത മ്യപ്പെടുത്തുമ്പോൾ). പുതിയ ഭൂമിയെന്നോ പുതിയ ആകാശമെന്നോ വിളിക്കുന്ന മൂന്നാം ക്ലാസ്സിനും മൂന്നാം വിഭാഗത്തിനും യോഗ്യരായി മാത്രം ദൈവം അവരുടെ പ്രയത്നങ്ങൾ പരിഗണിക്കുമെന്ന് ചിന്തിക്കാൻ നമ്മുടെ സ്വപ്നങ്ങളിൽ പോലും സാധിക്കുകയില്ല. എന്നിട്ടും ടിപിഎം ലജ്ജാകരമായി അത് ചെയ്യാൻ ധൈര്യപ്പെടുന്നു! ചരിത്രത്തെക്കുറി ച്ചുള്ള അവരുടെ നിരക്ഷരതയും അജ്ഞതയുമാണ് ടിപിഎമ്മിൻ്റെ അത്തരം അഹങ്കാര ത്തിന് കാരണം. ക്രിസ്തീയ ചരിത്രം അവർക്കറിയില്ല, അവർ വിശ്വാസികളെ പഠിപ്പിക്കുക യുമില്ല. അവർ ടിപിഎം പാസ്റ്റർമാരുടെ വളരെയധികം തട്ടിപ്പായ ജീവചരിത്രങ്ങൾ പഠി പ്പിക്കുകയും പൊക്കി പറയുകയും മാത്രം ചെയ്യും. ഇതിനുപുറമേ, 2000 വർഷത്തെ ക്രിസ്തീ യതയുമായി അവർക്ക് യാതൊരു ബന്ധവുമില്ല. അഹങ്കാരവും തിരുവെഴുത്തധിഷ്ഠിതവു മായ നിരക്ഷരതയും കൈകോർത്തു പോകും.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.
ഇത് വായിക്കുന്ന ടിപിഎം ലെ വേലക്കാരെന്നു വിളിക്കുന്ന വെള്ള വസ്ത്രധാരികളോ , വിഷം മുറ്റിയ വിശ്വാസികളോ ഉണ്ടെങ്കിൽ അവസാനം കൊടുത്തിരി ക്കുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് , ലോകത്തിൽ മനുഷ്യരെ നിത്യ സന്തോഷത്തിലേക്കു നടത്തുവാൻ രാമൻകുട്ടി എന്നുവിളിപ്പേരുണ്ടായിരുന്നതും ,പാസ്‌റ്റർ പോൾ എന്ന് പെരുമാറ്റിയതുമായ വ്യക്തിയിലൂടെ തുടങ്ങിയ ടിപിഎം എന്ന ഇ സങ്കടന വിശുദ്ധ ബൈബിളുമായോ അതിലുള്ള ഉപദേശങ്ങളുമായോ ബന്ധമില്ലാത്തതും തീർത്തും ലൂസിഫറിന്റെ നട തിപ്പിനാൽ ന്നുപോകുന്നതുമായ ഒരു സാത്താനിക് കൾട്ടു ആണ് . ഇതിൽ പിശാചിന്റെ റോൾ വ്യക്തമായി ഞാൻ പറഞ്ഞുതരാം . ദൈവം ദയാലുവും നീതിമാനുമാണ് ,ഒരുത്തന്റെ പ്രാർഥന ന്യായമായി ഉള്ളതാണെങ്കിലും ഫലം കുറച്ചു താമസിച്ചാണ് കിട്ടുന്നതിന് , ദൈവത്തെ ചോദ്യം ചെയ്യുവാൻ ഞാൻ ആളല്ല . എന്നാൽ ഉദ്ദേശിച്ച കാര്യത്തിന് ഉടൻ ഫലം തരുവാൻ സാത്താന് കഴിയും അങ്ങനെ ഫലംകിട്ടുവാൻ വേണ്ടി ഷ്കുദ്രം ചെയ്യുന്ന മന്ത്രവാദിയുടെ അടുക്കൽ പോയി തകിടും തരികിടയുമായി നടക്കുന്ന ടിപിഎം കാരുടെ ഒരുലിസ്റ് ഞാൻ തരാം .അരയിൽ വശീകരണത്തിനായി ഏലസും കെട്ടിക്കൊണ്ടുനടക്കുന്നവന്മാരെ ഞാൻ കാണിച്ചുതരാം , ധര്യമുള്ള ഏതെങ്കിലും ഒരുത്തൻ എന്നെവിളിക്കു. വെല്ലുവിളി സ്വീകരിക്കാൻ തയാറുള്ള ചീഫ്‌പാസ്റ്ററോ അതിനുമുകളിലുള്ള തും, താഴെയുള്ളതും ആയ ആളുകളെ വെല്ലുവിളിക്കുന്നു . വരുമ്പോൾ തമിഴ്നാട്ടിൽ നിന്നുമുള്ള മൂപ്പനും , ഉപദേശിയും …… നിന്നുതുള്ളുന്നതും ഓടുന്നതും കാണാം , കുളത്തൂപുഴ എന്നസ്ഥലത്തുനിന്നും വേലക്കിറങ്ങി ,ഒരു ഗൾഫുകാരന്റെ ഭാര്യയുമായി വേല അവസാനിപ്പിച്ച് സെക്കന്റ് ഹാൻഡ് ഭാര്യയും വല്ലവന്റെയും കൊച്ചുങ്ങളുമായി കഴിയുന്ന ഒരു ടിപിഎം മൂപ്പനുണ്ട് , തന്റെ ‘അമ്മ ഒരു പൂവൻ കോഴിയുമായ് മന്ത്രവാദിയുടെ അടുക്കൽ പോയതും , അവിടെ കൊടുക്കുന്നതും ആയ വീഡിയോ ഉണ്ട് , കൊട്ടാരക്കരവന്നു രോഗശാന്തിയും , ഭൂതശാന്തിയും കൊടുത്ത ,തെറ്റാവരമുള്ള ചീപ് പാസ്റ്റർക്കു തന്റെ വാഴ്ചയിൽ ഉള്ള 80 % വും പിശാചിനെ നേരിട്ടും ബാക്കി 20 തന്റെ നടത്തിപ്പിനാൽ നടക്കുന്ന സാത്താന്യ സേവകരുമാണെന്നു ഒരിക്കലും പറയാൻ പറ്റില്ല , കാരണം എല്ലാം ഒന്നുതന്നെ ആണല്ലോ . സഭായോഗത്തിൽ ആദ്യം ഹിന്ദി പട്ടു , പിന്നെ തെലുങ്ക് , തമിഴ് ,അവസാനം മലയാളം ….സീയോൻ പട്ടുതുടങ്ങി കുറച്ചു അങ്ങനെ പോകും അപ്പോൾ നടത്തിപ്പുകാരൻ അങ്ങോട്ട് ആജ്ഞാപിക്കും ….തികഞ്ഞ വിശ്വാസികൾ വലതുകൈ മുഷ്ടി ചുരുട്ടി ,മുകളിലേക്ക് ഉയർത്തും , സഹോദരികൾ സ്പ്രിങ്ങുപോലെ ആയിരിക്കും …അപ്പോൾ വിളഞ്ഞ കള്ളന്മാരും …….. കളും അതുപോലെ അനുസരിക്കും ,കുറച്ചു പാവങ്ങൾ ദൈവാത്മാവിനെ പേടിയുള്ളവരും , ബഹുമാനിക്കുന്നവരും പ്രാർഥിക്കും ,അവരാണ് നരകായോഗ്യർ ,നടത്തിപ്പുകാരൻ പ്രഖ്യാപിച്ചു …….കൂടോത്രക്കാരനും , വ്യഭിചാരിയും പുതിയ ഭൂമിക്കു യോഗ്യർ ,……അവള് , അവൻ അത്ര ശരിയല്ലെങ്കിലും നല്ലതുപോലെ ആത്മാവിൽ നിറയും പോലും . ഇതാണ് ടിപിഎം . അല്ല എന്ന് പറയുവാൻ ധൈര്യമുള്ളവൻ വിളിക്കു ,കുളത്തുപ്പഴക്കരിയുടെ ഒരുമകൻ ആത്മഹത്യാ ചെയ്തു , ഒരുത്തൻ നാലുമക്കളുള്ള ഓര്ത്തിയുമായി ജീവിക്കുന്നു , നിനക്കൊന്നും ലജ്ജയുണ്ടാവില്ല .വിളിക്കൂ 9074241606
സഹോദരൻ ജോസ്,
ഇത് പുതിയ കാര്യം ഒന്നുമല്ല. തുടക്കം മുതലേ ടിപിഎം എന്ന് അറിയപ്പെടുന്ന ഈ കൾട്ടിൽ ഇതെല്ലാം നടന്നുകൊണ്ടിരിക്കുന്നു. പൗലോസ് തന്നെ പറയുന്നുവല്ലോ, “സാത്താൻതാനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.” 2 കൊരിന്ത്യർ 11:14.