ബാംഗ്ലൂരിൽ നിന്നുള്ള വിലാപഗീതം

ആടുകളുടെ വേഷം ധരിച്ച ചെന്നായ്ക്കൾ

ടിപിഎം ശുശ്രുഷകന്മാരുടെ അതിക്രമങ്ങളുടെ നിരവധി റിപ്പോർട്ടുകൾ ധാരാളം തലങ്ങളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. അത് ഒരു അസാധാരണമായ സംഭവമായി നിഗമനം ചെയ്ത് ഞങ്ങൾ അത് അവഗണിക്കുകയായിരുന്നു. എന്നാൽ അത് അവഗണിക്കപ്പെടേണ്ട ഒരു അസ്വാഭാവികതയല്ല. അതിനാൽ ഞങ്ങൾ അതിക്രമങ്ങൾ (ATROCITIES) എന്ന പേരിൽ ഒരു പുതിയ വിഭാഗം തുടങ്ങുന്നു. ഇംഗ്ലീഷ് സൈറ്റിൽ പ്രധാന മെനുവിൽ നിങ്ങൾക്ക് ഇതിൻ്റെ ഒരു ലിങ്ക് കാണാൻ സാധിക്കും.

ജോയിസ് എന്ന പേരുള്ള ഒരു സഹോദരിയുടെ വകയാണ് ആദ്യ ലേഖനം.


കുറച്ചു നാളായി ടിപിഎമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവങ്ങൾ എന്നെ വേദനപ്പെടുത്തി കൊണ്ടിരിക്കുന്നതിനാൽ ഞാൻ അത് എഴുതാൻ തീരുമാനിച്ചു.

  • ബാംഗ്ലൂരിലെ യെലഹങ്കയിലുള്ള ടിപിഎം ഫെയിത്ത്‌ ഹോമിൽ ഞങ്ങൾ അറിയുന്ന കാഴ്ച വൈകല്യമുള്ള ഒരു വ്യക്തി ആരാധനയിൽ പങ്കെടുക്കുമായിരുന്നു. അദ്ദേഹം സാധാരണയായി സഭയിൽ പോകുമ്പോൾ ഒരു കുപ്പി വെള്ളം കൂടെ കൊണ്ടുപോകുമായിരുന്നുവെന്നും, എന്നാൽ ആ ദിവസം (ഇത് ഏതാണ്ട് ഒരു മാസം മുൻപ് സംഭവിച്ചു) വെള്ളം എടുക്കാൻ മറന്നുപോയതുകൊണ്ട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അവിടെ ഉണ്ടായിരുന്ന ജയ എന്ന് പേരുള്ള മൂത്ത സഹോദരി വെള്ളം നിരസിച്ചുകൊണ്ട് വെള്ളം വേണമെങ്കിൽ വീട്ടിൽ നിന്ന് ഒരു ഗ്ലാസ് കൊണ്ടുവരാൻ പറഞ്ഞു.
  • അതേ വ്യക്തിയും, അദ്ദേഹത്തിൻ്റെ സംഘടനയിലെ കാഴ്ച വൈകല്യമുള്ള മറ്റ് ആളുകളും പാസ്റ്റർ അവരോട് സുവിശേഷം പ്രസംഗിക്കാൻ പോകുകയാണെന്ന പ്രതീക്ഷയിൽ ഗദ്ദാലഹള്ളിയിലേക്ക് യാത്ര തിരിച്ചു. ഈ സഹോദരന്മാർ സുഹൃത്തുക്കളോടൊത്ത് 11 മണിയോടെ അവിടെ എത്തി. അവരോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടു, 3:00 മണി വരെ അവരെ വിളിച്ചില്ല, കൂടാതെ അവർക്ക് ആഹാരമോ വെള്ളമോ നൽകിയതുമില്ല. വൈകുന്നേരം ഏതാണ്ട് 3-3.30 മണിക്ക് മഹാനായ പാസ്റ്റർ സമാധാന പ്രഭു നേരിട്ട് വന്ന് അവരെ കാണാൻ സമയമില്ലെന്നും ഒരു ശവസംസ്കാര ശുശ്രുഷയിൽ പോകണമെന്നും പറഞ്ഞു. ഈ സമയം അകത്ത്‌ വിലയേറിയ രുചികരമായ വിഭവങ്ങൾ വിളമ്പുന്നതിൻ്റെ മണം അവർക്ക് കിട്ടികൊണ്ടിരുന്നു.

വൈകല്യമുള്ളവർ അവർക്ക് എന്തെങ്കിലും അപമാനമാണോ? അവരുടെ ഹൃദയം കല്ലുകളായിത്തീർന്നോ? അവരുടെ ഹൃദയത്തിൽ ഒരു ശതമാനമെങ്കിലും സ്നേഹമുണ്ടോ? അവർ ഈ സംഘടനയിൽ ചേർന്നതിനുശേഷം പിശാചുക്കളായി മാറിയോ? എന്താണെങ്കിലും എനിക്ക് ഉത്തരം അറിയില്ല.

  • എൻ്റെ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാൾ, ഒരു മുൻ സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ രണ്ട് ദിവസം മുമ്പ് അന്തരിച്ചു. അദ്ദേഹം കേരളത്തിൽ ആയിരുന്നു, അവിടെ വെച്ച് ഗുരുതരമായ നെഞ്ചുവേദന കാരണം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തുടർന്ന് ഹൃദയാഘാതം മൂലം മരിച്ചു. ആ ദിവസം വരെ ടിപിഎമ്മിൻ്റെ ദൈവീക രോഗശാന്തി ഉപദേശം അനുസരിച്ചിരുന്നതിനാൽ അദ്ദേഹം മരുന്നുകൾ ഉപയോഗിച്ചിരുന്നില്ല. അതിനുശേഷം ശവസംസ്കാര ചടങ്ങുകൾക്കായി അദ്ദേഹത്തിൻ്റെ ശരീരം ബാംഗ്ലൂരിൽ എത്തിച്ചു. സെൻറ്റെർ പാസ്റ്റർ ഗുണശീലനെ ഈ വിവരം അറിയിച്ചപ്പോൾ, വീട്ടിൽ തന്നെ ശവസംസ്കാര ചടങ്ങുകൾ നടത്താൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞ കാരണം കേട്ടപ്പോൾ ഞാൻ വായ് പൊളിച്ചുപോയി. മൃതദേഹം മൂലം സഭ മലിനപ്പെടുമെന്ന് അദ്ദേഹം കരുതുന്നു. നിങ്ങൾക്ക് സഭയിൽ വെച്ചുതന്നെ ചടങ്ങുകൾ നിർവഹിക്കണെമെന്ന് നിർബന്ധമാണെങ്കിൽ കാർ പാർക്കിങ്ങിൽ വെച്ച് നടത്താൻ പറഞ്ഞു. ഈ പുതിയ നിയമം എപ്പോൾ ഉരുത്തിരിഞ്ഞു? കഴിഞ്ഞ കാലങ്ങളിൽ നടന്ന എല്ലാ ശവസംസ്കാര ശുശ്രൂഷകളെയും കുറിച്ച് ചോദിച്ചപ്പോൾ, ഞാൻ ആദിമുതൽ ഈ നിയമം പറയുന്നുണ്ടായിരുന്നു, എന്നാൽ ആരും അത് ശ്രദ്ധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

The Lamentation from Bangalore

പുതിയനിയമം നമ്മൾ ദൈവത്തിൻ്റെ ആലയമാണെന്ന് പഠിപ്പിക്കുന്നില്ലേ? ഒരു മൃതദേഹം കെട്ടിടം മലിനമാക്കുമോ? കേൾക്കുന്നത് സത്യമാണെങ്കിൽ, ഈ നാല് മതിലുകൾക്കുള്ളിൽ നിങ്ങളുടെ അകൃത്യങ്ങൾ എന്തെല്ലാമാകുന്നു? ഇത് ശരിയാണോ? ആ കുടുംബത്തിൻ്റെ അവസ്ഥ അപ്പോൾ എന്തായിരിക്കുമെന്ന് ഒന്നു സങ്കൽപ്പിക്കുക? നിങ്ങൾ അവരോട് ആവശ്യപ്പെട്ടതുകൊണ്ട് അവർ ആശുപത്രിയിൽ പോകുന്നത് നിർത്തിയില്ലെ? നിങ്ങൾ ആവശ്യപ്പെട്ടപ്പോൾ എല്ലാം അവർ നിങ്ങൾക്ക് ദശാംശത്തിൻ്റെയും വഴിപാടിൻ്റെയും പേരിൽ പണം തന്നില്ലേ? അവർ നിങ്ങളെ കണ്ട എല്ലാ സന്ദർഭങ്ങളിലും നിങ്ങളുടെ മുൻപിൽ വണങ്ങിയില്ലേ? ഒരാളുടെ മരണശേഷം പോലും നിങ്ങളുടെ ഈ വിഡ്ഢി നിയമങ്ങൾ നിങ്ങൾ പ്രയോഗിക്കാറുണ്ടോ? നിങ്ങളുടെ ഈ കൾട്ട് നിമിത്തം മനുഷ്യവംശത്തിനു പോലും നാണം കേടായിരിക്കുന്നു. ഈ പറയപ്പെടുന്ന പാസ്റ്റർമാർ, സഹോദരന്മാർ, മദർമാർ മൂലം യേശു പോലും ലജ്ജിതനാകുന്നുണ്ടായിരിക്കാം.


മത്തായി 7:15, “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്‌ക്കൾ ആകുന്നു.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *