സത്യം പരിശോധിച്ച് ഉറപ്പാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ടിപിഎം വിശ്വാസികൾ ഈ പരിശോധന നേരത്തെ നടത്തിയിരുന്നുവെങ്കിൽ, ടിപിഎം ഒരു ചരിത്രം ആകുകയും fromtpm.com നിലവിൽ വരികയും ഇല്ലായിരുന്നു. ടിപിഎമ്മിലെ ഭൂരിഭാഗം വിശ്വാസികളും സത്യത്തോട് അടുക്കുമ്പോൾ ലോക ചിന്താഗതിക്കാരും വിഗ്ര ഹാരാധകരേക്കാൾ മോശവുമാകുന്നു. അവർ സ്വയം പൂർണ്ണമായി (APPLE CART) മനസ്സിലാ ക്കുന്നതു വരെയും അവർക്ക് എല്ലാ ദൈവനിഷേധങ്ങളും അവഗണിക്കാനും പുൽപിറ്റിൽ നിന്നും വരുന്ന എല്ലാ വൃത്തികേടുകളും അംഗീകരിക്കാനും കഴിയും. അവർ സത്യത്തെ സ്നേഹിക്കാതെ, സ്വന്തം ക്ഷേമവും താൽക്കാലിക ആനുകൂല്യങ്ങളും സ്നേഹിക്കുന്നു. ജീവജാലങ്ങൾ വളരെ ദുർല്ലഭമായ മരുഭൂമിയിൽ പോലും, മരിച്ച അസ്ഥികൾ ചിലപ്പോൾ ജീവൻ പ്രാപിക്കുന്നതിൻ്റെ ചില സൂചനകൾ നമ്മുക്ക് ലഭിക്കാറുണ്ട്. മുസോളിനി എതിർ ക്രിസ്തുവാണെന്ന ആൽവിൻ്റെ പഠിപ്പിക്കലുകൾ എത്ര ദയനീയമായി പരാജയപ്പെട്ടു എന്ന് നമുക്കറിയാം. ടിപിഎം വൈദികന്മാരുടെ ഉപദേശങ്ങൾ ഈ തലമുറകളും പരിശോധി ക്കേണ്ടതാണ്. ഞങ്ങളുടെ വായനക്കാരിൽ ഒരാളിൽ നിന്നും എനിക്ക് ഒരു മെയിൽ കിട്ടി, തിരുവെഴുത്തിനെ അടിസ്ഥാനമാക്കി TPM ഉപദേശങ്ങൾ എങ്ങനെ പരിശോധിച്ചുവെന്നും അവർ എങ്ങനെ പരാജയപ്പെട്ടു എന്നും അവൾ പറഞ്ഞു.
സ്വന്തം ഉപദേശങ്ങളാൽ അവർ യേശുവിൻ്റെ വാക്കുകൾ മാറ്റുന്നു
യേശു സഭ ജനങ്ങളോട്ട് പറഞ്ഞ സത്യമാണ് എപ്പോഴും ടിപിഎം അൾത്താരയിൽ നിന്നും വരുന്ന സന്ദേശങ്ങൾ എന്ന് ടിപിഎം പ്രസംഗകർ പറയുന്നു. സർവീസുകളിൽ അവർ നൽ കുന്ന സന്ദേശങ്ങൾ സത്യമാണെന്ന് അവർ കരുതുന്നു. യോഹന്നാൻ 14:6 ൽ കൊടുത്തിരി ക്കുന്ന വേദപുസ്തക സത്യം നമ്മുക്ക് പരിശോധിക്കാം. “യേശു അവനോട്: ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിൻ്റെ അടു ക്കൽ എത്തുന്നില്ല“. ഈ വാക്യത്തിൽ യേശു മാത്രമാണ് സത്യമെന്നും, അവൻ മുഖാന്തരം മാത്രമേ നമുക്ക് സ്വർഗ്ഗത്തിൽ എത്താനാവു എന്നും വ്യക്തമായി പറഞ്ഞിരിക്കുന്നു. എന്നാൽ ടിപിഎം പാസ്റ്റർമാരാകട്ടെ, ഈ വാഖ്യം വളച്ചൊടിച്ച് അവരുടെ പ്രഭാഷണങ്ങളി ലൂടെയും കൗൺസിലിംഗിലൂടെയും മാത്രമേ സ്വർഗ്ഗത്തിൽ എത്താൻ കഴിയു എന്ന് പറ യുന്നു. അവരുടെ സന്ദേശങ്ങൾ സത്യമാണെന്ന് അവർ കരുതുന്നു. അവരുടെ സന്ദേശങ്ങ ൾക്കും ഉപദേശങ്ങൾക്കും മാത്രമേ സ്വർഗ്ഗത്തിൽ നിത്യജീവനിലേക്ക് നയിക്കാൻ കഴിയു എന്ന് അവർ പ്രഖ്യാപിക്കുന്നു.
