ടിപിഎമ്മും അതിൻ്റെ സ്വർണ്ണ കാളക്കുട്ടിയും

സ്വർണ്ണം കൊണ്ടുള്ള കാളക്കുട്ടിയെ നിങ്ങൾ എല്ലാവരും ഓർക്കുന്നുണ്ടോ? മോശ വരാൻ വൈകിയെന്ന് കണ്ടപ്പോൾ ജനങ്ങൾ അഹരോനോടു പറഞ്ഞു: “ഞങ്ങൾക്ക് മുമ്പായി നട ക്കേണ്ടതിനു ഒരു ദൈവത്തെ ഉണ്ടാക്കി തരേണം.” പുറപ്പാട് 32:23. അഹരോൻ സ്വർണ്ണം കൊണ്ടുള്ള ഒരു കാളക്കുട്ടിയെ ഉണ്ടാക്കി അവർക്ക് കൊടുത്തു. ജനങ്ങൾ സ്വർണ്ണ കാള ക്കുട്ടിയുടെ മുൻപാകെ തിന്നുകയും കുടിക്കുകയും നൃത്തമാടുകയും ചെയ്തു.

സ്വർണ്ണ കാളക്കുട്ടിയുടെ ആദ്യകാല അപ്പൊസ്തലിക വിശദീകരണം

ഈ സ്വർണ്ണ കാളക്കുട്ടി എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന്  അറിയാമോ? സ്തെഫാ നൊസ് പരിശുദ്ധാത്മാവിൽ നിറഞ്ഞപ്പോൾ, സ്വർണ്ണ കാളക്കുട്ടിയുടെ മുന്നിൽ നൃത്തം ചെയ്യുന്നത് (സന്തോഷിക്കുന്നത്) “സ്വന്തം കൈപ്പണിയിൽ ഉല്ലസിക്കുന്നു” എന്ന് പറഞ്ഞു.

അപ്പൊ.പ്രവ. 7:41, “അന്നേരം അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിനു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു.”

ചരിത്രപരമായ സമാന്തരം

മോശ പർവ്വതത്തിൽനിന്നു ഇറങ്ങിവരുവാൻ താമസിക്കുന്നു (പുറപ്പാട് 32:1)” എന്ന ഭാഗം യേശുവിൻ്റെ രണ്ടാം വരവ് വൈകുന്നതിൻ്റെ പ്രാധാന്യം കാണിക്കുന്നു. മോശയെപ്പോലെ യേശുവും മേഘങ്ങളിൽ കയറി (പുറപ്പാട് 24:15, അപ്പൊ.പ്രവ. 1:9 താരതമ്യം ചെയ്യുക). അദ്ദേഹത്തിൻ്റെ വരവ് വൈകിയപ്പോൾ ഇസ്രായേല്യർ (മരുഭൂമിയിലെ സഭ) പിൻമാറി പ്പോയതുപോലെ പുതിയനിയമസഭയും പിന്മാറി വിശ്വാസത്യാഗികളുടെ റോമൻ കത്തോ ലിക്ക സഭയായിതീർന്നു. അതുകൊണ്ട് പൗലോസ് പറയുന്നു, വിശ്വാസ ത്യാഗികളുടെ ദിവസം വരുന്നത് വരെ ആ ദിവസം വരികയില്ല (2 തെസ്സലോനിക്യർ 2:3). 4-‍ാ‍ം നൂറ്റാണ്ടിൽ റോമൻ കത്തോലിക്ക സഭ അധികാരങ്ങളിലേക്ക് ഉയർന്നതോടെ സഭയുടെ പിന്മാറ്റം സംഭവിച്ചു. റോമൻ കത്തോലിക്ക സഭയുടെ അടിസ്ഥാന പ്രമാണം പ്രവൃത്തികളിലൂടെ യുള്ള മാനവജാതിയുടെ രക്ഷ ആകുന്നു. മാർട്ടിൻ ലൂഥറും ജോഹാൻ ടെറ്റ്സലും തമ്മി ലുള്ള അടിസ്ഥാനപരമായ പോരാട്ടം ഇതായിരുന്നു. നല്ല പ്രവൃത്തികൾ രക്ഷക്ക് ആവശ്യ മാണെന്ന് ടെറ്റ്സെൽ വാദിച്ചു. രക്ഷ വിശ്വസത്താൽ മാത്രമാണെന്നും നല്ല പ്രവർത്തികൾ രക്ഷിക്കപ്പെട്ട ആത്മാവിൻ്റെ ഫലങ്ങൾ ആണെന്നും മാർട്ടിൻ ലൂഥർ മറുപടി പറഞ്ഞു. അതുകൊണ്ട് റോമൻ കത്തോലിക്ക സഭയുടെ പ്രമാണമായ രക്ഷക്ക് നന്മ പ്രവൃത്തികൾ ആവശ്യമാണെന്ന് വിശ്വസിച്ചവർ റോമൻ കത്തോലിക്കാ സഭയിൽ തുടരുകയും വിശ്വാ സത്താൽ രക്ഷിക്കപ്പെട്ട ആത്മാവിൽ നിന്ന് നല്ല ഫലങ്ങൾ പുറപ്പെടുമെന്നു വാദിച്ചവർ പ്രൊട്ടസ്റ്റൻറ്റ് സഭക്കാരും ആയിത്തീർന്നു.

ടിപിഎം സഭ ഏഴ് ഘട്ടങ്ങളുള്ള രക്ഷയിൽ വിശ്വസിക്കുന്നു. ഉൽപ്രാപണത്തിൽ (RAPTURE) എടുക്കപ്പെടാൻ സത്പ്രവൃത്തികൾ, വിശുദ്ധജീവിതം, പ്രതിഷ്ഠിക്കപ്പെട്ട ജീവിതം മുതലായ നീതിയുടെ പ്രവൃത്തികൾ ആവശ്യമാണെന്ന് അവർ വിശ്വസിക്കുന്നു. വീണുപോയ ഇസ്രായേല്യരെ പോലെ ടിപിഎം, പൊൻ കാളക്കുട്ടിയുടെ മുന്നിൽ നൃത്തം ചവിട്ടി സ്വന്തം കൈപ്പണിയിലും പ്രതിഷ്ഠയിലും ഉല്ലസിക്കുന്നു. ടിപിഎമ്മിലെ ജനങ്ങൾ അവരുടെ വിശു ദ്ധന്മാർ സ്വന്തം ഭവനങ്ങളും കുടുംബങ്ങളും വിട്ടു, വിവാഹം കഴിക്കുന്നില്ല, മുഴു സമയ ശുശ്രുഷ ചെയ്യുന്നു, മരുന്ന് ഉപയോഗിക്കുന്നില്ല, ആഭരണങ്ങൾ ധരിക്കുന്നില്ല തുടങ്ങിയവ യെല്ലാം അവരുടെ നീതി പ്രവൃത്തികളായി എണ്ണുന്നു. എന്നാൽ മറ്റൊരു കൂട്ടർ യേശു വിൻ്റെ പാപമില്ലായ്മയും അദ്ദേഹം സ്വർഗ്ഗം വിട്ട് ഭൂമിയിൽ വന്നതും ദൈവത്തെ പൂർണ മായി അനുസരിച്ചതും യേശുവിൻ്റെ നീതിയായി എണ്ണുന്നു. അങ്ങനെ മറ്റേ കൂട്ടം സ്വന്തം നീതിയിൽ വിശ്വസിക്കുകയോ ഉല്ലസിക്കുകയോ ചെയ്യാതെ അവരുടെ രക്ഷയായ ദൈവ നീതിയിൽ സന്തോഷിക്കുന്നു.

2 കൊരിന്ത്യ. 5:21, “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിൻ്റെ നീതി ആകേ ണ്ടതിന്, അവൻ നമുക്കു വേണ്ടി പാപം ആക്കി.”

സ്വർണ്ണ കാളകുട്ടി

വ്യാഖ്യാനം

യിസ്രായേല്യർ സ്വർണ്ണ കാളകുട്ടിക്ക് മുൻപാകെ നൃത്തം ചെയ്യുന്നു സ്തെഫാനോസ് ഇതിനെ “തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിക്കുന്നു” എന്ന് വിളിക്കുന്നു.

ദൈവത്തെ അനുസരിക്കുവാനുള്ള മാനുഷിക വൈഷമ്യം

TPM and its Golden Calf

പൂർണമായി അനുസരിക്കാനാവുമെങ്കിൽ ക്രിസ്തു മരിക്കേണ്ട ആവശ്യമെന്തായിരുന്നുവെന്ന് പൗലോ സ് ചോദിക്കുന്നു? അദ്ദേഹത്തിൻ്റെ വാക്കുകളിൽ, “ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കിൽ ക്രിസ്തു മരിച്ചത് വെറുതെയല്ലോ (ഗലാത്യർ 2:21)”. ഞാൻ ഇത് സ്വർണ്ണ കാളക്കുട്ടിയുടെ സംഭവം കൊണ്ട് വിവരിക്കട്ടെ. “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്. ഒരു വിഗ്രഹം ഉണ്ടാക്കരുത് (പുറപ്പാ. 20:3-4)” പത്ത്‌ കല്പനയിലുള്ള ഈ കല്പനയും രണ്ടു മാസം മുമ്പ് മാത്രം ദൈവം കൊടുത്തു. ആ സമയം യിസ്രായേലുകാർ പറഞ്ഞു, “യഹോവ കല്പിച്ച സകലകാ ര്യങ്ങളും ഞങ്ങൾ ചെയ്യും (പുറപ്പാട് 24:3).” ഒരു മാസത്തേക്ക് പോലും അത് അനുസരി ക്കാൻ അവർക്ക് സാധിച്ചില്ലെന്ന് ഇപ്പോൾ നാം കാണുന്നു. ദൈവം പറഞ്ഞു,അവർ എൻ്റെ കല്പനകളെ വേഗത്തിൽ വിട്ടുമാറിയിരിക്കുന്നു” (പുറപ്പാട് 32:8).” ഇത് ദൈവത്തെ സ്വന്തം കഴിവിൽ അനുസരിക്കുന്ന മനുഷഹൃദയമുണ്ട് എന്ന അഹങ്കാരം കാണിച്ചു തരുന്നു. തങ്ങളെ പിന്തുടരുന്ന അനുയായികളിൽ TPM ഈ നിഗളം കുത്തി തിരുകുന്നു. “നമുക്ക് വിശുദ്ധ ജീവിതം നയിക്കാൻ കഴിയില്ലെന്ന് ആര് പറയുന്നു” എന്ന് ടിപിഎം പ്രസം ഗിക്കുന്നു? ദൈവം കല്പിച്ചതെല്ലാം നമുക്ക് ചെയ്യാൻ കഴിയും! നമ്മളുടേത് പക്വമായ സഭ യാണ്! ഇസ്രായേല്യരെപ്പോലെ ദൈവം കല്പിച്ചിട്ടുള്ളതെല്ലാം അനുസരിക്കാൻ കഴിയു മെന്ന് ടിപിഎം വിശ്വസിക്കുന്നു (പുറപ്പാട് 24:3). താഴെയുള്ള പട്ടിക ശ്രദ്ധിക്കുക.

ടിപിഎം വിശ്വാസികളുടെയും യഥാർത്ഥ വിശ്വാസികളുടെയും അടിസ്ഥാന തത്വങ്ങളുടെ താരതമ്യം

ടിപിഎം സഭ യേശുവിൽ യഥാർത്ഥ വിശ്വാസികൾ
സ്വന്തം കൈപ്പണിയിൽ ഉല്ലസിക്കുന്നു യേശു ക്രിസ്തുവിൻ്റെ നീതിയിൽ സന്തോഷിക്കുന്നു
ഭവനവും കുടുംബവും വിട്ട് ദൈവത്തെ സേവിക്കുന്നതിൽ ഉല്ലസിക്കുന്നു യേശു ക്രിസ്തു സ്വർഗ്ഗം വിട്ട് മനുഷ്യ രൂപം എടുത്തതിൽ സന്തോഷിക്കുന്നു
മരുന്നെടുക്കില്ല, ആഭരണങ്ങൾ ധരിക്കില്ല, TV കാണില്ല എന്നീ നിയമങ്ങളിൽ ഉല്ലസിക്കുന്നു യേശു പാപം അറിഞ്ഞില്ല, പാപം ചെയ്തില്ല എന്ന കാര്യത്തിൽ സന്തോഷിക്കുന്നു
രക്ഷക്ക് ഏഴ് ഘട്ടങ്ങൾ യേശുവിലുള്ള വിശ്വാസം ധാരാളം
പൂർണ സമയ ശുശ്രുഷയിൽ ഉല്ലസിക്കുന്നു യേശുവിൻ്റെ ശുശ്രുഷയിൽ ആനന്ദിക്കുന്നു
പ്രതിഷ്ഠിക്കപ്പെട്ട ജീവിതത്തിൽ  ഉല്ലസിക്കുന്നു യേശുവിൻ്റെ ജീവിതത്തിൽ  ആനന്ദിക്കുന്നു
പ്രതിഷ്ഠിക്കപ്പെട്ട ജീവിതം നയിക്കുന്നതിനാൽ ഏറ്റവും നല്ല സഭ നാം ആയിരിക്കുന്നത് നാം ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ മൂലമല്ല, മറിച്ച് യേശു ചെയ്തതു മൂലമാണ്
സ്വന്തം വിശുദ്ധി കേന്ദ്രബിന്ദു യേശുവിൻ്റെ കുരിശ് കേന്ദ്രബിന്ദു
എല്ലാം തരണം ചെയ്തവരെന്ന് വിശ്വസിക്കുന്നു യേശുവിൻ്റെ വിജയം സ്വന്തം വിജയമായി വിശ്വസിക്കുന്നു

മറ്റ് പല ലേഖനങ്ങളിലും പറഞ്ഞിരിക്കുന്നതുപോലെ, നിങ്ങൾക്ക് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഇവിടെ കാണാം. ടിപിഎമ്മിലെ വിശ്വാസികൾ അവരുടെ വിശുദ്ധിയിലും ത്യാഗങ്ങളിലും പരിശ്രമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, യേശുക്രിസ്തുവിലും അവൻ്റെ യാഗത്തിലുമുള്ള ഏക പ്രതീക്ഷ നമുക്കുണ്ട്.

2 കൊരിന്ത്യ. 5:21, “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിൻ്റെ നീതി ആകേ ണ്ടതിന്, അവൻ നമുക്കു വേണ്ടി പാപം ആക്കി.”

ഉപസംഹാരം

ടിപിഎമ്മും അതിൻ്റെ സ്വർണ്ണ കാളക്കുട്ടിയും തമ്മിലുള്ള യഥാർത്ഥ താരതമ്യം കാണുക.

സ്വർണ്ണ കാളകുട്ടി എതിർ ക്രിസ്തു മൃഗം
മോശയെ മേഘം മൂടി (പുറപ്പാട് 24:15) യേശുവിനെ മേഘം മൂടി (അപ്പൊ.പ്ര. 1:9)
ഇസ്രായേല്യർ പിന്മാറുന്നു (പുറപ്പാട് 32:8) വിശ്വാസ ത്യാഗിയായ സഭ (RC, TPM)
കാളകുട്ടി ഒരു മൃഗം ആകുന്നു എതിർ ക്രിസ്തുവിനെ മൃഗം എന്ന് വിളിക്കുന്നു, അതിന് പ്രതിമ ഉണ്ട് (വെളിപ്പാട് 13:1,15)
ഇത് ദൈവം ആകുന്നുവെന്ന് അവർ പറഞ്ഞു (യഥാർത്ഥ ദൈവത്തെ മാറ്റുന്നു) ടിപിഎമ്മും RC സഭയും ദൈവത്തെ മാറ്റി പകരം സ്വന്തം കേന്ദ്രമാക്കി യിരിക്കുന്നു. TPM യേശുവിനെ അപഹരിച്ചു മാറ്റി മറിക്കുന്നത് ഞങ്ങൾ കാണിച്ചുതന്നു.
സ്വന്തം കൈപ്പണിയിൽ ഉല്ലസിക്കുന്നു സ്വന്തം നീതിയിൽ ഉല്ലസിക്കുന്നു
മോശ തൻ്റെ ക്രോധത്തിൽ സ്വർണ്ണ കാളക്കുട്ടിയെ നശിപ്പിച്ചു യേശു മൃഗത്തെ നശിപ്പിക്കും (ഉരുകിയ കാളക്കുട്ടി)

അപ്പോൾ നമ്മൾ ഇവിടെ എന്ത് കാണുന്നു? മോശ കോപിതനായി, സ്വർണ്ണ കാളക്കുട്ടിയെ  എടുത്ത്‌ തീയിൽ ഇട്ടു ചുട്ടു അരെച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽ മക്കളെ കുടിപ്പിച്ചു (പുറപ്പാട് 32:20). അങ്ങനെ, അവരെല്ലാവരും സ്വന്തം കൈപ്പണിയിൽ ഉല്ലസിക്കുന്നത് നാം കണ്ടു (ടിപിഎം സഭ),  അവർ ദൈവക്രോധത്തിൻ്റെ പാനപാത്രത്തിൽ നിന്നും കുടിക്കേണ്ടി വരും. അതുകൊണ്ട് ടിപിഎമ്മിലെ ശുശ്രുഷകന്മാരും വിശ്വാസി കളും , നിങ്ങളുടെ കൈകളുടെ നീതി പ്രവൃത്തികളിൽ (സ്വർണ്ണ കാളക്കുട്ടി) വിശ്വസിക്കു ന്നതും സ്തുതിക്കുന്നതും നൃത്തം ചെയ്യുന്നതും നിറുത്തുക. യേശുവിൻ്റെ അടുക്കലേക്ക് ഓടി വന്ന് ക്രൂശിൽ പൂർത്തീകരിച്ച വേല അംഗീകരിക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *