ഇത് ടിപിഎമ്മിൽ നിന്നുള്ള ചില ദൈവദൂഷണ പാട്ടുകളെ പറ്റി ഇതിന് മുൻപുള്ള ലേഖന ത്തിൻ്റെ ആത്മീയ കാഴ്ചപ്പാടിൽ നിന്ന് അന്വേഷിക്കുന്ന തുടർ ലേഖനം ആകുന്നു. രണ്ടോ അതിലധികമോ ടിപിഎം ജനങ്ങൾ (ഭക്തർ) കൂടുമ്പോൾ അവരുടെ ചർച്ചയുടെ 90 ശതമാ നവും അവരുടെ ശുശ്രുഷകന്മാരെ ചുറ്റിപറ്റി ആയിരിക്കും. അവർ ഈ സഹോദരൻ, ആ പാസ്റ്റർ, മറ്റൊരു സഹോദരി അല്ലെങ്കിൽ മദർ തുടങ്ങിയവരെ പറ്റി സംസാരിക്കും. എന്നാൽ, യേശുവിനെ കേന്ദ്രബിന്ദു ആക്കിയുള്ള എത്ര ചർച്ച നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും? ഞാൻ TPM ഭക്തന്മാരുമായി ഒരിക്കൽ പോലും അത്തരം ചർച്ചകളിൽ പങ്കെടുത്തിട്ടില്ല. യേശുവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ, അവരുടെ മുഖത്ത് വളരെ വ്യക്തമായ ഒരു താല്പര്യമില്ലായ്മ ഞാൻ കണ്ടിട്ടുണ്ട്. എന്തുകൊണ്ട് ഇങ്ങനെ സംഭ വിക്കുന്നുവെന്ന് നിങ്ങൾ ചിന്തിക്കുന്നു?
ഇത് മത്തായി 15:18 ൻ്റെ പൂർത്തീകരണം അല്ലെ?
“വായിൽനിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്ന് വരുന്നു; അത് മനുഷ്യനെ അശുദ്ധ മാക്കുന്നു.”
ടിപിഎം ഭക്തന്മാർ യഥാർഥത്തിൽ തങ്ങളുടെ ദൈവത്തെ, അതായത് ടിപിഎം ശുശ്രുഷ കന്മാരെയാണ് ആരാധിക്കുന്നത് എന്ന് വ്യക്തമാണ്. അവരുടെ വെള്ള വസ്ത്ര ധാരിക ളായ ദൈവങ്ങൾ യേശുവിനെയും യേശുവിൻ്റെ വചനങ്ങളെയും ദുഷിക്കുന്നു എന്ന വസ്തുത അവർക്ക് യാതൊരു പ്രശ്നവുമല്ല. ഈ സൈറ്റിൻ്റെ പേര് സൂചിപ്പിക്കുമ്പോൾ അവ രിൽ മിക്കവരും അക്രമാസക്തമാകുന്നതിൻ്റെ കൃത്യമായ കാരണം ഇതാകുന്നു. അവർ fromtpm.com സൈറ്റിനെ അവരുടെ ദേവന്മാരെ ആക്രമിക്കുന്നതിനോട് ബന്ധിപ്പിച്ചിരി ക്കുന്നു. അവർക്ക് ഏത് രീതിയിലും പരിശോധിക്കാവുന്ന സത്യങ്ങൾ ഞങ്ങൾ പറയുന്നു എന്ന കാരണത്താൽ അവരിലധികം പേരും ഞങ്ങളെ എതിർക്കാൻ സാധ്യമല്ലെന്ന് തിരി ച്ചറിഞ്ഞിട്ടുണ്ട്. തിരുവെഴുത്ത് അടിസ്ഥാനത്തിൽ ഞങ്ങളെ ഖണ്ഡിക്കാൻ വേണ്ടി ഞങ്ങ ളുടെ അഭിപ്രായ വിഭാഗം (COMMENTS SECTION) ഞങ്ങൾ പരസ്യമായി തുറന്നു വെച്ചിരി ക്കുന്നു. ഞങ്ങൾ അപ്പൊസ്തലനോടൊപ്പം ആവർത്തിച്ച് പറയുന്നു, “…..ദൈവം സത്യവാൻ, സകലമനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ.” റോമർ 3:4.
