എതിർ ക്രിസ്തുവിൻ്റെ വരവിന് മുമ്പ് വിശ്വാസത്യാഗം സംഭവിക്കണം. വിശ്വാസത്യാഗത്തെ ഏറ്റവും വലിയ വീഴ്ചയെന്നും പരാമർശിക്കുന്നുണ്ട്. നമ്മൾ എല്ലായ്‌പ്പോഴും ഇത് കണ്ടുകൊ ണ്ടിരിക്കുന്നു, ടിപിഎം അത് പുറത്തെവിടെയോ ആണ് സംഭിവിക്കുന്നതെന്ന് തോന്നിപ്പി ക്കുവാൻ പരമാവധി ശ്രമിക്കുന്നു. ഞങ്ങളുടെ വായനക്കാരിലൊരാളുടെ ജീവിതപങ്കാളി (അയാൾ ഒരു ടിപിഎം തീവ്രവാദി ആണെന്ന് തോന്നുന്നു) “വീണുപോയ ശുശ്രുഷകൻ” അതായത് ഒരു മുൻ ടിപിഎം ശുശ്രുഷകനാണ് fromtpm.com നടത്തുന്നതെന്ന് പറഞ്ഞു. മുന്നോട്ട് പോകുന്നതിനു മുമ്പ് അത് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരു മുൻ ടിപിഎം ശുശ്രുഷകനല്ല. ഞാൻ ദൈവത്തെ മുൻകൂട്ടി അറിഞ്ഞിട്ടില്ലാത്ത ഒരു മുൻ ടിപിഎം തീവ്രവാദി ആയിരുന്നു. നമുക്കെല്ലാവർക്കും അജ്ഞതയുടെ ഒരു കാലഘട്ട മുണ്ട്. എന്നാൽ, ദൈവം നിങ്ങളുടെമേൽ തിരിച്ചറിവിൻ്റെ പ്രകാശം ചൊരിയുമ്പോൾ, അജ്ഞതയിൽ തുടരാൻ നിങ്ങൾക്ക് യാതൊരു കാരണവുമില്ല.
പ്രവൃ . 17:30, “എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്ന് മനുഷ്യരോട് കല്പിക്കുന്നു.”
ഹേയ്, “വീണുപോയ” അവസ്ഥ എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാക്കണമെങ്കിൽ ഗലാ ത്യർക്ക് എഴുതിയ ലേഖനത്തിലേക്ക് പോകാം.
ഗലാത്യർ 5:4, “ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തു വിനോട് വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്ന് വീണുപോയി.”
ടിപിഎം ശുശ്രുഷകന്മാരും വിശ്വാസികളും കൃപയിൽ നിന്ന് എങ്ങനെ വീണുപോയിരി ക്കുന്നുവെന്ന് ഈ വാക്യം വ്യക്തമായി വിശദീകരിക്കുന്നു. അവരുടെ പ്രതിഷ്ഠ, അവരുടെ ദശാംശം, അവരുടെ ഈ പറയപ്പെടുന്ന വിശുദ്ധി, അവരുടെ വിശ്വാസ ഭവനങ്ങൾ, അവ രുടെ അപ്പൊസ്തലിക ഉപദേശങ്ങൾ മുതലായവ പ്രശംസിച്ചുകൊണ്ട് ന്യായപ്രമാണത്തിൻ്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെടാൻ ശ്രമിക്കുന്നവർ ഇവരാകുന്നു. ക്രിസ്തുവിൽ നിന്നും കുറ്റപ്പെടുത്തുന്ന നീതി നിങ്ങൾ മലിനമാക്കുന്ന നിമിഷം, നിങ്ങൾ കൃപയിൽ നിന്ന് വീണു പോയി. PERIOD.
ഒരു കൾട്ടായ ഈ ടിപിഎം വിടുന്നത് “വീണതോ വീഴുന്നതോ” അല്ലെന്ന് എല്ലാ വരും അറിയട്ടെ. ഇത് പിശാചിൻ്റെ തന്ത്രങ്ങൾക്കും ഈ കൾട്ടിൻ്റെ അടിച്ചമർത്ത ലിനും എതിരായി നിൽക്കുന്ന ഒരു പ്രവൃത്തിയാകുന്നു.
വിശ്വാസത്യാഗം
നമ്മുടെ വിഷയത്തിലേക്ക് വരാം, അപ്പൊസ്തലനായ പൌലോസ് ഈ സമയം നമ്മുടെ യുഗാന്ത്യശാസ്ത്ര കാലയളവായി വ്യക്തമായി തിരിച്ചറിയുന്നു. ചരിത്രത്തിൻ്റെ തെറ്റായ ഭാഗത്ത് നിൽക്കുന്നത് കാണാൻ ഇഷ്ട്ടപ്പെടാത്തതിൽ TPM ശുശ്രുഷകന്മാർ ഈ വലിയ മുന്നറിയിപ്പ് അവഗണിച്ചെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷെ, നമ്മുടെ വായനക്കാർക്ക്, അവ രുടെ കണ്ണുകൾക്ക് മുന്നിൽ കാണാൻ കഴിയുന്നുണ്ടെന്ന കാര്യം ഞാൻ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.
2 തെസ്സലോനിക്യർ 2:3, “ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുത്; ആദ്യമേ വിശ്വാ സത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടു കയും വേണം.”
ഇത് വരാൻ പോകുന്ന സംഭവങ്ങളുടെ ക്രോഡീകരണം സംബന്ധിച്ച ക്രമങ്ങൾ വളരെ വ്യക്തമാക്കുന്ന വാഖ്യങ്ങളിൽ ഒന്നാണ്. ടിപിഎം പ്രവാചകന്മാർ പറയുന്നതുപോലെ യേശു ഏതു നിമിഷവും വരികയില്ല. വിശ്വാസത്യാഗവും എതിർ ക്രിസ്തുവിൻ്റെ ഭരണവും നടക്കുന്നതുവരെ അദ്ദേഹം വരികയില്ല.
