“ഗ്രാൻഡിയോസ് ഡെല്യൂഷൻ (GRANDIOSE DELUSION)” എന്നോ “MEGALOMANIA” മെഗാലോമാ നിയ എന്ന പേരിലോ അറിയപ്പെടുന്ന മനഃശാസ്ത്രപരമായ ഒരു അസ്വാസ്ഥ്യമുണ്ട്. അങ്ങ നെയുള്ളവർ തങ്ങളെ തന്നെ അതിരുകടന്ന വ്യാമോഹത്തോടെ അത്യധികം അസാധാര ണക്കാരായി കരുതുന്നു. അവർ വളരെ മഹാന്മാരായും ലോകത്തിൽ മഹത്തരമാകാൻ വളരെ പ്രത്യേക പദവിയുള്ളവരാണെന്നും ചിന്തിക്കുന്നു. ഈ ചിത്രം ശ്രദ്ധിക്കുക. ചിത്ര ത്തിൽ കാണുന്ന പൂച്ച, ഗ്രാൻഡിയോസ് ഡെല്യൂഷൻ എന്ന തിന് ഒരു തികഞ്ഞ ഉദാഹരണമാണ്. ടിപിഎമ്മിനുള്ളിലെ പ്രവചന ആത്മാവ് ടിപിഎം അംഗങ്ങളുടെ ഇടയിൽ ഈ “ഗ്രാൻഡിയോസ് ഡെല്യൂഷൻ്റെ” പ്രഭാവം സൃഷ്ടിക്കുന്നു. ഒരു ടിപിഎം അംഗമെന്ന നിലയിൽ, “ഞാൻ നിന്നെ ഉന്നത വിളിക്കായി തെരഞ്ഞെടുത്തിരിക്കുന്നു” എന്ന പ്രവ ചനം നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. ഈ പ്രവചനം പ്രത്യേ കിച്ചും ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ചെന്നൈ കൺവെ ൻഷൻ സമയത്ത് അനിയന്ത്രിതമായി കേൾക്കുന്നു. “ഉന്നത വിളി” എന്ന പദം തിരുവെഴുത്തുകളിൽ നിന്ന് എടുത്ത് യഥാ ർത്ഥ അർത്ഥം വളച്ചൊടിച്ച ടിപിഎമ്മിൻ്റെ ഒരു കോഡാണ്. ടിപിഎമ്മിനുള്ളിൽ ഉന്നത വിളി എന്നാൽ മറ്റു ക്രിസ്ത്യാനി കളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു വ്യക്തിയെ ദൈവം ശ്രേഷ്ഠമായ ടിപിഎം ശുശ്രുഷകനായി തെരഞ്ഞെടു ത്തിരിക്കുന്നു എന്നാകുന്നു. അവർ സീയോനിലേക്കും മറ്റ് ക്രിസ്ത്യാനികൾ സ്വർഗത്തിൻ്റെ താഴത്തെ നിലയിലേക്കും പോകുമെന്ന് കരുതുന്നു. അവരുടെ ആൾക്കാർക്ക് ഉന്നത വിളിയും മറ്റു ക്രിസ്ത്യാനികൾക്ക് താഴ്ന്ന വിളിയും അവരുടെ ഭാവനയാകുന്നു. അതുകൊണ്ട്, ടിപിഎമ്മിലെ പ്രസംഗകർ ഇങ്ങനെ പ്രസംഗി ക്കുന്നതിൽ അഭിമാനിക്കുന്നു: “യഹോവ സീയോൻ്റെ പടിവാതിലുകളെ തന്നേ, യാക്കോ ബിൻ്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു..” (സങ്കീർത്തനം 87: 2).” എൻ്റെ കൂടെ ചർച്ച ചെയ്തിട്ടുള്ള പല വിശ്വാസികളും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, 12-ാം ക്ലാസ്സുമായി താരതമ്യപ്പെടുത്തുമ്പോൾ എംബിഎയും എംബിബിഎസ്സും ഉന്നത വിദ്യാ ഭ്യാസം എന്നപോലെ ടിപിഎമ്മും മറ്റ് സഭകളും തമ്മിൽ വ്യത്യാസം ഉണ്ട്. ടിപിഎമ്മിലെ ഈ ആത്മീയ മെഗാലോമാനിയ നമ്മുടെ ഇന്നത്തെ അയവിറക്കിന് വിധേയമാക്കുന്നു.