യോഹന്നാൻ 12:48 ൽ കൊടുത്തിരിക്കുന്ന വാക്യം ചിന്തിക്കുക: “എൻ്റെ വചനം കൈക്കൊ ള്ളാതെ എന്നെ (യേശുവിനെ) തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” ദൈവദാസ ന്മാരെ അനുസരിക്കാതിരുന്നാൽ, യേശു അവരെ ന്യായം വിധിക്കയും ശപിക്കയും ചെയ്യു മെന്ന് വിശ്വാസികളെ ടിപിഎം വേലക്കാർ ഭയപ്പെടുത്തുന്നു. എന്നാൽ യോഹന്നാൻ 12:48 ലെ വാഖ്യം പരിശോധിക്കുക, യേശു പറയുന്ന വാക്കുകൾ നാം അനുസരിക്കാതിരിക്കു മ്പോൾ നാം വിധിക്കപ്പെടുമെന്ന് വളരെ വ്യക്തമായി പറയുന്നു. ഈ പറയപ്പെടുന്ന പ്രതി ഷ്ഠിക്കപ്പെട്ട ദൈവദാസന്മാരെ തര്‍ക്കമില്ലാതെ അനുസരിക്കുമ്പോൾ നിങ്ങളെ എങ്ങനെ വിധിക്കും?
സീയോൻ മലയിൽ നിന്നുള്ള ദൈവ വചനം നമ്മൾ ശ്രവിക്കാൻ പോകുന്നുവെന്നാണ് പുൽപിറ്റിൽ നിന്നും ടിപിഎം സുവിശേഷകൻ പറയുന്നത്. വെളിപ്പാട് 19:13 ൽ നാം വായി ക്കുന്നു “അവൻ (യേശു) രക്തം തളിച്ച ഉടുപ്പ് ധരിച്ചിരിക്കുന്നു; അവന് ദൈവവചനം എന്നു പേർ പറയുന്നു.” പ്രസംഗകൻ യേശു പറഞ്ഞ വാക്കുകൾ മാത്രമാണോ പ്രസംഗിക്കുന്നത്? ഉത്തരം “അല്ല” എന്നാകുന്നു. സുവിശേഷങ്ങളിലൂടെ യേശു തന്നെ പറഞ്ഞ വാക്കുകളേ ക്കാൾ TPM പ്രസംഗകന്മാരുടെ 90 ശതമാനം സന്ദേശവും എപ്പോഴും പഴയനിയമത്തിലെ ന്യായപ്രമാണത്തെ കുറിച്ചും പൗലോസിൻ്റെ ലേഖനങ്ങളെ കുറിച്ചും ആയിരിക്കും. അവർ എല്ലായ്‌പ്പോഴും തങ്ങളെ മോശയെ പോലെയുള്ള ശുശ്രുഷകന്മായി കരുതുന്നു. എന്നാൽ പുതിയ നിയമ ശുശ്രുഷയും പഴയ നിയമ ശുശ്രുഷയും തികച്ചും വ്യത്യസ്തമാണെന്ന് ഓർ ക്കുക. പഴയനിയമകാലത്ത് തൻ്റെ തെരഞ്ഞെടുക്കപ്പെട്ട ദാസന്മാരിലൂടെ മാത്രമേ ദൈവം സംസാരിച്ചിരുന്നുള്ളൂ. ദൈവത്തിൻ്റെ വാസസ്ഥലം മനുഷ്യനിർമ്മിതമായ മന്ദിരമായി രുന്നു. എന്നാൽ പുതിയനിയമത്തിൽ ദൈവം മനുഷ്യ ഹൃദയത്തിൽ വസിക്കുന്നു. നമ്മൾ നമ്മുടെ കർത്താവായ യേശു ക്രിസ്തുവിൻ്റെ ജീവനുള്ള മന്ദിരമാകുന്നു (1 കൊരി. 3:16-17). “നിങ്ങൾ ദൈവത്തിൻ്റെ മന്ദിരം എന്നും ദൈവത്തിൻ്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? ദൈവത്തിൻ്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശി പ്പിക്കും; ദൈവത്തിൻ്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.”
യേശുവിനോട് നിങ്ങൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
യേശു എല്ലാവരോടും സംസാരിക്കുമെന്നും, തന്നിൽ വിശ്വസിക്കുന്ന എല്ലാവരും തന്നെ വെളിപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുവെന്നും മനസ്സിലാക്കുക. “തൻ്റെ വേലക്കാരനാ കാൻ വിളിക്കുന്നു” എന്ന പേരിലുള്ള ഒരു വിളി ഇല്ല. നിങ്ങൾ ജീവനുള്ള ദൈവത്തിൻ്റെ മന്ദിരം ആയിരിക്കുമ്പോൾ, ശുശ്രൂഷയ്ക്കായി വിളിക്കുന്നത് യേശുവിൻ്റെ വാക്കുകൾക്ക് വിരോധാഭാസമാകുന്നു. എല്ലാവരിൽ കൂടെയും യേശു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. യേശു പറയുന്ന പ്രകാരം വിശുദ്ധി എങ്ങനെ കൈവരിക്കാൻ കഴിയും. യോഹന്നാൻ 17:17 വായിക്കുക.
സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിൻ്റെ വചനം സത്യം ആകുന്നു. വിശുദ്ധി പ്രാപിക്കാനുള്ള മാർഗ്ഗം യേശുവിനായി കാത്തിരിക്കയും അവൻ്റെ ശബ്ദം കേൾക്കയും ചെയ്യുക എന്നതാകുന്നു. യേശുവിനെയും അദ്ദേഹത്തിൻ്റെ കല്പനകളെയും അനുസരിക്കു ന്നതിന് പകരം ദൈവ ദാസന്മാരെ അനുസരിക്കുന്നതാണ് ടിപിഎമ്മിലെ വിശുദ്ധിയുടെ മാർഗ്ഗം. അതുകൊണ്ട് ഞായറാഴ്ചകളിൽ ടിപിഎമ്മിൽ നിങ്ങൾ കേൾക്കുന്ന പ്രസംഗങ്ങൾ സത്യം അല്ല. തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും സ്നേഹിതനായിരിക്കാൻ യേശു ആഗ്രഹിക്കുന്നു. ഒരു സുഹൃത്ത് നിങ്ങളോട് വ്യക്തിപരമായി സംസാരിക്കുകയില്ലേ? യോഹന്നാൻ 15:14-15 അനുസരിച്ച്, “ഞാൻ നിങ്ങളോടു കല്പിക്കുന്നത് ചെയ്താൽ നിങ്ങൾ എൻ്റെ സ്നേഹിതന്മാർ തന്നേ, യജമാനൻ ചെയ്യുന്നത് ദാസൻ അറിയായ്കകൊണ്ട് ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി പറയുന്നില്ല; ഞാൻ എൻ്റെ പിതാവിനോടു കേട്ടത് എല്ലാം നിങ്ങളോടു അറിയിച്ചതുകൊണ്ട് നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു.”
മേല്പറഞ്ഞ വാക്യങ്ങളിൽ നിന്ന്, ഈ പറയപ്പെടുന്ന ദൈവ ദാസന്മാർ എന്ന ആശയം കൾട്ട് മിഷൻ (ടിപിഎം) പ്രചരിപ്പിക്കുന്ന തെറ്റായ ഒരു ആശയമാകുന്നു. പ്രതിഷ്ഠിക്കപ്പെട്ട ദൈവ ദാസന്മാരുടെ ശുശ്രുഷ വചനം വളച്ചൊടിച്ച് മോശെയെ പോലെ ആക്കുന്നു. അതിനായി അവർ യോഹ. 5:46 ഉദ്ധരിക്കുന്നു: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു.”
ഉപസംഹാരം
ഒരു ഞായറാഴ്ച പ്രസംഗത്തിൽ TPM പ്രഭാഷകൻ തന്നെ സ്വയം മോശയായി പരിഗണിച്ച് ആൾക്കൂട്ടം യേശുവിൽ വിശ്വസിക്കണമെങ്കിൽ അദ്ദേഹത്തെയും അവരുടെ ബുദ്ധിഹീന മായ ഉപദേശങ്ങളെയും വിശ്വസിക്കണമെന്ന് കല്പിച്ചു. ടിപിഎം ശുശ്രുഷകന്മാർക്ക് വേദ പുസ്തകത്തെ കുറിച്ചുള്ള ധാരണ മുഴുവൻ പൂജ്യമാണ്. അവർ ഉന്നതർ ആണെന്നും ദൈവം അവരിലൂടെ മാത്രമേ സംസാരിക്കുകയുള്ളൂ എന്നും പറഞ്ഞുകൊണ്ട് ജനങ്ങളെ ഭീഷണി പ്പെടുത്തി കൊണ്ടിരിക്കുന്നു.