വളരെ നിഷ്പക്ഷനായ ഒരു ആത്മീയ വ്യക്തിക്ക്, ഈ യുദ്ധം ആത്മീയമായ ഒന്നാണെന്ന് വ്യക്തമാണ്. ഇപ്പോൾ യുദ്ധഭൂമിയിലെ ആത്മീയ മർമ്മം മനസ്സിലാക്കാം.
അധർമ്മത്തിൻ്റെയും അകൃത്യത്തിൻ്റെയും മർമ്മം
2 തെസ്സലോനിക്യർ 2:7, “അധർമ്മത്തിൻ്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം.”
അധർമ്മത്തിൻ്റെ മർമ്മം എന്താകുന്നു?
അധർമ്മത്തിൻ്റെ ഈ മർമ്മം സ്ഥിരമായ സ്വയം പ്രശംസ ആകുന്നു. നാശത്തിൻ്റെ പുത്രൻ (എതിർ ക്രിസ്തു) സ്വയം പ്രശംസയുടെ പൂർത്തീകരണം ആയിരിക്കും, അവിടെ തന്നെ അവൻ മറ്റുള്ളവരെക്കാൾ ഉയർത്തി സ്വയം ദൈവമായി അവകാശപ്പെടും.
2 തെസ്സലോനിക്യർ 2:4, “അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ട് ദൈവം എന്ന് നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിനും മീതെ തന്നെത്താൻ ഉയ ർത്തുന്ന എതിരാളി അത്രേ.”
അതിനാൽ സ്വയം പ്രശംസയുടെ ആത്മാവിനെ അധർമ്മത്തിൻ്റെ മർമ്മം എന്ന് പറയാം. ഈ ദുരാത്മാവ് ടിപിഎം സംഘടനയെ പിടികൂടി, സഹോദരന്മാരേക്കാൾ തങ്ങളെത്തന്നെ പ്രശംസിക്കുന്ന അവരുടെ ഉപദേശങ്ങൾ സൃഷ്ട്ടിച്ചു. ആ മായാ ലോകത്തിൽ സന്തുഷ്ട രായ നിരപരാധികളെ ബ്രയിൻ വാഷ് ചെയ്ത് അവർ തിരുവചനങ്ങൾ വളച്ചൊടിക്കുന്നു. ഈ സ്വയം പ്രശംസ ഒടുവിൽ ഉടനെ തന്നെ ഭരണം നടത്താൻ വരാൻ പോകുന്ന എതിർ ക്രിസ്തുവുമായി കൈകോർക്കുന്നതുവരെ ശക്തമായി തുടരും. മുൻപിലത്തെ പ്രസ്താവന യുമായി ശക്തമായി എതിർപ്പുള്ള പല ടിപിഎം തീവ്രവാദികളും വായ് പൊളിക്കുന്നത് എനിക്ക് കാണാൻ കഴിയുന്നു. ദുഃഖകരമെന്നു പറയട്ടെ, ആത്മാവ് എങ്ങനെ പ്രവർത്തി ക്കുന്നുവെന്ന് അവർ ഗ്രഹിക്കുന്നില്ല.
എല്ലാ യഥാർത്ഥ ക്രിസ്ത്യാനികളും ആത്മീയ യുദ്ധം നടത്തണം.
എഫെസ്യർ 6:12, “നമുക്ക് പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാര ങ്ങളോടും ഈ അന്ധകാരത്തിൻ്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാ ത്മസേനയോടും അത്രേ.”
