തലക്കെട്ട് വായിച്ചതിനു ശേഷം നിങ്ങൾ ചിന്തിച്ചേക്കാം, “നോക്കൂ! ടിപിഎമ്മിൽ വിഗ്രഹ ങ്ങളൊന്നും ഇല്ല. ഞങ്ങൾക്ക് കുരിശ് പോലും ഇല്ല (നാമമാത്രമായ ക്രിസ്തീയ സഭകളിൽ നിന്ന് വ്യത്യസ്തമായി). ഞങ്ങളുടെ മതിലുകൾ കഴിയുന്നിടത്തോളം പ്ലെയിൻ ആകുന്നു.
ശരി, നിങ്ങൾ പറഞ്ഞത് ശരിയാണ്, ക്രൈസ്തവലോകത്ത് എവിടെയും TPM മതിലുകൾ പോലെ വെളുത്ത മതിലുകൾ ഇല്ല. എന്നാൽ ടിപിഎമ്മിലെ വിഗ്രഹാരാധന കൂടുതൽ സൂക്ഷ്മതയുള്ളതും കൂടുതൽ വഞ്ചനയേറിയതുമാകുന്നു. അത് നിങ്ങൾ വ്യവസ്ഥയിൽ കുടുങ്ങി കിടക്കുകയാണെങ്കിൽ തിരിച്ചറിയാൻ അസാധ്യമാം വിധം വഞ്ചനയാകുന്നു. ഞാനെന്താണ് സംസാരിക്കുന്നതെന്ന് മനസിലാക്കാൻ നിങ്ങൾ പുറത്ത് നിന്ന് നോക്കേണ്ടതാകുന്നു.
“SAINT’S SONG ON MOUNT ZION” എന്ന തലക്കെട്ടോടു കൂടെയുള്ള ഈ വർഷത്തെ (2018) കൺവെൻഷനിൽ നിന്നുള്ള അഞ്ചാം മലയാളം പാട്ടിനെ പറ്റിയാണ് ഞാൻ പറയുന്നത്. ചെന്നൈ കൺവെൻഷനിൽ ആയിരകണക്കിന് ആളുകൾ പാടിയതും ഭാവി കൺവെൻ ഷനുകളിൽ ആയിരങ്ങൾ പാടാൻ പോകുന്നതുമായ അതേ പാട്ട്.
പാട്ടിൻ്റെ വരികൾ ശ്രദ്ധിക്കുക
അതേ, അത് വളരെ ഭീകരവും ദൈവനിന്ദയും ആകുന്നു. ആ പാട്ട് ഞാൻ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തുകൊണ്ടിരുന്നപ്പോഴുള്ള എൻ്റെ അവസ്ഥ ഒന്ന് സങ്കല്പിക്കുക.
എൻ്റെ അനുഭവത്തിൽ, സഭയിൽ വ്യാജമായ പഠിപ്പിക്കലുകൾ നേരിടുമ്പോൾ, പല TPM വിശ്വാസികളും പ്രയോഗിക്കുന്ന ഒഴികഴിവ് ഇപ്രകാരമായിരിക്കും, “അത് ആ പാസ്റ്ററുടെ അഭിപ്രായമാണ്, അത് ഒരു ടിപിഎം ഉപദേശമല്ല. അതിനാൽ അത് അവഗണിച്ചേക്കു.” എന്നാൽ ധാരാളം ദുരുപദേശങ്ങൾ ചേർത്തിണക്കിയ ആ പാട്ട് അവിടെ എല്ലാ ഉയർന്ന തലത്തിലുള്ള ടിപിഎം പാസ്റ്റർമാരുടെയും സാന്നിധ്യത്തിൽ പാടുമ്പോൾ എങ്ങനെ അത് ആ ഒഴികഴിവ് ആക്കാൻ പറ്റും? ഇതുപോലുള്ള പാട്ടുകൾക്ക് യാതൊരു പ്രശ്നവുമില്ലെങ്കിൽ, ഈ പാട്ടിൽ നിലനിൽക്കുന്ന നിലവിലുള്ള ദൈവശാസ്ത്രം (THEOLOGY) ടിപിഎമ്മിൻ്റെ ദൈവശാസ്ത്രമാണെന്ന് പറയാതിരിക്കാൻ പറ്റുമോ?