മോശെയുടെയും ഇപ്പോഴത്തെ പുതിയ നിയമ ശുശ്രൂഷയുടെയും പ്രവൃത്തികളെ വേർതിരിച്ചറി യാൻ അവർക്ക് കഴിവില്ല. യേശു പറയുന്നതനുസ രിച്ച്, അദ്ദേഹം തലയും നമ്മൾ എല്ലാവരും ക്രിസ്തു വിൽ സഹോദരങ്ങളുമാണ് (കൊലോസ്യർ 1:18). പുതിയ നിയമത്തിൽ ഒരു മനുഷ്യൻ്റെയോ പുരോ ഹിതൻ്റെയോ ശുശ്രൂഷ ഇല്ല. പാപത്തിൽ നിന്നുള്ള വിടുതൽ യേശുവിൽ കൂടി മാത്രമേ സാധിക്കുക യുള്ളൂ (യോഹന്നാൻ 8:32). യേശുവിൻ്റെ ശബ്ദം കേൾക്കുന്നതിന് നാം മാനസാന്തരപ്പെടു കയും പാപത്തിൽ നിന്ന് സ്വതന്ത്രരാകുകയും വേണം (യോഹന്നാൻ 8:34). നിങ്ങൾക്ക് പാപം ചെയ്യാതെ യഥാർത്ഥ മാനസാന്തരത്തിൻ്റെ ഹൃദയമുണ്ടാകുമ്പോൾ യേശുക്രിസ്തു നിങ്ങളിൽ കൂടി പ്രവർത്തിക്കും. മത്തായി 28:18 ൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും യേശുവിന് നൽകിയിരിക്കുന്നു എന്ന് വ്യക്തം. അവൻ്റെ കല്പനകൾ പ്രമാ ണിച്ച് പാപത്തിൽ നിന്നും ഓടുന്ന എല്ലാവർക്കും അതിൽ നിന്ന് ഓഹരിയും കൊടുക്കും. നിങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ പാപമാണോ അല്ലയോ എന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പു വരുത്താം? നമ്മളെ വളച്ചൊടിച്ചു മയക്കാൻ അവരുടെ ഗുരുവോ പാസ്റ്ററോ ഏതെങ്കിലും ഒരു സഭ നേതാവോ ആവശ്യമാണോ? ഉത്തരം തീർച്ചയായും “വേണ്ട” എന്നാകുന്നു!
യോഹന്നാൻ 16:13, “സത്യത്തിൻ്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകലസത്യ ത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാ രിക്കയും വരുവാനുള്ളത് നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.”
1 യോഹന്നാ. 2:26-27, “നിങ്ങളെ തെറ്റിക്കുന്നവരെ ഓർത്തു ഞാൻ ഇത് നിങ്ങൾക്ക് എഴുതി യിരിക്കുന്നു. അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവൻ്റെ അഭിഷേകം തന്നേ നിങ്ങൾക്ക് സകലവും ഉപദേശി ച്ചുതരികയാലും അത് ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അത് നിങ്ങളെ ഉപദേശി ച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.”
യേശു ഏറ്റവും നല്ല ഗുരുവും വഴികാട്ടിയും പ്രവാചകനും ആകുന്നു. ഭാവിയിൽ നിങ്ങ ൾക്ക് എന്ത് സംഭവിക്കുമെന്ന് ആരോടും ചോദിക്കേണ്ട ആവശ്യമില്ല, നിങ്ങളിൽ ഉള്ള പരിശുദ്ധാത്മാവ് നിങ്ങളെ നയിക്കുകയും ഭാവി സംഭവങ്ങളെ പറ്റി പറയുകയും ചെയ്യും.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.
ടിപിഎം വിശ്വാസത്തെ കുറിച്ച് , അതിൽ നിന്നും പുറത്തു വന്ന ചില പഴയ വിശുദ്ധൻമാരെ കണ്ടപ്പോൾ കിട്ടിയ വിവരങ്ങൾ വളരെ വലിയ വലിയതാണ് , ഇത്രയും ജീർണിച്ച ഒരു വിശ്വസ തട്ടിപ്പുകൊണ്ട് അണികളെ പിടിച്ചു നിർത്താൻ പറ്റുന്നതു ഒരുപക്ഷെ രാഷ്ട്രീയത്തിൽ കാണിക്കുന്നത് പോലെ ഉള്ള മാനുഷിക ബുദ്ധികൊണ്ടോ , അല്ലെങ്കിൽ സാത്താനിക് പവർ കൊണ്ട് മാത്രമേ സാധിക്കുകയുള്ളു . ഇവിടെ ബുദ്ധിക്കു വലിയ വിലയില്ല , കാരണം അങ്ങനെ എങ്കിൽ അണികളെ ഇളക്കാൻ ഉപയോഗിക്കുന്ന പ്രസംഗങ്ങൾ കേൾക്കുമ്പോൾ കുറച്ചു ആളുകൾക്കെങ്കിലും അത് മനസിലാകും , എന്നാൽ ഇവിടെ സാത്താനാണ് പ്രവർത്തിക്കുന്നതെന്നു, മനസിലാക്കാൻ സാധിക്കാത്ത വിധം ആളുകളെ കബളിപ്പിക്കാൻ ഒരു അന്തരീക്ഷം ഉണ്ടാക്കാൻ ടിപിഎം ടൈംടേബിള് കൊണ്ടുപറ്റും , ഇവരുടെ വേഷം ആണ് ഒന്ന് , രണ്ടു – കുറുക്കൻ അല്ലെങ്കിൽ കാടൻ , ഊളൻ ( ഈ വാക്ക് ചീപ്പ് പാസ്റ്ററെ കുറിച്ചാണ് പറയുന്നത്) എന്ന പട്ടിയെ പോലെ ഇരിക്കുന്ന മൃഗത്തെ പോലെ മനുഷ്യനെ പറ്റിക്കുന്ന പരിപാടിയാണ് . കുറുക്കനെ പകൽ മനുഷ്യർ കാണാൻ വിരളമാണ് , അഥവാ കണ്ടാലും വലുതാഴ്ത്തി കൂളായി നടന്നുപോകും . കുറുക്കനാണെന്ന് മനസിലാക്കി പ്രതികരിച്ചാൽ ഓടി ഒളിക്കും . അബദ്ധത്തിൽ അടികിട്ടിയാൽ ചത്തതുപോലെ കിടക്കും . മനുഷ്യർ ഒന്ന് അടങ്ങുമ്പോൾ ഒറ്റ ഓട്ടം . ഉദാഹരണം കാരക്കൽ ജോസ് എന്ന കള്ളൻ . ദുരുപദേശം മൈക്കിന് മുൻപിൽ വിളിച്ചുകൂകും ആരെങ്കിലും അപ്പോൾ …പാസ്റ്റർ നിങ്ങൾ എന്താണ് ഇപ്പോൾ പ്രസംഗിച്ചത് എന്നുചോദിച്ചാൽ, ബ്രദർ ഞാൻ ഇപ്പോൾ തിരക്കിലാണ് നിങ്ങൾ പിന്നെ എന്നെ വിളിച്ചാൽ നമുക്ക് ഈ വിഷയം ചർച്ച ചെയ്യാം ,( കുറുക്കൻ എക്സാമ്പിൾ ഒന്ന് ) അയാൾ പാഞ്ഞതനുസരിച്ചു ആ സമയത്തു ചെന്ന് കാര്യങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ , ഇറങ്ങിപോയിനെടാ……. എന്നുപറഞ്ഞു ആട്ടിയിറക്കിയിട്ടുണ്ട് . ബൈബിൾ കോളേജിൽ പഠിക്കുന്നത് പാപമാണെന്നു പ്രസംഗിച്ചിട്ടു ,കണ്ട പുസ്തകങ്ങൾ മുഴുവൻ വാങ്ങി വായിക്കുന്ന ഈ കള്ളനെ ചുമക്കാനും ആളുണ്ടല്ലോ? കടുത്ത ലൈംഗിക അരാചകത്തും ആണ് വിശുദ്ധന്മാർ എന്ന സാത്താനിക പ്രവര്ത്തകര് അനുഭവിക്കുന്ന അടുത്ത വിഷയം . ദേഹമനങ്ങാതെ പണവും ആഹാരവും കിട്ടും , പക്ഷെ ഷണ്ണൻ എന്ന വേഷം കെട്ടിയതിനാൽ അഭിനയം അല്ലെ നടക്കു , രാത്രിയാകുമ്പോൾ , പെണ്ണുങ്ങൾ (സീയോൻ കുമാരികൾ} കതകിൽ മുട്ടും. അതുസഹിക്കാനാകാതെ മാന്യമായി വിവാഹം കഴിച്ചു മനസാക്ഷിയെ വഞ്ചിക്കാൻ പറ്റാത്തവരാണ് വേലവിട്ടുപോയ ആളുകൾ എന്നുപറയുന്ന ഇവർ . സോദോമാണ് എല്ലാ ടിപിഎം വിശ്വാസ ഭവനങ്ങളും , വ്യക്തമായ വിവരങ്ങൾ പുറകാലെ തരാം