ഞാൻ ടിപിഎം പ്രചാരണ മാഗസിനുകൾ നോക്കാൻ പോലും മെനക്കെടാറില്ല. കാരണം, ഇത് ജനങ്ങളെ വഞ്ചിക്കുന്ന ഒരു അപകടകരമായ ഉപകരണമാണ്. എന്നാൽ ഈ സമയം ഒരു സുഹൃത്ത് അവർ ഞങ്ങൾക്കെതിരെ പ്രസിദ്ധീകരിച്ച ടിപിഎം ചീഫ് ചെന്നായുടെ പ്രചാരണം എന്നെ കാണിച്ചു. ഞാൻ വെറുതെ പേജുകൾ മറിച്ചു. ഞാൻ കണ്ടത് ശ്രദ്ധി ക്കുക. ഈ ടിപിഎം ശുശ്രുഷകന്മാർ ഇത്ര പരുക്കന്മാരാണെന്ന് എൻ്റെ കണ്ണുകൾക്ക് വിശ്വ സിക്കാൻ കഴിഞ്ഞില്ല. അവരുടെ പ്രവൃത്തികളെ കുറ്റം വിധിക്കുന്ന അതേ തിരുവെഴു ത്തുകൾ അവരെ ന്യായീകരിക്കാൻ അവർ ഉപയോഗിക്കുന്നു. ഞാൻ ഹൈലൈറ്റ് ചെയ്തി രിക്കുന്ന വിഭാഗം നോക്കാം.
(മലയാള പരിഭാഷ : നമുക്കെല്ലാവർക്കും ഒരു ഭക്തിയുടെ വേഷം ഉണ്ടായിരിക്കണം, അതായത് നമ്മൾ വളരെ ലളിതമായ വസ്ത്രം ധരിച്ച് ലോകത്തിന് നമ്മൾ ദൈവമക്കളാ ണെന്ന് വെളിപ്പെടുത്തണം.)
“ഭക്തിയുടെ വേഷത്തെ” കുറിച്ച് ബൈബിൾ എന്ത് പഠിപ്പിക്കുന്നു?
പെന്തക്കോസ്ത് മാസികയിൽ പ്രസിദ്ധീകരിക്കുന്ന ഇത്തരത്തിലുള്ള ലേഖനങ്ങൾക്ക് TPM വിശ്വാസികൾ അർഹരാണ്. ഇതെല്ലാം പൂര്‍ണ്ണമായി സ്വീകരിക്കാൻ കഴിയുന്ന എളുപ്പ ത്തിൽ പറ്റിക്കാവുന്ന ജനങ്ങൾ അവരാകുന്നു. വിദ്യാഭ്യാസമില്ലാത്ത ആളുകൾ മാസിക കൾ പ്രസിദ്ധീകരിക്കുമ്പോൾ, എന്തെങ്കിലും സാമാന്യബോധം നിങ്ങൾ പ്രതീക്ഷിക്കരുത്. ദൈവികത്തിൻ്റെ ഒരു അനിവാര്യ ഭാഗം “ഭക്തിയുടെ വേഷം” ആണെന്ന് ഖണ്ഡികയിലെ ആദ്യ വാചകം തന്നെ വ്യക്തമാക്കുന്നു. വൗ!!!
പ്രിയ തമ്പി ദുരൈ (എഡിറ്റർ VOICE OF PENTECOST), അപ്പൊസ്തലൻ എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ, ഞാൻ സമകാലിക (CONTEMPORARY) ഭാഷയിൽ പറയാം. “അന്ത്യകാലത്ത് അവരുടെ ദൈവഭക്തി പ്രകടമാക്കുന്ന ജനങ്ങൾ (ശൂന്യമായ ഷെല്ലുകൾ) യഥാർത്ഥ ഭക്തി ഇല്ലാത്തവരായിരിക്കും … നിങ്ങൾ അത്തരക്കാരിൽ നിന്നും ഓടി മറയുക” എന്ന് പൌലോസ് പറയുകയായിരുന്നു. നിങ്ങളുടെ വെള്ള വസ്ത്രധാരണം ലാളിത്യത്തിൻ്റെ ലക്ഷണമാക്കി വേർതിരിച്ച് കാണിക്കുവാൻ ആഗ്രഹിക്കുന്ന ഭക്തിയുടെ വേഷം അത്തരം ദയനീയമായ നിലകളിലേക്ക് വീണുപോയിരിക്കുന്നു. ഹൂ, അഗാധ കൂപം സത്യമായും നിങ്ങൾക്കാകുന്നു. എന്നിരുന്നാലും, “ദൈവത്തിനു വേണ്ടി സംസാരി ക്കാനുള്ള” ഒരു അധികാരം അവർക്കുണ്ടെന്ന് അവർ വിശ്വസിക്കുന്നു. യേശുക്രിസ്തുവിന് അറിയാവുന്ന സത്യത്തെക്കാൾ കൂടുതൽ അവർക്കറിയാമെന്ന് അവർ വിശ്വസിക്കുന്നു. “സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷക ന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യ മില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽ ഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായുള്ള“ (2 തിമൊ. 3:2-4) “ഭക്തിയുടെ വേഷത്തിൽ” അവർ വിശ്വസിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു. ഈ സ്വഭാ വഗുണങ്ങൾ നമ്മെ ദൈവത്തെ പോലെ ആക്കുന്നതിനു പകരം നമ്മളെ കൂടുതൽ ദുഷി പ്പിക്കുന്നു. ഇവയെല്ലാമുണ്ടെങ്കിലും അവർ “ഭക്തിയുടെ വേഷം” മുറുകെ പിടിച്ച് “എല്ലാം ശരി” ആക്കുന്നു. നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കേണ്ടതുണ്ട്: “ആരുടെ നിലവാര ത്തിലാണ് നാം ജീവിക്കുന്നത്? “നമ്മുടേതോ” അതോ “ദൈവത്തിൻ്റെതോ”?

നമ്മൾ ആരെ ആകർഷിക്കാൻ ശ്രമിക്കുന്നു? മനുഷ്യരെയോ ദൈവത്തെയോ? തങ്ങളുടെ നഗ്നത ദൈവം ഒരിക്കലും കാണുകയില്ലെന്ന് ചിന്തിച്ച ആദാമിനെയും ഹവ്വയെയും പോലെ നിങ്ങളുടെ ശരീരം മറയ്ക്കാൻ ശ്രമിക്കുന്നുവോ? സർവശക്തനായ ദൈവം നിങ്ങളെ പോലെ ഒരു മനുഷ്യനാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങളുടെ വെള്ള വസ്ത്രം കൊണ്ട് ദൈവത്തെ വഞ്ചിച്ച് ദൈവഭക്തി കാണിക്കുവാൻ കഴിയുമെന്ന് നിങ്ങ ൾക്ക് തോന്നുന്നുണ്ടോ?

(ഭക്തിയുടെ വേഷം – ടിപിഎം സ്റ്റൈൽ)
“ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന യഥാർത്ഥ ദൈവ ഭക്തിയിലോ, അതോ ഭക്തിയുടെ വേഷ ത്തിൻ്റെ പ്രകടനത്തിലൊ ഞാൻ എൻ്റെ ജീവിതം നയിക്കണം? ആദ്യത്തേത് ആവശ്യമെങ്കിൽ, ആ നില വാരം നിശ്ചയിച്ചവരുമായി നിങ്ങൾ ബന്ധപ്പെടണം. മറ്റുള്ളവരിൽനിന്ന് “അകന്നുപോകാൻ” ബൈബിൾ വ്യക്തമായി പറയുന്നു. നമ്മൾ അങ്ങനെ ചെയ്തില്ലെ ങ്കിൽ, നമ്മെ അവരെ പോലെയാക്കുകയും, നമ്മൾ സ്വയം ന്യായീകരിച്ച് “ഭക്തിയുടെ വേഷം” കൊണ്ട് മറച്ചുവെയ്ക്കാൻ ശ്രമിക്കുകയും ചെയ്യും. എൻ്റെ സുഹൃത്തെ, അത് വഞ്ചനയാകുന്നു.
നമുക്ക് നമ്മളോട് തന്നെ വീണ്ടും ചോദിക്കാം: “എൻ്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ആർക്കാകുന്നു?” ആ സ്വാധീനശക്തി നന്നല്ലെങ്കിൽ നിങ്ങൾ അതിനെ ക്കുറിച്ച് എന്തുചെയ്യാൻ പോകുന്നു? ദൈവം അതിനെ ക്കുറിച്ച് എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്. “അതിൽ നിന്നും ഓടി പോകാൻ” ദൈവം നമ്മോട് പറഞ്ഞിട്ടുണ്ട്. അടുത്ത തീരുമാനം നിങ്ങളുടേതാകുന്നു.
“ഭക്തിയുടെ വേഷം” നിത്യമായ ഉത്തരങ്ങൾ തരികയില്ല. അത് ജീവിതം മാറ്റി മറിക്കുക യില്ല; മനുഷ്യരുടെ പങ്ക് ദൈവത്തിൽ നിന്നുള്ളതാക്കി മനുഷ്യനിർമ്മിത നിയമങ്ങൾക്ക് തങ്ങളെത്തന്നെ അനുരൂപമാക്കാൻ വേണ്ടി ഇത് ചെയ്യുന്നു. സാത്താൻ നമ്മളെ വിശ്വസി പ്പിക്കാൻ ശ്രമിക്കുന്നത് അതു തന്നെയാണ്. നാം അങ്ങനെ ജനിച്ചവരാകയാൽ അങ്ങനെ തന്നെ ജീവിക്കുന്നത് ദൈവ മഹത്വത്തിനാകുന്നു (“തീർച്ചയായും ദൈവത്തിനെതിരെ കുറ്റം പറയുന്നു!”).
നമ്മുടെ കർത്താവായ യേശു ക്രിസ്തുവിൻ്റെ മടങ്ങിവരവ് അടുത്തുവരവേ, ദൈവഭക്തരും “ഭക്തിയുടെ വേഷത്തിലുള്ളവരും” തമ്മിലുള്ള അകലം കൂടുതൽ കൂടുതൽ വ്യക്തമായി നമ്മൾ കാണാൻ പോകുന്നു. വേദപുസ്തക ദൈവികസത്യത്തെ കൂടുതൽ നിന്ദയായി തള്ളിപ്പറയപ്പെടും. “ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ട് മേല്‌ക്കുമേൽ ദോഷത്തിൽ മുതിർന്നു വരും”.(മതപരമായി കൂടുതൽ വഞ്ചിക്കപ്പെടുന്നു)”. (2 തിമൊഥെയൊസ് 3:13)
നിങ്ങളുടെ ജീവിതം മോശമായി സ്വാധീനിക്കാൻ “ഭക്തിയുടെ വേഷം” ധരിച്ചവരെ അനു വദിക്കുകയാണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞാൽ, “അത്തരക്കാരിൽ നിന്നും പിന്മാറാൻ” ബൈബിൾ നിങ്ങളെ ഉപദേശിക്കുന്നു. ഇത് നിങ്ങൾ ചെയ്യേണ്ട അത്യാവശ്യ കാര്യമാണ്. ശരിയായ ദൈവിക നിലവാരമില്ലാത്ത മറ്റുള്ളവർ നിങ്ങളെ വലിച്ചിഴക്കണമെന്നത് ദൈവ ഹിതമല്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുക, നിങ്ങളെ യേശുവുമായി അടു പ്പിക്കുന്ന തീരുമാനങ്ങളെടുക്കുക, കൂടുതൽ ശക്തിയും സ്വാതന്ത്ര്യവും കൊടുത്ത് നിങ്ങ ളുടെ ജീവിതം “ദൈവ മഹത്ത്വത്തിനായി” ചെലവിടുക.
യഥാർത്ഥ ദൈവഭക്തി എന്താകുന്നു?
മിക്ക ഇംഗ്ലീഷ് പരിഭാഷകളിലും “ദൈവഭക്തി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം “അനുസരണവും നീതിനിഷ്ഠമായ ജീവിതവും ഉളവാക്കുന്ന ദൈവ കാര്യങ്ങ ളോടുള്ള ഉചിതമായ പ്രതികരണം” എന്നാകുന്നു. യേശു ഈ ഭൂമിയുടെ ഉപരിതലത്തിൽ കൂടി നടന്നുകൊണ്ടിരുന്നപ്പോൾ ശുദ്ധമായ ദൈവഭക്തിയുടെ സാക്ഷാല്കാരമായിത്തീ ർന്നു. അത് അദ്ദേഹത്തെ അയോഗ്യരായ പാപികൾക്കുവേണ്ടി തൻ്റെ ജീവിതം കൊടുക്കാ നായി നയിച്ചു (യോഹന്നാൻ 10:18). അദ്ദേഹത്തിൻ്റെ ജീവിതം പിതാവിൻ്റെ മഹത്വത്തി നായി സമർപ്പിച്ചു, യേശു എല്ലായ്പോഴും പിതാവിൻ്റെ ഇഷ്ടം ചെയ്തു (യോഹന്നാൻ 8:29). ദൈവമഹത്വത്തിനായി എല്ലാ തീരുമാനങ്ങളും സമർപ്പിച്ച് യേശുവിൻ്റെ മാതൃക പിന്തുട രുമ്പോൾ ക്രിസ്ത്യാനികൾ ദൈവഭക്തി പിന്തുടരുന്നു (1 കൊരിന്ത്യർ 10:31). ദൈവികത ഒരു നിർദ്ദേശമല്ല; ഒരു കല്പനയാണ് (1 പത്രോസ് 1:15-16; എബ്രായർ 12: 14).
ഒന്നാമത്, രക്ഷ എന്നത് നല്ല ജീവിതം നയിക്കുന്നതല്ല, പിന്നെയോ അത് ദൈവത്തെപോ ലെയാകുന്നതാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവഭക്തി എന്നാൽ എന്താ ണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം! നിങ്ങൾ ദൈവികനാണെങ്കിൽ, നിങ്ങൾ ദൈവത്തെ പോലെയാണ്! നിങ്ങൾ ദൈവികനല്ലെങ്കിൽ, നിങ്ങൾ ദൈവത്തെപ്പോലെ അല്ലെന്ന് അർത്ഥമാക്കുന്നു! അത് ദൈവത്തിൻ്റെ പ്രതിച്ഛായയിലേക്ക് പാപികളായ മനുഷ്യരുടെ പുനഃസ്ഥാപനമാണ്. ഇത് ശരിക്കും! പാപവും തകർന്ന കൂട്ടായ്മയും നിമിത്തം ദുഷിക്കപ്പെ ടുന്ന മനുഷ്യരുടെ പുനഃസ്ഥാപനമാണിത്. ദൈവവുമായുള്ള ആ കൂട്ടായ്മയുടെ പുനഃസ്ഥാ പനമാണിത്. അത് ദൈവത്തിൻ്റെ സ്വരൂപം പുനഃസ്ഥാപിക്കുന്നു. ദൈവഭക്തി എന്നത് അതാകുന്നു. പിന്നീട് അത് ദൈവവുമായുള്ള കൂട്ടായ്മയെ പുനഃസ്ഥാപിക്കുന്നു.
ഇപ്പോൾ മനുഷ്യരുടെ മക്കളായ നമ്മൾക്ക് ദൈവമക്കളാകാൻ അധികാരം ലഭിച്ചിരി ക്കുന്നു. യോഹന്നാൻ 1:12 ൽ പറയുന്നത് നോക്കാം? “അവനെ കൈക്കൊണ്ട് അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.”
നമ്മൾ എങ്ങനെ ഒരു നല്ല വ്യക്തിയായിരിക്കണമെന്ന് കാണിച്ചുതരാൻ യേശു വന്നില്ല. അതാണ് മിക്ക മതങ്ങളും പഠിപ്പിക്കുന്നത്. അദ്ദേഹം മഹാനായ ഒരു ഗുരുവായിരുന്നു. അദ്ദേഹം നേതാവായിരുന്നു. എങ്ങനെ ജീവിക്കണമെന്ന് അവിടുന്ന് പഠിപ്പിച്ചു. ശരി, ഇപ്പോൾ അദ്ദേഹം അത് ചെയ്തു, എന്നാൽ അദ്ദേഹം ഈ ഭൂമിയിൽ വരുവാൻ ഉദ്ദേശിച്ചത് അതിനല്ല. നഷ്ട്ടപ്പെട്ടു പോയതിനെ തേടി രക്ഷിക്കാനായി അദ്ദേഹം വന്നു. എന്നാൽ അങ്ങനെ ചെയ്തതിൽ കൂടി, ദൈവം എന്താണെന്ന് കാണിച്ചുതരാൻ യേശുവിന് കഴിഞ്ഞു.
യോഹന്നാൻ 1:18, “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിൻ്റെ മടിയിൽ ഇരി ക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.”
യോഹന്നാൻ 12:45, “എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.”
യോഹ. 14:8-9. “ഫിലിപ്പോസ് അവനോട്: കർത്താവേ, പിതാവിനെ ഞങ്ങൾക്ക് കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്ക് മതി എന്നു പറഞ്ഞു. യേശു അവനോടു പറഞ്ഞത്: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്ക് കാണിച്ചു തരേണം എന്നു നീ പറയുന്നത് എങ്ങനെ?”
എബ്രായ. 1:3, “അവൻ അവൻ്റെ തേജസ്സിൻ്റെ പ്രഭയും തത്വത്തിൻ്റെ മുദ്രയും സകലത്തേയും തൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ട് പാപങ്ങൾക്കു പരി ഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്ത് ഇരിക്കയും(ക്കുന്നു)“.
ദൈവം എങ്ങനെയുള്ളവനാണെന്ന് നമുക്ക് വെളിപ്പെടുത്താൻ യേശു വന്നു.
2 കൊരിന്ത്യർ 4:4, “ദൈവപ്രതിമയായ ക്രിസ്തുവിൻ്റെ തേജസ്സുള്ള സുവിശേഷത്തിൻ്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിൻ്റെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കി.”
അതുകൊണ്ട്, ജീവിക്കാൻ നമുക്ക് ഒരു നല്ല മാതൃക കാണിക്കാൻ വേണ്ടി മാത്രം യേശു വന്നില്ല. പിതാവിനെ നമ്മൾക്ക് കാണിച്ചുതരാൻ അദ്ദേഹം വന്നു.
നമ്മുടെ ജീവിതത്തിലെ ദൈവജീവിതം, ദൈവികജീവിതമെന്ന നിലയിൽ നമ്മുടെ ജീവി തമല്ല, മറിച്ച് ദൈവികജീവിതമാക്കാനുള്ള ശ്രമമാണ്. നോക്കൂ, ഞാൻ ഒരുപാട് കാര്യങ്ങൾ പറയാൻ ശ്രമിച്ചിട്ടുണ്ട്. നിങ്ങളിൽ എത്ര പേർ ഇത് ഉൾക്കൊള്ളുന്നു എന്നതിനെപ്പറ്റി എനി ക്കറിയില്ല. എന്നാൽ രക്ഷിക്കപ്പെട്ട ഒരാളുടെ ശരീരം പരിശുദ്ധാത്മാവിൻ്റെ ആലയമാണ്. ദൈവം താൻ വസിക്കുന്ന ആലയമാക്കാൻ ഇവിടെ വന്നില്ല. അദ്ദേഹം ഈ രാജ്യത്തിൻ്റെ ദൈവമാണ്. “ദൈവരാജ്യം നിങ്ങളുടെ ഇടയിൽ ഉണ്ട്” അത് എവിടെയോ ദൂരത്തല്ല. ദൈവ ത്തിൻ്റെ കൃപയും സ്വാധീനവും നിമിത്തം അമാനുഷിക സ്വാഭാവമാണ് ഒരു ക്രിസ്ത്യാനി യുടെ ജീവിത രഹസ്യം.
ഉപസംഹാരം
പ്രിയ വായനക്കാരെ,
ഈ അനാത്മീകരായ ഗുണ്ടകളുടെ കല്പനകൾക്ക് നമ്മൾ അനുരൂപമാകണമെന്ന് ദൈവം ഒരിക്ക ലും ആഗ്രഹിച്ചിട്ടില്ല. അദ്ദേഹം നമ്മളോട് ആവശ്യ പ്പെടുന്നത് പരിവർത്തനം ആകുന്നു, അനുരൂപം അല്ല. നമ്മൾക്ക് “വെള്ള വസ്ത്രം” കൾട്ടുകളിൽ നിന്നും പഠിച്ച കോഡുകൾ മറ ക്കുക എന്ന ലേഖനത്തിൽ W വിഭാഗത്തിൽ ചേർത്ത് വായിക്കാൻ പറ്റും.
റോമർ 12:2, “ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ.”
നിങ്ങൾ ചെയ്യേണ്ട ഒരു നടപടിയുണ്ട്.. മനുഷ്യരെ “ഭക്തിയുടെ വേഷത്തിൽ” ചവിട്ടുന്ന തരത്തിലുള്ള ഈ ജനങ്ങളിൽ നിന്ന് ഓടി പോകണം എന്ന് പ്രതീക്ഷിക്കുന്നു. അവരുടെ വസ്ത്രധാരണവും ദൈവിക നടപടിയും മനുഷ്യരെ മാത്രമേ കബളിപ്പിക്കാൻ സാധിക്കു, ദൈവത്തെയല്ല. ദൈവം നമ്മുടെ ഉദ്ദേശ്യം കാണുന്നു. ഒരു യഥാർത്ഥ ദൈവ മനുഷ്യന് വസ്ത്ര ധാരണത്തിലൂടെ സ്വന്തം അവസ്ഥയുടെ നിറം മാറ്റി ലാളിത്യം കാണിക്കേണ്ട ആവശ്യമില്ല. ദൈവം അത് അറിയുന്നു.
സദൃശവാഖ്യ. 21:2, “മനുഷ്യൻ്റെ വഴി ഒക്കെയും അവന് ചൊവ്വായി ത്തോന്നുന്നു; യഹോ വയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.”
സദൃശവാഖ്യ. 16:2, “മനുഷ്യനു തൻ്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോ വയോ ആത്മാക്കളെ തൂക്കിനോക്കുന്നു.”
2 തിമൊ. 3:6-9, “വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ട് നാനാ മോഹ ങ്ങൾക്കും അധീനരായി എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിൻ്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലു ള്ളവർ ആകുന്നു; യന്നേസും യംബ്രേസും മോശെയോട് എതിർത്തുനിന്നതു പോലെ തന്നേ ഇവരും സത്യത്തോട് മറുത്തുനില്‌ക്കുന്നു; ദുർബ്ബുദ്ധികളും വിശ്വാസം സംബ ന്ധിച്ചു കൊള്ളരുതാത്തവരുമത്രേ. അവർ അധികം മുഴുക്കയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേട് എല്ലാവർക്കും വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും വെളിപ്പെടും.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.