ഒരു മാന്യൻ ഞങ്ങളുമായി നടത്തിയ സംഭാഷണത്തെ പറ്റി എഴുതിയ മുൻ ലേഖനത്തിൻ്റെ തുടർച്ചയാണ് ഈ ലേഖനം. ടിപിഎം ഉപദേശങ്ങൾ എത്ര മനോഹരമാണെന്ന് ഞങ്ങളോട് പറയാൻ അദ്ദേഹം ആഗ്രഹിച്ചു. “ഇന്ന് ഞാൻ നിങ്ങളോടൊത്ത് നിൽക്കുന്നു, പക്ഷെ നിങ്ങൾ ഇന്ന് കാണുന്ന ടിപിഎം വസ്തുത വെറും കളിമണ്ണാണ്” എന്നദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ അഭിപ്രായം അനുസരിച്ച് ടിപിഎമ്മിൻ്റെ പ്രാരംഭ ദിവസങ്ങൾ അതിൻ്റെ സുവർണ്ണ കാലഘട്ടമായിരുന്നു – ഞങ്ങൾ “fromtpm” എഴുത്തുകാർക്ക് അറിയാത്ത കാലം. ഇപ്പോഴത്തെ വെള്ള വസ്ത്ര ധാരികൾ ടിപിഎമ്മിനെ തകരാറിലാക്കി, എന്നാൽ അതിൻ്റെ സുവർണ്ണ കാലഘട്ടത്തിൽ ടിപിഎം അതിൻ്റെ ഉപദേശങ്ങൾ ശരിയായി പഠിപ്പിച്ചു, എന്ന് അദ്ദേഹം അറിയിച്ചു. മഹാനായ ആൽവിൻ്റെ രചനകളുടെ വലിയ ഒരു സമാഹാരം അദ്ദേഹം നിധി പോലെ ശേഖരിച്ചിട്ടുണ്ട്. റോബർട്ട് ഗോവ്റ്റ്, ഡി എം പാൻറോൺ, ജെ എ സീസ്സ്, ജി എച്ച് പംബർ, ജി എച്ച് ലാംഗ് തുടങ്ങിയവർ ഉൾപ്പെടെയുള്ള ധാരാളം പണ്ഡിതന്മാരുടെ പുസ്തകങ്ങൾ അദ്ദേഹം വായിച്ചിട്ടുണ്ട്, അവരിൽ നിന്നും ടിപിഎം വൃദ്ധന്മാർ ടിപിഎം ഉപദേശങ്ങൾ വ്യാജത്തെളിവുണ്ടാക്കി പകർത്തി നിർമ്മിച്ചതാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
അതുകൊണ്ട് ഈ പേരുകൾ നോക്കി അവർ എന്താണ് കൃത്യമായി പറഞ്ഞതെന്നും ടിപിഎം എന്താണ് വളച്ചൊടിച്ചതെന്നും മനസ്സിലാക്കാൻ ഞാൻ തീരുമാനിച്ചു. റോബർട്ട് ഗോവറ്റ് എന്നയാൾക്കൊപ്പം ഞാൻ തുടങ്ങി, അദ്ദേഹം “രാജ്യത്തിനുള്ളിൽ പ്രവേശിക്കുക അഥവാ പ്രവൃത്തി അനുസരിച്ചുള്ള പ്രതിഫലം (Entrance into Kingdom or Rewards according to works)” എന്ന പേരിൽ ഒരു പുസ്തകം എഴുതി. തൻ്റെ പുസ്തകത്തിൽ റോബർട്ട് ഗോവറ്റ് വിശ്വാസത്താലുള്ള നീതി അംഗീകരിക്കുന്നു ഫലങ്ങൾ നീതിനിഷ്ഠമായ ഒരു ജീവിതത്തിൻ്റെ ഉല്പന്നമാണെന്ന് പറയുന്നു. എന്നാൽ [സ്വന്തം സിദ്ധാന്തം അവതരിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ] അദ്ദേഹം ഒരു ചോദ്യം ഉന്നയിക്കുന്നു, “നേരത്തെ തന്നെ നീതികരിക്കപ്പെട്ട ഒരു വ്യക്തിക്ക് ഭാവി പദവിയിൽ നല്ല പ്രവൃത്തിയുടെയും തിന്മ പ്രവൃത്തിയുടെയും പ്രഭാവം എന്തായിരിക്കും…?” നമ്മുടെ നിത്യമായ പ്രതിഫലങ്ങൾ നമ്മുടെ പ്രവൃത്തിയെ അടിസ്ഥാനമാക്കിയിരിക്കുന്നു – നന്മയാണെങ്കിൽ നല്ല പ്രതിഫലം തിന്മയാണെങ്കിൽ ശിക്ഷ, അദ്ദേഹം ഉപസംഹരിക്കുന്നു. ഇത്രയും പറഞ്ഞ ശേഷം, തൻ്റെ പ്രിയപ്പെട്ട “ഭാഗീക ഉൽപ്രാപണ സിദ്ധാന്തം (partial rapture theory)” അവതരിപ്പിക്കാനുള്ള അടിസ്ഥാനം മുളപ്പിക്കാനായി ഇത് ഉപയോഗിക്കുന്നു. അതിൽ ക്രിസ്തുവിൻ്റെ രണ്ടാം വരവിനെ ഉൽപ്രാപണം 1 ഉൽപ്രാപണം 2 (RAPTURE 1 RAPTURE 2) എന്നിങ്ങനെ വിഭജിക്കുന്നു. ഭാഗീക ഉൽപ്രാപണ സിദ്ധാന്ത പ്രകാരം, ഭൂരിഭാഗം വിശുദ്ധന്മാരും യേശുവിൻ്റെ രണ്ടാമത്തെ വരവിൻ്റെ ആദ്യം തന്നെ എടുക്കപ്പെടും [രഹസ്യ ഉൽപ്രാപണം എന്ന് വിളിക്കപ്പെടുന്നു], പിന്നീട് കൈവിട്ടു പോയവർ മഹോപദ്രവ കാലഘട്ടത്തിലെ പീഡനത്തിന് ശേഷം, ശേഷിച്ച മറ്റ് ക്രിസ്ത്യാനികൾ തുടർന്നുള്ള ഘട്ടങ്ങളിൽ എടുക്കപ്പെടും. ഇത് കത്തോലിക്കരുടെ മരണാനന്തര ശുദ്ധീകരണ സ്ഥലം പതിപ്പ് പോലെ തോന്നുന്നു, അവിടെ പൂർണ്ണരാകാത്ത ആത്മാക്കളെയെല്ലാം താൽക്കാലിക ശിക്ഷ കൊടുത്ത് ദൈവം ശുദ്ധീകരിക്കുന്നു. ഭാഗിക ഉൽപ്രാപണ തിയറിയിൽ, മരണാനന്തര ശുദ്ധീകരണ സ്ഥലം മഹോദ്രവ കാലഘട്ടം കൊണ്ട് മാറ്റുന്നു.
എന്തുതന്നെ ആയാലും ഭാഗിക ഉൽപ്രാപണ സിദ്ധാന്തം നമ്മുടെ ഇന്നത്തെ ചർച്ചയുടെ വിഷയമല്ല. ഭാഗിക ഉൽപ്രാപണ സിദ്ധാന്തം അടിസ്ഥാനപരമായി നിത്യ പ്രതിഫല ദൈവശാസ്ത്ര വർഗ്ഗീകരണമെന്ന് അറിയപ്പെടുന്ന പേരൻറ്റ് സിദ്ധാന്തത്തിൻ്റെ ശിശു ഉപദേശമാണ്. “പല തലത്തിലുള്ള പ്രതിഫലം (Different Degrees of reward)” എന്ന സിദ്ധാന്തം നമ്മുടെ നീതീകരണത്തിന് ശേഷമുള്ള വിശുദ്ധജീവിതവും നന്മ പ്രവൃത്തികളും നിത്യതയിൽ നമ്മുക്ക് എന്ത് മഹത്വം ലഭിക്കുമെന്ന് തീരുമാനിക്കുന്നു.
