അടുത്തിടെ ഒരു മാന്യൻ (തമിഴ് നാട്ടിൽ നിന്നുള്ള ഒരു മുൻ TPM ശുശ്രുഷകനോ അതോ അതു പോലെയുള്ള വേറെ ഏതെങ്കിലും കൾട്ടിൽ നിന്നുള്ള വ്യക്തിയോ ആണെന്ന് തോന്നുന്നു) ടിപിഎം ഉപദേശങ്ങളിലെ ദൈവ നിന്ദകളിലേക്ക് വിരൽ ചൂണ്ടുന്നതുമൂലം ഞങ്ങളുടെ ലേഖനങ്ങളോട് അപമര്യാദയായി പെരുമാറി. ഞങ്ങൾ സംഭാഷണം വിശകലനം ചെയ്ത പ്പോൾ ഒരിക്കൽ പോലും അദ്ദേഹം തിരുവെഴുത്തുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിയിട്ടി ല്ലെന്നു മാത്രമല്ല, ചില ക്രൈസ്തവർ (200-300 വർഷം മുൻപ്) അതേ ഉപദേശം പിന്തുടർന്നത് ഉയർത്തി കാട്ടി വലിയ ശബ്ദകോലാഹലങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നതായും മനസ്സി ലായി. ഒരു റൗഡിയുടെ എല്ലാ യോഗ്യതകളോടും കൂടെ, അദ്ദേഹം സംഭാഷണത്തിൽ ആധി പത്യം പുലർത്താൻ ശ്രമിച്ചെങ്കിലും തെറ്റായ വൃക്ഷത്തിൽ തട്ടി അലറുകയാണെന്ന് പെട്ടെന്ന് അയാൾക്ക് മനസ്സിലായി. അത്തരത്തിലുള്ള തെറ്റായ ഉപദേശങ്ങൾ, പുൾപിറ്റ് കൂട്ടിക്കൊടു പ്പുകാർക്ക് (PULPIT PIMPS) വേദശാസ്ത്ര പണ്ഡിതനെന്നും വക്താവെന്നും അവകാശപ്പെട്ട് പൊങ്ങച്ചം പറയാൻ വഴി ഒരുക്കുന്നു. അവർ തങ്ങളുടെ പഠിപ്പിക്കലുകൾ എളുപ്പത്തിൽ കബളിക്കാവുന്ന സാധാരണക്കാരുടെ തൊണ്ടയിലേക്ക് തള്ളിക്കയറ്റുന്നു.
ഹോശേയ 4:6 ൽ ഒരു ദൈവീക വിലാപം കേൾക്കുന്നു.
“പരിജ്ഞാനമില്ലായ്കയാൽ എൻ്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ട് നീ എനിക്ക് പുരോഹിതനായിരിക്കാതവണ്ണം ഞാൻ നിന്നെയും ത്യജിക്കും; നീ നിൻ്റെ ദൈവത്തിൻ്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ട് ഞാനും നിൻ്റെ മക്കളെ മറക്കും.”
പല ക്രിസ്ത്യാനികളും പുൾപിറ്റിൽ നിന്നു വരുന്നതെല്ലാം കേട്ട് ഉന്മാദത്തിലായി കൊണ്ടി രിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, അവർ സ്രോതസ്സുകൾ വിവേചിക്കുന്നില്ല.
ഒരു ഉപദേശത്തിൻ്റെ സാധുത എങ്ങനെ വിലയിരുത്താം?
ഒരു ഉപദേശത്തിൻ്റെ സാധുതയ്ക്കുള്ള അന്തിമ ബെഞ്ച്മാർക്ക് (BENCHMARK) യേശു പഠി പ്പിക്കുകയും പിന്തുടരുകയും ചെയ്തോ എന്ന് നോക്കുന്നതാണ്.
മത്താ. 4:19, “എൻ്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്ന് അവരോടു പറഞ്ഞു.”
1 കൊരിന്ത്യർ 11:1, “ഞാൻ ക്രിസ്തുവിൻ്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എൻ്റെ അനുകാരികൾ ആകുവിൻ.”
യേശുവിൻ്റെ വാക്കുകൾ ശിഷ്യന്മാർ എങ്ങനെ മനസ്സി ലാക്കുകയും പിന്തുടരുകയും ചെയ്തുവെന്ന് പരിശോ ധിച്ച് പുൾപിറ്റ് പിംമ്പുകൾ (PULPIT PIMPS) വ്യത്യസ്ത മായ ഒരു അർഥം കൊണ്ടുവരാൻ വേണ്ടി വളച്ചൊടി ക്കുകയില്ലെന്ന് ഉറപ്പുവരുത്തണം. അപ്പൊസ്തലന്മാ രുടെ ജീവിതത്തിൻ്റെയും അവരുടെ ഉപദേശങ്ങളു ടെയും ഒരു സൂചന നമ്മുക്ക് അപ്പൊസ്തല പ്രവൃത്തി കളുടെ പുസ്തകത്തിലും ലേഖനങ്ങളിലും ലഭിക്കും.
നമ്മുടെ ആത്മീയ ജീവിതത്തിൻ്റെ ചരിത്രപരമായ അധികാരം വെളിപ്പാട് പുസ്തകത്തിൻ്റെ അവസാന അധ്യായത്തിൽ അവസാനിക്കുന്നു. ജെ എൻ ഡാർബി അല്ലെങ്കിൽ വാച്ച്മാൻ നീ / X / Y / Z മുതലായവരുടെ ഉപദേശ വീക്ഷണങ്ങൾ നമുക്ക് ബാധ കമേ അല്ല. അവർ നമുക്ക് പ്രബല മായ അധികാര വ്യക്തികൾ അല്ല. അത്തരം അനേകം ദൈവദാസന്മാരെ നാം ബഹുമാനി ക്കുന്നുണ്ടെങ്കിലും അവരുടെ അഭിപ്രായങ്ങൾ നമ്മുടെ ബഞ്ച്മാർക്കല്ല.
എ സി തോമസ് ഒരു പക്ഷെ വളരെ നല്ല ഒരു വ്യക്തി ആയിരിക്കാം. എങ്കിലും അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചത് അടിസ്ഥാനമാക്കി ഒരു ദൈവവിരോധി ആയിരുന്നോ അല്ലയോ എന്ന് പ്രസ്താവിക്കാം. തിരുവെഴുത്തുകളോട് ചേർക്കുന്നത് (ADDING TO THE SCRIPTURE) ഒരു വലിയ പാപമാകുന്നു. സാത്താൻ്റെ ആവശ്യത്തെ തൃപ്തിപ്പെടുത്താൻ യേശു കുരിശിൽ മറുവിലയായി ബലിയർപ്പിക്കപ്പെട്ടുവെന്ന് ആരെങ്കിലും പറഞ്ഞാൽ, അത്തരമൊരു ഉപദേശത്തിൻ്റെ ഉറവിടത്തെ പറ്റി എനിക്ക് യാതൊരു സംശയവുമില്ല. ടിപിഎമ്മിൻ്റെ വെളിപ്പാട് വ്യാഖ്യാനം എ സി തോമസിൻ്റെ അഴിമതിയുടെ ഉറവിടത്തിൽ നിന്നുള്ള മിഥ്യാവൃത്താന്തത്തെ അടിസ്ഥാനമാക്കിയിരിക്കുന്നു.
തിരുവെഴുത്തുകളിൽ നിന്നും “ടിപിഎം പ്രത്യേകമായ” ഏതെങ്കിലും ഒരു ഉപദേശം തെളി യിക്കാൻ സാധിക്കുമോ എന്ന ഞങ്ങളുടെ അവകാശവാദവുമായി ഇപ്പോഴും ഞങ്ങൾ നില്കുന്നു. “TPM SPECIFIC” എന്നതുകൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത് ടിപിഎമ്മിലോ അതുപോലെയുള്ള കൾട്ടുകളിലോ മാത്രം കാണപ്പെടുന്ന ഉപദേശം എന്നാകുന്നു, അത് മറ്റ് സഭകളിൽ കാണുകയില്ല.
തിരുവെഴുത്തുകൾക്ക് അതിർത്തി (LINE) വരയ്ക്കുന്നു
ഇയ്യോബിൻ്റെ പുസ്തകം ഓരോ തവണ വായിക്കുമ്പോഴും ബൈബിൾ എഴുതപ്പെട്ട രീതിയെ ഞാൻ അങ്ങേയറ്റം വിലമതിക്കുന്നു. ആ പുസ്തകത്തിൽ (ഇയ്യോബ്) നിന്നും തോന്നിയപോലെ ഒരു വാഖ്യം എടുത്ത് അവരുടെ വളച്ചൊടിച്ച തിരുവെഴുത്തുകളിലൊന്ന് തെളിയിക്കാൻ ശ്രമിക്കുന്ന ടിപിഎം പാസ്റ്റർമാരെ എനിക്കറിയാം. ഈ വ്യാജപ്രസംഗികളുടെ തിരുവെഴുത്തുകളുടെ ദുരുപയോഗം തെളിയിക്കുക എന്നതാണെന്ന് ബൈബിളിൽ ദൈവം ആ ഗ്രന്ഥം വെച്ചതിൻ്റെ കാരണങ്ങളിൽ ഒന്ന് എന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ ഇയ്യോബിൻ്റെ സ്നേഹിതരുടെ വാദങ്ങൾ വായിക്കുമ്പോൾ (തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ) ടിപിഎമ്മിൻ്റെ റൂൾബുക്കുമായി (RULE BOOK) വളരെ സാമ്യമുള്ളതായി മനസ്സിലാക്കാം.
നമ്മുടെ കൈവശമുള്ള വേദപുസ്തകം വ്യത്യസ്ത വ്യക്തികളിൽ നിന്നുള്ള വാക്കുകളുടെ ഒരു ഗ്രന്ഥമാണ്. നാം ബൈബിളിനെ “ദൈവവചനം” എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും അതിൽ ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും വാക്കുകൾ കൂടാതെ സാത്താൻ, നല്ല മനുഷ്യർ, ദുഷ്ടമനുഷ്യർ, ദൈവദൂതന്മാർ, രാഷ്ട്രീയ അധികാരികൾ, വഞ്ചകന്മാർ, തുടങ്ങി മറ്റ് പല വ്യക്തികളുടെയും വാക്കുകളും ഉണ്ട്. അതുകൊണ്ട്, പ്രത്യേക വാചകത്തിൻ്റെ ഉറവിടം ആരാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തി നാം തിരുവെഴുത്തുകൾ എടുത്ത് നമ്മുടെ ജീവിതത്തിൽ ബാധകമാക്കേണ്ടതുണ്ട്.
അനേകം ക്രിസ്ത്യാനികൾ ദൈവിക നിർദ്ദേശങ്ങളല്ലാത്ത വൈകാരികമായ അപ്പീലിൻ്റെ അടിസ്ഥാനത്തിലുള്ള തിരുവെഴുത്തുകളാണ് പിന്തുടരുന്നത്. ഞാൻ അത്തരത്തിലുള്ള ഒരു ഉദാഹരണം കാണിക്കട്ടെ.
മത്തായി 16:21-23, “അന്നുമുതൽ യേശു, താൻ യെരൂശലേമിൽ ചെന്നിട്ട്, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടത് എന്ന് ശിഷ്യന്മാരോട് പ്രസ്താവിച്ചു തുടങ്ങി. പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അത് അരുതേ; നിനക്ക് അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി. അവനോ തിരിഞ്ഞു പത്രൊസിനോട്; “സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിൻ്റെതല്ല മനുഷ്യരുടേതത്രെ കരുതുന്നത്” എന്നു പറഞ്ഞു.”
വേദപുസ്തകത്തിൽ നിന്നുള്ളതാണെങ്കിൽ പോലും, ദൈവസ്നേഹത്തെ പ്രതിനിധാനം ചെയ്യാത്ത വ്യക്തികളുടെ വാക്കുകളുടെ അടിസ്ഥാനമോ വൈകാരിക അപ്പീലോ നമ്മളുടെ ജീവിതത്തിൻ്റെ ബഞ്ച്മാർക്ക് ആകരുത്. ഉദാഹരണത്തിന്, ഇയ്യോബിൻ്റെ സ്നേഹിതരുടെ ലോജിക് ഒരു മതവ്യക്തിക്ക് തികച്ചും സാധുതയുണ്ടായിരിക്കാം, എന്നാൽ അത് ദൈവത്തിൻ്റെ പദ്ധതിയ്ക്ക് വിരുദ്ധമാകുന്നു (ഇയ്യോബ് 42:7). ബൈബിളിലെ ഏതെങ്കിലും ഒരു വാഖ്യം എടുത്ത് ജനങ്ങളെ കറക്കുന്ന പ്രാസംഗികരാൽ വഞ്ചിക്കപ്പെടരുത്. വിവേകത്തിനായി പ്രാർഥിക്കുക.
ഉപസംഹാരം
പ്രിയ വായനക്കാർ, തിരുവെഴുത്തുകളിൽ നിന്ന് സ്വയം പരിശോധിക്കാതെ നിങ്ങൾക്ക് ലഭിക്കുന്നതൊന്നും എടുക്കരുത് (ഞങ്ങളുടെ ലേഖനങ്ങൾ പോലും). ചില ക്രിസ്ത്യൻ നേതാക്കൾ ചിലപ്പോഴൊക്കെ എന്തെങ്കിലും പിന്തുടർന്നതുകൊണ്ട് നമുക്ക് ഒന്നും പിന്തുടരേണ്ട ആവശ്യമില്ല. യേശുവും അപ്പൊസ്തലന്മാരും അത്തരം ഉപദേശങ്ങൾ പഠിപ്പിക്കുകയും പിന്തുടരുകയും ചെയ്തോ എന്ന് തിരുവെഴുത്തുകൾ ഉപയോഗിച്ച് വീണ്ടും പരിശോധിക്കുക. അത്തരം ഉപദേശങ്ങൾ നിങ്ങൾക്ക് ഉറപ്പിക്കാനാകുന്നില്ലെങ്കിൽ, അതിനെ സന്തോഷപൂർവം തള്ളിക്കളയുക. സഭാചരിത്രത്തിന് അടിമയാകരുത്.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.