ടിപിഎമ്മിലെ ഗ്രാൻഡിയോസ് ഡെല്യൂഷൻ
പരീശന്മാർക്കും സമാനമായ ആശയങ്ങൾ ഉണ്ടായിരുന്നു. മറ്റുള്ളവരെ വെറുക്കുകയും ധിക്കാരത്തോടെ പെരുമാറുകയും ചെയ്യുന്നവരെ പറ്റി യേശു പറഞ്ഞ ഉപമ ലൂക്കോസ് 18 ൽ കൊടുത്തിരിക്കുന്നു. (ലൂക്കോസ് 18:2). ഇതിനർത്ഥം അവർക്ക് തങ്ങളെ കുറിച്ചു തന്നെ വ്യാജമായ ഒരു ഗ്രാൻഡിയോസ് ഡെല്യൂഷൻ ഉണ്ടെന്നാകുന്നു. അവർ ശമര്യക്കാരെയും മറ്റു ജാതികളെയും വെറുത്തു. യേശുവിൻ്റെ ശിഷ്യന്മാർക്കും സമാനമായ ഒരു മനോഭാവം ഉണ്ടായിരുന്നു. ആരാണ് വലിയവൻ എന്ന് അവർ വാദിച്ചു (മത്തായി 18:1). പിന്നീട് യോഹ ന്നാനും യാക്കോബും പറഞ്ഞു: “കർത്താവേ, (ഏലീയാവു ചെയ്തതുപോലെ) ആകാശത്തു നിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നത് നിനക്കു സമ്മതമോ എന്നു ചോദിച്ചു.” എന്നാൽ യേശു പറഞ്ഞു, (ലൂക്കോസ് 9: 54-55) “നിങ്ങൾ ഏതു ആത്മാവിന് അധീനർ എന്നു നിങ്ങൾ അറിയുന്നില്ല“. ഈ ആത്മാവ് നമ്മൾ ടിപിഎമ്മിലും കണ്ടിട്ടില്ലേ. യോഹന്നാനും യാക്കോബും ഏലിയാവുമായി താരതമ്യപ്പെടുത്തിയതുപോലെ ടിപിഎം വേലക്കാർ തങ്ങളെത്തന്നെ അപ്പൊ.പ്രവ.5 ലെ പത്രോസിനോടും (അനന്യാസും സഫീ റയും), മോശയുടെ കാര്യത്തിൽ ദാതാൻ, കോരഹ്, അബീരാം എന്നിവരോടും താരതമ്യ പ്പെടുത്തുന്നു.
മുട്ടയിൽ നിന്നും ഇപ്പോൾ വിരിഞ്ഞ ഒരു TPM ശുശ്രുഷകനെ എനിക്കറിയാം, അദ്ദേഹം എന്നോട് ചോദിച്ചു, “സഹോദരാ കണ്ണടകൾ വിൽക്കുന്ന കടയിലേക്ക് എന്നെ ഒന്ന് കൊണ്ടുപോകാമോ. എനിക്ക് ചെറിയ അക്ഷരങ്ങൾ കാണാൻ കഴിയാത്തതുകൊണ്ട് എൻ്റെ കണ്ണുകളുടെ നമ്പർ ഒന്ന് പരിശോധിക്കേണ്ടതുണ്ട്“. അതുകൊണ്ട് അപ്പോൾ ഞാൻ അദ്ദേഹത്തെ ഒരു കടയിൽ കൊണ്ടുപോയി. പരിശോധന നടത്തിയതിനുശേഷം കടക്കാ രൻ ഒരു ജോഡി ഗ്ലാസുകൾ കൊടുത്തു. കടയുടെ ഉടമസ്ഥൻ പണം ചോദിച്ചപ്പോൾ, “ഈ വെളുത്ത വസ്ത്രം ധരിച്ച കുട്ടി” എന്താണ് പറഞ്ഞതെന്നറിയാമോ? അദ്ദേഹം കച്ചവടക്കാ രനോട് ചോദിച്ചു, “ദൈവദാസന്മാരോട് താങ്കൾ പണം ആവശ്യപ്പെടുകയാണോ?” എനിക്ക് ചിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു. നിങ്ങളുടെ ടിപിഎം ശുശ്രുഷയുമായി കച്ച വടക്കാരന് എന്ത് ബന്ധം? ഒരിക്കൽ ഒരു സെൻറ്റർ പാസ്റ്റർ ‘വാഗാ അതിർത്തി’ കാണാൻ പോയി – ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിർത്തി. സന്ദർശകർ ആയുധ ധാരിക ളാണോ എന്നറിയാൻ ബോർഡർ സൈനിക ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാ യിരുന്നു? അവർ സെൻറ്റർ പാസ്റ്ററെ പരിശോധിക്കാൻ ശ്രമിച്ചപ്പോൾ, ഈ മെഗലോമാനി യാക് വളരെ രോഷാകുലനായി ഓഫീസറോട് തട്ടിക്കയറി ചോദിച്ചു “ദൈവദാസന്മാരെ പരിശോധിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യമുണ്ടായി?”. ജൂനിയർ ശുശ്രുഷകന് സാഹചര്യം മനസിലായപ്പോൾ പെട്ടെന്ന് നല്ല ബോധം വന്നു. അദ്ദേഹം സെൻറ്റർ പാസ്റ്ററെ ഒരു വശത്തേക്ക് മാറ്റി നിർത്തി പറഞ്ഞു “ഇത് വിശ്വാസ ഭവനം അല്ല. അദ്ദേഹം ഇന്ത്യൻ സേനയുടെ ഒരു പടയാളിയാണ്, ജയിൽ അഴികൾക്ക് പിന്നിൽ നിങ്ങളെ ഇടാനാകും. അദ്ദേഹം തൻ്റെ കടമ ചെയ്യട്ടെ.” ഇത് ചില ഉദാഹരണങ്ങൾ മാത്രമാണ്! ടിപിഎം വേലക്കാരുടെ അഹങ്കാരം നിറഞ്ഞ ഈ മെഗലോമാനിക് അസാധാരണത്വം പ്രകടമാക്കിയ നിരവധി അനുഭവങ്ങൾ നിങ്ങൾക്കുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട് – “ഞങ്ങൾ ദൈവദാസൻമാരാകുന്നു – ഞങ്ങളോട് കളിക്കരുത്“. എന്തുകൊണ്ട് ദൈവദാസ ന്മാർ എന്നു വിളിക്കപ്പെടുന്നവർ ഇത്രമാത്രം അഹങ്കാരത്തോട് പെരുമാറുന്നു? ഉത്തരം ലളിതമാണ്. ഉന്നത വിളിക്കായി അവർ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന ചിന്ത അവരുടെ ഉള്ളിൽ നടമാടുന്നു. അവർക്ക് ഗ്രാൻഡിയോസ് ഡെല്യൂഷൻ പിടിച്ചിരിക്കുന്നു. അവർ ശുശ്രൂഷയിൽ പ്രവേശിച്ച സമയം മുതൽ, ”ഞാൻ നിന്നെ ഉന്നത വിളിക്കായി തെര ഞ്ഞെടുത്തിരിക്കുന്നു” എന്ന് ദൈവം അവരോട് പ്രസംഗിക്കുന്നത് അവർ അവരുടെ പ്രസംഗത്തിലും ഈ മനുഷ്യ നിർമ്മിത പ്രവചനത്തിലും കേട്ടുകൊണ്ടിരിക്കുന്നു.
ഉന്നത (പരമ) വിളി
അപ്പൊസ്തലനായ പൌലോസ് ഉപയോഗിച്ച “ഉന്നത (പരമ) വിളി” എന്ന വാക്ക് നമുക്ക് പരി ശോധിക്കാം. ഫിലിപ്പിയർ 3: 14 ൽ അദ്ദേഹം ഇപ്രകാരം പറയുന്നു: “ക്രിസ്തുയേശുവിൽ ദൈവത്തിൻ്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്ക് ഓടുന്നു.” ഇവിടെ അനുഗൃ ഹീതനായ ഒരു അപ്പൊസ്തലൻ മറ്റ് ക്രിസ്ത്യാനികളുമായി തന്നെ സ്വയമായി താരതമ്യപ്പെ ടുത്തുന്നില്ല. ചില ക്രിസ്ത്യാനികൾക്ക് പരമ വിളിയും മറ്റു ചില ക്രിസ്ത്യാനികൾക്ക് താഴ്ന്ന വിളിയുമാണെന്ന് അദ്ദേഹം പറയുന്നില്ല. പരമ വിളി എന്നാൽ സ്വർഗ്ഗീയ വിളി എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. എബ്രായർ 3: 1 ൽ ഇങ്ങനെ പറയുന്നു “അതുകൊണ്ട് വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്ക് ഓഹരിക്കാരായുള്ളോരേ …” പരമം “ഭൗമിക മല്ല, സ്വർഗ്ഗീയമാണ്” – ഉയരത്തിൽ നിന്നായാലും മുകളിൽ നിന്നായാലും. ഇത് എല്ലാ ക്രിസ്ത്യാനികൾക്കും എല്ലാ വിശ്വാസികൾക്കും ബാധകമാണ് – ഭൌമികമല്ലാത്ത സ്വർ ഗ്ഗീയമായ ഒരു ഉദ്ദേശ്യം നമുക്ക് നിറവേറ്റാനുണ്ട് – ഉയരത്തിൽ നിന്നും.
മറ്റു ക്രിസ്ത്യാനികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉന്നതന്മാരായി കാണിക്കുവാൻ ദൈവം ടിപിഎം യുവാക്കളുമായി സംസാരിക്കുന്നുവെന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? ദൈവം സ്വന്ത തിരുവചനത്തിന് എതിരായി പ്രവർത്തിക്കുമോ? ബൈബിൾ എന്ത് പറ യുന്നു? “…ഞെളിയാതെ ഭയപ്പെടുക” എന്ന് വേദപുസ്തകം പറയുന്നു (റോമർ 11: 20). നിങ്ങൾ എല്ലാവരും സഹോദരന്മാരാണെന്ന് യേശു പറഞ്ഞു. നിങ്ങളിൽ ഒരാളെ ചീഫ് ആയോ യജമാനൻ ആയോ റബ്ബീ ആയോ എടുക്കരുത്. പള്ളികളിൽ ഒരാളെ ഉയർന്ന സീറ്റിൽ വെയ്ക്കരുത്. പരീശന്മാർ അങ്ങനെ ചെയ്തു. നിങ്ങളുടെ ഇടയിൽ അങ്ങനെ ആകരുത് (മത്തായി 23: 6-11). യേശു പറഞ്ഞു, “നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷ ക്കാരൻ ആകേണം.” ക്രിത്യാനിത്വം തന്നെ പോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കുന്നതാ കുന്നു (ലൂക്കോസ് 10:27). ഇത് എല്ലാ കല്പനകളുടേയും ആകെത്തുകയാകുന്നു (മത്തായി 22:40). നിങ്ങളും മറ്റുള്ള ക്രിസ്ത്യാനികളും മറ്റു വ്യക്തികളും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടാക്കരുത്. ഇതാകുന്നു പശ്ചാത്താപം – രണ്ടു വസ്ത്രമുള്ളവൻ അവയിൽ ഒന്ന് ഇല്ലാത്ത വനു കൊടുക്കട്ടെ (ലൂക്കോസ് 3:11). നിങ്ങളെ പോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കുക! നിങ്ങൾ അവരേക്കാൾ ഉന്നതൻ എന്നു വിളിക്കപ്പെടുന്നില്ല, എന്നാൽ യേശുവിനോടൊപ്പം അതേ ശരീരത്തിൽ അവനിൽ ഐക്യപ്പെട്ടിരിക്കുന്നു. അദ്ദേഹം നിങ്ങളുടെ ഭാഗമാണ് – നിങ്ങളുടെ ശരീരത്തിൻ്റെ ഭാഗമാണ്. നിങ്ങളുടെ സ്വന്ത ശരീരം പോലെ മറ്റുള്ളവരെ സ്നേഹിക്കുക!
