“അദ്ദേഹത്തിന് ഒരു പുരസ്കാരം കിട്ടി … അവന് അത് നല്ലതാകുന്നു … അത് എങ്ങനെ മാറ്റം വരുത്തും … നമ്മുടെ സഭ ചെയ്യുന്നതും ചെയ്യാത്തതും ദൈവത്തിനും സഭക്കും വിട്ടിരി ക്കുന്നു … “എന്തുകൊണ്ട് ന്യായം വിധിക്കുന്നത്” നാം ദൈവത്തിന് വിടുന്നില്ല??? … നിങ്ങൾ ക്കറിയില്ലെങ്കിൽ ഞാൻ ചില കാര്യങ്ങൾ പറയട്ടെ … ഞായറാഴ്ചത്തെ പ്രസംഗത്തിനായി വ്യാഴാഴ്ച മുതൽ ഉപവാസത്തിൽ ഇരിക്കുന്ന പാസ്റ്റർമാർ ടിപിഎമ്മിൽ ഉണ്ട് .. അവർ പറ യുന്നതെന്തായാലും … ദൈവം അവരുടെ വായിൽ വാക്കുകൾ കൊടുക്കുന്നു … 99.99% അവർ പറയുന്നത് ശരിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു … അവർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും 100% ദൈവത്തിൻ്റെ ഉപദേശം കൊണ്ടാകുന്നു … മാതാപിതാക്കൾ കഴി ഞ്ഞാൽ അടുത്തത് ദൈവത്തിൻ്റെ വേലക്കാർ ആകുന്നു … അവർ എത്രമാത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് എനിക്കറിയാം … എൻ്റെ മാതാപിതാക്കളേക്കാൾ വളരെ കൂടുതൽ … അതുകൊണ്ട് ദൈവ ദാസന്മാർക്കെതിരായും, സഭ ഉപദേശങ്ങൾക്കെതി രായും ആവശ്യമില്ലാത്ത ആരോപണങ്ങൾ എന്തുകൊണ്ട് ഉന്നയിക്കണം?
അത് 2008 ൽ ഞാൻ എഴുതി. 19 വയസ്സുള്ള ഒരു യുവാവ്, ടിപിഎമ്മിനു വേണ്ടി ജ്വലിച്ചു കൊണ്ടിരുന്നവൻ .
എൻ്റെ പേര് രഞ്ജിത്ത് ജോയി. ഇതുവരെയുള്ള എൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും ഞാൻ വളരെ തീവ്രവാദിയായ ഒരു ടിപിഎം വിശ്വാസിയായിരുന്നു.
“മുട്ടം ഗീവറുഗീസിനെ TPM പുറത്താക്കി, ഐപിസി അദ്ദേഹത്തെ സ്വീകരിച്ചു, വളരെ വർഷത്തെ ശുശ്രുഷക്ക് ശേഷം അദ്ദേഹത്തിന് ഒരു പുരസ്കാരം കൊടുത്തു“, ഇത് ടിപിഎം ഓർക്കുട്ട് ഗ്രൂപ്പിൽ വന്ന ഒരു അഭിപ്രായത്തിന് മറുപടിയായി എൻ്റെ പ്രതികരണം ആയി രുന്നു. ടിപിഎം ഉപദേശങ്ങളെ വിമർശിക്കുന്ന ഒരാൾ തന്നെ ഈ കഥാതന്തു (THREAD) ആരംഭിച്ചു.
ദൈവത്തിൻ്റെ ചെറുക്കാനാവാത്ത കൃപ അല്ലാതെ മറ്റൊന്നിനും എന്നെ ഈ കൾട്ടിൽ നിന്നും പുറത്തു കൊണ്ടുവരുവാൻ കഴിയാത്ത വിധം എൻ്റെ BRAINWASHING (മസ്തിഷ്ക ക്ഷാളനം) അതികഠിനമായിരുന്നു.
സംഘടന കുറ്റവാളിയായതിനാൽ എനിക്ക് ടിപിഎമ്മിലെ ഒരു വ്യക്തിയെ പോലും വ്യക്തിപരമായി കുറ്റപ്പെടുത്തുന്നത് ബുദ്ധിമുട്ടാകുന്നു. പാസ്റ്റർമാർ ഈ കൾട്ടിൻ്റെ ഒരു ഉല്പന്നം മാത്രമാകുന്നു. ടിപിഎമ്മിനെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് വഴിതെറ്റിച്ചവർ ദീർഘകാലം മുൻപ് തന്നെ മരിച്ചു പോയി. ഇപ്പോഴുള്ളവർ വെറും വ്യവസ്ഥക്ക് അടിമക ളായിരിക്കുന്നതിനാൽ അവർക്ക് മെച്ചമായ അറിവുകളൊന്നുമില്ല. “ഇതിനെക്കാൾ ഭേദ മായ ഒരു നല്ല സഭയില്ല” എന്ന് അവരുടെ ജീവിതം മുഴുവൻ അവരെ പഠിപ്പിച്ചുകൊണ്ടിരി ക്കുന്നു. ടിപിഎമ്മിന് മാത്രം അപ്പൊസ്തലിക ഉപദേശങ്ങൾ ഉണ്ട്. ഇത്രയും പറഞ്ഞ ശേഷം, സത്യത്തിനും സുവിശേഷത്തിനും വേണ്ടി വ്യവസ്ഥിതിയിൽ സ്വാധീനശക്തിയുള്ള ആളുകൾ ഒരു നല്ല നിലപാട് എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ആദ്യകാല വർഷങ്ങൾ (EARLY YEARS)
ഞാൻ ബാംഗ്ലൂരിൽ നിന്നാകുന്നു. ഫ്രേസർ ടൌൺ ടിപിഎം ബ്രാഞ്ചിൽ സംബന്ധിക്കുമാ യിരുന്നു. വളരെ ശക്തമായ ടിപിഎം വേരുകളുള്ള ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. എൻ്റെ മാതാവിൻ്റെയും പിതാവിൻ്റെയും മുത്തച്ഛനും മുത്തശ്ശിയും ടിപിഎം വിശ്വാസികളായിരുന്നു. ഒരു കാലത്ത് എൻ്റെ പിതാവിൻ്റെ മുത്തച്ഛൻ കൊട്ടാരക്കരയിലെ സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്നു. എൻ്റെ ചില ബന്ധുക്കൾ ടിപിഎം “ശുശ്രൂഷ” യിൽ ഇപ്പോഴും ഉണ്ട്. ഇത് പറയാതെ വയ്യ, “എൻ്റെ മസ്തിഷ്ക ക്ഷാളനം (BRAINWASHING) ഈ കാര്യത്തിൽ വളരെ ശക്തമായിരുന്നു”.
ഞാൻ ടിപിഎം പാസ്റ്റർമാർ പ്രസംഗിക്കുന്ന സകലവും അതേപടി സ്വീകരിക്കുന്ന കുട്ടിയാ യിരുന്നു. ഞാൻ ടിപിഎമ്മിൻ്റെ “പ്രതിഷ്ഠിക്കപ്പെട്ട വേലക്കാരെ” ദൈവത്തോട് രണ്ടാമത് മാത്രമായി കണ്ടിരുന്നു. ഞാൻ കിൻറ്റർ ഗാർട്ടനിൽ ആയിരിക്കുമ്പോൾ (ഒരുപക്ഷേ 4 – 5 വയസ്സ് പ്രായമുള്ളപ്പോൾ), ടിപിഎം ശുശ്രുഷകന്മാർ വീട് സന്ദർശനത്തിന് വരുമ്പോൾ, ഞാൻ ജനലിൽ കൂടി അവരെ കണ്ടിട്ട് “ദൈവം വരുന്നു, ദൈവം വരുന്നു” എന്ന് ഉച്ചത്തിൽ വിളിച്ചു പറയുമായിരുന്നു. അതായിരുന്നു അവരെക്കുറിച്ചുള്ള എൻ്റെ കാഴ്ചപ്പാട്.
ടിവിയും മരുന്നും (TV AND MEDICINE)
ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ ഒരു TV ഉണ്ടായിരുന്നു. ടിവി സ്വന്ത മായുള്ളവർ ഉൽപ്രാപണത്തിൽ (RAPTURE) എടുക്കപ്പെടുകയില്ലെന്ന് ടിപിഎം പറഞ്ഞതി നാൽ എനിക്ക് 12 വയസ്സ് പ്രായമുള്ളപ്പോൾ ഞാൻ എൻ്റെ പിതാവിനോട് പറഞ്ഞ് ടിവി വലി ച്ചെറിഞ്ഞു. (ഒരു ഭയന്ന കുട്ടിയെ പോലെ ടിവി കാണുന്നതുകൊണ്ട് ഞാൻ എടുക്കപ്പെട ത്തില്ലെന്ന് ചിന്തിച്ച് എനിക്ക് രാത്രിയിൽ പേടി സ്വപ്നങ്ങൾ ഉണ്ടാകുമായിരുന്നു). ഏതാനും വർഷങ്ങൾക്ക് ശേഷം, എൻ്റെ സഹോദരി ഡോക്ടർമാരെ സന്ദർശിക്കുന്നതും മരുന്ന് കഴിക്കുന്നതും നിർത്തി, ഞാനും അത് പിന്തുടർന്നു. അടുത്ത 10 വർഷത്തേക്ക് ഞാൻ ഡോക്ടറെ കാണുകയോ മരുന്ന് വാങ്ങുകയോ ചെയ്തില്ല.
എനിക്ക് 16 വയസ്സുള്ളപ്പോൾ ഒരു തവണ ഞാൻ ടൈഫോയ്ഡിനാൽ (TYPHOID) കഷ്ടപ്പെട്ടു. ഹൃദയം ദൈവം മാത്രം അറിയുന്നു, എന്നാൽ ആ സമയത്ത് TPM ശുശ്രുഷകന്മാർ വന്ന് എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും എന്നെ ശുശ്രുഷിക്കുകയും ചെയ്തു. അത് ഇതിനെ കൂടുതൽ ദുരന്തമാക്കുന്നു. തങ്ങളുടെ ആത്മാവ് വിറ്റുകളഞ്ഞ് മനുഷ നിർമ്മിത ഉപദേശ ങ്ങൾ ദൈവവചനം പോലെ പഠിപ്പിക്കുന്ന നല്ല മനസ്സരായ ജനങ്ങൾ ഈ വിഭാഗത്തിലുണ്ട്.
സൺഡേ സ്കൂൾ (SUNDAY SCHOOL)
1-ാം സ്റ്റാൻഡേർഡ് മുതൽ 11-ാം സ്റ്റാൻഡേർഡ് വരെയുള്ള സണ്ടേ സ്കൂളിലെ എല്ലാ പഠ നവും ഞാൻ പൂർത്തിയാക്കിയിട്ടുണ്ട്. അതുകൊണ്ട് ആരെങ്കിലും “ടിപിഎം പഠിപ്പിക്കു ന്നതെന്താണെന്ന് എനിക്ക് അറിയില്ല” എന്ന് ചിന്തിച്ചാൽ തെറ്റിയിരിക്കുന്നു. എൻ്റെ കൈവശം മിക്കവാറും എല്ലാ ടിപിഎം പ്രസിദ്ധീകരണങ്ങളും ഉണ്ട്, അവയിൽ മിക്ക വാറും എല്ലാം ഞാൻ വായിച്ചിട്ടുമുണ്ട്. ഈ സംഘടനയോടുള്ള എൻ്റെ സമർപ്പണം അത്ര അധികമായിരുന്നു. എൻ്റെ സണ്ടേ സ്കൂൾ ജീവിതത്തിൽ ഒരിക്കൽ പോലും ഒരു ചോദ്യം ചോദിച്ചതായി ഞാൻ ഓർക്കുന്നില്ല. അത് “പാഠ്യപദ്ധതിയിൽ (SYLLABUS)” ഉണ്ടായിരുന്നതു കൊണ്ട് ഞാൻ അപ്രകാരം സ്വീകരിച്ചു. എല്ലാറ്റിനുമുപരിയായി, ഈ പഠിപ്പിക്കലുകളെല്ലാം നമ്മുടെ “വിശുദ്ധന്മാർക്ക്” നേരിട്ട് “സീയോനിൽ” നിന്ന് നൽകിയിരിക്കുന്നു. ശരിയല്ലേ? ഞാൻ അവിശ്വസനീയമാം വിധം നിഷ്കളങ്കൻ ആയിരുന്നു.
ഒരിക്കൽ ഞങ്ങളുടെ ലോക്കൽ പാസ്റ്റർ ഭവനം സന്ദർശിക്കാൻ വന്നു. എൻ്റെ സഹോദരി ഞാൻ കുട്ടിയായിരുന്നപ്പോൾ എനിക്ക് സമ്മാനിച്ച ശൂന്യമായ ഒരു ഫോട്ടോ ഫ്രെയിം ഞങ്ങളുടെ സ്വീകരണ മുറിയിലെ ഷോകേസിൽ ഉണ്ടായിരുന്നു. ശൂന്യമായ ഫോട്ടോ ഫ്രെയിമിൽ രണ്ടു ചെറിയ കുട്ടികൾ കളിക്കുന്ന ഒരു ചിത്രവും ഹൃദയ രൂപത്തിലുള്ള ഒരു ചിഹ്നവും ഉണ്ടായിരുന്നു. പാസ്റ്റർ കണ്ടപ്പോൾ അത് പുറത്തു കളയാൻ എന്നോട് ആവശ്യ പ്പെട്ടു , ഞാൻ അപ്രകാരം അനുസരിച്ചു. വീട്ടിൽ ഹൃദയ ചിഹ്നത്തോടുകൂടിയ എന്തെ ങ്കിലും സൂക്ഷിക്കുന്നത് പാപമാണെന്ന് കരുതുന്നു (ശരിയെന്താണെന്ന് ആർക്കറിയാം?)
എതിർ ലിംഗത്തോട് സംസാരിക്കുന്നത് തികച്ചും “NO NO” ആയിരുന്നു. നിങ്ങൾ പെൺ കുട്ടികളോട് സംസാരിക്കുമ്പോൾ വെറുപ്പുളവാക്കുന്ന രീതിയിൽ നോക്കുന്ന ടിപിഎം നേതാക്കന്മാരെ നിങ്ങൾക്ക് കാണാം.
ടിപിഎം ശുശ്രുഷകന്മാർ നിങ്ങളുടെ സുഹൃത്തുക്കൾ ആരായിരിക്കണമെന്നു പോലും തീരുമാനിക്കുന്നു (ടിപിഎമ്മിനു അകത്തു പോലും). അവർ നിയന്ത്രണ ലോലബുദ്ധികൾ (CONTROL FREAKS) ആകുന്നു. അവരുമായുള്ള ബന്ധത്തിൽ എൻ്റെ സഹോദരിയുടെ അനുഭവം ഇത് തീർച്ചയായും സത്യമാകുന്നു.
ടിപിഎമ്മിൽ നിന്നും പുറത്തേക്കുള്ള എൻ്റെ യാത്ര
ഇത് വിശദീകരിക്കാൻ അല്പം ബുദ്ധിമുട്ടാണ്. ടിപിഎം വ്യാജമായ ഒരു സഭയാണെന്ന ദൈവ വെളിപ്പാട് എനിക്ക് ഒരിക്കൽ പോലും ഇല്ലായിരുന്നു. ഇത് പല വർഷങ്ങളായി നടന്ന ഒരു ക്രമാനുഗതമായ പ്രക്രിയയാകുന്നു (ഇപ്പോഴും നവീകരിച്ചു കൊണ്ടിരിക്കുന്നു).
എൻ്റെ വൈകിയ കൌമാരപ്രായം മുതൽ എനിക്ക് ദൈവശാസ്ത്ര വിവാദങ്ങളിലും ചർച്ച കളിലും താല്പര്യം ജനിച്ചു. ORKUT ൽ ഒരു വലിയ ടിപിഎം ഗ്രൂപ്പ് മോഡറേറ്റ് ചെയ്തുകൊണ്ട് ഇത് ആരംഭിച്ചു. ഞാൻ ടിപിഎം ഉപദേശങ്ങൾ ന്യായീകരിച്ചുകൊണ്ട് എണ്ണമറ്റ ദിനങ്ങൾ ചിലവഴിച്ചു. ടിപിഎമ്മിനെ ന്യായീകരിക്കാൻ പറ്റുന്ന എല്ലാ ഒറ്റ മൂലികളും (ONE LINERS) എനിക്ക് അറിയാമായിരുന്നു.
ആരെങ്കിലും ടിപിഎമ്മിൻ്റെ ദൈവീക രോഗശാ ന്തിയെ പറ്റി ചോദിച്ചാൽ 2 ദിനവൃത്താന്തം 16:12, യാക്കോബ് 5:14-16 എന്നീ വാക്യങ്ങൾ ഞാൻ ഉപ യോഗിക്കുമായിരുന്നു. 1 തിമൊഥെയൊസ് 3 ഉം തീത്തോസ് 1 ഉം ഉപയോഗിച്ച് ആരെങ്കിലും TPM ശുശ്രുഷകന്മാരുടെ ബ്രഹ്മചര്യയെ ചോദ്യം ചെയ്താ ൽ, TPM പുസ്തകങ്ങളിൽ നിന്നും കടം എടുത്ത തമാശകൾ കൊണ്ട് ചിരിച്ചു തള്ളും (സംരക്ഷണ തമാശ) (UMBRELLA JOKE). “SINGLENESS എന്ന ദാനം” ഉള്ളവരെ ദൈവം ടിപിഎമ്മിൽ കൊണ്ടുവന്ന് മുഴുവൻ സമയവും ശുശ്രൂഷ ചെയ്യിക്കുമെ ന്നായിരുന്നു എൻ്റെ അഭിപ്രായം. പാപരഹിത പൂർണ്ണതയെ ചോദ്യം ചെയ്തെങ്കിൽ യോഹ ന്നാൻ 8, കൊലൊസ്യർ 1:28 എന്നീ വാക്യങ്ങൾ ഞാൻ ഉദ്ധരിക്കുമായിരുന്നു. തീർച്ചയായും, എൻ്റെ മേൽനോട്ടക്കാരെ (OVERLOADS) പോലെ, എല്ലാ ഉള്ളടക്കങ്ങളും അവഗണിച്ച് തന്നി ഷ്ടപ്രകാരമുള്ള വാക്യങ്ങൾ തിരെഞ്ഞെടുത്ത് പൂർണ്ണമാക്കുന്ന കലയിൽ ഞാൻ വിദഗ്ദ്ധനായിരുന്നു.
