കത്തോലിക്ക സഭ പോലെയുള്ള സഭയായ ടിപിഎമ്മിൻ്റെ കുതന്ത്രമായ കൺവെൻഷൻ റാലികൾ

ഏതാനും ദിവസം മുമ്പ്, പഞ്ചാബ് ടിപിഎം കൺവെൻഷൻ റാലിയുടെ വീഡിയോ TPM ഗ്രൂപ്പുകളിൽ വൈറൽ ആയി. ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് മറ്റൊന്നിലേക്ക് ആ VIDEO ചാടി കൊണ്ടിരുന്നു. അത് എൻ്റെ വിലാസവും കണ്ടെത്തി. ഞാൻ അത് തുറക്കാനായി ക്ലിക്ക് ചെയ്തപ്പോൾ, തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ അതിനെ പരിശോധിക്കാനുള്ള ഒരു പഴയ ആഗ്രഹം എന്നിൽ പുനർജനിച്ചു. ഇതിനു മുമ്പ് ചെന്നൈ കൺവെൻഷനിലും ഇത്തരത്തിലുള്ള നാടകങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അന്നു മുതൽ എനിക്ക് അതിനെ പറ്റി ധ്യാനിക്കുവാൻ താല്പര്യമുണ്ടായിരുന്നു. അതുകൊണ്ട്, കൺവെൻഷൻ റാലികളിൽ TPM നാടകത്തെക്കുറിച്ചുള്ള ഞങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന ഈ ലേഖനം ഞങ്ങൾ അവതരിപ്പിക്കുന്നു. ഞങ്ങൾ മുന്നോട്ടു പോകുന്നതിനു മുമ്പ് അന്താരാഷ്ട്ര കൺവെൻഷൻ റാലിയിലേക്ക് നിങ്ങൾ ഒന്ന് കണ്ണോടിക്കുക.

സമഗ്രമായ പബ്ലിക് ജാഥകൾ

ക്രമമായ രീതിയിൽ, “ആകർഷണ കേന്ദ്രം” മധ്യഭാഗത്ത് വഹിച്ചുകൊണ്ടുള്ള ഏതെ ങ്കിലും തരത്തിലുള്ള വാഹനമോ, ഏത് രീതിയിലെങ്കിലുമുള്ള ഗതാഗതമോ, സംഗീത ത്തോടു കൂടെയോ ഏതെങ്കിലും തരത്തിലുള്ള പ്രഖ്യാപനത്തോടു കൂടെയോ ജനങ്ങൾ നോക്കി നില്കുന്ന പൊതുജനങ്ങളുടെ സഞ്ചാരമാണ് പബ്ലിക് ജാഥ. താഴെയുള്ള ചിത്രം ശ്രദ്ധിക്കുക.

Manipulated convention rallies of Quasi-Catholic TPM

പുരാതന കാലത്ത് ഒരു യോദ്ധാവ് യുദ്ധത്തിൽ ശത്രുവിനെ തോൽപ്പിച്ച് മടങ്ങിവരുമ്പോൾ കുതിരപ്പുറത്തൊ രഥത്തിലോ ഇരുത്തി അദ്ദേഹത്തിൻ്റെ പടയാളികൾ അദ്ദേഹത്തോ ടൊപ്പം നഗരത്തിലൂടെ സഞ്ചരിക്കുമായിരുന്നു (ഉദാഹരണത്തിന് എസ്ഥേർ 6:9 ൽ മൊർ ദെഖായിയെ ആദരിക്കുന്നത് പരിശോധിക്കുക). ഭക്തന്മാരോടൊപ്പം അവരുടെ ദേവന്മാ രെയോ ഹീറോകളെയോ വാഹനത്തിലോ ആനയുടെ മുകളിലോ തോളിലോ ഉയർത്തി മാനിക്കുന്നതാണ് മതപരമായ ജാഥകൾ.

ആധുനിക ക്രിസ്തീയതയിലും ഈ രീതി വ്യാപകമാണ്. ക്രിസ്തീയ സംഘടനകൾ സംഘടി പ്പിക്കുന്ന ദുഃഖ വെള്ളിയാഴ്ച റാലികൾ ന്യൂസ്പേപ്പറിൽ റിപ്പോർട്ട് ചെയ്യുന്നത് നിങ്ങൾ കണ്ടിരിക്കാം. ഏതെങ്കിലും പ്രത്യേക ഹീറോയെയോ ഏതെങ്കിലും ദേവനെയോ ഏതെ ങ്കിലും പ്രത്യേക പരിപാടിയെയോ ബഹുമാനിക്കുക എന്നതാണ് കമ്മ്യൂണിറ്റികൾ റാലി കൾ സംഘടിപ്പിക്കുന്നതിൻ്റെ പ്രധാന കാരണങ്ങൾ. എന്തെങ്കിലും ഒരു കാര്യം സമൂഹ ത്തിൻ്റെ അഭിമാന പ്രശ്‍നം ആയിത്തീരുമ്പോൾ ആ സമൂഹം ജാഥയിലൂടെ അതിനെ പ്രദർശിപ്പിക്കാൻ തീരുമാനിക്കുന്നു (ഇത് ശ്രദ്ധിക്കുക). ഉദാഹരണ ത്തിന്, ജനങ്ങൾ തങ്ങളുടെ ദേവൻ്റെ നാമത്തിൽ റാലി നടത്തുമ്പോൾ, അവരുടെ ദൈവം മഹത്വത്തിൻ്റെ ശ്രദ്ധ ആകുന്നു. അതുകൊണ്ട് അവർ തങ്ങളുടെ ദേവൻ്റെ വിഗ്രഹം തങ്ങ ളുടെ ചുമലിൽ വഹിച്ചുകൊണ്ടോ വാഹനങ്ങളിൽ കയറ്റികൊണ്ടോ നഗര തെരുവുകളി ലൂടെ പ്രദർശിപ്പിച്ച് തങ്ങളുടെ ദേവനെ ഉയർത്തിപ്പിടിക്കുന്നു.

അതുപോലെ ഒരു യോദ്ധാവ് യുദ്ധത്തിൽ നിന്ന് മടങ്ങിവരുമ്പോൾ, അയാളുടെ വിജയം ജനങ്ങളുടെ അഭിമാനമായിത്തീരുന്നു. അതിനാൽ അവർ അദ്ദേഹത്തെ കുതിരപ്പു റത്തൊ രഥത്തിലോ ഇരുത്തി നഗരത്തിലൂടെ ചുറ്റികറക്കി ബഹുമാനിക്കുന്നു. ഒളിമ്പിക്സ് പോലെയുള്ള ഒരു സംഭവം സംഘടിപ്പിക്കുമ്പോൾ നഗരങ്ങളിൽ റാലികൾ സംഘടിപ്പിച്ച് വളരെ പ്രധാനപ്പെട്ട സംഭവമായ ഒളിമ്പിക്സിലേക്ക് ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നു. റാലികൾക്കും പൊതുപരിപാടികൾക്കും പിന്നിലെ പ്രധാന ആശയം ചില ദേവനെയോ ഹീറോയെയോ ഏതെങ്കിലും പരിപാടിയെയോ മഹിമപ്പെടുത്തുക എന്നതാകുന്നു.

ക്രിസ്തീയ മത റാലിയുടെ ഉത്ഭവം

പുതിയനിയമത്തിൽ സുവിശേഷം പ്രസംഗിക്കുന്നതിനോ മറ്റെന്തെങ്കിലും കാര്യത്തിനോ പബ്ലിക് റാലികൾ നടത്തുന്നതിന് നമുക്ക് യാതൊരു നിർദ്ദേശവുമില്ല. അങ്ങനെയെങ്കിൽ, ക്രിസ്ത്യാനികൾക്കിടയിൽ ഈ രീതിയുടെ ആരംഭം എങ്ങനെയാകുന്നു? ചരിത്രത്തി ലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, നാലാം നൂറ്റാണ്ട് മുതൽ കത്തോലിക്ക സഭ പൊതു റാലികൾ നടത്തുന്നത് കാണാൻ കഴിയും. കത്തോലിക്ക പുരോഹിതൻ്റെ പ്രത്യേകനിയമ ങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയവയ്ക്കായി പരസ്യപ്രചാരണം നടത്താൻ ചുമതലയുള്ള കത്തോലിക്കാ പുരോഹിതന് ഉത്തരവാദിത്വമുണ്ടെന്ന് അവരുടെ നിയമ പുസ്തകമായ “CODE OF CANON LAWS” ൽ നിർദ്ദേശിച്ചിരിക്കുന്നു.