ഈ യുദ്ധം നിങ്ങളുടെ മനസ്സിൽ തുടങ്ങുന്നു. ടിപിഎം ശുശ്രുഷകന്മാരും ഭക്തന്മാരും സഹോദരങ്ങളെക്കാൾ തങ്ങളുടെ സ്വന്തം വൈദീകന്മാരെ ഉയർത്തിപ്പിടിക്കുന്നു. ഒരു മനുഷ്യനെ സഹോദരനെക്കാൾ നിങ്ങൾ ഉയർത്തുന്ന നിമിഷം, നിങ്ങൾ ക്രിസ്തുവിൻ്റെ സ്ഥാനം ഏറ്റെടുക്കുന്നു.
മത്തായി 23:8, “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുത്. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ.”
2 കൊരിന്ത്യർ 10:5, “അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിൻ്റെ പരിജ്ഞാനത്തിന് വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏത് വിചാരത്തെയും ക്രിസ്തു വിനോടുള്ള അനുസരണത്തിന്നായിട്ട് പിടിച്ചടക്കി.”
താഴ്മ നിങ്ങളെ കുറച്ചു കാണിച്ച് ചിന്തിക്കുന്നതല്ല, ഇത് നിങ്ങളെ പറ്റി കുറച്ച് ചിന്തിക്കുന്ന താകുന്നു. കർത്താവിന് വേണ്ടി നിങ്ങൾ എന്തെല്ലാം ത്യജിച്ചുവെന്ന് കൂടുതലായി ചിന്തി ക്കുമ്പോൾ, നിങ്ങൾ അധികമായി നിങ്ങളെ തന്നെ ഉയർത്തിപ്പിടിക്കുന്നു. അത്തരമൊരു സാഹചര്യത്തെ ആത്മീയ നിഗളമെന്ന് വിളിക്കുന്നു. അത് അധർമ്മത്തിൻ്റെ ഒരു ഭാഗമായ മർമ്മമാകുന്നു.
ദൈവഭക്തിയുടെ മർമ്മം
ദൈവഭക്തിയുടെ മർമ്മം അധർമ്മത്തിൻ്റെ മർമ്മത്തെ എതിർക്കുന്നതാകുന്നു. നമ്മൾക്ക് ഇരട്ട ഗെയിം കളിക്കാൻ പറ്റുകയില്ല. ഒന്നുകിൽ നമ്മൾ ദൈവഭക്തിയുടെ മർമ്മത്തിൻ്റെ ഭാഗമാകാം അല്ലെങ്കിൽ നാം അധർമ്മത്തിൻ്റെ മർമ്മത്തിൽ സ്വയം ചേർക്കപ്പെടും.
ദൈവഭക്തിയുടെ മർമ്മം എന്താകുന്നു?
അധർമ്മത്തിൻ്റെ മർമ്മം സ്വയം ഉയർത്തപ്പെടുന്നതാണെങ്കിൽ, ദൈവഭക്തിയുടെ മർമ്മം താഴ്മയാണെന്ന് നമുക്ക് മനസ്സിലാക്കാൻ വളരെ എളുപ്പമാണ്.
1 തിമൊഥെ. 3:16, “അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്ക് പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.”
ഫിലിപ്പി. 2:5-8, “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്ത് മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്‌ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.”
യേശു തൻ്റെ ദൈവിക അവസ്ഥ വിട്ടുകളഞ്ഞുകൊണ്ട്, മനുഷ്യർക്കായി ഇതെല്ലാം ചെയ്യു ന്നതിനെ പറ്റി പൊക്കി പറയുന്നത് നിങ്ങൾ എപ്പോഴെങ്കിലും ശ്രവിച്ചിട്ടുണ്ടോ? അദ്ദേഹം ഒരിക്കൽ പോലും തൻ്റെ പ്രതിഷ്ഠയോ വസ്ത്രധാരണ രീതിയോ പൊക്കി പറഞ്ഞിട്ടില്ല. അദ്ദേഹം ഒരു മനുഷ്യനായി ജീവിച്ചു, ഒരു മനുഷ്യനായി ജോലി ചെയ്തു, ഒരു മനുഷ്യനായി സേവിച്ചു. സ്വന്തം വിശ്വാസികളോടൊപ്പം ഭക്ഷണം കഴിക്കുന്നതിനുപോലും വലിയ പ്രശ്നങ്ങൾ ഉള്ള ടിപിഎമ്മിലെ വെളുത്ത വസ്ത്രധാരികളായ വിശുദ്ധന്മാർക്ക് നേരെ വിപ രീതമായി യഹൂദ മതവിഭാഗങ്ങൾ നീചരായി കാണപ്പെട്ടവർ പോലും അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളായിരുന്നു.
ഉപസംഹാരം
ഈ ലോകത്ത് അധർമ്മത്തിൻ്റെ മർമ്മം പൊട്ടിത്തെറിക്കുന്ന ഒരു കാലമുണ്ട്. ആ ദുഷ്ട വ്യവസ്ഥയുടെ ഭാഗമാകാതിരിക്കാൻ നാം വളരെ ശ്രദ്ധാലുക്കളായിരിക്കണം.
ഞങ്ങൾ കഴിഞ്ഞ ലേഖനത്തിൽ പരാമർശിച്ചതുപോലെ, സ്വയം ഉയർത്തുന്ന സ്തോത്ര ങ്ങൾ രചിക്കുന്നതിനും പാടുന്നതിനുമുള്ള കാരണം ഇപ്പോൾ വ്യക്തമായെന്ന് ഞാൻ കരുതുന്നു. ഈ അധർമ്മവും അകൃത്യവും ക്രൈസ്തവ ലോകത്തിൽ അക്രൈസ്തവരേ ക്കാൾ കൂടുതൽ കണ്ടുവരുന്നു.
മത്തായി 7:23, “അന്ന് ഞാൻ അവരോട്: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധ ർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്ന് തീർത്തുപറയും.”
മുകളിലത്തെ പ്രസ്താവന യേശു പറഞ്ഞത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? അത് അവർ കർത്താവിനു വേണ്ടി ചെയ്ത നേട്ടങ്ങളെയും പ്രവർത്തനങ്ങളെയും അവരുടെ സ്വന്തമായി കാണിക്കാൻ ആരംഭിച്ചപ്പോഴായിരുന്നു.
നിങ്ങളുടെ മനസ്സ് ഒരു യുദ്ധക്കളമാണ്, പ്രത്യേകമായ എന്തെങ്കിലും ചെയ്തതുപോലെ സ്വയം ഉയർത്തുന്നതിനെ കുറിച്ചും സ്വയം ചിന്തിക്കുന്നതിനെതിരെയും നിങ്ങളുടെ മന സ്സിനെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അധർമ്മത്തിൻ്റെ മർമ്മത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ടിപിഎമ്മിൻ്റെ തെറ്റായ ഉപദേശങ്ങൾ വെളിപ്പെടുത്താൻ ഞങ്ങൾ വളരെ യേറെ പരിശ്രമിക്കുന്നു. വെളുത്ത വസ്ത്രധാരികളായ കപടക്തിക്കാരുടെ ഈ മാരകമായ സംഘടന ഒരുക്കിയിരിക്കുന്ന മസ്തിഷ്ക്ക ക്ഷാളനമായ (BRAINWASHED) കെണിയിൽ നിന്നും പുറത്തുവരുക.
ഞങ്ങളുടെ ശുപാർശ (Recommendation) : നിങ്ങൾ പാടുന്നത് എന്താണെന്ന് ഉറപ്പിക്കാതെ ടിപിഎം പാട്ടുപുസ്തകത്തിൽ നിന്ന് ഏതെങ്കിലും ഗാനം പാടരുത്. അഴിമതിയുടെ ഉറവിട മായതിനാൽ നിങ്ങളുടെ കുടുംബ പ്രാർഥനകളിൽ ടിപിഎം പാട്ടുകൾ ഉപേക്ഷിക്കുന്ന താണ് നല്ലത്. ഇത് അന്ത്യനാളുകൾ ആകുന്നു, നമ്മുക്ക് വിവേചനാധികാരം ആവശ്യമാണ്.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.