2010 മുതൽ 2013 വരെ ഞാൻ യു.കെ. യിലായിരുന്നു. അവിടെ ടിപിഎം സഭയിൽ പങ്കെടു ത്തിരുന്നു (അവിടെ യുപിസി എന്നറിയപ്പെടുന്നു). ടിപിഎമ്മിലെ പഠിപ്പിക്കലുകളിൽ ചില കാര്യങ്ങൾ തെറ്റാണെന്ന് എനിക്ക് തോന്നി, എന്നാൽ ഞാൻ അത് അവഗണിച്ചു. റോമൻ കത്തോലിക്കരുമായി ഓൺലൈനിൽ ഞാൻ സജീവമായി ഇടപെടാൻ തുടങ്ങി. ഈ സമ യത്ത് ഞാൻ ടിപിഎമ്മിനെ ന്യായീകരിക്കുന്നത് നിർത്തേണ്ടി വന്നു, തിരുവെഴുത്തുകൾ എൻ്റെ നിലവാരമായി ഉപയോഗിക്കുവാൻ തുടങ്ങി. നോക്കൂ, “എൻ്റെ പാസ്റ്റർമാരുടെ ദൈ വിക വെളിപ്പെടുത്തലുകൾ ഇങ്ങനെ പറയുന്നു” എന്ന കാരണത്താൽ ഒരു കത്തോലിക്ക ക്കാരനോട് മരണാനന്തര ശുദ്ധീകരണ സ്ഥലം എന്നത് ദുരുപദേശമാണെന്ന് എനിക്ക് പറ യാൻ വയ്യാത്ത അവസ്ഥയിലായി. എനിക്ക് വചനത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങേണ്ടി വന്നു.
അതേ സമയത്തുതന്നെ ഞാൻ ജോൺ പൈപ്പർ, മാറ്റ് ചാൻഡലർ, ഫ്രാൻസിസ് ചാൻ, JAMES WHITE എന്നീ പ്രാസംഗികരുടെ ശക്തമായ ബൈബിൾ സന്ദേശങ്ങൾ കേൾക്കാനാരംഭിച്ചു. എൻ്റെ ജീവിതത്തിൽ ആദ്യമായി സുവിശേഷം എനിക്ക് വ്യക്തമായി. ഈ വർഷങ്ങളി ലെല്ലാം അത് മനുഷ്യ നിർമ്മിത മാലിന്യത്തിൻ്റെ കൂനയിൽ കുഴിച്ചിട്ടിരിക്കയായിരുന്നു. യഥാർത്ഥ ബൈബിൾ സുവിശേഷത്തിൽ “പുതിയ യെരുശലേം”, “സീയോൻ”, “144,000”, കുപ്രസിദ്ധമായ “രക്ഷയുടെ 7 ഘട്ടങ്ങൾ” എന്നിവ ഇല്ല. അത് മാപ്പപേക്ഷിക്കാൻ യോജി ക്കാത്ത വിധം ദുരുപദേശങ്ങൾ ആകുന്നു. അത് “ഇവിടെയും ഇന്നും (HERE AND NOW)” എന്നതിൽ ശ്രദ്ധിക്കുന്നതോ നമ്മുടെ “ആരോഗ്യം, സമ്പത്ത് (HEALTH & WEALTH)” എന്നിവ യെക്കുറിച്ചോ അല്ലായിരുന്നു. അവിടെ “വൈദികന്മാരെയും” ശ്രദ്ധക്കുകയില്ല. എല്ലാം ദൈവത്തെക്കുറിച്ചായിരുന്നു – മനുഷ്യർ പൂർണ്ണമായും നഷ്ടപ്പെട്ടു, പൂർണ്ണമായും അസ്വ സ്ഥ്യരാകുന്നു. മനുഷ്യന് സ്വയം രക്ഷിക്കുവാൻ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല (അവൻ പാപങ്ങളിൽ മരിച്ചിരുന്നതിനാൽ ഒന്നും ചെയ്യാൻ തയ്യാറായില്ല). എന്നാൽ ദൈവം നമ്മെ സ്നേഹിക്കുന്നതുകൊണ്ട് അവൻ്റെ പരമാധികാര കൃപയാൽ ഈ മനുഷ്യനെ പുന രുജ്ജീവിപ്പിക്കുകയും അവന് നിത്യജീവൻ നൽകുകയും ചെയ്യുന്നു. തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏല്ലാവർക്കും സ്വന്തം ജീവൻ മറുവിലയായി നൽകിയപ്പോൾ, 2000 വർഷങ്ങൾക്ക് മുൻപ് ക്രൂശിൽ ഇത് പൂർത്തിയായി. 3-ാം ദിവസം ഉയിർത്തെഴുന്നേറ്റു.
പക്ഷെ ഭയം, സങ്കൽപ്പിക്കാനാവാത്ത ഭയം എന്നെ ഉള്ളിൽ ഒതുക്കി. ഞാൻ അത്ഭുതകര മായ ഈ പ്രഭാഷണങ്ങൾ കേൾക്കുവാൻ ഇഷ്ട്ടപ്പെട്ടു. എന്നാൽ ചെറുപ്പം മുതൽ കേട്ടുകൊ ണ്ടിരുന്ന ശാപങ്ങൾ മൂലം ടിപിഎം വിടാൻ ഞാൻ ഭയപ്പെട്ടു. നിങ്ങൾ ടിപിഎമ്മിൽ നിന്ന് പോകുകയാണെങ്കിൽ, മോശമായ എന്തെങ്കിലും സംഭവിക്കുമെന്ന ഭയം കുലുക്കി കള യാൻ എനിക്ക് കഴിയാതെയായി. എൻ്റെ മാതാപിതാക്കളെ ബോധ്യപ്പെടുത്തുന്നത് മറ്റൊരു പര്‍വ്വതം ആയിരുന്നു.
2013-15 കാലത്ത് 2 വർഷം എൻ്റെ മാതാപിതാക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ ആഗ്രഹിക്കാഞ്ഞതിനാൽ ഞാൻ ടിപിഎമ്മിൽ സംബന്ധിച്ചുകൊണ്ടിരുന്നു . ഞാൻ ഞായ റാഴ്ചകളിൽ പള്ളിയിൽ പോകും. പക്ഷേ, തിരിച്ചു വന്നു ദൈവത്തിൻ്റെ മറ്റു ദാസന്മാരിൽ നിന്നുള്ള യഥാർത്ഥ സുവിശേഷം കേൾക്കുമായിരുന്നു. എന്നാൽ അപ്പോഴും എൻ്റെ ഭയം വിട്ടു മാറിയില്ല. അത് എപ്പോഴും എൻ്റെ മനസ്സിൻ്റെ ഉള്ളിൽ ഉണ്ടായിരുന്നു.
2015 ൻ്റെ തുടക്കത്തിൽ ഞാൻ ആഗ്രഹിക്കുന്ന അവസാന കാര്യം ടിപിഎമ്മിൽ പങ്കെടു ക്കുക എന്ന ശൂന്യമായ കാര്യമാണെന്ന് അപ്രതീക്ഷിതമായി എൻ്റെ പിതാവ് തിരിച്ച റിഞ്ഞു. എനിക്ക് സന്തോഷം ലഭിക്കുന്ന സ്ഥലത്ത് പോകാൻ അദ്ദേഹം അനുവാദം നൽകി. ഞാൻ ഒരിക്കൽ TPM ഉപേക്ഷിച്ച് ഒരു സ്വതന്ത്ര സഭയിൽ പങ്കെടുക്കാൻ തുടങ്ങി.
പിന്നീട് 2015 മെയ് മാസത്തിൽ ഒരു റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോൾ എൻ്റെ പിതാവ് റോഡ് അപകടത്തിൽ കൊല്ലപ്പെട്ടു. എന്നാൽ അദ്ദേഹം വീട്ടിൽ നിന്നും പോകുന്നതിന് മുമ്പുള്ള അവസാന വാക്കുകൾ എന്നെ ഞെട്ടിച്ചു, ഇപ്പോഴും ഞെട്ടിക്കും. അദ്ദേഹം പറഞ്ഞു, “യാദൃച്ഛികം എന്ന് ഒന്നുമില്ല, ഒന്നും ആകസ്മികമായി സംഭവിക്കുന്നില്ല. എല്ലാറ്റിലും ദൈവത്തിന് മഹത്വം കൊടുക്കുക“. അതൊരു വല്ലായ്മ (ODDS) ആകുന്നു, ശരിയല്ലേ? യാദൃച്ഛികവും അപകടവും ഒരാൾ നേരിട്ട് കാണുന്നതിന് കുറച്ച് മണിക്കൂർ മുമ്പ്? പക്ഷേ, എൻ്റെ വിശ്വാസത്തെ ദൈവം ഉയർത്തി കാണുന്നുവെന്നും, അവിടുന്ന് എല്ലാറ്റിന്മേലും നിയന്ത്രണമുള്ളവനാണെന്നും ഉള്ള എൻ്റെ വിശ്വാസം ഉറച്ചു. അപകട ശേഷം എൻ്റെ പിതാവിനെ സമീപത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിച്ചു. പാസ്റ്റർമാരും മറ്റു വേലക്കാരും അവിടെ എത്തിച്ചേർന്നതിനാൽ അവർക്ക് അത് അറിയാ മായിരുന്നു. എന്നാൽ ശവസംസ്കാര ശുശ്രൂഷയുടെ സമയത്ത് “ഒരു മരു ന്നിൻ്റെ ഒരു തുള്ളി പോലും അദ്ദേഹത്തിൻ്റെ ശരീരത്തിൽ പ്രവേശിക്കാൻ ദൈവം അനുവ ദിച്ചില്ല” എന്ന് അവർ നുണ പറഞ്ഞു. അവർ അവസരവാദികളാണ്. മനുഷ്യനിർമ്മിതമായ ഉപദേശങ്ങൾ മഹത്ത്വപ്പെടുത്തുന്നതിന് മരണം പോലും അവർ ഉപയോഗിക്കും. അതിനു ശേഷമുള്ള രണ്ടുവർഷകാലം ഞാൻ തികച്ചും താറുമാറായ അവസ്ഥയിലായിരുന്നു. 2 വർഷത്തി ലേറെ എനിക്ക് ഒരു ജോലി ഇല്ലായിരുന്നു. വിഷാദം (DEPRESSION) കേന്ദ്രബിന്ദുവായി.
എൻ്റെ മാതാവ് എല്ലാ ഞായറാഴ്ചയും ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്നതുകൊണ്ട് എനിക്ക് ടിപിഎ മ്മിലേക്ക് തിരിച്ചുപോകേണ്ടിവന്നു. അതുകൊണ്ട് 2015 മുതൽ 2017 വരെ ഞാൻ വീണ്ടും ടിപിഎമ്മിൽ സംബന്ധിച്ചു. കൂടുതൽ സംബന്ധിക്കും തോറും, കൂടുതൽ പ്രസംഗങ്ങൾ കേൾക്കും തോറും, ക്രിസ്തുവിൻ്റെ സഭ പഠിപ്പിക്കുന്നതും ആഗ്രഹിക്കുന്നതും ഇതല്ലെന്ന് എനിക്ക് മനസ്സിലായിക്കൊണ്ടിരുന്നു. ഇത് ബൈബിൾ ദുരുപയോഗം ചെയ്ത് ജനങ്ങളെ അടിമകളാക്കുന്ന ഒരേയൊരു താലന്ത് മാത്രമുള്ള ഒരു കൾട്ട് ആകുന്നു. വാസ്തവത്തിൽ ടിപിഎമ്മിൽ വീണ്ടും ജനിച്ചവർക്ക്, കാരണം ടിപിഎം അല്ല, എന്നിട്ടുപോലും ടിപിഎം ആകുന്നു.
ജൂൺ 2017 ൽ എൻ്റെ മുൻപിൽ രണ്ട് മാർഗ്ഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു, ഒന്നുകിൽ സംബന്ധിക്കാൻ വേണ്ടി ടിപിഎമ്മിൽ സംബന്ധിക്കുന്നത് തുടരുകയോ, അല്ലെങ്കിൽ എനിക്ക് സേവിക്കാനും വളരാനും പറ്റുന്ന ശക്തമായ വേറെ ഒരു ആത്മീക കൂട്ടായ്മ അന്വേഷിക്കുകയോ. ദൈവ കൃപയാൽ ഞാൻ രണ്ടാമത്തേത് തിരഞ്ഞെടുത്തു. അന്നു മുതൽ വിശുദ്ധന്മാരുടെ വിസ്മയകരമായ ഒരു കൂട്ടായ്മയുടെ ഭാഗമാകാൻ എനിക്ക് കൃപയു ണ്ടായി. എല്ലാ ഞായറാഴ്ചയും പുൽപിറ്റിൽ നിന്നും മായമില്ലാത്ത ദൈവ വചനം കേൾക്കാ നുള്ള അവസരം ദൈവം എനിക്ക് നൽകുന്നു. വർഷങ്ങളോളം ദുരുപദേശങ്ങൾ കേട്ട് തഴമ്പിച്ച എനിക്ക് അതിനുള്ള യാതൊരു യോഗ്യതയും ഇല്ലായിരുന്നു.
സെപ്തംബർ 2017 ൽ എൻ്റെ എല്ലാ പ്രതീക്ഷകളും മറികടന്ന് ദൈവം എനിക്ക് ഒരു നല്ല ജോലി നൽകി. ഒരു ക്രിസ്ത്യാനിയായി എന്നെ വളരാനും ദൈവം സഹായിക്കുന്നു. ടിപിഎമ്മിൽ ആയിരുന്നപ്പോൾ ഞാൻ വിശ്വസിച്ച കാര്യങ്ങൾ ഇപ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങൾ ഒരു പടി പിന്നോട്ട് പോയി പുറത്തുനിന്ന് നോക്കുമ്പോൾ മാത്രം നിങ്ങൾക്ക് കാണാൻ സാധിക്കുന്ന നിരവധി തെറ്റായ പഠിപ്പിക്കലുകൾ ടിപിഎമ്മിൽ ഉണ്ട്.
എന്നെ ബോധവാനാക്കിയ ചുവപ്പു കൊടികളായ ടിപിഎമ്മിൻ്റെ ചില തെറ്റായ ഉപദേശങ്ങളും നടപടികളും
എൻ്റെ “ടിപിഎമ്മിൽ നിന്ന് അകലുന്ന യാത്രയിൽ” പൊങ്ങിവന്ന പല ചുവന്ന പതാകകളും ദൈവം എന്നെ ടിപിഎമ്മിലെ തെറ്റുകളെ പറ്റി ബോധവാനാക്കാൻ സഹായിച്ചു.
- മനുഷ്യനിർമ്മിതമായ ഉപദേശങ്ങൾ സാധൂകരിക്കുന്നതിനായി ടിപിഎം, വചനം വള ച്ചൊടിക്കലുകളും തിരുത്തലുകളുമുൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്യുന്നതായി ഞാൻ കണ്ടെത്തി. ഞാൻ അതിനെ തിരുവെഴുത്തുമായി പരിശോധിച്ചപ്പോൾ ടിപിഎ മ്മിൻ്റെ പ്രത്യേക ഉപദേശങ്ങൾ എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. സാഹചര്യം മനസ്സിലാക്കി തിരുവെഴുത്തുകൾ വായിക്കുന്നതിൽ നിന്ന് ഒന്നിനും തടയാനാവില്ല.
- ഈ ഉപദേശങ്ങളിൽ ചിലത് – രക്ഷയുടെ ഏഴ് ഘട്ടങ്ങൾ, ടിപിഎമ്മിൻ്റെ സീയോൻ, പുതിയ ആകാശം, പുതിയ യെരുശലേം, പുതിയ ഭൂമി, ടിപിഎമ്മിൻ്റെ ദൈവീക രോഗശാന്തി, അന്യഭാഷയെ ചുറ്റിപ്പറ്റിയുള്ള ടിപിഎം പഠിപ്പിക്കലുകൾ, മൂപ്പന്മാരുടെ നിർബന്ധിത ബ്രഹ്മചര്യ, വിശ്വാസത്തിലൂടെയും പ്രവൃത്തിയിലൂടെയും കൂടിയുള്ള നീതീകരണം മുതലായവ.
- പാസ്റ്റർ M.T. രണ്ടുപ്രാവശ്യം ദാനിയേൽ യേശുവിനെ പോലെ പാപരഹിതനായിരുന്നു വെന്ന് പറഞ്ഞു. BIBLE അറിയാവുന്ന ഒരാൾക്ക് ഇതുമാതിരിയുള്ള ദൈവദൂഷണം ഒരിക്കലും പ്രസംഗിക്കുവാൻ സാധിക്കത്തില്ല. ഞാൻ ഇത് ഒട്ടകത്തിൻ്റെ പുറകുവശം തകർത്ത വൈക്കോൽ ആയി കരുതുന്നു.
- മരുന്ന് ഉപയോഗിച്ചവർക്ക് കർതൃമേശ തടയപ്പെട്ടു. ഞാൻ “മരുന്ന് ഉപയോഗിക്കാത്ത വൻ” ആയിട്ടു പോലും പുൽപിറ്റിൽ നിന്നും ഇത് കേട്ടപ്പോൾ കർതൃമേശ എടുക്കു ന്നത് നിർത്തി. അത്തരമൊരു നിയമത്തിന് ബൈബിളിൽ അടിസ്ഥാനം ഇല്ല.
- യൂറോപ്യൻ പാർലമെൻറ്റിൽ സീറ്റ് നമ്പർ 666 ഒഴിഞ്ഞുകിടക്കുകയാണെന്നും അത് എതിർ ക്രിസ്തു നികത്തുമെന്നും പ്രസംഗിച്ച ഒരു പാസ്റ്റർ ഉണ്ട്. അല്പം അന്വേഷണം നടത്തിയാൽ അത് തെറ്റാണെന്നും അത് നിറച്ചുവെന്നും മനസ്സിലാക്കാൻ കഴിയും. ഇത് മിക്കവാറും ടിപിഎം പ്രസംഗകർക്കും അവർ എന്താണ് പ്രസംഗിക്കുന്നതെന്ന് യാതൊരു സൂചനയുമില്ലെന്ന് എന്നെ മനസ്സിലാക്കി. അവർ ചില ഗൂഢമായ ലേഖന ങ്ങൾ വായിച്ച് ഒരു ചാർട്ട് ഉണ്ടാക്കി അതിനെ “ബൈബിൾ സ്റ്റഡി” എന്ന് വിളിക്കുന്നു.
- ഞാൻ ടിപിഎം ഗാനരചനകളിൽ ഒരു ഒളിനോട്ടം നടത്തി, അതിൽ ഭൂരിപക്ഷവും നിര്‍ലജ്ജമായി ദൈവത്തിന് പകരം വെറും മനുഷ്യരെയാണ് ആരാധിക്കുന്നതെന്ന് ഞാൻ കണ്ടെത്തി.
- പാസ്റ്റർമാർ മഹാ പുരോഹിതന്മാരാണെന്ന് ടിപിഎം പഠിപ്പിക്കുന്നു (റോമൻ കത്തോ ലിക്കക്കാർക്ക് പോലും ഇതിലും ഭേദമായി അറിയാവുന്ന ഒരു ദൈവദൂഷണം).
- ബൈബിൾ പഠിപ്പിക്കലുകൾക്ക് തികച്ചും എതിരായ പ്രവൃത്തികളാൽ നിറഞ്ഞിരി ക്കുന്ന രക്ഷയുടെ ഏഴ് ഘട്ടങ്ങൾ. ഞാൻ കൾട്ടുകളുടെ ലക്ഷണങ്ങളെ പറ്റി ഒരു ഗവേഷണം നടത്തി.
- ടിപിഎം മിക്കവാറും ലക്ഷണങ്ങളോടും യോജിക്കുന്നു (https://crossexamined.org/10-signs-cultic-church/ പോലെയുള്ള സൈറ്റുകൾ സഹായിക്കും)
- തൻ്റെ മകൻ മറ്റൊരു സഭയിൽ വിവാഹിതനായതുകൊണ്ട് കണ്ണുനീരോട് ക്ഷമ ചോദിച്ച ഒരു സുഹൃത്തിനെ എനിക്ക് അറിയാം – ഒരു കൾട്ടിൻ്റെ മറ്റൊരു സ്വഭാവം. ഏതാണ്ട് അതേ സമയം വിവാഹം, WHATSAPP എന്നിവയെ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച ഒരു സർക്കുലർ സഭയിൽ വായിച്ചു.
- ജനങ്ങളുടെ നിത്യതയുടെ അവസ്ഥ വിധിച്ച്, അവർക്ക് നിത്യതയിൽ ഇടം കൊടുക്കു ന്നത് ദൈവ മഹിമയാകുന്നു. ഉദാഹരണത്തിന്, “വേണ്ടത്ര പൂർണത” ഇല്ലാഞ്ഞതി നാൽ രക്തസാക്ഷിയായി മരിച്ച സ്തെഫാനോസ് പുതിയ ആകാശത്തിലേക്ക് (TPM നിർമ്മിച്ച മറ്റൊരു സ്ഥലം) പോകുമെന്ന് ടിപിഎം വിധിക്കുന്നു.
- ടിപിഎമ്മിൻ്റെ വെളുത്ത വസ്ത്രങ്ങൾ ധരിക്കണമെന്ന നിർബന്ധം, കപടഭക്തരെയും വെള്ള തേച്ച ശവകല്ലറകളെയും സൃഷ്ടിക്കാൻ മാത്രമേ സഹായിക്കൂ. ഒരു വേദപു സ്തക സഭ ‘ഹൃദയ സ്ഥിതി’ ഏറ്റവും പ്രധാനവും പ്രഥമവുമായി അഭിസംബോധന ചെയ്യുകയും, അതേസമയം “മിതമായ വസ്ത്രധാരണം” ചെയ്യുന്നതിനെ പറ്റിയുള്ള വേദപുസ്തക ഉപദേശം നൽകുകയും ചെയ്യുന്നു. എന്നാൽ TPM എഴുതിയിരിക്കുന്ന വചനത്തിൽ നിന്ന് (അല്ലെങ്കിൽ വെളിപ്പാട് പുസ്തകത്തിൽ നിന്നും ഒരു ഭാഗം വെട്ടി യെടുത്ത്) പുറത്തുപോയി ജനങ്ങളെ “വിശുദ്ധരായി കാണിക്കുന്നതിൽ” ഉറച്ചു നില്കുന്നു.
- വിഗ്രഹാരാധകരെപോലെ “PRAISE THE LORD” ജപിക്കാൻ ആവശ്യപ്പെടുന്നു. നമ്മുടെ PTL ലുകൾ “സ്വർഗീയ ബാങ്ക് അക്കൌണ്ടിൽ” നിക്ഷേപിച്ച് നമ്മുക്ക് ആവശ്യമുള്ള പ്പോൾ ദൈവാനുഗ്രഹത്തിനായി പിൻവലിക്കാമെന്ന ഒരു പഠിപ്പിക്കൽ ഞാൻ കേട്ടി ട്ടുണ്ട്. നമുക്ക് ദൈവത്തിൽനിന്നുള്ള അനുഗ്രഹം ആവശ്യമായി വരുമ്പോൾ പിൻവ ലിക്കാം. ഈ ഉപദേശത്തിൽ ക്രിസ്ത്യാനിയെ സംബന്ധിച്ച ഒന്നുമില്ല.
- പുതിയനിയമത്തിൽ ദശാംശം ഒരു ഉപദേശം അല്ലാത്തപ്പോൾ, ദശാംശം കൊടുക്കാ ത്തവരെ ഭീഷണികൾ കൊണ്ട് ഭയപ്പെടുത്തുന്നു.
- ടിപിഎം ആയിടുമ്പോൾ അഹങ്കാരവും നിഗളവും വളരുന്നു. മറ്റു ദൈവ മക്കളെ തങ്ങളേക്കാൾ താഴ്ന്നവരായി നിങ്ങൾ കാണണം. അഹങ്കാരവും നിഗളവും ഇല്ലാത്ത ഒരു യഥാർത്ഥ “ടിപിഎംകാരനെ” കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ദൈവം അഹങ്കാ രത്തെ വെറുക്കുന്നെന്ന് എനിക്കറിയാം.
ടിപിഎം വിടുന്നതിനെ കുറിച്ച് ചിന്തിക്കുന്നവർക്കും ആ പ്രക്രിയയിൽ ഉള്ളവർക്കും ഒരു പ്രോത്സാഹനമായി ഞാൻ ഈ സാക്ഷി എഴുതുന്നു. നിങ്ങൾ ഒരിക്കലും പശ്ചാത്തപിക്കുക യില്ല. നിങ്ങളെ ബന്ധിച്ചിരിക്കുന്ന ആ നാല് മതിലുകൾക്ക് പുറത്ത് ഒരു യഥാർഥ ജീവിതം ഉണ്ട്. എൻ്റെ ഉപദേശം ഇതാകുന്നു. നിങ്ങൾ ജനങ്ങൾ പാപം ചെയ്യുന്നത് കാണുന്നതു കൊണ്ട് ടിപിഎം വിടരുത്. ശരിയായ കാരണങ്ങളാൽ വിടുക. കാരണം, സുവിശേഷമായി രിക്കട്ടെ. നിങ്ങളുടെ ഏറ്റവും മികച്ച നിലവാരമായി തിരുവെഴുത്ത് പിടിക്കുക. നിങ്ങൾ കേൾക്കുന്നതെല്ലാം ദൈവവചന അടിസ്ഥാനത്തിൽ പരിശോധിക്കുക. നിങ്ങൾക്ക് ടിപിഎമ്മിനുള്ളിൽ സുവിശേഷത്തിൻ്റെ വ്യക്തത കിട്ടുകയില്ല. ഈ തെറ്റായ ഉപദേശങ്ങൾ ഒരു കൾട്ട് അന്തരീക്ഷത്തിൽ ശ്രദ്ധിച്ച് നിങ്ങളുടെ കുട്ടികൾ വളരുവാൻ നിങ്ങൾ ആഗ്രഹി ക്കരുത്. അവരെ ബൈബിൾ ഉപദേശങ്ങൾ അനുസരിച്ച് വളരുവാൻ പഠിപ്പിക്കുന്ന ഒരു സഭയിലേക്ക് കൊണ്ടുപോവുക. ടിപിഎമ്മിൽ സുവിശേഷം കേൾക്കാത്തതിനാൽ പല ജീവിതങ്ങളും നശിപ്പിക്കപ്പെട്ടു. ടിപിഎമ്മിൻ്റെ വ്യാജ പഠിപ്പിക്കലുകൾ ആദ്യം കാണിച്ചു തരികയും പിന്നീട് ടിപിഎമ്മിനുള്ളിലെ അഴുക്കുകളുടെ തിന്മപ്പെട്ടി തുറന്നു കാട്ടി തരി കയും ചെയ്തതുകൊണ്ട് ഞാൻ പലപ്പോഴും ദൈവത്തിന് നന്ദി പറയാറുണ്ട്. പണ്ടോര ബോക്സ് (PANDORA’S BOX) ഞാൻ കണ്ടപ്പോഴേക്കും ടിപിഎം ഒരു വ്യാജ സഭയാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ഈ ദുരുപദേശങ്ങളുടെ ഫലങ്ങളാണ് പാപങ്ങൾ. ശരിയായ കാര ണത്തിന് വെളിയിൽ വരിക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.
We know that many people are visiting this site and reading many articles daily. I think because of the intimidatory tactics of these so called white clad saints they are commenting.
പ്രിയ രഞ്ജിത്ത്,
നിങ്ങളുടെ ഈ അനുഭവം വളരെ ശക്തമാകുന്നു. ഇത് വായിച്ചിട്ടെങ്കിലും ഈ അന്ധതരായ ടിപിഎം വിശ്വാസികൾ സത്യം അന്വേഷിക്കുമെന്ന് കരുതുന്നു. അനുഭവങ്ങളെ ആർക്കും ചോദ്യം ചെയ്യാൻ കഴിയുകയില്ലല്ലോ. ദൈവം അനുഗ്രഹിക്കട്ടെ.