അതു പറയുന്നു “CANON. 530 താഴെപ്പറയുന്ന പ്രത്യേകതകൾ ഒരു പാസ്റ്റർക്ക് പ്രത്യേകിച്ച് ഏല്പിച്ചിട്ടുണ്ട്:”

6 / …. സഭയുടെ പുറത്ത്‌ റാലികൾ നയിക്കണം (കാനോൻ 530.6 കാണുക).

സഭയുടെ വിശുദ്ധ ജീവിതത്തിൻ്റെ അകമ്പടിയായി മത ജാഥകൾ സംഘടിപ്പിക്കണമെന്ന് കാതക്കിസം ഓഫ് കത്തോലിക് ചർച്ച് സെക്ഷൻ 1679 കൂടുതലായി വിശദീകരിക്കുന്നു.

പൊതു ജാഥകൾക്കുള്ള തിരുവെഴുത്തുകൾ തിരയുന്നു

ക്രിസ്തുമതത്തിൽ ഈ പുറജാതീയ സമ്പ്രദായം ഉൾപ്പെടുത്തിയതായി പ്രൊട്ടസ്റ്റൻറ്റുകാർ കത്തോലിക്കരെ വിമർശിക്കുന്നു. ഈ വിമർശനം ന്യായീകരിക്കാൻ കത്തോലിക്കർ പഴയനിയമത്തിൽ നിന്ന് സഹായം തേടുന്നു. അമ്മ കത്തോലിക്ക സഭയുടെ ഗർഭപാത്ര ത്തിൽ നിന്നും ഉരുവായ മകളായി ടിപിഎം ഇവിടെ താമസിക്കുന്നതിനാൽ (ഇവിടെ ക്ലിക്ക് ചെയ്യുക), കൺവെൻഷൻ റാലികൾ ന്യായീകരിക്കുവാൻ വേണ്ടി അവർ പഴയനിയമം എടുക്കുകയും പാസാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അത്തരം ന്യായീകരണം വിവേചിച്ച് പരിശോധിക്കേണ്ടത് നമ്മുടെ കടമയാകുന്നു. നാം മുകളിൽ കണ്ടപോലെ, ഏതെങ്കിലും റാലി സംഘടിപ്പിക്കുന്നതിൽ ഏതെങ്കിലും സമുദായത്തിൻ്റെ ഉദ്ദേശവും ലക്ഷ്യവും അതിൻ്റെ ഹീറോയെയോ ചില സംഭവങ്ങളെയോ ഉയർത്തിപ്പിടിക്കുന്നതും മഹത്വപ്പെടുത്തുന്നതും ആകുന്നു. അതിനാൽ ബൈബിളിലെ ഉദ്ദേശങ്ങൾ എന്തൊക്കെ യാണെന്ന് നോക്കാം. അതിനെ ടിപിഎം കൺവെൻഷൻ റാലികളുമായി താരതമ്യം ചെയ്യാം, പൊതു റാലികൾക്കായുള്ള ടിപിഎം ഉദ്ദേശം ബൈബിളിലെ ഉദ്ദേശങ്ങളോട് ചേരുന്നുണ്ടോ ഇല്ലിയോ എന്ന് നമുക്ക് പരിശോധിക്കാം.

യോശുവയുടെ കാലത്ത്‌ ജനങ്ങൾ ഏഴുദിവസം നിയമപെട്ടകം എടുത്തു യെരീഹോ മതി ലിനു ചുറ്റും നടന്നു (യോശുവ 6). ദാവീദിൻ്റെ കാലത്ത്‌ ദൈവത്തിൻ്റെ പെട്ടകം യെരൂശലേ മിൽ നിന്ന് ഗിബെയയിലേക്ക് കൊണ്ടുപോയി (2 ശമുവേൽ 6:4). ഈ രണ്ട് സംഭവങ്ങളിലും ദൈവത്തിൻ്റെ പെട്ടകം (അത് ദൈവത്തിൻ്റെ തന്നെ ഒരു പ്രതീകമാകുന്നു) ഇസ്രായേല്യ ർക്ക് അഭിമാനവും മഹത്വവുമായിരുന്നു. അത് അവരുടെ ശക്തിയും ബലവും ആയി രുന്നു. അതുകൊണ്ട് അവർ പെട്ടകത്തെ വഹിച്ചുകൊണ്ട് ജനങ്ങൾ അതിനുചുറ്റും ജാഥ യായി നീങ്ങി. അതിനാൽ, പഴയനിയമ പാസ്സേജുകളിൽ പെട്ടകം ഒരു ബഹുമാന സൂചക മായിരുന്നെന്നും ഈ പ്രക്രിയകളിലൂടെ ദൈവം തന്നെ ആദരിക്കപ്പെട്ടുവെന്നും നമ്മുക്ക് തീർത്തും പറയാൻ കഴിയും. പുതിയ നിയമത്തിൽ യേശു ഒരു കഴുതകുട്ടിയുടെ പുറത്തു കയറി, ജനം “ഹോശന്ന” എന്ന് ആർത്തുകൊണ്ട് അദ്ദേഹത്തിൻ്റെ പിന്നാലെ ചെന്നു. ഇവി ടെയും യേശു ജനക്കൂട്ടത്തിൻ്റെ ആകർഷണ കേന്ദ്രവും സ്തുതികൾക്ക് യോഗ്യനുമായി നാം കാണുന്നു. അന്തിമ സംഘർഷത്തിൽ യേശു വീണ്ടും ആകർഷണ കേന്ദ്രവും മഹത്വവു മായി തീരും (വെളിപ്പാട് 19:11-14). അതുകൊണ്ട് പെട്ടകമോ, യേശു കഴുതകുട്ടിയുടെ പുറത്തു കയറിയതോ സ്വർഗത്തിൽ സ്വയമായി വെളിപ്പെടുത്തുകയോ എന്തായാലും ഒരു കാര്യം വ്യക്തമാണ്, ബൈബിളിലെ റാലികൾ ദൈവത്തെ ബഹുമാനിക്കുന്നു.

ടിപിഎം കൺവെൻഷൻ റാലികളിൽ ആകർഷക കേന്ദ്രം ആരാണെന്ന് നോക്കാം? TPM കൺവെൻഷനിൽ മഹത്വം ടിപിഎം വിശുദ്ധന്മാർക്കാണെന്ന് ഞാൻ ആദ്യം തന്നെ പറഞ്ഞു. ടിപിഎം ധരിവാൽ പാസ്റ്റർ അഹങ്കാരത്തോടെ പ്രഖ്യാപിക്കുന്ന VIDEO കാണുക. അദ്ദേഹം തൻ്റെ സംഘടനയിലെ ശുശ്രൂഷകന്മാരെ മഹത്വപ്പെടുത്തുന്നു. നമ്മുടെ കൺ വെൻഷൻ നടത്താൻ നമ്മളുടെ വിശുദ്ധന്മാർ വിവിധ സ്ഥലങ്ങളിൽ നിന്ന് വരുമെന്ന് അദ്ദേഹം പറയുന്നു.

അതുകൊണ്ട്, കൺവെൻഷനിലെ പ്രാസംഗികരായ തൻ്റെ സംഘടനയിലെ വിശുദ്ധന്മാ രുടെ ശ്രദ്ധയിലേക്ക് അദ്ദേഹം ജനങ്ങളെ ക്ഷണിക്കുന്നു. വ്യക്തിയെ മഹത്ത്വപ്പെടുത്തു ന്നതിൻ്റെ അപ്രധാനമായ ഭാഗികമായ പ്രവൃത്തിയിൽ നിന്ന് കൺവെൻഷൻ സമ്പ്രദായം ആരംഭിച്ചതായി നിങ്ങൾക്കറിയാമോ? മുൻകാലങ്ങളിൽ സ്മിത്ത് വിഗ്ഗില്സ് വർത്ത്‌, ജോർജ്ജ് മുല്ലർ മുതലായവർ ഒരു പട്ടണത്തിൽ നിന്ന് മറ്റൊന്നിലേക്ക് പോയി സുവിശേഷം പ്രസംഗി ച്ചിരുന്നു. അങ്ങനെ ഗ്രാമത്തിലെ ആളുകൾ സ്മിത്ത് വിഗ്ഗില്സ് വർത്ത്‌ പോലുള്ള ആളുകളെ കേൾക്കാനായി അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ക്ഷണിക്കുമായിരുന്നു. ക്രമേണ സ്ഥാപന സഭകൾ തങ്ങളുടെ സ്ഥാപകരെയും പ്രശസ്ത പേരുകളെയും തങ്ങളുടെ സംഘടനകളിലേക്കും അവരുടെ കൺവെൻഷനിലേക്കും വിളിക്കാൻ തുടങ്ങി. ഒരു സ്ഥാപനമെന്ന നിലയിൽ ടിപിഎം ഇത് പിന്തുടർന്ന് അവരുടെ ചീഫ് പാസ്റ്റർമാരെ അവ രുടെ കൺവെൻഷനുകളിലേക്ക് ക്ഷണിക്കാൻ തുടങ്ങി. നിങ്ങൾ ഒരു ലോക്കൽ ടിപിഎം വിശ്വാസിയാണെങ്കിൽ, ലോക്കൽ വിശ്വാസ ഭവനത്തിലെ ടിപിഎം ചുമതലക്കാരൻ ടിപിഎം കൺവെൻഷൻ പരസ്യപ്പെടുത്തുന്നത് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. അദ്ദേഹം പറയും, “വിശ്വാസികൾ എല്ലാവരും കൺവെൻഷന് വരണം. ചീഫ് പാസ്റ്റർ വരുന്നുണ്ട്!” അതുകൊണ്ട്, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശുദ്ധന്മാർ അവരുടെ കൺവെൻഷനിൽ വരുന്നത് ശ്രദ്ധേയമാക്കും, അവർ ചെവി കൊടുക്കേണ്ട പ്രത്യേക വ്യക്തികളാകുന്നു.

രണ്ടാമതായി, ഏറ്റവും പ്രധാനമായി അതിശയിപ്പിക്കുന്ന വസ്തുത, ടിപിഎം അവരുടെ ഉയർന്ന വ്യക്തികളിൽ കൂടെ മാത്രം ഒരു വർഷത്തിൽ 4 ദിവസം മാത്രം സുവിശേഷം പ്രസംഗിക്കുന്നത് എന്തിനാകുന്നു? ടിപിഎം കൺവെൻഷൻ ജാഥകൾ ജനങ്ങളെ സുവിശേ ഷത്തിലേക്ക് ആകർഷിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അവർ എന്തുകൊണ്ട് ഈ ജാഥകളിൽ തന്നെ സുവിശേഷ പ്രഘോഷണം നടത്തുന്നില്ല? [ഘോഷയാത്ര നഗരത്തെ ചുറ്റുമ്പോൾ]. സുവിശേഷം കേൾക്കുവാൻ ഒരു പ്രത്യേക സ്ഥലത്ത് പ്രത്യേക സമയത്ത്‌ വരാൻ ആവശ്യപ്പെടുന്നതിനു പകരം, നഗരത്തിലൂടെ ഘോഷയാത്രയായി സഞ്ചരിക്കു മ്പോൾ യേശു നാമത്തെ അവർ പ്രസംഗിക്കുകയും മഹത്വപ്പെടുത്തുകയും ജനങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കുകയും ചെയ്തുകൂടെ? സുവിശേഷ പ്രഘോഷണം നടത്തു ന്നതിനു മുൻപ് യേശുവിൻ്റെ ഒരൊറ്റ അപ്പോസ്തലനും ഏതെങ്കിലും തരത്തിലുള്ള ഘോഷ യാത്ര നടത്തിയിട്ടില്ല. അവർ നേരിട്ട് സുവിശേഷം പ്രസംഗിച്ച് സഞ്ചരിച്ചു കൊണ്ടിരുന്നു. ഒരു പരസ്യവുമില്ല നാടകവുമില്ല. തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കാൻ ആളു കളെ വിളിക്കുന്നതിൽ അവർ നിഷ്കപടമായ സത്യസന്ധരായിരുന്നു. പട്ടണം തോറും സുവിശേഷം പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ യേശു ഒരിക്കൽ പോലും തൻ്റെ ശിഷ്യന്മാ രെയോ അനുഗാമികളെയോ ഘോഷയാത്രയോ ജാഥയോ നടത്തുവാൻ അയച്ചില്ല. തൻ്റെ സന്ദേശം കേൾക്കാനായി ഒരു പ്രത്യേക സ്ഥലത്ത് പ്രത്യേക സമയത്ത്‌ ആളുകളെ വിളി ക്കുന്നതിനു പകരം യേശു നന്മ ചെയ്യുകയും സുവിശേഷം പ്രസംഗിച്ച് സഞ്ചരിക്കുകയും ചെയ്തു കൊണ്ടിരുന്നു. അതുകൊണ്ട്, മാതാവായ കത്തോലിക്ക സഭയുടെ പുറജാതീയ ഉത്ഭവമായ ടിപിഎം കൺവെൻഷനുകൾ ടിപിഎമ്മിൻ്റെ വിശുദ്ധന്മാരെയും അവരുടെ സ്വന്തം സവിശേഷമായ സീയോനും മൂന്നു തലങ്ങളിലുള്ള ടിപിഎമ്മിൻ്റെ സ്വർഗ്ഗവും മഹത്വീകരിക്കാനാകുന്നു. {ടിപിഎമ്മിലെ ഉയർന്ന സ്ഥാനാധിപതികളുടെ വായിൽ നിന്ന് നേരിട്ട് ഈ ഞെട്ടിക്കുന്ന സ്ഥിരീകരണം പരിശോധിക്കുക. മറ്റു സഭകളിൽ ശ്രദ്ധിക്കാൻ പാടില്ലെന്ന മറ്റൊരു സുവിശേഷവും TPM പ്രസംഗിക്കുന്നു. ഇവിടെ ആദ്യത്തെ ഖണ്ഡിക നോക്കുക}.

ഉപസംഹാരം

ടിപിഎമ്മിൻ്റെ കൺവെൻഷൻ റാലികൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടിപിഎം വേലക്കാരെ ഉയർത്തി കാണിക്കാനുള്ള സംഭവമായും, അവരുടെ കൂടുതൽ ആഴത്തിലുള്ള നിഗൂഢതകൾ നിങ്ങൾക്ക് വെളിപ്പെടുത്തി ഉയർത്തി പിടിക്കുന്നു എന്നത്  ഞങ്ങളുടെ നിരീക്ഷണമാണ്. വേറെ ഏതെങ്കിലും സഭയിൽ നിങ്ങൾക്ക് കേൾക്കാൻ പറ്റാത്ത ടിപിഎമ്മിൻ്റെ പ്രത്യേകമായ സുവിശേഷം കേൾക്കുന്നതിനുള്ള ഒരു ക്ഷണമാ കുന്നു.  ഇത് തങ്ങളുടെ വീട് വിട്ട അവിവാഹിതരായ ടിപിഎം പ്രവർത്തകർക്ക് ഒരുക്കി യിട്ടുള്ള സ്ഥലമായ സീയോൻ ഉപദേശം കേൾക്കാനുള്ള ഒരു ക്ഷണമാണ്. ഇത് മൂന്നു തലങ്ങളിലുള്ള സ്വർഗ്ഗത്തിൻ്റെ ഉപദേശവും ഏഴു പടികളുള്ള രക്ഷയും ആദരിക്കുന്ന ഒരു സംഭവമാണ്. നിങ്ങൾ അവരുടെ വിളിക്ക് ചെവികൊടുക്കുകയാണെങ്കിൽ, ടിപിഎം എത്ര ശ്രേഷ്ടമായ വലിയ സഭയാണെന്ന് വെളിപ്പെടുത്തുന്ന സന്ദേശങ്ങൾ കേൾക്കാൻ നിങ്ങ ൾക്ക് നല്ല അവസരം കിട്ടിയേക്കാം. നിങ്ങൾ നിങ്ങളുടെ മറ്റു സഭകളിലെ അംഗത്വം ഉപേ ക്ഷിച്ചുകൊണ്ട് ഒരു ടിപിഎം വിശ്വാസി ആയിത്തീർന്നാൽ, നിങ്ങൾക്ക് എന്ത് നേട്ടമുണ്ടാ ക്കുമെന്ന് അവർ നിങ്ങളെ അറിയിക്കും (സ്വർഗ്ഗത്തിലെ രണ്ടാം സ്ഥാനമായ പുതിയ യെരുശലേം). നിങ്ങൾ തങ്ങളുടെ ഉന്നതമായ സുവിശേഷം അംഗീകരിക്കുന്നെങ്കിൽ, നിങ്ങൾ ടിപിഎം വെള്ളത്തിൽ വീണ്ടും സ്നാനമേൽക്കുകയും ടിപിഎമ്മിൻ്റെ ലോഡ്സ് ടേബിൾ മാത്രം ഉൽപാദിപ്പിക്കുകയും, നിങ്ങളുടെ മക്കളെ മറ്റു സഭകളിൽ നിന്നുള്ള ക്രിസ്ത്യാനികളുമായി വിവാഹം കഴിപ്പിക്കത്തില്ലെന്ന് തീരുമാനിക്കുകയും ചെയ്യുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *