ജനങ്ങൾ എല്ലായ്‌പ്പോഴും പുതിയ പദങ്ങൾ തങ്ങളുടെ പദാവലികൾക്കായി നെയ്തുകൊണ്ടി രിക്കുന്നു. അത്തരം പുതിയ വാക്കുകൾ ധാരാളമായ ബുദ്ധിശക്തി പ്രദർശനത്തിനായി രിക്കാം. ഉദാഹരണത്തിന്, ഒരു ദിനപത്രം എഴുതി “ശശി തരൂരിനെ നെറ്റിസൺസ് (പൗരൻ) ഉരുട്ടി.” “NETIZENS” എന്ന പദം “CITIZENS” എന്ന വാക്കിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. CITIZENS ഒരു രാജ്യത്ത് ജീവിക്കുന്ന പൗരന്മാരെന്നപോലെ NETIZENS ബ്ലോഗിലും ഇൻറ്റർ നെറ്റിലും ക്രമമായി അഭിപ്രായമിടുന്ന ജനങ്ങളെ സൂചിപ്പിക്കുന്നു. ഈ പദപ്രയോഗം പലപ്പോഴും നിരുപദ്രവമാണ്, എന്നാൽ എല്ലായ്‌പ്പോഴും അങ്ങനെയല്ല. ചിലപ്പോഴൊക്കെ ജനങ്ങൾ വക്രമായ ഉദ്ദേശത്തോടെ വാക്കുകൾ പുനർനാമകരണം ചെയ്യുന്നു. ഉദാഹരണ മായി, ജീവിച്ചിരിക്കുന്ന ദൈവത്തെ ആരാധിക്കുന്ന ക്രിസ്തുവിൻ്റെ അനുഗാമികളുടെ ഒരു കൂട്ടത്തെ സൂചിപ്പിക്കുന്നതിന് സഭ എക്ലെസിയായി (ECCLESIA) ഉപയോഗിക്കുന്നു. എന്നാൽ ക്രിസ്തീയ ഗോളത്തിൽ അതിൻ്റെ സമീപകാല പ്രയോഗമായ ചർച്ച് എന്ന വാക്ക്, ഏത് സാഹ ചര്യത്തിൽ ബൈബിളിലെ എഴുത്തുകാർ ഉപയോഗിച്ചുവെന്ന് പോലും നാം ഓർത്തിരി ക്കില്ല? ടിപിഎം ഈ മണ്ടത്തര ഗെയിം നരകത്തെക്കാൾ നിരവധി നില ആഴത്തിലേക്ക് കൊണ്ടുപോയിരിക്കുന്നു. ടിപിഎം പിന്മാറ്റക്കാർ എന്ന വാക്ക് എങ്ങനെ ഉപയോഗിക്കു ന്നുവെന്ന് നോക്കുക. ദൈവത്തിൽ നിന്ന് അകന്നു പോയ ഒരാൾ എന്നാണ് ബൈബിൾ പിന്മാറ്റക്കാരെ കുറിച്ച് പറയുന്നതെന്ന് ഞങ്ങൾ നിങ്ങൾക്ക് കാണിച്ചുതന്നു. എന്നാൽ, TPM സഭ വിട്ട് മറ്റൊരു ആരാധനാലയത്തിൽ ആരാധനക്കായി പോകുന്നവരെ പിന്മാറ്റക്കാർ എന്ന് വിളിച്ചു അതിൻ്റെ അർത്ഥം ടിപിഎം വ്യത്യാസപ്പെടുത്തി. ഇത് വളരെ തെറ്റായ ഒരു മാറ്റമാണ്. അത്തരം തന്ത്രങ്ങൾ, പുറത്തു വന്നശേഷവും ജനങ്ങളെ ബാബി ലോണിയ സഭയുടെ ഭാഗമായി നിലനിർത്തുന്നു (വെളിപ്പാട് 17: 5). “ടിപിഎമ്മിൽ നിന്ന് പുറത്തുപോകാൻ ചിലർക്ക് എളുപ്പമായിരിക്കാമെങ്കിലും അവരിൽ നിന്നും TPM പുറത്തുപോകാൻ പ്രയാസമാണ്” എന്ന് ബ്രദർ NMSTF വളരെ മനോഹരമായി ഒരു കമെൻ റ്റിലൂടെ പ്രസ്താവിച്ചു. ടിപിഎമ്മിൽ ജനങ്ങൾ വളരെ ആഴത്തിൽ ബ്രയിൽ വാഷ് ചെയ്യപ്പെ ട്ടിരിക്കുന്നു, അവർ ടിപിഎമ്മിന് പുറത്തുപോയശേഷവും “ടിപിഎം ഭാഷ” ഉപയോഗിച്ച് അവർ ബൈബിൾ വായന തുടരുന്നു, അതിനാൽ അവർ എല്ലാം ടിപിഎം കാഴ്ചപ്പാടോടെ കാണുന്നു – ക്രിസ്തുവിനു പകരം അവരുടെ ജീവിതത്തിൻ്റെ കേന്ദ്രം ടിപിഎം ആക്കി മാറ്റുന്നു. ഈ കാരണത്താൽ ഞങ്ങൾ പല തവണ “ടിപിഎം കണ്ണടകൾ ഇല്ലാതെ തിരുവെ ഴുത്തുകൾ വായിക്കാൻ ആരംഭിക്കുക” എന്ന് പറഞ്ഞു. (ഇവിടെ ക്ലിക്ക് ചെയ്യുക) “ടിപിഎ മ്മിൻ്റെ പഠിപ്പിക്കലുകൾ മറക്കുക മാത്രമല്ല ടിപിഎമ്മിൽ ഉപയോഗിക്കുന്ന വാക്കുകളുടെ ABCD യും നമ്മൾ മറക്കണം.”
ഈ ലേഖനം ടിപിഎം നമ്മുടെ മനസ്സിൽ ഉൾച്ചേർത്തിരിക്കുന്ന കോഡുകൾ വിസ്മരിക്കാ നുള്ള ഒരു ശ്രമമാണ്. ഈ കൾട്ടിൽ നിന്ന് പുറത്തു വന്നാൽ മാത്രം മതിയാവില്ല! നിങ്ങളുടെ പാദങ്ങളിൽനിന്ന് ടിപിഎമ്മിലെ പൊടിപോലും തട്ടിക്കളഞ്ഞ് വൃത്തിയാകണം. ഈ ലേഖനം ബാബിലോണിയ വേശ്യയുടെ പുത്രിയുടെ മകളിൽ നിന്ന് ഒരു ഇഞ്ച് കൂടി പുറത്തുവരുവാൻ നിങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു (വെളിപ്പാട് 18:4).