പ്രതിഫലം വാഗ്ദാനം ചെയ്യുന്ന വേദഭാഗങ്ങൾ വേദപുസ്തകത്തിലുണ്ട്. എന്നാൽ, സ്വയ മഹത്വത്തിനായി അവയെ വളച്ചൊടിക്കുന്നതിന് പകരം ആ തിരുവെഴുത്തുകൾ അതുപോലെ വായിക്കുന്നതാണ് ജ്ഞാനം. സ്വർഗത്തിൽ വ്യത്യസ്തമായ ബഹുമതികൾ ഉണ്ടോ ഇല്ലയോ എന്ന കാര്യം വിശദീകരിച്ചല്ല ഈ ലേഖനം, എന്നാൽ തിരുവെഴുത്തുകൾ പ്രത്യേകമായി കൈകാര്യം ചെയ്യാത്ത സ്വയം സ്നേഹികളുടെ മനസ്സിൽ ടിപിഎമ്മിൻ്റെ അങ്ങേയറ്റം വികൃതമായ അത്തരം തിരുവെഴുത്തുകളെ പറ്റിയാകുന്നു. മുകളിൽ സൂചിപ്പിച്ച മാന്യനെപ്പോലെയുള്ളവരെ കാണിക്കുന്നതാണ് ഈ ലേഖനം. ടിപിഎമ്മിൻ്റെ പഠിപ്പിക്കലുകൾ സുന്ദരമോ പാണ്ഡിത്യമോ അല്ല, മറിച്ച് ജ്ഞാനത്തിൻ്റെയും സത്യത്തിൻ്റെയും വികൃതവും അഴിമതിയും ആകുന്നു.
പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്യുന്ന വചങ്ങളുടെ ഉദ്ദേശങ്ങൾ
വിശുദ്ധ തിരുവെഴുത്തുകളിൽ പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്യുന്ന വാഖ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ, ടിപിഎമ്മും മറ്റ് കൾട്ടുകളും അവരുടെ അനുയായികളുടെ മനസ്സിൽ വികാരങ്ങൾ ഉയർത്താൻ ശ്രമിക്കുന്നതുപോലെയല്ല ഉദ്ദേശിച്ചതെന്ന് നിങ്ങൾക്ക് കാണാൻ സാധിക്കും. പീഡന കാലത്ത് ഓട്ടം സ്ഥിരതയോടെ ഓടുവാൻ വേണ്ടി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രായോഗിക ഉപദേശങ്ങളാണ് ഈ തിരുവെഴുത്തുകൾ. അപ്പൊസ്തലന്മാർ സഭകൾക്ക് കത്തെഴുതിയപ്പോൾ, എല്ലാത്തരം ആളുകളെയും അവർ അഭിസംബോധന ചെയ്യുകയായിരുന്നു. ചിലർ ആത്മാർത്ഥമായി രൂപാന്തരപ്പെട്ടു. ചിലർ ക്രിസ്തീയ കൂട്ടായ്മയെ വെറുതെ പിന്തുടർന്നു, ചിലർക്ക് സുവിശേഷത്തിൻ്റെ ആഴം മനസ്സിലായി, ചിലർ സുവിശേഷത്തിൻ്റെ ആഴം തിരിച്ചറിയുന്നതിൽ വളരെ വിദഗ്ധരല്ലായിരുന്നു, അങ്ങനെ പലരും.