നമ്മൾ വീണുപോകുന്നത് എന്താണെന്ന് തിരിച്ചറിയുന്നത് പ്രധാനമല്ലേ? അതിൻ്റെ ചില ലക്ഷണങ്ങളിൽ താഴെ കാണുന്ന വീഡിയോ സ്പർശിക്കുന്നു. യേശു ക്രിസ്തു ഇപ്പോൾ കേന്ദ്ര ബിന്ദു അല്ലാതായിരിക്കുന്നുവെന്ന് ഈ ലക്ഷണങ്ങൾ എല്ലാറ്റിലും വേരൂന്നിയിരിക്കുന്നു എന്ന് നാം ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട്. മൂല കല്ലുകൾ ആകാൻ ഒരിക്കലും യോഗ്യതയി ല്ലാത്ത മറ്റനേകം വസ്തുവകകൾ കൊണ്ട് അത് മാറ്റി സ്ഥാപിക്കപ്പെടുമ്പോൾ വിശ്വാസ ത്യാഗം സംഭവിക്കുന്നു.
https://youtu.be/K2fSD05BwFg
നിങ്ങൾ ഞങ്ങളുടെ ലേഖനങ്ങൾ വായിച്ചിട്ടുണ്ടെങ്കിൽ, ടിപിഎം പൂർണ്ണമായും തിരുവെഴു ത്തുകൾ തിരുത്തി അവരുടെ വക്രമായ ഉപദേശങ്ങൾ കൊണ്ടുവന്ന് തിരുവെഴുത്തുകൾ എങ്ങനെ നശിപ്പിക്കാൻ സഹായിക്കുന്നുവെന്ന് നിങ്ങൾ നന്നായി ബോധവാന്മാരായി കാണും. നിഷ്കളങ്കമായ സുവിശേഷം അല്ലാതെ മറ്റെന്തെങ്കിലും നാം കാണുന്ന നിമിഷം വിശ്വാസത്യാഗത്തിൻ്റെ വേലിയിൽ നമ്മൾ അകന്നുപോകുമെന്ന കാര്യം നാം മനസ്സിലാ ക്കണം. അവർ അധർമത്തിൻ്റെ മർമ്മത്തിൻ്റെ ഭാഗമാണ്, ഈ വഞ്ചന മനസ്സിലാക്കാൻ ജനങ്ങൾക്ക് കഴിയുന്നില്ല.
ഉപസംഹാരം
പ്രിയപ്പെട്ട വായനക്കാരെ,
ടിപിഎം എന്നത് അതിൻ്റെ സ്വയം നിർമ്മിത പറു ദീസയായ സീയോൻ എന്നതിൽ ഊന്നിക്കൊണ്ടി രിക്കുന്ന ഒരു സ്ഥാപനമാണ്. അത് യേശുക്രിസ്തു വിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഡിസൈൻ ചെയ്തതല്ല. പിസയിലെ ചരിഞ്ഞ ഗോപുരത്തിൻ്റെ മുകളിലുള്ള പതാക നിങ്ങൾ ശ്രദ്ധിച്ചോ? അവർ പതാക നേരെ നാട്ടിയിട്ടുണ്ടെങ്കിലും, ഗോപുരം ചരിഞ്ഞുക്കൊണ്ടിരിക്കുന്നിടത്തോളം കാലം അത് അർത്ഥശൂന്യമാകുന്നു. അതേ പോലെ, യേശുവിൻ്റെ നാമം സ്വാർഥപൂർവ്വമായ അന്തിമദിശയിൽ ടിപിഎം പ്രഖ്യാപിക്കു ന്നുണ്ടെങ്കിലും, അവരുടെ വഴികൾ നടപ്പിലാക്കുന്ന ഈ വഴിപിഴച്ച ഉപദേശങ്ങൾ ഉള്ളി ടത്തോളം കാലം, അത് പ്രയോജനരഹിതമാണ്. അടിത്തട്ടിൽ നിന്ന് അത് തകർക്കുന്നത ല്ലാതെ അതിന് മറ്റൊരു പരിഹാരവുമില്ല.
ഇവ അന്ത്യനാളുകൾ ആകുന്നു, അതിനാൽ നമ്മൾ വിശ്വസിക്കുന്ന കാര്യങ്ങൾ കരുത ലോടെയായിരിക്കണം. നിങ്ങൾക്ക് രണ്ട് ബോട്ടുകളിൽ യാത്രചെയ്യാൻ കഴിയില്ല. നിങ്ങൾ തീർച്ചയായും ഈ ടിപിഎമ്മിനോട് കൂടി മുങ്ങിപോകും. നിങ്ങളുടെ ശാരീരികജീവിതം ഒരു പ്രശ്നവുമില്ലാതെ പുരോഗമിക്കുന്തോറും, വിശുദ്ധർ എന്നു വിളിക്കപ്പെടുന്നവർ മൂല മാണ് ഇത് സാധിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നു. എന്നാൽ ലോക മനുഷ്യരെ കുറിച്ച് ചിന്തിക്കുക, അവർക്കും നല്ല ജീവിതവുമുണ്ട്. നമ്മളുടെ ശാരീരികസമ്പത്ത് നമ്മുടെ ആത്മീയ ക്ഷേമത്തിന് ഒരു അളവുകോൽ അല്ല.
വിവേകത്തോടെ തെരഞ്ഞെടുക്കുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.