“ഇതിൽ എന്താണ് തെറ്റ്? ഇതൊരു മനോഹരമായ ഗാനം ആകുന്നു” എന്ന് ചിന്തിച്ച് അതി ശയം പ്രകടിപ്പിക്കുന്ന അനേകം ടിപിഎം തീവ്രവാദി വിശ്വാസികൾ ഉണ്ടാകും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. അങ്ങനെയുള്ളവരെ ഉദ്ദേശിച്ചല്ല ഞാൻ ഈ ലേഖനം എഴുതുന്നത്. ദൈവത്തിന് മാത്രമേ അത്തരം ഹൃദയങ്ങളിൽ മാറ്റം വരുത്താൻ കഴിയൂ. എന്നാൽ വേലിയിലിരിക്കുന്നവർക്ക് ഇത് കണ്ണു തുറപ്പിക്കുന്ന സംഗതി ആയിതീരാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
ഈ പാട്ട് ജീവനോടെയുള്ള ടിപിഎം പാസ്റ്റർമാരെ കുറിച്ചല്ല, ടിപിഎമ്മിൻ്റെ “പൂർണ്ണത” കൈവരിച്ച് മരിച്ചുപോയവരെ കുറിച്ചാണെന്ന് പറയുന്ന ചിലർ ഉണ്ടാകാം. ശരി, ടി പി എം അനുസരിച്ച്, 1,44,000 എണ്ണം ഇതുവരെ പൂർത്തിയായിട്ടില്ല. അതിനാൽ TPM കാഴ്ചപ്പാടിൽ ഈ പാട്ടിൻ്റെ വിഷയം ജീവനോടെ ഇരിക്കുന്നവരും ഉൾപ്പെടും.
പാട്ട് പുരോഗമിക്കുന്നതിനനുസരിച്ചു മിതമായ വിഗ്രഹാരാധനയിൽ നിന്ന് പൂർണ്ണ വിഗ്ര ഹാരാധനയിൽ എത്തിച്ചേരും. നമുക്ക് ഈ പാട്ടിലെ വിഗ്രഹാരാധനയും ദൈവനിന്ദയും പരിശോധിക്കാം.
ഓരോ സ്റ്റാൻസായും (STANZA) പരിശോധിക്കുന്നു
-
- സീയോൻ മലയിൽ കുഞ്ഞാടാം യേശുവിൻ – കൂടെ
നവ്യഗാനം പാടും ശുദ്ധന്മാർ – ആരിവർ
നൂറ്റിനാല്പതിനാലായിരം പേരിവർ
ഹാ! എന്തൊരാനന്ദം! നവ്യഗാനം
- സീയോൻ മലയിൽ കുഞ്ഞാടാം യേശുവിൻ – കൂടെ
ഉപരിതലത്തിൽ, ഈ ഭാഗം നിരുപദ്രവമായി തോന്നിയേക്കാം. എന്നാൽ ടിപിഎമ്മിന് അകത്തുള്ളവർക്ക് ഈ പല്ലവി (CHORUS) ആരെ പറ്റിയാണെന്ന് നല്ലവണ്ണം അറിയാം. ഇത് ടിപിഎമ്മിൻ്റെ വെളുത്ത വസ്ത്ര ധാരികളായ ശുശ്രുഷകന്മാരെ സൂചിപ്പിക്കുന്നു. ഇതിനെ ചോദ്യം ചെയ്യുമ്പോൾ ടിപിഎം വിശ്വാസികളും ശുശ്രുഷകന്മാരും പറയും, “ടിപിഎം ശുശ്രുഷകന്മാരെപ്പോലെ ജീവിക്കുന്ന, ടിപിഎം പോലെ അപ്പൊസ്തലിക ഉപദേശങ്ങൾ ഉയർത്തി പിടിക്കുന്ന ഏവരെയും സൂചിപ്പിക്കുന്നു”. സത്യത്തിൽ അങ്ങനെ ഒരാളില്ല, കഴിഞ്ഞ കാലങ്ങളിൽ അങ്ങനെ ഒരാൾ ഉണ്ടായിരുന്നുമില്ല. ടിപിഎം “അപ്പൊസ്തലികം” എന്ന പേരിൽ വിളിക്കുന്നത് 20-ാം നൂറ്റാണ്ടിൻ്റെ മധ്യത്തിലെ ഒരു രചനയാകുന്നു. അത് അപ്പൊസ്തലികമോ ബൈബിളുമായി ബന്ധപ്പെട്ടതോ അല്ല.
എല്ലാ സന്ദർഭത്തിലും, ദൈവത്തിന് മഹത്വം കൊടുക്കുന്നതിനു പകരം, ഒരു കൺവെൻ ഷൻ സ്റ്റേജിൽ ഇരിക്കുന്ന പുരുഷന്മാരെ ഈ കോറസ് മഹിമപ്പെടുത്തുന്നു.
യെശയ്യാവ് 42:8, “ഞാൻ യഹോവ അതുതന്നേ എൻ്റെ നാമം; ഞാൻ എൻ്റെ മഹത്വം മറ്റൊരു ത്തനും എൻ്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.”
ഒരുമിച്ചു കൂടിവരുമ്പോൾ നാം എന്തു ചെയ്യണമെന്ന് പൗലോസ് പറയുന്നു?
1 കൊരിന്ത്യർ 14:26, “ആകയാൽ എന്ത്? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോ രുത്തന് സങ്കീർത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യഖ്യാനം ഉണ്ട്, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.”
ആരാധന സമയത്ത് അപ്പൊസ്തലന്മാരെ കുറിച്ച് പാടാൻ പൗലോസ് അവരോട് ആവശ്യ പ്പെട്ടോ? ബൈബിളിൽ ആരെങ്കിലും അത് പറഞ്ഞോ? ഏകശബ്ദത്തിൽ ദൈവദൂഷണ പാട്ടുകൾ പാടി ആത്മികവർദ്ധന പ്രാപിക്കുന്ന ഒരു സഭയുമില്ല.
അത് ടിപിഎമ്മിന് ഒരു പ്രശ്നമേയല്ല. സ്വർഗത്തിൽ നിന്ന് വ്യക്തിപരമായ വെളിപ്പാടുകൾ അവർക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് അവരെ ചോദ്യം ചെയ്യാൻ നമ്മൾ ആരാകുന്നു?
-
- മനുജരിൽ നിന്നും വീണ്ടെടുക്കപ്പെട്ടോർ
അപ്പോസ്തലികത്വം പ്രാപിച്ചവർ
സീയോൻ ഗിരിയിൽ കർത്തനേശുവിൻ പ്രഭയിൽ
നിത്യതയിലും കർത്തൃ സേവ ചെയ്‌വോർ
- മനുജരിൽ നിന്നും വീണ്ടെടുക്കപ്പെട്ടോർ
ഞങ്ങൾ മറ്റെവിടെയോ നേരത്തെ പ്രതിപാദിച്ചതുപോലെ, ടിപിഎം ശുശ്രുഷകന്മാർക്ക് ”ഇരട്ട വീണ്ടെടുപ്പ്” ഉണ്ട് എന്ന് പറയുന്ന ഒരു ഉപദേശം ടിപിഎമ്മിലുണ്ട്. തീർച്ചയായും, ഈ “അധിക” വീണ്ടെടുപ്പ് ഉണ്ടെന്ന് സ്ഥാപിക്കാൻ അവർ വെളിപ്പാട് 14 ൽ നിന്ന് ഒരു വാക്യം എടുക്കും. അവർക്ക് വലിയ ബൈബിൾ വ്യാഖ്യാനങ്ങൾ ഉണ്ടെന്ന് സ്ഥാപിക്കാൻ, അവർ ഓരോ അധ്യായത്തിലെയും “വീണ്ടെടുപ്പ്” എന്ന വാക്കിൻ്റെ എല്ലാ സംഭവങ്ങളും എടുത്ത് അതിൽ നിന്നും ബുദ്ധിശൂന്യമായ പല വിഭാഗങ്ങൾ സൃഷ്ടിക്കുന്നു.
ഒന്നാമതായി, വെളിപ്പാട് 14 ൻ്റെ പശ്ചാത്തലം ഭൂമിയിൽ നടക്കുന്ന ഒരു സംഭവമാണെന്ന് വ്യക്തമായി കാണിക്കുന്നു. യോഹന്നാൻ സീയോൻ പർവതം കാണുകയും തുടർന്ന് 2-ാം വാക്യത്തിൽ “വലിയോരു ഇടിമുഴക്കംപോലെ സ്വർഗ്ഗത്തിൽനിന്നു ഒരു ഘോഷം കേട്ടു..” എന്ന് പറയുന്നു. ഈ സന്ദർഭത്തിൽ “സ്വർഗ്ഗം” എന്നതിൻ്റെ അർത്ഥം ആകാശം എന്നാണ്. അങ്ങനെ, പർവ്വതത്തിൻ്റെ ചിത്രം ഭൂമിയിൽ വരച്ചുകൊണ്ട് ആകാശത്തിൽ നിന്നും പാട്ട് കേൾക്കുന്നു.
രണ്ടാമതായി, സംഭവം സ്വർഗത്തിൽ നടക്കുന്നുവെന്ന് കരുതുക. അപ്പോൾ ടിപിഎമ്മിനെ പോലെ അക്ഷരാർഥത്തിൽ വായിച്ചാൽ, 1,44,000 മനുഷ്യർ ആണുങ്ങൾ മാത്രമാകണം. കാരണം 4-ാം വാക്യത്തിൽ പറയുന്നു, “അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ.” 1,44,000-ൽ സ്ത്രീകൾ ഉൾപ്പെടുന്നത് സംബന്ധിച്ച ഒരു പരാമ ർശവുമില്ല.
മൂന്നാമതായി, ടിപിഎം അക്ഷരാർത്ഥത്തിൽ ഈ അദ്ധ്യായം വായിക്കുകയാണെങ്കിൽ, വിവാഹം കഴിക്കുന്നതിനെ മാലിന്യപ്പെടുന്നതിനോട് തുല്യമാക്കുന്നതിനാൽ അവർ ഒരുപാട് കാര്യങ്ങൾ വിശദീകരിക്കണം. അവർ ഉടനെ തന്നെ “വിശുദ്ധ വിവാഹം (HOLY MATRIMONY)” എന്നതിനെ “മാലിന്യ സർവീസ് (DEFILEMENT SERVICE)” എന്ന് വിളിക്കണം.
ടിപിഎമ്മിൻ്റെ സ്വയം മഹത്വീകരിക്കുന്ന ഉപദേശത്തിന് ധാരാളം കുണ്ടും കുഴിയുമു ണ്ടെന്ന് പറഞ്ഞാൽ മതി. ഞാൻ അല്പം വ്യതിചലിക്കട്ടെ.
വീണ്ടെടുപ്പിൻ്റെ വേദപുസ്തക അർത്ഥം “വില കൊടുത്തു വാങ്ങി” എന്നാകുന്നു, അതി നാൽ ടിപിഎം ശുശ്രുഷകന്മാർക്ക് വിശ്വാസിയുടെ ഇരട്ടി വിലയുണ്ട് എന്നല്ലേ അർത്ഥം?
അപ്പൊസ്തലന്മാർ വീണ്ടെടുപ്പിനെ കുറിച്ചു സംസാരിക്കുമ്പോൾ ക്രിസ്തുവിൻ്റെ എല്ലാ വിശ്വാസികളോടൊപ്പം തങ്ങളെയും ഉൾപ്പെടുത്തുന്നു. പൗലോസിന് “ഇരട്ട വീണ്ടെടുപ്പ്” ഉണ്ടെന്ന് അദ്ദേഹം ഒരിക്കലും വിശ്വസിച്ചില്ല. അപ്പോൾ ടിപിഎം ശുശ്രുഷകന്മാർക്ക് ഉണ്ടാകുമെന്ന് താങ്കൾ കരുതാൻ കാരണം എന്ത്?
എഫെസ്യ. 1:7, “അവനിൽ നമുക്ക് അവൻ്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്.”
ഗലാത്യർ 3:13, “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ”എന്നു എഴുതിയിരി ക്കുന്നതുപോലെ ക്രിസ്തു നമുക്കു വേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിൻ്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.
1 കൊരി. 1:30, “നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്ക് ദൈ വത്തിങ്കൽനിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.”
-
- യേശുവിനോടൊത്തു കഷ്ടം സഹിച്ചവർ
കുഞ്ഞാടിനെ അനുഗമിച്ചോരിവർ
ശുശ്രുഷ ചെയ്തു കർത്തനെ അനുഗമിച്ചോർ
തൻകൂടെ മോദമോടിരുന്നിടുന്നു
- യേശുവിനോടൊത്തു കഷ്ടം സഹിച്ചവർ
അവർ യേശുവിനോടൊത്തു കഷ്ടം സഹിക്കുന്നു എന്നതിൻ്റെ അർഥം എന്താണെന്ന് എനി ക്കറിയില്ല. ക്രിസ്തുവിനെ അനുഗമിച്ച് കഷ്ടം സഹിച്ചവരായ ഒരുപാട് സ്ത്രീപുരുഷന്മാരെ പറ്റി തിരുവെഴുത്തുകളിൽ ധാരാളം ഉദാഹരണങ്ങളുണ്ട്. ഇന്നത്തെ ടിപിഎം ശുശ്രുഷക ന്മാരുടെ ജീവിതം അതിനോട് അടുത്തെങ്ങും വരില്ല.
-
- ക്രിസ്തുവിൽ നിന്നും ഉപദേശം പ്രാപിച്ചോർ
തിരുസഭയെ പുർണ്ണരാക്കിടുന്നോർ
- ക്രിസ്തുവിൽ നിന്നും ഉപദേശം പ്രാപിച്ചോർ
ക്രിസ്തു ഇരു മനസ്സുള്ളവനാണോ? 60 വർഷങ്ങൾക്കുമുമ്പ് ക്രിസ്തു തൻ്റെ എല്ലാ പഠിപ്പിക്കലു കളും ബൈബിളിൽ നിന്ന് പെട്ടെന്ന് എറിഞ്ഞുകളഞ്ഞിട്ട് ടിപിഎമ്മിന് പുതിയ പഠിപ്പിക്ക ലുകളും ഉപദേശങ്ങളും നൽകിയോ? പുതിയ നിയമത്തിൽ അപ്പൊസ്തലന്മാരുടെ ജീവിത ത്തിലും പഠിപ്പിക്കലിലും യാതൊരു തെളിവും ഇല്ലാതെ ടിപിഎം ഇത്ര ഗംഭീരമായി പ്രശം സിക്കുന്ന ആ പഠിപ്പിക്കലിൻ്റെ കാരണം എന്ത്?
യേശു പറഞ്ഞു, “പരിശുദ്ധാത്മാവ് വരുമ്പോൾ അവൻ ശിഷ്യന്മാരെ സകല സത്യത്തി ലേക്കും വഴി നടത്തും (യോഹന്നാൻ 16:13).” യേശു ഒരു നുണയനല്ലെന്ന് നമുക്കറിയാം. യേശു വാഗ്ദാനം ചെയ്തതുപോലെ, ആദിമ അപ്പൊസ്തലന്മാർ എല്ലാ സത്യത്തിലേക്കും നയി ക്കപ്പെട്ടതായി ഒരു സംശയമില്ലാതെ നമുക്ക് വിശ്വസിക്കാൻ കഴിയും. 20-ാം നൂറ്റാണ്ടിൽ “ക്രിസ്തുവിൽ നിന്നുള്ള പഠിപ്പിക്കലുകളും ഉപദേശങ്ങളും” ലഭിച്ചതായി അവകാശപ്പെടുന്ന ഏവരും ദൈവ വചനം അനാവശ്യമാക്കുന്നു. ആദിമ അപ്പൊസ്തലന്മാരെ എല്ലാവിധ സത്യ ത്തിലേക്കും നയിച്ചിരുന്നു. അവർ സ്വീകരിച്ച ഉപദേശങ്ങളിൽ ഒരു കുറവുമില്ലായിരുന്നു.
യൂദാ 3 വാഖ്യം പറയുന്നു, “പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങ ൾക്ക് എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്ക് ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിനു വേണ്ടി പോരാടേണ്ടതിന് പ്രബോധിപ്പിച്ചെഴുതു വാൻ ആവശ്യം എന്ന് എനിക്കു തോന്നി.”
ഒരിക്കൽ അത് 1-ാം നൂറ്റാണ്ടിൽ എല്ലാവർക്കും ഭരമേല്പിച്ചു. തിരുവെഴുത്തുകൾ ആധാര മാക്കി നമ്മുടെ വിശ്വാസം ഉയർത്തിപിടിക്കണം, കാരണം തിരുവെഴുത്തുകളിൽ ആ ഉപദേശങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ അത് ആത്യന്തിക മാനദണ്ഡമാകുന്നു.
-
- മൽക്കിസേദെക്കിൻ ക്രമത്തിൽ പൗരോഹിത്യം
പ്രതിഷ്ഠയാൽ പ്രാപിച്ച നിഷ്കളങ്കർ
- മൽക്കിസേദെക്കിൻ ക്രമത്തിൽ പൗരോഹിത്യം
ഇത് ദൈവ നിന്ദയാകുന്നു. മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം പൌരോഹിത്യം ക്രിസ്തുവി ൻ്റെതാകുന്നു. അദ്ദേഹം മാത്രമാണ് മഹാപുരോഹിതൻ. നിങ്ങൾ എബ്രായ ലേഖനം ഒരു ലക്ഷം പ്രാവശ്യം വായിച്ചാൽ പോലും മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം ടിപിഎം പാസ്റ്റർമാർ പൗരോഹിത്യം ഉള്ളവരാണെന്ന് തെളിയിക്കാൻ ഒരു തുരുമ്പ് തെളിവ് പോലും ലഭിക്കുകയില്ല. വാസ്തവത്തിൽ, തിരുവെഴുത്തിൽ വ്യക്തമായി ക്രിസ്തുവും ക്രിസ്തുമാത്രവും മഹാപുരോഹിതനായി നാമകരണം ചെയ്തിരുന്നതായി കാണാം. എന്നാൽ അത് ക്രിസ്തു വിനെ അപഹരിക്കുന്നതിൽ നിന്നും ടിപിഎമ്മിനെ തടയുന്നില്ല, അങ്ങനെയല്ലേ?
എബ്രാ. 7:17, “നീ മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നത്.”
എബ്രായ. 7:21,22, “ഇവനോ “നീ എന്നേക്കും പുരോഹിതൻ എന്നു കർത്താവു സത്യം ചെയ്തു, അനുതപിക്കയുമില്ല” എന്നു തന്നോടു അരുളിച്ചെയ്തവൻ ഇട്ട ആണയോടുകൂടെ തന്നെ. ആണ കൂടാതെയല്ല എന്നതിന് ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന്നു യേശു ഉത്തര വാദിയായി തീർന്നിരിക്കുന്നു.”
-
- സർവ്വ സഭയ്ക്കും അനുഗ്രഹമായവർ
ഈ ഘട്ടത്തിൽ, ടിപിഎം ശുശ്രുഷകന്മാരെ പ്രശംസിക്കാനുള്ള വിശേഷണങ്ങൾ തീർന്ന തിനാൽ ഗാനരചയിതാവ് അവർ സർവ്വ സഭയ്ക്കും അനുഗ്രഹമായവർ എന്നു വിശേഷി പ്പിക്കുന്നു. മറ്റ് ഓരോ ക്രിസ്ത്യാനിയെയും “പുതിയ ആകാശം” “പുതിയ ഭൂമി” എന്നിവട ങ്ങിലേക്ക് വഴിതിരിച്ച് വിടുമ്പോൾ വചനത്തിൽ നിന്നും യാതൊരു സത്യവും അവർ പ്രസംഗിക്കുന്നില്ല.
-
- സൽഗുണ പൂർണ്ണത പ്രാപിച്ചവർ
സ്നേഹസ്വരൂപനാം യേശുവേ പോലിഹെ
സ്നേഹത്തിൽ താതനു തുല്യരായോർ
- സൽഗുണ പൂർണ്ണത പ്രാപിച്ചവർ
ഞാൻ എൻ്റെ സ്വന്തം കണ്ണുകൾ കൊണ്ട് വായിച്ചിരുന്നില്ലെങ്കിൽ മുകളിൽ ടിപിഎം എഴു തിയ പദാവലി ഞാൻ വിശ്വസിക്കുമായിരുന്നില്ല. പാപരഹിതനെന്ന് അവകാശപ്പെട്ട ക്രിസ്തുവിൻ്റെ ഏതെങ്കിലും ഒരു ശിഷ്യനെ നിങ്ങൾക്കറിയാമോ? അത് മാത്രമല്ല, ദൈവ സ്നേഹം പുച്ഛമാക്കികൊണ്ട് ടിപിഎം ഇത്രയേറെ താഴ്ന്നിരിക്കുന്നു. സ്നേഹത്തിൽ പൂർണ്ണതയുള്ളവനായ യേശുവിനൊപ്പം, ടിപിഎമ്മിലെ പാസ്റ്റർമാരെ സ്നേഹത്തിൽ യേശുവിനോട് തുല്യമാക്കിയിരിക്കുന്നു.
പ്രിയപ്പെട്ട ടിപിഎം വിശ്വാസികൾ, ഈ ഗാനത്തിൽ ഇപ്പോൾ പറഞ്ഞതെന്താണെന്ന് നിങ്ങൾക്കറിയാമോ? നമ്മുടെ പാപങ്ങൾക്ക് ക്രൂശിൽ കൊല്ലപ്പെട്ടവനായ അതേ യേശു, പിതാവിൻ്റെ ഹൃദയം നമുക്ക് വെളിപ്പെടുത്താനായി, പാപരഹിത ജീവതം നയിക്കാൻ സ്വർഗ്ഗത്തിലെ തൻ്റെ സമ്പത്ത് മുഴുവൻ ത്യജിച്ച് ഭൂമിയിലേക്ക് ഇറങ്ങി വന്നു. “ക്രിസ്തു വിൻ്റെ സ്നേഹത്തിൻ്റെ നീളവും വീതിയും ആഴവും ഉയരവും ഗ്രഹിക്കുവാൻ ആർക്ക് കഴിയുമെന്ന്” പൌലോസ് പ്രാർഥിക്കുന്ന അതേ ക്രിസ്തുവിൻ്റെ സ്നേഹം (എഫെസ്യർ 3:18). ഇവിടെ ടിപിഎം ശുശ്രുഷകന്മാർ അവർ കാണിക്കുന്ന സ്നേഹത്തെ ആ വലിയ സ്നേഹവുമായി തുലനം ചെയ്യുന്നു. ഈ കവിതാഖണ്ഡിക വായിച്ചു കഴിയുമ്പോൾ ടിപിഎമ്മിലെ അന്ധരായ ആളുകളുടെ കണ്ണുകൾ തുറക്കുമെന്ന് ഞാൻ ആത്മാർഥമായി പ്രതീക്ഷിക്കുന്നു.
പ്രിയ ടിപിഎം വിശ്വാസികൾ, മറിയയെ ദൈവത്തോളം ഉയർത്തി മറിയയുടെ വിഗ്രഹ ങ്ങൾ തെരുവുകളിൽ കൂടി സെൻറ്റ് മേരീസ് ഫീസ്റ്റിൽ (ST. MARY’S FEAST) കൊണ്ടുപോകു ന്നത് കാണുമ്പോൾ നിങ്ങൾ നിരാശയിൽ തലകുനിക്കും. അപ്പോൾ, വീണ്ടും വീണ്ടും ദൈവത്തിൻ്റെ നിലവാരത്തിൽ തങ്ങളെത്തന്നെ ഉയർത്തി പിടിക്കുന്ന ഗാനങ്ങൾ ടിപിഎമ്മിൽ ആലപിക്കുമ്പോൾ നിങ്ങൾക്ക് എന്തുകൊണ്ട് യാതൊരു പ്രശ്നവുമില്ല?
അവർ ദൈവത്തിൻ്റെ ഒരൊറ്റ ഗുണവും അവശേഷിപ്പിച്ചിട്ടില്ല. അവർ “സ്വഭാവ പൂർണ്ണത” ലഭിച്ചവർ, അവർ “മഹാപുരോഹിതന്മാർ” ആകുന്നു, അവർ “നമ്മുടെ പാപങ്ങൾ വഹി ക്കുന്നു”, അവർ “സ്നേഹത്തിൽ യേശുവിനോട് തുല്യരാണ്” അവർ നിത്യതയിൽ പരി ശുദ്ധാത്മാവിൻ്റെ സ്ഥാനം സ്വീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാൽ നിലത്ത് ചവുട്ടി “മതിയായി” എന്ന് പറഞ്ഞ് നിങ്ങളുടെ ചെരുപ്പിലെ പൊടി തട്ടി കളഞ്ഞ് പുറത്തു പോകൂ!
-
- സ്വർഗ്ഗപിതാവിനാൽ മാനിക്കപ്പെട്ടവർ
മഹിമയിൽ സേവയെ തികച്ചോരിവർ
തേജസ്സേറും പൊൻ കിരീടം പ്രാപിച്ചിടും
യുഗായുഗം പ്രിയൻ കൂടെ വാഴും
- സ്വർഗ്ഗപിതാവിനാൽ മാനിക്കപ്പെട്ടവർ
അല്പം അഭിമാനവും നിഗളവും കൂടി കലർത്താത്ത ഒരു ടിപിഎം ഗാനം എന്താകുന്നു? പാട്ടിലുള്ള എല്ലാ ദൈവനിന്ദക്ക് ശേഷവും, പിതാവ് അവരെ ബഹുമാനിക്കുന്നു എന്നും “മഹത്തായ ശുശ്രൂഷ” കൊടുത്തിരിക്കുന്നുവെന്നും അവകാശപ്പെടും (സുവിശേഷത്തി നായി മരണപ്പെടുന്ന നാമധേയ ക്രിസ്ത്യാനികളെ പോലെ അല്ല, പുതിയ ആകാശം മാത്രം കിട്ടുന്ന കല്ലെറിഞ്ഞ് കൊല്ലപ്പെട്ട സ്തെഫാനൊസിനെപ്പോലെയും തീർച്ചയായും അല്ല).
ഈ ഗാനത്തിന് ആദ്യം മുതൽ അവസാനം വരെ ഒരേയൊരു ഉദ്ദേശമേയുള്ളു. ടിപിഎം ശുശ്രുഷകന്മാരെ ബഹുമാനിക്കുക ഉയർത്തിപ്പിടിക്കുക. ആ ലക്ഷ്യം നിറവേറ്റാനുള്ള ഒരു ഒഴികഴിവായി മാത്രം അവർ ദൈവത്തെ ഉപയോഗിക്കുന്നു.
എനിക്ക് ടിപിഎം അധികാര ശ്രേണികളോട് ചില ചോദ്യങ്ങൾ ഉണ്ട്.
- കൺവെൻഷനിൽ നിങ്ങളെക്കുറിച്ചുതന്നെ പാട്ടുകൾ എഴുതുന്നതിന് നിങ്ങൾക്ക് അംഗങ്ങളിൽ നിന്നും ആവശ്യത്തിന് ആരാധന ലഭിക്കുന്നില്ലേ?
- അത്തരം പാട്ടുകളിൽ ദൈവം സന്തോഷിക്കുന്നുവെന്ന് നിങ്ങൾ ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടോ?
- ഈ പാട്ടുകൾ ദൈവത്തെ മഹിമപ്പെടുത്തുകയാണോ അതോ മനുഷ്യനെ മഹിമപ്പെ ടുത്തുകയാണോ ചെയ്യുന്നത്?
- അജ്ഞരായ ജനങ്ങളുടെ മേൽ വിഗ്രഹാരാധന അടിച്ചേൽപ്പിക്കുന്നതിൽ നിങ്ങൾ കുറ്റക്കാരല്ലയോ?
- ക്രിസ്ത്യാനികൾ അല്ലാത്തവരെ നിങ്ങളുടെ കൺവെൻഷനിലേക്ക് ക്ഷണിച്ച്, അവരെ മനുഷ്യരെ സ്തുതിക്കുന്നവരാക്കുകയാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ലേ?
- റോമൻ കത്തോലിക്ക സഭ മറിയയെ സ്തുതിക്കുന്നതും നിങ്ങൾ നിങ്ങളെ തന്നെ സ്തുതി ക്കുന്നതും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? (കുറഞ്ഞപക്ഷം മറിയയെ ദൈവം തെരഞ്ഞെടുത്തു, ദൂതൻ തന്നെ പറഞ്ഞു, എല്ലാവരും അവളെ അനുഗ്രഹിക്ക പ്പെട്ടവൾ എന്ന് വിളിക്കും. നിങ്ങൾക്ക് എന്ത് ഒഴികഴിവാണ് ഉള്ളത്.)
ഉപസംഹാരം
പ്രിയ വായനക്കാർ, ടിപിഎം ഈ വർഷം എഴുതിയ ഒരു ഗാനം മാത്രം എടുത്ത് ഈ മാതിരി യുള്ള ദൈവനിന്ദ ഞങ്ങൾ കാണിച്ചിരിക്കുന്നു. ഈ വർഷം തമിഴ്, തെലുങ്ക് ഭാഷകളിലും സീയോനെ പറ്റി ഒരു ഗാനമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ധാരാളം ഉണ്ടായിരുന്നു. വിഗ്രഹാ രാധന നിർത്തിയിട്ട് ദൈവത്തിന് മഹത്വവും ബഹുമാനവും കൊടുക്കാനുള്ള സമയം ആയില്ലേ?
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.