CODING ചലിച്ചുകൊണ്ടിരിക്കുന്ന BRAINWASHING ആകുന്നു
ഞങ്ങളുടെ ലേഖന ത്തിൻ്റെ പ്രധാന ഭാഗ ത്തേക്ക് നീങ്ങുന്നതിനു മുമ്പ്, സാധാരണയായി അറിയപ്പെടുന്ന പദങ്ങ ളുടെ ഈ പുനർനിർ വചനം ഒരു ടിപിഎം നിർദ്ദിഷ്ട അടവുമാത്ര മല്ലെന്ന് ഊന്നിപ്പറയട്ടെ. ഇത് ലോകത്തിലെ എല്ലാ പ്രധാന കൾട്ടുകളുടെയും ഏറ്റവും നല്ല ഉപകരണമാകുന്നു. സാധാരണയായി ഉപയോഗി ക്കുന്ന ചില വാക്കുകൾ അവർ പുനർനിർവചിച്ച് അംഗങ്ങൾക്കിടയിൽ തങ്ങളുടെ പഠി പ്പിക്കലുകൾ പതുക്കെ അടിച്ചുകയറ്റാനായി പലപ്പോഴും ഉപയോഗിക്കുന്നു. അവരെ നട ക്കാനും, സംസാരിക്കാനും, ഭക്ഷിക്കാനും, സ്വന്തം ഭാഷ ഉപയോഗപ്പെടുത്തി പൂർണ്ണമായി ബ്രയിൻ വാഷ് ചെയ്യുന്നു. നേതാക്കന്മാർ സമുദായാംഗങ്ങളിൽ കൾട്ട്പരമായ പ്രത്യേക പദാവലികൾ (JARGONS) ഉപയോഗിക്കാത്ത ഒരു കൾട്ട് പോലും ഉണ്ടാവില്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. – ആ കൾട്ടിന് പുറത്തുള്ള ആളുകൾക്ക് അതിൻ്റെ അർത്ഥം വ്യത്യസ്തമാ യിരിക്കും. ഈ ലിങ്കുകൾ ലിങ്ക് 1, ലിങ്ക് 2, ലിങ്ക് 3 പരിശോധിക്കുക. ടിപിഎമ്മും ഇത് തന്നെ ചെയ്തു. മുൻ ചീഫ് പാസ്റ്റർമാർ തിരുവെഴുത്തുകളെ ഒരു ടിപിഎം നിർദ്ദിഷ്ട ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി അവരെ പിന്തുടരുന്നവരുടെ ഇടയിൽ പ്രചരിപ്പിച്ചു. ഈ അനുയായി കൾ തങ്ങളുടെ അനുയായികളുടെ മേൽ അത് അടിച്ചേൽപ്പിച്ചു. ടിപിഎമ്മിൻ്റെ 40 ഉപദേ ശക ഗ്രന്ഥങ്ങൾ വായിക്കുന്നതിന് വിശ്വാസികളോട് (പിന്തുടർച്ചക്കാർ) എം ടി തോമസ് ആവശ്യപ്പെട്ടതിൽ അതിശയിക്കാനൊന്നുമില്ല.
ടിപിഎം നിഘണ്ടുവിൻ്റെ കുടുക്കഴിക്കുന്നു
ടിപിഎം നിഘണ്ടുവിൽ നിന്നും എടുത്ത താഴെയുള്ള പദങ്ങൾ സത്യവുമായി താരതമ്യം ചെയ്യാൻ ബൈബിൾ നിഘണ്ടുവും മറ്റ് ഗവേഷണ പ്രയോഗങ്ങളും ഉപയോഗിച്ചിരിക്കു ന്നത് നോക്കുക. ഓരോ വാക്കിനും ഓരോ നിർവചനം നൽകാനുള്ള സ്വാതന്ത്ര്യമില്ലാ ത്തതിനാൽ, നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ ഈ വാക്കുകളുടെ അർത്ഥം ആയിരി ക്കേണ്ട ആവശ്യമില്ല. ഓരോരുത്തരും അവരുടെ അറിവുകൾ സത്യത്തിലേക്ക് കൊണ്ടു വരാൻ ദൈവം നൽകിയ ദാനങ്ങൾ ഉപയോഗിച്ച് അവരുടെ ഗവേഷണം തുടരുക.
@ ടിപിഎം ചീഫ് പാസ്റ്റർ : – ലളിതമായ സത്യത്തിൽ നിന്ന് ആളുകളെ ദുഷിപ്പിക്കുന്നത് ആരെന്ന് വ്യക്തമാണ് (2 കൊരിന്ത്യർ 11: 3) (ഇവിടെ നിങ്ങളുടെ സംസാരം ചേർക്കുന്നു). ഈസ്റ്റൺ BIBLE നിഘണ്ടുവോ സ്മിറ്റ്സ് ബൈബിൾ നിഘണ്ടു പോലുള്ള ഒരു BIBLE നിഘ ണ്ടുവോ എടുത്ത് നിങ്ങളുടെ അഴിമതിയുടെ ആഴങ്ങൾ കണ്ടെത്തുന്നതിന് താഴെയുള്ള പട്ടികയുമായി താരതമ്യപ്പെടുത്തി അല്പം ഗവേഷണം നടത്തുക. നിങ്ങൾ ശബ്ദസൂചി (CONCORDANCE) ഉപയോഗിക്കാൻ നിങ്ങളുടെ ജൂനിയർമാരെ പഠിപ്പിച്ചു, എന്നാൽ BIBLE നിഘണ്ടുക്കൾ ഉപയോഗിക്കാൻ അവരെ പഠിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
A
APOSTLES (അപ്പൊസ്തലന്മാർ) : – ടിപിഎം സമുദായത്തിൽ അപ്പൊസ്തലൻ ഒരു “അവിവാഹി തനായ ടിപിഎം വേലക്കാരനെ” സൂചിപ്പിക്കുന്നു. ഈ ബ്രെയിൻ വാഷിങ്ങിൻ്റെ അപകടം മനസ്സിലാക്കാൻ നമുക്ക് ബൈബിളിലെ ഒരു വചനം ശ്രദ്ധിക്കാം. “അപ്പൊസ്തലന്മാരുടെ അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.” യേശുവിൻ്റെ 12 അപ്പൊസ്തലന്മാർ എഴുതിയ, ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന, നിർദ്ദേശങ്ങൾ സഭ മനസ്സിലാക്കേണ്ടതും അനു സരിക്കേണ്ടതുമാണെന്ന് ഈ വാക്യം പഠിപ്പിക്കുന്നു. പക്ഷെ, ഇതിനെ ടിപിഎം അപ്പൊസ്ത ലന്മാർ നൽകുന്ന ചട്ടങ്ങളും പ്രമാണങ്ങളും ക്രിസ്ത്യാനികൾ അനുസരിക്കണമെന്ന് ടിപിഎംകാർ മനസ്സിലാക്കുന്നു.
ANOINTING (അഭിഷേകം) : ഒരു ദൗത്യമോ വേലയോ ചെയ്യാൻ അധികാരസ്ഥാനത്താലുള്ള നിയോഗം എന്നാണ് അഭിഷേകം എന്ന വാക്കിൻ്റെ അർത്ഥം; ഉദാഹരണത്തിന്, ഏലിയാവ് യേഹൂവിനെ ഇസ്രായേലിൻ്റെ രാജാവായി അഭിഷേകം ചെയ്തു. യേശുവിൻ്റെ നാമത്തിനു സാക്ഷ്യം വഹിക്കാനായി ശിഷ്യൻമാർ അഭിഷേകം പ്രാപിച്ചു (പരിശുദ്ധാത്മാവ് അവരു ടെമേൽ ഇറങ്ങിവന്നു). അഭിഷേകം “ഒരു മണിക്കൂറോളം അന്യഭാഷകളിൽ സംസാരി ക്കുക” എന്നതല്ല. ചില ദൗത്യങ്ങൾ പൂർത്തീകരിക്കാനായി ദൈവം ചിലരെ പരിശുദ്ധാത്മാ വിനാൽ അഭിഷേകം ചെയ്യാം, എന്നാൽ അഭിഷേകം എന്ന് കേട്ടാൽ ഉടനെ എപ്പോഴും ചാടുകയും തുള്ളുകയും ചെയ്യുന്നതല്ല.
B
BONDAGE (ബന്ധനം) : ഈ ലേഖനം പരിശോധിക്കുക
BACKSLIDER (പിന്മാറ്റക്കാരൻ) : ഈ ലേഖനം പരിശോധിക്കുക
BIG FISH (വലിയ മീൻ) : ടിപിഎമ്മിൻ്റെ വലിയ മീൻ എന്ന കോഡ് വേലക്കാരുടെ ഇടയിൽ അവരുടെ പേഴ്സ് വീർപ്പിക്കാൻ കഴിയുന്ന ധനികരായ വിശ്വാസികളെ സൂചിപ്പിക്കുന്നു.
BELIEVER (വിശ്വാസി) : ടിപിഎം സഭയിൽ വിശ്വാസി എന്ന പദം ടിപിഎം സഭയിലും അവ രുടെ ഉപദേശങ്ങളിലും വിശ്വസിക്കുന്ന ഒരാൾ എന്ന് അർത്ഥമാക്കുന്നു. തങ്ങളുടെ അംഗ ങ്ങളെ വിശ്വസ്തർ എന്ന് വിളിക്കുന്ന റോമൻ കത്തോലിക്ക ഭാഷയിൽ നിന്നാണ് ഈ വാക്ക് ഉരുത്തിരിഞ്ഞത്. തിരുവെഴുത്തുകളിൽ പന്ത്രണ്ട് അപ്പൊസ്തലന്മാരും വിശ്വാസികളായി രുന്നു. പന്ത്രണ്ടു പേരുമായുള്ള കൂട്ടായ്മയിലും ഓരോരുത്തരും വിശ്വാസികളായിരുന്നു. എന്നാൽ ടിപിഎമ്മിൽ വിശ്വാസി ഒരു വിശുദ്ധനല്ല, ഒരു വിശുദ്ധൻ വിശ്വാസിയുമല്ല. നിങ്ങളുടെ വീട്ടിൽ വരുന്ന വിശ്വാസികൾക്ക് ദശാംശങ്ങൾ കൊടുക്കാൻ പാടില്ല. നിങ്ങ ളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ അത് ചെയ്യുക. ഒരു വിശ്വാസിയുടെ തലത്തിലേക്ക് വിശുദ്ധന്മാരെ ഇറക്കിക്കൊണ്ടുവരുന്നത് അവർക്ക് സഹിക്കാനാവുകയില്ല.
C
CHURCH (സഭ) : ടിപിഎമ്മിൽ സഭ എന്നത് ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച കെട്ടിടം എന്നാ കുന്നു – അല്ലെങ്കിൽ സംഘടന ആകുന്നു. ഈ ലേഖനം പരിശോധിക്കുക.
CALLING (വിളി) : വിളി വരുന്നു എന്ന് പറഞ്ഞാൽ ഒരു ടിപിഎം വെള്ള വസ്ത്രധാരിയായ തെമ്മാടി ആകാൻ ദൈവത്തിൽ നിന്നുള്ള ക്ഷണം എന്നാകുന്നു. അത് ദൈവം തൻ്റെ കരുണയിൽ നിങ്ങളെ ക്രിസ്തുവിങ്കലേക്ക് ആകർഷിക്കാൻ തിരുവെഴുത്തുകളിൽ പറയു ന്നതുപോലെ അല്ല അർത്ഥമാക്കുന്നത്. ടിപിഎമ്മിൽ “വിളി” എന്നതുകൊണ്ട് ഒരു ടിപിഎം പ്രചാരകൻ ആകാനുള്ള ക്ഷണം നിങ്ങൾക്കുണ്ടെന്നാകുന്നു.
CONSECRATED (പ്രതിഷ്ഠിക്കപ്പെട്ടവർ) : പ്രതിഷ്ഠിക്കപ്പെട്ടവർ ടിപിഎമ്മിലെ അവിവാഹിത രായ വേലക്കാർക്ക് മാത്രമുള്ള പ്രത്യേകമായ പരാമർശമാകുന്നു.
D
DISCIPLE (ശിഷ്യൻ) : ശിഷ്യൻ എന്നാൽ ടിപിഎം വേലക്കാരൻ (ഇവിടെ പരിശോധിക്കുക)
E
ELDER (മൂപ്പൻ) : തിരുവെഴുത്തുകളിലും ലോകമെമ്പാടുമുള്ള മറ്റ് പ്രൊട്ടസ്റ്റൻറ്റ് വിഭാഗങ്ങ ളിലും മൂപ്പൻ എന്നാൽ തിരുവചന സത്യങ്ങൾ വർഷങ്ങളോളം പഠിക്കുകയും കേൾക്കു കയും ചെയ്ത പ്രായമായ ആളുകളെ അർഥമാക്കുന്നു. വർഷങ്ങളായി ടിപിഎമ്മിൽ മൂപ്പൻ, പാസ്റ്റർ / അമ്മച്ചി റാങ്കിനു താഴെയുമുള്ള വേലക്കാരോ അല്ലെങ്കിൽ ടിപിഎമ്മിലെ മുതി ർന്ന പ്രവർത്തകരുടെ റാങ്കിനേക്കാൾ താഴെയുള്ള വിശ്വാസികളോ ചെറിയ വേലക്കാരോ എന്നാണ് അർത്ഥമാക്കുന്നത്. അപ്പോസ്തലനായ പത്രോസ് സ്വയം മൂപ്പൻ എന്ന് പരാമർശി ച്ചെങ്കിലും, ടിപിഎമ്മിലെ ഒരു ചീഫ് പാസ്റ്ററെയോ സെൻറ്റർ പാസ്റ്ററെയോ അങ്ങനെ വിളി ക്കാൻ നിങ്ങൾക്ക് കഴിയില്ല. നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ അത് ചെയ്യുക!
F
FALLEN (വീണുപോയവൻ) : വീണുപോയവൻ എന്നതിനർത്ഥം ടിപിഎം ശുശ്രുഷയോ TPM സംഘടനയോ വിട്ട ഒരാൾ. ഏതെങ്കിലും കാരണങ്ങളാൽ നിങ്ങൾ ടിപിഎം മീറ്റിംഗുക ളിൽ പങ്കെടുക്കാതിരുന്നാൾ, അവരിൽ രണ്ടു പേര് നിങ്ങളെ മാർക്കറ്റിൽ കാണാൻ ഇടയാ യാൽ ഉടൻ പറയും – അവൻ വീണുപോയി.
FAST (ഉപവാസം) : ടിപിഎമ്മിൽ ഉപവാസം എന്നാൽ വലിയ ഗ്ലാസിൽ ഓട്സിൻ്റെ പാലോ പഴ ങ്ങളുടെ ജ്യൂസോ കുടിക്കുക എന്നർത്ഥം.
FELLOWSHIP OF SAINTS (വിശുദ്ധന്മാരുടെ കൂട്ടായ്മ) : ബൈബിളിൽ വിശുദ്ധരുടെ കൂട്ടായ്മ, മറ്റു ക്രിസ്ത്യാനികളുമായുള്ള കൂട്ടായ്മ എന്നാണർത്ഥം. ടിപിഎമ്മിൽ TPM മീറ്റിംഗുകളിലും കൺവെൻഷനങ്ങളിലും പങ്കെടുക്കുക, ടിപിഎം വേലക്കാർക്ക് പണം കൊടുക്കുക എന്നാണർത്ഥം. നിങ്ങൾ ഇത് ചെയ്യുമ്പോൾ നിങ്ങൾ വിശുദ്ധന്മാരുടെ കൂട്ടായ്മയിലായി ത്തീരുന്നു. ടിപിഎം ശുശ്രുഷകന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നത് നിഗൂഢ രഹസ്യമാകുന്നു, മറ്റ് സഭാംഗങ്ങളെ അറിയിക്കാത്ത “വിശുദ്ധന്മാരുടെ കൂട്ടായ്മ” നിഗൂഢ രഹസ്യമാണ്.
FAITH HOME (വിശ്വാസ ഭവനം) : ഇത് ഈ വെള്ള തേച്ച ശവക്കല്ലറകൾ തങ്ങളുടെ വീടുകൾ വിട്ടശേഷം താമസിക്കുന്നതും, അവരവരുടെ അനുയായികളുടെ നിശ്ചിത മാസ ശമ്പള ത്തിൽ നിന്നും വരുന്ന ദശാംശം കൊണ്ട് ഉപജീവിക്കുന്നതുമായ സ്ഥലമാകുന്നു.
G
GRACE (കൃപ) : ബൈബിളിൽ കൃപ എന്ന വാക്ക് കൊണ്ട് അർഥമാക്കുന്നത് ഒരു ബലഹീന നായ മനുഷ്യനെ, സ്വയമായി അല്പം പോലും കഴിവില്ലാത്തവനെ ചില പ്രത്യേക പ്രവൃത്തി കൾക്കായി (രക്ഷയ്ക്കായി) ഉയർത്തുക എന്നാകുന്നു. പൂജ്യത്തിൽ നിന്ന് ഒരു ഇൻപുട്ടും കൂടാതെ ഒരുവനെ ഹീറോ ആക്കുക എന്ന് ഇത് അർഥമാക്കുന്നു. ഇത് ടിപിഎമ്മിൽ നിങ്ങൾ ചില ചുമതലകൾ നിർവഹിക്കുമ്പോൾ, ദൈവം നൽകുന്ന സഹായമാകുന്നു. ടിപിഎമ്മിൽ കൃപ കൊണ്ട് അർഥമാക്കുന്നത് നിങ്ങൾ പകുതി ശക്തി പ്രയോഗിച്ചാൽ ബാക്കിയുള്ളത് ദൈവം നിറയ്ക്കും എന്നാകുന്നു.
H
HOUSE OF GOD (ദൈവത്തിൻ്റെ ഭവനം) : ദൈവഭവനം എന്നാൽ ത്രിത്വ ദൈവത്തിൽ വസി ക്കുന്ന യേശു ക്രിസ്തുവിലുള്ള ഒരു വിശ്വാസി എന്ന് അർത്ഥമില്ല, എന്നാൽ ടിപിഎമ്മിൽ ഇത് വഞ്ചകരായ വെള്ള വസ്ത്രധാരികളുടെ സ്ഥലം എന്നാണ് അർത്ഥം. (ഇവിടെ ഫെയിത്ത് ഹോം ദൈവഭവനം എന്ന ലേഖനം കാണുക, ഈ ലേഖനവും വായിക്കുക).
HOLY SPIRIT (പരിശുദ്ധാത്മാവ്) : ടിപിഎമ്മിലെ പരിശുദ്ധാത്മാവ്, തിരുവെഴുത്തുപരമായി നിരോധിച്ചിട്ടുള്ള കാത്തിരുപ്പ് യോഗങ്ങളിൽ അജ്ഞാതഭാഷകളിൽ ചാടുന്നതും തുള്ളു ന്നതും ആകുന്നു. (ഇത് പരിശോധിക്കു). അർത്ഥവത്തായ ജീവിതവുമായി അതിന് യാതൊരു ബന്ധവുമില്ല.
I
INTERPRETATION (വ്യാഖ്യാനം) : ടിപിഎമ്മിൽ വ്യാഖ്യാനമൊ വിവേചന ദാനമൊ അർത്ഥമാ ക്കുന്നത് ടിപിഎം പ്രഭാഷകരെ പരിഭാഷപ്പെടുത്താനുള്ള സ്വാഭാവികമായ കഴിവ് എന്നാ കുന്നു. പരിശുദ്ധാത്മാവിൻ്റെ അമാനുഷികമായ താത്കാലിക കഴിവ് അനുസരിച്ച് അന്യ ഭാഷ വ്യാഖ്യാനിക്കുന്നത് അല്ല.
J
JOY (സന്തോഷം) : ഒരു മൂലയിൽ നിന്നും മറ്റേ മൂലയിലേക്ക് അമിതമായ ചാടുന്നതാകുന്നു സന്തോഷം.
K
KINGDOM OF HEAVEN (സ്വർഗ്ഗരാജ്യം) : ടിപിഎമ്മിൽ സ്വർഗ്ഗരാജ്യം, സ്വർഗ്ഗത്തിൽ മൂന്നായി തിരിച്ചിട്ടുള്ള തട്ടുകൾ ആകുന്നു – പുതിയ ഭൂമി (രക്തസാക്ഷികൾക്കും സാധാരണ ക്രിസ്ത്യാനികൾക്കും), പുതിയ ആകാശം (പഴയ നിയമ വിശുദ്ധന്മാർക്ക്), പുതിയ യെരു ശലേമും സീയോനും (ദൈവം, യേശു, ടിപിഎമ്മിലെ വിശ്വാസികളും വേലക്കാരും ജീവി ക്കുന്ന സ്ഥലം).
L
LIFE OF SEPARATION (വേർപെട്ട ജീവിതം) : വേർപെട്ട ജീവിതം കൊണ്ട് അർത്ഥമാക്കുന്നത് മറ്റു സഭാംഗങ്ങളുമായി ആശയവിനിമയം നടത്താതിരിക്കുക, മറ്റു ക്രിസ്ത്യാനികളുമാ യുള്ള ബന്ധം ഉപേക്ഷിക്കുക, ബന്ധുക്കളെ ഉപേക്ഷിക്കുക, നിങ്ങളുടെ സുഹൃത്തുക്കളെ ഒഴിവാക്കുക. ഇതാണ് ടിപിഎമ്മിൻ്റെ വേർപെട്ട ജീവിതം.
M
MINISTRY (ശുശ്രുഷ) : ശുശ്രുഷ എന്നാൽ ടിപിഎമ്മിൻ്റെ ശ്രേഷ്ഠ അംഗമാകുക എന്നാകുന്നു. അതിനായി ചെയ്യേണ്ടത് – നിങ്ങൾ ജനിച്ച ഭവനം ഉപേക്ഷിച്ച് മറ്റൊരു വീട്ടിൽ താമസി ക്കുക, അവിടെ വിവാഹം കഴിക്കാതെ വിവാഹം കഴിക്കാത്ത വേറെ പുരുഷന്മാരുമായി ഒരേ മേൽക്കൂരയിൽ കഴിയുക, അവരുടെ വസ്ത്രങ്ങൾ അലക്കുക, അവർക്ക് ഭക്ഷണം പാകം ചെയ്യുക, അവർ ഭക്ഷിച്ച പാത്രങ്ങൾ വൃത്തിയാക്കുക, അവരുടെ വസ്ത്രങ്ങളും ബെഡ് ഷീറ്റുകളും തേച്ചുകൊടുക്കുക, പാസ്റ്റർമാരുടെ മുറികൾ തുടയ്ക്കുക, അവരുടെ കിടക്കകൾ തയാറാക്കുക, അവർ നിങ്ങളുടെ ലോക്കലിൽ വരുന്നതിനുമുമ്പ് കിടക്ക ഒരുക്കുക, മാങ്ങാ ജ്യൂസ് മറ്റ് പഴച്ചാറുകൾ എന്നിവ തയ്യാറാക്കുക, മിനറൽ വാട്ടർ മാത്രം കുടിക്കുക, ദുർബ്ബലരായ ആളുകളുടെ മേൽ കർതൃത്വം നടത്തുക, ബൈബിൾ നിരോ ധിച്ച കാത്തിരുപ്പ് യോഗങ്ങളിൽ ഡ്രം അടിച്ചുപൊട്ടിക്കുക, പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ ജീവിതകാലത്ത് അവർ പഠിപ്പിച്ചെന്ന് ടിപിഎമ്മിൽ മാത്രം പ്രസംഗിക്കുന്ന ഉപദേശം പഠിപ്പിക്കുക, അത് നിഗൂഢമായ ഭാഷയിൽ (അവർ ബൈബിളിൽ എഴുതിയിരിക്കുന്ന അക്ഷരങ്ങളിൽ) എഴുതി രഹസ്യമായി പത്തൊൻപതാം നൂറ്റാണ്ടിൽ പാസ്റ്റർ പോൾ രാമൻകുട്ടി, ആൽവിൻ ഡി അൽവിസ്, മഹാനായ എ സി തോമസ് എന്നിവർ അവിവാ ഹിതരാകയാൽ അവർക്ക് വെളിപ്പെടുത്തി കൊടുത്തു എന്ന് പഠിപ്പിക്കുക മുതലായവ.
N
NEW BIRTH (വീണ്ടും ജനനം) : ടിപിഎമ്മിൽ ഈ വീണ്ടും ജനനം മൂന്നു നാല് തവണ സംഭവി ക്കുന്നു. ഹിന്ദു മതത്തിലെ പോലെ ടിപിഎമ്മിൽ നിങ്ങൾ വീണ്ടും വീണ്ടും പുനർജന്മം ചെയ്യപ്പെടും. അതിനാൽ, വീണ്ടും ജനനം മഹത്വകരമായ നിത്യത യിലേക്കുള്ള നിങ്ങ ളുടെ പുനർജന്മമാകുന്നു. പുതുതായി ജനിച്ചവർ പുതിയ ഭൂമിയിൽ പോകുകയോ പോകാ തിരിക്കുകയോ ചെയ്യാം (സാധാരണഗതിയിൽ ഒരിക്കൽ രക്ഷിക്കപ്പെട്ട ആളുകൾക്ക് വേണ്ടിയുള്ളവ). രണ്ടാമതായി വീണ്ടും ജനനം പ്രാപിക്കുന്നവർ പുതിയ യെരുശലേമി ലേക്ക് പോകുകയും, മൂന്നാമതായി വീണ്ടും ജനനം നേടുന്നവർ (വേലക്കാരുടെ SELECTION മീറ്റിംഗിൽ) സീയോനിൽ ജനിച്ചതായും പറയപ്പെടുന്നു. ഈ പ്രത്യേകമായി തിരഞ്ഞെടു ക്കപ്പെട്ടവർ പുതിയ യെരുശലേമിൽ താമസിക്കുന്നില്ല. എന്നാൽ അവർ പുതിയ യെരുശ ലേമിൽനിന്നു തങ്ങളുടെ ആദ്യ സ്ഥാനം ഉപേക്ഷിച്ച് ടിപിഎമ്മിലെ സാങ്കല്പികമായ സീയോനിൽ വീണ്ടും ജനിക്കുന്നു. അവർ ഒരിക്കൽ പുതിയ യെരുശലേമിലുണ്ടായിരുന്നു. ടിപിഎം മേധാവി അവരെ തൊടുമ്പോൾ അവരിൽ അഭിഷേകം വന്ന്, അവർ പുതിയ യെരുശലേമിൽ നിന്ന് അപ്രത്യക്ഷരാകുകയും സീയോൻ എന്നു വിളിക്കപ്പെടുന്ന മറ്റൊരു പ്രദേശത്ത് മാന്ത്രികമായി പ്രത്യക്ഷപ്പെടുകയും ചെയ്യും. എന്നാൽ, ആദാമിൽ വീണു പോയ മനുഷ്യനെ ദൈവത്തിന് നല്ല ഫലം പുറപ്പെടുവിക്കാൻ യേശുക്രിസ്തുവിൽ പുനർ ജ്ജീവിപ്പിക്കുന്നതിനെ വേദപുസ്തകം വീണ്ടും ജനനം കൊണ്ട് അർത്ഥവത്താക്കുന്നു.
O
OBEDIENCE (അനുസരണം) : ടിപിഎം ശുശ്രുഷകന്മാരുടെ മനുഷ്യ നിർമ്മിത നിയമങ്ങൾ അനുസരിക്കുന്നതാണ് അനുസരണം. സാധാരണ പ്രൊട്ടസ്റ്റൻറ്റുകാരെ സംബന്ധിച്ചിട ത്തോളം തിരുവെഴുത്തുകളിൽ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിക്കുന്ന താണ് അനുസരണം.
P
PRAISING (സ്തുതി) : “PRAISE THE LORD” എന്ന മന്ത്രം ഉരുവിടുന്നതാകുന്നു സ്തുതി.
Q
QUICKENING (പ്രകാശനം) : ടിപിഎമ്മിൻ്റെ പ്രകാശനം അജ്ഞാത ഭാഷകളിൽ സംസാരി ക്കുക എന്നാകുന്നു. തിരുവെഴുത്തുകളിൽ, ഇത് ആദാമിൻ്റെ പാപാവസ്ഥയിൽ മരിച്ചവരാ യിരുന്ന നാം, യേശുവിൽ വിശ്വസിക്കുമ്പോൾ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്താൽ ദൈവത്തിനു ജീവൻ നൽകപ്പെട്ടിരിക്കുന്നു എന്നാകുന്നു. വേദപുസ്തകം അനുസരിച്ച് ഇത് ഒരിക്കൽ മാത്രം സംഭവിക്കുന്നു (എബ്രായർ 6:4-6), എന്നാൽ ടിപിഎമ്മിൽ കാത്തിരുപ്പ് യോഗങ്ങൾ നടക്കുമ്പോൾ നിങ്ങൾക്ക് വീണ്ടും വീണ്ടും പ്രകാശനം ലഭിക്കും.
R
REVELATION (വെളിപ്പാട്) : മറ്റുള്ളവരുടെ മേൽ തങ്ങളുടെ മേൽക്കോയ്മ സ്ഥാപിക്കാൻ ടിപി എമ്മിൽ ഉപയോഗിക്കുന്ന ഒരു പ്രിയങ്കരമായ വാക്കാണ് ഇത്. പുതിയ വെളിപ്പാട് ലഭിക്കു മ്പോൾ, അത് തിരുവെഴുത്തുകൾ ഉപയോഗിച്ച് ഗവേഷണം ചെയ്യുന്നതിലൂടെയും താര തമ്യം ചെയ്യുന്നതിലൂടെയും പഠിക്കുന്നതിലൂടെയും മനസ്സിലാക്കാവുന്നതല്ല, മറിച്ച്, മറ്റ് തിരുവെഴുത്തുകളിൽ നിന്നുള്ള സാക്ഷീകരണം ആവശ്യമില്ലാത്ത ആത്മീയ സത്യങ്ങൾ നിങ്ങളെ കാണിക്കാൻ മുകളിൽ നിന്ന് നേരിട്ട് വരുന്നു.
REPENT (അനുതാപം) : ടിപിഎം സഭയിൽ അനുതപിക്കുന്നതിൻ്റെ ഒരു അർത്ഥം, ടിപിഎം സഭയ്ക്കും അതിലെ ശുശ്രുഷകന്മാർക്കും എതിരായി സംസാരിക്കുന്നത് അവസാനിപ്പി ക്കണം എന്നാകുന്നു. നിങ്ങൾ അതി വിശുദ്ധന്മാർക്കെതിരെ സംസാരിക്കാൻ ധൈര്യപ്പെട്ട തിനാൽ ദൈവത്തോട് ക്ഷമ ചോദിക്കണം. നിങ്ങൾ എപ്പോഴെങ്കിലും ടിപിഎം ശുശ്രുഷക ന്മാരെ എതിർത്ത് പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളോട് അനുതപിക്കാൻ ആവശ്യപ്പെടും. ടിപിഎം വിട്ടുപോയവർ വീണ്ടും ടിപിഎമ്മിലേക്ക് തിരിച്ചുവരാൻ ദൈവം അനുതാപ ത്തിൻ്റെ ഒരു ഹൃദയം അവർക്ക് നൽകണമെന്ന് ടിപിഎം വിശ്വാസികൾ പ്രാർത്ഥിക്കുന്നു.
S
SAINTS (വിശുദ്ധന്മാർ) : യേശുക്രിസ്തുവിൻ്റെ രക്തത്താൽ കഴുകപ്പെട്ട ക്രിസ്തുവിലുള്ള വിശ്വാസികളെ ബൈബിൾ വിശുദ്ധന്മാർ എന്ന് വിളിക്കുന്നു. ടിപിഎമ്മിൻ്റെ ഭാഷയിൽ, വിവാഹം കഴിക്കാതെ വെള്ള വസ്ത്രം ധരിക്കുന്നതിൻ്റെ പേരിൽ ഒരു പ്രത്യേക കൂട്ടം ജനങ്ങൾക്ക് ലഭിക്കുന്ന പദവിയാകുന്നു വിശുദ്ധന്മാർ.
SATAN (സാത്താൻ) : ഇതിൻ്റെ ഒരു അർത്ഥം, ടിപിഎം പഠിപ്പിക്കലുകൾ എതിർക്കുന്നവരെ സാത്താൻ്റെയൊ പിശാചിൻ്റെയോ ആത്മാവുള്ളവർ എന്ന് അർത്ഥമാക്കുന്നു. പിശാച് അവരുടെ ഉള്ളിലുണ്ടെന്ന് അവർ പറയും.
SUFFERING (കഷ്ടത) : നിങ്ങളുടെ ബന്ധത്തെ കുറിച്ച് സല്ലപിക്കുന്നതാണ് ടിപിഎമ്മിലെ കഷ്ടത. ടിപിഎം പ്രവർത്തകരുടെ തിന്മകൾ തുറന്നുകാണിക്കുമ്പോൾ, “യേശുവും അപ്പൊസ്തലന്മാരും കഷ്ടത സഹിക്കേണ്ടിവന്നു” എന്ന് പറയുന്ന ഒരു വാക്യം ഭക്തർ ചൂണ്ടിക്കാണിക്കും.
SURRENDER (കീഴടങ്ങുക) : കീഴടങ്ങുക എന്നാൽ നിങ്ങളുടെ മനസ്സും വിവേചന ശക്തിയും ഉപയോഗിക്കുന്നത് നിർത്തുക, അല്ലെങ്കിൽ തിരുവെഴുത്ത് സംബന്ധിച്ച കാര്യങ്ങൾ താര തമ്യം ചെയ്യുന്നത് നിർത്തുക. നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ, നിങ്ങൾ പൂർണ്ണമായും കീഴടങ്ങാതെ സംശയിക്കുന്നുവെന്ന് നിങ്ങളെ പറ്റി പറയും.
SALVATION (രക്ഷ) : രക്ഷ എന്നത് ടിപിഎമ്മിലെ അംഗമായിത്തീരുക എന്നാകുന്നു. ഒരാൾ ടിപിഎമ്മിൽ അംഗമാകുന്നതോടെ ജനങ്ങൾ ദൈവത്തെ സ്തുതിക്കും, “അവനെ രക്ഷിച്ച തിന് നമുക്ക് ദൈവത്തിനു നന്ദി അർപ്പിക്കാം” എന്ന് പറയും.
T
TRAINING (പരിശീലനം) : കഠിന ജോലി ചെയ്യാൻ ഒരു കഴുതയായി മാറുന്നതും ടിപിഎം ഉപ ദേശങ്ങൾ പഠിക്കാൻ ബ്രെയിൻ വാഷിങ്ങിന് വിധേയമാകുന്നതുമാകുന്നു പരിശീലനം. ബൈബിളും ക്രിസ്തീയ സാഹിത്യങ്ങളും പഠിക്കുകയോ ശരിയായ ദൈവശാസ്ത്ര വിദ്യാ ഭ്യാസം നേടാനായി സമയം വിനിയോഗിക്കുന്നതോ അല്ല, പിന്നെ ഇത് നിങ്ങളെ പീഡിപ്പി ക്കുമ്പോൾ പോലും ചോദ്യം ചെയ്യാതെ ടിപിഎം തലവന്മാരെ അനുസരിക്കുവാൻ പഠി പ്പിക്കുന്നു. ടിപിഎം അധ്യാപനങ്ങളുടെ വിപണനം ചെയ്യുന്നവരും ടിപിഎം പാസ്റ്റർമാരുടെ കല്പനകൾ സംശയം തോന്നാതെ അനുസരിക്കുന്നവരാണ് പരിശീലനം നേടിയ ഒരു വേല ക്കാരൻ. അവൻ വിജയകരമായി പരിശീലനം പൂർത്തിയാക്കിയെന്ന് അവർ പറയുന്നു.
TRUTH (സത്യം) : ടിപിഎംകാർ പ്രാർത്ഥിക്കുന്നത് നിങ്ങൾ കേട്ടിരിക്കും, “അദ്ദേഹം ജന ങ്ങളെ സത്യത്തിൽ കൊണ്ടുവരേണ്ടതിന് നമ്മുക്ക് ദൈവത്തെ സ്തുതിക്കാം”. ദൈവം ടിപിഎം യോഗങ്ങളിൽ ജനങ്ങളെ കൂട്ടി കൊണ്ടുവരണമെന്നാണ് ഈ പ്രസ്താവന കൊണ്ട് ഉദ്ദേശിക്കുന്നത്. സത്യം എന്നാൽ ടിപിഎം ഉപദേശങ്ങൾ.
TESTIMONY (സാക്ഷി) : “ദൈവം സാക്ഷികളെ ഉയർത്തട്ടെ” എന്ന പ്രസ്താവനയുടെ അർത്ഥം, കൂടി വന്നിരിക്കുന്ന ജനങ്ങളുടെ മദ്ധ്യേ ടിപിഎം മാത്രമാണ് യഥാർത്ഥ സഭയെന്ന് മാർക്ക റ്റിംഗ് ചെയ്യുക എന്നാകുന്നു – ഇത് ടിപിഎമ്മിൽ ദൈവം അവരെ എങ്ങനെ കൂട്ടിച്ചേർത്തു എന്നതിനെക്കുറിച്ചാകുന്നു. ഇതാകുന്നു ടിപിഎമ്മിലെ സാക്ഷി.
U
V
VIRGIN (കന്യക) : ടിപിഎമ്മിൽ കന്യക എന്ന പദം ശാരീരിക ലൈംഗികതയുമായി ബന്ധ പ്പെടുത്തിയിരിക്കുന്നു. ഇത് ടിപിഎം പുരുഷ സ്ത്രീ വേലക്കാരെ സൂചിപ്പിക്കുന്നു. ഉദാ ഹരണമായി, അവർ “സീയോനിലെ കന്യക” എന്ന് ബൈബിളിൽ വായിച്ചാൽ, ടിപിഎം വേലക്കാരെ കുറിച്ച് ഈ വാക്യം എഴുതിയിരിക്കുന്നുവെന്ന് അവർ മനസ്സിലാക്കുന്നു. എന്നാൽ, കന്യക എന്ന വാക്ക് തിരുവെഴുത്ത് പശ്ചാത്തലത്തിൽ, ക്രിസ്ത്യാനികളുടെ ശുദ്ധിയും വിശ്വാസയും തെറ്റുകളുമായി ഇടകലരാതെ ശുദ്ധിയുള്ള തായിരിക്കണം എന്നാകുന്നു (2 കൊരിന്ത്യർ 11:2-4).
W
WAR (യുദ്ധം) : അജ്ഞാതഭാഷയിൽ ഒരു മണിക്കൂറോളം ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതാ കുന്നു പിശാചുമായുള്ള യുദ്ധം. ഒരിക്കൽ അവർ അത് ചെയ്തുകഴിഞ്ഞാൽ പിശാചിനെ തോൽപിച്ചുവെന്ന് അവർ കരുതുന്നു.
X
Y
YOKE (നുകം) : പൈശാചിക ബന്ധനങ്ങൾ മൂലം കുടുംബ പ്രശ്നങ്ങൾ, ബിസിനസ്സ്, കരിയർ തുടങ്ങിയവ പരാജപ്പെടുകയും വിഷമങ്ങൾ കൂടുകയും ചെയ്യുമ്പോൾ നുകം വന്നുചേർ ന്നുവെന്ന് കരുതുന്നു. ശക്തമായ അഭിഷേകം കൊണ്ട് ഈ നുകം തകർക്കാൻ കഴിയും. നിങ്ങൾ അന്യഭാഷകളിൽ സംസാരിക്കുമ്പോൾ നല്ലൊരു ജോലി ലഭിക്കുമെന്നും, വിവാഹം കഴിക്കാൻ ഒരു നല്ല പെൺകുട്ടിയെ കിട്ടുമെന്നുമാണ് അവർ ഉദ്ദേശിക്കുന്നത്. ഒരിക്കൽ അത് ലഭിച്ചാൽ അഭിഷേകം നുകം തകർത്തെന്നും അവർ പറയും. എന്നാൽ തിരുവെഴുത്ത് അനുസരിച്ച്, നുകം മനുഷ്യർ അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾ, ചട്ടങ്ങൾ, ക്രമങ്ങൾ എന്നിവ ആകുന്നു.
Z
ZION (സീയോൻ) : സീയോൻ എന്നാൽ ടിപിഎം വേലക്കാർ. ഞാൻ അതിനെ പറ്റി കൂടുതൽ പറയേണ്ട ആവശ്യമില്ല. ടിപിഎം കോഡുകൾ പഠിക്കുമ്പോൾ ഉണ്ടാക്കുന്ന കൂടുതൽ വഷ ളായ നാശങ്ങൾ കാണിച്ച് എൻ്റെ അടുത്ത ലേഖനം ഇവിടെ നിന്ന് ആരംഭിക്കും.
ഉപസംഹാരം
ടിപിഎമ്മിലെ അവസ്ഥ വഞ്ചകമാകുന്നു. ദൈവത്തിൽ നിന്നും പുറപ്പെടുന്ന പ്രകാശം തടയുവാനായി ഇത് കണ്ണുകളെ അന്ധമാക്കുന്നു. (2 കൊരിന്ത്യർ 3:15, മത്തായി 15:14), യഥാർത്ഥ സുവിശേഷം ശ്രവിക്കുന്നതിൽ നിന്നും കാതുകളെ ബധിരമാക്കുന്നു (പ്രവ. 7:7, സെഖര്യാവ് 7: 11) ഇത് സത്യം പറയുന്നതിൽ നിന്നും അവരുടെ നാവുകളെ വിലക്കി (മർക്കൊസ് 7:32), ടിപിഎമ്മിൻ്റെ സങ്കല്പികമായ സീയോനും പുതിയ യെരുശലേമും കൊണ്ട് തലച്ചോറുകളെ വ്യാമോഹിപ്പിക്കുന്നു (മർക്കോസ് 8: 24). അവർ കാണുന്നത് കാണുകയില്ല കേൾക്കുന്നത് കേൾക്കുകയുമില്ല. ടിപിഎം അന്തരീക്ഷം അവരുടെ അംഗ ങ്ങളുടെ കണ്ണുകൾ, ചെവികൾ, നാവ്, മനസ്സ്, ശരീരം എന്നിവയെ ബാധിക്കുന്നു. ക്രമേണ ഈ സംജ്ഞയുടെ കോഡുകൾ പുച്ഛിച്ചു തള്ളുന്നവർക്കെല്ലാം ദൈവത്തിൻ്റെ കാരുണ്യം കൊണ്ട് മാത്രം അതിന് സാധിക്കുന്നു (ഞങ്ങളുൾപ്പെടെ മത്തായി 13:16).
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.