ഭീഷണിയിലൂടെയും ഭയപ്പെടുത്തലുടെയും ജനങ്ങളെ പേടിപ്പിച്ചു വിറപ്പിക്കന്ന ദുരാത്മാ വിൻ്റെ ലക്ഷണങ്ങൾ താഴെ കൊടുക്കുന്നു. ഈ സൈറ്റുമായി ബന്ധപ്പെട്ട ഒരു പുതിയ YOU TUBE ചാനൽ ഉണ്ട്. അതിൽ ലഭിച്ച ചില അഭിപ്രായങ്ങൾ പരിശോധിക്കുന്നു.
എന്തുകൊണ്ട് ഇത്തരം ഭീഷണികൾ?
YOU TUBE ചാനലിൻ്റെ ഉടമയോട് ജനങ്ങൾക്ക് ചില ദൂഷ്യമായ ഉദ്ദേശങ്ങളുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഞാൻ അങ്ങനെ സംശയിക്കുന്നു. വീഡിയോകൾ UPLOAD ചെയ്ത “മോളി ആനന്ദ്” എന്ന ഈ വ്യക്തിയെ പറ്റി അവർക്ക് വ്യക്തമായ സംശയമുണ്ടെന്ന് എനിക്ക് ഉറ പ്പുണ്ട്. എന്നാൽ ദൗർഭാഗ്യവശാൽ അവരുടെ വാക്കുകൾ എല്ലായ്പോഴും ഏലിയാവിനെ ഭീഷണിപ്പെടുത്തിയപ്പോൾ ഈസേബെൽ ആക്രോശിച്ച വാക്കുകൾക്ക് സമാനമായി തോന്നുന്നു. അത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് അറിയാമോ? അതിന് ഒരൊറ്റ കാരണം മാത്രമേയുള്ളൂ, അത് സംസാരിക്കുന്ന ഈ വ്യക്തികളിൽ ഉള്ള ആത്മാവാണ്. ഈസേബെൽ ആത്മാവിന് ഒരാൾ സ്വയം ഏല്പിക്കപ്പെടുമ്പോൾ നിങ്ങൾക്ക് ഇത്തരത്തി ലുള്ള പെരുമാറ്റം പ്രതീക്ഷിക്കാം.
1 രാജാക്കന്മാർ 19:1-2, “ഏലീയാവ് ചെയ്തതൊക്കെയും അവൻ സകലപ്രവാചകന്മാരെയും വാൾകൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു. ഈസേബെൽ ഏലീയാവിൻ്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്ത് ഞാൻ നിൻ്റെ ജീവനെ അവരിൽ ഒരുത്തൻ്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു.“
മറ്റൊരു ലേഖനത്തിൽ ടിപിഎമ്മിലെ ഈ ഈസേബെൽ ആത്മാവിനെ കുറിച്ച് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അത് വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക. ഇതിൻ്റെ പ്രകടനങ്ങൾ വിവിധ രൂപങ്ങളിൽ വരുന്നു. അതുകൊണ്ട് അത് കാണുമ്പോൾ ഞങ്ങൾ അത്ഭുതപ്പെടാറില്ല.
ടിപിഎമ്മിലെ ഈസേബെലുകൾക്ക്, ഏലിയാവ് തൻ്റെ പാഠം നേരത്തെ തന്നെ പഠിച്ചിരു ന്നെന്ന് ഇനിയും അറിഞ്ഞിട്ടില്ല. പഴയകാല ഏലീയാവ്, ബാലിൻ്റെ പ്രവാചകന്മാരെ കർ മ്മേൽ പർവതത്തിൽ പരിഹസിച്ചതുപോലെ, fromtpm.com ലെ ഏലീയാവുമാർ അവർക്ക് തിരിച്ചടി കൊടുക്കുന്നു. ഞങ്ങൾ രക്ഷപ്പെട്ട് ചില ചൂരച്ചെടിയുടെ ചുവട്ടിൽ വിശ്രമിക്കാൻ ഉദ്ദേശിക്കുന്നില്ല. ടിപിഎമ്മിലെ ഈസേബെൽ വൈദികന്മാരുടെ തിന്മയായ രൂപങ്ങൾ വെളിപ്പെടുത്താൻ ഞങ്ങൾ ഇവിടെ ഉണ്ട്.
ഈ ദുഷ്ടാത്മാവ് എങ്ങനെ മാറ്റപ്പെടുന്നു?
മിക്ക സമയത്തും ആത്മാവ് പുൽപിറ്റിൽ നിന്നും വരുന്ന വാക്കുകളാൽ മാറ്റപ്പെടുന്നു. എങ്ങനെയാണ് യേശു ശിഷ്യന്മാരോടൊത്ത് ജീവിച്ച ആത്മാവിനെ പുറത്തു കൊണ്ടുവ ന്നത്? അതുപോലെ, ദുഷ്ടാത്മാക്കളും പ്രചരിപ്പിക്കപ്പെടുന്നു.
യോഹന്നാൻ 6:63, “ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കു ന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.”
YOU TUBE ചാനലിൽ അഭിപ്രായമിട്ട ഈ വ്യക്തികളുടെ വാക്കുകൾ അപവാദമല്ല. അവ വാസ്തവത്തിൽ ടിപിഎമ്മിനുള്ളിലെ മാനദണ്ഡം തന്നെയാണ്. അത് ടിപിഎം സംഘടന യിൽ പ്രവർത്തിക്കുന്ന ആത്മാവിനെ മനസ്സിലാക്കാൻ നല്ല മാതൃകയാണ്. അഭിപ്രായമി ടുന്ന ഈ ഉപദേഷ്ടാക്കൾ അവർക്ക് നൽകുന്ന ഉപദേശങ്ങളെ അടിസ്ഥാനമാക്കി അങ്ങനെ ചെയ്യുന്നു. അവരുടെ ശ്രേണിയിൽ ഭയം പരത്തുന്ന ഈ ദുഷ്ടാത്മശക്തി വളരെയധികം ഉള്ളിലേക്ക് വളർന്നിരിക്കുന്നു. ഈ രീതിയിൽ അവർ എല്ലായ്പോഴും ഈ കൾട്ട് നേതാക്ക ളുടെ ഭരണത്തിൻ കീഴിൽ തന്നെയാകുന്നു. ടിപിഎം നേതാക്കൾ പുൽപിറ്റിൽ നിന്നും വളരെ സൂക്ഷ്മമായി ഭീഷണിപ്പെടുത്തുന്നത് സാധാരണമാണ്.
മണവാളനോ മണവാട്ടിയോ TPM വൈദികൻ്റെ ചിന്താഗതിക്ക് വ്യത്യസ്തമായി തങ്ങളുടെ വിവാഹം നടത്താനുള്ള പദ്ധതിയാണെങ്കിൽ, അത് നിങ്ങൾ നിരീക്ഷിക്കാനിടയുള്ള ഒരു ഭീഷണിയാകുന്നു. ആ ദമ്പതികൾക്ക് കുറച്ചു വർഷത്തേക്ക് കുട്ടികൾ ഉണ്ടായില്ലെങ്കിൽ, അത് “ശാപത്തിൻ്റെ ഫലങ്ങൾ” ആണെന്ന പച്ചക്കള്ളം അവർ എങ്ങനെ പ്രചരിപ്പിക്കുമെന്ന് നിങ്ങൾക്കറിയാം. ഇത്തരം ദുഷ്പ്രചാരണങ്ങളിലൂടെ അവർ ജനങ്ങളെ കീഴടക്കുന്നു. എന്നാൽ അവരുടെ ആജ്ഞ അനുസരിച്ച ദമ്പതികളിൽ നടക്കുന്ന വിവാഹമോചനവും തലമുറകൾ ജനിക്കാത്തതും പറ്റി അവർ പരാമർശിക്കത്തില്ല എന്നതാണ് തികച്ചും വിരോ ധാഭാസമായ കാര്യം. ടിപിഎം ചീഫ് പാസ്റ്റർമാരും സെൻറ്റെർ പാസ്റ്റർമാരും നടത്തിയ നിരവധി വിവാഹങ്ങൾ വിവാഹമോചനത്തിൽ അവസാനിച്ചിട്ടുണ്ട്. വൈദികന്മാരുടെ എല്ലാ നിയമങ്ങളും പിന്തുടർന്നിട്ടും അവർ എന്തുകൊണ്ട് അനുഗ്രഹിക്കപ്പെട്ടില്ല?
ഉപസംഹാരം
പ്രിയപ്പെട്ട വായനക്കാരാ, നിങ്ങൾ ടിപിഎമ്മിൽ നിന്ന് വരുന്ന ഈ ദുരാത്മാവിൻ്റെ മന്ത്ര ശക്തിക്ക് കീഴിലാണെങ്കിൽ നിങ്ങൾക്ക് അതിൽ നിന്ന് പുറത്തു പോകാൻ ഒരു കാരണ മുണ്ട്. നിങ്ങൾ യഥാർഥത്തിൽ വീണ്ടും ജനിച്ചവരാണെങ്കിൽ സ്വതന്ത്ര ജീവിതം നയി ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഒരു നല്ല വാർത്തയുണ്ട്. നിങ്ങൾ ഇപ്പോൾ തന്നെ സ്വതന്ത്രരാണ്. ടിപിഎമ്മിൻ്റെ അടിമ നുകം ഇതിനകം തകർന്നിരിക്കുന്നു. ആന പാപ്പാനെ ഭയപ്പെടുന്നതു പോലെ നിങ്ങൾ ഭയം പേറി ജീവിക്കുകയായിരുന്നു. ആന അതിൻ്റെ ശക്തി അറിയുന്നതുവരെ, ദുഷ്ട പാപ്പാനെ സേവിക്കും. അടിമത്തത്തിൻ്റെ ചങ്ങലകൾ തകർക്കാൻ സമയമായിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളുമായി ഞാൻ ഈ ലേഖനം അവസാനിപ്പി ക്കുന്നു. നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു എങ്കിൽ, അനുസരിക്കുക.
2 തിമൊഥെയൊസ് 1:7, “ഭീരുത്വത്തിൻ്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹ ത്തിൻ്റെയും സുബോധത്തിൻ്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്.”
ഗലാത്യർ 5:1, “സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്.”
യാക്കോബ് 3:9-11, “അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവ ത്തിൻ്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു. ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നത് യോഗ്യമല്ല. ഉറവിൻ്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ?”
1 പത്രോസ് 2:23, “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തത്.”
റോമ.12:14, “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ.”
ഗലാത്യർ 3:13, “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ”എന്നു എഴുതിയിരി ക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിൻ്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.”
ഗലാ. 5:13, “സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന് അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.