കൊരിന്ത്യസഭയുടെ ഈ ഞെളിയൽ മനോഭാവത്തെ പൌലോസ് ശാസിക്കുന്നു. 1 കൊരി. 12, 13 അധ്യായങ്ങളിൽ പരിശുദ്ധാത്മാവിൻ്റെ ദാനങ്ങൾ ശരീരത്തിൽ വിവിധ അംഗങ്ങ ൾക്ക് വ്യത്യസ്ത ഉത്തരവാദിത്തങ്ങൾ ഉള്ളതുപോലെ ആണ്. ശരീരത്തിലെ ഏതെങ്കിലും ഭാഗം ചീഫോ സെൻറ്ററോ മറ്റൊരു ഭാഗത്തേക്കാൾ മികച്ചതോ അല്ല. മുഴുവൻ ശരീര ത്തിനും പ്രയോജനം ഉണ്ടാകുന്ന പൊതുലക്ഷ്യത്തോടെ നമ്മൾ എല്ലാവരും പ്രവർത്തി ക്കണം! അതുപോലെ, ഒരു ക്രിസ്ത്യാനിക്കും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ശ്രേഷ്ഠമോ ഉന്നതമോ ആയ വിളി ഇല്ല. ഏറ്റവും വലിയ ദാനം സ്നേഹമാണെന്ന് അദ്ദേഹം പറയുന്നു (I കൊരിന്ത്യ. 13). അതായത്, ഇത് നിങ്ങളുടെ അയൽക്കാരനെ നിങ്ങളെ പോലെ തന്നെ സ്നേഹിക്കുക എന്ന ഏറ്റവും വലിയ കല്പന പോലെയാകുന്നു. ബൈബിളിലെ എല്ലാ ഭാഗങ്ങൾക്കും യോജിപ്പും ഏകീകരണവും ഉണ്ട്.
ജീവിത ഉദ്ദേശ്യം
അനേകം യുവാക്കൾ തങ്ങളുടെ ജീവിതത്തിൻ്റെ ഉദ്ദേശ്യത്തെ കുറിച്ച് അത്ഭുതപ്പെടാ റുണ്ട്? ടിപിഎം ശുശ്രുഷയിൽ അത്തരം യുവജനങ്ങളെ വലിച്ചു കയറ്റാൻ ടിപിഎമ്മിൽ പ്രവർത്തിക്കുന്ന ആത്മാവ് ഈ സന്ദർഭം ഉപയോഗിക്കുന്നു. അവർ ഈ ശബ്ദം കേൾ ക്കുന്നു, “ഞാൻ നിങ്ങളെ ഉന്നത വിളിക്കായി തിരഞ്ഞെടുത്തിരിക്കുന്നു“, അതിൻ്റെ സംക്ഷിപ്തമായ അർത്ഥം അവർ ടിപിഎം ശുശ്രൂഷയിൽ പ്രവേശിക്കണം എന്നാകുന്നു, അത് അവരുടെ ജീവിതത്തിൻ്റെ ഉദ്ദേശ്യമായി മാറുന്നു! എന്നാൽ ദൈവവചനം എന്ത് പറയുന്നു? ഈ ആത്മാവിൻ്റെ ശബ്ദം അക്ഷരാർത്ഥത്തിൽ എഴുതപ്പെട്ട വചനത്തിൻ്റെ ശബ്ദവുമായി പൊരുത്തപ്പെടുന്നതാണോ? ബൈബിൾ എന്താണ് പറയുന്നത്? ഓരോ വ്യക്തിയുടെയും ജീവിത ഉദ്ദേശ്യം ദൈവത്തെ മഹത്ത്വപ്പെടുത്തുക എന്നതാണെന്ന് ബൈബിൾ പറയുന്നു (യെശയ്യാവ് 43:7)!
നമുക്ക് എങ്ങനെ ദൈവത്തെ മഹത്ത്വപ്പെടുത്താം? യേശു തൻ്റെ ശുശ്രൂഷയിലൂടേയും മരണത്തിലൂടേയും ദൈവത്തെ മഹത്വപ്പെടുത്തി. (യോഹന്നാൻ 17: 4, അപ്പൊ.പ്രവ. 10:38, യോഹന്നാൻ 21:19 വായിക്കുക)! യേശു നന്മ ചെയ്യുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്തു! യേശു പറഞ്ഞു, “പിതാവേ, ഞാൻ നിന്നെ മഹത്വപ്പെടുത്തി, നീ എന്നിൽ ഏൽപ്പിച്ച പ്രവൃത്തികൾ പൂർത്തിയാക്കിയിരിക്കുന്നു.” അതുപോലെ ദൈവം നിങ്ങൾക്കും അത്ഭുത കരമായ ദാനങ്ങൾ നൽകാം. അതേസമയം, നിങ്ങൾക്ക് അദ്ഭുതകരമായ ഒരു ദാനം നൽ കണമെന്നുമില്ല! അപ്പോൾ, യേശുവിനെ പോലെ നമുക്ക് എങ്ങനെ ദൈവത്തെ മഹത്വ പ്പെടുത്താം? നിങ്ങൾക്ക് ഒരു അത്ഭുത വരമില്ലെങ്കിൽ, സൽപ്രവൃത്തികൾ ചെയ്തുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുകയും നിങ്ങളുടെ അയൽക്കാരനെ നിങ്ങളെ പോലെ തന്നെ സ്നേഹിക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ സത്പ്രവൃത്തികൾ കാണുന്നതിലൂടെ ജനങ്ങൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തും. ഇങ്ങനെ നിങ്ങൾ ദൈവത്താൽ നൽകപ്പെട്ട ഭൗതിക ദാനം ഉപയോഗിച്ച്, ദൈവത്തെ മഹത്വപ്പെടുത്തുക (മത്തായി 5:16)! ദൈവം നിങ്ങൾക്ക് ഒരു ആത്മിക ദാനം നൽകിയിട്ടുണ്ടെങ്കിൽ, ഉദാഹര ണമായി, രോഗശാന്തി, അത്ഭുതം, വിശ്വാസം, സുവിശേഷ പ്രചാരണം മുതലായവ നൽകി യിട്ടുണ്ടെങ്കിൽ, അത്തരം സന്ദർഭങ്ങളിൽ ദൈവതേജസ്സിൽ ഈ ദാനങ്ങൾ നിങ്ങൾ ഉപ യോഗിക്കണം (1 പത്രോസ് 4:10-11). അതുകൊണ്ട് ദൈവം നിങ്ങൾക്ക് നൽകിയ പണമോ കഴിവോ ആകട്ടെ, അല്ലെങ്കിൽ സുവിശേഷപ്രവർത്തനമോ, അത്ഭുത രോഗ സൌഖ്യമോ ആകട്ടെ, എല്ലാം ദൈവ മഹത്വത്തിനായി ഉപയോഗിക്കണം!
ഇതൊരു പ്രധാനപ്പെട്ട കാര്യമാണ്, നിങ്ങളിൽ ഏല്പിച്ചിരിക്കുന്ന അമാനുഷിക വരങ്ങളും ഉത്തരവാദിത്തങ്ങളും മറ്റുള്ളവർക്ക് പ്രയോജനത്തിനായി ചെയ്യുമ്പോൾ, അതിൻ്റെ പരി ണിത ഫലം ദൈവത്തെ മഹത്വപ്പെടുത്തുകയാകുന്നു (1 പത്രോസ് 4:10-11). ഈ അമാനു ഷീക ദാനങ്ങൾ മറ്റുള്ളവരുടെ മുമ്പാകെ നിങ്ങളെ ഉയർത്തിപ്പിടിക്കാനോ സഭ യോഗങ്ങ ളിൽ ഒരു മുഖ്യ സ്ഥാനം ലഭിക്കാനോ ആയിട്ട് ഉപയോഗിക്കാൻ ഉള്ളതല്ല (മത്തായി 23:6)! പൗലോസ് കഷ്ട്ടപെട്ടതുപോലെ നിങ്ങൾ ഭൂമിയുടെ വിദൂര ഭാഗത്തേക്ക് പോകാൻ ദൈവം ആഗ്രഹിക്കുന്നെങ്കിൽ പോലും, ടിപിഎം അവകാശവാദങ്ങളായ അവരുടെ പ്രതിഷ്ടയും ലൈംഗിക പട്ടിണിയും കാരണം, നിങ്ങൾക്ക് സ്വർഗത്തിൽ ഒരു മുഖ്യസ്ഥാനം ലഭിക്കു മെന്ന് ചിന്തിച്ചു ഞെളിയരുത് (1 കൊരിന്ത്യർ 9:16). അപ്പൊസ്തലനായ പൌലോസ് പറഞ്ഞു: “എൻ്റെ ശുശ്രൂഷയ്ക്ക് ഞാൻ ഒരു മഹത്വമല്ല. (അവരുടെ പ്രതിഷ്ഠയുള്ള ശുശ്രൂഷയുടെ പേരിൽ സീയോൻ മഹത്വം എടുക്കുന്ന ടിപിഎമ്മിൽ നിന്ന് വ്യത്യസ്തമായി), എന്നാൽ അത് എൻ്റെ കടമയാണെന്ന് പറയുന്നു. “ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം” (1 കൊരിന്ത്യർ 9:16).
1 കൊരിന്ത്യർ 9:16 – ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്ക് പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എൻ്റെമേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം.
ഒരു വശത്ത്, തൻ്റെ വിളി മറ്റുള്ളവരുടെ മേൽ ഉയർത്തിപ്പിടിക്കാൻ ഉള്ളതല്ലെന്ന് ചിന്തി ക്കുന്ന അപ്പോസ്തലനായ പൌലോസ് നമുക്കുണ്ട്, മറുവശത്ത് “ഞാൻ നിന്നെ ഉന്നത വിളിക്കായി വിളിച്ചിരിക്കുന്നു” എന്ന് പറയുന്ന ടിപിഎം ആത്മാവുണ്ട്. അത് ടിപിഎം അപ്പൊസ്തലിക ശുശ്രൂഷക്കിടയിൽ അവരുടെ മഹത്വീകരണവും അഹങ്കാരവും ഉയ ർത്തി കാട്ടുന്ന ഒരു കാര്യമാണ്. ടിപിഎമ്മിൻ്റെ ഉന്നത വിളി ടിപിഎം പ്രവർത്തകരുടെ മഹത്വത്തിനും പൊങ്ങച്ചത്തിനും ഉള്ളതാണ്! അവർക്ക് സ്വർഗ്ഗത്തിലെ മുഖ്യ സീറ്റുകൾ ലഭിക്കും – സീയോൻ. വ്യത്യാസം വളരെ വ്യക്തമാണ്!
ഉപസംഹാരം
അവസാനമായി ചുരുക്കത്തിൽ – നമ്മുടെ ജീവിതത്തിൻ്റെ ഉദ്ദേശ്യം എന്താകുന്നു? ദൈവം നമുക്ക് നൽകിയിരിക്കുന്ന ഏതു ദാനവും – ഭൌതികമോ ആത്മീകമോ എന്ത് തന്നെയും ആകട്ടെ – അത് ദൈവ മഹത്വത്തിനായി ഉപയോഗിക്കണം. അത് നമ്മുടെ മഹത്വത്തി നായി ഉപയോഗിക്കാൻ പാടില്ല. എന്നിരുന്നാലും ടിപിഎമ്മിൻ്റെ മഹത്വകരമായ വിളികൾ അവരുടെ മഹത്വം തന്നെയാണ് – അവർ സീയോനുവേണ്ടി ദൈവത്തെ സേവിക്കുന്നു (വ്യക്തമായി അവരുടെ സംഘടനയുടെ പേര്)! “ഉന്നത വിളി” എന്ന പ്രവചനം ബാബിലോ ണിലെ മണവാട്ടിയായ വേശ്യയുടെ ചുംബനങ്ങൾ പോലെയാകുന്നു (വെളിപ്പാട് 17:5; സദൃശവാക്യങ്ങൾ 7:13,21). അത്തരം സംശയിപ്പിക്കുന്ന പ്രവചനങ്ങളുടെ ഫലം, കാള അറവുശാലയിലേക്ക് പോകുന്നതുപോലെ സാധാരണക്കാർ ബാബിലോണിയയിലെ വേശ്യയ്ക്ക് പിന്നാലെ ഓടുന്നതാകുന്നു. സദൃശവാഖ്യങ്ങളിൽ പറയുന്നു, “അവൾ വീഴിച്ച ഹതന്മാർ അനേകർ; അവൾ കൊന്നുകളഞ്ഞവർ ആകെ വലിയോരു കൂട്ടം ആകുന്നു.” അവളുടെ വീട് (വിശ്വാസ ഭവനം) പാതാളത്തിലേക്കുള്ള വഴിയാകുന്നു; അത് മരണ ത്തിൻ്റെ അറകളിലേക്ക് ചെല്ലുന്നു (സദൃശവാക്യങ്ങൾ 7:26-27). തങ്ങളുടെ ജീവിതത്തിൻ്റെ ഉദ്ദേശ്യത്തെ കുറിച്ച് ജിജ്ഞാസ ഉണർത്തുന്ന യുവാക്കളെ, നിങ്ങളെ ലോകത്തിൻ്റെ ആക ർഷണ കേന്ദ്രമാക്കുന്നതിന് പ്രത്യേക ഉന്നത വിളിയൊന്നും ഇല്ലെന്ന് മനസ്സിലാക്കണം. എന്നാൽ, ദൈവം നമുക്ക് തന്നിട്ടുള്ള (ഭൗതീകമോ ആത്മീകമോ) ഉത്തരവാദിത്തങ്ങൾ യേശുവിനും അദ്ദേഹത്തിൻ്റെ പിതാവിനും സ്തുതിയുടെയും മഹത്വത്തിൻ്റെയും ശ്രദ്ധ കേന്ദ്രമാക്കുന്നതിനായി നിങ്ങളും ഞാനും പ്രയോജനപ്പെടുത്തണം.
വ്യഭിചാരികളായ പരീശസംഘടനയുടെ ശബ്ദം ശ്രദ്ധിക്കാതിരിക്കാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു (സദൃശവാക്യങ്ങൾ 5:1). അവൾ നരകാഗ്നിയ്ക്ക് അതിൻ്റെ മാര്‍ഗ്ഗം തെളി യിക്കുന്നവരെക്കാൾ നിങ്ങളെ ഇരട്ടി മടങ്ങിന് യോഗ്യരാക്കും (മത്തായി 15:15). വ്യഭിചാരി യായ വിശ്വാസത്യാഗിയായ ബാബിലോണിയ സ്ത്രീയിൽ നിന്ന് അകന്നു കഴിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, “ജ്ഞാനത്തോടു: നീ എൻ്റെ സഹോദരി എന്നു പറക; വിവേകത്തിന് സഖി എന്നു പേർ വിളിക്ക.” അത് നിങ്ങളെ വേശ്യ സഭയിൽ നിന്നും കാത്തുകൊള്ളും. (സദൃശവാക്യങ്ങൾ 7: 4-5, എഫേസ്യർ 4: 13-14, ഹോശേയ 4: 6).
നിങ്ങൾ ഒരു ടിപിഎം ശുശ്രുഷകൻ ആണെങ്കിൽ, ഈ ദുഷ്ട വ്യവസ്ഥയിൽ ഇതിനകം കുടു ങ്ങിയിട്ടുണ്ടെങ്കിൽ, അതിൽ നിന്നും പുറത്തുവരാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുന്നു. താഴെ പറയുന്ന ദൈവകല്പന അനുസരിച്ച് ഒരു സാധാരണ ക്രിസ്ത്യാനിയാകുക.
ഫിലിപ്പിയർ 2:3, “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോ രുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.”
2 കൊരിന്ത്യർ 10:12, “തങ്ങളെത്തന്നേ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നേ ചേർ ത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽ തന്നേ തങ്ങളെ അളക്കു കയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ട് തിരിച്ചറിവുള്ളവരല്ല.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ട.
.