തല്പലമായി, ആ സമയത്ത് സഭയിൽ എല്ലാ തരത്തിലുമുള്ള അഭിപ്രായങ്ങളും പെരുമാറ്റങ്ങളും ഉള്ള വ്യക്തികൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ലേഖന എഴുത്തുകാർ, ക്രിസ്തുവിൻ്റെ സ്വാതന്ത്ര്യത്തെ പാപത്തിന് വിനിയോഗിച്ച അംഗങ്ങളെയെല്ലാം ശാസിക്കുന്നത് സ്വാഭാവികമാണ്. അതുപോലെ തന്നെ അപ്പോസ്തലന്മാർ പീഡനങ്ങൾ നേരിട്ടുകൊണ്ടിരുന്ന സഭകളെ അഭിസംബോധന ചെയ്തപ്പോൾ, വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ ആളുകളെ ഉത്സാഹിപ്പിക്കുന്നതിനായി, മഹത്ത്വത്തിൻ്റെ കിരീടം, നീതിയുടെ കിരീടം തുടങ്ങിയ പദാവലികൾ ഉപയോഗിച്ച് വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നത് പ്രായോഗികവും സ്വാഭാവികവുമായിരുന്നു. അതുകൊണ്ട്, ഈ പ്രായോഗിക പ്രോത്സാഹജനകമായ ഉപദേശങ്ങൾ, മൂന്ന് വിഭാഗങ്ങളുള്ള സ്വർഗ്ഗം, പല ഘട്ടങ്ങളുള്ള ക്രിസ്തുവിൻ്റെ രണ്ടാം വരവ് മുതലായ പ്രതിഫങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രോത്സാഹന ഉപദേശങ്ങൾ നിർദ്ദേശിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല. എന്നാൽ ടി.പി.എം, മോർമോൺസ്, യഹോവ സാക്ഷികൾ, ഷേക്കേഴ്സ് തുടങ്ങിയവർ ഈ തിരുവെഴുത്തുകൾ വളച്ചൊടിച്ച് തങ്ങൾക്കും അവരുടെ അനുയായികൾക്കും ഉഗ്രമായ പ്രതിഫലങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.
വർഗ്ഗം അനുസരിച്ചുള്ള പ്രതിഫല വ്യവസ്ഥയുടെ പ്രത്യാഘാതങ്ങൾ
അധികാര ശ്രേണി അനുസരിച്ചുള്ള പ്രതിഫല വ്യവസ്ഥയിൽ ഉറച്ചു വിശ്വാസിക്കുമ്പോൾ ചില ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ട്. വിഭാഗീയ പ്രതിഫല ദൈവശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ ഈ പ്രത്യാഘാതങ്ങൾ എല്ലായ്‌പ്പോഴും പ്രത്യക്ഷമായി കാണേണ്ട ആവശ്യമില്ല. ടിപിഎമ്മും ടിപിഎം പോലുള്ളവരുടെയും കാര്യത്തിൽ ഈ പ്രത്യാഘാതം വളരെ വ്യക്തമാണ്. ഇത് ടിപിഎമ്മിനെ എന്ത് ചെയ്തുവെന്ന് കാണുക.
* ടിപിഎമ്മിനെ അഹങ്കാരോന്മാദത്തിൻ്റെ (MEGALOMANIA) പിടിയിലാക്കി:
റോബർട്ട് ഗോവറ്റിൻ്റെ പഠിപ്പിക്കലുകളുടെ കാറ്റ് മൂലം ടിപിഎമ്മിൻ്റെ പ്രാഥമിക നേതൃത്വത്തിൽ അഹങ്കാരോന്മാദത്തിൻ്റെ (MEGALOMANIA) ആത്മാവ് തള്ളിക്കയറിയതായി തോന്നുന്നു. നിത്യതയിലെ പ്രതിഫല ദൈവശാസ്ത്ര സിദ്ധാന്തം (degrees of eternal reward theology) വായിച്ചതിനു ശേഷം ആ നാളുകളിലെ ടിപിഎം ഉന്നതന്മാർ ലോകത്തിലെ ഏറ്റവും മികച്ച സഭയായി ടിപിഎം മാറുന്നതിനെപ്പറ്റി സ്വപ്നം കണ്ടുകൊണ്ടിരുന്നതായി എനിക്ക് തോന്നുന്നു. മറ്റ് എല്ലാ ക്രിസ്തീയ സഹോദരന്മാരെയും, നിത്യതയിൽ താഴ്ന്ന വിഭാഗത്തിൽ സ്ഥാപിക്കുന്ന ഉപദേശ വിഷം കൊടുത്ത് അവർ അത് ആരംഭിച്ചു. പീഡനങ്ങളിൽ കൂടെ കടന്നുപോകുന്നവരെ പ്രചോദിപ്പിക്കുന്നതിന് വേണ്ടിയുള്ള തിരുവെഴുത്തുകൾ സ്വന്തം മഹത്വത്തിനായി ടിപിഎം ഉപയോഗിച്ചു. പ്രേരണ ആത്മീയ നിഗളമായി രൂപാന്തരപ്പെട്ടു. ഈ അഹങ്കാരം മൂലം ടിപിഎം അബ്രഹാമിനെ മൂന്നാമതൊരു സ്ഥലത്ത് ആക്കി ടിപിഎം അവിവാഹിതർക്ക് സീയോൻ കൊടുത്തു. അതിൻ്റെ കാരണം, സ്വർഗ്ഗത്തിൽ ഏറ്റവും മഹത്തരമായ പ്രതിഫലം ലഭിക്കാൻ ടിപിഎം നേതാക്കന്മാർക്ക് കൂടുതൽ ആഴത്തിൽ അറിയാമായിരുന്നു, അതെന്തായിരുന്നാലും അബ്രഹാമിന് അറിയത്തില്ലായിരുന്നു. മറ്റ് സഭകളിൽ പോകുകയോ മറ്റ് സഭകളുടെ സാഹിത്യങ്ങൾ വായിക്കുകയോ ചെയ്യുന്നതിൽ നിന്നും വിശ്വാസികളെ വിലക്കിയതുമൂലം ടിപിഎം ഒരു കൾട്ട് ആയിത്തീർന്നു. സമീപകാലത്ത് മറ്റ് പെന്തക്കോസ്ത് സഭയിലെ അംഗങ്ങളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുന്നത് വിലക്കിയതുമൂലം അവർ കൂടുതൽ ദുശ്ശാഠ്യമുള്ളവരായി മാറി. ക്രിസ്തുവിനെക്കുറിച്ചുള്ള യഥാർത്ഥ പരിജ്ഞാനത്തിൽ നിന്ന് അവരുടെ വിശ്വാസികളെ ഒറ്റപ്പെടുത്താൻ അവർ ഈ അപഗ്രഥനങ്ങളെല്ലാം ചെയ്യുന്നു.
* സുവിശേഷത്തിൻ്റെ അടിസ്ഥാന സത്യങ്ങൾ മറന്ന് ടിപിഎം അവരുടെ സ്വന്തം പ്രതിഷ്ഠ ആശ്രയം ആക്കി:
മനുഷ്യൻ നീതീകരണം പ്രാപിച്ചശേഷം പാപം ചെയ്യാമെന്നോ അസാന്മർഗ്ഗീകമായി ജീവിക്കാമെന്നോ എനിക്ക് ഒരു അഭിപ്രായവുമില്ലെന്ന് ബോധ്യപ്പെടുത്തട്ടെ. എന്നാൽ നമ്മുടെ പഴയ അക്കൗണ്ടുകളിൽ നീതി കണക്കിടുവാനായി പഴയ “മനുഷ്യൻ്റെ പ്രവൃത്തിയിൽ” വിശ്വസിക്കുന്നത് നാം വീണ്ടും വീണ്ടും ആരംഭിക്കണമെന്നല്ല ഇതിനർത്ഥം. സത്പ്രവൃത്തികൾ ചെയ്യുന്നത് ഒരു കാര്യവും നിങ്ങളുടെ നീതിയുടെ ഉറവിടമായി അതിൽ വിശ്വസിക്കുന്നത് മറ്റൊരു കാര്യവുമാണ്. പൗലോസിൻ്റെ സുവിശേഷത്തിൻ്റെ അടിസ്ഥാനപരമായ നിദാനമാകുന്നു, “നിയമത്തിൻ്റെ പ്രമാണങ്ങളോടുള്ള നമ്മുടെ അനുസരണത്താലല്ല, യേശുവിലുള്ള വിശ്വാസത്താൽ മാത്രമാണ് നമ്മൾ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെട്ടത്.” ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെയല്ലോ [ഗലാത്യർ 2:21]. അതുകൊണ്ട് നാം വിശ്വാസത്താൽ വരുന്ന ക്രിസ്തുവിൻ്റെ നീതിയെക്കാൾ മറ്റേതൊരു ഉറവിടത്തിൽ നിന്നും നമ്മുടെ അക്കൗണ്ടിലേക്ക് നീതി വ്യവഹരിപ്പിക്കാൻ ശ്രമിക്കരുത് (നീതികരണത്തിന് മുൻപും പിൻപും). അങ്ങനെ ചെയ്താൽ, ക്രിസ്തുവിൻ്റെ മരണം വ്യർത്ഥമാക്കുന്നതിന് ഇടയാക്കും. എന്നാൽ, ടിപിഎമ്മിൻ്റെ അഹങ്കാരം വിശ്വാസത്താൽ വരുന്ന നീതിയെ മനുഷ്യ പ്രതിഷ്ടയിൽ നിന്നും പ്രവൃത്തികളിൽ നിന്നും വരുന്ന നീതിയുമായി താരതമ്യം ചെയ്ത് അവർ മാനക്കേടാക്കിയിരിക്കുന്നു.
* സുവിശേഷത്തിൻ്റെ അടിസ്ഥാന ഉദ്ദേശ്യം ലംഘിക്കുന്നു:
ദൈവത്തിൻ്റെ എല്ലാ നിയമങ്ങളും കല്പനകളും രണ്ട് പ്രധാന തത്ത്വങ്ങളിൽ അടങ്ങിയിരിക്കുന്നുവെന്ന് യേശു പറഞ്ഞു. അതിലൊന്ന് നിന്നെപ്പോലെ തന്നെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കണം എന്നതാകുന്നു. നാം ചെയ്യേണ്ടത് ഇതാകുന്നു, നമ്മുടെ നീതീകരണത്തിനു ശേഷം നാം എന്തു ചെയ്യണം, അല്ലെങ്കിൽ എന്തു വേണം. യാക്കോബ് എഴുതുന്നു “എന്ത്? നിങ്ങൾ വിശ്വാസത്താൽ രക്ഷിക്കപ്പെട്ടിരിക്കുന്നുവോ? യഥാർഥത്തിൽ വിശ്വാസത്താൽ രക്ഷിക്കപ്പെട്ട വ്യക്തികളുടെ പ്രവർത്തനങ്ങൾ എനിക്ക് കാണുവാൻ കഴിയുന്നില്ല. നിങ്ങളുടെ സഭയിൽ ഒരു ധനികൻ വന്നാൽ അദ്ദേഹത്തിൻ്റെ സ്വർണ്ണത്തെ ബഹുമാനിക്കുകയും പാവപ്പെട്ടവനെ ആദരിക്കാതിരിക്കുകയും ചെയ്യുന്നു. നഗ്നനായ ഒരു വ്യക്തിക്ക് വസ്ത്രം കൊടുക്കേണ്ടതിനു പകരം സമാധാനത്തോടെ പോയി തീ കായുക എന്ന് പറയുന്നു. സ്നേഹത്തിൻ്റെ രാജകീയ നിയമം നിങ്ങൾ നിവർത്തിക്കുന്നതായി കാണുന്നില്ല. നിന്നെപ്പോലെതന്നെ നിങ്ങൾ ദരിദ്രന്മാരെ സ്നേഹിക്കുന്നില്ല. [യാക്കോബ് 2 ഭാവാര്‍ത്ഥം].” യേശുവിൻ്റെ അടിസ്ഥാന ഉപദേശങ്ങളും വേറെ ആയിരുന്നില്ല. യേശു പറഞ്ഞു, “നിങ്ങൾക്ക് രണ്ട് പുതപ്പ് ഉണ്ടോ? അതിലൊന്ന് ഇല്ലാത്തവന് കൊടുക്കുക, ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ട് അവനോടുകൂടെ പോകണം. മനുഷ്യർ നിങ്ങൾക്ക് ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നത് അവർക്ക് ചെയ്യുക. നിങ്ങൾ സ്വയം സ്നേഹിക്കുന്നതുപോലെ അവരെ സ്നേഹിക്കുക. [യേശുവിൻ്റെ പഠിപ്പിക്കലുകളുടെ ഭാവാർത്ഥം]. വിശ്വാസത്താൽ നീതീകരണം പ്രാപിച്ച് രൂപാന്തരപ്പെട്ട ഹൃദയം നമ്മളെകൊണ്ട് ചെയ്യിക്കുന്നത് അതാകുന്നു – അതായത് നമ്മളെ പോലെ തന്നെ മറ്റുള്ളവരെ സ്നേഹിപ്പിക്കുക. നമ്മളെ പോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കുകയും, കരുതുകയും പരിപാലിക്കുകയും ചെയ്യാത്ത ഒരു ഹൃദയം കാണുമ്പോൾ അയാൾ ക്രിസ്ത്യാനിയെന്ന നിലയ്ക്ക് വെറും അവകാശവാദം മാത്രമാണെന്ന് നമുക്ക് പറയാൻ കഴിയും. വാസ്തവത്തിൽ, അവൻ മറ്റുള്ളവരെ അപേക്ഷിച്ച് സ്വന്തമായി മികച്ച കാര്യങ്ങളും പ്രതിഫലങ്ങളും ആഗ്രഹിക്കുന്ന പഴയ ഹൃദയമുള്ള മരിച്ച ഒരു ആത്മാവ് മാത്രമാകുന്നു. ഈ പഴയ ഹൃദയം മറ്റുള്ളവരെ വെറുക്കുന്നു, അവർ നിത്യതയിൽ ഉന്നത സ്ഥാനങ്ങളിലേക്ക് പോകുകയില്ലെന്ന് ചിന്തിക്കുന്നു. ക്രിസ്തുവിൽ തൻ്റെ സഹോദരൻ നിത്യതയിൽ ഉയർന്ന സ്ഥലത്ത് പോകാൻ ആഗ്രഹിക്കുന്നതിനുപകരം, [അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ], ഈ പഴയ ദുഷ്ട ഹൃദയമായ ടിപിഎം, അബ്രഹാമിനെ താഴ്ന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ ധൈര്യപ്പെടുന്നു (അബ്രാഹാമിനെ അവരെ പോലെ തന്നെ ഇഷ്ടപ്പെടുന്നില്ല]. യാക്കോബ് അവരെ വീണ്ടും ചോദ്യം ചെയ്യുന്നു : “നിങ്ങൾ വിശ്വാസത്താൽ നീതീകരിക്കപ്പെട്ടുവോ …?”
ഉപസംഹാരം
ദൈവശാസ്ത്ര പണ്ഡിതന്മാരുടെ ഇടയിൽ “സ്വർഗ്ഗത്തിൽ വ്യത്യസ്തമായ തലത്തിലുള്ള പ്രതിഫലം” ഉണ്ടെന്ന ദൈവശാസ്ത്രത്തിൽ ഒരു വിഭജിത അഭിപ്രായം ഉണ്ട്. ക്രൈഗ് ബ്ലൂംബെർഗ് പോലെയുള്ള പണ്ഡിതന്മാർ ഈ ദൈവശാസ്ത്രത്തോട് വിയോജിക്കുന്നു, എന്നാൽ ജോൺ പൈപ്പർ, ജൊനാഥൻ എഡ്വേർഡ്സ് തുടങ്ങിയവർ ഭൂമിയിലെ തങ്ങളുടെ വേലയുടെ അടിസ്ഥാനത്തിൽ മനുഷ്യർക്ക് സ്വർഗ്ഗത്തിൽ പലതരം സന്തോഷങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. എന്തായിരുന്നാലും, ടിപിഎമ്മിൽ നിന്ന് വിഭിന്നമായി, ഈ ദൈവശാസ്ത്രജ്ഞന്മാർ പ്രത്യേക പദവികളും ഉയർന്ന അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്നതായി നിങ്ങൾക്ക് കാണാൻ സാധിക്കുകയില്ല. അവരുടെ സത്യസന്ധമായ അഭിപ്രായം, നിർദ്ദേശങ്ങൾ ജനങ്ങളെ നീതിയോടെ ജീവിക്കുവാൻ പ്രേരിപ്പിക്കുന്നതിനേക്കാളും ഉപരി ഈ “വർഗ്ഗീയമായ പ്രതിഫല തത്വശാസ്ത്രവുമായി” അവർക്ക് കൂടുതലായി ഒന്നും ചെയ്യാനില്ലായിരുന്നുവെന്ന് തോന്നുന്നു. എന്നാൽ ടിപിഎം കേസ് വിചിത്രമാകുന്നു. ടിപിഎമ്മിൻ്റെ “ആഴമേറിയ സത്യങ്ങൾ” ഈ സിദ്ധാന്തത്തിൻ്റെ തീവ്രതയേറിയ വക്രതയിൽ നിന്ന് രൂപീകരിക്കപ്പെട്ടതായി തോന്നുന്നു. അവർ കിട്ടിയ അവസരം മുതലെടുത്ത്, അതിൽ നിന്ന് വ്യത്യസ്തമായ അളവറ്റ തേജസ്സേറിയ നിരകൾ നിത്യതയിൽ സൃഷ്ടിച്ചു. അത്തരമൊരു നിഗളം യേശുവിൻ്റെ ആത്മാവിൻ്റെ തികച്ചും എതിർവശത്താകുന്നു.
നമ്മെപ്പോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കുന്നതിനുള്ള ഹൃദയം ടിപിഎമ്മിൻ്റെ പഠിപ്പിക്കലുകളിൽ നിന്നും മാറ്റപ്പെട്ടതായി തോന്നുന്നു. പ്രചോദനാത്മകമായ വചനങ്ങൾ വളച്ചൊടിച്ച് ടിപിഎം വിശുദ്ധന്മാരെ ഉയർത്തുകയും സഹക്രിസ്ത്യാനികളെ ഇടിച്ചുകാണിക്കുകയും ചെയ്യുന്നു. ടിപിഎമ്മിൻ്റെ സീയോൻ വാദത്തിൽ പ്രശംസിക്കുന്ന ടിപിഎം വേലക്കാർ രൂപാന്തരപ്പെട്ടവർ ആണോ അല്ലയോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്, പ്രത്യേകിച്ചും മറ്റ് സഭകളെ താഴ്ത്തി കാണിച്ച് ടിപിഎം മെഗലോമോനിയാക് പഠിപ്പിക്കലുകളുടെ മുഖ്യ ശില്പിയായ എ സി തോമസ്.
ടിപിഎം വെള്ള വസ്ത്ര ധാരികൾക്ക് : നിങ്ങൾക്ക് സ്വയം പ്രതിഫലം നൽകുന്നത് നിർത്തുക, ദൈവത്തിൻ്റെ പോലും സ്ഥലം നിങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് നിർത്തുക.
വെളിപ്പാട് 22:12, “ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന് അവനവൻ്റെ പ്രവൃത്തിക്ക് തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എൻ്റെ പക്കൽ ഉണ്ട്.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.